Related Posts with Thumbnails

2010-12-30

നമ്മുടെ ജീവിതം പരിധിക്കു പുറത്താണ്!


Fun & Info @ Keralites.net
2010 ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള ചെറിയ കാലയളവില്‍ വിവിധ ജില്ലകളില്‍ 14 ആത്മഹത്യകളുടെ പിന്നിലെ വില്ലന്‍ മൊബൈലോ ഇന്റര്‍നെറ്റോ അതുവഴി പുറംലോകത്തെത്തിയ അശ്ലീല ദൃശ്യങ്ങളോ അവിഹിത ബന്ധങ്ങളോ ആയിരുന്നു. നമുക്കിടയില്‍നിന്ന് അടുത്തിടെ അപ്രത്യക്ഷരായ കുട്ടികളുടെ തിരോധാനത്തിനു പിന്നിലെ പ്രധാന ഘടകവും മൊബൈലും ഇന്റര്‍നെറ്റും വഴി വളര്‍ന്ന ബന്ധങ്ങളാണ്. മൊബൈല്‍-സൈബര്‍ വലകളില്‍ കുരുങ്ങി അവസാനിക്കുന്ന കേരളീയ ജീവിതത്തിന്റെ ഞെട്ടിക്കുന്ന  ചിത്രം ഇന്നു മുതല്‍.
============================

കടല്‍ കടന്നാണ് ഈ കഥ വരുന്നത്. മരുഭൂമിയുടെ ചൂടും ചൂരുമുണ്ടതിന്. ഗള്‍ഫില്‍ ഉന്നത ജോലിയുള്ള കുടുംബിനിയുടെ ജീവിതം പരിധിക്ക് പുറത്തായത് ഒരു മിസ്ഡ് കോളിലാണ്. നാട്ടിലേക്ക് വിളിച്ച കോള്‍ മാറിക്കിട്ടിയത് അജ്ഞാതനായ യുവാവിന്. നമ്പര്‍ മാറിയതാണെന്ന ക്ഷമാപണം നടത്തി ആദ്യ വിളി അവസാനിപ്പിച്ചെങ്കിലും നാട്ടിലുള്ള യുവാവ് അതില്‍ പിടിച്ചു കയറി. ആ ബന്ധം വളര്‍ന്നു. ഗള്‍ഫിലെ വിലകൂടിയ ഫ്‌ളാറ്റുകളിലൊന്നില്‍ ഭര്‍ത്താവും മക്കളുമൊത്ത് കഴിയുന്ന യുവതി അവരില്ലാത്ത സമയങ്ങളില്‍ അയാളെ വിളിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും വിളികളുടെ ദൈര്‍ഘ്യം കൂടി. തിരക്കു പിടിച്ച ജീവിതത്തില്‍ ഭര്‍ത്താവില്‍നിന്ന് കിട്ടാത്തതെന്തോ ഒന്ന്; സാന്ത്വനമായും തമാശകളായും ഫോണിലൂടെ അവള്‍ക്ക് ലഭിച്ചു തുടങ്ങി. ആദ്യം ശബ്ദത്തെയും പിന്നെ അതിന്റെ ഉടമയെയും അവള്‍ എല്ലാംമറന്ന് പ്രണയിച്ചു. പലപ്പോഴും മണിക്കൂറുകളോളം കടല്‍ കടന്ന് വിളി വന്നു. ഭര്‍ത്താവിനോട് പറയാത്ത പലതും അജ്ഞാത കാമുകനുമായി പങ്കുവെക്കപ്പെട്ടു. ഇപ്പുറത്ത് ഗള്‍ഫില്‍നിന്നുള്ള സമ്പന്നയായ ഇരയുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയ അയാള്‍ അത് മുതലെടുത്ത് അവളുടെ ഹൃദയത്തിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പതിയേ കടല്‍ കടന്നെത്തിത്തുടങ്ങി. നാളുകള്‍ കഴിഞ്ഞപ്പോള്‍ പരസ്‌പരം കാണാന്‍ വയ്യാതെ മുന്നോട്ടു പോകാനാവില്ലെന്നായി. അവള്‍ തനിച്ച് നാട്ടിലെത്തി. കണ്‍കുളിര്‍ക്കെ കാമുകനെ കണ്ടു. എല്ലാംപങ്കിട്ട് സമ്മാനങ്ങള്‍ പലതുംനല്‍കി തിരിച്ചു പോയി. പിന്നെ കാമുകന്റെ ഊഴമായിരുന്നു. അയാള്‍ക്ക് ഗള്‍ഫിലെത്താന്‍ വിസയും ടിക്കറ്റും അവള്‍ അയച്ചു കൊടുത്തു. ഗള്‍ഫിലെത്തിയ കാമുകനുമായി ഭര്‍ത്താവറിയാതെ ചുറ്റിക്കറങ്ങി. വിലകൂടിയ ഹോട്ടലില്‍ അയാള്‍ക്കുവേണ്ടി എടുത്ത മുറിയില്‍ അവള്‍ ഇടക്കിടെ സന്ദര്‍ശകയായി. നാട്ടിലേക്ക് മടങ്ങിയ യുവാവ് തന്റെ ആവശ്യങ്ങളെല്ലാം അവളെ അറിയിച്ചു തുടങ്ങി. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍. പിന്നീട് അതിന്റെ വലുപ്പം കൂടി. ബാങ്ക് അക്കൗണ്ടില്‍നിന്ന് വന്‍തുക ചോര്‍ന്നു തുടങ്ങി. പണത്തിന്റെ എന്തോ ആവശ്യംവന്ന ഭര്‍ത്താവ് ഭാര്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വന്‍ തുകയുടെ കുറവ് കാണുന്നത്. സ്വപ്‌നതുല്യമായ ജീവിതത്തില്‍ ആദ്യ തുള വീഴുകയായിരുന്നു. അത് വലുതായി. ഭര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ അവള്‍ക്കായില്ല. പണമാവശ്യപ്പെട്ടുകൊണ്ടുള്ള കാമുകന്റെ മെസേജുകള്‍ വീണ്ടും പ്രവഹിച്ചു. കടുത്ത സമ്മര്‍ദത്തില്‍ ഒരു പെണ്‍മനസ്സിന്റെ താളംതെറ്റാന്‍ പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല. മാനസികമായി തകര്‍ന്ന ഭര്‍ത്താവ് കുട്ടികളെയും കൂട്ടി മാറി താമസിച്ചു. കേരളത്തിലെ പ്രശസ്തനായ മനഃശാസ്ത്രജ്ഞന്റെ ചികിത്സയിലാണ് യുവതിയിപ്പോള്‍ എന്നത് കഥാന്ത്യം. മരുന്നിന്റെ ശക്തിയില്‍ തളര്‍ന്ന അവളുടെ ശരീരത്തില്‍ പാതി മരിച്ച ഒരു മനസ്സാണിപ്പോഴുള്ളത്. ചില്ലു പാത്രംപോലെ ചിതറിയ ജീവിതവുമായി ഭര്‍ത്താവും മക്കളും മരുഭൂമിയിലും.
വഴിതെറ്റിയ ഒരു കോള്‍ബിസിനസുകാരനായ ഭര്‍ത്താവ്. വീട്ടില്‍ ഭാര്യ തനിച്ച്. എല്ലാമുണ്ടായിട്ടും അവര്‍ക്ക് മക്കളുണ്ടായില്ല. ഭാര്യയെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന അയാള്‍ ഒറ്റക്കിരുന്ന് മുഷിയുമ്പോള്‍ താനുമായി സംസാരിക്കാന്‍ മൊബൈല്‍ നല്‍കി. തിരക്കു കാരണം അയാള്‍ക്ക് പലപ്പോഴും സംസാരിക്കാനായില്ല. ഇടക്കിടെ തന്നോട് സംസാരിക്കാറുള്ള തൊട്ടവീട്ടിലെ പയ്യന്‍ അപ്രതീക്ഷിതമായാണ് അവളോട് മൊബൈല്‍ നമ്പര്‍ ചോദിച്ചത്. അറിയാവുന്ന പയ്യനായതുകൊണ്ട് നമ്പര്‍ നല്‍കുന്നതില്‍ അപാകതയൊന്നും തോന്നിയില്ല. ആഴത്തിലുള്ള സ്‌നേഹബന്ധമാക്കി അതുമാറ്റാന്‍ പയ്യന് ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. രാവിലെ വീട്ടില്‍ നിന്നിറങ്ങി വൈകി തിരിച്ചെത്തുന്ന ഭര്‍ത്താവ് അയല്‍വീട്ടിലെ കാമുകനുമായുള്ള ബന്ധത്തിന് ആക്കം കൂട്ടി. ഭര്‍ത്താവ് ഇറങ്ങിയാല്‍ കാമുകന്‍ വീട്ടിലെത്തിത്തുടങ്ങി. വേര്‍പിരിയാനാവാത്ത രീതിയിലേക്ക് അതുമാറി. അപ്രതീക്ഷിതമായി നേരത്തെ വീട്ടിലെത്തിയ ഭര്‍ത്താവ് സംശയകരമായ സാഹചര്യത്തില്‍ കാണുന്നത് അയല്‍ക്കാരനെയാണ്. ബഹളം കേട്ട് അയല്‍ക്കാരും നാട്ടുകാരുമെത്തി പയ്യനെ നാട്ടില്‍നിന്ന് അടിച്ചോടിച്ചു. എന്നാല്‍, ഭര്‍ത്താവിനെ ഞെട്ടിപ്പിച്ച് തനിക്ക് അവനെ കാണാതെ ജീവിക്കാനാവില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. ഭാര്യയുടെ വഴിവിട്ട പോക്കിന് ഉത്തരവാദി താന്‍ കൂടിയാണെന്ന തിരിച്ചറിവില്‍ അതയാള്‍ അത്ര കാര്യമാക്കിയില്ല. തന്റെ ജീവിതത്തിലേക്ക് അവളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തല്‍ക്കാലം മാതാപിതാക്കളോടൊപ്പം വിട്ടു. എന്നാല്‍, കാമുകനുമായി വീണ്ടും ബന്ധം സ്ഥാപിച്ചുവെന്നും അവനോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നുമുള്ള മൊബൈല്‍ സന്ദേശമാണ് ഭാര്യയില്‍നിന്ന് അയാള്‍ക്കു ലഭിച്ചത്. മാനസിക നില തകര്‍ന്ന്, മദ്യത്തിന് അടിപ്പെട്ട് അയാളിപ്പോഴും ജീവിക്കുന്നുണ്ട്.
കേരളം മാറുന്നു!ഇതൊക്കെ വെറും കഥകളാണെന്നു കരുതിയാണ് മലയാളി കുടുംബങ്ങള്‍ തള്ളിക്കളയുക! പക്ഷേ ഒന്നുണ്ട്, 2010 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള ചെറിയ കാലയളവില്‍ വിവിധ ജില്ലകളില്‍ 14 ആത്മഹത്യകളുടെയും പിന്നിലെ വില്ലന്‍ മൊബൈലോ ഇന്റര്‍നെറ്റോ അതുവഴി പുറംലോകത്തെത്തിയ അശ്ലീല ദൃശ്യങ്ങളോ അവിഹിത ബന്ധങ്ങളോ ആയിരുന്നുവെന്ന് വിശ്വസിക്കാതിരുന്നിട്ട് കാര്യമില്ല. നമുക്കിടയില്‍നിന്ന് അടുത്തിടെ അപ്രത്യക്ഷരായ മക്കളുടെ തിരോധാനത്തിനു പിന്നിലെ പ്രധാന ഘടകങ്ങളും മൊബൈലും ഇന്റര്‍നെറ്റും വഴി കരുപ്പിടിപ്പിച്ച ബന്ധങ്ങളാണ്. ലാന്‍ഡ് ഫോണുകള്‍ക്കു പകരം മൊബൈലാവുകയും ഒരു വീട്ടില്‍തന്നെ അഞ്ചും ആറും കണക്ഷനാവുകയും കുട്ടികളുടെ കൈയില്‍ പോലും രണ്ടും മൂന്നും സിമ്മുമൊക്കെ വരുകയും ചെയ്തപ്പോള്‍ അതിനു പിന്നിലെ ചതിക്കുഴികള്‍ ആരും കണ്ടില്ല. പഠനാവശ്യത്തിനെന്ന പേരില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിയന്ത്രണമില്ലാതെ മക്കള്‍ക്ക് വിട്ടുകൊടുത്തവരും പുത്തന്‍ പുതിയ മൊബൈലുകള്‍ കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും ഒരു പോലെ നല്‍കിയവരും അപകടക്കെണി തിരിച്ചറിഞ്ഞില്ല. വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് പാതിരാവിലാണ്. രാത്രി പതിനൊന്നിന് ശേഷം മാത്രം വിളിക്കാന്‍ സിമ്മുകള്‍ സൂക്ഷിക്കുന്ന സാമൂഹിക ദ്രോഹികള്‍ നമുക്കിടയിലുണ്ട്. ഇവരില്‍ 99 ശതമാനത്തിന്റെയും വിലാസം വ്യാജമാണ്. ആര്‍ക്കുവേണമെങ്കിലും കണക്ഷന്‍ നല്‍കാന്‍ തയാറായി മൊബൈല്‍ കമ്പനികളുടെ ഏജന്റുമാര്‍ നില്‍ക്കുമ്പോള്‍ അത്തരമൊരു സിം സംഘടിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. പ്രതിമാസം രണ്ടു കോടി കണക്ഷനുകള്‍ നമ്മുടെ രാജ്യത്ത് വിറ്റഴിയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. 2010 സെപ്റ്റംബര്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഒരു മാസ കാലയളവില്‍ മാത്രം സംസ്ഥാനത്ത് വിറ്റഴിഞ്ഞത് 8,07,498 കണക്ഷനുകളാണ്.

ഇതെല്ലാം പുതിയ കണക്ഷനുകളല്ലെന്ന് വ്യക്തമാണ്. രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പലപ്പോഴും വിളി വരുന്നത്. പത്തു മുതല്‍ 40 വയസ്സിനിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ ഇങ്ങനെ വരുന്ന കോളുകള്‍ക്ക് പത്തു പേരില്‍ മൂന്നുപേരെങ്കിലും മറുപടി പറയുന്നുണ്ടെന്നാണ്. പത്തിനും 25നും ഇടക്ക് പ്രായമുള്ളവരാണെങ്കില്‍ അഞ്ചുപേരെങ്കിലും ഫോണെടുക്കുമെന്ന് ഉറപ്പ്. മറുഭാഗത്ത് സ്ത്രീകളാണെങ്കില്‍ ആ വിളി ആവര്‍ത്തിക്കും.പത്ത് നമ്പറിലേക്ക് വിളിച്ചാല്‍ രണ്ടെണ്ണമെങ്കിലും അനുകൂലമായി പ്രതികരിക്കുമെന്ന് വിളിക്കുന്നവനറിയാം. അതുമതി ഒരു ജീവിതം തകരാന്‍. ഇത്തരത്തില്‍ ഒരു കോളെങ്കിലും വരാത്ത സ്ത്രീകള്‍ ഉണ്ടാവില്ല. കുറഞ്ഞ കാശിന് ഇന്റര്‍നെറ്റ് കോളുകള്‍ വ്യാപകമായതോടെ ഗള്‍ഫിലുള്ള ഞരമ്പു രോഗികളിലേക്കും ഈ അസുഖം പടര്‍ന്നിട്ടുണ്ട്. വഴി തെറ്റി വന്ന ഒരു കോളിന്റെ പേരില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറിലെ ചാറ്റിങ് മുറിയില്‍ അജ്ഞാത സുഹൃത്തിന്റെ മധുര വാഗ്ദാനങ്ങളില്‍ മയങ്ങി ജീവിതത്തിന്റെ പരിധിക്കു പുറത്തായവര്‍ നിരവധിയാണ്. ആറാം ക്ലാസ് വിദ്യാര്‍ഥിനി മുതല്‍ 68കാരനായ വൃദ്ധന്‍ വരെ ഈ കണ്ണിയിലുണ്ട്. എന്റെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരൊന്നും ഇരകളാവുന്നില്ലെന്ന് ഒരു തീര്‍ച്ചയും വേണ്ട. പറയാന്‍ പോകുന്ന കഥകളൊക്കെ എവിടെ നടന്നു, ആരാണ് ഇര എന്നൊന്നും ചോദിക്കരുത്. വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ ചുറ്റുവട്ടത്ത് ഇതൊക്കെ നടക്കുന്നുണ്ട് എന്നറിയുക.  വീട്ടില്‍നിന്ന് ഇറങ്ങുന്ന മക്കളില്‍ പലരും പരിധിക്കു പുറത്താണെന്നും നാം അറിയുക. അവര്‍ അകപ്പെട്ടിരിക്കുന്ന കെണികളെ സംബന്ധിച്ച് അമ്മമാര്‍ അറിയുന്നത് എല്ലാം കൈവിട്ടുപോയ ശേഷമാണ്.

www.keralites.net        
http://img.madhyamam.com/sites/all/themes/tridz/img/madhyamam-logo.gif

2010-10-25

ആന്ധ്രാപ്രദേശ്‌


ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്‌ ആന്ധ്രാപ്രദേശ്‌ (ఆంధ్ర ప్రదేశ్ ). തെലുങ്ക്‌ ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം ഹൈദരാബാദ് ആണ്‌. വടക്ക്‌ ഛത്തീസ്ഗഡ്‌, ഒറീസ, മഹാരാഷ്ട്ര; തെക്ക്‌ തമിഴ്‌നാട്‌; കിഴക്ക്‌ ബംഗാള്‍ ഉള്‍ക്കടല്‍; പടിഞ്ഞാറ്‌ കര്‍ണ്ണാടക എന്നിവയാണ്‌ ആന്ധ്രാപ്രദേശിന്റെ അതിര്‍ത്തികള്‍ . വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നാലാമതും ജനസംഖ്യ അടിസ്ഥാനത്തില്‍അഞ്ചാമതും വലിയ ഇന്ത്യന്‍ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം"  എന്നാണ് അറിയപ്പെടുന്നത്. ഇവിടെകൃഷിചെയ്യുന്നതില്‍70 ശതമാനവും നെല്ലാണ്. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും ഗോദാവരിയും. പുതുച്ചേരി (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ യാനം ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്തിഥി ചെയ്യുന്നത്.

മുന്‍ കാലങ്ങളില്‍ഈ പ്രദേശം ആന്ധ്രാപഥം, ആന്ധ്രാദേശം, ആന്ധ്രാവനി, ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബര്‍1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.


ചരിത്രം




മഹാഭാരതത്തിലും ഐതെരീയ ബ്രാഹ്മണ ഇതിഹാസത്തിലും ആന്ധ്രാ രാജ്യത്തെ പരാമര്‍ശിച്ചിട്ടുണ്ട്. മൌര്യരാജാക്കന്‍മാരുടെ കാലത്തും ആന്ധ്ര എന്ന രാജ്യം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഭരതന്റെ നാട്യശാസ്ത്രത്തിലും "ആന്ധ്രാ വംശത്തെ" കുറിച്ച് പരാമര്‍ശം ഉണ്ട്. ഗുണ്ടൂര്‍ ജില്ലയിലെ ഭട്ടിപ്റോലു ഗ്രാമത്തില്‍ കാണുന്ന ലിഖിതങ്ങള്‍  തെലുങ്ക് ഭാഷയുടെ വേരുകളിലേക്കു വഴിതെളിക്കുന്നു. ചന്ദ്രഗുപ്ത മൗര്യനെ സന്ദര്‍ശിച്ച മെഗാസ്തീന്‍സ് 3 കോട്ടനഗരങ്ങളും, 10,000 കാലാള്‍പ്പടയും, 200 കുതിരപ്പടയും, 1000 ആനകളും ഉള്ള ആന്ധ്രാരാജ്യത്തെ വര്‍ണ്ണിക്കുന്നുണ്ട്. രണ്ടായിരത്തിമുന്നൂറു കൊല്ലം മുമ്പ് ഉത്തരേന്ത്യ മുഴുവന്‍  കാല്‍നടയായി സഞ്ചരിച്ച ഗ്രീക്കുസഞ്ചാരിയായിരുന്നു മെഗസ്തനിസ്.



B. C നാലാം നൂറ്റാണ്ടില്‍ മൗര്യന്മാര്‍  ആന്ധ്രയുടെ മേല്‍ അധികാരമുറപ്പിച്ചു. മൗര്യരാജവംശം തകര്‍ന്നപ്പോള്‍ സതവാഹന രാജവംശം ബിസി 3ആം നൂറ്റാണ്ടില്‍ ആന്ധ്രയെ സ്വതന്ത്രമാക്കി. സതവാഹനമാരിലെ പതിനേഴാമത്തെ രാജാവായ ഹലന്‍ ഏറെ പ്രസിദ്ധനായി. അവരുടെ ഭരണകാലത്ത് കലയ്ക്കും സാഹിത്യത്തിനും വളരം പ്രാധാന്യം സിദ്ധിച്ചു. നാനൂറിലേറെ വര്‍ഷം സതവാഹനന്മാര്‍ രാജ്യം ഭരിച്ചതായി രേഖകളുണ്ട്. മൌര്യന്‍മാരുടെ ഭരണം പോലെ ശക്തമായിരുന്നു സതവാഹനന്‍മാരുടെയും ഭരണം. ഗുണ്ടൂരിലെ അമരാവതിയും സതവാഹനന്‍മാരുടെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. അക്കാലത്ത് റോമന്‍  സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. അതിനു തെളിവായി റോമന്‍ നാണയങ്ങള്‍ ആ പ്രദേശത്ത് നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബുദ്ധമതസ്മാരകങ്ങളില്‍ അധികവും സ്ഥാപിക്കപ്പെട്ടത് അക്കാലത്തായിരുന്നു. തച്ചുശാസ്ത്രത്തില്‍ അമരാവതി എന്നൊരു സമ്പ്രദായത്തിനും തുടക്കം കുറിച്ചു. സാതവാഹനന്മാരിലെ അവസാനത്തെ രാജാവ് 

യജ്ഞ ശ്രീ ശാതകര്‍ണ്ണി ആയിരുന്നു. എഡി 220ല്‍സതവാഹന്മാര്‍  ക്ഷയിച്ചപ്പോള്‍  ഇക്ഷ്വാകു രാജവംശം, ചോള രാജവംശം, പല്ലവ രാജവംശം, ആനന്ദഗോത്രികള്‍, കിഴക്കന്‍  ചാലൂക്യന്മാര്‍ തുടങ്ങി പല രാജവംശങ്ങള്‍  തെലുങ്കുദേശം ഭരിച്ചു. കടപ്പ പ്രദേശത്തുള്ള അഞ്ചാം നൂറ്റാണ്ടില്‍ നിന്നുള്ള ലിഖിതങ്ങള്‍  ചോളഭരണകാലത്ത് തെലുങ്ക് ഭാഷ നിലനിന്നിരുന്നു എന്നതിന്റെ തെളിവു തരുന്നു. പ്രാകൃതം, സംസ്കൃതം ഭാഷകളെ പുറന്തള്ളി തെലുങ്കു ഭാഷ പ്രചാരത്തിലായത് ഈ കാലഘട്ടത്തിലാണ്. വിനുകോണ്ടയിൽ നിന്നു ഭരിച്ചിരുന്ന വിഷ്ണുകുന്ദിനന്മാരാണ് തെലുങ്ക് ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്. പിന്നീട് കിഴക്കന്‍  ചാലൂക്യന്മാര്‍  വെര്‍ഗി തലസ്ഥാനമാക്കി കുറേക്കാലം ആന്ധ്ര ഭരിച്ചു. ഏകദേശം 1022 ADയില്‍ ചാലൂക്യരാജാവ് രാജരാജനരേന്ദ്രന്‍  രാജമുന്ദ്രിയില്‍ നിന്ന് ഭരണം നടത്തി.

2010-06-23

കര്‍ണാടക


ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ്‌
 കര്‍ണാടക. ഭാഷയുടെ അടിസ്ഥാനത്തില്‍
 സംസ്ഥാനങ്ങള്‍ രൂപം കൊണ്ടപ്പോള്‍ 
‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ 
ചേര്‍ന്നു കര്‍ണ്ണാടക സംസ്ഥാനം രൂപമെടുത്തു.
 1956 നവംബര്‍ 1 -നു സംസ്ഥാന 
പുനര്‍നിര്‍ണയനിയമപ്രകാരം നിലവില്‍ 
വന്ന ഈ സംസ്ഥാനം മൈസൂര്‍ സംസ്ഥാനം
എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ല്‍ ഇതിന് 
കര്‍ണാടകം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
 തലസ്ഥാനം ബാംഗ്ലൂര്‍.191,976 ചതുരശ്ര കിമി 
വിസ്തീര്‍ണ്ണം ഉള്ള ഈ സംസ്ഥാനം ഇന്ത്യയിലെ 
എട്ടാമത്തെ വലിയ സംസ്ഥാനമാണ്.


അതിരുകള്‍

കര്‍ണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തുആന്ധ്രപ്രദേശ് സംസ്ഥാനവും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിര്‍ത്തി അറബിക്കടലും ആണ്.

പേരിനു പിന്നില്‍
കര്‍ണ്ണാടക എന്ന പേര് ഉണ്ടായതു ‘കരി’ (കറുത്ത എന്നര്‍ത്ഥം), ‘നാട്’ എന്നീ വാക്കുകളി നിന്നാണെന്നു പറയപ്പെടുന്നു. ‘കറുത്ത മണ്ണുള്ള പ്രദേശം’ എന്ന അര്‍ത്ഥത്തില്‍. മറ്റൊരു അഭിപ്രായം ‘കരുനാടു’ അഥവാ ‘ഭംഗിയുള്ള പ്രദേശം’ എന്നതിനു രൂപഭേദം സംഭവിച്ചു മറ്റൊരു അഭിപ്രായം കര്‍ണ്ണാടക ആയതാണെന്നതാണ്

 ഭൂമിശാസ്ത്രം


കര്‍ണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തുആന്ധ്രപ്രദേശ് സംസ്ഥാനവും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിര്‍ത്തി അറബിക്കടലും ആണ്.
1,91,791 ച. കി. മീ. വിസ്തീര്‍ണം ഉള്ള ഈ സംസ്ഥാനം വലിപ്പത്തില്‍ ഇന്ത്യയിലെഎട്ടാമത്തെതും.
ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തെ മൂന്നായി തിരിക്കാം - തീരദേശം, പശ്ചിമ ഘട്ടംഉള്‍പ്പെട്ട മലനാട്, ഡെക്കാന്‍ പീഠഭൂമി ഉള്‍പ്പെട്ട ബയാലുസീമ പ്രദേശം ഇവയാണ് മൂന്ന് വിഭാഗങ്ങള്‍. ചിക്കമഗ്ലൂര്‍ ജില്ലയിലെ മുല്ലയാനഗിരി കുന്നുകളാണ് (പൊക്കം : 6,329 അടി/1,929 മീറ്റര്‍) ഏറ്റവും ഉയരമുള്ള മുടി. കാവേരി, തുംഗഭദ്ര, ശരാവതി, കൃഷ്ണ, മാലപ്രഭ എന്നിവയാണ് പ്രധാന നദികള്‍.ഏകദേശം 38,724 ച. കിമി. പ്രദേശം (വിസ്തീര്‍ണ്ണത്തിന്റെ 20%) കാടുകളാണ്.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശൈത്യം അനുഭവപ്പെടുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ വേനല്‍ക്കാലവും, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ മണ്‍സൂണ്‍ കാലവും, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പോസ്റ്റ്-മണ്‍സൂണ്‍ കാലവുമാണ്. കര്‍ണാടകയുടെ തീരദേശത്തിനാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. വാര്‍ഷിക സംസ്ഥാനശരാശരി 1,139 മിമി മഴയും തീരദേശത്തെ ശരാശരി 3,638.5 മില്ലിമീറ്ററുമാണ്. രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും അധികം ചൂട് റായ്ച്ചൂരിലാണ് - 45.6 °C, ഏറ്റവും കുറഞ്ഞ ചൂട് ബിദാറില്‍ - 2.8 °C .


ചരിത്രം


പ്രാചീനശിലായുഗം മുതല്‍ക്കുതന്നെ കര്‍ണ്ണാടകയുടെ പല ഭാഗങ്ങളിലും ജനവാസം ഉണ്ടായിരുന്നു എന്നുള്ളതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഹാരപ്പയില്‍ നിന്നു ലഭിച്ചിട്ടുള്ള സ്വര്‍ണ്ണം കര്‍ണ്ണാടകയില്‍ നിന്ന് ഖനനം ചെയ്തതണെന്നു തെളിഞ്ഞിട്ടുണ്ട്. 

ബിസി മൂന്നാം നൂറ്റാണ്ടില്‍ മൗര്യചക്രവര്‍ത്തിയായ 
അശോകന്റെ കീഴില്‍ വരുന്നതിനു മുന്‍പ്നന്ദരാജവംശമാണ് കര്‍ണ്ണാടക ഭരിച്ചിരുന്നത്. പിന്നീട് സതവാഹനരാജാക്കന്മാര്‍ നാലു നൂറ്റാണ്ട് ഇവിടം ഭരിച്ചു. ഇതിനുശേഷം അധികാരത്തില്‍ വന്ന കഡംബ രാജവംശവും പടിഞ്ഞാറ് ഗംഗ രാജവംശവുമാണ് തദ്ദേശത്തുനിന്നുമുള്ള ആദ്യ രാജവംശങ്ങള്‍. മയൂരശര്‍മ്മന്‍ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം ബനവസിയായിരുന്നു; തലക്കാട് പടിഞ്ഞാറ് ഗംഗ രാജവംശത്തിന്റേതും. കന്നഡ ഭരണത്തിനായി ഉപയോഗിച്ച ആദ്യ ഭരണകൂടങ്ങളും ഇവതന്നെയായിരുന്നു.

പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ഡെക്കാന്‍ ഭരിച്ച ചാലൂക്യന്മാര്‍, രാഷ്ട്രകൂടന്മാര്‍ തുടങ്ങിയ പല രാജവംശങ്ങളും കര്‍ണ്ണാടക ഭരിച്ചു. 990-1210 എഡി വരെ കര്‍ണ്ണാടകയുടെ പല ഭാഗങ്ങളുംചോളരാജവംശത്തിനു 

കീഴിലായിരുന്നു. 1116ല്‍ വിഷ്ണുവര്‍ദ്ധന്‍റെ നേതൃത്വത്തിലുള്ളഹൊയ്സാലരാജവംശം 
ചോളന്മാരെ യുദ്ധത്തില്‍ തോല്പ്പിച്ച് 
അധികാര്ത്തില്‍ വന്നു. ഈ കാലയളവില്‍ 
കന്നഡ ഭാഷാ സാഹിത്യം പുരോഗമിക്കുകയും 
വേസര ശൈലിയിലുള്ള വാസ്തുകല 
പ്രചാരത്തിലാവുകയും ചെയ്തു. 
ഹൊയ്സാലരാജാക്കന്മാര്‍ ആന്ധ്രയുടേയും 
തമിഴ്നാടിന്റ്റെയും ഭാഗങ്ങള്‍ കൂടി ഭരിച്ചിരുന്നു. 14ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹരിഹരന്‍, ബുക്കാ രായന്‍ എന്നിവര്‍ ചേര്‍ന്ന് ഹോസപ്പട്ടണത്തില്‍ (പിന്നീട് വിജയനഗരം)വിജയനഗര രാജവംശം സ്ഥാപിച്ചു.

തളിക്കോട്ട യുദ്ധത്തില്‍ ഒരുകൂട്ടം ഇസ്ലാമികസുല്‍ത്താനേറ്റുകളുടെ മുന്നില്‍ വിജയനാഗരരാജാക്കന്മാര്‍ പരാജയപ്പെട്ടു. ബിജാപ്പൂര്‍ സുല്‍ത്താനേറ്റ് ഡക്കാന്റെ മൊത്തം ഭരണം 17ആം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ തോല്പ്ിക്കുന്നതുവരെ കയ്യാളി.

 ഇവരുടെ കാലത്താണ് പ്രശസ്തമായ
 ഗോല്‍ ഗുംബാസ് നിര്‍മ്മിക്കപ്പെട്ടത്. 
തുടര്‍ന്നുള്ള കാലഘട്ടത്തില്‍ 
ഉത്തരകര്‍ണ്ണാടകത്തിന്റെ ഭാഗങ്ങള്‍ 
നൈസാമും, ബ്രിട്ടീഷ് ഭരണകൂടവും ഭരിച്ചു. 
തെക്കന്‍ കര്‍ണ്ണാടകം മൈസൂര്‍ രാജവംശത്തിനു 
കീഴെയായിരുന്നു. ഹൈദരാലിയും
അദ്ദേഹത്തിന്‍  
 മകന്‍ ടിപ്പു സുല്‍ത്താനും ബ്രിട്ടീഷ് ആധിപത്യത്തിന് എതിരേ നാലു യുദ്ധങ്ങാള്‍ ചെയ്തു. ഒടുവില്‍ 1799ല് ടിപ്പുവിന്റെ മരണത്തോടെ മൈസൂറും ബ്രിട്ടീഷ് രാജിന് കീഴിലായി. ബ്രിട്ടീഷുകാര്‍ മൈസൂര്‍ രാജ്യം വൊഡെയാര്‍ രാജകുടുംബത്തെ തിരിച്ചേല്പ്പിച്ചു.

1830കളില്‍ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിന്ന് എതിരേ കര്‍ണ്ണാടകയുടെ പലഭാഗത്തും ലഹളകള്‍ ഉണ്ടായിട്ടുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബാഗല്‍ക്കോട്ട്, ദന്‍ഡേലി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങള്‍ നടന്നു. കര്‍ണ്ണാട് സദാശിവറാവു, എസ് നിജലിംഗപ്പ, കെംഗാള്‍ ഹനുമന്തയ്യ, നിട്ടൂര്‍ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വാതന്ത്രസമരവും ശക്തി പ്രാപിച്ചൂ.

സ്വാതന്ത്ര്യത്തീനു ശേഷം മൈസൂര്‍ രാജ്യം ഇന്ത്യയോട് ചേര്‍ന്നു. 1950ല് മൈസൂര്‍ സംസ്ഥാനംരൂപവത്കരിക്കപ്പെട്ടു. 1956ല്‍ കന്നഡയും കുടക് പ്രദേശങ്ങളും മൈസൂറില്‍ കൂട്ടിച്ചേര്‍ത്തു. 1973ല്‍ സംസ്ഥാനം കര്‍ണ്ണാടക എന്നു പുനര്‍നാമകരണം ചെയ്തു. 1990കളില്‍ കര്‍ണ്ണാടകസംസ്ഥാനം ഐടി മേഖലയിലെ വികസനത്തില്‍ മുന്നിലെത്തി.


ജില്ലകള്‍


കര്‍ണാടക 29 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു -
 ബാഗല്‍ക്കോട്ട്, ബാംഗ്ലൂര്‍ റൂറല്‍, ബാംഗ്ലൂര്‍ 
അര്‍ബന്‍, ബെല്‍ഗാം, 
ബെല്ലാരി, ബിദാര്‍, ബിജാപ്പൂര്‍, ചാമരാജനഗര്‍, 
ചിക്കബല്ലപൂര്‍, ചിക്കമഗ്ലൂര്‍, ചിത്രദുര്‍ഗ, 
ദക്ഷിണ കന്നഡ, ദാവണ്‍ഗരെ, ധാര്‍വാഡ്, 
ഗദഗ്,ഗുല്‍ബര്‍ഗ, ഹസ്സന്‍, ഹാവേരി, കൊടഗ്, 
കോലാര്‍, കൊപ്പാല്‍, മാണ്‍ഡ്യ, മൈസൂര്‍,
റായ്ചൂര്‍, രാമനഗര, ഷിമോഗ, തുംകൂര്‍, 
ഉത്തര കന്നഡ, 

ഉഡുപ്പി എന്നിവയാണ് കര്‍ണാടകയിലെ ജില്ലകള്‍. ജില്ലകളുടെ ഭരണാധികാരം ജില്ലാ കമ്മിഷണര്‍ക്ക് അല്ലെങ്കില്‍ ജില്ലാ മജിസ്റ്റ്റേട്ടിനാണ്. ഓരോ ജില്ലകളും സബ്-ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്. സബ്-ഡിവിഷനുകള്‍
 പഞ്ചായത്തുകളായും 
മുനിസിപ്പാലിറ്റികളായും 
തിരിച്ചിരിക്കുന്നു.


2001ലെ കാനേഷുമാരി പ്രകാരം കര്‍ണാടകയിലെ 6 
വലിയ നഗരങ്ങള്‍ ഇവയാണ് 
ബാംഗ്ലൂര്‍, ഹുബ്ലി-ധാര്‍വാഡ്, മൈസൂര്‍, 
ഗുല്‍ബര്‍ഗ, ബെല്‍ഗാം, മാംഗ്ലൂര്‍. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഏക നഗരം ബാംഗ്ലൂരാണ്. 
ബാംഗ്ലൂര്‍ അര്‍ബന്‍, ബെല്‍ഗാം, ഗുല്‍‌ബര്‍ഗ 
എന്നിവയാണ് ഏറ്റവും അധികം
 ജനസംഖ്യയുള്ള മൂന്ന് ജില്ലകള്‍. ഈ ജില്ലകളില്‍ മുപ്പതു ലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്നു.
 

തമിഴ്നാട്‌


ഇന്ത്യയുടെ തെക്കേയറ്റത്തുള്ള 
സംസ്ഥാനമാണ്‌. പേരു 
സൂചിപ്പിക്കുന്നതുപോലെ 
തമിഴ്‌ മുഖ്യഭാഷയായി
 ഉപയോഗിക്കുന്നവരുടെ 
സംസ്ഥാനമാണിത്‌. കേരളം, 
കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്‌
 എന്നീ സംസ്ഥാനങ്ങളും 
കേന്ദ്രഭരണ പ്രദേശമായ 
പോണ്ടിച്ചേരിയും 
തമിഴ്‌നാടിനോടു ചേര്‍ന്നു 
കിടക്കുന്നു. 
ശ്രീലങ്കയുമായിരാജ്യാന്തര 
അതിര്‍ത്തിയുമുണ്ട്‌. ചെന്നൈ 
ആണ്‌ തമിഴ്‌നാടിന്റെ തലസ്ഥാനം.

ഭൂപ്രകൃതിയും കാലാവസ്ഥയും

ഭൂപ്രകൃതിയനുസരിച്ച് തമിഴ്നാട് പ്രധാനമായും രണ്ട് ഭൂവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മലനിരകളും പീഠഭൂമികളും ഉള്‍പ്പെടുന്ന പ്രദേശമാണ് ആദ്യത്തേത്. തീരദേശ-സമതല പ്രദേശങ്ങള്‍ രണ്ടാമത്തേതും. പ.ഭാഗത്തെ മുഖ്യസവിശേഷതയായ പശ്ചിമഘട്ടനിരകള്‍ വ.നീലഗിരിക്കുന്നുകളേയും തെ.പളനി, ഏലഗിരി, അണ്ണാമലൈ എന്നീ മലകളേയും ഉള്‍ക്കൊള്ളുന്നു. 25 കി.മീ. വീതിയുള്ള പാലക്കാട് ചുരമാണ് ഈ പര്‍വതനിരയിലെ ഏക വിടവ്. ചുരത്തിന്റെ തെ.ആനമലയും കി.പഴനിമലയും സ്ഥിതിചെയ്യുന്നു. 2,500 മീ.ലേറെ ശ.ശ. ഉയരമുള്ള നീലഗിരിക്കുന്നുകള്‍ ഏകദേശം 2,500 ച.കി.മീ. പ്രദേശത്തായി വ്യാപിച്ചിരിക്കുന്നു; ദശലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള ശിലാസമൂഹത്താല്‍ രൂപം കൊണ്ടിരുന്ന ഈ മലനിരകളുടെ ഏതാണ്ട് മധ്യഭാഗത്താണ് പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ ഉദകമണ്ഡലം (ഊട്ടി) സ്ഥിതിചെയ്യുന്നത്.
നീലഗിരിക്കുന്നുകളുടെ കിഴക്കായി സ്ഥിതിചെയ്യുന്ന വിശാലമായ സമതടത്തിന്റെ ഉത്തരഭാഗത്ത് 1500 മീറ്ററിലധികം ഉയരമുള്ള ഷെവറോയ്, ജവാദി തുടങ്ങിയ ഒറ്റപ്പെട്ട കുന്നുകള്‍ സ്ഥിതിചെയ്യുന്നു. പാലാര്‍, കാവേരി നദികള്‍ക്ക് മധ്യേ പൂര്‍വ ഘട്ടനിരകളുടെ തുടര്‍ച്ചയായി കാണപ്പെടുന്ന ഈ കുന്നുകള്‍ തെക്കോട്ടു നീണ്ട് മധുര ജില്ലയില്‍ വച്ച് ഏലഗിരിയുമായി സന്ധിക്കുന്നു. തമിഴ്നാടിന്റെ തീരദേശസമതലം നദീജന്യ എക്കല്‍ നിക്ഷേപത്താല്‍ രൂപംകൊണ്ടതാണെന്നാണ് അനുമാനം. സംസ്ഥാനത്തെ പ്രധാന നദിയായ കാവേരിയും മറ്റു നദികളും ഇവിടെ ഡെല്‍റ്റകള്‍ക്കു രൂപം നല്കിയിട്ടുണ്ട്. നെല്‍ക്കൃഷിക്കു പ്രസിദ്ധമായ ഈ ഡെല്‍റ്റാ പ്രദേശത്ത് നിരവധി രാജവംശങ്ങള്‍ നിലനിന്നിരുന്നു. സംസ്ഥാനത്തിന്റെ തെ.മധുര, രാമനാഥപുരം ജില്ലകളില്‍ ഏതാനും ഊഷരസമതലങ്ങളും കാണാം. ഇന്ത്യന്‍ ഉപദ്വീപിന്റെ ദക്ഷിണാഗ്രമായ കന്യാകുമാരി സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലാണ്. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഇന്ത്യാസമുദ്രം എന്നിവയുടെ സംഗമസ്ഥാനമായ കന്യാകുമാരി ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന-വിനോദസഞ്ചാര കേന്ദ്രമാണ്.

ഉഷ്ണമേഖലാ കാലാവസ്ഥയാണ് തമിഴ്നാട്ടിലേത്. താപനിലയില്‍ അധികം ഏറ്റക്കുറച്ചില്‍ അനുഭവപ്പെടാറില്ല; പരമാവധി 43&degree;-ല്‍ കൂടാറുമില്ല. കുറഞ്ഞ താപനില അനുഭവപ്പെടുന്നത് ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ്. സമതലപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പൊതുവേ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടാറുള്ളത്. ഉച്ചാവചമാണ് താപവ്യതിയാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഉദാഹരണത്തിന് സമുദ്രനിരപ്പില്‍ നിന്നും 2500 മീ.-ല്‍ അധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ പ്രദേശത്ത് ചെന്നൈയിലേതിനേക്കാള്‍ 15&degree; കുറഞ്ഞ താപനിലയാണ് സാധാരണ അനുഭവപ്പെടുന്നത്. മഞ്ഞുകാല രാത്രികളില്‍ ഇവിടെ കൊടുംതണുപ്പ് അനുഭവപ്പെടുന്നതും സാധാരണമാണ്. തലസ്ഥാനനഗരമായ ചെന്നൈയിലെ ശ.ശ. താപനില ജനു.-ല്‍ 24.4&degree;-ഉം ജൂലായില്‍ 30.6&degree;-ഉം ആണ്; വാര്‍ഷികവര്‍ഷപാതം 1270 മി.മീറ്ററും.
പ്രധാനമായും മൂന്നിനം മണ്ണാണ് തമിഴ്നാട്ടില്‍ ഗണ്യമായ തോതില്‍ കാണപ്പെടുന്നത്: ചെമ്മണ്ണ്, കരിമണ്ണ്, എക്കല്‍മണ്ണ്. ഇക്കൂട്ട ത്തില്‍ ഏറ്റവും വ്യാപകമായുള്ളത് ചെമ്മണ്ണാണ്. കാവേരിയുടെ ഡെല്‍റ്റാ പ്രദേശവും നദീതീരങ്ങളും എക്കല്‍ സമ്പുഷ്ടമാണ്.

തെ.പ. മണ്‍സൂണ്‍ വാതങ്ങളില്‍ നിന്നും വ.കി. മണ്‍സൂണ്‍ വാതങ്ങളില്‍ നിന്നുമാണ് തമിഴ്നാട്ടില്‍ മഴ ലഭിക്കുന്നത്. ജൂണില്‍ ആരംഭിക്കുന്ന തെ.പ. മണ്‍സൂണ്‍ സെപ്. വരെ നീളുന്നു. വ.കി. മണ്‍സൂണിനാണ് തമിഴ്നാട്ടില്‍ കൂടുതല്‍ പ്രഭാവം. ചെങ്കല്‍പെട്ട്, ദക്ഷിണആര്‍ക്കാട്, തഞ്ചാവൂര്‍, മധുര, രാമനാഥപുരം, തിരുനെല്‍ വേലി, കന്യാകുമാരി എന്നീ ജില്ലകളില്‍ വ.കി. മണ്‍സൂണ്‍കാല ത്താണ് മഴ ലഭിക്കുന്നത്. ഒ.-ല്‍ ആരംഭിച്ച് ഡി.-ല്‍ അവസാനി ക്കുന്ന വ.കി. മണ്‍സൂണ്‍കാലത്ത് രൂപംകൊള്ളുന്ന അതിശക്ത മായ ഉഷ്ണമേഖലാ സൈക്ളോണുകള്‍ തമിഴ്നാടിന്റെ തീരപ്രദേശത്ത് വിനാശകരങ്ങളായ ചുഴലിക്കൊടുങ്കാറ്റുകള്‍ക്കും കടലാക്രമണത്തിനും കാരണമാകാറുണ്ട്. തീരദേശത്ത് വാര്‍ഷിക വര്‍ഷപാതം സാമാന്യമായ അളവില്‍ കൂടുതലാണെങ്കിലും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കാര്‍ഷികാവശ്യത്തിനുവേണ്ട തോതില്‍പോലും മഴ ലഭിക്കാറില്ല.
കൊടൈയാര്‍, പഴയാര്‍ എന്നീ നദികള്‍ വിപരീതദിശയിലാണ് ഒഴുകുന്നത്. പ്രധാന നദിയായ കാവേരിയും പൊന്നൈയാര്‍, പാലാര്‍ എന്നിവയും അന്തര്‍സംസ്ഥാന നദികളാണ്. വൈഗ, താമ്രപര്‍ണി, അരണിയാര്‍, കുത്താലിയാര്‍, കൂവം, ഗഡിലം, ഗോമുഖി, മണിമുത്താര്‍, നോര്‍ത്ത് വെള്ളാര്‍, അഗ്നിയാര്‍, സൗത്ത് വെള്ളാര്‍, സൗത്ത് പാലാര്‍, വൈപ്പാര്‍, ചിറ്റാര്‍ എന്നിവയാണ് മറ്റു നദികള്‍. ലോവര്‍ ഭവാനി, അമരാവതി, വൈഗ, പറമ്പിക്കുളം- ആലിയാര്‍, കൃഷ്ണഗിരി, സാത്തന്നൂര്‍, പുല്ലംബായികാട്ടലായി, ഹൈലെവല്‍ കനാല്‍, ചിറ്റൂര്‍ പട്ടനാമയ്ക്കല്‍, ഗോമുഖി തുടങ്ങിയവ സംസ്ഥാനത്തെ പ്രധാന ജലസേചന പദ്ധതികളാണ്. സംസ്ഥാനത്ത് 18 ജലവൈദ്യുതപദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാവേരിയാണ് തമിഴ്നാട്ടിലെ 
ഏറ്റവും വലിയ നദി (760 കി.മീ.). കര്‍ണാടകത്തിലെ ബ്രഹ്മഗിരിയില്‍ നിന്നുദ്ഭവിക്കുന്ന കാവേരി, ശിവസമുദ്രം ജലപാതത്തിന് താഴെവച്ച് തമിഴ്നാട്ടില്‍ പ്രവേശിക്കുന്നു. തിരുച്ചിറപ്പള്ളി ജില്ലയെ ജലസേചിതമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന കാവേരി, തിരുച്ചിറപ്പള്ളിക്ക് 14 കി.മീ. പ. വച്ച് രണ്ട് ശാഖകളായി പിരിഞ്ഞൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. തമിഴ് സാഹിത്യകൃതികളിലും ഹൈന്ദവവിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും സ്ഥാനം നേടിയിട്ടുള്ള ഈ നദി തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളെ ജലസിക്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.
ഭരണസംവിധാനം

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് തമിഴ്നാട് സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കുന്നത്. ഭരണത്തലവനായി സംസ്ഥാന ഗവര്‍ണറുമുണ്ട്. 234 അംഗങ്ങളുള്ളതാണ് തമിഴ്നാട് അസംബ്ളി. ദേശീയ രാഷ്ട്രീയകക്ഷികള്‍ക്കു പുറമേ ദ്രാവിഡ മുന്നേറ്റ കഴകം, ആള്‍ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകം, തമിഴ് മാനില കോണ്‍ഗ്രസ് (1996 മുതല്‍ 2002 വരെ) പട്ടാളി മക്കള്‍ കക്ഷി തുടങ്ങിയ പ്രാദേശിക രാഷ്ട്രീയ 
കക്ഷികളും തമിഴ്നാട്ടില്‍ പ്രബലമാണ്. സംസ്ഥാന ഭരണത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 1967 വരെയുണ്ടായിരുന്ന ആധിപത്യത്തിനും സ്വാധീനതയ്ക്കും ഭംഗമുണ്ടാവുകയും പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളായ ദ്രാവിഡ മുന്നേറ്റ കഴകം 1967-ലും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം 1977-ലും ഭരണനേതൃത്വത്തിലെത്തുകയും ചെയ്ത ഭരണ ചരിത്രമാണ് തമിഴ്നാടിനുള്ളത്. 1990-കളുടെ തുടക്കം മുതല്‍ ഓരോ പൊതു തെരഞ്ഞെടുപ്പിനുശേഷവും (2001-ലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ) പ്രമുഖ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളായ ദ്രാവിഡ മുന്നേറ്റ കഴകവും ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും മാറിമാറി ഭരണനേതൃത്വത്തിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന അവസ്ഥാവിശേഷമാണ് തമിഴ്നാട്ടിലെ ഭരണരംഗത്തു കണ്ടുവരുന്നത്.
ഭരണ സൗകര്യത്തിനായി സംസ്ഥാനത്തിനെ 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു. കളക്ടറാണ് ജില്ലാ ഭരണാധിപന്‍.

ചരിത്രം
പ്രാചീനകാലം 
മുതല്‍ ഇവിടെ
 ജനവാസമുണ്ടാ
യിരുന്നതായി 
തിരുനെല്‍വേലി
ക്കടുത്തുള്ള
ആദിച്ചനെല്ലൂര്‍ എന്ന 
സ്ഥലത്തു നടത്തിയ
 ഉല്‍ഖനനങ്ങള്‍ 
തെളിയിച്ചിട്ടുണ്ട്‌. ചേരര്‍, 
ചോളര്‍,പാണ്ഡ്യര്‍, 
പല്ലവര്‍ എന്നീ 
രാജവംശങ്ങളാണു 
ഇവിടെ ഭരിച്ചിരുന്നത്‌. 
ചോളരാജാക്കന്‍മാരുടെ 
ആദ്യ ഭരണകാലം ഒന്നാം 
നൂറ്റാണ്ട്‌ മുതല്‍ നാലാം 
നൂറ്റാണ്ട്‌ വരെയായിരുന്നു . 
നാലാം നൂറ്റാണ്ട്‌ മുതല്‍ 
ഏഴാം നൂറ്റാണ്ട്‌ വരെയുള്ള കളഭ്രവംശജരുടെഭരണകാലം തമിഴ്‌ 
ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി കരുതപ്പെടുന്നു. ഇവരുടെ കാലശേഷം തെക്കു പാണ്ഡ്യരും വടക്ക്‌ പല്ലവരും ശക്തിപ്രാപിച്ചു. ഒന്‍പതാം നൂറ്റാണ്ടില്‍ വീണ്ടും ശക്തിപ്രാപിച്ച ചോളര്‍, രാജരാജചോളന്റെയും 
അദ്ദേഹത്തിന്റെ 
മകനായരാജേന്ദ്രചോളന്റെയും 
ഭരണകാലത്ത്‌ ഏഷ്യയിലെതന്നെ പ്രധാനശക്തികളിലൊന്നായി. തെക്കേ ഇന്ത്യയും ശ്രീലങ്കയിലെ ചില പ്രദേശങ്ങളും ഭരിച്ചിരുന്ന രാജേന്ദ്രചോളന്റെ നാവികസേന മ്യാന്‍‌മാര്‍, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, 
ലക്ഷദ്വീപ്‌, സുമാത്ര, ജാവ,
മലയ എന്നീ പ്രദേശങ്ങളും കീഴടക്കി. 
ബംഗാളിലെ മഹിപാല രാജാവിനെ തോല്‍പിച്ചശേഷം തന്റെ തലസ്ഥാനത്തിന്റെ 
പേരു ഗംഗൈകൊണ്ടചോളപുരം എന്നാക്കി. തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രം, ചിദംബരക്ഷേത്രം എന്നിവ ചോളരാജാക്കന്മാരുടെ ശില്‍പചാതുര്യത്തിന്റെ മകുടോദാഹരണങ്ങളാണ്‌. പതിമൂന്നാം 
നൂറ്റാണ്ടോടെ ചോളരുടെ ശക്തി ക്ഷയിച്ചപ്പോള്‍ പാണ്ഡ്യവംശജര്‍ പ്രബലരായെങ്കിലും 1316ലെ കില്‍ജിവംശജരുടെ ആക്രമണത്തോടെ ഇവരുടെ ആധിപത്യം അവസാനിച്ചു. ഇതിനെത്തുടര്‍ന്ന്‌ വിജയനഗര സാമ്രാജ്യം ഡെക്കാനില്‍ സ്ഥാപിക്കപ്പെടുകയും 1370ല്‍ അവര്‍ തമിഴ്‌നാട്‌ മുഴുവന്‍ കീഴടക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വിജയനഗരസാമ്രാജ്യത്തിന്റെയും ശക്തി ക്ഷയിച്ചു.

സസ്യ-ജന്തുജാലം

വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ഉഷ്ണമേഖലാ കാലാവസ്ഥയും ഉള്ള തമിഴ്നാട്ടിന് തനതും വ്യതിരിക്തവുമായ ജൈവസമ്പത്തുണ്ട്. പൊതുവേ മഴയെ ആശ്രയിച്ചു വളരുന്ന സസ്യസമൂഹമാണുള്ളത്. പടിഞ്ഞാറന്‍ മലനിരകളില്‍ ഇടതൂര്‍ന്ന ഹരിതവനങ്ങളാണ്. മഴ കുറവുള്ള തെക്കന്‍ ജില്ലകളിലും ഉള്‍നാടന്‍ സമതലങ്ങളിലും കടുത്ത വരള്‍ച്ചയെപ്പോലും അതിജീവിക്കാന്‍ കെല്പുള്ള പന, മുള്‍ച്ചെടികള്‍, കുറ്റിച്ചെടികള്‍ എന്നിവയാണ് നൈസര്‍ഗിക സസ്യങ്ങള്‍. തിരുനെല്‍വേലി, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലെ വനങ്ങളില്‍ തേക്ക്, വെണ്‍തേക്ക്, ചന്ദനം, മുള തുടങ്ങിയവ സമൃദ്ധമായി വളരുന്നു. സമതലങ്ങളിലും നിമ്നോന്നതങ്ങളായ കുന്നിന്‍മേടുകളിലും മുള്‍ക്കാടുകള്‍ കാണപ്പെടുന്നു. വനനശീകരണം രൂക്ഷമായിരുന്ന മിക്കയിടങ്ങളിലും ഇപ്പോള്‍ വനവത്ക്കരണം ആരംഭിച്ചിട്ടുണ്ട്. പളനി, നീലഗിരി, ഷെവറോയ്, ആനമലൈ 
എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്.
വിവിധതരം വന്യമൃഗങ്ങള്‍, പക്ഷികള്‍, ഷഡ്പദങ്ങള്‍ തുട ങ്ങിയവയെ തമിഴ്നാട്ടില്‍ കാണാം. സമതലത്തിലെ മുള്‍ക്കാടു കളില്‍ മാന്‍, പുള്ളിപ്പുലി, ചെന്നായ, കഴുതപ്പുലി തുടങ്ങിയവയേയും വൃക്ഷനിബിഡങ്ങളായ മലഞ്ചരിവുകളിലും അടിവാരങ്ങളിലും കടുവ, പുള്ളിപ്പുലി, കരടി, പുള്ളിമാന്‍, കാട്ടുപന്നി, മാനുകള്‍, കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങളേയും കാണാം. ആനമലൈ ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടനിരകളില്‍ കാട്ടുപോത്തും ആനകളും ധാരാളമായുണ്ട്.
തമിഴ്നാടിന്റെ ജൈവസമ്പത്തില്‍ പക്ഷികള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്. ഉയരത്തില്‍ പറക്കുന്നവ, രാത്രി കാലങ്ങളില്‍ മാത്രം കാണപ്പെടുന്നവ, രാവും പകലും ഇരതേടുന്നവ എന്നിങ്ങനെ നിരവധിയിനം പക്ഷികളെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. വിവിധയിനം ദേശാടനപ്പക്ഷികളുടെ അധിവാസ കേന്ദ്രം കൂടിയാണ് തമിഴ്നാട്. നിരവധി വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളും പക്ഷിസങ്കേതങ്ങളും സംസ്ഥാനത്തുണ്ട്. ജൈവവൈവിധ്യത്തിന്റെ അപൂര്‍വ കലവറകളാണിവ. ഇഴജന്തുക്കള്‍, ഉഭയ ജീവികള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയുടെ വിതരണത്തിലും വൈവിധ്യം ദര്‍ശിക്കാം. കടല്‍-ശുദ്ധജലമത്സ്യങ്ങള്‍ക്കു പുറമേ മുത്ത്, ശംഖ് തുടങ്ങിയ ഒട്ടേറെ സമുദ്രോത്പന്നങ്ങളും സംസ്ഥാനത്തിന്റെ ധനാഗമമാര്‍ഗത്തില്‍ പ്രധാന പങ്കു വഹിക്കുന്നു.

ജനങ്ങളും ജീവിതരീതിയും

പ്രധാന വ്യവഹാര ഭാഷ തമിഴ് ആണ്. സംസ്ഥാനത്തെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ദ്രാവിഡവര്‍ഗക്കാരാണ്. സംസ്ഥാനത്തിന്റെ ഉത്തരഭാഗങ്ങളില്‍, പ്രത്യേകിച്ചും ചെന്നൈക്ക് സമീപമുള്ള ചില പ്രദേശങ്ങളില്‍ തെലുഗു ഭാഷ വ്യാപകമായി ഉപയോഗത്തിലുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. ക്രൈസ്തവരും മുസ്ളിങ്ങളുമാണ് മറ്റു പ്രധാന മത വിഭാഗങ്ങള്‍. ചെറിയൊരു ശ.മാ. ജൈന-പാഴ്സി മതസ്ഥരും തമിഴ്നാട്ടിലുണ്ട്. നീലഗിരി കുന്നുകളില്‍ നിരവധി ആദിവാസി വിഭാഗങ്ങളെ കാണാം. തോഡഗോത്രത്തിനാണ് ഇവര്‍ക്കിടയില്‍ പ്രാബല്യം.

ആരോഗ്യം

വിദഗ്ധ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന അനവധി സ്ഥാപനങ്ങള്‍ തമിഴ്നാട്ടിലുണ്ട്. വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍, അരബിന്ദോ നേത്രചികിത്സാകേന്ദ്രം, അപ്പോളോ, വിജയ, മലര്‍ എന്നീ ആശുപത്രികള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഇവകൂടാതെ മറ്റനവധി പൊതു-സ്വകാര്യ ആശുപത്രികളും സംസ്ഥാന ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസം

അണ്ണാ  യൂണിവേഴ്സിറ്റി
എം.ജി.ആര്‍.മെഡിക്കല്‍ യൂണിവേഴ്സിറ്റി

തമിഴ്നാട്ടില്‍ ഹയര്‍സെക്കന്‍ഡറിതലം വരെ വിദ്യാഭ്യാസം സൗജന്യമാണ്. 1996-97-ല്‍ തമിഴ്നാട്ടിലെ 30,619 പ്രൈമറി സ്കൂളുകളില്‍ 6.8 ദശലക്ഷം വിദ്യാര്‍ഥികളും, 1993-94 വര്‍ഷത്തില്‍ 5,503 മിഡില്‍ സ്കൂളുകളില്‍ 3.51 ദശലക്ഷം വിദ്യാര്‍ഥികളും, 3,574 ഹൈസ്കൂളുകളില്‍ 14,65,631 വിദ്യാര്‍ഥികളും, 2,734 ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 0.69 ദശലക്ഷം വിദ്യാര്‍ഥികളും പഠിച്ചിരുന്നു. അനവധി സര്‍വകലാശാലകള്‍ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് സേവനം അനുഷ്ഠിക്കുന്നു. ഇവയില്‍ മദ്രാസ് സര്‍വകലാശാല (1857), അണ്ണാമലൈ സര്‍വകലാശാല (1929), മധുര കാമരാജ് സര്‍വകലാശാല (1966) എന്നിവയ്ക്കാണ് പ്രമുഖസ്ഥാനം. അളഗപ്പ സര്‍വകലാശാല (കാരൈകുടി), അണ്ണാ സര്‍വകലാശാല (ചെന്നൈ), ഭാരതിയാര്‍ സര്‍വകലാശാല (കോയമ്പത്തൂര്‍), ഭാരതിദാസന്‍ സര്‍വകലാശാല (തിരുച്ചിറപ്പള്ളി), 
ഐ.ഐ.റ്റി. (ചെന്നൈ), മനോന്‍മണിയര്‍ സുന്ദര്‍നാര്‍ സര്‍വകലാശാല (തിരുനെല്‍വേലി), മദര്‍ തെരേസ വനിതാ സര്‍വകലാശാല (കൊടൈക്കനാല്‍), തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല (കോയമ്പത്തൂര്‍), ഡോ. അംബേദ്കര്‍ നിയമ സര്‍വകലാശാല (ചെന്നൈ), ഡോ. എം.ജി.ആര്‍. മെഡിക്കല്‍ സര്‍വകലാശാല (ചെന്നൈ), തമിഴ് സര്‍വകലാശാല (തഞ്ചാവൂര്‍), വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, വിനായക മിഷന്‍സ് റിസര്‍ച്ച് ഫൌണ്ടേഷന്‍ (സേലം) എന്നിവ മറ്റു പ്രധാന വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളാണ്.

സാംസ്കാരികം പൈതൃകം
ദക്ഷിണേന്ത്യയിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമാണ് ദ്രാവിഡസംസ്കാരത്തിന്റെ ഈറ്റില്ലമായ തമിഴ്നാട്. തമിഴ്നാടിന്റെ തനത് നൃത്തരൂപമാണ് ഭരതനാട്യം. കര്‍ണാടക സംഗീതത്തിലും തമിഴ്നാട് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. പ്രസിദ്ധ കര്‍ണാടക സംഗീതാചാര്യനായിരുന്ന ത്യാഗരാജ സ്വാമികള്‍ തമിഴ്നാട്ടിലെ കാവേരി തീരത്തെ തിരുവൈയൂരില്‍ കുറച്ചുകാലം താമസിച്ചിരുന്നു. ത്യാഗരാജ സ്വാമികളെ അനുസ്മരിച്ച് എല്ലാ വര്‍ഷവും കര്‍ണാടക സംഗീതാരാധകര്‍ തിരുവൈയൂരില്‍ ഒത്തുകൂടി സ്വാമികള്‍ക്ക് പ്രണാമം അര്‍പ്പിക്കാറുണ്ട്. നാടക-സിനിമാ-ടിവി-വീഡിയോ-പോപ് മേഖലകളിലും തമിഴ്നാട് ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ദ്രാവിഡ സംസ്കാരത്തിന്റെ കളിത്തൊട്ടിലാണ് തമിഴ്നാട്. ദ്രാവിഡഭാഷയായ തമിഴും വ്യത്യസ്തമായ ജീവിതരീതിയും കലാപാരമ്പര്യവും മറ്റും തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ മുഖമുദ്രകളാണ്. തമിഴ്നാട്ടിലെ പ്രധാന ഭാഷയായ തമിഴാണ് ദ്രാവിഡഭാഷകളില്‍ വച്ച് ഏറെ പഴക്കമുള്ള ഭാഷ. തമിഴ് സംസാരിക്കുന്നവരായി സംസ്ഥാനത്തിനു പുറത്ത് സു. 400 ലക്ഷം പേര്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കു പുറമേ ശ്രീലങ്ക, മ്യാന്‍മാര്‍, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് തുടങ്ങിയ വിദേശരാജ്യങ്ങളിലും തമിഴ്ഭാഷ പ്രചാരത്തിലുണ്ട്. സമ്പന്നമായൊരു സാഹിത്യ പാരമ്പര്യത്തിനുകൂടി ഉടമയാണ് തമിഴ്നാട്. ബി.സി. 3-ാം ശ.-ത്തിനും എ.ഡി. 2-ാം ശ.-ത്തിനും മധ്യേ രചിക്കപ്പെട്ട മഹത്തായ സംഘം കൃതികള്‍ തുടങ്ങി ആധുനികകാലം വരെയുള്ള തമിഴ് സാഹിത്യം അത്യുത്ക്കൃഷ്ട രചനകള്‍ കൊണ്ട് സമ്പന്നമാണ്. നോ: തമിഴ് 

ഭാഷയും സാഹിത്യവും

തമിഴ്നാടിന്റെ തനതായ നാടന്‍ കലാരൂപങ്ങളില്‍ ഏറ്റവും പ്രശസ്തം വില്ലുപാട്ടാണ്. കുമ്മി, കോലാട്ടം, ബൊമ്മലാട്ടം, ചിലമ്പ് ആട്ടം തുടങ്ങിയ നാടോടി നൃത്തരൂപങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്. തുറസ്സായ മൈതാനങ്ങളില്‍ അരങ്ങേറുന്ന ഗ്രാമീണ നാടകരൂപമാണ് തെരുക്കൂത്ത്. ജെല്ലിക്കെട്ട് എന്ന കാളപ്പോര് ഒരു പ്രധാന പരമ്പരാഗത നാടന്‍ കായികവിനോദമാണ്. അരിപ്പൊടിയോ കുമ്മായമോ കല്‍പ്പൊടിയോ ഉപയോഗിച്ച് സ്ത്രീകള്‍ നിലത്ത് വരയ്ക്കുന്ന 'കോലം' ഏറെ ശ്രദ്ധേയമാണ്.
മതപരമായ ചടങ്ങുകളോടനുബന്ധിച്ചാണ് തമിഴ്നാട്ടില്‍ മിക്ക ഉത്സവങ്ങളും അരങ്ങേറുന്നത്. പൊങ്കലാണ് തമിഴ്നാട്ടിലെ പ്രധാന ഉത്സവം. വിളവെടുപ്പുത്സവമായി ആഘോഷിക്കുന്ന പൊങ്കല്‍ മാര്‍കഴി മാസത്തിലെ അവസാനദിവസം ആരംഭിച്ച് നാലാംനാള്‍ അവസാനിക്കുന്നു. മധുരയിലെ ചിത്രോത്സവം, ശ്രീരങ്കത്തെ വൈകുണ്ഠ ഏകാദശി എന്നിവയും പ്രസിദ്ധങ്ങളാണ്. വിനായക ചതുര്‍ഥി, നവരാത്രി, ദീപാവലി, കാര്‍ത്തിക എന്നിവയും വിശേഷദിവസങ്ങളായി ആഘോഷിക്കപ്പെട്ടുവരുന്നു. ആടിപെറുക്ക്, പൈങ്കുനിഉത്രം, കാഞ്ചീപുരത്തെ ഗരുഡശേര്‍വൈ, മാരിയമ്മന്‍ ഉത്സവം, നാഗൂര്‍ പള്ളിയിലെ കൊന്തോരീ മഹോത്സവം, വേളാങ്കണ്ണി ഉത്സവം, ചിദംബരത്തെ നാട്യാഞ്ജലി, കുംഭകോണത്ത് 12 വര്‍ഷത്തിലൊരിക്കല്‍ കൊണ്ടാടുന്ന മഹാമാഘം തുടങ്ങിയവയാണ് മറ്റു വിശേഷ ആഘോഷങ്ങള്‍.
ക്ഷേത്രവാസ്തുശില്പവിദ്യ, കര്‍ണാടക സംഗീതം, ഭരതനാട്യം, നാടകം തുടങ്ങിയ രംഗങ്ങളിലും പുരാതനകാലം മുതല്‍ തമിഴകം ശ്രദ്ധേയവും മൗലികവുമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ദ്രാവിഡ മാതൃകയില്‍ പല്ലവ, പാണ്ഡ്യ, ചോളരാജാക്കന്മാര്‍ നിര്‍മിച്ച ഗുഹാക്ഷേത്രങ്ങള്‍ മുതല്‍ വിജയനഗര-ആധുനിക മാതൃകകളില്‍ നിര്‍മിച്ച ക്ഷേത്രങ്ങള്‍ വരെ തമിഴ്നാട്ടില്‍ കാണാം. പല്ലവ രാജാവായ മഹേന്ദ്രന്റെ കാലത്താണ് (610-630) തമിഴകത്തില്‍ പാറ തുരന്നുള്ള ഗുഹാക്ഷേത്ര നിര്‍മാണരീതി ആരംഭിച്ചത്. മഹേന്ദ്രനുശേഷം രാജ്യം ഭരിച്ച പല്ലവരാജാക്കന്മാരും മഹേന്ദ്രശൈലിയില്‍ നിരവധി ക്ഷേത്രങ്ങള്‍ നിര്‍മിച്ചു. നരസിംഹവര്‍മന്‍ ഒന്നാമന്റെ ഭരണകാലത്ത് ഏകശിലയിലാണ് ക്ഷേത്രങ്ങള്‍ അധികവും നിര്‍മിച്ചിരുന്നത്. നരസിംഹവര്‍മന്‍ രണ്ടാമന്റെ കാലത്ത് വാസ്തുശില്പവിദ്യയിലെ പരിഷ്കൃതരീതികള്‍ ക്ഷേത്രനിര്‍മാണത്തില്‍ സന്നിവേശിപ്പിച്ചു. കാഞ്ചീപുരത്തെ കൈലാസനാഥ ക്ഷേത്രം, പനമലയിലെ തലഗിരീശ്വര ക്ഷേത്രം, മഹാബലിപുരത്തെ കടലോര ക്ഷേത്രം എന്നിവ ഈ 
കാലഘട്ടത്തിലേതാണ്. തമിഴകത്തിന്റെ തെക്കേ അറ്റത്ത് ഭരണം നടത്തിയിരുന്ന പാണ്ഡ്യരും ശിലകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്ന പാരമ്പര്യം പിന്‍തുടരുകയും ക്ഷേത്ര നിര്‍മാണ വിദ്യയില്‍ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പിള്ളയാര്‍പട്ടിയിലെ ഗുഹാക്ഷേത്രം പാണ്ഡ്യക്ഷേത്ര നിര്‍മാണശൈലിയുടെ ഉത്തമ മാതൃകയാണ്. മലയടിക്കുറിച്ചി, അണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിലും പാണ്ഡ്യശൈലിയില്‍ നിര്‍മിച്ച നിരവധി ക്ഷേത്രങ്ങള്‍ കാണാം.
പല്ലവരെ തുടര്‍ന്ന് തമിഴകത്തില്‍ അധികാരത്തില്‍ വന്ന ചോളന്മാരും പല്ലവരുടെ വാസ്തുശില്പ പാരമ്പര്യം പിന്‍തുടര്‍ന്നു. ഇപ്പോഴത്തെ ആന്ധ്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളിലായി വ്യാപിച്ചിരുന്ന തമിഴകത്തുടനീളം ചോളരാജാക്കന്മാര്‍ നൂറു കണക്കിന് ക്ഷേത്രങ്ങള്‍ പണിതുയര്‍ത്തി. ചോളരുടെ വാസ്തുശില്പ ചാതുര്യത്തിന് ഉത്തമോദാഹരണമാണ് തഞ്ചാവൂര്‍ ക്ഷേത്രം. ചോളരെ തുടര്‍ന്ന് വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരികളാണ് തമിഴകത്തിന്റെ ക്ഷേത്ര വാസ്തുശില്പ വിദ്യയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയത്. ക്ഷേത്രനിര്‍മാണ കലയില്‍ നിരവധി നൂതനപരിഷ്കാരങ്ങള്‍ ആവിഷ്കരിച്ച ഈ കാലഘട്ടത്തില്‍ ധാരാളം പഴയ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിതമായി. പ്രധാനമായും കാഞ്ചീപുരം, തിരുവണ്ണാമലൈ, ചിദംബരം, കുംഭകോണം, മധുര, വെല്ലൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളാണ് ഇക്കാലത്ത് പുതുക്കിപ്പണിതത്. ക്ഷേത്രനിര്‍മാണകലയില്‍ വിജയനഗര സാമ്രാജ്യം സന്നിവേശിപ്പിച്ച ശൈലി പില്ക്കാലത്ത് 'വിജയനഗരശൈലി' എന്ന പേരില്‍ പ്രസിദ്ധമായി.

കര്‍ണാടക സംഗീതത്തിലും ഭരതനാട്യത്തിലും തമിഴ്നാട് പുരാതന കാലം മുതലേ മൗലികമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംഗീതലോകത്ത് കീര്‍ത്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകള്‍ക്ക് തമിഴ്നാട് ജന്മം നല്കി. ത്യാഗരാജസ്വാമികള്‍ (1767-1847), മുത്തുസ്വാമിദീക്ഷിതര്‍, ശ്യാമാശാസ്ത്രി എന്നിവര്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വികാസത്തിനു നല്കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്. രാമസ്വാമിദീക്ഷിതര്‍, പല്ലവി ഗോപാലയാര്‍, സുബ്ബരായശാസ്ത്രി, വീണാകുപ്പയ്യര്‍, മുത്തുതാണ്ടവര്‍, മാരുമുത്തു പിള്ള, ദണ്ഡപാണി ദേശികര്‍, എം.എസ്. സുബ്ബലക്ഷ്മി, ഡോ. ബാലമുരളീകൃഷ്ണ എന്നിവരും ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വികസനത്തിന് നിര്‍ണായക സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഡി. മധ്യം മുതല്‍ ജനു. മധ്യം വരെ നീളുന്ന ചെന്നൈയിലെ കര്‍ണാടക സംഗീത-നൃത്തോത്സവം ലോകത്തിലെ ഈ ഗണത്തില്‍പ്പെടുന്ന ഉത്സവങ്ങളില്‍ പ്രഥമഗണനീയമാണ്. നിരവധി തമിഴ് കീര്‍ത്തനങ്ങള്‍ രചിച്ച ഗോപാലകൃഷ്ണഭാരതിയാണ് ശ്രദ്ധേയനായ മറ്റൊരു സംഗീതജ്ഞന്‍. ഏതാനും സംഗീത നാടകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്; നന്ദനാര്‍ ചരിതമാണ് ഇവയില്‍ പ്രധാനം.
ഭരതനാട്യമാണ് തമിഴ്നാടിന്റെ ശാസ്ത്രീയ നൃത്തരൂപം. നിരവധി സംഗീതപ്രതിഭകള്‍ക്ക് ജന്മം നല്കിയ തഞ്ചാവൂരാണ് ഭരതനാട്യത്തിന്റെ ഈറ്റില്ലം. തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ നാട്യവിദ്യ തൊഴിലാക്കിയ വടിവേലു, ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദം എന്നീ 
സഹോദരന്മാരാണ് ഇന്നു നിലവിലുള്ള ഭരതനാട്യ നൃത്തരൂപം വികസിപ്പിച്ചെടുത്തത്. പ്രശസ്ത നര്‍ത്തകിയായ ബാലസരസ്വതി, ചെന്നൈക്കടുത്ത് അഡയാറില്‍ കലാകേന്ദ്രം സ്ഥാപിച്ച രുഗ്മിണി അരുണ്‍ഡേല്‍, നൃത്തവിശാരദയായ പദ്മാസുബ്രമണ്യം തുടങ്ങിയവര്‍ ഭരതനാട്യത്തിന്റെ വികസനത്തിനുവേണ്ടി നിരവധി സംഭാവനകള്‍ നല്കിയവരാണ്. നാടകകലയില്‍ പണ്ടുമുതല്‍ തമിഴ്നാട് തനതായൊരു ശൈലി ആവിഷ്കരിച്ചെടുത്തു. തൊല്കാപ്പിയത്തിന്റെ രചനാകാലത്തു തന്നെ നാടകകല തമിഴകത്തില്‍ പ്രചാരം നേടിയിരുന്നതായി കാണാം. നാടകകലയുടെ പ്രധാന ഉപാസകരായിരുന്നു ചോളന്മാര്‍. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ ഒരു ശിലാലിഖിതം രാജരാജവിജയം നാടകം ഇവിടെ അരങ്ങേറിയതായി സൂചന നല്കുന്നു. 12, 13 ശ.-ങ്ങളില്‍ തമിഴകത്തിലെ മിക്ക പ്രധാന ക്ഷേത്രങ്ങളിലും ഉത്സവങ്ങളോടനുബന്ധിച്ച് നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നതായി സൂചന നല്കുന്ന ശിലാലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
19-ാം ശ.-ത്തില്‍ ഷെയ്ക്സ്പിയര്‍, കാളിദാസന്‍ തുടങ്ങിയവരുടെ 
നാടകങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചു തുടങ്ങി. തമിഴ് നാടകത്തിന്റെ സുവര്‍ണകാലം എന്നു വിശേഷിപ്പിക്കാവുന്ന ഈ കാലഘട്ടത്തില്‍ നിരവധി നാടക കമ്പനികള്‍ തമിഴ് നാട്ടില്‍ പ്രവര്‍ത്തിച്ചിരുന്നു. തഞ്ചാവൂരിലെ ഗോവിസ്വാമി റാവു രൂപീകരിച്ച മനോമോഹന നാടകകമ്പനിയാണ് ഇവയില്‍ ആദ്യത്തേത്. സംബന്ധ മുതലിയാരുടെ നേതൃത്വത്തില്‍ 1893-ല്‍ തമിഴ് നാടകകലയുടെ സ്ഥിരം വേദിയായ സുഗുണവിലാസസഭ മദ്രാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത മുതലിയാര്‍ നാടകങ്ങള്‍ രചിച്ചിട്ടുമുണ്ട്. മനോഹരയാണ് ഇവയില്‍ പ്രസിദ്ധം. മുതലിയാരുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റൊരു പ്രമുഖ നാടക രചയിതാവായിരുന്നു ശങ്കരദാസ് സ്വാമികള്‍. എസ്.ജി. കിട്ടപ്പ, നവാബ് രാജമാണിക്യം, ടി.കെ. ഷണ്‍മുഖം ബ്രദേഴ്സ്, എന്‍.എസ്. കൃഷ്ണന്‍, കെ.ആര്‍. രാമസ്വാമി, സി.എന്‍. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയവരും തമിഴ് നാടകപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്കി.
ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ കേന്ദ്രമാണ് തമിഴ്നാടിന്റെ തലസ്ഥാനനഗരമായ ചെന്നൈ. പ്രതിവര്‍ഷം 200-ല്‍ അധികം ചിത്രങ്ങള്‍ ഇവിടെ നിര്‍മിക്കപ്പെടുന്നുണ്ട്. 1917-ല്‍ ആര്‍.എന്‍. മുതലിയാര്‍ നിര്‍മിച്ച 'കീചകവധം' എന്ന നിശ്ശബ്ദ ചിത്രമാണ് ഇവിടത്തെ സിനിമാവ്യവസായത്തിന് തുടക്കം കുറിച്ചത്. കെ.സുബ്രഹ്മണ്യം, സി.എന്‍. അണ്ണാദുരൈ തുടങ്ങിയ തമിഴ് സിനിമയുടെ ആദ്യകാല പ്രണേതാക്കള്‍ നിര്‍മിച്ച സാമൂഹിക മൂല്യമുള്ള ചിത്രങ്ങള്‍ സിനിമാവ്യവസായത്തിന്റെ പുരോഗതിയ്ക്കു വഴിതെളിച്ചു. ഇന്ന് തമിഴ് ജനസമൂഹത്തിന്മേല്‍ സിനിമാസംസ്കാരത്തിനുള്ള സ്വാധീനം നിര്‍ണായകമാണ്. എം.ജി. രാമചന്ദ്രന്‍, ജയലളിത, എം. കരുണാനിധി തുടങ്ങിയ മുന്‍കാല താരങ്ങള്‍ തമിഴ്നാടിന്റെ രാഷ്ട്രീയ നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇതിന്റെ തെളിവാണ്. ചെന്നൈയിലും സമീപപ്രദേശങ്ങളിലുമായി നിരവധി സ്റ്റുഡിയോകള്‍ പ്രവര്‍ത്തിക്കുന്നു. എം.ജി.ആര്‍. ഫിലിം സിറ്റിക്കാണ് ഇതില്‍ പ്രഥമ സ്ഥാനം. എ.വി.എം., പ്രസാദ്, വിജയ തുടങ്ങിയ പ്രധാന സ്റ്റുഡിയോകള്‍ സ്ഥിതിചെയ്യുന്നത് കോടമ്പാക്കത്താണ്. ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്തന്നെ മുതല്‍ക്കൂട്ടായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ടെക്നോളജി ചെന്നൈക്കു സമീപത്തുള്ള അഡയാറിലാണ് പ്രവര്‍ത്തിക്കുന്നത്.
പരമ്പരാഗത-സമകാലീന കലകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യഥാക്രമം ദക്ഷിണചിത്ര, ചോളമണ്ഡലം എന്നീ കലാഗ്രാമങ്ങള്‍ ചെന്നൈ നഗരത്തിനു സമീപം സ്ഥാപിതമായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ 'വാസ്തുശില്പ കൊളാഷ്' എന്നാണ് ദക്ഷിണചിത്രയെ വിശേഷിപ്പിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കല, കരകൗശല, നാടോടി പാരമ്പര്യത്തെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പരമമായ ലക്ഷ്യം. സമകാലീന ഭാരതീയ കലാരൂപങ്ങള്‍ക്ക് അംഗീകാരവും സ്വീകാര്യതയും നേടിയെടുക്കാനായി കെ.സി.എസ്. പണിക്കര്‍ മുന്‍കൈയെടുത്ത് 1965-ലാണ് ചോളമണ്ഡലം സ്ഥാപിച്ചത്. ആവിഷ്കാര സ്വാതന്ത്യത്തിനായി നിലകൊള്ളുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണിത്. ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള കലാസൃഷ്ടികള്‍ പാരമ്പര്യത്തിന്റേയും യഥാസ്ഥിതികതയുടേയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയാണ്.

സമ്പദ്ഘടന
കൃഷി

കൃഷിയാണ് തമിഴ്നാട്ടിലെ 
ജനങ്ങളുടെ പ്രധാന 
ഉപജീവന മാര്‍ഗം.
 ജനസംഖ്യയുടെ 3/4 
ഭാഗത്തോളം കാര്‍ഷികമേഖലയെ 
ആശ്രയിച്ചു ജീവിക്കുന്നു. സു.
 6.56 ദശലക്ഷം ഹെക്ടര്‍ 
വിസ്തൃതിയില്‍ 
വ്യാപിച്ചിരിക്കുന്ന 
കൃഷിഭൂമിയില്‍ നെല്ല്, 
പയറു വര്‍ഗങ്ങള്‍, 
കൂവരക്, ചോളം, ബജ്റ തുടങ്ങിയ ഭക്ഷ്യവിളകളും; പരുത്തി, കരിമ്പ്, നാളികേരം, തേയില, കാപ്പി, നേന്ത്രപ്പഴം, മാങ്ങ തുടങ്ങിയ നാണ്യവിളകളും; എള്ള്, സൂര്യകാന്തി, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കളും വന്‍തോതില്‍ കൃഷി ചെയ്യുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ കാര്‍ഷികമേഖല ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സം സ്ഥാനത്തു നടപ്പിലാക്കിയ മെച്ചപ്പെട്ട ജലസേചനപദ്ധതികള്‍, ജൈവ-രാസവളങ്ങള്‍, മെച്ചപ്പെട്ട വിത്തുകള്‍ എന്നിവയുടെ ഉപയോഗം, ശാസ്ത്രീയമായ മണ്ണ് സംരക്ഷണം, കാര്‍ഷികവായ്പാ സ്ഥാപനങ്ങളുടെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് സംസ്ഥാനത്തെ ഈ നേട്ടംകൈവരിക്കുന്നതിനു 
സാഹായിച്ചത്.
സംസ്ഥാനത്തെകുന്നിന്‍പ്രദേശങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്യുന്നുണ്ട്. നീലഗിരി കുന്നുകള്‍ ഉരുളക്കിഴങ്ങ് ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്നു. കന്നുകാലിവളര്‍ത്തലും ക്ഷീരോത്പാദനവുമാണ് ഇവിടത്തെ കര്‍ഷകരുടെ മറ്റു പ്രധാന വരുമാന മാര്‍ഗങ്ങള്‍.
ഏകദേശം 1,000 കി.മീ. തീരദേശവും 1,60,000 ഹെക്ടറിലധികം വ്യാപ്തിയുമുള്ള ഉള്‍നാടന്‍ ജലാശയങ്ങളും തമിഴ്നാടിന് സ്വന്തമായുണ്ട്. സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന മേഖലകളാണ് ഇവ. ആധുനിക മത്സ്യബന്ധന-സംസ്കരണ വിപണന രീതികളിലും സംസ്ഥാനം വളരെയധികം പുരോഗതി നേടിയിട്ടുണ്ട്.
വനസമ്പത്തില്‍ നന്നേ പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. മൊത്തം ഭൂവിസ്തൃതിയുടെ ഏതാണ്ട് 17.21 ശ.മാ. പ്രദേശത്ത് (സു. 17,000 ച.കി.മീ.) വ്യാപിച്ചിരിക്കുന്ന വനങ്ങളില്‍ തേക്ക് ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ വളരുന്നു. ചന്ദനം, കശുവണ്ടി, കൊയ്നാ മരപ്പട്ട തുടങ്ങിയവയാണ് മറ്റു വനവിഭവങ്ങള്‍. ചന്ദനം ഉള്‍പ്പെടെ വാണിജ്യമൂല്യമുള്ള മരങ്ങളും ഇന്ധനാവശ്യങ്ങള്‍ക്കുള്ള വൃക്ഷങ്ങളും വ്യാപകമായി വച്ചുപിടിപ്പിക്കുവാനുള്ള പദ്ധതികള്‍ പുരോഗമിച്ചുവരുന്നു.

വ്യവസായം

വ്യാവസായികമായി വളരെയധികം അഭിവൃദ്ധി പ്രാപിച്ച ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. അസംസ്കൃത പദാര്‍ഥങ്ങളുടെ ലഭ്യത, വര്‍ധിച്ച ഗതാഗത സൌകര്യം, ഊര്‍ജം, മൂലധനം തുടങ്ങിവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിയുടെ അടിത്തറ. കാര്‍ഷികോത്പന്നങ്ങളുടെ സംസ്കരണത്തിനു പുറമേ പഞ്ചസാര, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനവും വന്‍കിട വ്യവസായങ്ങളായി പ്രാധാന്യം നേടിയിരിക്കുന്നു. 1800-കളില്‍ മദ്രാസ് (ചെന്നൈ) നഗരത്തില്‍ പരുത്തിമില്ലുകള്‍ ആരംഭിച്ചതോടെ സംസ്ഥാനത്ത് പരുത്തി വ്യവസായത്തിന് തുടക്കമായി. 1930-കളില്‍ 
സംസ്ഥാനത്തിന്റെ തെ.പടിഞ്ഞാറന്‍ കുന്നിന്‍ പ്രദേശത്ത് ജലവൈദ്യുതോര്‍ജ പദ്ധതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ കോയമ്പത്തൂര്‍ നഗരം തമിഴ്നാട്ടിലെ പ്രധാന വസ്ത്രനിര്‍മാണ കേന്ദ്രമായി വികസിച്ചു. സംസ്ഥാനത്തിന്റെ വ്യാവസായിക മണ്ഡലത്തില്‍ ഘന എന്‍ജിനീയറിങ് വ്യവസായത്തിന് നിര്‍ണായകസ്ഥാനമാണുള്ളത്. കാര്‍, ബസ്, ലോറി, മോട്ടോര്‍ സൈക്കിള്‍, സൂക്ഷ്മോപകരണങ്ങള്‍, റെയില്‍വേ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിനാണ് ഈ മേഖലയില്‍ മുന്‍തൂക്കം. സിമന്റ്, വളം, പഞ്ചസാര, എണ്ണശുദ്ധീകരണം തുടങ്ങിയവയാണ് സംസ്ഥാനത്തെ മറ്റു പ്രധാന വ്യവസായങ്ങള്‍. വിവര-ജൈവസാങ്കേതിക വിദ്യയുടെ പ്രയോഗവും തമിഴ്നാടിന്റെ വ്യാവസായിക പുരോഗതിയെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. കൈത്തറിത്തുണികളുടെ നിര്‍മാണത്തില്‍ തമിഴ്നാട് തനതായ സ്ഥാനം നേടിയിരിക്കുന്നു.
1994-ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രവര്‍ത്തനക്ഷമമായ 18,480-ഓളം ഫാക്ടറികളില്‍ ഉദ്ദേശം പത്തുലക്ഷം പേര്‍ തൊഴില്‍ ചെയ്യുന്നു. 1993-94-ല്‍ ഇവിടെ 1,78,114 ചെറുകിട വ്യവ സായങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. തുകല്‍, നൂല്‍, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, പുകയില, കരകൌശലവസ്തുക്കള്‍, ഗ്രാനൈറ്റ് ഫലകങ്ങള്‍ എന്നിവ തമിഴ്നാടിന്റെ പ്രധാന കയറ്റുമതി ഉത്പന്നങ്ങളാണ്.
ചെന്നൈയിലെ എണ്ണ ശുദ്ധീകരണശാല, കടലൂര്‍, തൂത്തുക്കുടി എന്നിവിടങ്ങളിലെ രാസവള പ്ളാന്റുകള്‍, ചെന്നൈ നഗരപ്രാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന ടിഡല്‍ (TIDEL) സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്ക്, ഓട്ടോ മേയേഴ്സ് (Auto Mayors), ഹ്യൂണ്ടായ് മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്, മിത്സുബിഷി, ലെയ്ലന്‍ഡ് എക്സ്പാന്‍ഷന്‍ യൂണിറ്റ്, ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റേഴ്സ്, മദ്രാസ് റിഫൈനറീസ്, മദ്രാസ് ഫെര്‍ട്ടി ലൈസേഴ്സ്, നെയ് വേലി ലിഗ്നൈറ്റ് പ്രോജക്ട്, സേലം സ്റ്റീല്‍ പ്ളാന്റ്, ഹിന്ദുസ്ഥാന്‍ ഫോട്ടോഫിലിംസ്, ആവടിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറി തുടങ്ങിയവ സംസ്ഥാനത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങളാണ്. 1991-92-ല്‍ 442 പരുത്തിമില്ലുകളും കൈത്തറി വ്യവസായത്തെ പരിപോഷിപ്പിക്കുന്ന അനവധി സ്പിന്നിങ് മില്ലുകളും ഇവിടെയുണ്ടായിരുന്നു. കാഞ്ചീപുരം, ഹൊസൂര്‍ (Hosur), കുംഭകോണം തുടങ്ങിയവ സംസ്ഥാനത്തെ പ്രധാന സില്‍ക്ക് വസ്ത്ര കേന്ദ്രങ്ങളും സേലം, കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര എന്നിവ പ്രധാന പരുത്തി നിര്‍മാണ കേന്ദ്രങ്ങളുമാണ്. ഇതില്‍ കാഞ്ചീപുരത്ത് നിര്‍മിക്കുന്ന പട്ടുസാരികള്‍ സ്വദേശത്തും വിദേശത്തും വളരെയധികം പ്രസിദ്ധി നേടിയിട്ടുണ്ട്.
സംസ്ഥാനത്തെ ഖനിജസമ്പത്തില്‍ ഗ്രാനൈറ്റ്, ലിഗ്നൈറ്റ്, ബോക്സൈറ്റ്, ജിപ്സം, ചുണ്ണാമ്പുകല്ല് തുടങ്ങിയവയ്ക്കാണ് പ്രമുഖസ്ഥാനം. കല്‍ക്കരി, ക്രോമൈറ്റ്, മാങ്ഗനീസ്, അഭ്രം, ക്വാര്‍ട്സ്, ഫെല്‍സ്പാര്‍ എന്നിവയാണ് മറ്റു പ്രധാന ഖനിജങ്ങള്‍. സംസ്ഥാനത്തെ വ്യാവസായിക മേഖല ഈ ഖനിജസമ്പത്തിനെ ആശ്രയിച്ചാണ് വികസിച്ചിരിക്കുന്നത്. ലിഗ്നൈറ്റ് ഉത്പാദനത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന നെയ് വേലിയിലെ ലിഗ്നൈറ്റ് പ്രോജക്റ്റും ഇരുമ്പയിരിന്റെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സേലത്തെ സ്റ്റീല്‍പ്ളാന്റും ഇതിന് ഉദാഹരണങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മദ്രാസിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി. അച്ചടി, തീപ്പെട്ടി/പടക്കനിര്‍മാണം എന്നിവയില്‍ തമിഴ്നാട്ടിലെ ശിവകാശി പ്രസിദ്ധമാണ്. നിരവധി ജലസേചന പദ്ധതികള്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നദീതടപദ്ധതികളേക്കാളേറെ ഇതര ജലസേചന മാര്‍ഗങ്ങളെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ കാര്‍ഷികമേഖല നിലനില്ക്കുന്നത്. ഇവയില്‍ 1/3 ഭാഗവും ടാങ്കുകളും തുറസ്സായ കിണറുകളുമാണ്. തമിഴ്നാട്ടിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാണ്. 1983-ല്‍ കല്‍പാക്കത്ത് ആണവവൈദ്യുത നിലയം പ്രവര്‍ത്തനമാരംഭിച്ചു.
തമിഴ്നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ വിനോദസഞ്ചാരത്തിന് പ്രധാന സ്ഥാനമുണ്ട്. പ്രകൃതിരമണീയവും ചരിത്രപ്രധാനവു മായ നിരവധി പ്രദേശങ്ങള്‍ തമിഴ്നാട്ടിലുണ്ട്. ചെന്നൈ, മാമല്ല പുരം, കാഞ്ചീപുരം, കുംഭകോണം, ചിദംബരം, തിരുവണ്ണാമലൈ, ശ്രീരംഗം, മധുര, രാമേശ്വരം, തിരുനെല്‍വേലി, കന്യാകുമാരി, തഞ്ചാവൂര്‍, വേളാങ്കണ്ണി, നാഗൂര്‍, കഴകുമലൈ, പളനി തുടങ്ങിയവ തമിഴ്നാട്ടിലെ ചരിത്ര പ്രാധാന്യമുള്ള ചില പ്രധാന വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങളാണ്. കുറ്റാലം, ഹോഗെനക്കല്‍ (Hogenakkal), പാപനാശം, ഡുറുലി എന്നിവിടങ്ങളിലെ ജലപാതങ്ങള്‍; ഊട്ടി, കൊടൈക്കനാല്‍, ഏര്‍കാട്, ഏലഗിരി, കൊല്ലികുന്നുകള്‍ തുടങ്ങിയ സുഖവാസകേന്ദ്രങ്ങള്‍; ഗിണ്ടി(ചെന്നൈ), മറുക്കലൈ, ആനമല, മുണ്ടന്‍തുറൈ, കലക്കാട് തുടങ്ങിയ വന്യമൃഗ സങ്കേതങ്ങള്‍; വേടന്‍താങ്ങല്‍, പോയിന്റ്കാലിമീര്‍ പക്ഷിസങ്കേതങ്ങള്‍; അരിഗുനഗര്‍ അണ്ണാസുവോളജിക്കല്‍ ഉദ്യാനം (ചെന്നൈ) തുടങ്ങിയവയും ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. സെയ്ന്റ്തോമസ് രക്തസാക്ഷിയായ ചെന്നൈക്കടുത്തുള്ള മൈലാപൂര്‍ ക്രിസ്തുമത വിശ്വാസികളുടെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്.

ഗതാഗതവും വാര്‍ത്താവിനിമയവും
ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട റോഡ്-റെയില്‍ഗതാഗത ശൃംഖലകള്‍ ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. തലസ്ഥാന നഗരമായ ചെന്നൈയാണ് ഗതാഗതശൃംഖലകളുടെ കേന്ദ്രം. ചെന്നൈ നഗരത്തെ സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളും സംസ്ഥാനത്തിനു പുറത്തുള്ള മറ്റു നഗരങ്ങളുമായി റെയില്‍-റോഡ്-വ്യോമമാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്. സു. 1,50,095 കി.മീ. ആണ് സംസ്ഥാനത്തെ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം; റെയില്‍പ്പാതകള്‍ സു. 4,181 കി.മീ.-ഉം. നിരവധി ദേശീയപാതകള്‍ സംസ്ഥാനത്തിലൂടെ കടന്നുപോകുന്നുണ്ട്. ദൈര്‍ഘ്യമേറിയ സംസ്ഥാന ഹൈവേകളാണ് റോഡുഗതാഗത ശൃംഖലയുടെ മറ്റൊരു പ്രത്യേകത. ചെന്നൈയാണ് പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സുമാണ് പ്രധാനമായും അന്തര്‍ദേശീയ, ദേശീയ സര്‍വീസുകള്‍ നടത്തുന്നത്. തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലും വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാന തുറമുഖങ്ങളായ ചെന്നൈ, തൂത്തുക്കുടി എന്നിവയ്ക്കു പുറമേ കടലൂര്‍, നാഗപട്ടണം തുടങ്ങി ഏഴ് ചെറിയ തുറമുഖങ്ങളും സംസ്ഥാനത്തുണ്ട്.
വാര്‍ത്താവിനിമയ രംഗത്തും വളരെയധികം പുരോഗതി കൈവരിച്ച സംസ്ഥാനമാണ് തമിഴ്നാട്. തലസ്ഥാനനഗരമായ ചെന്നൈയാണ് സംസ്ഥാനത്തെ വാര്‍ത്താവിനിമയ ശ്യംഖലയുടെ കേന്ദ്രം. സംസ്ഥാനത്തെ പ്രധാന ദിനപത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, തുടങ്ങിയവയുടെ ആസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ദ് ഹിന്ദു, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് (ഇംഗ്ളീഷ്), ദിനമണി, ദിനമലര്‍, ദിനകരന്‍, ദിനതന്തി, മധുരമണി (തമിഴ്) തുടങ്ങിയവയാണ് തമിഴ്നാട്ടിലെ പ്രധാന വാര്‍ത്താപത്രങ്ങള്‍. ഇംഗ്ളീഷ്, തമിഴ്, തെലുഗു, ഒറിയ, കന്നഡ, ബംഗാളി, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ആഴ്ചപ്പതിപ്പുകളും മാസികകളും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. ചെന്നൈക്ക് പുറമേ സംസ്ഥാനത്തെ പ്രധാന ജില്ലാ ആസ്ഥാനങ്ങളില്‍ എല്ലാം റേഡിയോ-ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.