Related Posts with Thumbnails

2010-03-24

കൊല്ലം




കയര്‍, കശുവണ്ടി വ്യവസായങ്ങള്‍ക്കു പേരുകേട്ട നഗരമാണ്‌ കൊല്ലം. പുരാതനകാലം മുതല്‍ വാണിജ്യ കേന്ദ്രമെന്ന നിലയില്‍ കൊല്ലം പ്രസിദ്ധമായിരുന്നു. കയര്‍, കശുവണ്ടി വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഇടിവു സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും കൊല്ലം കയര്‍ കശുവണ്ടി വ്യവസായങ്ങളുടെ ഈറ്റില്ലം തന്നെയാണ്‌. തിരുവനന്തപുരത്തുനിന്നും 71 കിലോമീറ്ററാണ്‌ കൊല്ലത്തേക്കുള്ള ദൂരം. ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴില്‍ കൊല്ലത്തിന്റെ പേര്‌ ക്വയിലോണ്‍ എന്നായിരുന്നു. കിഴക്ക്‌ തമിഴ്‌നാടും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ കൊല്ലത്തിന്റെ അതിര്‍ത്തികള്‍.
കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദങ്ങളിലൊന്നുമാണ്‌ കൊല്ലം. കായലുകളുടെ അതിര്‍ത്തിയായ ഇവിടെയാണ്‌ പ്രശസ്‌തമായ അഷ്‌ടമുടിക്കായല്‍ സ്ഥിതിചെയ്യുന്നത്‌. ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദ േകന്ദ്രംകൂടിയാണ്‌ അഷ്‌ടമുടിക്കായലും പരിസര പ്രദേശങ്ങളും. മലയാളത്തിലെ കൊല്ലവര്‍ഷാരംഭത്തിന്റെ തുടക്കംതന്നെ കൊല്ലമെന്ന പേരില്‍നിന്നാണ്‌. കേരളത്തില്‍ ആദ്യമായി റെയില്‍വേ ലൈന്‍ ആരംഭിച്ച സ്ഥലമെന്നഖ്യാതിയും കൊല്ലത്തിനു അവകാശപ്പെട്ടതാണ്‌. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള റെയില്‍വേലൈനിലുള്ള ഏറ്റവും വലിയ വളവ്‌ കൊല്ലത്താണുള്ളത്‌. കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ ചെ േങ്കാട്ടയിലേക്കുള്ള മീറ്റര്‍ഗേജ്‌ റെയില്‍ വേപ്പാത ഇപ്പോള്‍ ബ്രോഡ്‌ഗേജിനു വഴിമാ റിക്കൊണ്ടിരിക്കുകയാണ്‌.
പഴയ ദേശിംഗനാട്‌ എന്ന പേരിലും കൊല്ലം അറിയപ്പെട്ടിരുന്നു. മത്സ്യസമ്പത്തിനും ഇതര വ്യവസായങ്ങള്‍ക്കും പ്രശസ്‌തമാണ്‌ കൊല്ലം പട്ടണം. ചെമ്മീനും കൊഞ്ചും ഉള്‍പ്പെടെയുള്ളവ വന്‍തോതില്‍ ഇവിടെ നിന്നു വിദേശങ്ങളിലേയ്‌ക്കു കയറ്റി അയയ്‌ക്കുന്നുണ്ട്‌. കൊല്ല നഗരത്തിനു സമീപത്തുള്ള നീണ്ടകര സംസ്ഥാനത്തെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രമാണ്‌. കേരളത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ലൈറ്റ്‌ ഹൗസ്‌ കൊല്ലത്തിനടുത്തുള്ള തങ്കശേരിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇതിനടുത്താണ്‌ പുരാതനമായ തങ്കശേരി കോട്ട. കൊല്ലത്തുള്ള മണ്‍റോതുരുത്ത്‌ എന്ന ഗ്രാമം ഇപ്പോള്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌.
രാജ്യത്തെ തന്നെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി കൊല്ലത്തു നിന്ന്‌ 80 കിലോമീറ്റര്‍ അകലെയുള്ള തെന്‍മലയിലാണ്‌ ആരംഭിച്ചത്‌. രാജ്യത്തെ ആദ്യത്തെ ചിത്രശലഭ പാര്‍ക്കും തെന്‍മല യിലാണുള്ളത്‌.  ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ ഇപ്പോള്‍ വന്‍ തോതിലുള്ള വികസനം നടക്കുന്നുണ്ട്‌.   മുനിസി പ്പാലിറ്റിയായിരുന്ന കൊല്ലത്തിന്‌ ഇപ്പോള്‍ കോര്‍പറേഷന്‍ പദവിയാണുള്ളത്‌.

ഇടുക്കി



ചെറിയൊരു ഗ്രാമമാണെങ്കിലും അന്താരാഷ്‌ട്ര പ്രശസ്‌തമാണ്‌ ഇടുക്കി എന്ന സ്ഥലം. സ്ഥലത്തിന്റെ പേരുതന്നെയാണ്‌ ജില്ലയ്‌ക്കുമുള്ളത്‌. ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള കുയിലിമലയിലാണ്‌ ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത്‌.
സിവില്‍ സ്‌റ്റേഷനും ഇവിടെയാണുള്ളത്‌. ഇടുക്കിയെ ലോക പ്രശസ്‌തമാക്കുന്നത്‌ ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ഇടുക്കി ആര്‍ച്ച്‌ ഡാമാണ്‌.
ജില്ലയുടെ പേര്‌ ഇടുക്കിയാ ണെങ്കിലും ജില്ലാ ആ സ്ഥാനം സ്ഥിതിചെയ്യുന്നത്‌ പൈനാവിലാണ്‌. ഇടുക്കിഡാമിന്റെ നിര്‍മാണത്തിനു മുന്‍പ്‌ പെരിയാര്‍ നദി കുറവന്‍ കുറത്തി മലകള്‍ക്കിടയിലൂടെയാണ്‌ ഒഴുകിയിരുന്നത്‌ .
അതില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ഇടുക്കിയെന്ന പേര്‍ ലഭിച്ചതെന്നാണു ചരിത്രം. മുന്‍കാലങ്ങളില്‍ വനമായിരുന്ന പ്രദേശം കുടിയേറ്റത്തോടെയാണ്‌ ജനവാസ കേന്ദ്രമായത്‌.പിന്നീട്‌ കുറവന്‍ കുറത്തി മലകള്‍ക്കു നടുവിലൂടെ ഒഴുകിയിരുന്ന പെരിയാറിനു കുറുകെയാണ്‌ ഇടുക്കി അണക്കെട്ടു നിര്‍മിച്ചത്‌.
839 മീറ്റര്‍ ഉയരമുള്ള കുറവന്‍മലയെയും 925 മീറ്റര്‍ ഉയരമുള്ള കുറത്തി മലയെയുമാണ്‌ ഒരുമിച്ചു ചേര്‍ത്തത്‌.
കനേഡിയന്‍ സാങ്കേതികവിദ്യയാണ്‌ ഡാം നിര്‍മാണത്തിന്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ചു ഡാമായ ഇടുക്കിയില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണുള്ളത്‌.
എങ്കിലും വിശേഷാവസരങ്ങളില്‍ ഡാമും പരിസരപ്രദേശങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാറുണ്ട്‌. ഈ സമയങ്ങളില്‍ ഇടുക്കിയും പരിസരപ്രദേശങ്ങളും ഡാമും സന്ദര്‍ശകബാഹുല്യത്താല്‍ നിബിഡമാകും.ഇടുക്കിക്ക ടുത്ത ുതന്നെയുള്ള ഗ്രാമമാണ്‌ ചെറുതോണി. ഇടുക്കി ഡാമിന്റെ ഒരു പാര്‍ശ്വഡാം ചെറുതോണിയിലുണ്ട്‌.
ഇടുക്കി ,ചെറുതോണി ,കുളമാവ്‌ എന്നിവ ചേര്‍ന്നതാണ്‌ ഇടുക്കി ഡാം ഈ ഡാമുകളില്‍ സംഭരിക്കുന്ന വെള്ളം മൂലമറ്റത്തെത്തിച്ചാണ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്‌.
1975 ഒക്‌ടോബര്‍ നാലിനാണ്‌ ഇടുക്കിയില്‍നിന്നുള്ള ജലം ഉപയോഗിച്ച്‌ വൈദ്യുതോത്‌പാദനം ആരംഭിച്ചത്‌.
കേരളത്തിന്റെ ഭൂരിഭാഗം വൈദ്യുതാവശ്യങ്ങളും നിര്‍വഹിക്കുന്നത്‌ ഇടുക്കി ഡാമില്‍ നിന്നുള്ള ജലം ഉപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടാണ്‌.ഇടുക്കി അണക്കെട്ടിനുള്ള സ്ഥാനം മലങ്കര പ്ലാന്റേഷനിലെ സൂപ്പര്‍വൈസറായിരുന്ന ഡബ്ല്യു.ജെ ജോണിനെ കാണിച്ചുകൊടുത്തത്‌ കൊലുമ്പനെന്ന ഒരു ആദിവാസിയാണ്‌ .ഇതാണ്‌ പിന്നീട്‌ ഇടുക്കി ഡാമിന്റെ നിര്‍മാണത്തിനു വഴിത്തിരിവായത്‌.
ഇതിന്റെ സ്‌മരണയ്‌ക്കായി ഇടുക്കിക്കടുത്തുള്ള വെള്ളാപ്പാറയില്‍ കൊലുമ്പന്റെ സമാധി മണ്‌ഡപമുണ്ട്‌

ഗോവ


പടിഞ്ഞാറന്‍ ഇന്ത്യയുടെ പറുദീസ എന്നാണ് ഗോവ അറിയപ്പെടുന്നത്. സ്വപ്നസദൃശമായ ദൃശ്യങ്ങളുമായി സഞ്ചാരിയെ വിരുന്നൂട്ടാന്‍ ഗോവ കാത്തിരിക്കുന്നു.

ചരിത്രത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ തെരുവുകളും പോര്‍ച്ചുഗീസ് വാസ്തുസൗന്ദര്യത്തിന്റെ വശ്യതയുമായി നില്‍ക്കുന്ന പുരാതന ക്രിസ്തീയ ദേവാലയങ്ങളും എന്നും അവധിക്കാലത്തിന്റെ ഉത്സവവേദിയായ കടല്‍ത്തീരങ്ങളും ഗോവയുടെ സൗന്ദര്യ സമ്പത്തുകളാണ്.

1961 വരെ പോര്‍ച്ചുഗീസ് അധീനതയിലായിരുന്നു ഈ കൊച്ചു പ്രദേശം. പോര്‍ച്ചുഗീസ് ഭരണത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും ഗോവയില്‍ കാണാം. 1510ല്‍ ഗോവാതീരത്തെത്തിയ പോര്‍ച്ചുഗീസുകാര്‍ ക്രിസ്തീയമതം ഇവിടെ പ്രചരിപ്പിക്കുന്നതിലും വലിയൊരു പങ്ക് വഹിച്ചു. പുരാതന കാലത്ത് ശതവാഹന രാജവംശവും വിജയനഗര സാമ്രാജ്യവുമെല്ലാം ഗോവ ഭരിച്ചിട്ടുണ്ട്.

അടിസ്ഥാന വിവരങ്ങള്‍ 


തലസ്ഥാനം: പനജി
വിസ്തീര്‍ണ്ണം: 3, 702 ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ : 10, 07, 749 (1991 സെന്‍സസ് )
സാക്ഷരത : 57ശതമാനം

കാലാവസ്ഥ 21ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഒക്ടോബര്‍ മുതല്‍ മെയ് വരെയാണ് ഗോവ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മഴക്കാലമാണ്.

മഞ്ഞിന്‍കുളിരണിഞ്ഞ് ഊട്ടി

കോയമ്പത്തൂരില്‍നിന്ന് 86 കിലോമീറ്റര്‍ മാത്രമാണ് റോഡുമാര്‍ഗമുള്ള യാത്ര. നൂറ്റാണ്ട് താണ്ടിയ പര്‍വതതീവണ്ടിയില്‍ മലകയറിയാലേ ഊട്ടിയാത്ര പൂര്‍ണമാകൂ. സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്നും 2,200 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് തീവണ്ടിയുടെ പുകതുപ്പിയുള്ള പ്രയാണം. വഴിയില്‍ 208 വളവുകളും 13 തുരങ്കങ്ങളും 26 പാലങ്ങളും 100 ല്‍പ്പരം കലുങ്കുകളും ഭവാനിനദിയും താണ്ടുന്നു.

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ബസ്സ്റ്റാന്‍ില്‍നിന്ന് ഓരോ 20 മിനിട്ടിലും ഊട്ടിയിലേക്ക് ബസ്സുണ്ട്. മൂന്നരമണിക്കൂറാണ് റോഡുമാര്‍ഗമുള്ള യാത്ര. 32 രൂപയാണ് സാധാരണ ബസ്സിന്റെ നിരക്ക്. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍വഴിയും കോത്തഗിരി വഴിയും ഊട്ടിയിലെത്താം. യാത്ര കൂനൂര്‍വഴിയാണെങ്കില്‍ 14 ഹെയര്‍പിന്‍ വളവുകള്‍ പിന്നിടണം. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ കൂനൂരില്‍ സിംസ്​പാര്‍ക്ക്, ഡോള്‍ഫിന്‍നോസ്, ലാംപ്‌സ് ഫ്രോക്ക് എന്നിവ കാണാം.

കോത്തഗിരിവഴിയാണ് യാത്രയെങ്കില്‍ ഊട്ടി സ്ഥാപകന്‍ ജോണ്‍ സുള്ളിവന്റെ ബംഗ്ലാവും കോടനാട് വ്യൂ പോയന്റും ഊട്ടിയിലെ ഏറ്റവും ഉയരംകൂടിയ സ്ഥലമായ ദോഡാബേട്ടയും കാണാം. വാന നിരീക്ഷണത്തിനായുള്ള ദൂരദര്‍ശിനിയും ആത്മഹത്യാമുനമ്പുമാണ് ദോഡാബേട്ടയിലുള്ളത്.

ഊട്ടിനഗരത്തെ മനോഹരമാക്കുന്നത് 60 ഏക്കറിലെ സസ്യോദ്യാനമാണ്. തമിഴ്‌നാട് ഗവര്‍ണറുടെ വേനല്‍ക്കാലവസതിയായ രാജ്ഭവന്‍ ഇതിനുള്ളിലാണ്. 10 ഏക്കറിലെ പച്ചപ്പുല്‍മൈതാനം, രണ്ടുകോടി വര്‍ഷം പഴക്കമുള്ള മരത്തിന്റെ ഫോസില്‍, പേപ്പര്‍ ട്രീ, അത്യപൂര്‍വചെടികള്‍ തുടങ്ങിയവ സസ്യോദ്യാനത്തിലുണ്ട് വിവിധയിനം പൂച്ചെടികള്‍ ഇവിടെ വില്പനയ്ക്കുണ്ട്.

ഊട്ടി റെയില്‍വേസ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഊട്ടിത്തടാകം. തടാകത്തിലിപ്പോള്‍ ബോട്ട് സര്‍വീസുണ്ട്. കുതിരസവാരി സൗകര്യവും ടോയ് ട്രെയിനും തടാകക്കരയിലുണ്ട്. തടാകത്തിന് സമീപമാണ് കുട്ടികളുടെ പാര്‍ക്കും ഉദ്യാനവും.
ഊട്ടി-ഗൂഡലൂര്‍ പാതയില്‍ 19 കിലോമീറ്റര്‍ അകലെ പൈക്കാരവെള്ളച്ചാട്ടവും വൈദ്യുതോത്പാദന കേന്ദ്രവുമുണ്ട്.

ഊട്ടി-മൈസൂര്‍ റോഡില്‍ രണ്ടുകിലോമീറ്റര്‍ പോയാല്‍ സര്‍ക്കാര്‍ മ്യൂസിയവും ആര്‍ട്ഗാലറിയുമുണ്ട്. ഫേണ്‍ ഹില്ലിലാണ് ഗുരു നിത്യചൈതന്യയതി സ്ഥാപിച്ച ആശ്രമം.

ചേരിങ്‌ക്രോസില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെയാണ് ലോക പനിനീര്‍ അസോസിയേഷന്റെ അംഗീകാരം ലഭിച്ച പനിനീര്‍ ഉദ്യാനം. 30 ഏക്കറിലെ ഉദ്യാനത്തില്‍ 3,000 ത്തില്‍പ്പരം ഇനങ്ങളുള്ള പനിനീര്‍പ്പൂക്കളുണ്ട്.

1829 ല്‍ സ്ഥാപിച്ച സെന്റ് സ്റ്റീഫന്‍സ് പള്ളിയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഊട്ടിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് മുക്കുറത്തി ദേശീയോദ്യാനം. ചോലക്കാടുകള്‍ നിറഞ്ഞ അവിലാഞ്ചി 28 കിലോമിറ്റര്‍ അകലെയും. ഊട്ടി സസ്യോദ്യാനത്തിന് ഏറ്റവും മുകളിലെത്തിയാല്‍ ഭാരത്തിലെ പുരാതന ഗോത്രവര്‍ഗങ്ങളിലൊന്നായ തോഡകളുടെ ആവാസ കേന്ദ്രമുണ്ട്

2010-03-22

മദ്യത്തേക്കാള്‍ അപകടകരമാണ് പുകവലി സ്ത്രീകള്‍ സൂഷിക്കുക!



മദ്യത്തേക്കാള്‍  അപകടകരമാണ് പുകവലിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ പുകവലിയാണ് വില്ലനെന്ന് പുതിയ പ~നങ്ങള്‍ പറയുന്നു. 31 നും 60 നും ഇടയില്‍ പ്രായമുള്ള 287 സ്ത്രീ പുരുഷന്‍മാരില്‍ നടത്തിയ പ~നത്തിലാണ് ഓര്‍മ ശക്തിയിലും ചിന്താശേഷിയിലും സ്ത്രീകള്‍ക്ക് പുകവലി മദ്യത്തേക്കാള്‍ രൂക്ഷമായ പ്രയാസങ്ങള്‍ വരുത്തുമെന്ന് തെളിഞ്ഞത്. ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് ഓര്‍മ ശക്തിയിലും ചിന്താ ശക്തിയിലും ദീര്‍ഘ കാലത്തേക്ക് പ്രയാസം വരുത്തുന്നില്ല. എന്നാല്‍ പുകവലിയുടെ കാര്യത്തില്‍ വ്യത്യസ്തമാണ് കാര്യങ്ങള്‍. നേരത്തെ മദ്യ ഉപയോഗം മൂലം പ്രയാസം അനുഭവിച്ചവര്‍ക്കും മദ്യം ഉപയോഗിക്കാത്തവര്‍ക്കുമിടയില്‍ നടത്തിയ പരീക്ഷണത്തില്‍ ഓര്‍മശക്തിയിലും ചിന്തയിലും വലിയ വ്യത്യാസങ്ങള്‍ കാണിക്കുന്നില്ല. എന്നാല്‍ പുകവലിക്കുന്ന സ്ത്രീകളും പുകവലിക്കാത്ത സ്ത്രീകളും തമ്മില്‍ ഈ വിഷയത്തില്‍ വലിയ വ്യത്യാസം കാണിക്കുന്നു. വളരെ കുറഞ്ഞ സ്‌കോറാണ് പുകവലിക്കാരികള്‍ക്ക് ലഭിച്ചത്. പുരുഷന്‍മാരില്‍ അത്രമേല്‍ വ്യത്യാസം കാണാന്‍ കഴിഞ്ഞില്ലെന്നും ഗവേഷകര്‍ പറഞ്ഞു. 


2010-03-21

വൈദ്യുതി ലാഭം കാട്ടിത്തരാന്‍









വൈദ്യുതി ഉപഭോഗം കുറക്കാന്‍ സഹായിക്കുന്ന 

ഒരു ഉപകരണം പുറത്തിറങ്ങുന്നു. വൈദ്യുതി ഉപഭോഗത്തിന്റെ തത്സമയ വിവരങ്ങള്‍ കാട്ടിത്തരികയാണ് 'ടെന്‍ഡ്രില്‍ വിഷന്‍' എന്ന ഈ ഡിസ്‌പ്ലെ ഉപകരണം ചെയ്യുക.

ഉപകരണത്തോടൊപ്പം ഒരു വെബ് പോര്‍ട്ടല്‍ സര്‍വീസും ഉള്ളതിനാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള കൂടുതല്‍ വഴികളും ഈ ഉപകരണം പറഞ്ഞുതരും. ടെന്‍ട്രില്‍ (ഠലിറൃശഹ) എന്ന അമേരിക്കന്‍ കമ്പനിയാണ് പുതിയ ഉപകരണം പുറത്തിറക്കുന്നത്.

ടെന്‍ഡ്രില്‍ വിഷന്‍ ഡിസ്‌പ്ലെ ഒരു ഡിജിറ്റള്‍ ക്ലോക്കിനെക്കാള്‍ വലിപ്പം കുറഞ്ഞതാണ്. ഭാരവും കുറഞ്ഞതായിരിക്കും. ഉപയോഗിക്കുന്ന ആദ്യ ഘട്ടത്തില്‍ ഉപഭോക്താവിന് ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള തത്സമയ വിവരങ്ങള്‍ ഉപകരണം കൈമാറും. ഇതനുസരിച്ച് വൈദ്യുതോപകരണങ്ങളും മറ്റും പ്രവര്‍ത്തിച്ചാല്‍ തത്സമയ ഫലം അറിയാനുമാകും.

വീടിനുള്ളിലെ വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട നമ്മുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും വഴികാട്ടാനുമുള്ള ഒരു ഉപകരണം തന്നെയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സംഗതി ഇതൊക്കെയാണെങ്കിലും ഈ ഉപകരണം എപ്പോള്‍ പുറത്തിറക്കുമെന്നോ, ഇതിന്റെ വില എത്രയായിരിക്കുമെന്നോ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

മൊബൈല്‍ ആപ്ലിക്കേഷന്‍ വിപണി കുതിച്ചുചാട്ടത്തിന്‌







അടുത്ത രണ്ട് വര്‍ഷം കൊണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വില്‍പനയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് പഠനങ്ങള്‍. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആപ്ലിക്കേഷന്‍ സ്റ്റോറായ ജെറ്റ്ജാര്‍ നടത്തിയ പഠനത്തിലാണ് 2012 ആകുമ്പോഴേക്കും 17.5 ബില്ല്യണ്‍ ഡോളറിന്റെ ആപ്ലിക്കേഷന്‍ വില്‍പന നടക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് 7 ബില്ല്യണ്‍ ആയിരുന്നെങ്കില്‍ 2012ല്‍ ഇത് 92 ശതമാനം വര്‍ധിച്ച് 50 ബില്ല്യണ്‍ ആകുമെന്നും അവര്‍ അവകാശപ്പെടുന്നു. 2008-നു മുമ്പ് ആപ്ലിക്കേഷന്‍ സ്റ്റോറുകളുടെ എണ്ണം വെറും നാലായിരുന്നെങ്കില്‍, ഇന്നത് 48 ആയി വളര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.

മൊബൈല്‍ ആപ്ലിക്കേഷല്‍ സ്റ്റോറുകളിലെ കുത്തക ഇന്ന് ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറിനു തന്നെയാണ്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇതിനു വെല്ലുവിളി നേരിടേണ്ടിവരുമെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട്. കാരണം ബ്ലാക്ക്‌ബെറി, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, നോക്കിയ, സാംസങ് തുടങ്ങിയവയുടേതുള്‍പ്പടെയുള്ള ആപ്ലിക്കേഷന്‍ സ്റ്റോറുകള്‍ വിപണിയില്‍ തങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കായി ഗൂഗ്ള്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍ തന്നെ 30000-ല്‍ അധികം ആപ്ലിക്കേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്ത് കടുത്ത മത്സരത്തിനും പുതിയ സാഹചര്യം അനുകൂലമാകും. അതുമൂലം ഈ രംഗത്ത് വന്‍ വിപ്ലവം തന്നെയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇനി നായകള്‍ക്കും ട്വിറ്റാം !!





'നിങ്ങള്‍ എന്തു ചെയ്യുന്നു' എന്നതിന്റെ 140 ക്യാരക്ടറില്‍ കവിയാത്ത ഉത്തരമാണ് ഓരോ ട്വിറ്റര്‍ അപ്‌ഡേറ്റും. ആ വാചകത്തെ 'നിങ്ങളുടെ നായ എന്തു ചെയ്യുന്നു' എന്ന് ഭേദഗതി വരുത്തി നോക്കൂ. നായ എന്തെടുക്കുന്നു എന്ന് അപ്പപ്പോള്‍ അറിയാന്‍ കഴിഞ്ഞാല്‍ നായപ്രേമികള്‍ക്ക് അതിലും വലിയ സന്തോഷം കാണില്ല.

അതെ, ട്വിറ്ററിന്റെ പേരില്‍ നായപ്രേമികള്‍ക്ക് സന്തോഷിക്കാന്‍ കാലമായി. 'മാറ്റെല്‍ ബ്രാന്‍ഡ്‌സ്' (Mattel Brands) കമ്പനി പുറത്തിറക്കുന്ന പുതിയ ഉപകരണം നായകളെ ട്വിറ്റര്‍ യുഗത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. നായപ്രേമം ശരിക്കും ഓണ്‍ലൈന്‍ കൂടിയായി മാറും ഇതോടെ.

'പപ്പി ട്വീറ്റ്' (Puppy Tweet) എന്ന് പേരിട്ടിട്ടുള്ള ഉപകരണം, നായകളുടെ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന കോളറാണ്. നായ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുമ്പോഴും ശബ്ദമുണ്ടാക്കുമ്പോഴേക്കും ആ ഉപകരണം സൂചന മനസിലാക്കി, മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള 500 ട്വീറ്റുകളിലൊരെണ്ണം തിരഞ്ഞെടുത്ത് ട്വിറ്ററില്‍ (Twitter) പോസ്റ്റ് ചെയ്യും.

നിങ്ങളുടെ വീട്ടിലെ കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചിട്ടുള്ള യുഎസ്ബി സ്വീകരണി, നായയുടെ ശരീരത്തിലെ ഉപകരണത്തില്‍ നിന്നുള്ള സിഗ്നല്‍ സ്വീകരിച്ച് കമ്പ്യൂട്ടറിന് കൈമാറുകയും, അത് ഇന്റര്‍നെറ്റിലെ ട്വിറ്റര്‍ സൈറ്റിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടുകയുമാണ് സംഭവിക്കുക. യുഎസ്ബി സ്വീകരണിയുടെ പരിധിയില്‍ നായ വരുമ്പോഴേ ട്വിറ്റിങ് നടക്കൂ എന്നുമാത്രം.

ട്വീറ്റുകളുടെ തിരഞ്ഞെടുക്കല്‍ കൃത്യമായിക്കൊള്ളണം എന്നില്ല. അതിനാല്‍, നായ യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുകയെന്ന് വ്യക്തമാകണമെന്നില്ല. എങ്കിലും, നിങ്ങളുടെ ഓമനജീവി അവിടെയുണ്ട്, അവന്‍/അവള്‍ സാന്നിധ്യം അറിയിക്കുകയാണ് എന്നതിനുള്ള തെളിവായിരിക്കും ഓരോ ട്വീറ്റും. തീര്‍ച്ചയായും ആഹ്ലാദജനകമായിരിക്കുമത്, സംശയമില്ല.

അമേരിക്കയില്‍ 'പപ്പി ട്വീറ്റ്' വൈകാതെ പുറത്തിറങ്ങും. 29.99 ഡോളര്‍ ആയിരിക്കും വില. 'ഏത് നായയ്ക്കും അതിന്റെ ദിനം വരും' എന്ന് പറയുന്നത് ഇതൊക്കെ ആയിരിക്കണം അല്ലേ!

ചാറ്റ് റൂം ദുരുപയോഗം






ഗള്‍ഫില്‍ വന്നിട്ട് അധികം ചിലവില്ലാതെ കഷ്ടപടില്ലാതെ
 ലഭിക്കുന്ന അവസരമാണ് ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുക 
എന്നത്.

ഇവിടെ ഉപയോഗിക്കുന്നത് പോലെ നാട്ടില്‍

 ഇതുപയോഗിക്കാന്‍ വളരെയേറെ പണം 
ചിലവാക്കണം  .ഓരോ റൂമിലും ഒരു 
കമ്പ്യൂട്ടര്‍ എങ്കിലും കാണും.ഉപയോഗിക്കുന്നതില്‍ 
ഏറിയ 
പങ്കും കമ്പ്യൂട്ടര്‍ എന്നാ ഉപകരണത്തെ കുറിച്ച്
 അടിസ്ഥാനപരമായി പടിചിട്ടില്ലത്തവര്‍.ഞാന്‍ 
അങ്ങനെയുള്ളവരെ പരിഹസിച്ചതല്ല.അഭിമാനം
 തോന്നുന്ന കാര്യമാണ്.

ഞാന്‍ ഉന്നയിക്കാന്‍ പോകുന്ന വിഷയം വളരെ 

ദയനീയമായ ഒരു വിഷയമാണ്‌.ഇത് ആര്കെങ്ങിലും 
മോസമായി തോന്നുന്നു എങ്കില്‍ സദയം ക്ഷമിക്കാന്‍ 
അപേഷിക്കുന്നു.ഇനി എനിക്ക് വിഷമം തോന്നിയ ആ 
വിഷയം ഞാന്‍  പറയാം .നല്ല സുഹൃത്തുക്കളെ 
സമാഹാരിക്കാനും,നല്ല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും 
എന്തിനു,  വേണ്ടിവന്നാല്‍ നല്ല ഒരു ജീവിത പങ്കാളിയെ 
പോലും തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഒരു
 ഉപാധിയാണ്
 ചാറ്റിങ് .രണ്ടു ആഴ്ചക്ക് മുന്‍പ്, ഞാന്‍ 
സംസ്കാരത്തില്‍
 ഒന്നാം സ്ഥാനമെന്ന് നമ്മള്‍ ഉച്ചത്തില്‍ അലറിവിളിക്കുന്ന
 നമ്മുടെ കൊച്ചു കേരളത്തിന്റെ ഒരു ചാറ്റ് റൂമില്‍ 
കയരുകയുണ്ടായി .നിര്‍ഭാഗ്യമെന്നു പറയട്ടെ
 ഇങ്ങനെയൊരു 
സൗകര്യം ഈ ഇലക്ട്രോണിക് മീഡിയയില്‍ 
വേണ്ടിയിരുന്നില്ല
 എന്ന് തോന്നുന്ന രീതിയില്‍ കേരള സംസ്കാരത്തെ
 താറടിച്ചു
 കാണിക്കുന്ന രീതിയില്‍ തെറി അഭിഷേകം
 നടത്തുന്നതാണ്
 കേള്‍ക്കാന്‍ ഇടയായത് .ലജ്ജ തോന്നും കേള്‍കുന്ന
 ആര്‍കും.
നമ്മടെ സാക്ഷര കേരളത്തില്‍ ചെറുപ്പക്കാര്‍ 
ഇങ്ങനെയും 
അധപതിച്ചു പോയല്ലോ എന്ന് തോന്നി പ്പോയ്.
ഏതോ ഒരു 
സഹോദരന്‍ എന്തോ ഒന്ന് പറഞ്ഞതിന്റെ പേരില്‍
 രണ്ടു 
സഹോദരന്‍മാര്‍ മാറി മാറി ഇടമുറിയാതെ തെറി 
വിളിക്കുന്നതാണ് കേള്‍കാന്‍ ഇടയായത് .തെറി
 വിളിക്കട്ടെ 
എന്ന് കരുതാം തത്കാലം ,എന്തിനു ജന്മം തന്ന 
പാവം 
അമ്മയെയും അച്ഛനെയും പറയുന്നത്.എന്തിനാണ് 
സ്വന്തം 
രേക്തത്തില്‍ പിറന്ന സഹോദരിമാരെ  ഇത്രയും 
മോസമായി ചിത്രീകരിക്കുന്നത്.എന്തിനു 
മറ്റുള്ളവരുടെ ഭാര്യമാരെ തെറി പറയുന്നു.
അത്രക്കു പറയാന്‍ എന്ത് കുറ്റമാണ് ചാറ്റ് 
റൂമില്‍ 
വരുന്നവര ചെയ്യുന്നത്.നിങ്ങള്‍ തെറി പറയൂ 
നിങ്ങളുടെ 
എതിര്കക്ഷിയെ മാത്രം.[തെറി പറയരുത് ]

എന്തിനു അവന്റെ വീട്ടില്‍ ഇരിക്കുന്നവരെ 

പറയുന്നു.
നിന്റെ അമ്മ എന്റെയും അമ്മയല്ലേ.
എന്റെ അമ്മ 
നിന്റെയും അമ്മയല്ലേ.ഈ അമ്മമാരേ 
മറ്റു തെറി 
ഭാഷയിലൂടെ പ്രാപിക്കുന്ന കാര്യം
 പറയുന്നതിന്റെ 
ഫലം നിങ്ങള്‍ എവിടെ പോയി അനുഭവിച്ചു 
തീര്കും.
ഉമ്മ ആയാലും അമ്മ ആയാലും മമ്മി  
ആയാലും 
എല്ലാവരുടെയും അമ്മ അമ്മ അല്ലെ 
സഹോദരന്മാരെ.
ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു എല്ലാവരോടും,ഇത് 
ദയവായി നിര്‍ത്തുക.മറ്റെന്തും  ആയിക്കോ.
പാവപ്പെട്ട വീട്ടുകാരെ ഒഴിവാക്കൂ.ഗള്‍ഫില്‍ 
ഉള്ളവരാണോ നാട്ടില്‍ ഉള്ളവരാണോ 
ഇത് ചെയ്യുന്നത് എന്നെനിക്കറിയില്ല.ഞാന്‍ 
ഹരിച്ചന്ദ്രനാണോ
 എന്ന് ചോതിച്ചാല്‍ അല്ല.പക്ഷെ ഞാന്‍ 
ആരുടേയും വീട്ടുകാരെ പറയില്ല.ചാറ്റ് 
റൂം നന്മക്കു  വേണ്ടി ഉപയോഗിക്കൂ .
വിഷമിക്കുന്നവര്‍ക്ക് ആശ്വാസം പകരാം ,
നല്ല പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടാം
 ഒപ്പം ആണ്കുട്ടികലോടും.അങ്ങനെ എന്തെല്ലാം.
ഇങ്ങനെ 
ചെയ്യുന്നവര്‍ അല്ലെങ്കില്‍ ഇതിലൂടെ സുഖം 
കണ്ടെതുന്നവരോട് 
ഒരു അപേക്ഷ ദയവായി എന്നെ തെറി പറയരുത്.
പേടിച്ചിട്ടല്ല 
എനിക്ക് നിങ്ങലാവാന്‍ ബുദ്ധിമുട്ടുണ്ട്.
വെറുതെ വിട്ടൂ 
മറ്റുള്ളവരുടെ വീട്ടുകാരെ,
പ്രത്യേകിച്ചും അമ്മമാരേ!!!!!!!      

സ്നേഹപൂര്‍വ്വം  നിങ്ങളുടെ ഒരു സഹോദരന്‍.

2010-03-20

കേരളം മരുഭൂമി ആവാതിരിക്കാന്‍



ഭൂഗര്‍ഭ ജലനിരപ്പ് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വേനല്‍ച്ചൂടിനു കാഠിന്യം സഹിക്കാവുന്നതിനുമപ്പുറമായി. സൂര്യാഘാത സാധ്യതയും മുമ്പെങ്ങുമില്ലാത്ത വിധം കേരളം അനുഭവിച്ചു തുടങ്ങി. കേരളത്തിനു കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ്      ആയിരിക്കയാണിപ്പോള്‍. 

കേരളം മരുഭൂമിയാവാതിരിക്കാന്‍ ജലസംരക്ഷണം
 അനിവാര്യമായിരിക്കുകയാണ്.

ജീവജാലങ്ങളുടെ നിലനില്പിനു ജലം അത്യന്താപേക്ഷിതമാണ്. വെള്ളത്തിനു പകരം ഉപയോഗിക്കാന്‍ മറ്റൊരു വസ്തു ഇന്നേവരെ കണ്ടെത്തിയിട്ടില്ല. പാരിസ്ഥിതിക വ്യവസ്ഥയുടെ പരമോന്നത സ്ഥാനം വഹിക്കുന്ന ജീവജലത്തില്‍ ഒരു തുള്ളിപോലും നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യരുതാത്തതാണ്. കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ പ്രകൃതിയെ മറക്കുന്ന പ്രവണത ഏറിവരികയും ജലം അന്യമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.

താപനില ഏറുന്നതിനൊപ്പം ഭൂമിയിലെ ജലനിരപ്പ് അനിയന്ത്രിതമായി താഴ്ന്നുകൊണ്ടിരിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. നദികളുടെയും നീര്‍ത്തടങ്ങളുടെയും പാടങ്ങളുടെയും വനങ്ങളുടെയും നാശം മാത്രമല്ല, കായലുകളുടെ ആഴം കുറഞ്ഞതും ജലലഭ്യത കുറയാന്‍ കാരണമായി. കാവും കുളവും സങ്കല്പമാകുന്നു. പ്രകൃതിയെ പൂജിക്കുന്ന വലിയൊരു സംസ്‌കാരമായിരുന്നു നമുക്കുണ്ടായിരുന്നത്.

ജലവും നദിയും മരവുമെല്ലാം നാം ആരാധനയോടെ നോക്കിക്കണ്ട കാലമുണ്ടായിരുന്നു. അതു മാറി താത്കാലിക ആവശ്യത്തിനായി ഏതിനെയും ചൂഷണം ചെയ്യുന്ന മനോഭാവം കടന്നുകൂടിയതോടെ പ്രകൃതിക്കു നാശം സംഭവിച്ചുതുടങ്ങി. അനിയന്ത്രിതമായി പ്രകൃതിചൂഷണം ചെയ്യുന്ന നിലപാടിനു മാറ്റമുണ്ടായെങ്കിലേ ജലദൗര്‍ലഭ്യവും താപവര്‍ധനയും മൂലം വരാന്‍ പോകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് ആക്കം കുറയ്ക്കാനെങ്കിലും കഴിയൂ.

സമൂഹത്തിന്റെ സര്‍വവിധ സാമൂഹിക, സാമ്പത്തിക വികസനത്തിലും ജലം സുപ്രധാന പങ്കാണ് വഹിക്കുന്നത്. ജലം ധാരാളമുണ്ടെന്ന് പൊതുവെ പറയാറുണ്ടെങ്കിലും തികച്ചും പരിമിതമായ ഒരു പ്രകൃതിവിഭവമാണിത്. ഭാരതത്തില്‍ ആളോഹരി ശുദ്ധജല ലഭ്യത 1947-ല്‍ 6000 ഘനമീറ്ററായിരുന്നത് 2000-ത്തില്‍ 2200 ഘനമീറ്ററായി കുറഞ്ഞു.

ഇന്ത്യയില്‍ 4,00,000 കോടി ഘനമീറ്റര്‍ വെള്ളം പ്രതിവര്‍ഷം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് 1,08,600 കോടി ഘനമീറ്റര്‍ മാത്രമാണ്. നാലുതരത്തിലാണ് ജലമുള്ളത്. മഴവെള്ളം, ഹിമപാതം, തുഷാരം, ഹൈമം എന്നിങ്ങനെ. ഇതില്‍ മഴവെള്ളമാണ് ഏറ്റവും ശ്രേഷ്ഠവും ഗുണകരവും . ജലസമ്പത്തിന്റെ നിദാനവും ജല സംക്രമണവും നടത്തുന്നത് പ്രധാനമായും നദികളെ ആശ്രയിച്ചാണ്. നദികള്‍ ജീവന്റെ നിലനില്പിനെ സഹായിക്കുന്ന ഏറ്റവും പ്രധാന ജൈവ ആവാസവ്യവസ്ഥയാണ്. തടസ്സമില്ലാതെ ഒഴുകുന്ന ജലവും മണലും ജല ജീവികളുമെല്ലാം ഈ ആവാസവ്യസ്ഥയുടെ അവിഭാജ്യ ഘടകമാണ്. നദികളെ കേന്ദ്രീകരിച്ചാണ് മനുഷ്യസംസ്‌കാരങ്ങള്‍ വളര്‍ന്നുവന്നിട്ടുളളത്.

നദികള്‍കൊണ്ട് കേരളം സമ്പന്നമാണ്. പശ്ചിമഘട്ട മലനിരകളില്‍നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ട്ഒഴുകുന്ന 41 നദികളും കിഴക്കോട്ടൊഴുകി കാവേരിയില്‍ ചേരുന്ന മൂന്നു നദികളും അവയുടെ 900-ത്തിലധികം വരുന്ന പോഷകനദികളും സംസ്ഥാനത്തെ ജല സമ്പുഷ്ടമാക്കാന്‍ പര്യാപ്തമാണ്. 15 കി. മീറ്ററില്‍ അധികം നീളം വരുന്ന ജലസ്രോതസ്സുകളെയാണ് നദികളെന്ന് കേരളത്തില്‍ കണക്കാക്കുന്നത്. 44 നദികളും 38 കായലുകളും 560 കി. മീറ്റര്‍ നീളം വരുന്ന സമുദ്രതീരവും മണല്‍പ്പരപ്പും കാടും മലയും താഴ്‌വരകളുമെല്ലാം ചേരുമ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാവുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കിണറുകളുള്ള നാടാണ് കേരളം. 45 ലക്ഷത്തോളം കിണറുകള്‍ നമ്മുടെ ഭൂഗര്‍ഭ ജലവിതാനത്തിന്റെ വിസ്തൃതി വെളിവാക്കുന്നതാണ്. ജല സമ്പുഷ്ടിക്കുതകുന്ന പ്രവര്‍ത്തനങ്ങള്‍ കിണറുകളെയെല്ലാം ജല സമ്പുഷ്ടമാക്കിയിരുന്നു. എന്നാല്‍ സ്ഥിതി മാറി വരികയാണ്. കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ആളോഹരി ജലലഭ്യത നാലിലൊന്നായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ അത് അഞ്ചിലൊന്നായി. ദേശീയ ശരാശരിയേക്കാളും 2.78 മടങ്ങ് മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഉപയോഗിക്കുന്നത് നാമമാത്രവും.

കേരളത്തില്‍ ആളോഹരി ശുദ്ധജല ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ജലവും ഉപയോഗിക്കുന്നതു കൃഷിക്കും വ്യവസായങ്ങള്‍ക്കുമാണ്. ഇതില്‍ അഞ്ചുശതമാനം മാത്രമാണ് വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നത്. ഉപരിജല ലഭ്യത കുറഞ്ഞതോടെ നാം ഭൂഗര്‍ഭജലത്തെ അമിതമായി ഉപയോഗിച്ചു തുടങ്ങി. മഴക്കാലത്ത് പുനഃസ്ഥാപിക്കാന്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് ഉപയോഗിക്കുന്നതിനാല്‍ ഭൂഗര്‍ഭജല വിതാനം നാള്‍ക്കുനാള്‍ താഴ്ന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ കിണറുകളിലെ ജലവിതാനം അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നു മീറ്റര്‍ വരെ താഴ്ന്നതായി ഭൂഗര്‍ഭ ജലവിഭവവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ നമ്മുടെ ഒട്ടുമിക്ക കിണറുകളും വറ്റി വരളുമെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

ജല ദുരുപയോഗത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആളോഹരി ജല ഉപയോഗം പ്രതിദിനം 120 ലിറ്ററാണ്. കേരളത്തില്‍ ഇത് 200 ലിറ്ററായി ഉയര്‍ന്ന് നില്ക്കുന്നു.അധികം ജലമുണ്ടെന്ന ധാരണയാണ് നമ്മുടെ പ്രതിസന്ധിക്കു കാരണം. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വസ്തുവാണ് ജലമെന്ന് ബന്ധപ്പെട്ടവരാരും കരുതുന്നില്ല.

നദികളുടെ പാരിസ്ഥിതിക തകര്‍ച്ചയാണ് ജല സംഭരണശേഷിയെ കുറച്ചത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍വാരല്‍ മൂലം നദികളുടെ അടിത്തട്ട് വന്‍തോതില്‍ താഴ്ന്നു. ഇക്കാരണത്താല്‍ നദീതീരത്തെ ഭൂഗര്‍ഭജല വിതാനവും കുറഞ്ഞു. മഴക്കാലം തീര്‍ന്നാല്‍ ശുദ്ധജലക്ഷാമവും തുടങ്ങുകയായി. ഇത് അടുത്ത കാലത്തെ പ്രതിഭാസമാണ്. ഭൂഗര്‍ഭജല വിതാനം ഭയാനകമാംവിധം താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന സത്യം മലയാളികള്‍ മനസ്സിലാക്കുന്നുമില്ല. കേരളത്തിലെ മിക്ക നദികളും മണല്‍വാരലിന്റെ ക്രൂരത അനുഭവിക്കുന്നവയാണ്. മൂന്നു മീറ്റര്‍ മുതല്‍ ആറു മീറ്റര്‍ വരെ താഴ്ന്ന നദികളുടെ അടിത്തട്ടില്‍ ചെളിയാണിപ്പോള്‍. മണല്‍ത്തിട്ടകള്‍ പ്രകൃതി നല്‍കിയ ജലനിയന്ത്രണോപാധിയാണ്. ഇതിനെ പാടേ മാറ്റിയതോടെ പെയ്തവെള്ളം കുത്തൊഴുക്കില്‍ പോയിമറയുന്നു.

മണല്‍വാരല്‍ രൂക്ഷമായതോടെ പലനദികളും മരിച്ചു. ഒട്ടുമിക്ക നദികളുടെയും മധ്യത്തില്‍ മണ്‍തിട്ടകളും മരങ്ങളും വ്യാപിക്കുന്നു. അടിത്തട്ട് താണ് 30 കി. മീറ്റര്‍ ഉള്ളിലേക്കു വരെ ഓരുജലം കണ്ടുതുടങ്ങി. ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിനും ഇതു കാരണമായി.
നദീതീരങ്ങളില്‍ മുന്‍പ് കുളം കുത്തിയാലും ജല പ്രളയമായിരുന്നു. ഈ സ്ഥാനത്ത് കുഴല്‍ക്കിണര്‍ കുഴിച്ചാലും ചില സ്ഥലങ്ങളില്‍ വെള്ളം കണ്ടെത്താന്‍ കഴിയുന്നില്ല.

നദികളുടെ നാശം ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴേക്കു പോകാന്‍ കാരണമായി. ഇതോടൊപ്പം പാടങ്ങള്‍ വ്യാപകമായി ഇല്ലാതായതും കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴാന്‍ കാരണമാണ്.മൂന്നുനാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ പാടങ്ങളുടെ സിംഹഭാഗവും വീടുകളും ഫ്‌ളാറ്റുകളുമായി. വെള്ളം സംഭരിച്ചുനിര്‍ത്തുന്നതില്‍ പാടശേഖരങ്ങള്‍ വലിയൊരു പങ്കുവഹിച്ചിരുന്നു. പാടശേഖരങ്ങളെയും നശിപ്പിക്കുന്ന മറ്റൊരു പ്രവര്‍ത്തനമാണ് മണ്ണെടുപ്പ്. ചെളിക്കു വേണ്ടി ആയിരക്കണക്കിനു ഹെക്ടര്‍ സ്ഥലം കുഴിച്ചു കുളം തോണ്ടുന്നു. മലകളെ ഒന്നായി ഇടിച്ചുനിരത്തി മണ്ണെടുക്കുമ്പോള്‍ ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥ ഒന്നടങ്കമാണ് താറുമാറാകുന്നത്.

മരങ്ങളും ചെടികളും പുല്ലും നിറഞ്ഞ പ്രദേശത്ത് ഭൂമി നല്ലൊരു ജലസംഭരണ കേന്ദ്രമാകും. ഇതെല്ലാം നശിപ്പിച്ച് മണ്ണു മാന്തി എടുക്കുന്നതോടെ പെയ്ത വെള്ളം താഴാതെ ഒഴുകി മാറുന്നു.കായല്‍പ്രദേശങ്ങള്‍ ഭൂമിയിലെ ജലസമ്പത്ത് നിലനിര്‍ത്തുന്ന ഘടകമാണ്. ഏഴുമീറ്റര്‍ വരെ ആഴമുണ്ടായിരുന്ന നമ്മുടെ കായല്‍പ്രദേശങ്ങള്‍ക്ക് ഇപ്പോള്‍ മൂന്നു മീറ്ററിലും താഴെയാണ് ആഴം. നദികളില്‍നിന്നൊഴുകി വരുന്ന എക്കലും മണ്ണും സമീപപ്രദേശങ്ങളിലെ മാലിന്യവുമെല്ലാം നിറഞ്ഞ് നീര്‍ത്തടങ്ങള്‍ മരണവക്ത്രത്തിലായിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ശുദ്ധജല നീര്‍ത്തടങ്ങളുടെ ആഴവും വിസ്തൃതിയും വര്‍ധിപ്പിച്ച് മഴക്കാലത്ത് കിട്ടുന്ന ഉപരിതലജലം കഴിയുന്നത്ര സംഭരിച്ചുനിര്‍ത്താന്‍ കഴിയണം. നദികളും മരങ്ങളും വനങ്ങളും പാടങ്ങളും സംരക്ഷിക്കപ്പെടണം. ശീതോഷ്ണസ്ഥിതി ക്രമീകരിക്കുന്നതിനും ഇത് അനിവാര്യമാണ്.

പ്രകൃതിയുടെ തനതു ഭാവത്തെ തകര്‍ത്ത് താത്കാലിക ലാഭത്തിനുവേണ്ടിയുള്ള മനുഷ്യന്റെ പ്രവര്‍ത്തനം ജീവജലത്തെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നു. വറുതിയുടെ താണ്ഡവം വരുംനാളുകളില്‍ അതിരൂക്ഷമാകും. കേരളത്തില്‍ സൂര്യതാപമേറ്റ് അവശരാകുന്നവര്‍ വ്യാപകമാവുകയാണ്. നാളെ കുടിവെള്ളത്തിനായി ഒരു യുദ്ധം നടക്കേണ്ടിവന്നാലും അതിശയിക്കാനില്ല. കാലങ്ങളായുള്ള അശ്രദ്ധമായ പ്രവര്‍ത്തനവും അമിത ചൂഷണവും ഹരിതാഭമായ കേരളത്തെ മരുഭൂമിയാക്കുകയാണ്. വരും തലമുറയ്ക്കായി ഒരുതുള്ളി ജീവജലത്തിനു വേണ്ടിയെങ്കിലും നാം ഇനിയും വൈകാതെ പ്രകൃതിയുടെ തനിമ നിലനിര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങളിലേക്കു മടങ്ങണം

2010-03-19

പൊന്‍മുടി-തണുപ്പിന്റെ കൂടാരം


തിരുവനന്തപുരം ജില്ലയിലെ 'നാടന്‍ ഊട്ടി'യെന്ന് വേണമെങ്കില്‍ പൊന്‍മുടിയെ വിശേഷിപ്പിക്കാം. തലസ്ഥാന നഗരത്തില്‍നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്ക്, സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തിലാണ് തണുപ്പിന്റെ ഈ കൂടാരം. വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം തേടി നൂറുകണക്കിന് സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു.

തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട്.

സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ ഒരു സങ്കേതമായി പൊന്‍മുടിയെ മാറ്റുന്നു. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ടോപ്‌സ്റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

തിരുവിതാംകൂര്‍ രാജാക്കന്‍മാരാണ് പൊന്‍മുടിയില്‍ ആദ്യം വിശ്രമസങ്കേതങ്ങള്‍ നിര്‍മിച്ചത്. അന്ന് രാജകുടുംബത്തില്‍പെട്ടവര്‍ക്കേ ഇവിടെ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനകേന്ദ്രം കൂടിയാണ് ഈ പര്‍വതസങ്കേതം. സ്വകാര്യ ഉടമസ്ഥതയില്‍ ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇവിടെ അനുവദിക്കാത്തതിന് കാരണം അതാണ്.

തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പൊന്‍മുടിയില്‍നിന്ന് പോകാനാകും. പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. വരയാടുകള്‍ ധാരാളമുള്ള സ്ഥലമാണത്. മഴക്കാലം ട്രക്കിങിന് അനുയോജ്യമല്ല. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്‍മുടിക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാര്‍ അരുവിയും.

സ്വകാര്യഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇല്ലാത്തതിനാല്‍ താമസിക്കാനുള്ള സൗകര്യം പൊന്‍മുടിയില്‍ കുറവാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ്ഹൗസും കുറച്ച് കോട്ടേജുകളും മാത്രമേ ഉള്ളു. അതിനാല്‍ മുന്‍കൂട്ടി വിളിച്ച് മുറി ബുക്കുചെയ്യണം. സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കില്‍, വണ്ടിയുടെ കണ്ടീഷന്‍ ഉറപ്പുവരുത്തണം. വിതുര കഴിഞ്ഞാല്‍ പൊന്‍മുടിക്കുള്ള 30 കിലോമീറ്റര്‍ ദൂരം വര്‍ക്ക്‌ഷോപ്പുകളൊന്നുമില്ല.

ടൂറിസം വകുപ്പിന്റെ ഗസ്റ്റ്ഹൗസില്‍ ദിവസവാടക 400 രൂപയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പക്ഷേ, ഡിസ്‌കൗണ്ടുണ്ട്; ആള്‍ക്ക് 50 രൂപ മതി, അന്യസംസ്ഥാന ജീവനക്കാര്‍ക്ക് 200 രൂപ വീതവും. വിവരങ്ങള്‍ക്ക് തിരുവനന്തപുരം ഡി.ടി.പി.സി.യിലെ 04712315397 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

2010-03-18

വേദന സംഹാരികളുടെ ഉപയോഗം കേള്‍വി തകരാറുണ്ടാക്കും




വേദന സംഹാരികളുടെ പതിവായ ഉപയോഗം 60 വയസിന് താഴെയുള്ള പുരുഷന്‍മാരുടെ കേള്‍വിശക്തിയെ ബാധിക്കും. യു.എസിലെ ജനങ്ങളില്‍ 36 ദശലക്ഷം പേരും കേള്‍വി തകരാര്‍ കാരണം ബുദ്ധിമുട്ടുന്നവരാണ്. ഇവര്‍ മുതിര്‍ന്ന പൌരന്‍മാരാണെന്ന് കരുതേണ്ട. 40^49 വയസിനിടയിലുള്ളവരില്‍ അധിക പേരും വര്‍ഷങ്ങളായി കേള്‍വി പ്രയാസം അനുഭവിക്കുന്നവരാണ്. ആസ്പിരിന്‍, അസെറ്റാമിനോഫെന്‍, ഇബുപ്രൊഫെന്‍ എന്നീ വേദനാ സംഹാരികളാണ് യു.എസില്‍ കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. ചെവിയിലെ കൊക്ലിയയെയും ഓഡിറ്ററി നെര്‍വിനെയും ആ്വസ്പിരിന്‍ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു . എന്നാല്‍ അസെറ്റാമിനോഫെന്‍ കേള്‍വിയെ ബാധിക്കുമെന്ന് അടുത്താണ് തെളിയിക്കപ്പെട്ടത്.

നായകളെ കുളിപ്പിക്കാന്‍ പുതിയ വാഷിങ്‌മെഷീന്‍

നായകളുടെ കുളിയും ഹൈടെക് ആകുന്ന കാലമാണിത്. നായകള്‍ക്കായി വാഷിങ്‌മെഷീനുകള്‍ പോലുമുണ്ട് ഇപ്പോള്‍. കുറഞ്ഞ ചെലവില്‍ നായകളെ കുളിപ്പിക്കാനുള്ള ഒരു വാഷിങ്‌മെഷീന് രൂപംനല്‍കിയിരിക്കുകയാണ് ജപ്പാനിലെ ഗവേഷകര്‍.

33 മിനിറ്റ് സമയം കൊണ്ട് നിങ്ങളുടെ ഓമനമൃഗത്തെ ഷാംപൂ തേച്ച് ഇളംചൂടുവെള്ളത്തില്‍ കുഴിപ്പിച്ച്, ചൂടുകാറ്റില്‍ ഉണക്കി കുട്ടപ്പനാക്കി കൈയില്‍ തരും വാഷിങ്‌മെഷീന്‍! ഓസോണ്‍ സങ്കേതം വഴി ശുദ്ധമാക്കിയ വെള്ളത്തിലാണ് നായയെ കുളിപ്പിക്കുക, അതിനാല്‍ മെഷീന്‍ തികച്ചും സുരക്ഷിതമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

നായകളെയും പൂച്ചകളെയുമൊക്കെ കുളിപ്പിക്കുന്ന വാഷിങ്‌മെഷീനുകള്‍ മുമ്പ് തന്നെ രംഗത്തുണ്ട്. ഫ്രഞ്ചുകാരനായ റൊമെയിന്‍ ജെറി രൂപകല്‍പ്പന ചെയ്ത 'ഡോഗോമാറ്റിക്' (Dog-O-Matic) കഴിഞ്ഞ വര്‍ഷമാണ് രംഗത്തെത്തിയത്.

എന്നാല്‍, ആ മെഷീനില്‍ ഒരു നായയെ കുളിപ്പിച്ച് ഉണക്കുന്നതിന് 20 പൗണ്ട് (ഏതാണ്ട് 1400 രൂപ) വരെ ചെലവ് വരാം. ജപ്പാന്‍കാര്‍ വികസിപ്പിച്ച പുതിയ വാഷിങ്‌മെഷീന്‍ ഉപയോഗിച്ചാല്‍ മൂന്നര പൗണ്ട് (245 രൂപ) കൊണ്ട് കാര്യം നേടാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2010-03-17

അമ്മയുടെ ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യം




''നിങ്ങള്‍ കഴിക്കുന്നതെന്തോ അതാണ് നിങ്ങള്‍'' എന്ന പഴമൊഴിക്ക് പാഠഭേദം വരുത്തുകയാണ് പുതിയ ഗവേഷണഫലങ്ങള്‍. ''നിങ്ങള്‍ ഗര്‍ഭാവസ്ഥയിലായിരുന്നപ്പോള്‍ അമ്മ എന്തു കഴിച്ചുവോ അതാണ് നിങ്ങള്‍'' എന്നാണ് ലണ്ടനിലെ റോയല്‍ വെറ്ററിനറി കോളേജിലെ ഡോ. സ്റ്റെഫാനി ബയോള്‍ അഭിപ്രായപ്പെടുന്നത്. ഒരുപറ്റം എലികളില്‍ നടത്തിയ ഗവേഷണങ്ങളാണ് അദ്ദേഹത്തെ ഇത്തരം ഒരു അഭിപ്രായത്തില്‍ എത്തിച്ചത്.


ഗര്‍ഭാവസ്ഥയിലും മുലയൂട്ടുമ്പോഴും അമ്മമാര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ കുഞ്ഞുങ്ങളെ ബാധിക്കുന്നുവെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. 'ജങ്ക് ഫുഡുകള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോഷകാംശം കുറഞ്ഞ ലഘുഭക്ഷണം അമിതമായി കഴിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് അത്തരം ഭക്ഷണപദാര്‍ഥങ്ങളോട് 'ആര്‍ത്തി' ഉണ്ടാകുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഇതിനു പുറമേയാണ് പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത.

പ്രധാന അവയവങ്ങള്‍ക്കു ചുറ്റും കൊഴുപ്പടിയുന്നത് ടൈപ്പ് രണ്ട് പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍, ഗവേഷണം നടത്തിയത് എലികളിലായതിനാല്‍ അതു തങ്ങളെ ബാധിക്കില്ലെന്നു കരുതുന്ന അമ്മമാര്‍ക്ക് ഗവേഷകസംഘത്തിലെ പ്രൊഫ. നീല്‍ സ്റ്റിക്‌ലാന്‍ഡിന്റെ മുന്നറിയിപ്പുണ്ട്. ''എലികളും മനുഷ്യരും ഒരേ ജൈവവ്യവസ്ഥ പങ്കിടുന്നവരാണ്. അതുകൊണ്ടുതന്നെ എലികളില്‍ നിരീക്ഷിച്ച കാര്യങ്ങള്‍ മനുഷ്യരിലും കണ്ടേക്കാം.''

എന്നാല്‍, നോട്ടിങ്ഹാം സര്‍വകലാശാലയിലെ പോഷകാഹാര വിദഗ്ധ ഡോ. സൈമണ്‍ ലാങ്‌ലെ ഈ ഗവേഷണഫലത്തോട് പൂര്‍ണമായി യോജിക്കാന്‍ തയ്യാറല്ല. അമിതഭക്ഷണം വഴിയുള്ള പൊണ്ണത്തടിയാണ് പ്രശ്‌നകാരണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ആദ്യമാസങ്ങളില്‍ വിശപ്പില്ലായ്മ, ക്ഷീണം, ചര്‍ദ്ദി തുടങ്ങിയ അസ്വസ്ഥതകളുണ്ടാകും. ക്ഷീണം തോന്നുമ്പോള്‍ സുഖമായി വിശ്രമിക്കുക. വേണ്ടത്ര സമയം ഉറങ്ങണം. ചര്‍ദ്ദിയിലൂടെയും മറ്റും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും ക്ഷീണമുണ്ടാക്കും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ആദ്യഘട്ടമായ പന്ത്രണ്ട് ആഴ്ചവരെ ഇക്കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണം. ഗര്‍ഭകാലത്ത് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. പഴങ്ങള്‍ ജ്യൂസാക്കി കഴിക്കുന്നതിനേക്കാള്‍ നല്ലത് അവ നേരിട്ട് കഴിക്കുന്നതാണ്. വിവിധയിനം പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

14-ാമത്തെ ആഴ്ച മുതല്‍ മാതാവിന്റെ ശരീരത്തില്‍ കൂടുതല്‍ ഇരുമ്പ് സത്ത് ആവശ്യമായിവരും. അതിനാല്‍ ഈ ഘട്ടം മുതല്‍ അയണ്‍ ഗുളികകള്‍ കഴിച്ചുതുടങ്ങണം. കൂടുതല്‍ കാത്സ്യവും ആവശ്യമാണ്.

കാത്സ്യം ഗുളികകളും കഴിക്കണം. ഇരുമ്പുസത്തും കാത്സ്യവും ധാരാളമുള്ള ഭക്ഷണം ശീലിക്കുന്നത് നന്നായിരിക്കും. പാല്‍, പാലുല്‍പ്പന്നങ്ങള്‍, പച്ചനിറം കൂടുതലുള്ള ഇലക്കറികള്‍, പച്ചക്കറികള്‍, തവിട് മുഴുവന്‍ നീക്കാത്ത അരി, നെല്ലിക്ക, പഴങ്ങള്‍ തുടങ്ങിയവയൊക്കെ നല്ലതുതന്നെ.

പാലും പാലുല്‍പ്പന്നങ്ങളും 

കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ പാലിലും പാലുല്‍പ്പന്നങ്ങളിലും ധാരാളം അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ എല്ലുകളും പല്ലുകളും രൂപപ്പെട്ടുവരുന്നതിന് കാത്സ്യം അത്യാവശ്യമാണ്. കുഞ്ഞിന് ആവശ്യത്തിന് കാത്സ്യം ലഭിച്ചില്ലെങ്കില്‍ അമ്മയുടെ എല്ലുകളില്‍നിന്നും മറ്റും കാത്സ്യം വലിച്ചെടുക്കും. അത് പിന്നീട് അമ്മയുടെ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പാല്‍ കുടിക്കാന്‍ മടിയാണെങ്കില്‍ പാലില്‍ ചോക്കലേറ്റോ വാനിലയോ അല്പം ചേര്‍ത്ത് തണുപ്പിച്ച് കഴിക്കാം. തൈര്, വെണ്ണ, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഒരു കപ്പ് പാലില്‍നിന്ന് ലഭിക്കുന്ന അത്രയുംതന്നെ കാത്സ്യം ഒരു കപ്പ് തൈരില്‍നിന്ന് ലഭിക്കും. 

ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും

പ്രോട്ടീന്‍ സമൃദ്ധമായ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകും.

പച്ചക്കറികള്‍

വൈറ്റമിന്‍ എ, സി, മിനറല്‍സ് ഫെബര്‍ എന്നിവ അടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. മലബന്ധം ഇല്ലാതാക്കാന്‍ ഇവ സഹായിക്കും. നാരങ്ങ, ചെറുനാരങ്ങ, മുസംബി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. കാബേജ്, ഉരുളന്‍കിഴങ്ങ്, ചീര, ഗ്രിന്‍ബീന്‍സ്, തക്കാളി എന്നിയിലും വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലെ അയേണ്‍ വലിച്ചെടുക്കാന്‍ വൈറ്റമിന്‍ സി സഹായിക്കും. ശരീരം ശേഖരിച്ച് വെയ്ക്കാത്തതിനാല്‍ എല്ലാ ദിവസവും വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം എല്ലാ ദിവസവും കഴിക്കുന്നത് നല്ലതാണ്.

പഴങ്ങള്‍

ഓറഞ്ച്, മുന്തിരി, വിവിധതരം തണ്ണിമത്തനുകള്‍(Melons), നീരുള്ള പഴങ്ങള്‍(berries) എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. പപ്പായ, മാങ്ങ പോലുള്ള പഴങ്ങളില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. പ്രാതലില്‍ ജ്യൂസുകളും പഴങ്ങളും ഉള്‍പ്പെടുത്താം. ഇടക്കിടെയുള്ള ലഘുഭക്ഷണമായി ഡ്രൈഡ് ഫ്രൂട്ട്‌സുകളും കഴിക്കാം. ഫ്രൂട്ട് സലാഡ് ഉച്ചഭക്ഷണത്തോടൊപ്പവും ഫ്രൂട്ട് ഡെസര്‍ട്ട് അത്താഴത്തോടൊപ്പവും കഴിക്കാം.

മത്സ്യം മാംസം

ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും നല്‍കുന്ന പ്രോട്ടീന്‍ ഇവയിലും അടങ്ങിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കും മറ്റും ഇത് അത്യാവശ്യമാണ്.

അവലംബം : മാതൃഭൂമി

ദുരന്തങ്ങളുടെ മൊബൈല്‍ കഥകള്‍


കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ്‌ നവസാങ്കേതികത ആകാശംമുട്ടെ വളര്‍ന്നത്‌. 1990കളുടെ അവസാനത്തോടെയാണ്‌ കേരളത്തില്‍ മൊബൈല്‍ ഫോണുകള്‍ കടന്നുവന്നത്‌. തുടക്കത്തില്‍ സാധാരണക്കാരോട്‌ വലിയ ചങ്ങാത്തം കാണിക്കാതിരുന്ന മൊബൈല്‍ ഫോണുകള്‍ രണ്ടായിരാമാണ്ടിന്റെ ആദ്യപതിറ്റാണ്ട്‌ പകുതിയാവുമ്പോഴേക്കും എല്ലാവരുടെയും കീശയിലൊതുങ്ങുന്ന കിങ്ങിണിപ്പെട്ടിയായി. വിളിക്കാനും വിളി കേള്‍ക്കാനുമുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ ആധുനിക സാങ്കേതികവിദ്യയുടെ സകല നേട്ടങ്ങളും ഇണക്കിച്ചേര്‍ത്ത കണ്ണിയായി മാറിയതും ഇക്കാലത്താണ്‌. വലുപ്പം ഏറെയുള്ളകേള്‍ക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്ന ഫോണുകളില്‍ നിന്നും മൂന്നാം തലമുറ (ജി3) ഫോണിലെത്തിയതോടെ മാറ്റം വിപ്ലവകരമായി.
കാസര്‍ക്കോട്‌ നില്‍ക്കുന്ന വ്യക്തി താനിപ്പോള്‍ തിരുവനന്തപുരത്താണെന്ന്‌ യാതൊരു സങ്കോചവും കൂടാതെ മൊബൈല്‍ ഫോണിലൂടെ വിളിച്ചുപറയുന്നത്‌ കാണുന്നതും കേള്‍ക്കുന്നതും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. മൂന്നാംതലമുറ ഫോണുകളുടെ കടന്നുവരവ്‌ ഇത്തരം`സിംപിള്‍' കളവുകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞേക്കാനുള്ള സാധ്യതയുണ്ട്‌. കാരണം ഫോണ്‍ അറ്റന്റ്‌ ചെയ്യുന്ന വ്യക്തി എവിടെയാണെന്ന്‌ കാണാനും ഏത്‌ ടവറിന്‌ കീഴിലാണ്‌ ഉള്ളതെന്ന്‌ കണ്ടെത്താനും പുതിയ സംവിധാനം വഴി അരങ്ങൊരുങ്ങിക്കഴിഞ്ഞു.
ഇന്റര്‍നെറ്റിന്റെ അമിത സാങ്കേതികത ഇല്ലെന്നു മാത്രമല്ല,ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യത്തിന്‌ അനുസരിച്ച്‌ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ്‌ മൊബൈലുകളെ ഏറെ ജനപ്രിയമാക്കിയത്‌. ഏറ്റവും ആധുനികമായ മൊബൈല്‍ സെറ്റ്‌ ഏറ്റവും മികച്ച രീതിയിലും മനോഹരമായും ഉപയോഗിക്കാന്‍ സാധിക്കുന്നത്‌ മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ്‌. ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയാണ്‌ മൊബൈല്‍ ഫോണ്‍ സങ്കേതങ്ങള്‍ ഏറ്റവും നന്നായി ഉപയോഗിക്കുന്നതെന്ന്‌ നിരീക്ഷിച്ചാല്‍ തിരിച്ചറിയാനാവുന്ന വസ്‌തുതയാണ്‌. അതുകൊണ്ടു കൂടിയാവണം ആറിനും പതിനെട്ടിനും ഇടയിലുള്ളവരാണ്‌ മൊബൈല്‍ കുറ്റങ്ങളിലും മൊബൈല്‍ ദുരന്തങ്ങളിലും കൂടുതലായി കുരുങ്ങുന്നത്‌.
കുരങ്ങന്റെ കൈയ്യിലെ പൂമാലയെന്നും കുട്ടിക്കുരങ്ങനെ കൊണ്ട്‌ ചുടുചോറ്‌ വാരിക്കുകയെന്നുമുള്ള പഴഞ്ചൊല്ലുകള്‍ കൗമാരക്കാരുടെ കൈയ്യിലെ മൊബൈല്‍ ഫോണ്‍ മുമ്പില്‍ കണ്ട്‌ പറഞ്ഞതാണെന്ന്‌ തോന്നിപ്പോകും. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും അതിന്റെ ഉപയോഗം പൂര്‍ണമായും അറിയില്ല എന്നുമാത്രമല്ലഏതൊക്കെ തരങ്ങളില്‍ അത്‌ ഉപയോഗിക്കാന്‍ പാടില്ലെന്നുമുള്ള അറിവും അവര്‍ക്കില്ല. ഫോണ്‍ നിര്‍മാതാക്കള്‍ മൊബൈല്‍ സെറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ആധുനിക സൗകര്യങ്ങളും തങ്ങള്‍ക്ക്‌ ഉപയോഗിക്കാമെന്നാണ്‌ ഉപയോക്താക്കളില്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത്‌. രസകരമായ വസ്‌തുത,കീശയിലും വാനിറ്റിബാഗിലും ഉള്ളംകൈയ്യിലും ഒതുക്കിവെച്ചിരിക്കുന്ന മൊബൈല്‍ പലര്‍ക്കും ഫോണ്‍ എന്ന ഉപയോഗത്തിന്‌ ഉള്ളതല്ലെന്നതാണ്‌. ഗെയിമുകള്‍ക്കും ക്യാമറയായും സിനിമകള്‍ കാണാനും പാട്ടുകള്‍ കേള്‍ക്കാനും ബ്ലൂടൂത്തോ എസ്‌എംഎസോഎംഎംഎസോ വഴി സന്ദേശങ്ങളും ചിത്രങ്ങളും അയക്കാനുമുള്ള ഉപകരണമാണ്‌ ഇത്തരക്കാര്‍ക്ക്‌ മൊബൈല്‍ സെറ്റുകള്‍. അങ്ങനെയാണെങ്കില്‍,എല്ലാവരുടെയും കൈകളില്‍ `കുഞ്ഞുവാവ'യെ പോലെ കിടക്കുന്ന ഈ ഉപകരണത്തെ കുറിച്ച്‌ ഒരു വിചിന്തനം ആവശ്യമുണ്ട്‌.

മൊബൈല്‍ ഫോണിന്റെ ദുരന്തങ്ങള്‍ കൃത്യമായി വരച്ചു കാണിച്ചതാണ്‌ ഈയ്യിടെ തളിപ്പറമ്പില്‍ നടന്ന സംഭവം.

ഒരു യുവാവിന്റെയും വിദ്യാര്‍ഥിനിയുടെയും ആത്മഹത്യയിലേക്കാണ്‌ ഈ ദുരന്തം വഴി കാണിച്ചു കൊടുത്തത്‌. ഇന്റര്‍നെറ്റില്‍ സഹപാഠി പ്രചരിപ്പിച്ചെന്ന്‌ പറയപ്പെടുന്ന അശ്ലീലചിത്രങ്ങളാണ്‌ വിദ്യാര്‍ഥിനിയുടെയും സുഹൃത്തിന്റെയും ആത്മഹത്യയില്‍ കലാശിച്ചത്‌. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രം ഇന്റര്‍നെറ്റ്‌ വഴി പ്രചരിപ്പിക്കുകയായിരുന്നു. മൊബൈലില്‍ എടുത്ത ചിത്രം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ നല്‌കിയ ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നാണത്രെ അശ്ലീലചിത്രമായി പെണ്‍കുട്ടി കംപ്യൂട്ടര്‍വലയുടെ കുരുക്കുകളിലേക്ക്‌ കുടുങ്ങിപ്പോയത്‌. ഒന്നോ രണ്ടോ ആഴ്‌ചക്കാലം തളിപ്പറമ്പില്‍ പ്രചരിച്ച സംഭവം ഒടുവില്‍ രണ്ട്‌ ജീവനുകള്‍ അപഹരിച്ചുകളഞ്ഞു. മൊബൈല്‍ ഫോണിലെടുത്ത പെണ്‍കുട്ടിയുടെ ചിത്രത്തില്‍ അശ്ലീലരംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ഇന്റര്‍നെറ്റിലെ പ്രചാരണം. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയും സഹപാഠിയെ അറസ്റ്റ്‌ചെയ്യുകയും ഒരു ഇന്റര്‍നെറ്റ്‌ കഫേ വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌ത സംഭവപരമ്പരകള്‍ പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ആത്മഹത്യയിലെത്തിയതോടെയാണ്‌ പുറംലോകത്തിന്റെ ശ്രദ്ധ അവിടേക്ക്‌ പതിഞ്ഞത്‌.
ഇതേ രീതിയില്‍ മറ്റൊരു വാര്‍ത്ത കഴിഞ്ഞ ആഴ്‌ച റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ മാവേലിക്കരയില്‍ നിന്നാണ്‌. വീട്ടുകാര്‍ അറിയാതെ എ ടി എമ്മില്‍ നിന്നും പണമെടുത്ത്‌ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്‌ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന്‌ അധ്യാപക ദമ്പതികളുടെ ഏകമകന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചുവെന്നായിരുന്നു വാര്‍ത്ത. പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ 14കാരന്‌ സ്വന്തമായി ഒരു മൊബൈല്‍ ഫോണുണ്ടായിരുന്നു. എന്നിട്ടും കയ്യിലുണ്ടായിരുന്ന പണവും അമ്മ അറിയാതെ എ ടി എമ്മില്‍ നിന്നുമെടുത്ത 4200 രൂപയും ഉപയോഗിച്ച്‌ വിദ്യാര്‍ഥി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. ഇതിന്‌ മകനെ ശാസിച്ച രക്ഷിതാക്കള്‍ രാത്രിതന്നെ ഫോണ്‍ തിരിച്ചു കൊടുക്കാന്‍ കടയില്‍ പോവുകയും മടങ്ങി വരുമ്പോഴേക്കും കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
അമ്പലപ്പുഴയിലെ മൂന്ന്‌ പെണ്‍കുട്ടികള്‍ ക്ലാസ്‌ മുറിയില്‍ ആത്മഹത്യ ചെയ്‌തതിനു പിറകില്‍ മൊബൈല്‍ ഫോണിന്റെ കൈകള്‍ക്കാണ്‌ പങ്കുള്ളതെന്നാണ്‌ പൊലീസ്‌ നിരീക്ഷിച്ചിട്ടുള്ളത്‌. സഹപാഠികളുമായി അമിത ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടികളുമായി ചേര്‍ന്നുള്ള അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും അത്‌ പിന്നീട്‌ പുലിവാലായതുമാണ്‌ കൂട്ടുകാരികളുടെ കൂട്ട ആത്മഹത്യയില്‍ കലാശിച്ചത്‌. കാമുകിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും അത്‌ സി ഡിയാക്കാന്‍ ഇന്റര്‍നെറ്റ്‌ കഫേകളെ സമീപിക്കുന്നതും സ്ഥിരം രീതിയാണ്‌. ഇത്തരം ചിത്രങ്ങളാണ്‌ പലപ്പോഴും മൊബൈല്‍ ഉടമ അറിയാതെ ഇന്റര്‍നെറ്റ്‌ വഴി പ്രചരിക്കുന്നത്‌. മാത്രമല്ലഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഇതുമായി ബന്ധപ്പെട്ടവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുന്നു.

അറിവില്ല എന്നത്‌ ഒഴിഞ്ഞു മാറാനുള്ള ന്യായീകരണമല്ല

നിയമങ്ങള്‍ അറിയില്ല എന്നത്‌ അത്‌ ലംഘിക്കുന്നവര്‍ക്ക്‌ രക്ഷപ്പെടാനുള്ള ന്യായമല്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാര്യത്തിലും അതുതന്നെയാണ്‌ അവസ്ഥ. മൊബൈലുമായി ബന്ധപ്പെട്ട കേസുകളില്‍ പെടുന്നവരില്‍ ഭൂരിപക്ഷവും കൗമാരക്കാരും യുവാക്കളുമാണെങ്കിലും മുതിര്‍ന്നവരും ഇത്തരം സംഭവങ്ങളില്‍ കുരുങ്ങി വഞ്ചിക്കപ്പെടാറുണ്ട്‌. ഐ ടി ആക്‌ടുമായി ബന്ധപ്പെട്ട്‌ കഠിനമായ ശിക്ഷകളാണ്‌ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്‌. വ്യാജ സന്ദേശങ്ങള്‍അശ്ലീലചിത്രങ്ങള്‍ തുടങ്ങിയവ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റുകളും വഴി കൈമാറുന്നത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട്‌ 2000ത്തിന്റെ ലംഘനമാണ്‌. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റങ്ങള്‍ക്ക്‌ തടയിടാനാണ്‌ 2000ല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട്‌ പാര്‍ലമെന്റ്‌ പാസ്സാക്കിയത്‌. ഐക്യരാഷ്‌ട്ര സഭ ആഗോളതലത്തില്‍ നടപ്പാക്കിയ മാതൃകാനിയമത്തിന്‌ സമാനമായാണ്‌ ഇന്ത്യയിലും ഈ നിയമം രൂപീകരിച്ചത്‌. ഐ ടി മേഖലയുടെ പുരോഗതിക്ക്‌ അനുസൃതമായി 2008ല്‍ നിയമത്തില്‍ നിരവധി ഭേദഗതികള്‍ വരുത്തുകയുണ്ടായി.
അനുവാദമില്ലാതെ മറ്റൊരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കുന്നതും ഡാറ്റകള്‍ നശിപ്പിക്കുന്നതും കമ്പ്യൂട്ടര്‍ സിസ്റ്റത്തിലും നെറ്റ്‌വര്‍ക്കിലും തടസ്സങ്ങള്‍ സൃഷ്‌ടിക്കുന്നതുമായ കുറ്റങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരമായി ഒരു കോടി രൂപ വരെയാണ്‌ വിധിക്കുക. നിയമവിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‌ മൂന്ന്‌ വര്‍ഷം വരെ തടവും അഞ്ച്‌ ലക്ഷം രൂപ വരെ പിഴയും വിധിക്കാം. മോഷ്‌ടിക്കപ്പെട്ട കമ്പ്യൂട്ടര്‍ റിസോഴ്‌സുകളും മറ്റും സ്വീകരിക്കുന്നത്‌ മൂന്ന്‌ വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌.
സുഡാനിലെ ഒരു ബാങ്കില്‍ ഒന്നരക്കോടി അമേരിക്കന്‍ ഡോളറിന്റെ ചിട്ടിക്ക്‌ നറുക്കുവീണെന്ന സന്ദേശം ലഭിക്കുകയും അതിന്റെ ആവശ്യത്തിലേക്കെന്നു പറഞ്ഞ്‌ 80,000 ഡോളര്‍ തട്ടിയെടുക്കുകയും ചെയ്‌ത കേസാണ്‌ കേരളത്തില്‍ സൈബര്‍ പൊലീസ്‌ സ്റ്റേഷന്‍ സ്ഥാപിച്ച 2009ല്‍ ആദ്യം റജിസ്റ്റര്‍ ചെയ്‌ത കേസ്‌. കണ്ണൂര്‍ സ്വദേശി ശരീഫിന്റെ പരാതിയിലാണ്‌ ആദ്യ സൈബര്‍ കേസ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. മൊബൈല്‍ ഫോണുകള്‍ കാമ്പസുകളിലും സ്‌കൂള്‍ മുറികളിലും ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ്‌ കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കലക്‌ടര്‍മാര്‍ ഇറക്കിയിരുന്നു. അധ്യയന സമയങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നായിരുന്നു പ്രസ്‌തുത ഉത്തരവ്‌. എന്നാല്‍ ഇത്‌ പരക്കെ ലംഘിക്കപ്പെടുകയായിരുന്നു. അതോടെ കൂടുതല്‍ കര്‍ശനമായ നിയമങ്ങളും നിര്‍ദേശങ്ങളും നല്‌കാനുള്ള തയ്യാറെടുപ്പിലാണ്‌ വിദ്യാഭ്യാസ വകുപ്പ്‌.
ബ്ലൂടൂത്ത്‌ക്യാമറ തുടങ്ങിയ സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ സ്‌കൂളുകളിലും കോളെജുകളിലും നിയന്ത്രിക്കാനാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഒരുങ്ങുന്നത്‌. മൊബൈല്‍ ജാമര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ്‌ വകുപ്പ്‌ ആലോചിക്കുന്നത്‌. ക്യാമറയുള്ള മൊബൈല്‍ ഫോണുകള്‍ കാമ്പസില്‍ കയറ്റരുതെന്നാണ്‌ പുതിയ നിര്‍ദേശത്തില്‍ കര്‍ശനമായി ആവശ്യപ്പെടുക. അത്തരം മൊബൈലുകള്‍ അധികൃതര്‍ പിടിച്ചെടുത്താല്‍ തിരിച്ചു കൊടുക്കാന്‍ വകുപ്പില്ലാത്ത വിധം നിയമം കര്‍ശനമാക്കാനാണ്‌ ആലോചിക്കുന്നത്‌.
ക്യാമറാ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രം നിമിഷങ്ങള്‍ക്കകം ബ്ലൂടൂത്തോ എംഎംഎസോ വഴി അടുത്തയാള്‍ക്ക്‌ കൈമാറാനാകും. ഫോട്ടോ എടുത്തയാള്‍ക്ക്‌ സ്വന്തം മൊബൈലില്‍ നിന്നും ചിത്രം മായ്‌ച്ചുകളഞ്ഞ്‌ നിരപരാധി ചമയുകയുമാവാം. എന്നാല്‍ അപ്പോഴേക്കും ആവശ്യമായ ചിത്രം ആവശ്യമായ കേന്ദ്രങ്ങളില്‍ എത്തിക്കഴിഞ്ഞിരിക്കും. എന്നാല്‍ മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ശേഖരിച്ചിട്ടുള്ള ചിത്രങ്ങള്‍ മായ്‌ച്ചുകളഞ്ഞാലും ഹാര്‍ഡ്‌വെയര്‍ പരിശോധനയിലൂടെ ഇത്‌ കണ്ടെത്താനാവുമെന്ന്‌ പലര്‍ക്കും അറിയില്ല. നിയമം കര്‍ശനമായാല്‍ ഇത്തരക്കാര്‍ എളുപ്പത്തില്‍ കുടുങ്ങുകയായിരിക്കും ഫലം. ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ ഇലക്‌ട്രോണിക്‌ രൂപത്തില്‍ പകര്‍ത്തുന്നതും കൈമാറുന്നതും മൂന്ന്‌ വര്‍ഷം വരെ തടവ്‌ കിട്ടാവുന്ന കുറ്റമാണ്‌.
മൊബൈല്‍ ഉപയോക്താക്കളായ സ്‌ത്രീകളുടെ ശ്രദ്ധ പതിയാത്ത മേഖലയാണ്‌ റീ ചാര്‍ജിംഗ്‌. പലപ്പോഴും വിദ്യാര്‍ഥിനികളോ ഉദ്യോഗസ്ഥകളോ ആയ സ്‌ത്രീകളാണ്‌ റീ ചാര്‍ജിംഗ്‌ കുഴപ്പത്തില്‍ എത്തിപ്പെടുക. ഈസി റീചാര്‍ജിംഗിനായി കടകളില്‍ സ്വന്തം നമ്പറും പണവും നല്‌കി പുറത്തിറങ്ങുമ്പോള്‍ അവര്‍ അറിയുന്നില്ലതന്റെ ഫോണ്‍നമ്പര്‍ പരസ്യമായിക്കഴിഞ്ഞെന്ന്‌. പലപ്പോഴും ഇങ്ങനെ കിട്ടുന്ന നമ്പറുകളാണ്‌ പിന്നീട്‌ അജ്ഞാതകോളുകളായും മിഡ്‌സ്‌കാള്‍ പ്രളയങ്ങളായും എസ്‌എംഎസ്‌ ശല്യങ്ങളായും മാറുന്നത്‌. സ്‌ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ഈസി റീചാര്‍ജിനേക്കാള്‍ കൂപ്പണ്‍ റീചാര്‍ജാണ്‌ ഉത്തമം.
മൊബൈല്‍ കണക്ഷന്‍ എടുക്കാനായി പൂരിപ്പിച്ച്‌ നല്‌കുന്ന അപേക്ഷാഫോറത്തിലൂടെ ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ ഫോട്ടോ സഹിതം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്‌. പരസ്യ കമ്പനികളും മറ്റുമാണ്‌ ഇത്തരത്തില്‍ നമ്പറും വിലാസവും ശേഖരിക്കുന്നത്‌. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ പാടില്ലെന്നാണ്‌ നിയമമെങ്കിലും അത്‌ നിര്‍ബാധം നടക്കുന്നുണ്ട്‌. മാത്രമല്ലരേഖകള്‍ ഫോട്ടോസ്റ്റാറ്റ്‌ എടുക്കുമ്പോള്‍ വ്യാജ മൊബൈല്‍ കണക്ഷനുകള്‍ക്ക്‌ വേണ്ടി അവ ദുരുപയോഗം ചെയ്യപ്പെടാറുള്ള സംഭവവും നിരവധി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
ഓര്‍ക്കുട്ട്‌ഫെയ്‌സ്‌ബുക്ക്‌ തുടങ്ങിയവയില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങളിലൂടെയും പലരുടെയും വിവരങ്ങള്‍ ചോര്‍ന്നു പോകാറുണ്ട്‌. അത്‌ പിന്നീട്‌ അവരെ വട്ടംകറക്കാനും കുഴിയില്‍ ചാടിക്കാനുമുള്ള ഏടാകൂടാങ്ങളായി മാറാറുമുണ്ട്‌. ഇന്റര്‍നെറ്റ്‌ ഫോണിലൂടെ സന്ദേശങ്ങള്‍ അയച്ച്‌ വട്ടംകറക്കുന്നവരും കുറവല്ല. ഇത്തരം ഫോണുകളില്‍ നിന്നുള്ള സന്ദേശത്തില്‍ അയക്കുന്ന വ്യക്തിയുടെ നമ്പര്‍ ലഭിക്കാത്തതിനാല്‍ അജ്ഞാതര്‍ക്ക്‌ എളുപ്പത്തില്‍ കയറി മേയാനുള്ള മേഖലയായി ഇത്‌ മാറിയിട്ടുണ്ട്‌. ഇതിനെതിരെ പരാതികള്‍ പുറത്തെത്താത്തതും ഇത്തരക്കാര്‍ക്ക്‌ ഗുണകരമാകാറുണ്ട്‌.
മാസത്തില്‍ കാല്‍ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന തൊഴിലുണ്ട്‌,വിദേശത്തേക്ക്‌ വിസതാങ്കള്‍ ഭാഗ്യവാനാണ്‌ കോടികളുടെ ലോട്ടറി അടിച്ചു തുടങ്ങിയ സന്ദേശങ്ങളുമായി പലപ്പോഴും എസ്‌എംഎസുകള്‍ എത്താറുണ്ട്‌. ഇതില്‍ കുടുങ്ങുന്നവര്‍ക്ക്‌ റീ ചാര്‍ജ്‌ ചെയ്‌ത്‌ പണം കളയാമെന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടാകാറില്ല. ചിലപ്പോള്‍ ബാങ്കിലുള്ള പണവും നഷ്‌ടപ്പെടാറുണ്ട്‌. ആര്‍ത്തി കാണിക്കുന്നവര്‍ക്ക്‌ വന്‍തുകയാണ്‌ നഷ്‌ടപ്പെടാറുള്ളത്‌. ആരെന്നറിയാതെ ഒരു സന്ദേശം വരുമ്പോഴേക്കും അതിന്റെ നിജസ്ഥിതി അറിയാതെ പിന്നാലെ പോകുന്നവരാണ്‌ ഇത്തരം വഞ്ചനകളില്‍ ഉള്‍പ്പെടാറുള്ളത്‌.
റിംഗ്‌ടോണ്‍, ഇഷ്‌ടപ്പെട്ട തമാശകള്‍മഹദ്‌വചനങ്ങള്‍ തുടങ്ങിയ പരസ്യങ്ങളിലൂടെയും മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യാറുണ്ട്‌. ഉപഭോക്താക്കളില്‍ നിന്നും പണം പിടുങ്ങാനായി മൊബൈല്‍ കമ്പനികള്‍ കണ്ടെത്തിയ എളുപ്പ മാര്‍ഗമാണ്‌ റിയാലിറ്റി ഷോകളിലെ മത്സരാര്‍ഥികള്‍ക്ക്‌ അനുകൂലമായി എസ്‌എംഎസുകള്‍ അയക്കാന്‍ പറയുന്നത്‌. വന്‍ തുകയാണ്‌ ഇത്തരം എസ്‌എംഎസുകള്‍ക്ക്‌ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ഈടാക്കാറുള്ളത്‌. റിയാലിറ്റി ഷോയുടെ ആവേശത്തില്‍ പണം ചോരുന്ന വഴി ഉപയോക്താക്കള്‍ അറിയുകയേ ഇല്ല. ഷൂട്ടിംഗ്‌ കഴിഞ്ഞതും ഫല പ്രഖ്യാപനം വന്നതുമായ പരിപാടികള്‍ക്കാണ്‌ തങ്ങള്‍ ആവേശത്തോടെ എസ്‌എംഎസ്‌ അയക്കുന്നതെന്ന്‌ പ്രേക്ഷകരും മൊബൈല്‍ ഉപയോക്താക്കളും അറിയാറില്ല.
എസ്‌എംഎസുകളിലൂടെ തന്നെയാണ്‌ ആണ്‍-പെണ്‍ സൗഹൃദ പരസ്യങ്ങളും എത്താറുള്ളത്‌. ചില സ്വകാര്യ മൊബൈല്‍ കമ്പനികള്‍ നമ്പര്‍ രഹസ്യമാക്കുമെന്നറിയിച്ച്‌ ആണ്‍-പെണ്‍ സൗഹൃദകോളുകള്‍ നല്‌കുന്നുണ്ട്‌. ആരാണെന്നോ എന്താണെന്നോ അറിയാതെ കമ്പനിയുടെ പരസ്യത്തില്‍ വിശ്വസിച്ച്‌ കൊഞ്ചിക്കുഴയുന്നവര്‍ തങ്ങളുടെ പണം ഒഴുകിപ്പോകുന്നത്‌ അറിയാറില്ല. മൊബൈല്‍ പ്രണയവും എസ്‌എംഎസ്‌ ദുരന്തങ്ങളുമൊക്കെ സമ്മാനിക്കുന്നതില്‍ എഫ്‌എം റേഡിയോകളും ഇപ്പോള്‍ പിറകിലല്ല.
എല്ലാ ദുരന്തങ്ങളില്‍ നിന്നും ചിലപ്പോള്‍ സ്വയം മാറാന്‍ കഴിഞ്ഞെന്ന്‌ വരില്ല. ചിലത്‌ നമ്മെ തേടിയെത്തുക തന്നെ ചെയ്യും. എന്നാല്‍ ഓരോരുത്തര്‍ക്കും സ്വയം ഉണ്ടാക്കുന്ന കുറേ പ്രശ്‌നങ്ങള്‍ക്ക്‌ സൂക്ഷ്‌മതയിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞേക്കും. തന്റെ രഹസ്യങ്ങള്‍ സ്വന്തം സൂക്ഷിക്കാന്‍ കഴിഞ്ഞിയാത്തവര്‍ അത്‌ മറ്റുള്ളവര്‍ സൂക്ഷിക്കുമെന്ന്‌ കരുതുന്നുവെങ്കില്‍ മണ്ടന്‍ചിന്ത എന്നല്ലാതെ മറ്റെന്താണ്‌ വിശേഷിപ്പിക്കുക. അത്തരക്കാരാണ്‌ ആദ്യം കുഴപ്പങ്ങളില്‍ ചെന്ന്‌ വീഴുന്നതും. അബദ്ധങ്ങളില്‍ ചെന്നുചാടിയതിനു ശേഷം വിലപിക്കുന്നതിന്‌ പകരം അത്തരം കുഴപ്പങ്ങളിലേക്ക്‌ വീഴാതെ സൂക്ഷിക്കുന്നതാണ്‌ ഉത്തമം.

തുരുത്തില്‍ ഒറ്റപ്പെട്ട്‌ പോയവര്‍

മൊബൈല്‍ ഫോണിന്റെ വരവോട്‌ കൂടിയാണ്‌ നല്ല ചങ്ങാത്തങ്ങള്‍ അവസാനിച്ചത്‌. നേര്‍ക്കു നേരെ സംസാരിക്കാന്‍ വിഷയമില്ലാത്തവര്‍ പോലും മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കും. എന്താണ്‌ പറഞ്ഞതെന്ന്‌ പറയുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ പിന്നീട്‌ ഓര്‍ത്തെടുക്കാന്‍ പോലും പറ്റിയെന്ന്‌ വരില്ല. ഗൗരവത്തോടെ സംസാരിക്കുന്നവര്‍ക്കിടയിലേക്ക്‌ വില്ലനെപോലെ മൊബൈലിന്റെ റിംഗ്‌ട്യൂണ്‍ കടന്നു വരുന്നതോടെ പരിഗണന മൊബൈലിലേക്കു പോകും. അതോടെ സമീപസ്ഥന്‍ ക്യൂവിലാവുകയും ദൂരെയെങ്ങോ ഉള്ളയാള്‍ ചെവിക്കടുത്തേക്ക്‌ എത്തുകയും ചെയ്യും. ഇപ്പോള്‍ സ്വന്തം പേരുകള്‍ പോലും മറന്നുപോയ തലമുറയാണ്‌ ജീവിതം മുമ്പോട്ട്‌ പോകുന്നത്‌. പത്ത്‌ അക്കങ്ങളുള്ള നമ്പറാണ്‌ പുതിയ തലമുറയുടെ പേര്‌. ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ കൈവെള്ളയില്‍ പൊതിഞ്ഞു കെട്ടി നടക്കുന്നതാണ്‌ ഫാഷന്‍. ചില പൊങ്ങച്ച മാസികകളില്‍ മൊബൈല്‍ ഫോണിന്റെ മോഡലുകളെ കുറിച്ച്‌ പംക്തികള്‍ തന്നെ കൈകാര്യം ചെയ്യുന്നുണ്ട്‌. കാല്‍ ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ പ്രിയപ്പെട്ട കമ്പനി പുറത്തിറക്കുന്ന ഇത്തരം മൊബൈലുകളിലെ സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നുമൊക്കെയായിരിക്കും പൊങ്ങച്ചച്ചേട്ടന്മാരും ചേച്ചിമാരും ഈ പംക്തിയില്‍ ചോദ്യങ്ങള്‍ ചോദിക്കാറുള്ളത്‌.
ഇന്ന്‌ മൊബൈല്‍ ആഡംബര വസ്‌തുവില്‍ നിന്നും അവശ്യവസ്‌തുവിലേക്ക്‌ ചുവടു മാറിക്കഴിഞ്ഞു. റേഷന്‍ കടയില്‍ അരിക്ക്‌ കാത്തുനില്‍ക്കുന്നവരില്ലാത്ത ലോകത്ത്‌ മൊബൈല്‍ റീചാര്‍ജ്‌ കൂപ്പണിനു വേണ്ടി ക്യൂ നില്‍ക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. സൂക്ഷിച്ച്‌ ഉപയോഗിക്കുക എന്നതു തന്നെയാണ്‌ മൊബൈലിന്റെ കാര്യത്തിലും നടപ്പാക്കാന്‍ കഴിയുന്ന രക്ഷാമാര്‍ഗം.




www.keralites.net