Related Posts with Thumbnails

2010-04-30

കപ്പ ബിരിയാണി

ഇതാ ആസ്വാദ്യകരമായ കപ്പ ബിരിയാണി.

ചേര്‍ക്കേണ്ടവ‍:

അധികം വിളയാത്ത കപ്പ 1/2 കിലോ
കാരറ്റ് 50 ഗ്രാം
ബീന്‍സ് 50 ഗ്രാം
ഇഞ്ചി ചതച്ചത് 1 കഷ്ണം
പച്ചമുളക് 50 ഗ്രാം 
സവാള അരിഞ്ഞത് 1 1/2 കപ്പ്
പച്ചമുളക് 50 ഗ്രാം
പെരുംജീരകം 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
തേങ്ങ 1 മുറി
തൈര് 1/2 കപ്പ്
ഉള്ളി 1 1/2 കപ്പ്
മസാല 1 ടീസ്പൂണ്‍ 
മുളകുപൊടി 1/2 ടീസ്പൂണ്‍
ബിരിയാണി അരി 2 കിലോ
ചെറുനാരങ്ങ 1 എണ്ണം

ഉണ്ടാക്കുന്ന വിധം:

കപ്പ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ചെറുതായി ചതച്ച് മയപ്പെടുത്തിയെടുക്കുക. കപ്പയും കാരറ്റും ബീന്‍സും അല്‍പ്പം വെള്ളത്തില്‍ പകുതി വേവിച്ചെടുക്കുക. ഇഞ്ചി, ഉള്ളി, പച്ചമുളക് എന്നിവ ചതച്ച് മല്ലിയില ചേര്‍ത്ത് തൈരില്‍ കലര്‍ത്തണം. അതിനു മുകളില്‍ കപ്പക്കൂട്ട് ചതച്ചത് നിരത്തി കുറച്ചു വെള്ളമൊഴിച്ച് 10 മിനിറ്റ് വേവിക്കണം. ഒരു പാത്രത്തില്‍ അരി വേവാകുമ്പോള്‍ വെള്ളം വാലാന്‍ വയ്ക്കണം. വെള്ളം വാര്‍ന്നു കഴിഞ്ഞ ശേഷം തേങ്ങാപ്പാല്‍, മസാലപ്പൊടി, മുളകുപൊടി, പെരുംജീരകം പൊടിച്ചത്, നാരങ്ങാനീര് എന്നിവചേര്‍ത്ത് 10 മിനിറ്റ് വേവിക്കണം. വിളമ്പി ചൂടോടെ കഴിക്കാം

ത്രീഡി സിനിമക്ക് ഇനി കണ്ണട വേണ്ട






കണ്ണട ധരിക്കേണ്ടിവരും എന്നത് കൊണ്ടുമാത്രം ത്രീഡി സിനിമകള്‍ ഒഴിവാക്കിയവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി ത്രീ ഡി സിനിമകള്‍ കണ്ണടയില്ലാതെ കാണാം. സംശയിക്കേണ്ട, കണ്ണട ധരിക്കുമ്പോള്‍ കിട്ടുന്ന അതേ ത്രീഡി ഇഫക്ടോടെ തന്നെ!

'അവതാര്‍', 'ക്ലാഷ് ഓഫ് ടൈറ്റന്‍സ്', 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്' തുടങ്ങിയ ത്രീ ഡി സിനിമകളുടെ തകര്‍പ്പന്‍ വിജയമാണ് ഇത്തരം ഒരു ചിന്തയിലേക്ക് ഗവേഷകരെ നയിച്ചത്. കണ്ണട ധരിക്കാതെ തന്നെ കാഴ്ചക്കാര്‍ക്ക് ത്രിമാന ദൃശ്യാനുഭവം നല്‍കാന്‍ കഴിയുന്ന ത്രീഡി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് ജപ്പാനിലെ ശാസ്ത്രജ്ഞരാണ്. ഹോളിവുഡ് സിനിമ നിര്‍മാണക്കമ്പനികള്‍ക്ക് ത്രീഡി സാങ്കേതിക വിദ്യയും സേവനങ്ങളും നല്‍കുന്ന ജാപ്പനീസ് കമ്പനിയാണ് പുതിയ സങ്കേതവുമായി രംഗത്തെത്തിയത്.
ത്രീഡി സിനിമയില്‍ സ്‌ക്രീനില്‍ നിന്ന് വരുന്നത് രണ്ട് വ്യത്യസ്ത ആങ്കിളുകളിലോ നിറത്തിലോ ഉള്ള ഒരേ ദൃശ്യത്തിന്റെ രണ്ട് ഇമേജുകളാണ്. കണ്ണട ധരിക്കുന്നത് മൂലം ഇവയില്‍ ഒന്ന് മാത്രമേ ഒരു കണ്ണിലെത്തൂ. ഇങ്ങനെ രണ്ട് കണ്ണിലും രണ്ട് വ്യത്യസ്ത ദൃശ്യങ്ങളെത്തുമ്പോഴാണ് നമുക്ക് ത്രിമാന ദൃശ്യാനുഭവം ലഭിക്കുന്നത്. കാഴ്ചക്കാരന്‍ ധരിക്കുന്ന കണ്ണടയിലെ വ്യത്യസ്തമായ രണ്ട് ഫില്‍ട്ടറുകളോ ലെന്‍സുകളോ ആണ് ഇമേജുകളിലൊന്നിനെ തടയുന്നതും മറ്റൊന്നിനെ കടത്തിവിടുന്നതും.

അതേസമയം കണ്ണട ധരിക്കാതിരിക്കുമ്പോള്‍ രണ്ട് ദൃശ്യങ്ങളും ഒരുപോലെ രണ്ടു കണ്ണുകളിലുമെത്തുന്നു.ഇതുമൂലം ത്രിമാന ദൃശ്യാനുഭവം ലഭിക്കുകയില്ല. അതുകൊണ്ടാണ് ത്രീഡി സിനിമ കാണാന്‍ കണ്ണട ധരിക്കണം എന്നുപറയുന്നത്.

എന്നാല്‍, പുതിയ സാങ്കേതത്തില്‍ ഓരോ കണ്ണിലേക്കും പ്രത്യേകം തയ്യാറാക്കിയ ഓരോ വ്യത്യസ്ത ദൃശ്യങ്ങളാണ് സ്‌ക്രീനില്‍ നിന്ന് വരിക. കണ്ണട ധരിച്ചില്ലെങ്കിലും രണ്ട് ദൃശ്യങ്ങളും ഒരേ കണ്ണില്‍ തന്നെ പതിക്കില്ല. കണ്ണടയുടെ സഹായമില്ലാതെ തന്നെ രണ്ടുകണ്ണിലും ദൃശ്യങ്ങള്‍ വേര്‍തിരിച്ച് ഇങ്ങനെ എത്തിക്കാനാവുന്നു എന്നതാണ് ഈ പുതിയ സാങ്കേതികവിദ്യയുടെ മികവ്.


ഇപ്പോള്‍ പക്ഷേ, ഈ സാങ്കേതികവിദ്യയ്ക്ക് വിലയല്പം കൂടും. 65 ഇഞ്ച് സെറ്റിന് 32,000 ഡോളറാണ് വില. അഞ്ച് വര്‍ഷത്തിനുള്ളില്‍ സാധാരണക്കാര്‍ക്ക് പോലും വാങ്ങാവുന്ന തരത്തിലേക്ക് വില കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ ഈ ത്രീഡി വിദ്യ കാഴ്ചക്കാരില്‍ നേരിയ തലവേദന ഉണ്ടാക്കുന്നുണ്ട് എന്ന പരാതിയെത്തുടര്‍ന്ന് അത് മറികടക്കാനുള്ള ഗവേഷണത്തിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. ഭാവിയിലെ ചലച്ചിത്രസാങ്കേതിക വിദ്യ പൂര്‍ണമായും ത്രീഡിയിലധിഷ്ഠിതമായിരിക്കുമെന്ന പ്രവചനങ്ങളാണ് പല കമ്പനികളെയും ഇത്തരം ഗവേഷണങ്ങളിലേക്ക് നയിക്കുന്നത്.


www.mathrubhumi.com

2010-04-28

പൈനാപ്പിള്‍





ധാരാളം പോഷകങ്ങളാലും ധാതുക്കളാലും സമ്പന്നമായ പൈനാപ്പിളിന്റെ 60% ഭക്ഷ്യയോഗ്യമാണ്‌. ഇതില്‍ 87.8% ജലാംശം അടങ്ങിയിരിക്കുന്നു.

ചംക്രമണവ്യവസ്‌ഥയ്‌ക്കും പേശികള്‍ക്കും ഗുണകരമായ നാരുകള്‍ ധാരാളമായി പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്‌. ഇവ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

പൈനാപ്പിള്‍ നല്ല ഒരു ദഹനസഹായിയാണ്‌. പൈനാപ്പിള്‍ നീരില്‍ അടങ്ങിയിരിക്കുന്ന ബ്രൊമിലിന്‍ എന്ന എന്‍സൈം എളുപ്പത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളെ ദഹിപ്പിക്കും. ദഹനക്കുറവും വായുകോപവും ഉള്ളവര്‍ക്ക്‌ പൈനാപ്പിള്‍ ഒരു ഉത്തമ ഔഷധമാണ്‌.

വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക്‌ പൈനാപ്പിള്‍ നല്ല പരിഹാരമാണ്‌.

പൈനാപ്പിള്‍ ലേഹ്യംകൊണ്ട്‌ കുട്ടികളിലുണ്ടാകുന്ന ചുമ അകറ്റാന്‍ കഴിയും.

പൈനാപ്പിളിന്റെ ഓലയും ഔഷധമൂല്യം നിറഞ്ഞതാണ്‌. പൈനാപ്പിളിന്റെ ഓല പിഴിഞ്ഞെടുക്കുന്ന നീര്‌ നല്ല 'ആന്റിസെപ്‌റ്റിക്‌' ആണ്‌. ഇത്‌ കൃമികളെ നശിപ്പിക്കും. 

2010-04-26

ആരോഗ്യ പരിപാലനം



മനുഷ്യന്റെ ആരോഗ്യ
 പരിപാലനവുമായി ബന്ധപ്പെട്ട്‌
 അനേകം നാട്ടറിവുകള്‍ നമുക്ക്‌
പൈതൃകമായുണ്ട്‌. പുതിയ
 കാലത്ത്‌ ഒരുപാട്‌
ആരോഗ്യകേന്ദ്രങ്ങളും,
ആശുപത്രികളും, മരുന്നുകളും
ലഭ്യമാണു. എന്നാല്‍ നമ്മുടെ
 ഒരു തലമുറയ്ക്ക്‌ മുബ്‌ വരെ ഇത്തരത്തിലുള്ള
യാതൊരു വിധി സൗകര്യങ്ങളില്ലാതിരുന്നിട്ടും
ആരോഗ്യപരമായി പുതിയ തലമുറയേക്കാളും
പഴയ തലമുറ ഒരുപാട്‌ മുന്നോട്ട്‌ പോയിരുന്നു.
അത്‌ പ്രധാനമായും ആ തലമുറയുടെ
ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടാണു
 കിടക്കുന്നത്‌. രോഗം വന്ന് ചികിത്സിക്കുന്ന രീതിയാണു
 ഇന്ന് പരിശീലിക്കുന്നതെങ്കില്‍ അവര്‍ രോഗം
വരാതെ സൂക്ഷിക്കാനായിരുന്നു ശ്രമിച്ചിരുന്നത്‌.
 അത്തരതില്‍ അവര്‍ പരിശീലിച്ചിരുന്ന
 ആരോഗ്യപരിപാലന രീതിയെക്കുറിച്ചുള്ള
 അറിവുകളാണു ഈ മേഖലയില്‍ ശേഖരിക്കേണ്ടത്‌.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

ആരോഗ്യപരിപാലനത്തില്‍ പ്രതിരോധ
 ചികിത്സയ്ക്ക്‌ ഒരുപാട്‌ മാര്‍ഗ്ഗങ്ങള്‍ 
നാട്ടറിവുമേഖലയിലുണ്ട്‌. ഉദാ:- ഭക്ഷണ്‍ത്തിലെ 
ഔഷധകൂട്ടുകള്‍, പ്രസവ ശുശ്രൂഷയുമായി
 ബന്ധപ്പെട്ട ഭക്ഷണങ്ങള്‍, ഔഷധങ്ങള്‍,
 കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്ന പരിപാലനം.


ശിരോ രോഗങ്ങള്‍

      ശിരോ രോഗികള്‍ക്കുള്ള ഭക്ഷണക്രമവും
 ജീവിതക്രമവും ആയുര്‍വേദം 
നിര്‍ദ്ദേശിക്കുന്നുണ്ട്. ആട്ടിന്‍മാംസം
പഴകിയ ചെന്നല്ലരിചെറുപയര്‍,
 പഴംമുതിരഉഴുന്ന്പഴകിയ നെയ്യ്
ചൂടുപാല്‍, മുന്തിരി,നെല്ലിക്കപടവലങ്ങ
മാതളപ്പഴം എന്നീ ഭക്ഷണങ്ങള്‍
 ശിരോരോഗികള്‍ക്ക് ഉത്തമമാണ്.  ദുഷിച്ച 
ജലം,പകലുറക്കംഅമിത മാനസിക വിക്ഷോഭം
വേഗധാരണംപുളിഎരിവ്ഉപ്പ് എന്നീ
 രസങ്ങളടങ്ങിയ ഭക്ഷണങ്ങളുടെ 
അമിതോപയോഗം എന്നിവ ശിരോ 
രോഗികള്‍ക്ക് നിഷിദ്ധമാണ്.    

       ശിരസ്സിനെ സംബന്ധിക്കുന്ന 
രോഗങ്ങള്‍ക്കുള്ള പ്രധാന ചികിത്സ നസ്യം
 ആണ്.  പ്രഭാതത്തിലാണ് നസ്യം ചെയ്യുന്നത്. 
 രോഗിയെ രോഗത്തിനനുസരിച്ചുള്ള എണ്ണ
 പുരട്ടി വിയര്‍പ്പിക്കുകയാണ് ആദ്യം.  എന്നിട്ട്
 മൂക്കിലൂടെ ഔഷധപ്രയോഗം നടത്തുന്നു.  
നസ്യം കൂടാതെ ശിരോവസ്തിശിരോധാര 
തുടങ്ങിയ ചികിത്സാ ക്രമങ്ങളും നടത്താറുണ്ട്.  
ആയുര്‍വേദം ആദ്യം ചെയ്യുക രോഗകാരണം 
കണ്ടെത്തി അത് ഒഴിവാക്കുകയാണ്. 
രോഗകാരണങ്ങള്‍ ഉപേക്ഷിച്ചിട്ടും 
മാറാത്തവയ്ക്കാണ് ദോഷാനുസരേണ 
ചികിത്സ നടത്തുന്നത്.  

ചാമക്കഞ്ഞി


       പറമ്പില്‍ കാലവര്‍ഷം 
തുടങ്ങിയാല്‍ 
 മുളച്ചുവരുന്ന 
ചാമയിലയും 
ഔഷധക്കൂട്ടുകളും  
ഉപയോഗിച്ചുണ്ടാക്കുന്ന കഞ്ഞി 
രോഗപ്രതിരോധ ഔഷധം കൂടിയാണ്. 
 പണ്ടുകാലങ്ങളിലുള്ളവര്‍‍ ഇത് ധാരാളമായി 
ഉപയോഗിച്ചിരുന്നു.


വായുശമനത്തിന്

         വായുവിന്റെ പ്രധാനസ്ഥാനങ്ങളിലൊന്നാണ്
 ചെവി. വായുവിന് ശമനമുണ്ടാകാന്‍ ചെവിയില്‍
 എണ്ണ വീഴ്ത്തി ശീലിക്കേണ്ടതാണ്.  
രോഗാവസ്ഥയില്‍ വൈദ്യ നിര്‍ദ്ദേശപ്രകാരവും
 രോഗമില്ലാത്ത അവസ്ഥയില്‍ നിത്യേന 
തേച്ചുകുളിക്കുമ്പോഴും ചെവിയില്‍ എണ്ണ 
വീഴ്ത്തി ശീലിക്കാം.  സഹിക്കാവുന്ന ചൂടോടെ 
എണ്ണ ഓരോ ചെവിയിലും നിറക്കുകയും
 10-15 മിനിറ്റ് അതേപടി വയ്ക്കുകയുമാണ് 
വേണ്ടത്.   പിന്നീട് ഒരു തിരികൊണ്ട്
 തുടച്ച് എണ്ണ എടുത്തു കളയണം. 
കര്‍ണ്ണരോഗങ്ങള്‍ അകറ്റാന്‍ ആയുര്‍വേദം 
നിര്‍ദ്ദേശിക്കുന്ന മറ്റൊരു ചികിത്സാക്രമമാണ് 
പുക കൊള്ളിക്കല്‍.  കുരുമുളക് പൊടി 
കനലില്‍ വിതറിയുണ്ടാകുന്ന പുക ഒരു 
ചോര്‍പ്പിലൂടെയോ പേപ്പര്‍ കോട്ടിയുണ്ടാക്കിയ 
കുഴലിലൂടെയോ ചെവിയിലെത്തിച്ചാല്‍
 ചെവിവേദനയും ചെവിയിലെ
 ദുര്‍ഗന്ധവും ശമിക്കും.  ഗുല്‍ഗുലു
കുന്തിരിക്കംതുളസിയില തുടങ്ങിയവ 
നെയ്യ് ചേര്‍ത്തോ,വേപ്പെണ്ണ ചേര്‍ത്തോ 
പുകച്ചും ചെവിയില്‍ കൊള്ളിക്കാവുന്നതാണ്.  
കേള്‍വിക്കുറവിനും ചെവിയിലെ മൂളല്‍ 
അകറ്റുന്നതിനും എള്ള്ചെറുപയര്‍, കായം
ഏലത്തരി ഇവ കടുകെണ്ണയില്‍ കുഴച്ചു 
പുകയ്ക്കുന്ന ചികിത്സ ദിവസം 3-4 തവണ ചെയ്യണം.  


പ്രസവശേഷമുള്ള ഭക്ഷണങ്ങള്‍

ഉള്ളിച്ചോര്‍          ചേരുവകള്‍.  നെയ്യ്
വെളിച്ചെണ്ണ,  ചെറിയഉള്ളിവെളുത്തുള്ളി
മഞ്ഞള്‍പൊടിഉപ്പ്,ജീരകപൊടി
കടുക് പൊടിഉലുവപ്പൊടിചോറ്           
     തയ്യാറാക്കുന്ന വിധം.  വെളിച്ചെണ്ണയും 
നെയ്യും ചേര്‍ത്ത് വെളുത്തുള്ളി അരിഞ്ഞതുമിട്ട് 
നന്നായിമൂപ്പിക്കുക.  അതില്‍  ചേരുവകളെല്ലാം
 കൂടി ചേര്‍ത്തിളക്കി ഉപയോഗിക്കുക.   
ഉലുവച്ചോര്‍          ചേരുവകള്‍  -  ഉലുവ
ഉണങ്ങലരി,  തേങ്ങ ചിരവിയത്ഉള്ളി
വെളിച്ചെണ്ണ         
      തയ്യാറാക്കുന്ന വിധം -  ഉലുവയും 
ഉണങ്ങലരിയും തേങ്ങ ചിരവിയതും 
ഒരു മണ്‍ചട്ടിയിലിട്ട് വേവിക്കുക. ശേഷം
 വെളിച്ചെണ്ണയില്‍ ഉള്ളി മൂപ്പിച്ച് ഇളക്കി ഉപയോഗിക്കുക. 

 

    ബദാം




          ഇംഗ്ലീഷില്‍ ആല്‍മോണ്ട് (Almond) എന്നും ബദാമിനെ പറയും. റോസേസി (Rosaceae)  സസ്യകുലത്തില്‍ പെട്ടതാണ് ബദാം.  കയ്പുള്ളതും മധുരമുള്ളതുമായി രണ്ടുതരം ബദാമുണ്ട്.  മധുരമുള്ളത് മാത്രമാണ് ആഹാരമായി ഉപയോഗിക്കാറ്.   ബുദ്ധിക്ക് ഉണര്‍വ്വുണ്ടാകുന്നതിന് വളരെ വിശേഷമായ ഒന്നാണ് ബദാം.  ആരോഗ്യമുണ്ടാകുവാനും ശരീരപുഷ്ടിക്കും ഉപയുക്തമായ ഘടകങ്ങള്‍ അനവധി അടങ്ങിയിട്ടുള്ളതാണ് ബദാം.   പുറംതൈലി ദഹിക്കുകയില്ല.  അതിനാല്‍ ബദാം പരിപ്പ് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് അതിന്റെ ചുകപ്പ് നിറത്തിലുള്ള പുറംതൊലി നീക്കംചെയ്യേണ്ടതാണ്.  ബദാംപരിപ്പ് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.  പരിപ്പ് പൊടിച്ച് പ്രമേഹരോഗികള്‍ക്ക് ഗോതമ്പുപൊടിക്ക് പകരം പലഹാരങ്ങളുണ്ടാക്കുവാന്‍ ഉപയോഗിക്കാം.  സ്റ്റാര്‍ച്ചിന്റെ അംശം ഇതില്‍ വളരെ കുറവായിരിക്കും. തൊലികളഞ്ഞ ബദാംപരിപ്പ് പച്ചവെള്ളത്തിലോ മധുരനാരങ്ങാ നീരിലോ അരച്ച് കട്ടിയാക്കിയെടുത്തത് നെല്ലിക്കാ വലിപ്പത്തിലുള്ള ഗുളികയാക്കി ഓരോന്ന് വീതം 2നേരം കഴിച്ചാല്‍ ശ്വാസനാളസംബന്ധമായ രോഗങ്ങള്‍ക്കും ചുമയ്ക്കും നല്ലതാണ്.  ബദാമിന്റെ എണ്ണ ഓരോ ടീസ്പൂണ്‍ വീതം ഗര്‍ഭിണികള്‍ എട്ടാം മാസം മുതല്‍‍ രാവിലെ കഴിച്ചുകൊണ്ടിരുന്നാല്‍ സുഖപ്രസവം ഉണ്ടാകും.   ഉറങ്ങാന്‍ നേരത്ത് ബദാംപരിപ്പ് തിന്നാല്‍ നല്ല  ഉറക്കം കിട്ടാനും പ്രഭാതത്തില്‍ ശോധനയുണ്ടാകുവാനും  ക്ഷീണം തോന്നാതെ ഉണര്‍വ്വുണ്ടാകുന്നതിനും നല്ലതാണ്.

    ഐപാഡിന് ബദലാകാന്‍ ഗൂഗിളിന്റെ ടാബ്‌ലറ്റ്‌






    അഭ്യൂഹങ്ങള്‍ക്ക് വിട, ഐപാഡിന് ബദലാകാന്‍ ഗൂഗിളും രംഗത്തെത്തുന്നു. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ടാബ്‌ലറ്റിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഗൂഗിള്‍ സി.ഇ.ഒ. എറിക് ഷിമിഡ്ത് സ്ഥിരീകരിച്ചതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ടു ചെയ്തു.

    മാത്രമല്ല, ടാബ്‌ലറ്റിനായി പുസ്തകങ്ങളും മാഗസിനുകളും മറ്റ് ഉള്ളടക്കങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ നല്‍കാനുള്ള ടെസ്റ്റിങും ഗൂഗിള്‍ തുടങ്ങിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ടാബ്‌ലറ്റ് മത്സരരംഗത്തേക്ക് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ശരിക്കും കടക്കാന്‍ പോകുന്നതിന്റെ സൂചനയാണിത്.

    2010-04-25

    കുഞ്ഞിന് ചര്‍മസംരക്ഷണം



    കുഞ്ഞിന് നല്ല വെളുത്തനിറം വേണം, മിക്കവരും ഇങ്ങനെ പറയുന്നത് കേള്‍ക്കാം. പക്ഷേ ചര്‍മത്തിന്റെ നിറത്തിലല്ല കാര്യം. കൂടുതല്‍ നിറമുള്ള ചര്‍മത്തിനേക്കാളും പ്രാധാന്യം ആരോഗ്യവും വൃത്തിയുമുള്ള ചര്‍മം ഉണ്ടാവുക എന്നതിനാണ്. ആരോഗ്യമുള്ള ചര്‍മം ശിശുവിന്റെ ശരീരോഷ്മാവ് നിലനിര്‍ത്താനും അണുബാധകളില്‍ നിന്നും അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളില്‍നിന്നും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളുടെ ചര്‍മത്തിന്റെ നിറം കൂട്ടാന്‍ ദോഷകരങ്ങളായ പദാര്‍ഥങ്ങള്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

    തേങ്ങാപ്പാല്‍ വെന്തുവറ്റിച്ച വെളിച്ചെണ്ണ തടവി കുളിപ്പിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഡ്രൈ സ്‌കിന്‍ ഉള്ള കുട്ടികള്‍ക്ക് ഒലിവെണ്ണ ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്ക്അലക്കി ഉണങ്ങിയ വസ്ത്രങ്ങള്‍ ദിവസവും ഉപയോഗിക്കാനും ശ്രദ്ധിക്കണം. പഴകിയ, നനവുള്ള വസ്ത്രങ്ങള്‍ അണുക്കളുടെ താവളമാകാം. ഇവമൂലം അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ട്.

    ദീര്‍ഘസമയം ഡയപ്പര്‍ ഉപയോഗിച്ചാല്‍ തൊലിപ്പുറത്ത് പാടുകള്‍ ഉണ്ടാവാം. അതുകൊണ്ട് ഉപയോഗം കഴിയുന്നത്ര ചുരുക്കുക. മലവും മൂത്രവും ഒരുപാടുനേരം ചര്‍മത്തില്‍ പറ്റിപ്പിടിച്ചിരിക്കാതെ ശ്രദ്ധിക്കണം. ചില കുട്ടികള്‍ക്ക് തലയില്‍ താരന്റെ പ്രശ്‌നം കാണാറുണ്ട്. ആന്റിഫംഗല്‍ മരുന്നുകളുള്ള ഷാംപു ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം ഒരളവുവരെ പരിഹരിക്കാം.

    ഫംഗസ്സുകള്‍ മൂലം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് വട്ടച്ചൊറി. അശ്രദ്ധമായി
     വിട്ടാല്‍ പടരുകയും ചൊറിച്ചില്‍ കൂടുകയും ചെയ്യും. ആന്റി ഫംഗല്‍ ഓയിന്റ്‌മെന്റുകള്‍ ഉപയോഗിച്ചാല്‍ വേഗം മാറും. മറ്റൊരു പ്രധാനപ്രശ്‌നമാണ് പേന്‍ശല്യം. ഇതിന് പെര്‍മിത്രിന്‍ പോലെയുള്ള മരുന്നുകള്‍ ഫലപ്രദമാണ്.

    ശരീരത്തില്‍ പലയിടങ്ങളിലായി ചെറിയ വ്രണങ്ങളുണ്ടാവുകയും അത് പഴുക്കുകയും ചെയ്യുന്നത് സാധാരണമായി കാണുന്ന ചര്‍മരോഗമാണ്. ഇത് അശ്രദ്ധമായി വിടുന്നത് അപകടമാണ്. തൊലിപ്പുറത്ത് പുരട്ടുന്ന ഓയിന്റ്‌മെന്റുകളും ഉള്ളില്‍ കഴിക്കുന്ന ആന്റിബാക്ടീരിയല്‍ മരുന്നുകളും ഉപയോഗിച്ചാല്‍ വേഗം സുഖപ്പെടും.

    തൊലിപ്പുറത്തെ മുറിവുകള്‍, പൊട്ടലുകള്‍ എന്നിവ സാധാരണ കാണാറുണ്ട്. കുഞ്ഞുകുഞ്ഞു കുസൃതികള്‍കൊണ്ട് ഈ മുറിവുകള്‍ പതിവാകാം. മുറിവുണ്ടായാല്‍ ചാണകവും കാപ്പിപ്പൊടിയും മഷിയും മറ്റും തേക്കുന്നത് കാണാറുണ്ട്. പക്ഷേ ഇതൊരിക്കലും പാടില്ല. നല്ല തുണിയും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. പിന്നീട് അഴുക്കില്ലാത്ത തുണികൊണ്ട് മുറിവ് കെട്ടുക. രക്തം ഒലിക്കുന്ന മുറിവാണെങ്കില്‍ അഞ്ചോ പത്തോ മിനുട്ട് തുണികൊണ്ട് അമര്‍ത്തിപ്പിടിച്ചാല്‍ തൊലിപ്പുറത്തുനിന്നുള്ള ഏത് രക്തസ്രാവവും നില്‍ക്കും.

    ചര്‍മസംരക്ഷണത്തിനുള്ള പ്രധാന മാര്‍ഗമാണ് എല്ലാ ദിവസവും നന്നായി കുളിക്കുക എന്നത്. പ്രത്യേകിച്ച് അലര്‍ജിയൊന്നും ഇല്ലാത്ത കുട്ടികള്‍ക്ക് ഏത് സാധാരണ സോപ്പും ഉപയോഗിക്കാം. തൊലിപ്പുറത്ത് അടിയുന്ന അഴുക്ക് കളയാന്‍ തേച്ചുകുളി ശീലിപ്പിക്കുക. ചകിരിനാര്, പ്ലാസ്റ്റിക്, ഇഞ്ച തുടങ്ങിയവ ഉപയോഗിക്കാം. തൊലിപ്പുറത്ത് പോറലുകളും മുറിവുകളും ഉണ്ടാകാതെ ശ്രദ്ധിക്കണം എന്നുമാത്രം.

    www.mathrubhumi.com

    2010-04-22

    കളരിപ്പയറ്റ്


    ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുകകളരിപ്പയറ്റ് ദക്ഷിണേന്ത്യയിലെ കായികാഭ്യാസ കലയാണ്. കേരളത്തിലുംതമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും കൂട്ടായ്മയാണ് കളരിപ്പയറ്റ് ലക്ഷ്യമാക്കുന്നത്. മതത്തിന്റെയും ആത്മീയതയുടെയും അംശങ്ങള്‍ കളരിപ്പയറ്റില്‍ ഇഴ പിരിഞ്ഞു കിടക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടു വരെ ചില പ്രത്യേക ജാതിക്കാര്‍ക്ക് മാത്രമാണ് ഈ കല അനുഷ്ഠിക്കാന്‍ അനുവാദം ഉണ്ടായിരുന്നത്. കരാട്ടെ തുടങ്ങിയ ചൈനീസ്-ജാപ്പനീസ് ആയോധനകലകള്‍ കളരിപ്പയറ്റില്‍ നിന്നും രൂപം കൊണ്ടതാണെന്ന് ഒരഭിപ്രായമുണ്ടെങ്കിലും അതിന് സര്‍വ്വ സമ്മതിയില്ല. മറ്റ് പരിശീലനരീതികള്‍ക്ക് വിപരീതമായി എല്ലാ മുറകളും എല്ലാ ശിഷ്യന്മാര്‍ക്കും ഗുരുക്കന്മാര്‍ പറഞ്ഞുകൊടുക്കാറില്ല. ശിഷ്യന്മാരുടെ ധാര്‍മികത, സല്‍സ്വഭാവം, നീതിബോധം, ക്ഷമ, ധൈര്യം, ദൈവഭക്തി, ഗുരുഭക്തി തുടങ്ങി പല ഗുണങ്ങളും നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമേ പ്രധാനപ്പെട്ട പല വിദ്യകളും ഗുരുക്കന്മാര്‍ പരിശീലിപ്പിക്കാറുള്ളു. കാരണം മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്കു പരിശീലനവും ആയുധവും കിട്ടിയാല്‍ സമൂഹത്തിന് ഗുണമാവില്ലെന്ന് ഉള്ള വിലയിരുത്തല്‍ തന്നെ. അഭ്യസിപ്പിക്കാനും യോഗ്യത നിശ്ചയിച്ചിരുന്നു.പരിശീലന സമയത്ത് സംഭവിക്കുന്ന അപകടങ്ങള്‍ പരിഹരിക്കാന്‍ കൂടിയുള്ള അറിവും പരിശീലനവും ലഭിച്ച ഒരാള്‍ മാത്രമേ പരിശീലകനാകാവൂ.വര്‍ഷങ്ങളുടെ തപസ്യയും,നിരന്തര പരിശീലനവും, അര്‍പ്പണബോധവും ആവശ്യമുള്ള ഒരു കലയാണ് കളരിപ്പയറ്റ്. ഗുരുവിന്റെ മരണശയ്യയിലും തന്റെ പ്രിയപ്പെട്ട ശിഷ്യന്മാര്‍ക്ക് ഉപദേശിക്കാന്‍ പലതും ഉണ്ടാവുമെണ് പറയപ്പെടുന്നു. പ്രത്യേക വിചാര വികാര ആചാ‍ര നിഷ്ടകള്‍ പാലിച്ച്, പ്രത്യേക കളരിത്തറയില്‍, പ്രത്യേക വേഷം ധരിച്ചാണ് കളരിപ്പയറ്റ് അഭ്യസിക്കാ‍റ്.വിദ്യ അഭ്യസിക്കാന്‍ പല വിഭാഗങ്ങള്‍ക്കും അനുവാദം ഇല്ലാതിരുന്നതുപോലെ കളരിപ്പയറ്റും അഭ്യസിക്കാ‍ന്‍ പല വിഭാ‍ഗങ്ങള്‍ക്കും അനുവാദം മുന്‍പുണ്ടായിരുന്നില്ല.

    എന്ത് തന്നെയാണെങ്കിലും കളരിപ്പയറ്റ് നൂറ്റാണ്ടുകളുടെ പഴക്കം ചെന്ന ആയോധനകലയാണ്. 

    2010-04-19

    അടിമാലി


    ആമുഖം

    ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ അടിമാലി ബ്ളോക്കില്‍, മന്നാംകണ്ടം വില്ലേജ് പരിധിയില്‍ വരുന്ന അടിമാലി ഗ്രാമപഞ്ചായത്തിന് 271.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 12 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ തെക്ക് പെരിയാര്‍, വടക്ക് മൂന്നാര്‍ പഞ്ചായത്ത്, കിഴക്ക് വെള്ളത്തൂവല്‍, പള്ളിവാസല്‍ പഞ്ചായത്തുകള്‍ പടിഞ്ഞാറ് കുട്ടമ്പുഴ പഞ്ചായത്ത് എന്നിവയാണ്. ചരിത്രമുറങ്ങുന്ന മലയടിവാരത്ത് മന്നാന്‍ സമുദായക്കാരുടെ സങ്കേതമായിരുന്നു മന്നാംകണ്ടവും കുട്ടമ്പുഴയും. അടിമാലിയെന്നാല്‍ മന്നാന്‍ സമുദായക്കാരുടെ ഭാഷയില്‍ “വെള്ളം വന്നു വീഴുന്ന സ്ഥലം” എന്നാണ് അര്‍ത്ഥം. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ വകയായിരുന്നു. കോട്ടയം ജില്ലയുടെ  ഭാഗമായിരുന്ന ഈ പ്രദേശം കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ടതായിരുന്നു. 1955 ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുട്ടമ്പുഴ-മന്നാംകണ്ടം എന്നീ പ്രദേശങ്ങള്‍ കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാര്‍ഡ് ആയിരുന്നു. 1960 ല്‍ ആണ് മന്നാംകണ്ടം 
    പഞ്ചായത്ത് രൂപീകരിച്ചത്. 1967 ല്‍ കുട്ടമ്പുഴ പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ മന്നാംകണ്ടം പഞ്ചായത്തിന്റെ രണ്ടു വാര്‍ഡുകള്‍ നഷ്ടപ്പെട്ട് ഇന്നത്തെ രൂപത്തിലായി. പിന്നീട് മന്നാംകണ്ടം അടിമാലി പഞ്ചായത്തെന്ന് പുനര്‍നാമകരണം ചെയ്തു. സഹ്യന്റെ സാനുവില്‍ മനോഹരമായ ഈ കൊച്ചുഗ്രാമത്തിന് തെക്ക് ഭാഗത്ത് പെരിയാറും, വടക്കു ഭാഗത്ത് അംബരചുംബികളായ കൊരങ്ങാട്ടി മലകളും കിഴക്ക് ഭാഗത്ത് കൂമ്പന്‍പാറ മലകളുടെ അടിവാരവും പടിഞ്ഞാറ് ഭാഗത്ത് സുപ്രസിദ്ധമായ നേര്യമംഗലം ആര്‍ച്ച് പാലവും അതിരിടുന്നു. എറണാകുളം ജില്ലയില്‍ നിന്ന് 
    അടിമാലി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന റാണി ലക്ഷ്മിഭായി നിര്‍മ്മിച്ച രാജകീയ പൊതുവഴി ഇന്ന് നാഷണല്‍ ഹൈവേ 49 ആയി സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് കടന്നുപോകുന്നു. കൊടുംവനങ്ങളും നീര്‍ച്ചാലുകളും നിറഞ്ഞ ഈ പ്രദേശം കാട്ടുമൃഗങ്ങളുടെ താവളമായിരുന്നു. മലയുടെ അടിവാരങ്ങളില്‍ പ്രധാനമായി കേന്ദ്രീകരിച്ചുകിടക്കുന്നതുകൊണ്ട് അടിമാലിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു. പ്രകൃതി മനോഹരമായ ഹരിത വനങ്ങളിലെ കരിമ്പാറക്കൂട്ടങ്ങളിലൂടെ കുതറിച്ചാടുന്ന ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും നാഷണല്‍ ഹൈവേ 49-ലൂടെയുള്ള യാത്രയില്‍  നയനാനന്ദകരമായ  കാഴ്ചയാണ്. സമുദ്രനിരപ്പില്‍ നിന്ന്  ഉദ്ദേശം 4000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുതിരകുത്തി മലയുടെ നെറുകയില്‍ നിന്നാല്‍, എറണാകുളം ടൌണിന്റെ ദൂരവീക്ഷണം ലഭിക്കും. താഴ്വാരത്തില്‍ ലോവര്‍ പെരിയാര്‍ പദ്ധതി സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തില്‍ 75 ശതമാനം കറുത്ത പശിമരാശി മണ്ണും 25 ശതമാനം ചെമ്മണ്ണും ആണ്. ആദിവാസികള്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും കനകം സമ്മാനിക്കുന്ന ഈ സഹ്യന്റെ പുത്രി ഹൈറേഞ്ചിനഭിമാനമാണ്

    ചരിത്രം

    സാമൂഹിക ചരിത്രം

    കുട്ടമംഗലം വില്ലേജിന്റെ ഭാഗമായിരുന്നു ഈ പഞ്ചായത്ത്. 1933-35 കാലഘട്ടത്തില്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് അന്നത്തെ എം.എല്‍.സി ആയിരുന്ന തരിയത് കുഞ്ഞിതൊമ്മന്റെ നിര്‍ദ്ദേശപ്രകാരം  ഇന്നത്തെ മന്നാംകണ്ടം പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ 3000 ഏക്കര്‍ ഭൂമി ലേലം ചെയ്ത് വില്‍ക്കുകയുണ്ടായി. പാലാ സെന്‍ട്രല്‍ ബാങ്കും അതിനോടനുബന്ധിച്ചുള്ള കുറേ സാമ്പത്തികശേഷിയുള്ള ആളുകളും പല ഭാഗങ്ങള്‍ ലേലത്തില്‍ സ്വന്തമാക്കി. 1934 മാര്‍ച്ച് മാസത്തില്‍ ആദ്യമായി ഇവിടെ കൃഷി ഇറക്കി. ആ കാലഘട്ടത്തില്‍ വിരിപ്പു നെല്ല് മാത്രമാണ് കൃഷി ചെയ്തിരുന്നത്. ഈ പഞ്ചായത്തതിര്‍ത്തിക്കുള്ളില്‍ ആ കാലഘട്ടത്തില്‍ തന്നെ 200 ഏക്കര്‍ ഭൂമി ഇന്നത്തെ 200 ഏക്കര്‍ എന്നറിയപ്പെടുന്ന സ്ഥലത്തും 100 ഏക്കര്‍ ഭൂമി അന്ന് ഇടക്കാനം എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ചാറ്റുപാറയിലും ഹരിജനങ്ങള്‍ക്കായി നല്‍കുകയുണ്ടായി. അടിമാലി എന്ന പട്ടണം ഇന്ന് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 14 ഏക്കര്‍ ഭൂമി പൊതു ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചു. അതിനുശേഷം ലേലത്തില്‍ ഉടമകളായ സ്ഥാപനങ്ങളും വ്യക്തികളും മറ്റ് കര്‍ഷകര്‍ക്ക് പാട്ട വ്യവസ്ഥയില്‍ ഓരോ ഭാഗങ്ങള്‍ തിരിച്ചുനല്‍കുകയും ചെയ്തു. കപ്പ, ഇഞ്ചിപ്പുല്ല് തുടങ്ങിയ കൃഷികള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. പി.എസ്.റാവുവിന്റെ കാലത്ത് 1949 ല്‍ കൊടിയ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ ഗ്രോമോര്‍ ഫുഡ് പ്രോഗ്രാം അനുസരിച്ച് കുത്തകപ്പാട്ട വ്യവസ്ഥയില്‍ ആദ്യം ലേലം ചെയ്തു കൊടുത്ത ഭൂമിയോട് അടുത്തു കിടക്കുന്ന കുറേ ഭൂമി കൃഷിക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ മാത്രം കൃഷി ചെയ്യുന്നതിന് കൊടുത്തു. കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നതിനോടൊപ്പം കപ്പ കൃഷി ചെയ്യാനാരംഭിച്ചു. പക്ഷെ ഫോറസ്റ് അധികാരികള്‍ അതെല്ലാം പിഴുതുകളഞ്ഞു. 1954-55 കാലഘട്ടത്തില്‍ ഇവിടെ കൃഷിക്കാര്‍ സംഘടിച്ച് കര്‍ഷക സംഘടനയ്ക്കു രൂപം നല്‍കി. അന്ന് ഈ പ്രദേശങ്ങളില്‍ നടക്കുന്ന ആധാരങ്ങളില്ലെല്ലാം ഈ പ്രദേശം പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ വകയാണെന്നും സര്‍ക്കാരുമായി കേസ് നടക്കുന്നതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. നാണ്യവിളകളും, കപ്പ മുതലായ കിഴങ്ങ് വര്‍ഗ്ഗങ്ങളും കൃഷി ചെയ്യാനുള്ള അനുവാദം കിട്ടിയത് 1957 ല്‍ അധികാരത്തില്‍ വന്ന ജനകീയ സര്‍ക്കാരിന്റെ കാലത്താണ് (1958ല്‍). ഈ പ്രദേശത്തുള്ള കൃഷിക്കാര്‍ക്ക് പട്ടയം കിട്ടുന്നതിന് ശ്രീ.തരീത് കുഞ്ഞുതൊമ്മന്‍  നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അന്ന് ലെവി സമ്പ്രദായം  നിലനിന്നിരുന്നു. ഉല്‍പ്പന്നങ്ങളുടെ പകുതിയും ലെവിയായി കൊടുക്കണമായിരുന്നു. അതിനെതിരെ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയിട്ടുണ്ട്. ഈ പഞ്ചായത്തിലെ ആദ്യത്തെ കോളനിയാണ് ദേവിയാര്‍ കോളനി. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം തീര്‍ക്കാന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോളനി സ്ഥാപിച്ചപ്പോള്‍ മറയൂരില്‍ സ്ഥാപിച്ച കോളനി വെള്ളം കിട്ടാത്തത് കൊണ്ട് മാറ്റി സ്ഥാപിച്ചതാണ് ദേവിയാര്‍ കോളനി. 79 കുടുംബങ്ങള്‍ ആയിരുന്നു ഈ കോളനിയില്‍. ഈ കോളനി സ്കീമില്‍ വന്നതാണ് ദേവിയാര്‍ ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍. അതിനുശേഷം 1976 ല്‍ ഇത് ഹൈസ്കൂള്‍ ആയി. മതസൌഹാര്‍ദ്ദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായിരുന്നു ഇവിടുത്തെ ദേവിയാര്‍ കോളനി. ഈ കോളനിയില്‍ ഉണ്ടായിരുന്ന ബ്രാഹ്മണ അയ്യര്‍ (മണി അയ്യര്‍), ദളിത് വിഭാഗത്തില്‍പ്പെട്ട (പുലയര്‍) കുടുംബങ്ങളില്‍ നിന്ന് തന്റെ ആണ്‍മക്കളെകൊണ്ട് വിവാഹം കഴിപ്പിക്കുകയും പെണ്‍മക്കളെ പറയജാതികളില്‍പ്പെട്ട പുരുഷന്മാര്‍ക്ക് (ഉള്ളാട) വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.

    കാര്‍ഷിക ചരിത്രം

    1957 ന് ശേഷം ഈ കുത്തകപ്പാട്ട ഭൂമിയിലും ഇഞ്ചിപ്പുല്ല് കൃഷി ചെയ്യുന്നതിന് അനുവാദം നല്‍കുകയുണ്ടായി. ആ കാലഘട്ടത്തില്‍ ഇഞ്ചിപ്പുല്‍ കൃഷിക്ക് ഭൂവുടമകള്‍ കര്‍ഷകരില്‍ നിന്ന് ഏക്കര്‍ ഒന്നിന് ഒരു വര്‍ഷത്തില്‍ രണ്ടര കുപ്പി തൈലം പാട്ടമായി വാങ്ങിയിരുന്നു. തുടര്‍ന്ന് മറ്റ് കൃഷികളും അവിടവിടെ ചെയ്തു തുടങ്ങി. മന്നാന്‍മാര്‍ അധിവസിച്ചിരുന്ന പ്രദേശമായിരുന്നതിനാല്‍ ഈ പ്രദേശത്തിന് ‘മന്നാംകണ്ടം’ എന്ന പേര് വന്നു. 1955-ല്‍ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാര്‍ഡായിരുന്നു കുട്ടമ്പുഴ, മന്നാംകണ്ടം എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശം. 1960-ല്‍ ഇന്നത്തെ അടിമാലി പഞ്ചായത്ത് മന്നാംകണ്ടം പഞ്ചായത്ത് എന്ന പേരില്‍ രൂപം കൊണ്ടു
     ഇഞ്ചിപ്പുല്‍ കൃഷി ഭീമമായ നഷ്ടത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് 1960 കാലഘട്ടങ്ങളില്‍ പട്ടയ ഭൂമിയിലും അതിനുമുകളില്‍ വരുന്ന റവന്യൂ കുത്തകപ്പാട്ട ഭൂമികളിലും കമുക് വ്യാപകമായി കൃഷി ചെയ്യാനാരംഭിച്ചു. കൂട്ടത്തില്‍ തെങ്ങ്, കുരുമുളക്, കാപ്പി, ഏലം, പ്ളാവ്, മാവ് തുടങ്ങിയവയാണ് ആദ്യകാലത്തെ പ്രധാന നാണ്യവിളകള്‍.

    സാംസ്ക്കാരിക ചരിത്രം

    1995 ലാണ് പഴയ മന്നാംകണ്ടം പഞ്ചായത്ത് അടിമാലി പഞ്ചായത്ത് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 1946 ന് മുമ്പ് ഈ പഞ്ചായത്തിലെ താമസക്കാര്‍ മന്നാന്‍, മുതുവന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികളായിരുന്നു. അടിമാലി, ഇരൂന്നൂറേക്കര്‍, മച്ചീപ്ളാവ് തുടങ്ങിയ ചതുപ്പ് പ്രദേശത്ത് ഇവര്‍ വര്‍ഷാവര്‍ഷം മാറിമാറി  കൃഷിയിറക്കുകയും കരഭൂമിയില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കൂട്ടമായി താമസിക്കുകയും ചെയ്തിരുന്നു. മന്നാംകണ്ടം പഞ്ചായത്തിന് ആ പേരുവരാന്‍ തന്ന കാരണം ഈ പ്രദേശത്ത് മന്നാന്‍ സുമുദായത്തില്‍പ്പെട്ട ആദിവാസികള്‍ ആദിമകാലത്ത് താമസിച്ചിരുന്നതുകൊണ്ടാണ്. ആദിവാസികള്‍ക്ക് അവരുടേതായ തനത് സംസ്കാരവും കലയും ഉണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയില്‍ മരുമക്കത്തായ സമ്പ്രദായമാണ് നിലനിന്നിരുന്നത്. അന്നും ഇന്നും കൂട്ടം കൂടി താമസിക്കുന്ന സ്വഭാവക്കാരുമാണ്. ഇവരുടെ പവിത്രമായ കുടുംബ ജീവിതവും അതിനുവേണ്ടിയുള്ള ചട്ടക്കൂടും ലിഖിതമെല്ലങ്കിലും കീഴ്വഴക്കമായി ഇന്നും നിലനില്‍ക്കുന്നു. 1946 കാലഘട്ടത്തിലാണ് ഈ പഞ്ചായത്തില്‍ കുടിയേറ്റം ആരംഭിക്കുന്നത്. അന്ന് സര്‍ക്കാര്‍ ഗ്രോമോര്‍ ഫുഡ് പ്രോഗ്രാമില്‍ കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിലെ ജന്മിമാര്‍ക്ക് കൃഷിക്കായി ചതുപ്പുകള്‍ ലേലം ചെയ്തും കുത്തക പാട്ടവ്യവസ്ഥയിലും നല്‍കി. ഇവിടെ കൃഷിയിറക്കാന്‍ വന്നവരും അവരുടെ പണിക്കു വന്നവരുമാണ് ആദ്യത്തെ താമസക്കാര്‍. പിന്നീട് പങ്ക്, പാട്ടം, വാരം അടിസ്ഥാനത്തില്‍ കൃഷിയാരംഭിക്കുകയും ചെയ്തതോടെ ജനവാസം വര്‍ദ്ധിപ്പിച്ചു