Related Posts with Thumbnails

2010-05-31

ഇടുക്കി








കേരളത്തിന്റെ മധ്യഭാഗത്തായി
സ്ഥിതി ചെയ്യുന്ന ജില്ലയാണ്
ഇടുക്കി ജില്ല. ആസ്ഥാനം പൈനാവ്.
തൊടുപുഴ,
 കട്ടപ്പന, അടിമാലി എന്നിവയാണ്
ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങള്‍.
 4358 ച.കി. വിസ്തീര്‍ണ്ണമുള്ള
(ഇത് കേരള
സംസ്ഥാനത്തിന്റെ 11 ശതമാനം വരും)
ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ
ഏറ്റവും
വലിയ രണ്ടാമത്തെ ജില്ല(ഏറ്റവും
വലിയ ജില്ല
പാലക്കാട് ജില്ല). ഇടുക്കി ജില്ലയുടെ 50
ശതമാനത്തിലധികവും സംരക്ഷിത
വനഭൂമിയാണ്. തീവണ്ടിപ്പാത
ഇല്ലാത്ത
കേരളത്തിലെ രണ്ടു ജില്ലകളില്‍ 
ഒന്നാണ്‌
ഇത് (മറ്റതു വയനാട്).
ദേവീകുളം,തൊടുപുഴ,
ഉടുമ്പഞ്ചോല, പീരുമേട്
എന്നിവയാണ്
ജില്ലയിലെ താലൂക്കുകള്‍ .
തൊടുപുഴയാണ്
ജില്ലയിലെ ഏക മുനിസിപ്പാലിറ്റി.
8 ബ്ലോക്ക്
പഞ്ചായത്തുകളും 51 ഗ്രാമ
പഞ്ചായത്തുകളും ഉണ്ട്. ദേവികുളം,
അടിമാ‍ലി, നെടുങ്കണ്ടം, ഇളംദേശം,
തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത
എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍.

വൈദ്യുതോല്‍ പ്പാ‍ദനത്തിന്
പേരുകേട്ടതാണ് ഈ ജില്ല. കേരള
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതിയുടെ 66 ശതമാനവും
ഈ ജില്ലയിലെ ജല വൈദ്യുത
പദ്ധതികളില്‍  നിന്നാണ് ലഭിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കമാന
 അണക്കെട്ടായ ഇടുക്കി അണക്കെട്ട്
ഇവിടെയാണ്. ഇതു ഇന്ത്യയിലെ
രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ
അണക്കെട്ടാ‍ല്‍ . കേരളത്തിലെ
ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും
ഇതാണ്.

വിനോദസഞ്ചാരമേഖലയാണ് എടുത്തു
പറയേണ്ട മറ്റൊരു മേഖല.
അതിര്‍ത്തികള്‍
വടക്ക് തൃശ്ശൂര്‍ ജില്ല, തമിഴ്‌നാട്ടിലെ 

കോയമ്പത്തൂര്‍ ജില്ല, കിഴക്ക്
 തമിഴ്‌നാട്ടിലെ മധുര ജില്ല, പടിഞ്ഞാറ്
എറണാകുളം, കോട്ടയം ജില്ലകള്‍, തെക്ക് 
പത്തനംതിട്ട ജില്ലയുമാണ്‌ ഇടുക്കി 
ജില്ലയുടെഅതിര്‍ത്തികള്‍

ചരിത്രം

കോട്ടയം ജില്ലയില്‍  ഉള്‍ പ്പെട്ടിരുന്ന ദേവീകുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയില്‍  ആയിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂര്‍ക്കാടും ഒഴികെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് 1972 ജനുവരി 26 നാണ് ഇടുക്കി ജില്ല രൂപം കോണ്ടത്. തുടക്കത്തില്‍  കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത്.
കുറവന്,‍ കുറത്തി എന്നീ മലകള്‍ ക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഇടുക്ക് എന്ന വാക്കില്‍  നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്


ഭൂപ്രകൃതി



കേരളത്തിലെ വയനാടൊഴികെയുള്ള 
മറ്റു ജില്ലകളില്‍  
നിന്നും തികച്ചും വ്യത്യസ്തമായ 
ഭൂപ്രകൃതിയാണ് 
ഈ ജില്ലക്കുള്ളത്. 
ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും 
കാടുകളും 
മലകളും കൊണ്ട് 
നിറഞ്ഞിരിക്കുന്നു. താഴ്ന്ന 
ഭൂപ്രദേശങ്ങള്‍  
തീരെ ഇല്ല. 50% പ്രദേശവും 
കാടുകളാണ്. 
സമുദ്രനിരപ്പില്‍  നിന്ന് 2000 
മീറ്ററിലധികം ഉയരമുള്ള 
14 കൊടുമുടികള്‍  ഇവിടെയുണ്ട്. 
അവയില്‍  
ഹിമാലയത്തിനു തെക്കുള്ള ഏറ്റവും 
വലിയ കൊടുമുടിയായ ആനമുടി 
അടിമാലിക്കടുത്തുള്ള 
കുട്ടമ്പുഴപഞ്ചായത്തിലാണ് 
സ്ഥിതി ചെയ്യുന്നത്. ഇത്തരം 
ഭൂപ്രകൃതിയായതിനാല്‍  
ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും
 ശാസ്ത്രീയമായ 
കൃഷിരീതികൾക്ക് അനുയോജ്യമല്ല. 
എന്നാല്‍  
സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് 
യോജിച്ച ഭൂപ്രകൃതിയാണ്.

നദികളും അണക്കെട്ടുകളും
പെരിയാര്‍, തൊടുപുഴയാറ്, കാളിയാറ്‍ എന്നിവയാണ് ‍ജില്ലയിലെ പ്രധാന നദികള്‍ . പമ്പാനദി ഉൽഭവിക്കുന്നതും ഇടുക്കി ജില്ലയില്‍  നിന്നാണ്. പെരിയാര്‍ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയില്‍ നിന്നും ഉല്‍ ഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു. വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകള്‍  പെരിയാറിനു കുറുകേ നിര്‍മ്മിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട്, ഇടുക്കി ജലവൈദ്യുത പദ്ധതി,ഇടമലയാര്‍ജലവൈദ്യുത പദ്ധതി, നിര്‍ദ്ധിഷ്ട ലോവല്‍  പെരിയാര്‍ പദ്ധതി മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ്.
കുന്ദള അണക്കെട്ട്, മാട്ടുപ്പെട്ടി അണക്കെട്ട്, ആനയിറങ്കല്‍ അണക്കെട്ട്, പൊന്മുടി അണക്കെട്ട്, കല്ലാന്‍ കുട്ടി അണക്കെട്ട്തുടങ്ങിയവ പെരിയാറിന്റെ പോഷകനദികളിള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളാണ്.
ദേവികുളം താലൂക്കിലെ ഇരവികുളം, ദേവികുളം തടാകങ്ങള്‍ , തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറ എന്നിവ പ്രകൃതിദത്ത തടാകങ്ങളാണ്.



കാര്‍ഷിക വിളകള്‍ 

സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകള്‍ ക്ക് ഏറ്റവും അനുയോജ്യമാണ്. തേയില, കാപ്പി, റബ്ബറ്, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകള്‍ . കാര്‍ഷികോല്‍ പ്പാദനത്തിന്റെ കാര്യത്തില്‍  സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല. ചെറുകിടകര്‍ഷകരാണ് കൂടുതലെങ്കിലും തേയില, ഏലം മുതലായ തോട്ടങ്ങള്‍  നടത്തുന്നത് വന്‍കിട കാര്‍ഷിക കമ്പനികളാണ്.
സാമ്പത്തികം

കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളര്‍ത്തലും ഒരു വരുമാനമാര്‍ഗ്ഗമാണ്. പുഷ്പങ്ങള്‍ , കൂണ്‍ , മരുന്നുചെടികള്‍ , വാനില മുതലായവയും ചില കര്‍ഷകര്‍ ഈയിടെയായി കൃഷിചെയ്തു വരുന്നു.








കാലി വളര്‍ത്തല്‍ 
































ഇവിടുത്തെ സവിശേഷ 
കാലാവസ്ഥ 
കാലിവളര്‍ത്തലിന് 
അനുയോജ്യമാണ്. 
പശു, എരുമ, ആട് 
മുതലായവയാണ് 
പ്രധാന വളര്‍ത്തു 
മൃഗങ്ങള്‍ .




 മാട്ടുപ്പെട്ടിയിലെകാലിവളര്‍ത്തല്‍  
കേന്ദ്രം 
ഒരു വിനോദസഞ്ചാരകേന്ദ്രം 
കൂടിയാണ്

വിനോദസഞ്ചാരം


















കേരളത്തിലെ ഏറ്റവും 
പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് 
ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ , 
ഹില്‍  സ്റ്റേഷനുകള്‍ , അണക്കെട്ടുകള്‍ , 
തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, 
മലകയറ്റം, ആനസവാരി 
മുതലായവയാണ് 
വിനോദസഞ്ചാരികളെ 
ആകര്‍ ഷിക്കുന്ന ഘടകങ്ങള്‍ . 
മൂന്നാര്‍  ഹില്‍  സ്റ്റേഷന്‍ ,
ഇടുക്കി അണക്കെട്ട്, തേക്കടി 
വന്യമൃഗസംരക്ഷണകേന്ദ്രം, 
പീരുമേട് വാഗമണ്‍ എന്നിവയാണ് 
പ്രധാന 
വിനോദസഞ്ചാരകേന്ദ്രങ്ങള്‍ . 
കൂടാതെ വിനോദ 
സഞ്ചാരികളുടെ ശ്രദ്ധയാകര്‍ ഷിക്കുന്ന 
ധാരാളം 
സ്ഥലങ്ങള്‍  വേറെയുമുണ്ട്. 
രാമക്കല്‍ മേട്, ചതുരംഗപ്പാറമേട്, 
രാജാപ്പാറ, 
ആനയിറങ്കല്‍ , പഴയ ദേവികുളം, 
ചീയപ്പാറ/വാളറ 
വെള്ളച്ചാട്ടം, തൊമ്മന്‍  കുത്ത്, 
നാടുകാണി 
വ്യൂ പോയിന്റ്, പരുന്തുമ്പാറ, 
അഞ്ചുരുളി, 
കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, 
കുണ്ടള, എക്കോ 
പോയിന്റ്, ടോപ് സ്റ്റേഷന്‍ , 
ചിന്നാറ് 
വന്യമൃഗസങ്കേതം, രാജമല, 
തുടങ്ങിയവ
 ഇവയില്‍  ചിലത് മാത്രം. 
സമീപകാലത്തായി 
ഫാം ടൂറിസവും 
പ്രശസ്തിയാര്‍ ജ്ജിച്ചുവരുന്നുണ്ട്. 
ജില്ലയിലെ കുമളിക്ക് 
അടുത്തുള്ള അണക്കരയെ 
ഗ്ലോബല്‍  ടൂറിസം വില്ലേജായി 
പ്രഖ്യാപിച്ചിട്ടുണ്ട്.








ചിന്നാര്‍ വന്യമൃഗസങ്കേതം








 ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ നിന്ന് 60 കി. മീ.
അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമടങ്ങിയ കുറ്റിക്കാടാണ് ചിന്നാര്‍. വന്‍വൃക്ഷങ്ങളുണ്ടെങ്കിലും കുറ്റിച്ചെടികള്‍ നിറഞ്ഞ ഭൂപ്രകൃതിയാണ് ചിന്നാറില്‍ ഏറെയും. വംശനാശഭീഷണി നേരിടുന്ന ചാരയണ്ണാന്‍റെ (ഏശമി േഏൃശ്വ്വഹലറ ടൂൌശൃൃലഹ ീള കിറശമ)അപൂര്‍വ്വം സ്വാഭാവിക ആവാസ വ്യവസ്ഥകളില്‍ ഒന്നുകൂടിയാണിത്. ലോകത്തില്‍ തന്നെ ഇവ ഇരുന്നൂറില്‍ അധികമില്ല. കേരളത്തിലെ മറ്റ് വനമേഖലകളെ അപേക്ഷിച്ച്, വളരെക്കുറച്ച് മഴ ലഭിക്കുന്ന വനം കൂടിയാണിത്. പ്രതിവര്‍ഷം ശരാശരി 48 ദിവസം മാത്രമേ ചിന്നാറില്‍ മഴ പെയ്യാറുള്ളൂ.
ചിന്നാറിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ചന്ദനക്കാട് വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ പറ്റിയയിടമാണ്. ഈ ചോലക്കാട്ടില്‍ കാട്ടുപോത്തുകളെ കാണാനാകും. കരിമുത്തിയില്‍ നിന്നു ചിന്നാറിലേക്ക് പോകുന്ന വഴിയും ധാരാളം വന്യമൃഗങ്ങളെ കാണാം. ആന, പുള്ളിമാന്‍, ഹനുമാന്‍കുരങ്ങ്, മയില്‍ തുടങ്ങിയവ റോഡിനിരുവശത്തും കാണാനാകും.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം 190 കി. മീ.
സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 210 കി. മീ.

എക്കോ പോയിന്‍റ് 






ലോക്ഹര്‍ട്ട് ചുരം, മൂന്നാറില്‍ നിന്ന് 13 കി. മീ.
സാഹസികടൂറിസത്തിനും ട്രെക്കിങ്ങിനും പറ്റിയ സ്ഥലമാണിത്. മൂന്നാറില്‍ നിന്ന് ടോപ്സ്റ്റേഷനിലേയ്ക്ക് പോകുന്ന വഴിയിലാണ് എക്കോപോയിന്‍റ് ഉള്ളത്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ തേനി 60 കി. മീ., ചങ്ങനാശ്ശേരി 93 കി. മീ.





ഇരവികുളം ദേശീയോദ്യാനം


















 മൂന്നാറില്‍ നിന്ന് 15 കി. മീ.
സന്ദര്‍ശനസമയം : രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെ
പുല്‍മേടുകളും ചോലക്കാടുകളും ചേര്‍ന്നതാണ് ഇരവികുളത്തിന്‍റെ ഭൂപ്രകൃതി. 97 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം രാജമലക്കുന്നുകളുടെ ഭാഗമാണ്. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ (ചശഹഴശൃശ ഠമവൃ) സ്വാഭാവിക ആവാസമണ്ധലം കൂടിയാണ് ഇരവികുളം. നീലഗിരി കുരങ്ങ് (ചശഹഴശൃശ ഘമിഴൌൃ), സിംഹവാലന്‍ കുരങ്ങ്, പുള്ളിപ്പുലി, കടുവ തുടങ്ങിയ മൃഗങ്ങളും അന്തേവാസികളാണ്. പ്രത്യേക സംരക്ഷിത മേഖലയായതിനാല്‍ ഈ ദേശീയോദ്യാനത്തിന്‍റെ 'ടൂറിസ്റ്റ് ഏരിയ'യില്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. മണ്‍സൂണ്‍കാലത്ത് അതുപോലും അനുവദനീയമല്ല.
എത്തേണ്ട വിധം
മൂന്നാറില്‍ നിന്ന് 15 കി. മീ.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ കോട്ടയം 157 കി. മീ., എറണാകുളം 145 കി. മീ.
സമീപസ്ഥ വിമാനത്താവളം മധുര 142 കി. മീ.,
കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 150 കി. മീ.

ഗാവി

അന്താരാഷ്്ട്ര തലത്തില്‍ തന്നെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഇക്കോടൂറിസം കേന്ദ്രമാണ് ഗാവി. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ മേല്‍നോട്ടത്തിലുള്ള ഗാവിയെ, 'അലിസ്റ്റയര്‍ ഇന്‍റര്‍നാഷണല്‍' എന്ന ആഗോള ടൂറിസം കന്പനി, ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.
സാഹസിക സഞ്ചാരം, വന്യജീവിനിരീക്ഷണം, ട്രെക്കിങ് എന്നിവയ്ക്ക് ഉചിതമായ സ്ഥലമാണ്. കാട്ടില്‍ കൂടാരമൊരുക്കുന്നത് മുതല്‍ പാചകം വരെയുള്ള എല്ലാ കാര്യങ്ങളും കുറഞ്ഞ ചെലവില്‍ തദ്ദേശീയര്‍ ചെയ്തു തരുന്നു. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെയാണ് ഗാവിയിലേയ്ക്കുള്ള യാത്ര. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട് എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് വണ്ടിപ്പെരിയാറില്‍ നിന്നാണ് ഗാവിയിലേയ്ക്ക് തിരിയുന്നത്. ഗാവിയിലെത്തിക്കഴിഞ്ഞാല്‍ 'ഗ്രീന്‍ മാന്‍ഷന്‍' എന്ന ഇക്കോലോഡ്ജില്‍ തങ്ങാം. കാടിന്‍റെ പരിസരത്ത് ടെന്‍റ് കെട്ടി പാര്‍ക്കണമെങ്കില്‍ അതുമാകാം. ഈ ലോഡ്ജിന്‍റെ വളരെയടുത്താണ് ഗാവി തടാകം. ഇവിടെ ബോട്ടിങ് സൌകര്യം ലഭ്യമാണ്. വനം, പുല്‍മേട്, കുന്നുകള്‍, താഴ്വരകള്‍, ഏലത്തോട്ടങ്ങള്‍, ചോലക്കാടുകള്‍ എന്നിവ പശ്ചാത്തലമൊരുക്കുന്ന ഗാവിയിലെ താമസം അനിര്‍വചനീയമായൊരു അനുഭൂതി തന്നെയായിരിക്കാം. വരയാട്, സിംഹവാലന്‍കുരങ്ങ് തുടങ്ങിയ മൃഗങ്ങളെ വളരെ അടുത്ത് നിന്ന് കാണാം. മലമുഴക്കി വേഴാന്പല്‍, മരംകൊത്തി, പൊന്‍മാന്‍ തുടങ്ങിയവയടക്കം 260 സ്പീഷീസുകളിലെ പക്ഷികളുടെ സങ്കേതം കൂടിയാണ് ഗാവി. ഗാവിയില്‍ നിന്ന് കൊല്ലൂര്‍, ഗാവിപുല്‍മേട്, കൊച്ചു പന്പ, പച്ചക്കാനം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് രാത്രിയാത്ര ചെയ്യാനും 'നിശാചാരികളെ' നിരീക്ഷിക്കാനും അവസരമുണ്ട്.
ഏറുമാടങ്ങള്‍, ടെന്‍റുകള്‍ തുടങ്ങിയവയില്‍ താമസിച്ച് വനജീവിതം അടുത്തറിയാനും ഗാവി
അവസരമൊരുക്കുന്നു.
എത്തേണ്ട വിധം
വണ്ടിപ്പെരിയാറില്‍ നിന്ന് 28 കി. മീ., തേക്കടിയില്‍ നിന്ന് 46 കി. മീ.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ കോട്ടയം 114 കി. മീ.
സമീപസ്ഥ വിമാനത്താവളം മധുര 140 കി. മീ., കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 190 കി. മീ.
ബന്ധപ്പെടാനുള്ള വിലാസം
പെരിയാര്‍ ടൈഗര്‍ റിസര്‍വ്
ഇക്കോടൂറിസം പ്രോജക്്ട് പെരിയാര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസ്
തേക്കടി
ഫോണ്‍ 00 91 4869 222620

ഇലവീഴാപൂഞ്ചിറ


 കോട്ടയത്തു നിന്ന് 55 കി. മീ., തൊടുപുഴ നിന്ന് 20 കി. മീ.
മാങ്കുന്ന്, കൊടിയത്തൂര്‍മല, തോണിപ്പാറ എന്നീ കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ മേഖല സാഹസിക വിനോദ സഞ്ചാരത്തിന് യോജിച്ച സ്ഥലമാണ്. കാഞ്ഞാറിന് വളരെയടുത്താണ് ഇലവീഴാപൂഞ്ചിറ. കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് എളുപ്പത്തില്‍ കാഞ്ഞാറിലെത്താം.

കീഴാര്‍ക്കുത്ത്

തൊടുപുഴയില്‍ നിന്ന് 25 കി. മീ.
1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് കുതിച്ചാര്‍ക്കുന്ന നദി ഇവിടെ അസാധാരണ സൌന്ദര്യമുള്ളൊരു വെളളച്ചാട്ടം സൃഷ്്ടിക്കുന്നു. വര്‍ഷം മുഴുവനും വെള്ളച്ചാട്ടം നിലനില്‍ക്കുകയും ചെയ്യുന്നു. മലകയറ്റത്തിന് പറ്റിയ സ്ഥലമാണിത്. കീഴാര്‍ക്കുത്തിന്‍റെ പരിസരം ഔഷധസസ്യങ്ങളാല്‍ സമൃദ്ധമാണ്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ ചങ്ങനാശ്ശേരി 125 കി. മീ.
സമീപസ്ഥ വിമാനത്താവളം മധുര 170 കി. മീ., കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 210 കി. മീ.

ആട്ടുകല്‍


മൂന്നാറില്‍ നിന്ന് 9 കി. മീ.
വെള്ളച്ചാട്ടങ്ങള്‍, പിരിയന്‍ കുന്നുകള്‍ എന്നിവ നിറഞ്ഞ ആട്ടുകല്‍ കണ്ണുകള്‍ക്ക് വിരുന്നാകും. മൂന്നാറിനും പള്ളിവാസലിനും മധ്യേയാണ് ഈ സ്ഥലം.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ ചങ്ങനാശ്ശേരി, ഇടുക്കിയില്‍ നിന്ന് 93 കി. മീ.
സമീപസ്ഥ വിമാനത്താവളം മധുര (ഇടുക്കിയില്‍ നിന്ന് 140 കി. മീ.), കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം (ഇടുക്കിയില്‍ നിന്ന് 190 കി. മീ.),

മറയൂര്‍
















മൂന്നാറില്‍ നിന്ന് 40 കി. മീ.
കേരളത്തില്‍ ചന്ദനമരങ്ങളുടെ സ്വാഭാവിക ആവാസമണ്ധലമാണ് മറയൂര്‍. വനം വകുപ്പിന്‍റെ ചന്ദന ഫാക്്ടറി, ശിലായുഗത്തിലെ ചിത്രങ്ങളുള്ള മുനിയറകള്‍, ഒരു ഹെക്്ടറോളം പ്രദേശത്ത് തണല്‍ വിരിക്കുന്ന ഒരൊറ്റ ആല്‍മരം എന്നിവയാണ് മറയൂരിലെ മറ്റ് കാഴ്ചകള്‍. തൂവാനം വെള്ളച്ചാട്ടം, രാജീവ് ഗാന്ധി ദേശീയോദ്യാനം എന്നിവ മറയൂരിന് വളരെയടുത്താണ്.
പുരാവസ്തു പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് മറയൂര്‍. ശിലായുഗത്തിലെ മുനിയറകളില്‍ നിന്ന് ധാരാളം കുടക്കല്ലുകള്‍ (മൃതദേഹം മറവു ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള സംവിധാനം) കണ്ടെടുത്തിട്ടുണ്ട്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം 130 കി. മീ.
സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 110 കി. മീ.

മാട്ടുപ്പെട്ടി

 















മൂന്നാറില്‍ നിന്ന് 13 കി. മീ.
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരെ പ്രവര്‍ത്തിക്കുന്ന 'ഇന്തോസ്വിസ് ഡയറി ഫാം' ആണ് മാട്ടുപ്പെട്ടിയിലെ കാഴ്ചകളില്‍ ഒന്ന്. ഇവിടുത്തെ 11 ആധുനിക 'തൊഴുത്തു'കളില്‍ മൂന്നെണ്ണത്തിലേയ്ക്ക സന്ദര്‍ശനാനുമതിയുണ്ട്.
ഫീസ് ഒരാള്‍ക്ക് അഞ്ച് രൂപ
സമയം രാവിലെ 9 മണി മുതല്‍ 11 മണി വരെ. ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ
ഫോണ്‍ 530389
മാട്ടുപ്പെട്ടി അണക്കെട്ട്, തടാകം, കുണ്ടള തേയിലത്തോട്ടം, കുണ്ടള തടാകം എന്നിവയാണ് മറ്റ് കാഴ്ചകള്‍. ഈ തടാകത്തില്‍ ഡി.ടി.പി.സി. ബോട്ടുയാത്ര ഒരുക്കിയിട്ടുണ്ട്.
പള്ളിവാസല്‍ പദ്ധതിയുടെ കേന്ദ്രമായ ചിത്രപുരം മാട്ടുപ്പെട്ടിയ്ക്ക് വളരെയടുത്താണ്.
എത്തേണ്ട വിധം
റോഡിലൂടെ മൂന്നാറില്‍ നിന്ന് 13 കി. മീ.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം 143 കി. മീ.
സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 123 കി. മീ.

മൂന്നാര്‍
















ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് മൂന്നാര്‍. മൂന്നാറില്‍ ചെലവഴിക്കുന്ന ഓരോ നിമിഷവും മനസ്സിനും ശരീരത്തിനും അനവദ്യമായ കുളിര്‍മ പകരുന്നു. മുദ്രപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ പുഴകളുടെ സമാഗമ ഭൂമിയില്‍, പച്ച വിരിച്ച കുന്നുകളുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ ഒരുക്കുന്നത് പച്ചപ്പിന്‍റെ സൌന്ദര്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍, ബ്രിട്ടീഷ് ഭരണകാലത്ത് സായിപ്പന്‍മാരുടെ തെക്കേ ഇന്ത്യയിലെ പ്രധാന വേനല്‍ക്കാല വസതിയായിരുന്നു. ഇവിടെ തേയിലത്തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ചതും ബ്രിട്ടീഷുകാരുടെ മേല്‍നോട്ടത്തിലാണ്. എത്ര ദിവസം തങ്ങിയാലും മൂന്നാര്‍ സന്ദര്‍ശകരെ മടുപ്പിക്കില്ല.
ആനയിറങ്ങല്‍ അണക്കെട്ട് :
മൂന്നാര്‍ ടൌണില്‍ നിന്ന് 22 കി. മീ. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെയാണ് യാത്ര. അണക്കെട്ടിനു ചുറ്റും ഇടതൂര്‍ന്ന വനമാണ്.
ടോപ് സ്റ്റേഷന്‍ :
മൂന്നാറില്‍ നിന്ന് 32 കി. മീ. മൂന്നാര്‍ കൊടൈക്കനാല്‍ പാതയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. നീലക്കുറിഞ്ഞി പൂക്കുന്ന സ്ഥലം കൂടിയാണ് ടോപ് സ്റ്റേഷന്‍. ഇവിടെ നിന്നാല്‍ തമിഴ്നാടിന്‍റെ വിദൂരദൃശ്യം കാണാം.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ തേനി, 60 കി. മി., ചങ്ങനാശ്ശേരി 93 കി. മീ.
സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 190 കി. മീ., മധുര 140 കി. മീ.

നീലക്കുറിഞ്ഞി














12 വര്‍ഷം മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി, കേരളത്തിന്‍റെ സൌഭാഗ്യങ്ങളില്‍ ഒന്നാണ്. നീലക്കുറിഞ്ഞി പൂക്കുന്ന സമയം ചില കുന്നുകള്‍ തന്നെ നീലനിറമണിയാറുണ്ട്. നീലയുടെ അറുപത് വ്യത്യസ്ത ഭാവങ്ങള്‍ ഈ പൂക്കള്‍ പ്രദര്‍ശിപ്പിക്കുന്നു. ഒരു മേഖലയാകെ നീലവാരിത്തേയ്ക്കും വിധമാണ് ഇവ പൂക്കുന്നത്. കോവിലൂര്‍, കടവരി, രാജമല, ഇരവികുളം, മൂന്നാര്‍ എന്നീ മേഖലകളിലാണ് നീലക്കുറിഞ്ഞി നിറവിസ്മയം സൃഷ്്ടിക്കുന്നത്. 2006ലാണ് നീലക്കുറിഞ്ഞി അവസാനമായി മൂന്നാറിന് വസന്തം സൃഷ്്ടിച്ചത്. എല്ലാവര്‍ഷവും ചില മേഖലകളില്‍ ഒറ്റപ്പെട്ട് ഇവ പൂക്കുമെങ്കിലും ഒരു 'കൂട്ടപ്പൂക്കല്‍' ഇനി 2018 ലേ സംഭവിക്കുകയുള്ളൂ.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം 145 കി. മീ.
സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 110 കി. മീ.

തേയില മ്യൂസിയം, മൂന്നാര്‍
















മൂന്നാര്‍ സന്ദര്‍ശന പദ്ധതിയില്‍ തേയില മ്യൂസിയത്തേയും ഉള്‍പ്പെടുത്താം. ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള നല്ലതണ്ണി എസ്റ്റേറ്റിലാണ് തേയിലമ്യൂസിയം സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെ തേയില കൃഷിയുടെ വളര്‍ച്ച, കൊടുങ്കാടിനെ തേയിലത്തോട്ടങ്ങളാക്കാന്‍ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, 1905ലെ ടീ റോളര്‍, 1920ലെ പെല്‍ട്ടണ്‍ വീല്‍, പണ്ട് തേയില കൊണ്ടു പോകാന്‍ ഹൈറേഞ്ചില്‍ സ്ഥാപിച്ച ലൈറ്റ് റെയില്‍ പാതയിലൂടെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ഭാഗങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തേയില നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ ഇവിടെ ആകര്‍ഷകമാംവിധം ഒരുക്കിയിട്ടുണ്ട്.
ബി. സി. രണ്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ചിതാഭസ്മകലശമാണ് മറ്റൊരു പ്രധാന പ്രദര്‍ശന വസ്തു. പരന്പരാഗത തേയില ഉത്പാദന സന്പ്രദായം, വിവിധ തരം തേയിലകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്.
സമയം 10 മണി മുതല്‍ 5 മണി വരെ. (എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നു)
പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 10 രൂപ.
വിലാസം :
ടാറ്റാ ടീ മ്യൂസിയം
നല്ലതണ്ണി എസ്റ്റേറ്റ്
മൂന്നാര്‍, ഇടുക്കി.

പാണ്ടിക്കുഴി


















തേക്കടില്‍ നിന്ന് 5 കി. മീ.
വനം, വന്യജീവി ഫോട്ടോഗ്രഫിയ്ക്ക് പറ്റിയ സ്ഥലമാണ് ഇടുക്കി ജില്ലയിലെ പാണ്ടിക്കുഴി. സമൃദ്ധമായ സസ്യലതാദികളും തുള്ളിച്ചാടിയൊഴുകുന്ന അരുവികളും പാണ്ടിക്കുഴിയെ മോഹനമാക്കുന്നു. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ചെല്ലാര്‍ കോവിലിനടുത്താണ് പാണ്ടിക്കുഴി.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ തേനി 60 കി. മീ., ചങ്ങനാശ്ശേരി 93 കി. മീ.
സമീപസ്ഥ വിമാനത്താവളം മധുര 140 കി. മീ., കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 190 കി. മീ.

പട്ടുമല













പച്ചപ്പട്ടു വിരിച്ചതുപോലെയുള്ള കുന്നാണ് ഈ മേഖലയ്ക്ക് ഈ പേരു കൊടുത്തത്. പീരുമേട്ടിലെ പട്ടുമലയ്ക്ക് അഭൌമമായൊരു സൌന്ദര്യമാണ്. ലോകത്തിലെ മറ്റേതു സ്ഥലത്തേക്കാളും വ്യത്യസ്തം എന്ന് സന്ദര്‍ശകരെ അനുഭവിപ്പിക്കുന്ന ഒരു സൌന്ദര്യമുണ്ട് പട്ടുമലയ്ക്ക്. പട്ടുമലയുടെ നെറുകയിലെ വേളാങ്കണ്ണി മാതാ പള്ളി പ്രശസ്തമായൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. പള്ളിയുടെ തൊട്ടടുത്തു തന്നെ ചാരുതയാര്‍ന്നൊരു പൂന്തോട്ടവുമുണ്ട്.
എത്തേണ്ട വിധം
പീരുമേട്ടില്‍ നിന്ന് 17 കി. മീ. കിഴക്ക്, തേക്കടിയില്‍ നിന്ന് 27 കി. മീ. പടിഞ്ഞാറ്
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ കോട്ടയം 75 കി. മീ.
സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 150 കി. മീ.

പീരുമേട്






















ഇടുക്കിയിലെ കുമിളിയില്‍ നിന്ന് 40 കി. മീ.
സമുദ്ര നിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണ് പീരുമേട്. തേയില, കാപ്പി, റബ്ബര്‍, ഏലം, യൂക്കാലി തോട്ടങ്ങള്‍ പീരുമേടിനെ ഹരിതാഭമാക്കുന്നു. പുല്‍മേടുകളും വെള്ളച്ചാട്ടങ്ങളും പൈന്‍ കാടുകളും ഈ പ്രദേശത്തിന്‍റെ ആകര്‍ഷണങ്ങളാണ്.
ട്രെക്കിങ്, സൈക്ലിങ്, കുതിരസവാരി എന്നിവയ്ക്ക് ഏറെ അനുയോജ്യമാണ് പീരുമേട്.

പുല്‍മേട്
















പെരിയാര്‍ നദിയോട് ചേര്‍ന്ന് പുല്ലില്‍ പുതഞ്ഞു കിടക്കുന്ന മലനിരയാണ് പുല്‍മേട്. ഇവിടെ നിന്നാല്‍ ശബരിമല ക്ഷേത്രം കാണാം. ശബരിമലയിലേയ്ക്ക് പോകാനുള്ള കാട്ടുവഴികളില്‍ ഒന്നുകൂടിയാണ് പുല്‍മേട്.
ജീപ്പില്‍ മാത്രമേ പുല്‍മേട്ടിലെത്താനാകൂ. സംരക്ഷിത മേഖലയായതിനാല്‍ വനം വകുപ്പിന്‍റെ പ്രത്യേകാനുമതി ആവശ്യമാണ്.
വിലാസം :
വൈല്‍ഡ് ലൈഫ് പ്രിസര്‍വേഷന്‍ ഓഫീസര്‍
തേക്കടി
ഫോണ്‍ 322027
റേഞ്ച് ഓഫീസര്‍
വള്ളക്കടവ്
ഫോണ്‍ 352515

ചെല്ലാര്‍കോവില്‍














കുമിളിയില്‍ നിന്ന് 15 കി. മീ.
പീരുമേടിന്‍റെ ഭാഗമായ ചെല്ലാര്‍ കോവിലില്‍ ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്. പ്രകൃതിസുന്ദരമാണ് ഈ പ്രദേശം. ചെല്ലാര്‍ കോവിലില്‍ ഗ്രാമത്തിന്‍റെ ഒരു ഭാഗം കുത്തനെയിറങ്ങി തമിഴ്നാട്ടിലെ കന്പത്തുള്ള തെങ്ങിന്‍ തോപ്പില്‍ അവസാനിക്കുന്നു.

വണ്ടിപ്പെരിയാര്‍ 


























തേക്കടിയില്‍ നിന്ന് 18 കി. മീ.
തേയില, കാപ്പി, കുരുമുളക് കൃഷി കൊണ്ട് സന്പന്നമായ പ്രദേശമാണ് വണ്ടിപ്പെരിയാര്‍. ഈ ടൌണിന്‍റെ ഒത്ത നടുവിലൂടെ പെരിയാര്‍ ഒഴുകുന്നു. സര്‍ക്കാര്‍ കൃഷിത്തോട്ടം, പൂന്തോട്ടം എന്നിവ വണ്ടിപ്പെരിയാറിലുണ്ട്. മലഞ്ചരക്ക് വ്യാപാരകേന്ദ്രം കൂടിയാണ് വണ്ടിപ്പെരിയാര്‍.

വണ്ടന്‍മേട്




















കുമളിയില്‍ നിന്ന് 25 കി. മീ.
ലോകപ്രശസ്തമായ ഏലം വില്‍പ്പനകേന്ദ്രമാണ് വണ്ടന്‍മേട്. ഇവിടത്തെ ലേലകേന്ദ്രത്തിലേയ്ക്ക് ആഗോള വ്യാപാരികളുടെ ഒഴുക്കാണ്.

രാമക്കല്‍മേട്

















തേക്കടി മൂന്നാര്‍ പാതയില്‍ നെടുങ്കണ്ടത്ത് നിന്ന് 16 കി. മീ.
പ്രശാന്തമായ അന്തരീക്ഷവും ഇളങ്കാറ്റും രാമക്കല്‍മേടിനെ സ്വച്ഛന്തമായൊരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു. മലമുകളില്‍ നിന്നാല്‍ തമിഴ് ഗ്രാമങ്ങളായ കന്പം, ബോഡി എന്നിവയുടെ വിദൂര ദൃശ്യങ്ങള്‍ കാണാം. ഇടുക്കിയില്‍ നിന്ന് 45 കിലോ മീറ്ററും മൂന്നാറില്‍ നിന്ന് 75 കിലോ മീറ്ററും അകലെയാണ് രാമക്കല്‍മേട്.
രാവിലെ 9.30ന് മൂന്നാര്‍ നിന്നും 10.30ന് കോട്ടയത്തു നിന്നും 9.30ന് എറണാകുളത്തു നിന്നും രാമക്കല്‍മേട്ടിലേയ്ക്ക് ബസ് സര്‍വീസുണ്ട്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ ചങ്ങനാശ്ശേരി 93 കി. മീ.
സമീപസ്ഥ വിമാനത്താവളം മധുര 140 കി. മീ., കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 190 കി. മീ.
സഹ്യാദ്രി ആയുര്‍വേദ കേന്ദ്രം
പീരുമേട് ഡവലപ്മെന്‍റ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പള്ളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ആയുര്‍വേദ കേന്ദ്രമാണ് 'സഹ്യാദ്രി'. 35 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്വന്തം മരുന്നു ചെടിത്തോട്ടത്തില്‍ നിന്നാണ് ഈ സ്ഥാപനം, ചികിത്സയ്ക്കാവശ്യമായ ഔഷധ സസ്യങ്ങള്‍ ശേഖരിക്കുന്നത്. വിവിധ രോഗ ചികിത്സയ്ക്കും സുഖചികിത്സയ്ക്കും പറ്റിയയിടമാണ്.
വിലാസം :
ഡയറക്്ടര്‍
പീരുമേട് ഡവലപ്മെന്‍റ് സൊസൈറ്റി
പീരുമേട്, ഇടുക്കി
ഫോണ്‍ 332097, 332247
ഫാക്സ് 332096

തട്ടേക്കാട് പക്ഷിസങ്കേതം, 















ഇടതൂര്‍ന്ന വനവും പുല്‍മേടുകളുമുള്ള പ്രദേശമാണ് ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലുള്ള തട്ടേക്കാട്. അപൂര്‍വ്വമായ അഞ്ഞൂറോളം സ്പീഷീസിലെ പക്ഷികളുടെ ആവാസസ്ഥാനം കൂടിയാണിത്. അതുകൊണ്ട് തന്നെ പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സലീം അലിയുടെ പേരിട്ട് ഒരു പക്ഷിസങ്കേതമാക്കി കേരള സര്‍ക്കാര്‍ തട്ടേക്കാടിനെ സംരക്ഷിക്കുന്നു. ലോകപ്രശസ്തമാണ് ഈ പക്ഷിസങ്കേതം. കൊച്ചി നഗരത്തില്‍ നിന്ന് 58 കി. മീ. അകലെയാണ് തട്ടേക്കാട്.
പെരിയാറിന്‍റെ രണ്ടു കൈവഴികള്‍ക്ക് നടുവില്‍ 25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഉപദ്വീപാണ് തട്ടേക്കാട്. നിരവധി അപൂര്‍വ്വ പക്ഷികള്‍ക്കു പുറമേ 28 ഇനങ്ങളിലുള്ള മൃഗങ്ങള്‍, വന്പന്‍ വൃക്ഷങ്ങള്‍, ഒന്പത് ഇനങ്ങളിലെ ഉരഗങ്ങള്‍ എന്നിവയും തട്ടേക്കാടിലുണ്ട്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ ആലുവ 48 കി. മീ.
സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 44 കി. മീ.

ഇടുക്കി വന്യമൃഗസങ്കേതം















ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്ന് 40 കി. മീ.
തൊടുപുഴ, ഉടുന്പന്‍ചോല താലൂക്കുകളിലായി 77 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഇടുക്കി വന്യമൃഗസങ്കേതം സമുദ്രനിരപ്പില്‍ നിന്ന് 450 748 മീറ്റര്‍ ഉയരെയാണ് സ്ഥിതി ചെയ്യുന്നത്. ചെറുതോണിപ്പുഴയ്ക്കും പെരിയാറിനും ഇടയ്ക്കുള്ള വനഭൂമിയാണിത്. ഇടതൂര്‍ന്ന നിത്യഹരിത വനമാണ് ഈ മേഖലയില്‍. ആന, കാട്ടുപോത്ത്, മാന്‍, കാട്ടുനായ്ക്കള്‍, കാട്ടുപന്നി, കടുവ തുടങ്ങിയ മൃഗങ്ങള്‍ ഇവിടെയുണ്ട്. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍ തുടങ്ങിയ പാന്പുകളും മൈന, ബുള്‍ബുള്‍, മരംകൊത്തി, പൊന്‍മാന്‍ തുടങ്ങിയ പക്ഷികളും ഈ വനത്തിലുണ്ട്. ഇടുക്കി അണക്കെട്ടിന് വളരെ അടുത്താണ് ഈ വന്യമൃഗസങ്കേതം. പെരിയാറിലൂടെ ബോട്ട് സവാരി ലഭ്യമാണ്.
എത്തേണ്ട വിധം
കൊച്ചിയില്‍ നിന്ന് തൊടുപുഴയ്ക്ക് 58 കി. മീ. അല്ലെങ്കില്‍ കോട്ടയം ചങ്ങനാശ്ശേരി റൂട്ട് വഴി തൊടുപുഴയ്ക്ക്.
സമീപസ്ഥ റെയില്‍വേസ്റ്റേഷനുകള്‍ കോട്ടയം 114 കി. മീ., ചങ്ങനാശ്ശേരി 114 കി. മീ.
സമീപസ്ഥ വിമാനത്താവളങ്ങള്‍ മധുര വിമാനത്താവളം 140 കി. മീ., കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 190 കി. മീ.

പെരിയാര്‍ വന്യമൃഗസങ്കേതം
















തേക്കടി, ഇടുക്കി ജില്ലയിലെ കുമിളിയില്‍ നിന്ന് 4 കി. മീ.
കേരളത്തിന്‍റെ അഭിമാനമാണ് ഈ വന്യമൃഗസങ്കേതം. പെരിയാര്‍ തടാകത്തിന്‍റെ കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടം ഏറ്റവും ഹരിതാഭമാകുന്ന മേഖലയില്‍ ഒന്നുകൂടിയാണിത്. ആന, മാന്‍, കടുവ, സിംഹവാലന്‍കുരങ്ങ് തുടങ്ങി ഒട്ടേറെ മൃഗങ്ങള്‍ ഇവിടെ അധിവസിക്കുന്നു. തടാകത്തില്‍ ബോട്ട് സവാരി നടത്തുന്പോള്‍, അരികിലെ പുല്‍മേട്ടില്‍ വിഹരിക്കുന്ന ആനക്കൂട്ടങ്ങളെ കാണാനാകും. തേക്കടി വനത്തിലൂടെ ട്രെക്കിങ് നടത്തിയാല്‍ മധ്യത്തുള്ള കല്ലന്പലത്തില്‍ (മംഗള ദേവീ ക്ഷേത്രം) എത്താനാകും.
കാട്ടാനകളുടെ ഫോട്ടോയെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തേക്കടി.
തടാകത്തിന്‍റെ പശ്ചാത്തലത്തില്‍ താമസസൌകര്യമൊരുക്കുന്ന രണ്ടു സ്ഥാപനങ്ങള്‍ തേക്കടിയിലുണ്ട്, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായിരുന്ന ലേക് പാലസും ആരണ്യ നിവാസും. ചെറിയൊരു ദ്വീപിലാണ് ലേക് പാലസ്. തടാകക്കരയിലാണ് ആരണ്യ നിവാസ്. ഇവ കെ.ടി.ഡി.സി ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ കോട്ടയം 114 കി. മീ.
സമീപസ്ഥ വിമാനത്താവളം മധുര 140 കി. മീ., കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 190 കി. മീ.
തൃശ്ശങ്കു, പീരു മലകള്‍


തൃശ്ശങ്കു മല
പീരുമേടില്‍ നിന്ന് 4 കി. മീ., കുട്ടിക്കാനത്ത് നിന്ന് അര കിലോമീറ്റര്‍
അസാധാരണ സൌന്ദര്യമുള്ള മലന്പ്രദേശങ്ങളാണിവ. ശ്വാസം പിടിച്ചു കൊണ്ട് ഈ സൌന്ദര്യം ആസ്വദിക്കണമെന്നു മാത്രം. ഈ കുന്നുകള്‍ക്കു മുകളില്‍ നിന്ന് അസ്തമയ സൂര്യനെ കാണുന്നത് തികഞ്ഞ സൌന്ദര്യ ദര്‍ശനം തന്നെ. പക്ഷേ താഴോട്ട് നോക്കുന്നത് ചങ്കുറപ്പോടെ വേണം. ഇളങ്കാറ്റിന്‍റെ തലോടലില്‍, പ്രകൃതി ഭംഗി നുകര്‍ന്നുകൊണ്ട് നടക്കാന്‍ പറ്റിയ പാതകളാണ് ഇവിടെ.

പീരുമല

പീരുമേട്ടില്‍ നിന്ന് 4 കി. മീ., കുട്ടിക്കാനത്ത് നിന്ന് ഒരു കി. മീ.
അന്ത്യകാലം ഇവിടെ കഴിച്ചുകൂട്ടിയ പീരു മുഹമ്മദ് എന്ന സൂഫി സന്യാസിയില്‍ നിന്നാണ് ഈ മലയ്ക്ക് പേരു കിട്ടിയത്. സഞ്ചാരികളുടേയും ട്രെക്കിങ് വിനോദകരുടേയും ഇഷ്്ടയിടം കൂടിയാണിത്.
സൂഫി മുസോളിയം, ദിവാന്‍റെ വസതി, രാജകുടുംബാംഗങ്ങളുടെ വേനല്‍ക്കാല വസതി എന്നിവയും ഇവിടെയുണ്ട്. എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ കോട്ടയം 75 കി. മീ.
സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 180 കി. മീ.

വാഗമണ്‍
എത്ര പറഞ്ഞാലും തീരാത്ത കഥകളും വിവരണങ്ങളുമുണ്ട് വാഗമണിനെക്കുറിച്ച്. പക്ഷേ കേട്ടറിയാനോ വായിച്ചറിയാനോ പറ്റുന്നതല്ല വാഗമണിന്‍റെ ചന്തം. അത് അനുഭവിക്കാനുള്ളതാണ്. സീസണില്‍ പുല്‍പ്പച്ച പുതച്ച് കിടക്കുന്ന ഉണ്ടക്കുന്നുകള്‍ മാത്രമല്ല വാഗമണ്‍. ഈ ഭൂമിയ്ക്ക് ഗൂഢമായൊരു സൌന്ദര്യമുണ്ട്. ഒരു പക്ഷേ, സാമീപ്യം കൊണ്ട് മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന ഒരു സൌന്ദര്യം. തങ്ങള്‍, മുരുകന്‍, കുരിശുമല എന്നിങ്ങനെ മൂന്നു മതങ്ങളുടെ മുദ്രകള്‍ പേറുന്ന കുന്നുകള്‍ വാഗമണിനടുത്താണ്. അസാധാരണമാംവിധം നിശ്ശബ്്ദമായ, ചെങ്കുത്തായ പൈന്‍മരക്കാടും വാഗമണിന്‍റെ ഭാഗം തന്നെ. കുരിശുമലയില്‍ പളളിയുടെ വകയായി പ്രവര്‍ത്തിക്കുന്ന ഡയറി ഫാമും സന്ദര്‍ശിക്കാവുന്ന ഇടമാണ്.
എത്തേണ്ട വിധം
പീരുമേടില്‍ നിന്ന് 25 കി. മീ. റോഡു യാത്ര ചെയ്താല്‍ വാഗമണിലെത്താം.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ കോട്ടയം 100 കി. മീ.
സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 175 കി. മീ.

വട്ടവട


















മൂന്നാറിന് 45 കി. മീ. കിഴക്ക് സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഗ്രാമമാണ് വട്ടവട. ഒരു പക്ഷേ ഇനിയും തിരിച്ചറിയപ്പെടാതെ കിടക്കുന്ന വിനോദസഞ്ചാര സാധ്യതകള്‍ ഈ ചെറുഗ്രാമത്തിനുണ്ട്. മൂന്നാറിന് തേയിലത്തോട്ടങ്ങള്‍ എന്നതു പോലെ വട്ടവടയ്ക്ക് പച്ചക്കറിത്തോട്ടങ്ങളാണ് സൌന്ദര്യം പകരുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 6500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന വട്ടവടയില്‍ ശൈത്യകാലത്തു പോലും സഹിക്കാവുന്ന തണുപ്പേ അനുഭവപ്പെടാറുള്ളൂ. മലഞ്ചരിവുകളെ തട്ടുകളായി തിരിച്ചാണ് ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്. ചിത്രശലഭങ്ങളും പക്ഷികളും നിറഞ്ഞ സ്ഥലമാണിത്. കൊടൈക്കനാല്‍, ടോപ് സ്റ്റേഷന്‍, മാട്ടുപ്പെട്ടി, കാന്തള്ളൂര്‍, മീശപ്പുലിമല എന്നിവിടങ്ങളിലേയ്ക്ക് കാനനയാത്ര ചെയ്യാന്‍ പറ്റിയയിടം കൂടിയാണിത്. കാട്ടിലൂടെ ജീപ്പിലും ബൈക്കിലും യാത്ര നടത്താനും കാട്ടിനുളളില്‍ ക്യാന്പ് സംഘടിപ്പിക്കാനും സ്വകാര്യ ഏജന്‍സികളുടെ സേവനം ലഭ്യമാണ്.
എത്തേണ്ട വിധം
മൂന്നാറില്‍ നിന്ന് 45 കി. മീ. റോഡ് യാത്ര
സമീപസ്ഥ റെയില്‍വേസ്റ്റഷന്‍ എറണാകുളം ജങ്ഷന്‍ 175 കി. മീ.
സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 155 കി. മീ
.

ഗതാഗതം

തീവണ്ടിപ്പാത ഇല്ലാത്തതിനാല്‍ 

റോഡുമാര്‍ഗ്ഗം മാത്രമേ ഇടുക്കി 
ജില്ലയിലേക്ക് എത്തിച്ചേരാന്‍  
സാധിക്കുകയുള്ളൂ. ദേശീയപാത 
49ഉം ദേശീയപാത 220ഉം, 8,13,14,17,18,
19, 13, 21 എന്നീ സംസ്ഥാനപാതകളും 
ജില്ലയിലൂടെ കടന്നുപോകുന്നു.

അടുത്തുള്ള വിമാനത്താവളങ്ങള്‍

കൊച്ചി - 110 കി.മീ.
മധുര - 200 കി.മീ.

അടുത്തുള്ള പ്രധാന റെയില്‍ 

വേ സ്റ്റേഷനുകള്‍

കോട്ടയം - 114 കി.മീ.
എറണാകുളം - 115 കി.മീ.