Related Posts with Thumbnails

2010-10-25

ആന്ധ്രാപ്രദേശ്‌


ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്‌ ആന്ധ്രാപ്രദേശ്‌ (ఆంధ్ర ప్రదేశ్ ). തെലുങ്ക്‌ ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം ഹൈദരാബാദ് ആണ്‌. വടക്ക്‌ ഛത്തീസ്ഗഡ്‌, ഒറീസ, മഹാരാഷ്ട്ര; തെക്ക്‌ തമിഴ്‌നാട്‌; കിഴക്ക്‌ ബംഗാള്‍ ഉള്‍ക്കടല്‍; പടിഞ്ഞാറ്‌ കര്‍ണ്ണാടക എന്നിവയാണ്‌ ആന്ധ്രാപ്രദേശിന്റെ അതിര്‍ത്തികള്‍ . വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നാലാമതും ജനസംഖ്യ അടിസ്ഥാനത്തില്‍അഞ്ചാമതും വലിയ ഇന്ത്യന്‍ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം"  എന്നാണ് അറിയപ്പെടുന്നത്. ഇവിടെകൃഷിചെയ്യുന്നതില്‍70 ശതമാനവും നെല്ലാണ്. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും ഗോദാവരിയും. പുതുച്ചേരി (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ യാനം ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്തിഥി ചെയ്യുന്നത്.

മുന്‍ കാലങ്ങളില്‍ഈ പ്രദേശം ആന്ധ്രാപഥം, ആന്ധ്രാദേശം, ആന്ധ്രാവനി, ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബര്‍1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.


ചരിത്രം




മഹാഭാരതത്തിലും ഐതെരീയ ബ്രാഹ്മണ ഇതിഹാസത്തിലും ആന്ധ്രാ രാജ്യത്തെ പരാമര്‍ശിച്ചിട്ടുണ്ട്. മൌര്യരാജാക്കന്‍മാരുടെ കാലത്തും ആന്ധ്ര എന്ന രാജ്യം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഭരതന്റെ നാട്യശാസ്ത്രത്തിലും "ആന്ധ്രാ വംശത്തെ" കുറിച്ച് പരാമര്‍ശം ഉണ്ട്. ഗുണ്ടൂര്‍ ജില്ലയിലെ ഭട്ടിപ്റോലു ഗ്രാമത്തില്‍ കാണുന്ന ലിഖിതങ്ങള്‍  തെലുങ്ക് ഭാഷയുടെ വേരുകളിലേക്കു വഴിതെളിക്കുന്നു. ചന്ദ്രഗുപ്ത മൗര്യനെ സന്ദര്‍ശിച്ച മെഗാസ്തീന്‍സ് 3 കോട്ടനഗരങ്ങളും, 10,000 കാലാള്‍പ്പടയും, 200 കുതിരപ്പടയും, 1000 ആനകളും ഉള്ള ആന്ധ്രാരാജ്യത്തെ വര്‍ണ്ണിക്കുന്നുണ്ട്. രണ്ടായിരത്തിമുന്നൂറു കൊല്ലം മുമ്പ് ഉത്തരേന്ത്യ മുഴുവന്‍  കാല്‍നടയായി സഞ്ചരിച്ച ഗ്രീക്കുസഞ്ചാരിയായിരുന്നു മെഗസ്തനിസ്.



B. C നാലാം നൂറ്റാണ്ടില്‍ മൗര്യന്മാര്‍  ആന്ധ്രയുടെ മേല്‍ അധികാരമുറപ്പിച്ചു. മൗര്യരാജവംശം തകര്‍ന്നപ്പോള്‍ സതവാഹന രാജവംശം ബിസി 3ആം നൂറ്റാണ്ടില്‍ ആന്ധ്രയെ സ്വതന്ത്രമാക്കി. സതവാഹനമാരിലെ പതിനേഴാമത്തെ രാജാവായ ഹലന്‍ ഏറെ പ്രസിദ്ധനായി. അവരുടെ ഭരണകാലത്ത് കലയ്ക്കും സാഹിത്യത്തിനും വളരം പ്രാധാന്യം സിദ്ധിച്ചു. നാനൂറിലേറെ വര്‍ഷം സതവാഹനന്മാര്‍ രാജ്യം ഭരിച്ചതായി രേഖകളുണ്ട്. മൌര്യന്‍മാരുടെ ഭരണം പോലെ ശക്തമായിരുന്നു സതവാഹനന്‍മാരുടെയും ഭരണം. ഗുണ്ടൂരിലെ അമരാവതിയും സതവാഹനന്‍മാരുടെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. അക്കാലത്ത് റോമന്‍  സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. അതിനു തെളിവായി റോമന്‍ നാണയങ്ങള്‍ ആ പ്രദേശത്ത് നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബുദ്ധമതസ്മാരകങ്ങളില്‍ അധികവും സ്ഥാപിക്കപ്പെട്ടത് അക്കാലത്തായിരുന്നു. തച്ചുശാസ്ത്രത്തില്‍ അമരാവതി എന്നൊരു സമ്പ്രദായത്തിനും തുടക്കം കുറിച്ചു. സാതവാഹനന്മാരിലെ അവസാനത്തെ രാജാവ് 

യജ്ഞ ശ്രീ ശാതകര്‍ണ്ണി ആയിരുന്നു. എഡി 220ല്‍സതവാഹന്മാര്‍  ക്ഷയിച്ചപ്പോള്‍  ഇക്ഷ്വാകു രാജവംശം, ചോള രാജവംശം, പല്ലവ രാജവംശം, ആനന്ദഗോത്രികള്‍, കിഴക്കന്‍  ചാലൂക്യന്മാര്‍ തുടങ്ങി പല രാജവംശങ്ങള്‍  തെലുങ്കുദേശം ഭരിച്ചു. കടപ്പ പ്രദേശത്തുള്ള അഞ്ചാം നൂറ്റാണ്ടില്‍ നിന്നുള്ള ലിഖിതങ്ങള്‍  ചോളഭരണകാലത്ത് തെലുങ്ക് ഭാഷ നിലനിന്നിരുന്നു എന്നതിന്റെ തെളിവു തരുന്നു. പ്രാകൃതം, സംസ്കൃതം ഭാഷകളെ പുറന്തള്ളി തെലുങ്കു ഭാഷ പ്രചാരത്തിലായത് ഈ കാലഘട്ടത്തിലാണ്. വിനുകോണ്ടയിൽ നിന്നു ഭരിച്ചിരുന്ന വിഷ്ണുകുന്ദിനന്മാരാണ് തെലുങ്ക് ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്. പിന്നീട് കിഴക്കന്‍  ചാലൂക്യന്മാര്‍  വെര്‍ഗി തലസ്ഥാനമാക്കി കുറേക്കാലം ആന്ധ്ര ഭരിച്ചു. ഏകദേശം 1022 ADയില്‍ ചാലൂക്യരാജാവ് രാജരാജനരേന്ദ്രന്‍  രാജമുന്ദ്രിയില്‍ നിന്ന് ഭരണം നടത്തി.