Related Posts with Thumbnails

2011-01-17

യൂണിവേഴ്‌സല്‍ ചാര്‍ജര്‍



Fun & Info @ Keralites.net

യാത്രയിലാകാം അല്ലെങ്കില്‍ മറ്റേതെങ്കിലും അവസരത്തില്‍. മൊബൈലിന്റെ ചാര്‍ജ് തീര്‍ന്നുപോയിട്ടുള്ള അനുഭവം മിക്കവര്‍ക്കും പുതുമയുള്ളതാകില്ല. ഇത്തരം അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ ചാര്‍ജര്‍ കൈയിലില്ലെങ്കില്‍ കാര്യം പരുങ്ങലിലാകും. കാരണം കൂടെയുള്ളവരുടെ കൈയിലെ ചാര്‍ജറുകള്‍ ഉണ്ടാകാമെങ്കിലും പലപ്പോഴും അവ മറ്റു കമ്പനികളുടെ മൊബൈലുകളില്‍ ഉപയോഗികിക്കാനുള്ളവയാകും. നമ്മുടെ മൊബൈലിന് പറ്റില്ല. എല്ലാ മൊബൈല്‍ ചാര്‍ജുകളും ഒരേ രീതിയിലുള്ളതായിരുന്നുവെങ്കില്‍ എന്ന് ആരും ചിന്തിച്ചുപോകുന്നത് ഇത്തരം അവസരങ്ങളിലാണ്.

ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാന്‍ പോകുകയാണ്. എന്നുവെച്ചാല്‍ ഒരു യൂണിവേഴ്‌സല്‍ ചാര്‍ജര്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ഏത് കമ്പനി ഡിവിഡി ഇറക്കിയാലും ഏത് ഡിവിഡി പ്ലെയറിലും അത് ഉപയോഗിക്കാന്‍ കഴിയും എന്ന് പറയുമ്പോലെ, ഏത് കമ്പനി മൊബൈല്‍ ഫോണ്‍ ഇറക്കിയാലും അവയിലെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ചാര്‍ജര്‍ -അതാണ് യൂണിവേഴ്‌സല്‍ ചാര്‍ജര്‍ അഥവാ പൊതുചാര്‍ജര്‍.

യൂറോപ്പിലാണ് പൊതുചാര്‍ജര്‍ എന്ന സങ്കല്‍പം ആദ്യം പ്രാവര്‍ത്തികമാവുന്നത്. പതിനാലോളം പ്രമുഖ മൊബൈല്‍ കമ്പനികളാണ് ഈ സംരഭത്തില്‍ പങ്കാളികളാവുന്നത്. യൂറോപ്യന്‍ കമ്മീഷനാണ് ഈ നീക്കത്തിന് പിന്നില്‍. ഈ വര്‍ഷം തന്നെ പദ്ധതി പ്രാവര്‍ത്തികമാവുമെന്ന് കമ്മീഷന്‍ പറയുന്നു.

യു.എസ്.ബി ഡാറ്റാ കേബിളുകള്‍ ഉപയോഗിക്കുന്ന (Data Enabled Phone) ഫോണുകളിലാണ് ആദ്യം ഈ ശ്രമം നടക്കുന്നത്. ഫോണിനെ കമ്പ്യൂട്ടറുമായും ചാര്‍ജറുമായും ബന്ധിപ്പിക്കുന്ന യു.എസ്.ബി കേബിളിന്റെ രൂപം ഓരേ രീതിയിലാക്കുകാണ് ചെയ്യുക. ഇപ്പോള്‍ തന്നെ ഇത്തരം കേബിളുകളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഭാഗം ഒരേ രീതിയിലാണെങ്കിലും ഫോണുമായി ബന്ധിപ്പിക്കുന്ന ഭാഗം പല കമ്പനികള്‍ക്കും പലതാണ്.

ഇനി മുതല്‍ ഇറങ്ങുന്ന ഫോണ്‍ കേബിളുകളുടെ ഫോണുകളുമായി ബന്ധിപ്പിക്കുന്ന ഭാഗവും ഓരേ വലിപ്പമുള്ളതായിരിക്കും. അതിനാല്‍ ഒരേ യു.എസ്.ബി ചാര്‍ജര്‍ കേബിള്‍ എല്ലാത്തരം മൊബൈലുകളിലും ഉപയോഗിക്കാം. എന്നാല്‍ ആധുനിക രീതിയിലുള്ള മൊബൈലുകളില്‍ മാത്രമേ ഈ സൗകര്യം സാധ്യമാകൂ. പഴയ രീതിയിലുള്ള പിന്‍ ടൈപ്പ് ചാര്‍ജറുകളുള്ള ഫോണുകളില്‍ ഈ സൗകര്യം നടക്കില്ല.

ആപ്പിള്‍, എല്‍ജി, സാംസങ്, നോക്കിയ, സോണി എറിക്‌സണ്‍ തുടങ്ങി പ്രാധാനപ്പെട്ട കമ്പനികളെല്ലാം പുതിയ സംരഭത്തില്‍ കൈകോര്‍ക്കുന്നുണ്ട്. ആപ്പിളിന്റെ അടുത്ത ഐഫോണ്‍ ഇത്തരത്തിലുള്ളതായിരിക്കും എന്ന് സൂചനയുണ്ട്.

കമ്പ്യൂട്ടറുകളുടെ ജോലികള്‍ മൊബൈലുകള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് പലരും ജോലി സ്ഥലങ്ങളിലും വീടുകളിലും മറ്റിടങ്ങളിലുമായി വെവ്വേറെ ചാര്‍ജറുകളാണ് കൊണ്ടുനടക്കുന്നത്. അതിനാല്‍ ആധുനിക ലോകത്തിന് ഭീഷണിയായി മാറുന്ന ഈമാലിന്യ ഭീഷണി ഏറുന്നു. ഇത് ഒരു പരിധിവരെ കുറക്കാനും പുതിയ ശ്രമത്തിനാവും. വൈകാതെ ലോകം മുഴുവന്‍ ഈ രീതി പിന്തുടരുമെന്ന് പ്രതീക്ഷിക്കാം

Fun & Info @ Keralites.net

പിഞ്ചുകുഞ്ഞിന് അമ്മ കരള്‍ പകുത്തുനല്കി




ചെന്നൈ: ഒരുവയസ്സുള്ള പെണ്‍കുഞ്ഞിന് അമ്മ കരള്‍ പകുത്തുനല്കി. ശ്രീലങ്കയിലെ നാവികസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പിറവിയിലെ മഞ്ഞപ്പിത്തബാധയുള്ള കുഞ്ഞിനെ സ്വന്തം കരള്‍ മാറ്റിവെച്ച് രക്ഷിച്ചത്. സങ്കീര്‍ണമായ ശസ്ത്രക്രിയ ചെന്നൈയിലെ ഗ്ലോബല്‍ ഹോസ്​പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് സിറ്റിയില്‍ പ്രൊഫ. മുഹമ്മദ് റെലയുടെ നേതൃത്വത്തിലാണ് നടന്നത്.

ശ്രീലങ്കയിലെ നാവികഉദ്യോഗസ്ഥന്‍ അശോകന്റെയും നിരാഷയുടെയും മകള്‍ പൂജാനി അമേഷിക പിറവിയിലെ മഞ്ഞപ്പിത്തബാധ എന്ന 'ബിലൈരി അട്രേസ്യ' രോഗത്തോടെയാണ് ജനിച്ചത്.

ജനിച്ചതുമുതല്‍ പൂജാനിയില്‍ മഞ്ഞപ്പിത്തനില ഉയര്‍ന്നുകൊണ്ടിരുന്നു. തുടക്കത്തില്‍ മഞ്ഞപ്പിത്ത അളവ് കുറച്ചുനിര്‍ത്താന്‍ ശ്രീലങ്കയിലെ ആസ്​പത്രിഅധികൃതര്‍ക്ക് കഴിഞ്ഞു. രോഗം നിലനില്‍ക്കുന്നതിനാല്‍ കുഞ്ഞ് ഇഴഞ്ഞുനടക്കുകയോ ഇരിക്കുകയോ ചെയ്തില്ല. കരള്‍ മാറ്റിവെക്കുകമാത്രമാണ് കുഞ്ഞിനെ രക്ഷിക്കാനുള്ള മാര്‍ഗമെങ്കിലും ശ്രീലങ്കയില്‍ ഇതിന് സൗകര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ശ്രീലങ്കന്‍ ആസ്​പത്രിഅധികൃതര്‍ കുഞ്ഞിന്റെ ശസ്ത്രക്രിയ ഗ്ലോബല്‍ ആസ്​പത്രിയിലെ പ്രൊഫ. മുഹമ്മദ് റെലയെക്കൊണ്ട് നിര്‍വഹിക്കാന്‍ ശുപാര്‍ശചെയ്തു. ശസ്ത്രക്രിയാചെലവ് ശ്രീലങ്കന്‍ നാവിക അധികൃതര്‍ വഹിച്ചു.

ശസ്ത്രക്രിയ നിശ്ചയിക്കുമ്പോള്‍ കുഞ്ഞിന് 5.4 കിലോഗ്രാംമാത്രമാണ് തൂക്കം. ശിശുക്കളില്‍ കരള്‍ മാറ്റിവെക്കുന്നത് സങ്കീര്‍ണമാണ്. കുട്ടിക്ക് ഏറ്റവും അനുയോജ്യമായത് അമ്മയുടെ കരളാണെന്ന് കണ്ടെത്തി. ഇരുപത്തിനാല് വയസ്സുള്ള അമ്മയുടെ കരളിന്റെ 250 ഗ്രാം നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ എടുത്ത് പൂജാനിയില്‍ ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി മാറ്റിവെച്ചു. കുഞ്ഞും അമ്മയും ഇപ്പോള്‍ സുഖമായിരിക്കുന്നു. പുനര്‍ജന്മംപോലെ പൂജാനി അമ്മയുടെ ത്യാഗത്തിന്റെ പുണ്യം നുണയുന്നു.

''കുഞ്ഞ് ഒരു വയസ്സുമാത്രമുള്ള കുട്ടിയായതിനാലും അമ്മയുടെതന്നെ കരള്‍ മാറ്റിവെച്ചതിനാലും സ്വീകരിച്ച കരള്‍ ശരീരം തിരസ്‌കരിക്കാനുള്ള സാധ്യത വളരെവളരെ കുറവാണെന്ന് പ്രൊഫ. മുഹമ്മദ് റെല പറഞ്ഞു. ഡോ. റെല കഴിഞ്ഞ ചില മാസങ്ങളില്‍മാത്രം 15 ശിശുക്കളില്‍ കരള്‍ മാറ്റിവെച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 400 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. പൂജാനിയുടെ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപ ചെലവായി.

ഡോ. രാജശേഖര്‍ പെരുമള്ള, ഡോ. വേണുഗോപാല്‍ കോട്ട, ഡോ. ഗോമതി നരസിംഹന്‍, ഡോ. എസ്. വിവേകാനനന്ദന്‍, ഡോ. ശിവരാജ്, ഡോ. ജോയ് വര്‍ഗീസ്, ഡോ. അരുണ്‍ കൃഷ്ണമൂര്‍ത്തി, ഡോ. വിശ്വരൂപ് പോള്‍ എന്നിവരടങ്ങുന്ന സംഘം ശസ്ത്രക്രിയയില്‍ സഹായികളായി എന്ന് ഗ്ലോബല്‍ ആസ്​പത്രി അധ്യക്ഷന്‍ ഡോ. കെ. രവീന്ദ്രനാഥ് പറഞ്ഞു.

www.keralites.net        

ക്യാന്‍സറിനുള്ള പ്രതിവിധി നമ്മുടെ അടുക്കളയിലുണ്ട്‌



ഇക്കാലത്ത്‌ ആരോഗ്യരംഗത്ത്‌ ഒരു ഭീഷണിയായി പടരുന്ന മാരകരോഗമാണ്‌ ക്യാന്‍സര്‍. ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ക്യാന്‍സര്‍ ചികില്‍സ ഫലപ്രദമാകില്ല എന്നതാണ്‌ ഏറ്റവും വലിയ വെല്ലുവിളി. ക്യാന്‍സര്‍ മൂലമുള്ള മരണം ലോകത്തും ഇന്ത്യയിലും വര്‍ദ്ധിച്ചുവരികയാണ്‌. എന്നാല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ചേരുവകള്‍ ഇന്ത്യാക്കാരുടെ അടുക്കളയിലുണ്ട്‌.

പക്ഷെ അവ ഫലപ്രദമായി ഉപയോഗിക്കാറില്ലെന്ന്‌ മാത്രം. പാശ്‌ചാത്യരെ പോലെ നമ്മളും ഫാസ്‌റ്റ്‌ഫുഡിന്‌ പിന്നാലെ പോകുന്നതാണ്‌ ഇതിന്‌ ഒരു കാരണം. വെളുത്തുള്ളി, മഞ്ഞള്‍, കപ്പല്‍മുളക്‌ തുടങ്ങിയവയിലാണ്‌ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുള്ളത്‌.

ക്യാന്‍സറിനെ പ്രതിരോധിക്കാനും ക്യാന്‍സര്‍ ചികില്‍സ ഫലപ്രദമാകാനും മഞ്ഞള്‍, വെളുത്തുള്ളി, കപ്പല്‍മുളക്‌ എന്നിവയ്‌ക്ക്‌ കഴിയുമെന്ന്‌ കാന്‍സാസ്‌ സര്‍വ്വകലാശാലയിലെ ക്യാന്‍സര്‍ ഗവേഷകനായ പ്രൊഫസര്‍ ഡോ ശ്രീകാന്ത്‌ ആനന്ദ്‌ പറയുന്നു. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിന്‍ ക്യാന്‍സര്‍ ചികില്‍സയ്‌ക്ക്‌ ഫലപ്രദമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതിനാല്‍ അമേരിക്കയില്‍ നല്‍കുന്ന ക്യാന്‍സര്‍ മരുന്നുകളില്‍ കുര്‍കുമിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ക്യാന്‍സര്‍ അതീവഗുരുതരമായ അവസ്ഥായാണ്‌. അതിനാല്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കണം. മേല്‍പ്പറഞ്ഞവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ക്യാന്‍സര്‍ വരാതിരിക്കാനും ക്യാന്‍സര്‍ ചികില്‍സയ്‌ക്കും ഇത്‌ ഏറെ ഫലപ്രദമാണ്‌- ഡോക്‌ടര്‍ ശ്രീകാന്ത്‌ ആനന്ദ്‌ പറയുന്നു.

thanks webdunia

2011-01-13

ടിന്റുമോന്* തമാശകള്!!!!!



***************
വാര്‍ത്ത- ചന്ദ്രനില്‍ വെള്ളം കണ്ടെത്തി
ടിന്‍റുമോന്‍-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ
***************
ടീച്ചര്‍- Al2 O3 എന്നു വച്ചാല്‍ എന്താണ് ?
ചിഞ്ചുമോല്‍- അലുമിന
ടീച്ചര്‍- എങ്കില്‍ Fe2 O3 എന്നാല്‍ എന്താണ് ?
ടിന്‍റുമോന്‍- ഫിലോമിന
***************
ബസില്‍ ടിന്‍റുമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്‍- ഇതെന്‍റെ സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല്‍ ഇട്ടിരുന്നു
ടിന്‍റുമോന്‍- അപ്പോ ഒരു ടബിള്‍ മുണ്ട് മടക്കി ഇതിന്‍റെ മുകളിലിട്ടാല്‍ ഈ ബസ് എന്‍റെയാകുവോ ?
***************
ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി.
ടിന്‍റുമോന്‍- കഥകളി റേറ്റ് എത്രയാ ?
കഥകളിക്കാരന്‍- കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ
ടിന്റുമോന്‍:പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല്‍ മതി
***************
ടീച്ചര്‍- ഭാവിയില്‍ ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ?
ടുട്ടുമോന്‍- എനിക്കു ഡോക്ടറാകണം
ചിഞ്ചുമോള്‍- എനിക്ക് ഒരമ്മയാകണം
ടിന്‍റുമോന്‍- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി..
***************
ഭാര്യയുമായി പിണങ്ങിയ ടിന്‍റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു- അത്താഴത്തിനെന്താ ?
ഭാര്യ- വിഷം
ടിന്‍റുമോന്‍- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!
***************
ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !!
***************
പഠനത്തില്‍ മോശമായ ടിന്‍റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- എല്ലാ മക്കളും അച്ഛന്‍മാരെപ്പോലെ പഠിച്ച് മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ ജോര്‍ജിന്‍റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്‍ശിവാദാസിന്‍റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്‍റുമോനും നന്നായി പഠിച്ചാല്‍ അച്ഛന്‍റെ കസേരയില്‍ ഇരിക്കാം..
ടിന്‍റുമോന്‍- അപ്പോള്‍ അച്ചന്‍റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??

******************

കേടാക്കിയ ഒരു ടൈം പീസ് അച്ഛന്റെ കയ്യില്‍കൊടുത്തു ടിന്റുമോന്‍ :
സമയം പറയാമോ ?
അച്ഛന്‍ : സമയം പറയണമെങ്കില്‍ മിനിമംവലിയ സൂചിയും ചെറിയ സൂചിയും എവിടാഎന്നറിയണം .
കുറച്ചലോചിച്ച ശേഷം ടിന്റുമോന്‍ :
വലിയ സൂചി നമ്മുടെ കിണറ്റില്‍ . ചെറിയസൂചി അരിച്ചാക്കില്‍.. ഇനി സമയം പറ
അച്ഛന്‍ : ഇശ്വര!!

**********

വാക്യത്തില്‍ പ്രയോഗിക്കുക
“ക്രിയാത്മകം ”
ടിന്റുമോന്‍ : ടീച്ചര്‍ ക്ലാസ്സില്‍ ക്രിയാത്മകംഎന്ന വാക്കിന്റെ അര്‍ഥം ചോദിച്ചപ്പോള്‍ആര്‍ക്കുംഉത്തരം കിട്ടിയില്ല … !!!


***********

ടീച്ചര്‍ : “ടിന്റുമോനെ .. ഇത്തവണയുംനിനക്ക് geography-ക്ക് മൊട്ട പൂജ്യം ആണ് .നീ എന്താപഠിക്കാത്തത് ?”
ടിന്റുമോന്‍ : “അച്ഛന്‍ പറയാറുണ്ട് . ലോകംഅനുദിനം മാറികൊണ്ടിരിക്കുകയാണെന്ന്.ലോകം ഒന്ന് സെട്ട്ലെ ആയിക്കോട്ടെ .
എന്നിട്ട് പഠിക്കാം !”

**********

ടുണ്ടുമോന്‍: ചെറുപ്പം മുതലേ കവിതഎന്റെയൊരു weakness ആണ് …നിനക്കോ??
ടിന്റുമോന്‍ : കവിത മാത്രമല്ല അവളുടെഅനിയത്തിമാരും എന്റെ weaknessആയിരുന്നു !

**********

ടിന്റുമോന്‍ : അച്ഛാ ,ഒരു സന്തോഷ വാര്‍ത്തഉണ്ട് !
അച്ഛന്‍ : എന്താ ?
ടിന്റുമോന്‍ : അച്ഛന്‍ പറഞ്ഞില്ലേ ഞാന്‍ ഈതവണത്തെ exams എങ്കിലും pass ആയാല്‍1000 rs എനിക്ക്തരാമെന്നു
അച്ഛന്‍ : ഉവ്വ് !!!
ടിന്റുമോന്‍ : അച്ഛന്റെ 1000 rs പോയിട്ടില്ല….ഹാപ്പി ആയില്ലേ …?

മുഖകാന്തിക്ക്‌ വെള്ളരി ഉത്തമം


മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നവരാണ്‌ ഏറെയും. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പച്ചമഞ്ഞള്‍, വെള്ളരി, രക്‌തചന്ദനം എന്നിവയ്‌ക്കൊക്കെ മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന കാര്യം പുതുതലമുറയില്‍പ്പെട്ട പലര്‍ക്കും അറിയില്ല. ഇതില്‍ മുഖ്യസ്ഥാനമാണ്‌ വെള്ളരിക്കുള്ളത്‌.


പച്ചയായി കഴിക്കാവുന്ന സലാഡ്‌ വെള്ളരി അല്ലെങ്കില്‍ ബ്‌ളെസിങ്‌ വെള്ളരിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍-സി (അസ്‌ക്കോര്‍ബിക്‌ ആസിഡ്‌, കാഫിക്‌ ആസിഡ്‌), വിറ്റാമിന്‍- ഇ തുടങ്ങിയവ ചര്‍മ്മ സംരക്ഷണത്തിന്‌ ഏറെ സഹായകരമാണ്‌. വെള്ളരിയില്‍ തൊണ്ണൂറു ശതമാനവും ജലമാണ്‌. ഇതു സൗന്ദര്യസംരക്ഷണത്തിന്‌ സഹായകരമാണ്‌.


വെള്ളരിയുടെ അകം ഭാഗം കുഴമ്പുപോലരച്ച്‌ മുഖത്തിടുക വഴി ഇതിലടങ്ങിയിരിക്കുന്ന സിലിക്കയുടെ സാന്നിധ്യവും കൂടുതലുള്ള ജലാംശവും ചര്‍മ്മത്തിനെ മൃദുവും തിളക്കവുമുള്ളതാക്കി മാറ്റുന്നു. ചര്‍മ്മത്തിലെ നിര്‍ജ്‌ജീവ കോശങ്ങളെ നീക്കം ചെയ്‌ത്‌ ചുളിവുകള്‍ ഇല്ലാതാക്കുന്നതിലും വെള്ളരി ഫലപ്രദമാണ്‌. വെള്ളരി കഷണങ്ങള്‍ വട്ടത്തില്‍ മുറിച്ച്‌ കണ്‍പോളകളില്‍ വയ്‌ക്കുന്നത്‌ വഴി കണ്ണുകള്‍ക്ക്‌ കുളിര്‍മ്മയും ഉന്മേഷവും ലഭ്യമാകുമെന്നത്‌ മാത്രമല്ല ചുറ്റുമുള്ള കറുപ്പ്‌ നിറം മാറാനും സഹായകരമാകും. വെള്ളരി കുഴമ്പായി അരച്ച്‌ ഉള്ളംകാലില്‍ ഇടുന്നത്‌ ഉറക്കക്കുറവിനുള്ള ഒരു പ്രതിവിധിയാണ്‌. വേനലില്‍ ചൂടേറ്റ്‌ വികൃതമാകുന്ന മുഖചര്‍മ്മത്തിന്‌ വെള്ളരിക്കുഴമ്പ്‌ വളരെ നല്ല ഒരു പ്രതിവിധിയാണ്‌.


മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന്‌ ഒരു ഒറ്റമൂലി


ഒരു ഇടത്തരം സാലഡ്‌ വെള്ളരിയും രണ്ട്‌ ടീസ്‌പൂണ്‍ തേനും എടുക്കുക. വെള്ളരി നന്നായി അരച്ച ശേഷം ഒരു തുണിയില്‍ ഒഴിച്ച്‌ കുഴിയന്‍ പാത്രത്തിലേക്ക്‌ അരിച്ചിറങ്ങുംവിധം പതിനഞ്ച്‌ മിനിറ്റ്‌ വയ്‌ക്കുക. അരിച്ചെടുത്ത വെള്ളരിച്ചാറില്‍ തേന്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതത്തില്‍ തുണി മുക്കി പിഴിയാതെ മുഖവും കഴുത്തും പൊതിയുക. മൂന്ന്‌ നാല്‌ മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കുക. ഈ മിശ്രിതം അരക്കപ്പോളം ഉണ്ടാക്കി ഒരാഴ്‌ച ഫ്രിഡ്‌ജില്‍ സൂക്ഷിച്ച്‌ ഉപയോഗിക്കാം.

thanks belivenews

ചിരിക്കുമ്പോള്‍ സൂക്ഷിക്കുക, പനി പടരും!


സിംഗപ്പൂര്‍: തുമ്മുമ്പോഴുള്ളതിനേക്കാള്‍ പനി പകരാനുള്ള സാധ്യത ചിരിക്കുമ്പോഴാണെന്ന് സിംഗപ്പൂരില്‍ നടത്തിയ ശ്രദ്ധേയമായ പഠനം കണ്ടെത്തി. പനി ബാധിച്ചവരില്‍ നിന്നു പുറത്തുവരുന്ന ജലകണങ്ങളെ സെക്കന്‍ഡില്‍ രണ്ടരലക്ഷം ഫ്രെയിമുകളെടുക്കാവുന്ന ശക്തിയേറിയ ക്യാമറയും കൂറ്റന്‍ കണ്ണാടിയുമുപയോഗിച്ച് നിരീക്ഷിച്ചാണ് ചികിത്സാരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയേക്കാവുന്ന കണ്ടെത്തലുകള്‍ നടത്തിയത്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും പുറത്തുവിടുന്ന ജലകണങ്ങളുടെ ചിത്രങ്ങളെടുത്തു പഠനത്തിനു വിധേയമാക്കി. 1.08 ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ മുതല്‍മുടക്കുള്ള പഠനത്തിന് ചുക്കാന്‍ പിടിക്കുന്നത് ജൂലിയന്‍ ടാങ് എന്ന വൈറോളജിസ്റ്റും സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്​പ്പിറ്റലും ചേര്‍ന്നാണ്.ചൂളമടിക്കുമ്പോഴും ചിരിക്കുമ്പോഴുമാണ് കൂടുതല്‍ വേഗത്തില്‍ ജലദോഷം പടരുകയെന്നാണ് കണ്ടെത്തല്‍. ചിരിക്കുമ്പോള്‍ ശക്തമായും കൂടുതല്‍ സ്ഥലത്ത് വ്യാപിക്കുന്ന രീതിയിലുമാണ് ജലകണങ്ങള്‍ പുറത്തുവരിക. പാടുമ്പോള്‍ പെട്ടെന്നു പകരുന്ന രീതിയില്‍ അണുക്കള്‍ വ്യാപിക്കുന്നുവെന്ന് ടാങ് വ്യക്തമാക്കുന്നു.

രോഗാണുക്കള്‍ പകരുന്ന വിധം വ്യക്തമാകുന്നതോടെ രോഗാണുബാധ തടയാന്‍ ഫലപ്രദമായ മാര്‍ഗം സ്വീകരിക്കാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.


thanks mathrubhumi

സ്വര്‍ണ വില പവന് 12,000 വരെ കുറയും!


സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വര്‍ണ വില കൂപ്പുകുത്താന്‍ പോവുകയാണെന്ന് ആഗോള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍‌കുന്നു. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും ഊഹക്കച്ചവടം നടത്തി സ്വര്‍ണ വില പെരുപ്പിക്കുന്ന നിക്ഷേപകര്‍ മറ്റ് നിക്ഷേപങ്ങളിലേക്ക് തിരിയുകയും ചെയ്താല്‍ ഇന്ത്യയില്‍ സ്വര്‍ണ വില പവന് 12,000 ആകാമെന്നാണ് പുതിയ വിലയിരുത്തല്‍.

ജനുവരി ആദ്യ ആഴ്ച, ന്യൂയോര്‍ക്ക്‌ കമ്മോഡിറ്റി എക്‌സ്ചേഞ്ചില്‍ സ്വര്‍ണവില 3.7 ശതമാനം ഇടിഞ്ഞ്‌ ഔണ്‍സിന്‌ (31.5 ഗ്രാം) 1,368.90 ഡോളറിലെത്തി. ഔണ്‍സിന്‌ 1440 ഡോളറിനു മുകളിലെത്തിയ ശേഷമാണ്‌ വിലയില്‍ കനത്ത കുറവുണ്ടായത് എന്നത് ശ്രദ്ധേയമാണ്‌. ലണ്ടന്‍ മെറ്റല്‍ എക്‌സ്ചേഞ്ചിലും സ്വര്‍ണം അവധി വ്യാപാരം തിരിച്ചടി നേരിട്ടു. അഞ്ച്‌ ആഴ്ചകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ ആഗോള വിപണിയില്‍ സ്വര്‍ണം വ്യാപാരം പൂര്‍ത്തിയാക്കിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്‌.ലാഭം കിട്ടുമെന്ന പ്രതീക്ഷയോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന പ്രവണത അപകടകരമാണെന്നും അടുത്ത് പൊട്ടാന്‍ പോകുന്ന കുമിള സ്വര്‍ണ വിലയാണെന്നും കഴിഞ്ഞ മാസം കേരള അഡിഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ പറയുകയുണ്ടായി. അത് ശരിവയ്ക്കുന്ന തരത്തിലാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വാരം കൊച്ചി വിപണിയില്‍ സ്വര്‍ണ വില പവന്‌ 280 രൂപ കുറഞ്ഞ്‌ 15240 രൂപയായിരുന്നു.

സ്വര്‍ണ വില കൂപ്പുകുത്താന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് മൂന്ന് കാരണങ്ങളാണ്. അമേരിക്കന്‍ സാമ്പത്തിക മേഖല ഉണരുന്നതും ഡോളര്‍ കരുത്ത് ആര്‍ജ്ജിക്കുന്നതുമാണ് ഒരു കാരണം. 'കടലാസു കച്ചവട'ത്തിലൂടെ തുടര്‍ച്ചയായി വില ഉയര്‍ത്തിയിരുന്ന വന്‍കിട ഊഹക്കച്ചവടക്കാര്‍ സ്വര്‍ണത്തെ തഴയുന്നതാണ് മറ്റൊരു കാരണം.ഇന്ത്യയും ചൈനയും വന്‍ സാമ്പത്തിക ശക്തികളായി ഉയര്‍ന്ന് അമേരിക്കന്‍ ഡോളറിനെ ചെറുത്താല്‍ സ്വര്‍ണമായിരിക്കും ഏറ്റവും മികച്ച നിക്ഷേപമെന്ന ധാരണം തകര്‍ന്നത് മൂന്നാമത്തെ കാരണവും. കമ്പോള ഉത്‌പന്നങ്ങളുടെ വിലക്കയവും നാണയപ്പെരുപ്പവും ഇരുരാജ്യങ്ങളെയും വലിഞ്ഞ് മുറുക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തികവളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്താന്‍ ആവില്ലെന്ന തിരിച്ചറിവില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവെടിഞ്ഞ് കൂടുതല്‍ സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയും എന്നുറപ്പ്.

thanks webduniaസുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വര്‍ണ വില കൂപ്പുകുത്താന്‍ പോവുകയാണെന്ന് ആഗോള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍‌കുന്നു. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും ഊഹക്കച്ചവടം നടത്തി സ്വര്‍ണ വില പെരുപ്പിക്കുന്ന നിക്ഷേപകര്‍ മറ്റ് നിക്ഷേപങ്ങളിലേക്ക് തിരിയുകയും ചെയ്താല്‍ ഇന്ത്യയില്‍ സ്വര്‍ണ വില പവന് 12,000 ആകാമെന്നാണ് പുതിയ വിലയിരുത്തല്‍.

ജനുവരി ആദ്യ ആഴ്ച, ന്യൂയോര്‍ക്ക്‌ കമ്മോഡിറ്റി എക്‌സ്ചേഞ്ചില്‍ സ്വര്‍ണവില 3.7 ശതമാനം ഇടിഞ്ഞ്‌ ഔണ്‍സിന്‌ (31.5 ഗ്രാം) 1,368.90 ഡോളറിലെത്തി. ഔണ്‍സിന്‌ 1440 ഡോളറിനു മുകളിലെത്തിയ ശേഷമാണ്‌ വിലയില്‍ കനത്ത കുറവുണ്ടായത് എന്നത് ശ്രദ്ധേയമാണ്‌. ലണ്ടന്‍ മെറ്റല്‍ എക്‌സ്ചേഞ്ചിലും സ്വര്‍ണം അവധി വ്യാപാരം തിരിച്ചടി നേരിട്ടു. അഞ്ച്‌ ആഴ്ചകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ ആഗോള വിപണിയില്‍ സ്വര്‍ണം വ്യാപാരം പൂര്‍ത്തിയാക്കിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്‌.ലാഭം കിട്ടുമെന്ന പ്രതീക്ഷയോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന പ്രവണത അപകടകരമാണെന്നും അടുത്ത് പൊട്ടാന്‍ പോകുന്ന കുമിള സ്വര്‍ണ വിലയാണെന്നും കഴിഞ്ഞ മാസം കേരള അഡിഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ പറയുകയുണ്ടായി. അത് ശരിവയ്ക്കുന്ന തരത്തിലാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വാരം കൊച്ചി വിപണിയില്‍ സ്വര്‍ണ വില പവന്‌ 280 രൂപ കുറഞ്ഞ്‌ 15240 രൂപയായിരുന്നു.

സ്വര്‍ണ വില കൂപ്പുകുത്താന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് മൂന്ന് കാരണങ്ങളാണ്. അമേരിക്കന്‍ സാമ്പത്തിക മേഖല ഉണരുന്നതും ഡോളര്‍ കരുത്ത് ആര്‍ജ്ജിക്കുന്നതുമാണ് ഒരു കാരണം. 'കടലാസു കച്ചവട'ത്തിലൂടെ തുടര്‍ച്ചയായി വില ഉയര്‍ത്തിയിരുന്ന വന്‍കിട ഊഹക്കച്ചവടക്കാര്‍ സ്വര്‍ണത്തെ തഴയുന്നതാണ് മറ്റൊരു കാരണം.ഇന്ത്യയും ചൈനയും വന്‍ സാമ്പത്തിക ശക്തികളായി ഉയര്‍ന്ന് അമേരിക്കന്‍ ഡോളറിനെ ചെറുത്താല്‍ സ്വര്‍ണമായിരിക്കും ഏറ്റവും മികച്ച നിക്ഷേപമെന്ന ധാരണം തകര്‍ന്നത് മൂന്നാമത്തെ കാരണവും. കമ്പോള ഉത്‌പന്നങ്ങളുടെ വിലക്കയവും നാണയപ്പെരുപ്പവും ഇരുരാജ്യങ്ങളെയും വലിഞ്ഞ് മുറുക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തികവളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്താന്‍ ആവില്ലെന്ന തിരിച്ചറിവില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവെടിഞ്ഞ് കൂടുതല്‍ സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയും എന്നുറപ്പ്.

thanks webdunia

2011-01-06

ആരും പരിധിക്കു പുറത്തല്ല


ആരും പരിധിക്കു  പുറത്തല്ല

മൊബൈലില്‍ ഭാര്യയെ ശല്യം ചെയ്യുന്നുവെന്ന പരാതിയുമായാണ് പ്രവാസിയായ ഭര്‍ത്താവ് സൈബര്‍ സെല്ലിലെത്തിയത്. തന്റെ വീട്ടിലെ നമ്പറിലേക്ക് ആരോ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. ഉറവിടം കണ്ടെത്തണമെന്ന അയാളുടെ പരാതിക്കു പിറകെ പോയ പൊലിസ് കണ്ടെത്തിയത് അയാളുടെ വീട്ടില്‍ നിന്ന് തിരിച്ചും മിനിറ്റുകളോളം ഫോണ്‍വിളി പോയിട്ടുണ്ടെന്നാണ്. പരാതി അതോടെ അവസാനിച്ചു. മരുമകളുടെ ഫോണില്‍ അജ്ഞാത കോളുകള്‍ വരുന്നുവെന്ന ഭര്‍തൃപിതാവിന്റെ പരാതിയുടെ ഗതിയും ഇതു തന്നെയായിരുന്നു.
ഓര്‍കുട്ടിലൂടെ പരിചയപ്പെട്ടവര്‍ ഇ-മെയില്‍ പാസ്‌വേഡും ഓര്‍കുട്ട് പാസ്‌വേഡുമൊക്കെ പ്രണയാര്‍ദ്ര ദിനങ്ങളില്‍ കൈമാറി. ഇടക്കെപ്പോഴോ അവര്‍ തമ്മില്‍ പിണങ്ങി. അര്‍ധരാത്രിയിലും വീട്ടിലെ നമ്പറിലേക്കും തന്റെ മൊബൈല്‍ ഫോണിലേക്കും തുരുതുരാ കോളുകള്‍ വരുന്നതാണ് പിന്നീടവള്‍ കണ്ടത്. അശ്ലീല ചുവയുള്ള സംസാരമായിരുന്നു അറ്റന്‍ഡ് ചെയ്ത കോളുകളിലൊക്കെയും. അമ്പരന്ന വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. ഹോട്ട് ചാറ്റിങ്ങിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് കാമുകിയുടെ ഓര്‍കുട്ട് പേജില്‍ അവളുടെ വീട്ട്‌നമ്പറും മൊബൈല്‍ നമ്പറും പ്രത്യക്ഷപ്പെട്ടത് അവള്‍ പോലും അറിയാതെയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഐടി മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ അടുക്കുന്നു. ഒരു വര്‍ഷം കഴിയുന്നതിനിടെ കാമുകന് മറ്റ് ബന്ധങ്ങളുണ്ടെന്നറിഞ്ഞതോടെ ഉടക്കി പിരിഞ്ഞു. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ പിടി വിട്ടു പോയിരുന്നു. കാമുകന്‍ അവളുടെ പാസ്‌വേഡുപയോഗിച്ച് അവളുടെ തന്നെ ഓര്‍കുട്ടില്‍ അവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തി. വെബ്‌സൈറ്റിലും ഫോട്ടോകള്‍ നല്‍കി. യുവതിയുടെ കല്യാണം ഉറപ്പിച്ചിരുന്നത് മുടങ്ങിയെന്ന് പറയേണ്ടതില്ല. കൈതെറ്റിയ പാസ്‌വേഡ് തന്റെ ജീവിതം തന്നെ തകര്‍ത്തതിന്റെ ഞെട്ടലില്‍ നിന്ന് അവള്‍ ഇനിയും മുക്തയായിട്ടില്ല. സംസ്ഥാനത്തെ ഏത് മനശ്ശാസ്ത്രജ്ഞന്റെ അരികിലെത്തിയാലും അവരുടെ ഇപ്പോഴത്തെ സന്ദര്‍ശകരില്‍ മഹാഭൂരിപക്ഷവും സൈബര്‍ കുറ്റ കൃത്യങ്ങളുടെ ഇരകളാണ് എന്ന് ബോധ്യമാവും. ഭാവനാതീതമാണ് അതിന്റെ വ്യാപ്തി. വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ദമ്പതികളുമൊക്കെ ഇരകളാണ്. ആ പട്ടികയുടെ നീളം ഏറെയാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശരാശരി 500നും 700നും ഇടക്ക് പരാതികള്‍ ഓരോ ദിവസവും പൊലീസ് സ്‌റ്റേഷനിലെത്തുന്നുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും മൊബൈല്‍ഫോണ്‍ ശല്യങ്ങളാണ്. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് കാളുകള്‍ ചെയ്യാമെന്നു വന്നതോടെ ഈ ശല്യം ക്രമാതീതമായി കൂടിയിരിക്കുന്നു. +77777, +443 തുടങ്ങി പിടികിട്ടാത്ത നമ്പറുകളാണ് നെറ്റ് കാളുകള്‍ക്കുള്ളത്. പെട്ടെന്ന് പിടികൂടാനാവില്ലെന്ന സൗകര്യവും ഈ കാളുകള്‍ക്കുണ്ട്. രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള കണക്ഷനുകളായതുകൊണ്ട് അതിന്റെ ഉറവിടം തേടി പോവുക സാധാരണ നിലയില്‍ നടക്കാത്ത കാര്യമാണ്. എന്നാല്‍ ശല്യക്കാരെ പിടികൂടാന്‍ തീരുമാനിച്ചിറങ്ങിയാല്‍ അതിനൊരു പ്രയാസവുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാം. ടൈം പാസിനുവേണ്ടി നാട്ടിലുള്ള വീട്ടമ്മമാരെ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗള്‍ഫില്‍ ഉയര്‍ന്ന കമ്പനികളില്‍ ജോലിയുണ്ടായിരുന്ന രണ്ടു പേര്‍ നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ടത് ഈയിടെയാണ്.
2010 നവംബര്‍ വരെ സംസ്ഥാനത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടപടിയെടുത്ത കേസുകള്‍ 114 എണ്ണമാണ്. 2009ല്‍ ഇത് 83 ആയിരുന്നു. വര്‍ഷം കഴിയുന്തോറും കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് സൈബര്‍ സെല്ലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2005ല്‍ വെറും മൂന്ന് കേസുകളാണ് നടപടിയെടുക്കുന്ന ഘട്ടം വരെ എത്തിയിരുന്നത് എന്നറിയുക. മാനക്കേട് നോക്കാതെ കുറ്റവാളികളെ കണ്ടെത്തണമെന്ന വാശിയോടെ കേസുകള്‍ക്ക് പിറകെ പോകാന്‍ കൂടുതല്‍ ആളുകള്‍ തയാറായി തുടങ്ങിയതിന്റെ ലക്ഷണമാണ് 2010ല്‍ കേസുകളിലുണ്ടായ ക്രമാതീതമായ വളര്‍ച്ച. ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും മാനക്കേട് ഓര്‍ത്ത് പലരും ഇത്തരം സംഭവങ്ങള്‍ക്കുപിറകെ പോകാത്തതാണ് ഒരു പരിധിവരെ സാമൂഹിക ദ്രോഹികള്‍ക്ക് തുണയാകുന്നത്. സമൂഹമറിഞ്ഞാലുള്ള ദുരന്തമോര്‍ത്ത് തുടക്കത്തിലേ നുള്ളേണ്ട കുറ്റകൃത്യങ്ങള്‍ സ്ത്രീകളില്‍ പലരും കണ്ടില്ലെന്ന് നടിക്കുന്നു. വീട്ടമ്മമാര്‍ മാത്രമുള്ള വീടുകളില്‍ നിന്ന് ആരും അധികൃതരെ സമീപിക്കുകയില്ല. ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അവര്‍ സംഭവം മറച്ചുവെക്കുന്നു. ഒടുവില്‍ എല്ലാം അറിയുമ്പോള്‍ കാര്യങ്ങള്‍ അവളുടെ നിയന്ത്രണത്തിനപ്പുറമാവുന്നു. ഇത്തരം സംഭവങ്ങള്‍ അനവധിയാണ്. പല കോളുകളും അടച്ചൊരാട്ടില്‍ നിലച്ചുപോകാവുന്നതേയുള്ളൂ. അതിലും നിന്നില്ലെങ്കില്‍ പരാതി പറയുമെന്ന ഭീഷണി മതി. അതുപോലും നടക്കാതാവുമ്പോഴാണ് വലിയ ദുരന്തങ്ങളുണ്ടാവുന്നത്. മാരക വൈറസ് പോലെ മൊബൈലും ഇന്റര്‍നെറ്റും പടര്‍ന്നു പിടിക്കുമ്പോള്‍ നാം ജാഗരൂകരായേ പറ്റൂ. അതിന്റെ ശരിയും ശരികേടും മുതിര്‍ന്നവര്‍ അറിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ പുതുതലമുറ കൈവിട്ടുപോകുന്നതും ബന്ധങ്ങള്‍ അറ്റുപോകുന്നതും നിസ്സഹായരായി കാണേണ്ടി വരും. അതല്ല, ഈ വിപത്തിനെ കണ്ടില്ലെന്ന് നടിക്കാനാണ് ഭാവമെങ്കില്‍ പുതിയ ദുരന്തത്തിന് കാതോര്‍ക്കുക.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
മൊബൈലും സിം കാര്‍ഡും സ്വകാര്യസ്വത്താണ്. അത് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഉടമകളാണ് ഉത്തരവാദികള്‍.
മിസ്ഡ് കാള്‍ എത്തുന്നത് തെറ്റായ നമ്പറിലാണെങ്കില്‍ പരാതി നല്‍കാവുന്നതാണ്. മെസേജുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതില്‍ ഉള്ളടക്കം സംബന്ധിച്ച സൂക്ഷ്മത നല്ലതാണ്.
മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളെടുക്കുന്നതും അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും ശിക്ഷാര്‍ഹമാണ്. അപരിചിതര്‍ക്ക് ഫോണ്‍ കൈമാറുമ്പോള്‍ കരുതല്‍ വേണ്ടതാണ്. സമ്മാനവാഗ്ദാനങ്ങളും മറ്റുമായി വരുന്ന ഇ-മെയിലുകളില്‍ കുടുങ്ങാതിരിക്കുക. ഉപയോഗിക്കുന്ന പാസ്‌വേഡ് രഹസ്യമായി സൂക്ഷിക്കണം. കഫേകളില്‍ ഇമെയില്‍ പരിശോധിച്ചതിന് ശേഷം സൈന്‍ ഔട്ട് ചെയ്ത് മാത്രം പിന്‍വാങ്ങുക.
ശല്യപ്പെടുത്തുന്ന എല്ലാ ആശയവിനിമയങ്ങളും ഇമെയില്‍, ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള വിശദാംശങ്ങളും ഒരു മാറ്റവും വരുത്താതെ സൂക്ഷിക്കുക. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അത് ഉപകാരപ്രദമാവും. പീഡനത്തിന് ഇരയായാല്‍ അധികാരികള്‍ക്ക് പരാതി നല്‍കുക.
(അവസാനിച്ചു)



വില്ലനായി മാറുന്ന ഇലക്ട്രോണിക് ഉപഹാരങ്ങള്‍

 
സമൂഹത്തിലെ സകല മേഖലകളിലുള്ളവരുടെയും ദൈനംദിന ജീവിതത്തിലെ നിത്യോപയോഗ വസ്തുവായി മൊബൈല്‍ഫോണ്‍ മാറി കഴിഞ്ഞു. എന്നാല്‍ ഒരുപാട് ദോഷങ്ങളും അതിലേറെ ഗുണങ്ങളുമുള്ള ഈ ഉപകരണത്തിലെ ക്യാമറയുംസംഗീതവും മറ്റുംകാരണം മൊബൈല്‍ഫോണ്‍ കൂടെ കൊണ്ട്നടക്കുന്നത് പോലും നിരോധിക്കുന്ന സ്ഥലങ്ങള്‍ കൂടി കൂടി വരുന്നു. മരണം, അത്യാഹിതം തുടങ്ങിയ ശോകമൂകമായ അന്തരീക്ഷത്തിലും, പ്രാര്‍ത്ഥന വേളകള്‍, വിവിധ മീറ്റിംഗുകള്‍ തുടങ്ങിയ അവസരങ്ങളില്‍ മൊബൈലുകളില്‍ നിന്നും ഒഴുകിയെത്തുന്ന വ്യത്യസ്ത സംഗീതങ്ങളും അപശബ്ദങ്ങളും അലോസരമുണ്ടാകുന്നതും പതിവാണ്.
മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോക്താക്കളുടെ വര്‍ദ്ധനവിനുമനുസരിച്ചു അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ എണ്ണവും ആരോഗ്യ പ്രശ്നങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
കേമറ, ബ്ലുടൂത്ത്, വൈഫി, ജി.പീ.ആര്‍.എസ്. തുടങ്ങിയ ആധുനിക സൌകര്യങ്ങളുള്ള ഇത്തരം ഉപകരണങ്ങളുടെ സാങ്കേതിക മികവ് കൂടും തോറും പരിധിവിട്ടുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗവും, അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ക്ലിപ്പിങ്ങുകള്‍, ഫോട്ടോകള്‍ തുടങ്ങിയവ പരസ്പരം കൈമാറുന്നതിനു നിഷ്പ്രയാസം സാധിക്കുന്നു
സാങ്കേതിക തകരാറുകള്‍ മൂലം ഇത്തരം ഉപകരണങ്ങള്‍ റിപ്പയറിങ്ങിനോ സോഫ്റ്റ്വെയര്‍ മാറ്റുന്നതിനോ മറ്റോ കൊടുക്കുമ്പോള്‍ ഫോട്ടോകള്‍, പാസ്‌വേഡ് അടക്കമുള്ള ഡാറ്റകള്‍ എന്നിവ താല്‍ക്കാലികമായി നീക്കം ചെയ്‌താല്‍ പോലും നാമറിയാതെ അത് വീണ്ടും പുറത്തെടുക്കാന്‍ മൊബൈല്‍ ടെക്നീഷ്യന്‍മാര്‍ക്ക് നിഷ്പ്രയാസം സാധിക്കുമെങ്കില്‍ കളവുപോകുകയോ മറന്നു വെച്ചോ നഷ്ടപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തു അവിചന്തനീയം.
ഒരു കാലത്ത്‌ പ്രവാസികള്‍ തന്റെ നാട്ടിലുള്ള ബന്ധുമിത്രാതികള്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ ഉപഹാരമായി നല്‍കിയിരുന്നത് വാച്ചും വാക്കുമാനും റേഡിയോവുമൊക്കെ ആയിരുന്നെങ്കില്‍ ഇന്ന് ഡിവിഡി പ്ലേയറും ആധുനിക സൌകര്യങ്ങളെല്ലാം ഉള്ള ലാപ്ടോപ്പും മൊബൈല്‍ ഫോണുകളുമാണ് ഭാര്യക്കും സ്കൂളുകളില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ക്കുപോലും എത്തിച്ചു കൊടുക്കുന്നത്
സ്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍, ദൂരയാത്ര ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ തുടങ്ങിവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇനി പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും നാം വലിയ വിലകൊടുത്ത് നമ്മുടെ കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും നല്‍കുന്ന വിലപ്പെട്ട സമ്മാനങ്ങള്‍ വലിയൊരു ദുരന്തമായി മാറാതിരിക്കാന്‍ അത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ എങ്ങിനെ ഉപയോഗിക്കണമെന്നും എന്തിനു വേണ്ടി ഉപയോഗിക്കണമെന്നും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും അവബോധം ഉണ്ടാക്കുകയും ചെയ്‌താല്‍ തന്നെ ഇന്ന് ഒരു സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരു പരിധിവരെ സാധിക്കും

www.keralites.net        

2011-01-01

കെണിവെച്ച് കമ്പനികള്‍; വീഴുന്നത് കോടികള്‍


കെണിവെച്ച് കമ്പനികള്‍; വീഴുന്നത് കോടികള്‍


റീചാര്‍ജ് ചെയ്ത മൊബൈലില്‍ നിന്ന് വിളിക്കാതെ തന്നെ കാശ് അപ്രത്യക്ഷമാവുന്നത് കണ്ട് അമ്പരന്ന വീട്ടമ്മ അയല്‍ക്കാരുടെ സഹായം തേടി. ജി.പി.ആര്‍.എസ് സംവിധാനം ഫോണുപയോഗിച്ച് ആക്ടിവേറ്റ് ചെയ്തതാണെന്നും പന്ത്രണ്ടുകാരനായ തന്റെ മകനും കൂട്ടുകാരനും അതുപയോഗിച്ച് നീല വീഡിയോദൃശ്യങ്ങള്‍ കാണുന്നുണ്ടെന്നും അതുകൊണ്ടാണ് റീചാര്‍ജ് കാശ് ആവിയാകുന്നതെന്നും പാവം അമ്മ അറിഞ്ഞതേയില്ല. നല്ലവരായ അയല്‍ക്കാര്‍ അതവരെ അറിയിച്ചില്ല. കമ്പനിയിലേക്ക് വിളിച്ച് ജി.പി.ആര്‍.എസ് സൗകര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒന്നും സംഭവിക്കാത്തതുപോലെ മൊബൈല്‍ തിരിച്ചു നല്‍കുകയാണ് അവര്‍ ചെയ്തത്.
ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസസ് എന്ന ജി.പി.ആര്‍.എസ് ആക്ടിവേറ്റ് ചെയ്താല്‍ മൊബൈലിലേക്ക് എന്തും ഒഴുകിയെത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴി നിങ്ങള്‍ക്ക് ആരുമായും ആശയവിനിമയം നടത്താം. നൂറു മുതല്‍ ഇരുനൂറു രൂപവരെയുള്ള നിരക്കില്‍ രണ്ടു ജിഗാ ബൈറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ വരെ ഡൗണ്‍ലോഡ് ചെയ്യാം.
സുഹൃത്തുക്കളെ കണ്ടെത്താന്‍ മൊബൈല്‍ കമ്പനികള്‍ തന്നെ ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ഫ്രണ്ട് ഫൈന്‍ഡിങ് സൗകര്യം. ഈ സംവിധാനത്തിലൂടെ പരിചയപ്പെട്ട ശബ്ദത്തിന്റെ ഉടമയുമായി നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടി അടുപ്പത്തിലായത് പെട്ടെന്നാണ്. ഒടുവില്‍ പരസ്‌പരം കാണാനും ഒരുമിച്ചുജീവിക്കാനും തീരുമാനിച്ചു. മുംബൈയിലുള്ള കാമുകനെ കാണാന്‍ അവള്‍ ട്രെയിന്‍ കയറി. പാതിവഴി പിന്നിട്ടപ്പോഴാണ് രക്ഷിതാക്കള്‍പോലും വിവരം അറിയുന്നത്. അതും സൈബര്‍ സെല്ലിന്റെ സഹായത്തോടെ. റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കുട്ടിയെ സ്‌റ്റേഷനില്‍ തടഞ്ഞുവെച്ച് മാതാപിതാക്കള്‍ക്ക് കൈമാറിയതുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെട്ടു.
സുഹൃത്തുക്കളെ കണ്ടെത്താനുള്ള നിര്‍ദോഷസഹായമാണ് മൊബൈല്‍ കമ്പനികളുടെ ഭാഷയിലിത്. നല്ല തുക ചാര്‍ജായി നല്‍കിയാല്‍ കമ്പനി നല്‍കുന്ന നമ്പറില്‍ വിളിച്ച് നിങ്ങളുടെ ചുരുങ്ങിയ പ്രൊഫൈല്‍ നല്‍കാം. അത് റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നു. ഇങ്ങനെ റെക്കോഡ് ചെയ്ത വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ മിനിറ്റിന് ഇത്ര രൂപയെന്ന നിരക്കില്‍ ലഭ്യമാകും. ഈ നമ്പറില്‍ വിളിച്ചാല്‍ നേരത്തേ പ്രൊഫൈല്‍ നല്‍കിയയാളുടെ ഫോണ്‍ നമ്പറിലേക്ക് കമ്പനിയുടെ സഹായത്തോടെ കാള്‍ ചെല്ലും. സംസാരിക്കുന്ന ടോക് ടൈം എത്ര ദീര്‍ഘിക്കുന്നുവോ അത്രയും കമ്പനിയുടെ ലാഭം വര്‍ധിക്കുന്നു.
പ്രശസ്ത നഴ്‌സിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപമുള്ള ടവര്‍ ഒരു കേസിന്റെ ആവശ്യത്തിന് പരിശോധനക്കു വിധേയമാക്കിയ സൈബര്‍ സെല്‍ ഞെട്ടി. പതിനൊന്നു മുതല്‍ പുലര്‍ച്ചവരെ മണിക്കൂറുകളോളം കാളുകള്‍ പോകുന്നത് ഹോസ്റ്റലില്‍നിന്നാണ്. നൈറ്റ് ടൈം കാള്‍ ഓഫറില്‍ രാത്രി പതിനൊന്നു മണിമുതല്‍ ഏഴു വരെ കാളുകള്‍ക്ക് ഇളവുണ്ട്. കൂടുതല്‍ പേര്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ തയാറായാല്‍ കണക്ഷനുകളുടെ എണ്ണം പറഞ്ഞ് വിപണിയില്‍ അവരുടെ ഓഹരി മൂല്യം വര്‍ധിക്കുമെന്നതാണ് ഇതിനു പിറകിലെ കച്ചവടക്കണ്ണ്.
കമിതാക്കള്‍ക്കും ദമ്പതികള്‍ക്കുമൊക്കെ മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന കണ്ണഞ്ചും ഓഫറാണ് ജോടി സിം. മണിക്കൂറുകള്‍ നീളുന്ന പ്രണയ സല്ലാപത്തിന് പിന്നിലും ഇത്തരം സിമ്മുകളാണ്. ഓഹരി വിപണിയില്‍ കമ്പനിയുടെ മൂല്യം കൂട്ടുന്നത് ഇത്തരം കണക്ഷനുകളുടെ പേരുപയോഗിച്ചാണെന്നത് വേറെ കാര്യം. പഴയ പ്രേമകഥയിലെ ദല്ലാള്‍ വേഷമാണ് ഇപ്പോള്‍ മൊബൈല്‍ കമ്പനികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ പിറകെ പോയാലും പലപ്പോഴും ചെന്നെത്തുക വ്യാജവിലാസത്തില്‍ വിലസുന്ന കാമുകനിലായിരിക്കും. ചെറിയ തുകക്ക് റീ ചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് എസ്.എം.എസ് അയക്കാനുള്ള സൗകര്യവും ഫലപ്രദമായി ഉപയോഗിക്കുന്നത് കമിതാക്കളാണ്.
സംസാരിക്കുന്നവന്റെ ശബ്ദം മുപ്പതുകാരിയുടെയും ഇരുപതുകാരിയുടെയുമൊക്കെ ശബ്ദമാക്കി മാറ്റാന്‍ കഴിയുന്ന ഫോണുകളുമുണ്ട്. കേള്‍ക്കുന്നവന് സുന്ദരിയായ സ്ത്രീയുടെ പ്രണയാര്‍ദ്രമായ ശബ്ദമായേ തോന്നൂ. ശബ്ദത്തില്‍ മയങ്ങി ഏതു തട്ടിപ്പിനും കാമുകന്‍ ഇരയാവാന്‍ അധികമൊന്നും മെനക്കെടേണ്ടതില്ല. വിവിധ ഓഫറുകളും വ്യത്യസ്ത സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കുന്ന കമ്പനികള്‍ക്ക് അത് ആര് എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയേണ്ട കാര്യമില്ല. പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെടുമ്പോഴും അതുവഴി കോടികള്‍ കമ്പനികളുടെ പോക്കറ്റിലായിട്ടുണ്ടാവും.
2003ല്‍ 48000 കോടി രൂപയുടെ വരുമാനമാണ് ടെലിഫോണ്‍ മേഖലയിലുണ്ടായത്. 2008ല്‍ 1,69,000 കോടി രൂപയായി. 2001ല്‍ 30 ലക്ഷം ടെലിഫോണ്‍ ഉപഭോക്താക്കളാണ് രാജ്യത്ത്. 2010ല്‍ അത് 68.8 കോടിയായി. 2013ല്‍ ഇത് 99.3 കോടിയാവുമെന്നാണ് കണക്ക്. ഓരോ മാസവും രണ്ടു കോടി മൊബൈല്‍ കണക്ഷനാണ് പുതുതായി വിറ്റഴിയുന്നത്. 2005ല്‍ 5.23 കോടി മൊബൈല്‍ കണക്ഷനുണ്ടായിരുന്നത് 2010 മാര്‍ച്ച് ആയപ്പോഴേക്ക് 58.43 കോടി ആയി വര്‍ധിച്ചു. ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ ഇതിനു പുറമെയാണ്. മൊബൈല്‍ സാര്‍വത്രികമായതോടെ ലാന്‍ഡ് ലൈനുകള്‍ അപ്രത്യക്ഷമായി തുടങ്ങി. 2005ല്‍ 3.57 കോടി ലാന്‍ഡ്‌ലൈന്‍ കണക്ഷനുണ്ടായിരുന്ന ബി.എസ്.എന്‍.എല്ലിന് 2010 മാര്‍ച്ച് ആയപ്പോഴേക്ക് 2.78 കോടിയായി ചുരുങ്ങി.
കാണാമറയത്തിരുന്ന് കുറ്റകൃത്യങ്ങള്‍ ചെയ്യാമെന്ന അപകടകരമായ സൗകര്യമാണ് മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും നമുക്ക് നല്‍കുന്നത്. എന്നാല്‍, ഇതോടെ എല്ലാം അവസാനിക്കുന്നില്ല. പിറകെ പോയാല്‍ എത്ര വിരുതനെയും പിടികൂടാനാവുമെന്നതും സൈബര്‍ ലോകത്തിന്റെ പ്രത്യേകതയാണ്. നമ്മള്‍ സ്വകാര്യമായി ചെയ്യുന്നതൊന്നും രഹസ്യമല്ല. ലോകത്തിന്റെ ഏതു കോണിലിരുന്നാലും മെനക്കെട്ടാല്‍ നിങ്ങളെ പിടികൂടാനാവും.



ചാറ്റിങ്ങ് ചതിക്കുഴികള്‍

ചാറ്റിങ്ങ് ചതിക്കുഴികള്‍


സാമാന്യം തരക്കേടില്ലാത്ത ജോലിക്കാരായ ദമ്പതികള്‍. വീട്ടില്‍ ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും. ഭാര്യയും ഭര്‍ത്താവുമൊക്കെ ചാറ്റിങ്ങ് റൂമുകളില്‍ നേരമ്പോക്കിന് സൗഹൃദം പങ്കിടാറുണ്ട്. സ്വസ്ഥമായി മുന്നോട്ടു നീങ്ങിയ കുടുംബത്തിലേക്ക് ഇടിത്തീ പോലെയാണ് റഷ്യന്‍സുന്ദരി കടന്നു വന്നത്. തുടക്കത്തില്‍ ഭാര്യ ഒന്നും അറിഞ്ഞില്ല. വിദ്യാസമ്പന്നനായിരുന്ന കുടുംബനാഥന്റെ ജീവിതം ദേശങ്ങള്‍ക്കപ്പുറമുള്ള അജ്ഞതയിലേക്ക് ചുരുങ്ങാന്‍ പിന്നെ അധികനാള്‍ വേണ്ടി വന്നില്ല. റഷ്യക്കാരിയുമായി എങ്ങനെ അടുക്കുമെന്നായി ചിന്ത. ഒടുവില്‍ അവള്‍ തന്നെ മാര്‍ഗം നിര്‍ദേശിച്ചു-എല്ലാം ഉപേക്ഷിച്ച് കേരളത്തിലേക്ക് വരാന്‍ താന്‍ തയാറാണെന്ന്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ടിക്കറ്റിനും വിസക്കും ആവശ്യമായ തുക അയച്ചുകൊടുത്താല്‍ വരാന്‍ നൂറുവട്ടം സമ്മതമാണെന്നും അറിയിപ്പു വന്നു. പിന്നീടങ്ങോട്ട് കാമുകിയെ എങ്ങനെ നാട്ടിലെത്തിക്കുമെന്നും ഭാര്യയെ എങ്ങനെ ഒഴിവാക്കുമെന്നുമായി അയാളുടെ ചിന്ത മുഴുവന്‍. രണ്ടിനും അയാള്‍ തന്നെ വഴി കണ്ടെത്തി. ഒരു സുപ്രഭാതത്തില്‍ ഭാര്യയോട് അയാള്‍ നിര്‍വികാരനായി പറഞ്ഞു-നമുക്ക് പിരിയാം, നിന്റെ കൂടെ ജീവിക്കാന്‍ എനിക്കാവില്ല. ഞെട്ടലില്‍ നിന്ന് മുക്തയായി കാര്യങ്ങള്‍ ചികഞ്ഞപ്പോഴാണ് റഷ്യന്‍ സുന്ദരി ഭര്‍ത്താവിനെ കീഴടക്കിയ വിവരം കൂടെ കഴിഞ്ഞവള്‍ അറിയുന്നത്. ആദ്യം പ്രതിഷേധിക്കുകയും പിന്നെ കരഞ്ഞപേക്ഷിക്കുകയും ചെയ്‌തെങ്കിലും പ്രണയാതുരനായ ഭര്‍ത്താവിന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. ഗത്യന്തരമില്ലാതെ അവള്‍ സ്വന്തം വീട്ടിലേക്ക് മാറി. ഭാര്യ ഒഴിഞ്ഞതോടെ പണം കണ്ടെത്താന്‍ വീടു വില്‍ക്കാന്‍ തീരുമാനിച്ചു. തരക്കേടില്ലാത്ത ജോലിയുള്ളതുകൊണ്ട് തല്‍ക്കാലം വാടകവീട്ടില്‍ കഴിയാമെന്നും പതിയെ വീട് വാങ്ങാമെന്നും കരുതി. വീടു വിറ്റു കിട്ടിയ പണം കാമുകിക്ക് അയച്ചു കൊടുത്ത് പ്രതീക്ഷയോടെ, അയാള്‍ കാത്തിരുന്നു. ദിവസങ്ങള്‍ കൊഴിയെ കാമുകി ചാറ്റില്‍ വരാതായി. പിന്നെ പിന്നെ അയാളറിഞ്ഞു താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന സത്യം.
* * * *
എം.എസ്.സി വിദ്യാര്‍ഥിനി ചാറ്റിങ്ങിലൂടെയാണ് അവനെ കണ്ടെത്തിയത്. ഫോട്ടോയും വിവരങ്ങളും കൈമാറി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും വസ്ത്രങ്ങളും കൈയിലെടുത്ത് ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത കാമുകനുമായി ഒന്നിച്ച് ജീവിക്കുന്ന സുന്ദര മുഹൂര്‍ത്തവും സ്വപ്‌നം കണ്ട് അവള്‍ അന്യസംസ്ഥാനത്തേക്ക് വണ്ടി കയറി. ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ കാമുകന്‍ അവളെ കാത്തുനില്‍പുണ്ടായിരുന്നു. പ്രിയപ്പെട്ടവനെ കണ്‍കുളിര്‍ക്കെ കണ്ട അവളുടെ ഹൃദയം തുടികൊട്ടി. സ്‌റ്റേഷന്റെ പടിയിറങ്ങി പുറത്തു നിര്‍ത്തിയിട്ട ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റില്‍ കാമുകന്‍ കയറിയപ്പോഴും അവള്‍ അമ്പരന്നില്ല. ഓട്ടോ ഡ്രൈവറെയാണ് താന്‍ പ്രണയിച്ചിരുന്നതെന്ന് അവള്‍ ആ യാത്രയില്‍തന്നെ തിരിച്ചറിഞ്ഞു. പ്രണയാതുരതയ്ക്ക് അതും തടസ്സമായി തോന്നിയില്ല. എല്ലാ വൃത്തികേടുകളുടെയും കൂട്ടുകാരനായ യുവാവിനെയായിരുന്നു അവള്‍ എല്ലാം മറന്ന് പ്രണയിച്ചത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ട, അന്യനാട്ടുകാരനായ കാമുകന്റെയും സുഹൃത്തുക്കളുടെയും കൂട്ടബലാത്സംഗത്തിനിരയായി വലിച്ചെറിയപ്പെട്ട ഒരു കാമുകിയുടെ മാനസികാവസ്ഥ എങ്ങനെയാണ് വിവരിക്കേണ്ടത്?
* * * *
പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതുവരെ അവള്‍ കാത്തിരുന്നു. കാമുകനെ നേരില്‍ കാണാന്‍, അവനെ വിവാഹം കഴിച്ച് കൂടെ പൊറുക്കാന്‍. പിറന്നാള്‍ പിറ്റേന്ന് അവള്‍ ഗുജറാത്തിലെ ബറോഡയിലേക്ക് വണ്ടി കയറി. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍. എല്ലാം മറന്ന് ഒന്നാകാന്‍. ചാറ്റിങ്ങിലൂടെ ലഭിച്ച സുഹൃത്തുക്കളില്‍ നിന്ന് തെരഞ്ഞെടുത്ത സങ്കല്‍പങ്ങളിലെ കാമുകനുമായി ചെറുതും വലുതുമായ വിശേഷങ്ങള്‍ പങ്കിട്ടായിരുന്നു തുടക്കം. വിവാഹത്തിന് പതിനെട്ടു വയസ്സാവണമെന്ന നിയമം അറിയാവുന്നതുകൊണ്ടാണ് പ്രായം തികയുന്ന ദിവസം വരെ ഇരുവരും കാത്തിരുന്നത്. ബറോഡയില്‍ തന്നെ കാത്തു നിന്ന 68 കാരനെ കണ്ടപ്പോള്‍ അവള്‍ ആദ്യം അമ്പരന്നു. കാമുകന്റെ പിതാവായിരിക്കുമെന്ന് മനസ്സിനെ ആശ്വസിപ്പിച്ചു. എന്നാല്‍ 68 കാരനായ വൃദ്ധന്‍ തന്നെയാണ് ഇത്രനാളും താന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ച കാമുകന്‍ എന്ന് തിരിച്ചറിഞ്ഞതോടെ അവളുടെ താളംതെറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മകളുടെ ദുരന്തം വീട്ടുകാര്‍ അറിയുന്നത്. പിഴച്ച താളം നന്നാക്കിയെടുക്കാന്‍ പെടാ പാടു പെടുന്ന ഒരു കുടുംബത്തിന്റെ ചിത്രം വരികളില്‍ നിന്ന് വായിച്ചെടുക്കുക...

ഓര്‍ക്കൂട്ട്, സോര്‍പ്പിയ, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങി നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളില്‍ സുന്ദരമായ ഫോട്ടോകളോടൊപ്പം നല്‍കിയ വിവരങ്ങളില്‍ വിശ്വസിച്ച് ചതിയില്‍ പെടുന്നവരുടെ എണ്ണം നമ്മള്‍ സങ്കല്‍പിക്കുന്നതിനും അപ്പുറത്താണ്. പുറത്തു പറയാന്‍ മടിക്കുന്നതുകൊണ്ട് അവയില്‍ പലതും രഹസ്യമായി ഒടുങ്ങുന്നു. സുന്ദരികളുടെ ഫോട്ടോ കണ്ട് ഇത്തരം സൈറ്റുകളില്‍ കയറി സൗഹൃദം സ്ഥാപിക്കുന്നവര്‍ക്ക് വന്‍തുക സ്വന്തമായുണ്ടെന്നും അത് നാട്ടിലെത്തിച്ച് ഒരുമിച്ച് ജീവിക്കാന്‍ തയാറാണെന്നും അറിയിച്ചുകൊണ്ടുള്ള കാമുകിമാരുടെ മെയിലുകളാണ് ലഭിക്കുക. ആ പണം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും ബാങ്ക് അക്കൗണ്ട് നല്‍കണമെന്നുമൊക്കെ ആവശ്യങ്ങള്‍ പിറകെ വരും. അതല്ലെങ്കില്‍ കൂടെ ജീവിക്കാനാവശ്യമായ ടിക്കറ്റും വിസക്കുള്ള കാശും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടും. കാമുകിയെ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ കാശ് അയച്ചുകൊടുത്തവര്‍ നിരവധിയാണ്. വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ ചെറിയു തുക പ്രോസസിംങ് ചാര്‍ജായി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെയിലെങ്കിലും ലഭിക്കാത്ത ആരുമുണ്ടാവില്ല. രാജ്യങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാവുമെന്നല്ലാതെ തട്ടിപ്പിന്റെ സ്വഭാവം ഏതാണ്ട് ഒന്നു തന്നെയാണ്.

സ്വകാര്യതയും പണയപ്പണ്ടം



സ്വകാര്യതയും പണയപ്പണ്ടം

തന്റെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്ന് സുഹൃത്ത് അറിയിച്ചപ്പോള്‍ അയാള്‍ വിശ്വസിച്ചില്ല. മോര്‍ഫിങ്ങിലൂടെ പടങ്ങള്‍ കൂട്ടിയോജിപ്പിച്ച് ആരോ നെറ്റില്‍ കൊടുത്തതായിരിക്കുമെന്നാണ് വിവരമറിയിച്ച സുഹൃത്തുപോലും കരുതിയത്. ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ദിവസങ്ങളോളം അയാളുടെ ഉള്ളില്‍ കിടന്നു പഴുത്തു. ഒടുവില്‍ ഇന്റര്‍നെറ്റില്‍ നോക്കാന്‍ തയാറായി. സ്‌ക്രീനില്‍ തെളിഞ്ഞ അരണ്ട വെളിച്ചത്തിലെ ദൃശ്യങ്ങള്‍ ഒരായിരം കടന്നലുകള്‍ കുത്തുന്നതിന് തുല്യമായിരുന്നു. അയാളുടെ രക്തം മരവിച്ചു പോയി. സ്വന്തം കിടപ്പറ രംഗങ്ങള്‍ റെക്കോഡു ചെയ്യുന്ന ദമ്പതികളുള്ള ആസുര കാലത്ത് താനത് ചെയ്തിട്ടില്ലെന്ന് അയാള്‍ക്കും ഭാര്യക്കും നൂറു ശതമാനവും ഉറപ്പാണ്. പിന്നെ ആരാണീ കൊടും ചതി ചെയ്തത്? തളര്‍ന്നിരുന്ന ആ മനുഷ്യന്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സൈബര്‍ സെല്ലിനെ സമീപിച്ചു. ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും വീട്ടില്‍ നിന്നു തന്നെയുള്ളതാണെന്നും സ്ഥിരീകരിച്ചു. അന്യ സംസ്ഥാനത്തു നിന്നാണ് വീഡിയോ നെറ്റിലെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷണം ഇഴഞ്ഞു. അയല്‍പക്കത്തെ സാധാരണക്കാരനായ യുവാവ് ബൈക്കു വാങ്ങുകയും ഇഷ്ടം പോലെ കാശുള്ളതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ വെറുതേ തോന്നിയ സംശയമാണ് ആരെയും ഞെട്ടിക്കുന്ന കഥയുടെ ചുരുളഴിച്ചത്. അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എന്നും കാണുന്ന അയല്‍ക്കാരന്റെ കിടപ്പുമുറിയില്‍ രഹസ്യകാമറ സ്ഥാപിച്ചതാണെന്ന വിവരം പുറത്തായത്. കാമറ യുവാവിന് നല്‍കിയയാള്‍ തന്നെ അതു തിരിച്ചു കൊണ്ടുപോയി. അതിനു കിട്ടിയ പ്രതിഫലമായിരുന്നു ബൈക്കും മറ്റും.
------------
പതിവുപോലെ കോളജിലേക്ക് തിരിച്ച അവളെ കാത്ത് കൂട്ടുകാരുടെ പട തന്നെയുണ്ടായിരുന്നു. കാമ്പസിലെ പതിവു കളിവട്ടങ്ങളിലെന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് കരുതി കൂട്ടുകാരികളെ സമീപിച്ചപ്പോള്‍ കൂട്ടത്തോടെയുള്ള കളിയാക്കലും മുനവെച്ച വാക്കുകളുമായിരുന്നു അവളെ എതിരേറ്റത്. കാര്യം പിടികിട്ടാതെ ചമ്മി നിന്ന അവളെ മാറ്റി നിര്‍ത്തി കൂട്ടുകാരിലൊരാള്‍ ചെവിയില്‍ അടക്കം പറഞ്ഞു. തന്റെയും കുടുംബാംഗങ്ങളുടെയും സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്നും അതു കൂട്ടുകാരുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാണെന്നുമുള്ള വെളിപ്പെടുത്തല്‍ ഒരു വെള്ളിടിയായാണ് അവള്‍ കേട്ടത്. നടുക്കവുമായി അവള്‍ തിരിച്ചു പാഞ്ഞു. വീട്ടിലെത്തി കാര്യങ്ങള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. ആരാണിത് ചെയ്തതെന്ന അന്വേഷണം സഹോദരനിലേക്കും വീട്ടിലേക്ക് ഇടക്കിടെ വരാറുള്ള കൂട്ടുകാരിലേക്കും നീണ്ടു. ഞെട്ടലോടെ ആ കുടുംബം തിരിച്ചറിഞ്ഞു, ചെകുത്താന്‍ മകന്റെ കൂട്ടുകാരിലൊരാളായി അവതരിക്കുകയായിരുന്നു. കൂട്ടുകാരന്റെ അമ്മയുടെയും സഹോദരിയുടെയും മുറികളിലും മറ്റും രഹസ്യ കാമറ വെച്ച് എടുത്ത ദൃശ്യങ്ങളാണ് ലോകം മുഴുവന്‍ കണ്ടു രസിച്ചത്.
------------
സ്വന്തം വീട്ടിലെ കിടപ്പുമുറികളില്‍ രഹസ്യ കാമറകള്‍ സ്ഥാപിച്ച പയ്യന്‍ ഒരു രസത്തിനാണ് ദൃശ്യങ്ങള്‍ കണ്ടത്. ഏതാനും ദിവസം കാമറ വെച്ചശേഷം അതെടുത്തു നല്‍കാന്‍ അജ്ഞാതനായ ചേട്ടന്‍ ആവശ്യപ്പെടുന്നു. അയാളുടെ ലാപ്‌ടോപ്പില്‍ തന്റെ വീട്ടിലെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവനുതന്നെ നാണമായി. എല്ലാ ദൃശ്യങ്ങളും മായ്ച്ചു കളയാമെന്ന, ഏതാനും ദിവസങ്ങളുടെ മാത്രം പരിചയമുള്ള ചേട്ടന്റെ ഉറപ്പിലാണ് കാമറ തിരിച്ചേല്‍പ്പിച്ചത്. എന്നാല്‍ സ്‌കൂള്‍ പരിസരത്ത് കൃത്യമായി എത്തിയിരുന്ന ചേട്ടന്‍ നല്‍കിയ കാമറയിലെ ദൃശ്യങ്ങള്‍ ലോകമറിയാന്‍ മിനിറ്റുകളുടെ മാത്രം സമയമേ ആവശ്യമായുള്ളൂ. ദൃശ്യങ്ങള്‍ പകര്‍ന്നു നല്‍കിയതിനുള്ള പണം കൈയോടെ ലഭിച്ചതോടെ സ്‌കൂള്‍ പരിസരത്ത് കണ്ടിരുന്ന അയാളെ പിന്നീട് കാണാതായി.
സ്വകാര്യത ഒപ്പിയെടുക്കാനാവശ്യമായ രഹസ്യകാമറകള്‍ നല്‍കുന്ന റാക്കറ്റു തന്നെയുണ്ട്. ആ കാഴ്ചകള്‍ വിലകൊടുത്ത് വാങ്ങാനാളുണ്ട്. രഹസ്യമായി ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ കൈമാറി അതിന്റെ വിലകൊണ്ട് ജീവിതം അടിച്ചു പൊളിക്കുന്നത് ഒരു പക്ഷേ, അയല്‍ക്കാരനാവാം. നിങ്ങള്‍പോലും അറിയാതെ നിങ്ങളുടെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലോകമറിയുന്നു. മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും മറ്റും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന നൂതനമായ സ്‌പൈ കാമറകളാണ് അതിനീചമായി വീട്ടിലെ കിടപ്പു മുറിയിലും ഹോട്ടല്‍മുറിയിലും പൊതു ബാത്ത് റൂമുകളിലുമൊക്കെ സ്ഥാനം പിടിച്ചത്.
സംസ്ഥാനത്ത് പൊതുവെ നിയന്ത്രണങ്ങളുള്ള ഇത്തരം കാമറകള്‍ ദുബൈയില്‍ നിന്ന് ആര്‍ക്കും കൈവശപ്പെടുത്താം. അവിടെ നിന്നാണ് പ്രധാനമായും ഇത് കേരളത്തിലേക്ക് ഒഴുകുന്നത്. അതു സ്ഥാപിക്കുന്നതിന് കരിയര്‍മാരെ കണ്ടെത്താന്‍ ബ്ലൂ ഫിലിം മാഫിയ തന്നെയുണ്ട്. അവരുടെ വലയില്‍ വീഴുന്നവരില്‍ നല്ലൊരു ശതമാനവും പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ഥികളാണ്. കൃത്രിമത്വമില്ലാത്ത ഹോം വീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അതിന് നീല വീഡിയോ വിപണിയില്‍ വന്‍ വില ലഭിക്കുമെന്നും ഇക്കൂട്ടര്‍ക്ക് നന്നായറിയാം. ലഭിച്ച ദൃശ്യത്തിന്റെ 'മാറ്റ'നുസരിച്ചാണ് പ്രതിഫലം. അന്യന്റെ രഹസ്യം വിറ്റ് കാശാക്കുകയെന്ന നീചമായ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. കിടപ്പുമുറിയിലും മറ്റും പഠനാവശ്യത്തിനെന്ന പേരില്‍ സ്ഥാനം പിടിക്കുന്ന ഇന്റര്‍നെറ്റില്‍ വലിയ അവഗാഹമില്ലാത്ത രക്ഷിതാക്കള്‍ അറിയുന്നില്ല മക്കള്‍ എവിടെയൊക്കെയാണ് ചുറ്റി തിരിയുന്നതെന്ന്. പഠിക്കാനെന്നും അസൈന്‍മെന്റ് എന്നുമൊക്കെ പറഞ്ഞ് പുലര്‍ച്ച വരെ നീളുന്ന ഇന്റര്‍നെറ്റ് ഉപയോഗം ഇത്തരം സൈറ്റുകളിലേക്കാണ് നീളുന്നതെന്ന് കണ്ടെത്താന്‍ മക്കള്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ വെറുതേയൊന്ന് പരതി നോക്കിയാല്‍ മതി.
നമ്മള്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന കെണികള്‍ ഇവിടെ തീരുന്നില്ല. ചാറ്റിങ്ങും ഇ-മെയിലും വഴിയൊക്കെ പുതുതലമുറയെ കുഴിയില്‍ ചാടിക്കുന്നതിന് അന്താരാഷ്ട്ര റാക്കറ്റുകള്‍ തന്നെയുണ്ട്. സൗഹൃദ സൈറ്റുകളില്‍ അജ്ഞാതരായിരുന്ന് അവര്‍ ഇരകളെ കണ്ടെത്തുന്നു. ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഒരടയാളവും ബാക്കിയാക്കാതെ അടുത്ത ഇരയെ തേടി പോകുന്നു

അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ്!



അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ്!

ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
അവര്‍ കാണാമറയത്തേക്ക്
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.

ചതിയുടെ റിങ്‌ടോണുകള്‍!
മൊബൈല്‍പ്രണയം മാതാപിതാക്കളറിയുന്നു. തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍. തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.

ജീവിതം തകര്‍ക്കുന്ന ഓഫറുകള്‍!
വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.

സൈലന്റ് മോഡ്!
പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.
ദുരന്തത്തിലേക്കുള്ള കോണ്‍ടാക്റ്റുകള്‍
പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണെ്ണണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.
എല്ലാം നശിപ്പിക്കുന്ന ഇത്തിരി കാര്‍ഡ്
സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടി രക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്ന വീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്. നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല.