Related Posts with Thumbnails

2011-02-22

നാളത്തേക്ക്‌ ഇന്നേ കരുതിവയ്‌ക്കാം

Fun & Info @ Keralites.net 

 

 










സമ്പാദ്യം എല്ലാവര്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്‌. പ്രത്രേ്യകിച്ച്‌ സ്‌ത്രീകള്‍ക്ക്‌.എല്ലാ കാര്യങ്ങളും ഭര്‍ത്താവും മാതാപിതാക്കളും നോക്കിക്കൊള്ളുമെന്ന്‌ ചിന്തിക്കുന്ന കാലം കഴിഞ്ഞു.കുട്ടികളുടെ വിദ്യാഭ്യാസം ,അസുഖങ്ങള്‍, വിവാഹം,അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍, എന്നിങ്ങനെ അതിന്റെ പട്ടിക നീളുകയാണ്‌.അത്‌ ആജീവനാന്തം തുടരുകയും ചെയ്യും. എന്തെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ മാത്രം പണത്തെക്കുറിച്ച്‌ ചിന്തിക്കാതെ വരും കാലത്തേക്കുള്ളത്‌ ഇപ്പോള്‍തന്നെ കരുതിവയ്‌ക്കുന്നതല്ലേ നല്ലത്‌? പ്രത്രേ്യകിച്ച്‌ സ്‌ത്രീകള്‍ക്ക്‌ പണമായാലും സ്വര്‍ണമായാലും നിക്ഷേപങ്ങള്‍ ഉള്ളത്‌ ഏറെ ഗുണപ്രദമാണ്‌.കുട്ടികളെ വളര്‍ത്താനും കുടുംബം നോക്കാനും നിങ്ങളുടേതായ ഒരു പങ്ക്‌ നല്‍കാന്‍ കഴിയുന്നത്‌ അഭിമാനകരം തന്നെ. ഒപ്പം പെട്ടെന്നൊരു ആവശ്യം വന്നാല്‍ ആരുടെ മുന്നിലും കൈ നീട്ടാതെ കഴിയാനും സമ്പാദ്യം സഹായിക്കും. അതുപോലെതന്നെ പ്രോയമായവര്‍ക്ക്‌ ജീവിത സന്ധ്യയില്‍ ഒറ്റക്കാകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഒക്കെയും പണം ആവശ്യമാണ്‌.അതിനായി മുന്‍കൂട്ടി സ്വരൂപിച്ച്‌ തുടങ്ങാം. ചെറുതായാലും വലുതായാലും ആ സമ്പാദ്യം തീര്‍ച്ചയായും ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്ക്‌ ഉപകാരപ്രദമാകും.
ദേശീയ സമ്പാദ്യ പദ്ധതി
പരിപൂര്‍ണ്ണ സുരക്ഷിതവും ആദായകരമായതും എല്ലാവിഭാഗക്കാര്‍ക്കും അനുയോജ്യമായതുമായ നിരവധി നിക്ഷേപ പദ്ധതികള്‍ ദേശീയ സമ്പാദ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. സമീപത്തുള്ള ഏതെങ്കിലും പോസ്‌റ്റോഫീസില്‍ തുക നിക്ഷേപിക്കാവുന്നതുമാണ്‌.
സേവിങ്ങ്‌സ് ബാങ്ക്‌ അക്കൗണ്ട്‌
ദിവസേനെയുണ്ടാകുന്ന ആവശ്യങ്ങള്‍ക്ക്‌ ഉതകുമാറ്‌ പണം എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുവാനും തിരിച്ചെടുക്കുവാനും സൗകര്യമുള്ള പദ്ധതിയാണ്‌ പോസ്‌റ്റോഫീസ്‌ സേവിങ്ങ്‌സ് അക്കൗണ്ട്‌.
* അക്കൗണ്ട്‌ തുടങ്ങാന്‍ 50 രൂപ മതി
* ഈ നിക്ഷേപത്തിന്‌ 3.5 ശതമാനം പലിശ നല്‍കുന്നു
* ഒരു വ്യക്‌തിയുടെ പേരില്‍ ഒന്നോ അതിലധികമോ അക്കൗണ്ട്‌ തുടങ്ങാം,പക്ഷേ നിക്ഷേപം ഒരുലക്ഷം രൂപയില്‍ കവിയരുത്‌.
* ആദായ നികുതി നിയമം അനുസരിച്ച്‌ പലിശ പൂര്‍ണമായും നികുതി വിമുക്‌തമാണ്‌.
* 10 വയസ്‌ പൂര്‍ത്തിയായ കുട്ടിക്ക്‌ സ്വന്തം പേരില്‍ അക്കൗണ്ട്‌ തുടങ്ങാം.
* ഹെഡ്‌ പോസ്‌റ്റോഫീസിലും എല്ലാ സബ്‌ പോസ്‌റ്റോഫീസിലും 500 രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ളവര്‍ക്ക്‌ ചെക്ക്‌ബുക്ക്‌ ലഭിക്കും
റെക്കറിങ്ങ്‌ ഡെപ്പോസിറ്റ്‌
ചെറുകിട വരുമാനക്കാര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണിത്‌.പത്ത്‌ രൂപയും അതിന്‍മേല്‍ അഞ്ച്‌ രൂപയുടെ ഗുണിതങ്ങളായ തുകയും പ്രതിമാസം നിക്ഷേപമായി കുറഞ്ഞത്‌ അഞ്ച്‌ വര്‍ഷത്തേക്ക്‌ നിക്ഷേപിക്കാം.
* ഒരു വ്യക്‌തിക്ക്‌ തനിച്ചോ രക്ഷിതാവിന്‌ മൈനറുടെ പേരിലും അക്കൗണ്ട്‌ തുടങ്ങാം
* ആറ്‌ മാസത്തേയും 12 മാസത്തേയും മുന്‍കൂര്‍ നിക്ഷേപത്തിന്‌ റിബേറ്റ്‌ ലഭിക്കുന്നതാണ്‌.
* നിക്ഷേപത്തിന്‌ 7.5 ശതമാനം നിരക്കില്‍ കൂട്ടുപലിശ (ത്രൈമാസ പലിശ മുതലിനോട്‌ ചേര്‍ത്തത്‌) ലഭിക്കുന്നതാണ്‌.
* കാലാവധി കഴിഞ്ഞും അഞ്ച്‌ വര്‍ഷത്തേക്ക്‌ തുക പിന്‍വലിക്കാതിരിക്കുകയോ ,നിക്ഷേപത്തോടെ അക്കൗണ്ട്‌ തുടരുകയോ ചെയ്യാം. ഈ അക്കൗണ്ടിന്‌ തുടങ്ങിയ സമയത്തെ കൂട്ടുപലിശ ലഭിക്കും.
* നിബന്ധനകള്‍ക്ക്‌ വിധേയമായി ഇന്‍ഷുറന്‍സ്‌ ആനുകൂല്യം ലഭ്യമാണ്‌.
സീനിയര്‍ സിറ്റിസണ്‍ സ്‌കീം
മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള ഈ പദ്ധതിയില്‍ 60 വയസ്‌ തികഞ്ഞവര്‍ക്കും 55 വയസു കഴിഞ്ഞ്‌ സ്വയം വിരമിച്ചവര്‍ക്കും അംഗമാകാം. വ്യക്‌തിക്ക്‌ ഒറ്റയ്‌ക്കോ ഭാര്യക്കും ഭര്‍ത്താവിനും ചേര്‍ന്നോ അക്കൗണ്ട്‌ ആരംഭിക്കാം. എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും പരമാവധി തുക ലംഘിക്കാതെ നിക്ഷേപിക്കാം.
* മൂന്ന്‌ മാസത്തിലൊരിക്കല്‍ ഒന്‍പത്‌ ശതമാനം വാര്‍ഷിക പലിശ ലഭിക്കുന്നു.
* അഞ്ച്‌ വര്‍ഷം നിക്ഷേപ കാലാവധിക്ക്‌ ശേഷവും മൂന്ന്‌ വര്‍ഷം കൂടി തുടരാം.
* ഒരു വര്‍ഷത്തിന്‌ ശേഷം 15 ശതമാനം കിഴിവോടെയും രണ്ട്‌ വര്‍ഷം കഴിഞ്ഞാല്‍ ഒരു ശതമാനം കിഴിവോടെയും തുക പിന്‍വലിക്കാം
* കുറഞ്ഞത്‌ ആയിരം രൂപയും പരമാവധി പതിനഞ്ച്‌ രൂപയും ആയിരം രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
ടൈം ഡെപ്പോസിറ്റ്‌
വ്യക്‌തിക്ക്‌ സ്വന്തം പേരിലും മൈനറുടെ പേരിലും രണ്ട്‌ വ്യക്‌തികള്‍ ചേര്‍ന്നും അക്കൗണ്ട്‌ തുടങ്ങാം.
* സ്‌ഥിര നിക്ഷേപം 200 രൂപയും അതിന്‍മേല്‍ അന്‍പതു രൂപയുടെ ഗുണിതങ്ങളും 1,2.3.5 വര്‍ഷം എന്നീ കാലയളവുകളിലേക്ക്‌ അക്കൗണ്ടില്‍ നിക്ഷേപിക്കാം
* പലിശ ത്രൈമാസമായി കണക്കാക്കി ആണ്ടുതോറും നല്‍കുന്നു. ഒരു വര്‍ഷം 6.5 ശതമാനവും, രണ്ട്‌ വര്‍ഷം 6.50 ശതമാനവും, മൂന്നാം വര്‍ഷം 7.25 ഉം, അഞ്ചാം വര്‍ഷം 7.50
മാസ വരുമാന പദ്ധതികള്‍
ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത നിക്ഷേപിക്കുന്ന തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നു എന്നതാണ്‌. ആറ്‌ വര്‍ഷമാണ്‌ നിക്ഷേപ കാലാവധി.
* 1500 രൂപയാണ്‌ കുറഞ്ഞ നിക്ഷേപം
* ഒരാള്‍ക്ക്‌ 4.5 ലക്ഷം രൂപയും രണ്ടുപേര്‍ക്ക്‌ കൂട്ടായി ഒന്‍പത്‌ ലക്ഷം രൂപയുമാണ്‌ പരമാവധി നിക്ഷേപിക്കാവുന്ന തുക.
* എട്ട്‌ ശതമാനം നിരക്കില്‍ പ്രതിമാസം പലിശ ലഭിക്കുന്നു.
* നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ രണ്ടു ശതമാനം കിഴിവോടെയും മൂന്ന്‌ വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും തുക പിന്‍വലിക്കാം.
 
എല്‍.ഐ.സിയുടെ നിക്ഷേപ പദ്ധതികള്‍
ഇക്കാലത്ത്‌ ഏറ്റവും ചെലവേറിയ കാര്യം ഏതാണെന്ന്‌ ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത്‌ കുട്ടികളുടെ വിദ്യാഭ്യാസം തന്നെ . പണമില്ലാത്തതിന്റെ പേരില്‍ നല്ല വിദ്യാഭ്യാസം കുട്ടികള്‍ക്ക്‌ നിഷേധിച്ചാല്‍ നാളെ ഒരുകാലത്ത്‌ കുട്ടി നിങ്ങളോട്‌ തിരിഞ്ഞു നിന്ന്‌ ചോദിച്ചാലോ? അതുകൊണ്ട്‌ അച്‌ഛനമ്മമാര്‍ ഇപ്പോഴേ സമ്പാദിച്ച്‌ തുടങ്ങിക്കോളൂ....ദിവസവും തുച്‌ഛമായ ഒരു തുക മാറ്റിവച്ചാല്‍ അംഗങ്ങളാകാവുന്ന പദ്ധതികള്‍ എല്‍്‌.ഐ.സിയിലുണ്ട്‌.
ചൈല്‍ഡ്‌ കരിയര്‍ പ്ലാനും ചൈല്‍ഡ്‌ ഫ്യൂച്ചര്‍ പ്ലാനും
കുട്ടികളുടെ വളര്‍ച്ചാ സമയത്ത്‌ ഭാവിയില്‍ പല ഇന്‍സ്‌റ്റാള്‍മെന്റുകളിലായി തുക തിരിച്ചു ലഭിക്കും.കൂടാതെ പോളിസി കാലാവധി കഴിഞ്ഞ്‌ ഏഴ്‌ വര്‍ഷം വരെ ഫ്രീ ഇന്‍ഷുറന്‍സ്‌ കവറേജും കുട്ടിക്ക്‌ ലഭിക്കുന്നു. ജനനം മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ അനുയോജ്യം. പോളിസിയുടെ കാലാവധി പോളിസി തീരുന്ന സമയത്തുള്ള കുട്ടിയുടെ വയസിനനുസരിച്ച്‌ തീരുമാനിക്കാം. കുട്ടിയുടെ 23 വയസ്‌ അല്ലെങ്കില്‍ 24, 25, 26, 27 എന്നീ വയസുകളില്‍ പോളിസി തീരുന്നതായി തെരഞ്ഞെടുക്കാം.
* ഈ പോളിസികളിലെ ഏറ്റവും കുറഞ്ഞ ഇന്‍ഷ്വറന്‍സ്‌ തുക 1,00,000 വും കൂടിയ തുക ഒരു കോടിയുമാണ്‌.
* പ്രീമിയം അടവ്‌ ആദ്യ 6 വര്‍ഷത്തേക്ക്‌ നിജപ്പെടുത്താം. ഇല്ലെങ്കില്‍ പോളിസി കാലാവധിക്ക്‌ 5 വര്‍ഷം മുന്‍പുവരെ അടച്ചുതീരുന്ന രീതിയിലും തെരഞ്ഞെടുക്കാം.
* രണ്ടുവര്‍ഷത്തെ പ്രീമിയം എങ്കിലും അടച്ചാല്‍ അടുത്തവര്‍ഷത്തേക്ക്‌ ഓട്ടോ കവര്‍ ഫെസിലിറ്റി ലഭിക്കുന്നു.
* പോളിസി കാലാവധിക്കുള്ളില്‍ രക്ഷകര്‍ത്താവായ പ്രപ്പോസറിന്‌ മരണം സംഭവിച്ചാല്‍ പിന്നീട്‌ മുന്നോട്ടുള്ള പ്രീമിയം അടവിന്‌ ഇളവ്‌ ലഭിക്കും. എങ്കിലും കുട്ടിയുടെ ഇന്‍ഷ്വറന്‍സ്‌ തുടരുകയും പോളിസിയില്‍നിന്ന്‌ കാലാകാലം ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും.
* രണ്ട്‌ പ്ലാനിലും ഇന്‍ഷ്വറന്‍സ്‌ തുകയും ബോണസും അഡീഷണല്‍ ബോണസും തിരികെ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍നിന്ന്‌ ലഭിക്കും.
ജീവന്‍ കിഷോര്‍
ഒരു ദിവസം വെറും 9 രൂപ സൂക്ഷിച്ചുവച്ചാല്‍ ഈ പദ്ധതിയില്‍ ഈസിയായി പങ്കെടുക്കാം.
* ഒറ്റത്തവണകൊണ്ട്‌ നിക്ഷേപത്തിന്റെ മുഴുവന്‍ ലാഭവും ലഭിക്കുന്നു.
* കുട്ടിക്ക്‌ 20 വയസാകുമ്പോള്‍ തുക തിരിച്ച്‌ നല്‍കും.
* 0 മുതല 12 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ ഇതില്‍ അംഗമാകാം.
* 2800 രൂപ ഒരുവര്‍ഷം നിക്ഷേപിച്ചാല്‍ 50000 രൂപയുടെ പോളിസിയില്‍ അംഗമാകാം.
* മിനിമം 50000 രൂപയാണ്‌ പ്രീമിയം തുക.
ജീവന്‍ ഭാരതി
വനിതകള്‍ക്കുവേണ്ടി എല്‍.ഐ.സി. നടപ്പിലാക്കിയ പദ്ധതിയാണ്‌ ജീവന്‍ഭാരതി. 18 മുതല്‍ 55 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ ഇതില്‍ അംഗങ്ങളാകാം.
* അന്‍പതിനായിരം രൂപ മുതല്‍ ഇരുപത്തിയഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന പോളിസിയാണിത്‌.
* അപകടം ഹാര്‍ട്ടറ്റാക്ക്‌, പക്ഷാഘാതം, സ്‌ട്രോക്ക്‌, അന്ധത തുടങ്ങിയ രോഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കുന്നു.
* 60 വയസുവരെയുള്ള കാലത്താണ്‌ ഈ ആനുകൂല്യം ലഭിക്കുന്നത്‌.
* പോളിസി കാലയളവില്‍ അപകടമരണം സംഭവിച്ചാല്‍ പോളിസി ഉടമയുടെ മക്കള്‍ക്ക്‌ 50000 രൂപവരെ ലഭിക്കുന്നതാണ്‌്.
എസ്‌.ബി.ടി.യുടെ സമ്പാദ്യപദ്ധതികള്‍
പ്രതിഭാ സേവിങ്‌സ് ഡെപ്പോസിറ്റ്‌
18 വയസ്‌ പൂര്‍ത്തിയായ സ്‌ത്രീകള്‍ക്ക്‌ എസ്‌.ബി.ടിയുടെ പ്രതിഭാ സേവിങ്‌സ് ഡെപ്പോസിറ്റില്‍ അംഗമാകാം. ഒരാള്‍ക്ക്‌ തനിച്ചോ ജോയിന്റ്‌ അക്കൗണ്ടോ തുടങ്ങാം.
* 250 രൂപയാണ്‌ മിനിമം ബാലന്‍സ്‌.
* പരമാവധി ബലന്‍സ്‌ എത്ര വേണമെങ്കിലുമാകാം.
* സൗജന്യമായി ലഭിക്കുന്ന എ.ടി.എം. കാര്‍ഡ്‌ ഇതിന്റെ മറ്റൊരു സവിശേഷതയാണ്‌.
* കൊടുക്കല്‍ വാങ്ങലുകള്‍ക്കുതകും വിധം ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ സൗകര്യം ലഭിക്കുന്നു.
സുകന്യ
10 മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ അംഗമാകാന്‍ കഴിയുന്ന പദ്ധതിയാണ്‌ സുകന്യ.
* 100 രൂപയാണ്‌ കുറഞ്ഞ ബാലന്‍സ്‌
* കൂടിയ ബാലന്‍സ്‌ 5 ലക്ഷം രൂപയാണ്‌്
* അപകടം, മരണം, പൂര്‍ണ വികലാംഗത്വം എന്നിവയ്‌ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കും. ഇതിന്‌ 80 രൂപ പ്രീമിയം ഈടാക്കുന്നതാണ്‌.
* 18 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ സൗജന്യ എ.ടി.എം. കാര്‍ഡും ലഭിക്കുന്നു.
* ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ സൗകര്യം ലഭ്യമാണ്‌.
എസ്‌.ബി.ഐ. സ്‌ത്രീശക്‌തി
18 വയസ്‌ തികഞ്ഞ സ്‌ത്രീകള്‍ക്ക്‌ അംഗമാകാന്‍ കഴിയുന്ന എസ്‌.ബി.ഐ.യുടെ പദ്ധതിയാണ്‌ സ്‌ത്രീശക്‌തി. ചെറുകിട വ്യവസായം ചെയ്യുന്നവരെയും തൊഴില്‍ കണ്ടെത്താനും ആഗ്രഹിക്കുന്നവരെയും സഹായിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുന്നു വനിതാ സംരംഭകര്‍ക്ക്‌ പലിശനിരക്കില്‍ ഇളവു ലഭിക്കുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. 25,000 രൂപയും അതിന്‌ മുകളിലുള്ള തുകയ്‌ക്കും കൂടാതെ പത്തുലക്ഷം രൂപവരെയുള്ള പ്രോജക്‌ടിനും മാര്‍ജിന്‍ തുകയില്‍ അഞ്ചുശതമാനം ഇളവ്‌ ലഭിക്കുന്നു.
എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌
എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌ സ്‌ത്രീകള്‍ക്ക്‌ മാത്രമായി നല്‍കിയിട്ടുള്ള ഒന്നാണ്‌ വിമണ്‍സ്‌ ഡെബിറ്റ്‌ കാര്‍ഡ്‌. ഇന്നത്തെ ലൈഫ്‌ സ്‌റ്റൈലിന്‌ പകരമാകുന്നതോടൊപ്പം എ.ടി.എം. കാര്‍ഡിന്‌ പകരമായി നില്‍ക്കുകയും ചെയ്യുന്നു.
* ഈ ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഓരോ 200 രൂപയുടെ പര്‍ച്ചേസിനും ഒരു രൂപ ബാങ്ക്‌ തിരിച്ച്‌ നല്‍കുന്നു.
* കാര്‍ഡുപയോഗിച്ച്‌ മെഡിക്കല്‍ ചെക്കപ്പ്‌ പാക്കേജും, നഴ്‌സിങ്‌ കെയര്‍ അറേഞ്ച്‌മെന്റിനും അവസരം ലഭിക്കുന്നു.
* കാര്‍ഡുപയോഗിച്ച്‌ ബാങ്കില്‍നിന്ന്‌ സ്വര്‍ണം (ഗോള്‍ഡ്‌ബാര്‍) വാങ്ങുമ്പോള്‍ അതാത്‌ സമയങ്ങളില്‍ അനുവദിക്കുന്ന ഡിസ്‌കൗണ്ട്‌ ലഭിക്കും.
* ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ മാത്രമേ ഈ ഡെബിറ്റ്‌ കാര്‍ഡ്‌ അനുവദിക്കുകയുള്ളൂ.
* കാര്‍ഡുപയോഗിച്ച്‌ ഒരു ദിവസം 25,000 രൂപ മാത്രമേ എ.ടി.എം.ല്‍ നിന്ന്‌ പിന്‍വലിക്കാനാകൂ.
അത്യാവശ്യ സമയത്ത്‌ ഉതകുംവിധം എങ്ങനെ പണം സ്വരൂപിക്കാം
പലതരം അത്യാവശ്യങ്ങള്‍ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. അപകടം വിവാഹം, രോഗങ്ങള്‍ അങ്ങനെ നിനച്ചിരിക്കാത്ത പല സമയങ്ങളിലും... അപ്പോഴൊക്കെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കേണ്ടിവന്ന സാഹചര്യം നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോ? ആ സമയങ്ങളില്‍ പകച്ചുനില്‍ക്കുകയും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത്‌ നിങ്ങള്‍ തന്നെ മുന്‍കൂട്ടി അതിന്‌ പരിഹാരം കണ്ടുവയ്‌ക്കുന്നതല്ലേ.
മറ്റ്‌ നിക്ഷേപപദ്ധതികള്‍ ഉണ്ടെങ്കിലും അത്യാവശ്യ സമയത്തേക്ക്‌ വേണ്ടി മാത്രമുള്ള ഫണ്ട്‌ കരുതിവയ്‌ക്കേണ്ടതാണ്‌. ഇത്തരത്തില്‍ മാറ്റിവച്ചിരിക്കുന്ന പണം നിസാരകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
എങ്ങനെ തയാറാക്കാം
ചെറിയ ചെറിയ തുകകള്‍ പലപ്പോഴായി സൂക്ഷിച്ചുവയ്‌ക്കാം. ശമ്പളത്തില്‍നിന്നോ അധികവരുമാനമായി ലഭിക്കുന്നതില്‍നിന്നോ ചെറിയൊരു തുക മാറ്റിവച്ചാല്‍ മതിയാകും. സ്‌ത്രീകള്‍ സൗന്ദര്യവര്‍ധകവസ്‌തുക്കളും ചുരിദാറുകളും സാരികളും മറ്റും വാങ്ങാന്‍ എത്ര തുക വേണമെങ്കിലും പൊട്ടിക്കാന്‍ മടിയില്ലാത്തവരാണ്‌. അടിക്കടി ഇത്തരത്തില്‍ വസ്‌ത്രങ്ങളും മറ്റും വാങ്ങുന്ന ശീലം ഉപേക്ഷിച്ചാല്‍ ആ വിഭാഗത്തില്‍ തന്നെ നല്ലൊരു തുക അത്യാവശ്യ നിക്ഷേപങ്ങളിലേക്ക്‌ മാറ്റിവയ്‌ക്കാം. ഈ പണം വീട്ടില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ അഭികാമ്യം ബാങ്കുകളിലും മറ്റും നിക്ഷേപിക്കുന്നതാണ്‌. അതിനായി എമര്‍ജന്‍സി ഫണ്ടിന്‌ മാത്രമായി ഒരു സേവിങ്‌സ് അക്കൗണ്ട്‌ തുടങ്ങാം. ഇതുകൂടാതെ ക്രഡിറ്റ്‌ കാര്‍ഡ്‌, സ്വര്‍ണനാണയങ്ങള്‍ എന്നിവയായും ഒരുപരിധിവരെ നിക്ഷേപങ്ങള്‍ ക്രമപ്പെടുത്താം.
വരുമാനം, ജീവിതരീതി, മറ്റ്‌ സാധ്യതകള്‍ എന്നിവ അടിസ്‌ഥാനപ്പെടുത്തിയാണ്‌ പെട്ടെന്നുള്ള അത്യാവശ്യത്തിനുള്ള തുക മാറ്റിവയ്‌ക്കേണ്ടത്‌് ഓരോരുത്തരും അവരവര്‍ക്ക്‌ കഴിയാവുന്നവിധത്തില്‍ ഈ സമ്പാദ്യശീലം വളര്‍ത്താന്‍ ശ്രദ്ധിക്കുക. നിക്ഷേപങ്ങള്‍, പണം, ഇന്‍ഷ്വറന്‍സുകള്‍ എന്നിങ്ങനെ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്‌ പണം സ്വരൂപിക്കാം

2011-02-18

ഹലോ... ഇതെല്ലാം അറിയുന്നുണ്ടോ ?..




കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ?തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്,ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

* ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍

പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

* പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.

ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.

മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.

ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

* ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.

ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.

ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.

2011-02-10

എന്തിന് വെറുതെ സിസേറിയന്


Fun & Info @ Keralites.net
കേരളത്തിലെ പ്രസവങ്ങളില്‍ സിസേറിയന്‍ ശസ്ത്രക്രിയാ നിരക്ക് കുത്തനെ കൂടുകയാണ്. 80 ശതമാനമെന്ന് കണക്കുകള്‍. സിസേറിയനാണെങ്കില്‍ കാര്യം എളുപ്പമായെന്ന പൊതുധാരണ ശരിയല്ലെന്ന് വിദഗ്ധര്‍. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഒരന്വേഷണം...
 സാധാരണ പ്രസവം അല്ലെങ്കില്‍ ശാരീരികമായ മറ്റു സങ്കീര്‍ണ്ണതകള്‍, അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ നോര്‍മല്‍ പ്രസവത്തിന് പകരം സ്വീകരിക്കാവുന്ന മാര്‍ഗ്ഗം ആയാണ് സിസേറിയന്‍ ഓപ്പറേഷന്‍ വികസിച്ചത്. പക്ഷെ ഇന്ന് നമ്മുടെ നാട്ടില്‍ 'പ്രസവത്തിന് സിസേറിയന്‍ മതി' എന്നാണ് നിലപാട്. ആവശ്യമില്ലാതെ സിസേറിയന് വിധേയമാവുന്നത് സ്ത്രീകളുടെ ആരോഗ്യനിലയെ അത്യന്തം മോശമായി ബാധിക്കുന്നുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങളായി സ്ത്രീയുടെ പില്‍ക്കാല ജീവിതത്തിലും അത് ഇരുള്‍ വീഴ്ത്തുന്നു.

കേരളത്തില്‍ സിസേറിയന്‍ നിരക്ക് അപകടകരമായി (80 ശതമാനമായി) വര്‍ദ്ധിച്ചുവെന്ന് ഡോക്ടര്‍മാരുടെ സമൂഹം തന്നെ സമ്മതിക്കുന്നു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ ശുഷ്‌കാന്തി സൂക്ഷിക്കുന്ന സംസ്ഥാനത്ത് എന്തുകൊണ്ട് ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നു? വിഷയം അതീവ ഗൗരവം അര്‍ഹിക്കുന്നു. ആരോഗ്യ വൃത്തങ്ങളിലും സര്‍ക്കാര്‍ തലത്തിലും ഇതേച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

പ്രസവവേദനയെ ഭയന്ന്
സിസേറിയന്‍ മതിയെന്ന് പലപ്പോഴും ഗര്‍ഭിണികള്‍ തന്നെയാണ് പറയുന്നത്. 'ഏയ്, എനിക്ക് വയ്യേ ഈ വേദനയൊന്നും സഹിക്കാന്‍...', തിരുവനന്തപുരം മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചെക്കപ്പിന് വന്നതാണ് മൂന്ന് മാസം ഗര്‍ഭിണിയായ റജുല. മുഖത്ത് ഇപ്പോഴേ ഉണ്ട് ടെന്‍ഷന്‍. മിക്ക സ ്ത്രീകളും പ്രസവവേദനയെ ഭയന്നാണ് സിസേറിയന്‍ മതിയെന്ന തീരുമാനം ആദ്യമേ എടുക്കുന്നത്. ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നേയുള്ളൂ അടുത്തിടെ വിവാഹിതയായ സല്‍മ എന്ന പെണ്‍കുട്ടി. പക്ഷെ അവളുടെ ആലോചന നോക്കൂ, ' സിസേറിയനാവുമ്പോള്‍ പ്രസവം നടക്കുന്നതുപോലും അറിയില്ല. മയക്കിക്കിടത്തിയിരിക്കുമല്ലോ. നമ്മളൊന്നുമറിയേണ്ടല്ലോ.' സിസേറിയന്‍ ഓപ്പറേഷനെക്കുറിച്ചുള്ള പൊതുവായ അറിവില്ലായ്മയാണ് ഇത്തരം തെറ്റുദ്ധാരണകള്‍ക്ക് ഇടയാക്കുന്നത്. സിസേറിയനാവുമ്പോള്‍ അപകടസാധ്യത കുറയും എന്നൊരു ധാരണയും വ്യാപകമാണ്്.
 സിസേറിയനിലൂടെ പ്രസവിച്ച സ്ത്രീകളുടെ അഭിപ്രായങ്ങള്‍ നോക്കാം, 'നല്ല പാടായിരുന്നു.മുറിവ് ഉണങ്ങുന്നതുവരെ ഇരിക്കാനോ നടക്കാനോ സുഖമില്ലായിരുന്നു. കുഞ്ഞിന് നല്‍കാന്‍ പാല് തികഞ്ഞില്ല, 'സ്മിത എന്ന അമ്മ പറഞ്ഞു. അവരുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു. അടുത്ത തവണ ഗര്‍ഭിണിയായാല്‍ സിസേറിയന്‍ തന്നെ സ്വീകരിക്കുമോ ? ' ഈശ്വരാ, അടുത്തത് സിസേറിയന്‍ ആവരുതേ എന്നേ എനിക്ക് പ്രാര്‍ത്ഥനയുള്ളൂ...', സ്മിതയ്ക്ക് സംശയമേയില്ല.
 രണ്ട് സിസേറിയന്‍ കഴിഞ്ഞ് ഭാവിയില്‍ ഗര്‍ഭപാത്രത്തിന് ഓപ്പറേഷന്‍ വേണ്ടിവന്നാല്‍ മൂത്രസഞ്ചിക്ക് ക്ഷതം വരുന്ന അവസ്ഥ കാണാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സിസേറിയന്റെ മുറിവില്‍ മൂത്രസഞ്ചി ഒട്ടുന്നതാണ് ഇതിനു കാരണം. സര്‍ജറിക്കിടയില്‍ അണ്ഡാശയങ്ങളില്‍ രക്തം കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. ഇത് കാലക്രമേണ അണ്ഡാശയങ്ങളിലെ സിസ്റ്റ് ആയി മാറാന്‍ ഇടയാക്കുന്നു.
 സിസേറിയന്‍ ഒഴിവാക്കാനാവാത്ത മറ്റൊരു കൂട്ടര്‍, വൈകി പ്രസവിക്കുന്നവരാണ്. പ്രായം 35 കഴിഞ്ഞ സ്ത്രീകളില്‍ സിസേറിയന്‍ ആവശ്യമാവുന്നു. പഠനം കഴിഞ്ഞ്, ജോലി നേടി, കുടുംബജീവിതം വൈകി തുടങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് സിസേറിയന്റെ എണ്ണവും കൂട്ടുന്നുണ്ട്. വന്ധ്യതയ്ക്ക് ചികിത്സിച്ച് ഗര്‍ഭിണികളായവര്‍ക്കും സിസേറിയന്‍ വേണ്ടിവരുന്നു. 
സിസേറിയന് ഇടയില്‍ പലപ്പോഴും ഗര്‍ഭിണിക്ക് രക്തമാവശ്യമായി വരുന്നു. ബ്ലഡ് ബാങ്കില്‍ നിന്നോ പുറത്തുനിന്നുള്ള രക്തദാതാക്കളില്‍നിന്നോ രക്തം സ്വീകരിക്കുന്നത് അത്ര ആരോഗ്യകരമല്ല. പലതരം അണുബാധകള്‍ക്ക് ഇത് അവസരമൊരുക്കുന്നു എന്നതാണ് കാരണം.
നാളെ നോക്കി പ്രസവം
 ജാതകത്തില്‍ വിശ്വാസമുള്ളവര്‍ 
നല്ല നാള് നോക്കി അന്ന് സിസേറിയന്‍ ചെയ്യണം എന്ന്ആവശ്യപ്പെടുന്നതും വിരളമല്ല.
 ' എന്റെ മോന്‍ പൂരം നാളിലാ പിറന്നത്. 
നമുക്ക് വേണ്ട നാളില്‍ഡോക്ടര്‍ 
സിസേറിയന്‍ ചെയ്തുതന്നു.അച്ഛന്‍ 
ആദ്യമേ നല്ല നക്ഷത്രം നോക്കിവെച്ചിരുന്നു,
 'ഒരു സ്ത്രീചാരിതാര്‍ത്ഥ്യത്തോടെ പറഞ്ഞു.
 ഇത്തരം ചെറിയ സൗകര്യങ്ങളുടെ പേരില്‍,
 പ്രസവം പോലെഏറ്റവും നൈസര്‍ഗ്ഗികമായ 
ഒരു കാര്യത്തില്‍ നീക്ക്‌പോക്കുകള്‍ ചെയ്യുന്നത് എത്രഅനാരോഗ്യകരമാണെന്ന് ഇവരാരും
 ഓര്‍ക്കുന്നില്ല.
 ജോലിയുടെ സൗകര്യത്തിനും 
ഭര്‍ത്താവ്് സ്ഥലത്തെത്താനുമൊക്കെ
 വേണ്ടി സമയം നിശ്ചയിച്ച് സിസേറിയന്‍ 
മതി എന്ന് ഗര്‍ഭിണിയോ ബന്ധുക്കളോ ഡോക്ടറോട് ആവശ്യപ്പെടുന്നു.പ്രസവത്തിന്റെ പ്രതീക്ഷിക്കുന്ന തീയ്യതിക്ക് ശേഷം ഒരു ആഴ്ച എങ്കിലും ലേബറിന്നായി കാത്തുനില്‍ക്കാം എന്നാണ് മെഡിക്കല്‍ മാര്‍ഗ്ഗനിര്‍്േദ്ദശം. പക്ഷെ ഇന്ന് ഗര്‍ഭിണിയ്‌ക്കോ ബന്ധുക്കള്‍ക്കോ ഡോക്ടര്‍ക്കോ കാത്ത് നില്‍ക്കാന്‍ സമയമില്ല എന്നതാണ് സ്ഥിതി. സാങ്കേതികത മുന്നിലിരിക്കെ വെറുതെ സമയം കളയണോ എന്ന് ഡോക്ടര്‍മാര്‍ ചിന്തിക്കുന്നു.
 തീരുമാനം ഡോക്ടറുടേത്
 മതിയായ കഌനിക്കല്‍ കാരണങ്ങളില്ലാതെ സിസേറിയന്‍ തീരുമാനിക്കുമ്പോള്‍, ആ തീരുമാനത്തിന് ശാസ്ത്രീയമായ അടിത്തറ നഷ്ടപ്പെടുന്നു. ഡോക്ടറുടെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളും കണ്ടേക്കാം.വൈകീട്ട് കുടുംബത്തോടൊപ്പം സിനിമക്ക് പോവുന്നതിന്നായി ' ഇന്ന് രണ്ട് മണിക്ക് സിസേറിയന്‍ 'എന്ന് തീരുമാനിക്കുന്നവര്‍ ഈ വിഭാഗത്തില്‍പ്പെടും. പ്രസവത്തിന്നിടെ സ്വാഭാവികമായി ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പോലും ഗര്‍ഭിണിയുടെ ബന്ധുക്കള്‍ ഡോക്ടറെ കോടതി കയറ്റുന്ന സംഭവങ്ങള്‍ സാധാരണമാണ് . ഇതും സിസേറിയന്‍ തെരഞ്ഞെടുക്കാന്‍ ഡോക്ടറെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.
 കേരളത്തിലെ ഉയരുന്ന സിസേറിയന്‍ നിരക്കിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളെകുറിച്ച് 2003-ല്‍, ംവീ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ കെ ഹേമചന്ദ്രന്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.ശാസ്ത്രീയമായ കാരണങ്ങളേക്കാള്‍ (medically valid reasons) ബാഹ്യമായ ചില കാരണങ്ങളാണ് (nonclinical factors) സിസേറിയന്‍ നിരക്ക് കൂട്ടുന്നതത്രെ. പ്രസ്തുത പഠനം ചില കൗതുകകരമായ വസ്തുതകളും വെളിപ്പെടുത്തിയിരുന്നു.40 ശതമാനം നോര്‍മല്‍ പ്രസവങ്ങളും വൈകീട്ട് അഞ്ച് തൊട്ട് പുലര്‍ച്ചെ അഞ്ച് വരെയുള്ള സമയത്തിന്നിടയ്ക്കാണ് നടക്കുന്നതത്രെ. ഇതേ സമയത്ത് നടക്കുന്ന സിസേറിയന്‍ പക്ഷെ 20 ശതമാനം മാത്രമാണ്. 80 ശതമാനം സിസേറിയനും നടക്കുന്നത് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പാണ്. വീക്കെന്‍ഡിന് തൊട്ട് മുന്‍പ് സിസേറിയന്‍ നിരക്ക് കുത്തനെ കൂടുന്നതായും പഠനം പറയുന്നു.
 എന്തിനറിയണം
 ഓപ്പറേഷന്‍ ചെയ്യാനുള്ള സമ്മതിപത്രം എഴുതി വാങ്ങുന്നതിന് മുന്‍പായി സര്‍ജറിയുടെ ദീര്‍ഘകാല പ്രശ്‌നങ്ങളെക്കുറിച്ച് ഗര്‍ഭിണിയെ ബോധവതിയാക്കേണ്ടതുണ്ട് . പക്ഷെ അപൂര്‍വ്വം ഡോക്ടര്‍മാര്‍ മാത്രമേ കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിക്കാറുള്ളൂ. നോര്‍മല്‍ പ്രസവത്തേക്കാള്‍ ലളിതവും സുരക്ഷിതവും ആണ് സിസേറിയനെന്നുവരെ പറയുന്ന ഡോക്ടര്‍മാര്‍ ഉണ്ടത്രെ. ഡോക്ടര്‍ സിസേറിയന്‍ വേണം എന്ന് പറയുമ്പോള്‍, 'കാത്തിരുന്നാല്‍ പ്രശ്‌നമുണ്ടോ' എന്നൊന്നും ആരും തിരിച്ച് ചോദിക്കുന്നുമില്ല.
 'ഓ, അതൊക്കെ എന്തിനറിയണം ' എന്ന് സ്ത്രീകളും ചിന്തിക്കുന്നു.' ഡോക്ടര്‍ പറയുന്നത് നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. ടെന്‍ഷന്‍ പിടിച്ച ആ സമയത്ത് എന്തെങ്കിലും ചോദിച്ച് മനസ്സിലാക്കാനും തോന്നില്ല, 'ഒരു സ്ത്രീ പറഞ്ഞു. 25 കാരി സൈനയുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു.' പ്രസവം വരെ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് സിസേറിയനാണെന്ന് ഡോക്ടര്‍ പറഞ്ഞത്. ഡലിവറിയുടെ അന്ന് ഞാന്‍ ബാക്കിയുണ്ടാവുമോ എന്ന് വരെ എല്ലാവരും ഭയന്നു. ഭയങ്കര ബഌഡിങ്ങ്. വളരെയധികം രക്തം കയറ്റേണ്ടി വന്നു,'സൈന പറയുന്നു. എന്തുകൊണ്ട് പ്രസവത്തിന്നിടെ കുഴപ്പമുണ്ടായി എന്ന് സൈനയ്ക്ക്

Mathrubhumi

2011-02-04

സ്വകര്യത ഉറപ്പാക്കാന്‍ ഫയര്‍ഫോക്‌സും ക്രോമും


Fun & Info @ Keralites.net
വെബ്ബ് ബ്രൗസറുകള്‍ വഴി നിങ്ങളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ പരസ്യക്കമ്പനികള്‍ മനസിലാക്കുന്നുണ്ടെന്ന ആശങ്കയ്ക്ക് അറുതി വരുത്താന്‍ മോസില്ലയും ഗൂഗിളും നീക്കം തുടങ്ങി. ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പു വരുത്താനുള്ള പുതിയ ക്രമീകരണങ്ങളാണ് ഗൂഗിളിന്റെ ബ്രൗസറായ ക്രോമും മോസില്ല ഫയര്‍ഫോക്‌സും ഏര്‍പ്പെടുത്തുന്നത്. 

പരസ്യക്കമ്പനികളും കച്ചവടതാത്പര്യമുള്ള മറ്റുള്ളവരും ഉപഭോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ചോര്‍ത്തുന്നത് തടയാന്‍ 'ഡു നോട്ട് ട്രാക്ക്' സംവിധാനമാണ് ഇരു ബ്രൗസറുകളിലും ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈനില്‍ തന്റെ നീക്കങ്ങളും പെരുമാറ്റങ്ങളും ആരെങ്കിലും പിന്തുടരേണ്ടതുണ്ടോ വേണ്ടയോ എന്ന് ഉപഭോക്താവിന് ഇനി സ്വയം തീരുമാനിക്കാം. 

മോസില്ലയുടെ ടെക്‌നോളജി ആന്‍ഡ് പ്രൈവസി ഓഫീസര്‍ അലക്‌സ് ഫൗളറാണ്, ഫയര്‍ഫോക്‌സ് ബ്രൗസറില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്ന കാര്യം ബ്ലോഗ് പോസ്റ്റ് വഴി അറിയിച്ചത്. സ്വകാര്യത ഉറപ്പാക്കാന്‍ നിലവില്‍ അവലംബിക്കുന്ന (കുക്കികളെയും മറ്റും ആശ്രയിച്ച്) രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തങ്ങളുടെ സമീപനമെന്ന് ഫൗളര്‍ അറിയിക്കുന്നു. 

ഫയര്‍ഫോക്‌സിന്റെ സംവിധാനം അനുസരിച്ച് സന്ദര്‍ശിക്കുന്ന ഓരോ സൈറ്റിലും യൂസര്‍മാര്‍ക്ക് തീരുമാനിക്കാം, താന്‍ ട്രാക്ക് ചെയ്യപ്പെടണോ വേണ്ടയോ എന്ന്. 

Fun & Info @ Keralites.net

അതേസമയം, ബ്രൗസറിലെ പുതിയൊരു 'പ്ലഗ്ഗിന്‍' (plug-in) രൂപത്തിലാണ് ഗൂഗിള്‍ ക്രോം ഈ പരിഷ്‌ക്കാരം ഏര്‍പ്പെടുത്തുന്നത്. 'Keep My Opt-Outs' എന്നാണ് ക്രോം ബ്രൗസറിലെ ആ എക്സ്റ്റന്‍ഷന് നല്‍കിയിട്ടുള്ള പേര്. ഓണ്‍ലൈന്‍ പരസ്യക്കമ്പനികള്‍ പിന്തുടരുന്നത് സ്വിരമായി ഒഴിവാക്കാന്‍ ഈ സംവിധാനം യൂസര്‍മാരെ സഹായിക്കും. ഈ ബ്രൗസര്‍ എക്സ്റ്റന്‍ഷന്റെ കോഡ് പരിഷ്‌ക്കരിക്കാനായി ഡവലപ്പര്‍മാര്‍ക്ക് വിട്ടുകൊടുക്കുമെന്ന് ഗൂഗിളിന്റെ ബ്ലോഗ് പറയുന്നു. 

കുക്കികള്‍ എന്നറിയപ്പെടുന്ന ചെറു ടെക്സ്റ്റ് ഫയലുകള്‍ വഴിയാണ് പല സൈറ്റുകളും സന്ദര്‍ശകരുടെ പ്രത്യേകതകള്‍ (എന്തൊക്കെ ക്ലിക്ക് ചെയ്യുന്നു, എത്ര സമയം ഓരോ ഉള്ളടക്കഘടകത്തിലും ചെലവഴിക്കുന്നു തുടങ്ങിയ വിവരങ്ങള്‍) പിന്തുടരുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ആന്ത്യന്തികമായി പരസ്യക്കമ്പനികളിലാണ് എത്തുക. ഇതിനെതിരെയുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ് മോസില്ലയും ഗൂഗിളും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായത്.

2011-02-03

ഫെയ്‌സ്ബുക്കിലെ ചതിക്കുഴികള്‍




Fun & Info @ Keralites.net

ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്.

ഫെയ്‌സ്ബുക്കിനൊപ്പം തന്നെ ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു. വിവാദങ്ങളില്‍ പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി അറിഞ്ഞോ അറിയാതെയോ കൊടുത്തിട്ടുള്ള വിവരങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ ക്രോഡീകരിച്ച് നിങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തമായ ഒരു ചിത്രം തയ്യാറാക്കാന്‍ കഴിയും. അടുത്ത കാലത്ത് ഒരു വിദ്വാന്‍ ലക്ഷക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോട്ടോകളും ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും മറ്റും ശേഖരിച്ച് അവയുടെ ഒരു വന്‍ശേഖരം ഉണ്ടാക്കി ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയത് ഓര്‍മ്മയില്ലേ. ടോറന്റുകളും മറ്റു ഫയല്‍ ഷെയറിംഗ് സൈറ്റുകളും വഴി അത് ഇപ്പോഴും ഇന്റര്‍നെറ്റില്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്താനാവുക?

മറ്റുള്ളവരുടെ ക്ഷണം സ്വീകരിച്ചോ അല്ലെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമോ ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകളില്‍ തിടുക്കപ്പെട്ട് അംഗമാകുന്നവര്‍, തങ്ങളുടെ എന്തൊക്കെ വിവരങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പരസ്യമാകുന്നത് എന്ന് ഓര്‍ക്കാറില്ല. ആരെങ്കിലും വീടിന്റെ മതിലിനു പുറത്തോ അല്ലെങ്കില്‍ പൊതു സ്ഥലങ്ങളിലോ സ്വന്തം വിലാസവും കുടുംബാംഗങ്ങളുടെ ഫോട്ടൊയും ഫോണ്‍നമ്പറും ഒക്കെ അടങ്ങിയ വലിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കാറുണ്ടോ? അതിലും അപകടകരമാണ് സൗഹൃദക്കൂട്ടായ്മകളിലൂടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാത്തതു കൊണ്ടുള്ള ഭീഷണികള്‍ വലുതാണ്.

'കയ്യില്‍ നിന്നു വിട്ട കല്ലും വായില്‍ നിന്നു വിട്ട വാക്കും ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോയും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല' എന്നതാണ് പുതുമൊഴി. അതിനാല്‍ ഫോട്ടോകള്‍ സൗഹൃദക്കൂട്ടായ്മകളില്‍ പരസ്യപ്പെടുത്തുംമുന്‍പ് വളരെ ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോകളില്‍ ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് കയ്യാങ്കളി നടത്തുവാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ ഫോട്ടോകള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയവ ആരൊക്കെ കാണണം/കാണരുത് എന്ന് മുന്‍കൂട്ടി തീരുമാനിക്കുക. ഉദാഹരണമായി നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ചടങ്ങിന്റെ ഫൊട്ടോകള്‍ ലോകം മുഴുവനും കാണണമെന്നു നിര്‍ബന്ധമുണ്ടോ? ചിലപ്പോള്‍ അത് നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതയ്ക്കും താത്പര്യങ്ങള്‍ക്കും എതിരായെന്നു വരാം.

ഫെയ്‌സ്ബുക്ക് മറ്റു സൗഹൃദക്കൂട്ടായ്മകളെ അപേക്ഷിച്ച് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ മിക്കപ്പോഴും ധൃതി പിടിച്ചും മറ്റുള്ളവരുടെ ക്ഷണം സീകരിച്ചും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ സാങ്കേതികപദങ്ങള്‍ വേണ്ട രീതിയില്‍ മനസ്സിലാകാത്തതു കൊണ്ടും പരിചയക്കുറവു കൊണ്ടും അലസതകൊണ്ടുമൊക്കെ സുരക്ഷാക്രമീകരണങ്ങള്‍ കാര്യമായി എടുക്കാറില്ല.

ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ടെന്നതും ഒരു വസ്തുതയാണ്. മാത്രമല്ല ഫെയ്‌സ്ബുക്ക് മലയാളമടക്കം അനവധി ഭാഷകളില്‍ ലഭ്യമാണെങ്കിലും സ്വകാര്യതാ ക്രമീകരണങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം ഇനിയും പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. 

ഫെയ്‌സ്ബുക്കിന്റെ സ്വകാര്യതാ ക്രമീകരണങ്ങള്‍


ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടതും എന്നാല്‍ പലരും ഒരിക്കല്‍ പോലും പരിശോധിക്കാത്തതുമായ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. അക്കൗണ്ട് തുറക്കുമ്പോള്‍ ഉള്ള ഡീഫോള്‍ട്ട് സെറ്റിംഗുകള്‍ പലപ്പോഴും വ്യക്തി താത്പര്യങ്ങള്‍ക്കു നിരക്കുന്നതാവാറില്ല. അതിനാല്‍ ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഫെയ്‌സ്ബുക്കില്‍ സ്വകാര്യമാക്കി വയ്ക്കാന്‍ പറ്റാത്തതെന്തൊക്കെ?

പ്രൈവസി സെറ്റിംഗുകള്‍ മുഖേന നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും സ്വകാര്യമാക്കി വയ്ക്കാനാകില്ല. അത്തരത്തിലുള്ള അഞ്ചു കാര്യങ്ങളാണ് ഉള്ളത്

1. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം
2. പേര്
3. ലിഗം
4. യൂസര്‍ നേം
5. നെറ്റ്‌വര്‍ക്ക്

ഒരു സൗഹൃദക്കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഇത്രയും കാര്യങ്ങള്‍ അടിസ്ഥാനപരമായി അത്യാവശ്യമാണ്. അതായത് ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ഏതൊരാളുടേയും ഇത്രയും വിവരങ്ങള്‍ ഏത് ഉപഭോക്താവിനും കാണാന്‍ കഴിയും. ഇതില്‍ യാതൊരു നിയന്ത്രണങ്ങളും സാധ്യമല്ല.

ഈ പേജില്‍ (http://www.facebook.com/#!/settings/?tab=privacy) പോയി നിങ്ങളുടെ എല്ലാ പ്രൈവസി സെറ്റിംഗുകളും പരിശോധിക്കാനും വേണ്ട രീതിയില്‍ നിയന്ത്രിക്കാനുമാകും. 
Fun & Info @ Keralites.net


Fun & Info @ Keralites.net

ഇതില്‍ പ്രധാനമായും അഞ്ചു ഭാഗങ്ങള്‍ ആണുള്ളത്.

1. connecting on Facebook
ഇതില്‍ ആദ്യത്തേത് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ സുഹൃത്തുക്കളും മറ്റ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും കാണണം എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതിലെconnecting on Facebook എന്ന മെനുവിലെ' view settings' എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ താഴെക്കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് തുറക്കും.
Fun & Info @ Keralites.net

ഈ പേജില്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഏഴു പ്രധാന ഭാഗങ്ങള്‍ ഉണ്ട്.

1. ഇതിലെ ആദ്യ സെറ്റിംഗ് ഫെയ്‌സ്ബുക്കിലെ തിരച്ചില്‍ പേജുകളില്‍ നിങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത് ഈ സെറ്റിംഗ് 'Everyone' എന്നു ക്രമീകരിച്ചാല്‍ ഫെയ്‌സ്ബുക്കിലെ ആര്‍ക്കും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയും. ഇതിലെ മറ്റു രണ്ടു സെറ്റിംഗുകളായ 'Friends' , 'Friends of Friends' എന്നിവയാണെങ്കില്‍ മറ്റു ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കിലെ തിരയല്‍ സൗകര്യം ഉപയോഗിച്ച് നിങ്ങളില്‍ എത്താനാകില്ല.

2. രണ്ടാമത്തേത് നിങ്ങള്‍ ആരില്‍ നിന്നൊക്കെ സൗഹൃദത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതില്‍ എല്ലാവരില്‍ നിന്നും, സുഹൃത്തുക്കളുടെ സുഹൃത്തുക്കളില്‍ നിന്നും എന്നിങ്ങനെ രണ്ട് ഒപ്ഷനുകളാണ് ഉള്ളത്. തികച്ചും അപരിചിതരില്‍ നിന്നും നിങ്ങള്‍ സൗഹൃദത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 'Friends of Friends' എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക.

3. അപരിചിതരില്‍ നിന്നും നിങ്ങള്‍ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലേ? ഈ സെറ്റിംഗ് അതിനുള്ളതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ആരില്‍ നിന്നൊക്കെ സ്വകാര്യ സന്ദേശങ്ങള്‍ സ്വീകരിക്കണം എന്ന് തീരുമാനിക്കാന്‍ ആകും.

4. നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്‌വലയം, വിദ്യാഭാസ യോഗ്യത, തൊഴില്‍, സ്ഥലം, ഇഷ്ടാനിഷ്ടങ്ങള്‍ മുതലായവ ആര്‍ക്കൊക്കെ ദൃശ്യമാകണം എന്നു തീരുമാനിക്കാനുള്ളതാണ് അടുത്ത മൂന്നു ക്രമീകരണങ്ങള്‍. ഇതില്‍ മുന്‍ പറഞ്ഞതില്‍ കൂടാതെ 'Customize' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് സുഹൃത്‌വലയത്തിലുള്ള തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം പ്രസ്തുത വിവരങ്ങള്‍ ദൃശ്യമാക്കാന്‍ കഴിയുന്നു.

2. Sharing on Facebook
ഇത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രൈവസി സെറ്റിംഗുകളുടെ ഒറ്റ നോട്ടത്തിലുള്ള ഒരു ദൃശ്യമാണ്. നിങ്ങളുടെ സ്വകാര്യത ഏതു വിധത്തിലാണ് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഫൊട്ടോ ഇട്ടു. അത് ആരൊക്കെ കാണണം, ആര്‍ക്കൊക്കെ അതില്‍ അഭിപ്രായം പറയാം, നിങ്ങളുടെ ഫെയ്‌സ്ബുക്ക് ചുവരില്‍ ആര്‍ക്കൊക്കെ എഴുതാം, നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ആര്‍ക്കൊക്കെ കാണാം തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. 

ഫേസ്ബുക്കിലെ പ്രൈവസി ലെവലുകള്‍


ഫേസ്ബുക്കില്‍ താഴെപ്പറയുന്ന പ്രൈവസി ലെവലുകള്‍ ആണുള്ളത്
1. എല്ലാവരും
2. സുഹൃത്തുക്കള്‍
3. സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍
4. തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍
5. നിങ്ങള്‍ മാത്രം

അതായത്, നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളും നിങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളും സംവദിക്കാനുള്ള വിവരങ്ങളും ആരുമായൊക്കെ പങ്കുവക്കണം അഥവാ മറ്റാര്‍ക്കൊക്കെ ദൃശ്യമാകണം എന്നൊക്കെ ഈ പ്രൈവസി ലെവലുകളിലൂടെ നിശ്ചയിക്കാന്‍ കഴിയും.

പേജിന്റെ അടിയിലായുള്ള 'Customize settings' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. 

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു കണ്ണാടിയിലൂടെ

'Preview My Profile' എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് മറ്റുള്ളവര്‍ക്ക് എങ്ങിനെ ദൃശ്യമാകുന്നു എന്ന് കാണാന്‍ കഴിയും. മാത്രമല്ല ഒരു പ്രത്യേക സുഹൃത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജ് എങ്ങിനെ കാണുന്നു എന്ന് അറിയാനുള്ള സൗകര്യവും ഈ പേജ് നല്‍കുന്നു. ഈ പേജിനെ 'ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ കണ്ണാടി' എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ദൗര്‍ഭാഗ്യവശാല്‍ പല ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും ഒരിക്കല്‍ പോലും ഈ സൗകര്യം ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത.

അനാവശ്യ അപ്ലിക്കേഷനുകള്‍ എങ്ങിനെ നിയന്ത്രിക്കാം

ഫെയ്‌സ്ബുക്കിനോടൊപ്പം തന്നെ ഫെയ്‌സ്ബുക്ക് അടിസ്ഥാനമാക്കിയുള്ള മറ്റു പല ഓണ്‍ലൈന്‍ ബിസിനസുകളും വളരുന്നു. പ്രത്യേകിച്ച് ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍. ഇത്തരത്തിലുള്ള പല ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകളും സ്ഥാപിത താത്പര്യങ്ങളോടു കൂടിയവയും സ്വകാര്യതയ്ക്ക് ഭീഷണിയായവയും ആണ്.

പലപ്പോഴും സ്വന്തം ഫെയ്‌സ്ബുക്ക് ചുവരില്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത പല അപ്‌ഡേറ്റുകളും പോസ്റ്റുകളും വരാറില്ലേ? നിങ്ങള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി കൂട്ടിച്ചേര്‍ത്തിട്ടുള്ള അപ്ലിക്കേഷനുകളുടെ പണിയായിരിക്കാം അത്.

മിക്കവാറും എല്ലാ സൈറ്റുകളിലും മറ്റു സൗഹൃദക്കൂട്ടായ്മകളിലും അംഗമാകുന്നതിലേക്കായി നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും താത്പര്യങ്ങളും ഇമെയില്‍ വിലാസങ്ങളും ഒക്കെ അടങ്ങിയ ഒരു ഫോറം പൂരിപ്പിക്കേണ്ടി വരും. എന്നാല്‍, ഇപ്പോള്‍ മിക്കവാറും പല സൈറ്റുകളിലും കാണാറില്ലേ, 'Sign in with your Facebook account' എന്ന്. ഇതുപ്രകാരം ഒരു ബട്ടന്‍ അമര്‍ത്തി അക്കൗണ്ട് തുറക്കാം. 'ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ചില സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനാഗ്രഹിക്കുന്നു' എന്നിങ്ങനെയുള്ള മുന്നറിയിപ്പൊക്കെ കാണാം. മിക്കവരും അതൊക്കെ അവഗണിക്കുകയാണ് പതിവ്.

ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ എളുപ്പമാക്കുന്നതിലൂടെ പ്രസ്തുത സൈറ്റിന് രണ്ടു നേട്ടങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഒന്ന് നിങ്ങളെക്കുറിച്ചുള്ള വളരെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നു. രണ്ട് നിങ്ങളുടെ സുഹൃത്‌വലയത്തിന്റെ ഭാഗമായി തങ്ങളുടെ ബിസിനസിന് കൂടുതല്‍ പ്രചാരം നല്‍കാന്‍ കഴിയുന്നു. എല്ലാ സൈറ്റുകളും ഈ സൗകര്യം ഒരേപോലെ അല്ല ഉപയോഗിക്കുന്നത്. ചില അപ്ലിക്കേഷനുകള്‍ നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ മാത്രം ശേഖരിച്ച് നിശബ്ദമായിരിക്കുമ്പോള്‍ മറ്റു ചിലവ അടിക്കടിയുള്ള അപ്‌ഡേറ്റുകളും പരസ്യങ്ങളും കൊണ്ട് ഉപയോക്താക്കളുടെ ഫെയ്‌സ്ബുക്ക് ചുവരുകള്‍ നിറയ്ക്കുന്നു.

അനാവശ്യ (സ്​പാം) അപ്ലിക്കേഷനുകള്‍


ഈ അടുത്തകാലത്തായി പലരുടേയും ഫെയ്‌സ്ബുക്ക് ചുമരില്‍ സുഹൃത്തുക്കളില്‍ നിന്നായി'My total facebook views are 4325 Find out your total profile views @http://bit.ly/im9StZ ' എന്നിങ്ങനെയുള്ള ചില സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വിന്‍ഡോ തുറക്കുകയും ഒരു അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള അനുവാദം ചോദിക്കുകയും ചെയ്യുന്നു. അതിലൂടെ ഈ സൈറ്റില്‍ നിന്നും അപകടകരമായേക്കാവുന്ന ദുഷ്ടപ്രോഗ്രാമുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് നിക്ഷേപിക്കപ്പെടുന്നു. മാത്രമല്ല ഫെയ്‌സ്ബുക്കിലെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അനുവാദം നല്‍കുക വഴി പ്രസ്തുത സന്ദേശം നിങ്ങളുടെ ന്യൂസ്ഫീഡ് ആയി മറ്റു സുഹൃത്തുക്കളിലേക്കുകൂടി വ്യാപിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുള്ള അപ്ലിക്കേഷനുകളെ കണ്ടെത്താനും അവയെ നിയന്ത്രിക്കുവാനോ നീക്കം ചെയ്യുവാനോ വളരെ എളുപ്പം സാധിക്കും.

പ്രൈവസി സെറ്റിംഗ് പേജിലെ ഇടത്തേ മൂലയില്‍ ഉള്ള 'Apps and websitse' എന്നതിനു ചുവടെയുള്ള 'Edit Your settings' എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ചുവടെ കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് ലഭിക്കുന്നു.

Fun & Info @ Keralites.net

ഇതില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകളുടെ പട്ടിക ദൃശ്യമാകുന്നു. ഇതില്‍ 'Applications You use' എന്നതിനു നേരേയുള്ള 'Edit Settings'എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന പേജിലൂടെ നിങ്ങളുടെ അക്കൗണ്ടിലുള്ള ഓരോ അപ്ലിക്കേഷനുകളും എന്തൊക്കെ സ്വകാര്യ വിവരങ്ങള്‍ ആണ് ശേഖരിക്കുന്നതെന്നും അവയ്ക്ക് എന്തൊക്കെ അവകാശങ്ങള്‍ ആണ് ഉള്ളതെന്നും അറിയാനാകുന്നു. അഭികാമ്യമല്ലാത്ത അപ്ലിക്കേഷനുകളെ നീക്കം ചെയ്യാവുന്നതാണ്.

അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ മറ്റു ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ സുഹൃത്ത് ഒരു അപ്ലിക്കേഷന്‍ സ്വന്തം അക്കൗണ്ടിലേക്കു ചേര്‍ക്കുമ്പോള്‍ ആ അപ്ലിക്കേഷന് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ലഭ്യമാക്കണം എന്നു കൂടി നിശ്ചയിക്കാനാകും. ഇതിനായി 'Information accessible through your Frineds' എന്നതിനു നേരേയുള്ള എഡിറ്റ് ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് ലഭിക്കുന്ന പോപ് അപ് വിന്‍ഡോവില്‍ക്കൂടി സുഹൃത്തുക്കളുടെ അപ്ലിക്കേഷനുകള്‍ക്ക് നിങ്ങളുടേതായി ലഭിക്കുന്ന വിവരങ്ങള്‍ നിയന്ത്രിക്കാനാകും.

Fun & Info @ Keralites.net

ഇതില്‍ നിങ്ങളുടെ പേര്, പ്രൊഫൈല്‍ ചിത്രം, ലിംഗം, യൂസര്‍ ഐഡി, നെറ്റ്‌വര്‍ക്ക് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ മറയ്ക്കാനാകില്ല. (ഇതിനായി അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Turn off all Platform applications' എന്ന ലിങ്കില്‍ അമര്‍ത്തുക).

നിങ്ങള്‍ ഫെസ്ബുക്കില്‍ കളിക്കുന്ന ഫാംവില്ലി, മാഫിയാ വാര്‍ തുടങ്ങിയ കളികളുടെ വിവരങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിക്കണം എന്നുണ്ടോ. പലപ്പോഴും ഇത്തരം അപ്‌ഡേറ്റുകള്‍ സുഹൃത്തുക്കള്‍ക്ക് അരോചകമായിത്തോന്നാം. 'Game and Application Activtiy' എന്നതിനു നേരെയുള്ള ബട്ടനില്‍ അമര്‍ത്തി ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിലെ 'Custom' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഒന്നുകില്‍ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്ക് മാത്രമായോ അല്ലെങ്കില്‍ കളികളോട് താത്പര്യമുള്ള തിരഞ്ഞെടുത്ത സുഹൃത്തുക്കളിലേക്കു മാത്രമായോ ക്രമിക്കരിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളില്‍

ഒരാളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളിലൂടെ പരിശോധിക്കാന്‍ വളരെ എളുപ്പമാണ്. ഗൂഗിള്‍ സേര്‍ച്ച് ബോക്‌സില്‍ ആളുടെ പേരും ഫെയ്‌സ്ബുക്ക് എന്നും ചേര്‍ത്ത് തെരഞ്ഞാല്‍ മതി. ഇത്തരത്തില്‍ സേര്‍ച്ച് എഞ്ചിന്‍ പേജുകളില്‍ നിന്നും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ അകറ്റി നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Public Search' നു നേരേയുള്ള എഡിറ്റ് ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന പേജിലെ 'Enable Public Search' എന്നതിനെ ഒഴിവാക്കുക. പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ സ്വാഭാവികമായും ഈ ഓപ്ഷന്‍ എനേബിള്‍ ആയിരിക്കും (ഫെയ്‌സ്ബുക്കിന് നിങ്ങളെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്താനാണ് താത്പര്യം)

ഒരു പ്രത്യേക ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും വിലക്കുന്നതെങ്ങിനെ


നിങ്ങളുടെ ഏതെങ്കിലും സുഹൃത്ത് സഭ്യമല്ലാത്ത അപ്‌ഡേറ്റുകള്‍ കൊണ്ട് നിങ്ങളുടെ ഫെയ്‌സ്ബുക്ക് ചുവരുകള്‍ വൃത്തികേടാക്കാറുണ്ടോ? അതുമല്ലെങ്കില്‍ ഒരു സുഹൃത്തിന്റെ കളികളിലേക്കും അപ്ലിക്കേഷനുകളിലേക്കും ചടങ്ങുകളിലേക്കും മറ്റുമുള്ള ക്ഷണങ്ങള്‍ സ്വീകരിക്കാന്‍ താത്പര്യമില്ലേ? ഇതിനായി പ്രൈവസി സെറ്റിംഗ്‌സ് പേജിലെ 'Block Lists'എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ലഭിക്കുന്ന പേജിലെ ക്രമീകരണങ്ങളിലൂടെ ഒന്നോ അതിലധികമോ പേരെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യാനും നിയന്ത്രിക്കാനുമാകും.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷ


പലരും ഉപയോഗിക്കാത്തതും എന്നാല്‍ വളരെ ഫലപ്രദവും ആയ ഒരു സുരക്ഷാ മുന്‍കരുതല്‍ ആണിത്. ഹാക്കിംഗിലൂടെയും മറ്റും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷം Facebook Account Settings പേജിലെ 'Account Securtiy' എന്നതിനു നേരെയുള്ള ' Change' എന്ന ലിങ്കില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന 'When a new computer or mobile device logs into this account: Send me an email' എന്ന ഓപ്ഷന്‍ സെറ്റ് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഏതൊരു കമ്പ്യൂട്ടറിലൂടേയോ മൊബൈല്‍ ഫോണിലൂടെയോ തുറന്നാല്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി നിങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ ലഭ്യമാകും.

Fun & Info @ Keralites.net

ഫെയ്‌സ്ബുക്ക് ചാറ്റ്

Fun & Info @ Keralites.net
ഫയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ത്തന്നെ ആരെങ്കിലുമൊക്കെ ചാടി വീഴാറില്ലേ? നിങ്ങള്‍ക്ക് നൂറുകണക്കിന് സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഈ അവസരത്തില്‍ ചാറ്റ് ഓഫ്‌ലൈന്‍ ആകുവാനായി ചാറ്റ് ലിസ്റ്റിലെ 'Option' ല്‍ ക്ലിക്കു ചെയ്ത് 'go offline' എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നിങ്ങള്‍ ഓഫ്‌ലൈന്‍ ആയിരിക്കും. ഇത് മെമ്മറിയില്‍ സൂക്ഷിക്കപ്പെടുകയും മറ്റാത്തിടത്തൊളം കാലം എപ്പോഴും ഓഫ് ലൈന്‍ ആയി ഇരിക്കുകയും ചെയ്യും.

ഫെയ്‌സ്ബുക്ക് ചാറ്റില്‍ തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍ മാത്രമായി ഓണ്‍ലൈന്‍ ആകാന്‍ എങ്ങനെ കഴിയും
ഇതിനായി സുഹൃത്തുക്കളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കണം. ഉദാഹരണമായി Best friends, Good friends, Colleagues, Family …തുടങ്ങിയവ. ഫെയ്
...






-സുജിത് കുമാര്‍
Mathrubhumi