Related Posts with Thumbnails

2011-03-03

കോഴിക്കോടന്‍ ബിരിയാണി.




ബിരിയാണി എന്നാല്‍ കോഴിക്കോടന്‍ ബിരിയാണി തന്നെ. തെക്കന്‍ കേരളത്തിലെ ചില ഹോട്ടലുകളില്‍ കോഴിക്കോടന്‍ ബിരിയാണി എന്ന ബോര്‍ഡ്‌ കണ്ട്‌ കയറുന്നവര്‍ തിരിച്ചിറങ്ങുമ്പോള്‍ നിരാശരാകും. കാരണം കോഴിക്കോടന്‍ ബിരിയാണിയുടെ ഏഴയലത്ത്‌ നില്‍ക്കാന്‍ പോലും പറ്റാത്തതായിരിക്കും. കോഴിക്കോടന്‍ ബിരിയാണി എന്നു പറഞ്ഞ്‌ ആള്‍ക്കാരെ പറ്റിക്കലാണ്‌ എറണാകുളത്തെയും തിരുവനന്തപുരത്തെയും കൊല്ലത്തെയും ചില ഹോട്ടലുകാര്‍ ചെയ്യുന്നത്‌.

ഏതായാലും അങ്ങനെ പറ്റിക്കപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കുമായി കോഴിക്കോടന്‍ ബിരിയാണി തയ്യാറാക്കുന്ന വിധം അവതരിപ്പിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ - രണ്ട്‌ കിലോ

കൈമ ബിരിയാണി അരി - 2 കിലോഡാല്‍ഡ - അരക്കിലോ

ആര്‍.കെ.ജി നെയ്യ്‌ - 150 ഗ്രാം

അണ്ടിപ്‌പരിപ്‌പ്‌ - 75 ഗ്രാം

മുന്തിരി - 75 ഗ്രാം

പട്ട - രണ്ട്‌ കഷണം

ഏലയ്‌ക്ക - 8 എണ്‌ണം

ഗ്രാമ്പൂ - 8 എണ്‌ണം

ബിരിയാണി മസാല - ഒരു സ്‌പൂണ്‍

മല്‌ളിപെ്‌പാടി - രണ്ട്‌ സ്‌പൂണ്‍

മഞ്ഞള്‍പ്പൊടി - അര സ്‌പൂണ്‍

കുരുമുളക്‌ പൊടി - അര സ്‌പൂണ്‍

കശ്‌കശ അരച്ചത്‌ - ഒരു സ്‌പൂണ്‍

വെളുത്തുള്ളി - 75 ഗ്രാം

ഉള്ളി - ഒരുകിലോഗ്രാം

ഇഞ്ചി - 50 ഗ്രാം

പച്ചമുളക്‌ - 50 ഗ്രാം

തക്കാളി - 300ഗ്രാം

മല്‌ളിയില - 50 ഗ്രാം

പുതിനയില - 50 ഗ്രാം

നാരങ്ങാനീര്‌ - രണ്ട്‌ എണ്‌ണം

തൈര്‌ - 100 എം എല്‍

പഞ്ചസാര - ഒരു നുള്ള്‌

ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യുന്ന വിധം

ആദ്യം നെയ്‌ച്ചോറ്‌ തയ്യാറാക്കാം. ഒരു പാത്രം അരിക്ക്‌ ഒന്നരപാത്രം അളവില്‍ കണക്കാക്കി വെള്ളമെടുക്കുക. ഇതിലേക്ക്‌ 200 ഗ്രാം ഡാല്‍ഡ, ഏലയ്‌ക്ക, ഗ്രാമ്പൂ, പാകത്തിന്‌ ഉപ്‌പ്‌ എന്നിവ ചേര്‍ക്കുക. വെള്ളം തിളയ്‌ക്കുമ്പാള്‍ കഴുകി വച്ചിരിക്കുന്ന ബിരിയാണി അരിയിട്ട്‌ വേവിക്കുക. വെന്ത്‌ വെള്ളം വറ്റി വരുമ്പോള്‍ 50 ഗ്രാം നെയ്യ്‌ ചേര്‍ക്കുക. കുറച്ച്‌ കഴിഞ്ഞ്‌ വെള്ളം വറ്റിച്ച്‌ മൂടി വയ്‌ക്കുക.

അടിഭാഗം കട്ടിയുളള പാത്രത്തില്‍ അരക്കിലോ ഡാല്‍ഡ ഒഴിച്ച്‌ കുറച്ച്‌ ഉള്ളി, അണ്ടിപ്‌പരിപ്‌പ്‌, മുന്തിരി എന്നിവ പൊരിച്ചെടുക്കുക. ബാക്കി ഉള്ളി, ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി എന്നിവ ചതച്ചതും അരിഞ്ഞ തക്കാളിയും കോഴിയോടൊപ്‌പം ചേര്‍ത്ത്‌ പാകത്തിന്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെന്ത്‌ വരുന്ന കൂട്ടിലേക്ക്‌ മഞ്ഞള്‍പെ്‌പാടി, കുരുമുളക്‌, ഉപ്‌പ്‌, മല്‌ളിപെ്‌പാടി എന്നിവ ചേര്‍ക്കുക. ഇത്‌ വെന്ത്‌ വറ്റി വരുമ്പോള്‍ അരച്ച കശ്‌കശ, അരിഞ്ഞുവച്ച മല്‌ളിയില, പുതിനയില എന്നിവ ചേര്‍ക്കുക.

ഇതിലേക്ക്‌ തൈരും നാരങ്ങാനീരും അതിനുശേഷം ബിരിയാണി മസാലയും ചേര്‍ക്കുക. തുടര്‍ന്ന്‌ ഒരുനുള്ള്‌ പഞ്ചസാര ചേര്‍ത്ത്‌ നന്നായി വറ്റിച്ചെടുക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന നെയ്‌ച്ചോറ്‌ ഇറച്ചിക്കറിയുമായി ചേര്‍ത്തെടുക്കുക. പൊരിച്ചെടുത്ത ഉള്ളി, അണ്ടിപ്‌പരിപ്‌പ്‌, മുന്തിരി എന്നിവയും ചേര്‍ത്ത്‌ അടച്ച ശേഷം പാത്രത്തിന്‍െറ അടിയിലും മൂടിയിലും തീക്കനലിട്ട്‌ കുറച്ചുസമയം വയ്‌ക്കുക. അഞ്ച്‌ മിനിട്ടിന്‌ ശേഷം ചൂടോടെ വിളമ്പാം.


2011-03-01

ചായ നല്‍കും ആരോഗ്യം

 
Fun & Info @ Keralites.net



'വാ ചായ കുടിക്കാം' എന്നു പറഞ്ഞ്‌ ആരെങ്കിലും ക്ഷണിച്ചാല്‍ 'പൈസ നീ കൊടുക്കണം' എന്നു മറുപടി നല്‍കാന്‍ വരട്ടെ. സ്വന്തം പോക്കറ്റില്‍നിന്നു കാശു മുടക്കിയാണെങ്കിലും ഒരു ചായ കുടിക്കുന്നതുകൊണ്ടു നഷ്‌ടമുണ്ടാകില്ല.
മറിച്ച്‌ ആരോഗ്യപരമായി നേട്ടമേ ഉണ്ടാകൂ. ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകള്‍ ധമനീവികാസത്തെ സഹായിക്കുകയും അതുവഴി ഹൃദയത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും.
രക്‌തക്കുഴലുകള്‍ ചുരുങ്ങുന്നതു മൂലം ശരീരത്തിന്റെ പ്രത്യേക ഭാഗത്തു രക്‌തയോട്ടം ഇല്ലാതാകുന്നതു വഴിയുണ്ടാകുന്ന പക്ഷാഘാതം 21 ശതമാനംവരെ കുറയ്‌ക്കാന്‍ ഒരു ദിവസം മൂന്നോ നാലോ കപ്പു ചായ കുടിക്കുന്നതിലൂടെ സാധിക്കും. ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍ വാര്‍ധക്യത്തെ ചെറുക്കാന്‍ സഹായിക്കുകയും മലിനീകരണം മൂലമുണ്ടാകുന്ന ശാരീരികാസ്വാസ്‌ഥ്യങ്ങള്‍ ഒരു പരിധിവരെ കുറയ്‌ക്കുകയും ചെയ്യും.
ആന്റീ ഓക്‌സിഡന്റ്‌ കൂടിയായ പോളിഫിനോളുകള്‍ അര്‍ബുദത്തെ പ്രതിരോധിക്കും. ചായയില്‍ കാണപ്പെടുന്ന എല്‍-തിയാനിന്‍ മാനസിക പിരിമുറുക്കം കുറയ്‌ക്കുകയും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും. പല്ലുകള്‍ക്കു ബലമേകാന്‍ സഹായിക്കുന്ന ഫ്‌ളൂറൈഡുകള്‍ ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.
ചായ പതിവായി കുടിക്കുന്നത്‌ എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പനിയെ ചെറുക്കാനും ചായ ഉത്തമമാണ്‌. പാല്‍ ചേര്‍ക്കാത്ത ചായയില്‍ കലോറി ഇല്ലാത്തതിനാല്‍ ശരീരഭാരം കുറയ്‌ക്കാനും സഹായകമാണ്‌. കൂടാതെ അലര്‍ജിക്കുള്ള ഉത്തമ ഔഷധം കൂടിയാണു ചായ. എന്നാല്‍ പിന്നെ, ഒരു ചായയാകാം അല്ലേ? പൈസ... ഞാന്‍തന്നെ കൊടുക്കാം!

regards..maanu