Related Posts with Thumbnails

2011-11-27

മുട്ട കഴിച്ചാല്‍ വണ്ണം കുറയും



വണ്ണം കൂട്ടുന്ന ഭക്ഷണങ്ങള്‍ ഏതെന്ന കാര്യത്തെപ്പറ്റി മിക്കവാറും പേര്‍ക്ക് ധാരണയുണ്ടാകും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ വണ്ണം കുറയ്ക്കുവാനും സഹായിക്കും. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പോഷകം ലഭിക്കും. പോഷകങ്ങള്‍ ലഭിക്കുവാനായി കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.

ശരീരഭാരം കുറയുവാനായി പ്രഭാതഭക്ഷണം വരെ ഒഴിവാക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു മുട്ട കഴിച്ചാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. മുട്ട ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ബദാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ശരീരത്തിന് നല്ല കൊളസ്‌ട്രോള്‍ ലഭിക്കുവാന്‍ സഹായിക്കും. ഇതിലെ നാരുകളും നല്ല കൊളസ്‌ട്രോളും കൊഴുപ്പിനെ നീക്കുന്നു. ദിവസവും 12-24 ബദാം വരെ കഴിച്ചാലും കുഴപ്പമില്ല. ഇതനുസരിച്ച് മറ്റ് ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്ന് മാത്രം.

കാബേജ്, ചീര, ബ്രൊക്കോളി, കാരറ്റ് എന്നിവ ശരീരത്തിലെ കൊഴുപ്പകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്. ഇവയും തൈരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിശപ്പും കുറയും.

തക്കാളി പച്ചക്കു കഴിയ്ക്കുന്നത് കൊഴുപ്പകറ്റാന്‍ നല്ലതാണ്. ക്യാന്‍സറിനെ ചെറുക്കാനും തക്കാളി നല്ലതുതന്നെ.

വണ്ണം കുറയുവാന്‍ ഒന്നോ രണ്ടോ തുള്ളി തേന്‍ ചൂടുവെള്ളത്തില്‍ ഒഴിച്ച് രാവിലെ വെറുംവയറില്‍ കഴിയ്ക്കുക. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് ദഹനം എളുപ്പമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു. ഭക്ഷണസാധനങ്ങളില്‍ പഞ്ചസാരയ്്ക്ക് പകരം തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണസാധനങ്ങളും ശരീരഭാരം കുറയ്ക്കുന്നു. ഓറഞ്ച്,മുസമ്പി, മുന്തിരി, ചെറുനാരങ്ങ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. ആപ്പിളിലെ പെക്ടിന്‍ കൊഴുപ്പ് ആഗിരണം ചെയ്യും.

No comments:

Post a Comment