Related Posts with Thumbnails

2011-01-13

സ്വര്‍ണ വില പവന് 12,000 വരെ കുറയും!

സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വര്‍ണ വില കൂപ്പുകുത്താന്‍ പോവുകയാണെന്ന് ആഗോള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍‌കുന്നു. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും ഊഹക്കച്ചവടം നടത്തി സ്വര്‍ണ വില പെരുപ്പിക്കുന്ന നിക്ഷേപകര്‍ മറ്റ് നിക്ഷേപങ്ങളിലേക്ക് തിരിയുകയും ചെയ്താല്‍ ഇന്ത്യയില്‍ സ്വര്‍ണ വില പവന് 12,000 ആകാമെന്നാണ് പുതിയ വിലയിരുത്തല്‍.

ജനുവരി ആദ്യ ആഴ്ച, ന്യൂയോര്‍ക്ക്‌ കമ്മോഡിറ്റി എക്‌സ്ചേഞ്ചില്‍ സ്വര്‍ണവില 3.7 ശതമാനം ഇടിഞ്ഞ്‌ ഔണ്‍സിന്‌ (31.5 ഗ്രാം) 1,368.90 ഡോളറിലെത്തി. ഔണ്‍സിന്‌ 1440 ഡോളറിനു മുകളിലെത്തിയ ശേഷമാണ്‌ വിലയില്‍ കനത്ത കുറവുണ്ടായത് എന്നത് ശ്രദ്ധേയമാണ്‌. ലണ്ടന്‍ മെറ്റല്‍ എക്‌സ്ചേഞ്ചിലും സ്വര്‍ണം അവധി വ്യാപാരം തിരിച്ചടി നേരിട്ടു. അഞ്ച്‌ ആഴ്ചകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ ആഗോള വിപണിയില്‍ സ്വര്‍ണം വ്യാപാരം പൂര്‍ത്തിയാക്കിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്‌.ലാഭം കിട്ടുമെന്ന പ്രതീക്ഷയോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന പ്രവണത അപകടകരമാണെന്നും അടുത്ത് പൊട്ടാന്‍ പോകുന്ന കുമിള സ്വര്‍ണ വിലയാണെന്നും കഴിഞ്ഞ മാസം കേരള അഡിഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ പറയുകയുണ്ടായി. അത് ശരിവയ്ക്കുന്ന തരത്തിലാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വാരം കൊച്ചി വിപണിയില്‍ സ്വര്‍ണ വില പവന്‌ 280 രൂപ കുറഞ്ഞ്‌ 15240 രൂപയായിരുന്നു.

സ്വര്‍ണ വില കൂപ്പുകുത്താന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് മൂന്ന് കാരണങ്ങളാണ്. അമേരിക്കന്‍ സാമ്പത്തിക മേഖല ഉണരുന്നതും ഡോളര്‍ കരുത്ത് ആര്‍ജ്ജിക്കുന്നതുമാണ് ഒരു കാരണം. 'കടലാസു കച്ചവട'ത്തിലൂടെ തുടര്‍ച്ചയായി വില ഉയര്‍ത്തിയിരുന്ന വന്‍കിട ഊഹക്കച്ചവടക്കാര്‍ സ്വര്‍ണത്തെ തഴയുന്നതാണ് മറ്റൊരു കാരണം.ഇന്ത്യയും ചൈനയും വന്‍ സാമ്പത്തിക ശക്തികളായി ഉയര്‍ന്ന് അമേരിക്കന്‍ ഡോളറിനെ ചെറുത്താല്‍ സ്വര്‍ണമായിരിക്കും ഏറ്റവും മികച്ച നിക്ഷേപമെന്ന ധാരണം തകര്‍ന്നത് മൂന്നാമത്തെ കാരണവും. കമ്പോള ഉത്‌പന്നങ്ങളുടെ വിലക്കയവും നാണയപ്പെരുപ്പവും ഇരുരാജ്യങ്ങളെയും വലിഞ്ഞ് മുറുക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തികവളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്താന്‍ ആവില്ലെന്ന തിരിച്ചറിവില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവെടിഞ്ഞ് കൂടുതല്‍ സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയും എന്നുറപ്പ്.

thanks webduniaസുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വര്‍ണ വില കൂപ്പുകുത്താന്‍ പോവുകയാണെന്ന് ആഗോള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍‌കുന്നു. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും ഊഹക്കച്ചവടം നടത്തി സ്വര്‍ണ വില പെരുപ്പിക്കുന്ന നിക്ഷേപകര്‍ മറ്റ് നിക്ഷേപങ്ങളിലേക്ക് തിരിയുകയും ചെയ്താല്‍ ഇന്ത്യയില്‍ സ്വര്‍ണ വില പവന് 12,000 ആകാമെന്നാണ് പുതിയ വിലയിരുത്തല്‍.

ജനുവരി ആദ്യ ആഴ്ച, ന്യൂയോര്‍ക്ക്‌ കമ്മോഡിറ്റി എക്‌സ്ചേഞ്ചില്‍ സ്വര്‍ണവില 3.7 ശതമാനം ഇടിഞ്ഞ്‌ ഔണ്‍സിന്‌ (31.5 ഗ്രാം) 1,368.90 ഡോളറിലെത്തി. ഔണ്‍സിന്‌ 1440 ഡോളറിനു മുകളിലെത്തിയ ശേഷമാണ്‌ വിലയില്‍ കനത്ത കുറവുണ്ടായത് എന്നത് ശ്രദ്ധേയമാണ്‌. ലണ്ടന്‍ മെറ്റല്‍ എക്‌സ്ചേഞ്ചിലും സ്വര്‍ണം അവധി വ്യാപാരം തിരിച്ചടി നേരിട്ടു. അഞ്ച്‌ ആഴ്ചകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ ആഗോള വിപണിയില്‍ സ്വര്‍ണം വ്യാപാരം പൂര്‍ത്തിയാക്കിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്‌.ലാഭം കിട്ടുമെന്ന പ്രതീക്ഷയോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന പ്രവണത അപകടകരമാണെന്നും അടുത്ത് പൊട്ടാന്‍ പോകുന്ന കുമിള സ്വര്‍ണ വിലയാണെന്നും കഴിഞ്ഞ മാസം കേരള അഡിഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ പറയുകയുണ്ടായി. അത് ശരിവയ്ക്കുന്ന തരത്തിലാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വാരം കൊച്ചി വിപണിയില്‍ സ്വര്‍ണ വില പവന്‌ 280 രൂപ കുറഞ്ഞ്‌ 15240 രൂപയായിരുന്നു.

സ്വര്‍ണ വില കൂപ്പുകുത്താന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് മൂന്ന് കാരണങ്ങളാണ്. അമേരിക്കന്‍ സാമ്പത്തിക മേഖല ഉണരുന്നതും ഡോളര്‍ കരുത്ത് ആര്‍ജ്ജിക്കുന്നതുമാണ് ഒരു കാരണം. 'കടലാസു കച്ചവട'ത്തിലൂടെ തുടര്‍ച്ചയായി വില ഉയര്‍ത്തിയിരുന്ന വന്‍കിട ഊഹക്കച്ചവടക്കാര്‍ സ്വര്‍ണത്തെ തഴയുന്നതാണ് മറ്റൊരു കാരണം.ഇന്ത്യയും ചൈനയും വന്‍ സാമ്പത്തിക ശക്തികളായി ഉയര്‍ന്ന് അമേരിക്കന്‍ ഡോളറിനെ ചെറുത്താല്‍ സ്വര്‍ണമായിരിക്കും ഏറ്റവും മികച്ച നിക്ഷേപമെന്ന ധാരണം തകര്‍ന്നത് മൂന്നാമത്തെ കാരണവും. കമ്പോള ഉത്‌പന്നങ്ങളുടെ വിലക്കയവും നാണയപ്പെരുപ്പവും ഇരുരാജ്യങ്ങളെയും വലിഞ്ഞ് മുറുക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തികവളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്താന്‍ ആവില്ലെന്ന തിരിച്ചറിവില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവെടിഞ്ഞ് കൂടുതല്‍ സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയും എന്നുറപ്പ്.

thanks webdunia

No comments:

Post a Comment