Related Posts with Thumbnails

2011-01-06

വില്ലനായി മാറുന്ന ഇലക്ട്രോണിക് ഉപഹാരങ്ങള്‍

 
സമൂഹത്തിലെ സകല മേഖലകളിലുള്ളവരുടെയും ദൈനംദിന ജീവിതത്തിലെ നിത്യോപയോഗ വസ്തുവായി മൊബൈല്‍ഫോണ്‍ മാറി കഴിഞ്ഞു. എന്നാല്‍ ഒരുപാട് ദോഷങ്ങളും അതിലേറെ ഗുണങ്ങളുമുള്ള ഈ ഉപകരണത്തിലെ ക്യാമറയുംസംഗീതവും മറ്റുംകാരണം മൊബൈല്‍ഫോണ്‍ കൂടെ കൊണ്ട്നടക്കുന്നത് പോലും നിരോധിക്കുന്ന സ്ഥലങ്ങള്‍ കൂടി കൂടി വരുന്നു. മരണം, അത്യാഹിതം തുടങ്ങിയ ശോകമൂകമായ അന്തരീക്ഷത്തിലും, പ്രാര്‍ത്ഥന വേളകള്‍, വിവിധ മീറ്റിംഗുകള്‍ തുടങ്ങിയ അവസരങ്ങളില്‍ മൊബൈലുകളില്‍ നിന്നും ഒഴുകിയെത്തുന്ന വ്യത്യസ്ത സംഗീതങ്ങളും അപശബ്ദങ്ങളും അലോസരമുണ്ടാകുന്നതും പതിവാണ്.
മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോക്താക്കളുടെ വര്‍ദ്ധനവിനുമനുസരിച്ചു അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ എണ്ണവും ആരോഗ്യ പ്രശ്നങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
കേമറ, ബ്ലുടൂത്ത്, വൈഫി, ജി.പീ.ആര്‍.എസ്. തുടങ്ങിയ ആധുനിക സൌകര്യങ്ങളുള്ള ഇത്തരം ഉപകരണങ്ങളുടെ സാങ്കേതിക മികവ് കൂടും തോറും പരിധിവിട്ടുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗവും, അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ക്ലിപ്പിങ്ങുകള്‍, ഫോട്ടോകള്‍ തുടങ്ങിയവ പരസ്പരം കൈമാറുന്നതിനു നിഷ്പ്രയാസം സാധിക്കുന്നു
സാങ്കേതിക തകരാറുകള്‍ മൂലം ഇത്തരം ഉപകരണങ്ങള്‍ റിപ്പയറിങ്ങിനോ സോഫ്റ്റ്വെയര്‍ മാറ്റുന്നതിനോ മറ്റോ കൊടുക്കുമ്പോള്‍ ഫോട്ടോകള്‍, പാസ്‌വേഡ് അടക്കമുള്ള ഡാറ്റകള്‍ എന്നിവ താല്‍ക്കാലികമായി നീക്കം ചെയ്‌താല്‍ പോലും നാമറിയാതെ അത് വീണ്ടും പുറത്തെടുക്കാന്‍ മൊബൈല്‍ ടെക്നീഷ്യന്‍മാര്‍ക്ക് നിഷ്പ്രയാസം സാധിക്കുമെങ്കില്‍ കളവുപോകുകയോ മറന്നു വെച്ചോ നഷ്ടപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തു അവിചന്തനീയം.
ഒരു കാലത്ത്‌ പ്രവാസികള്‍ തന്റെ നാട്ടിലുള്ള ബന്ധുമിത്രാതികള്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ ഉപഹാരമായി നല്‍കിയിരുന്നത് വാച്ചും വാക്കുമാനും റേഡിയോവുമൊക്കെ ആയിരുന്നെങ്കില്‍ ഇന്ന് ഡിവിഡി പ്ലേയറും ആധുനിക സൌകര്യങ്ങളെല്ലാം ഉള്ള ലാപ്ടോപ്പും മൊബൈല്‍ ഫോണുകളുമാണ് ഭാര്യക്കും സ്കൂളുകളില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ക്കുപോലും എത്തിച്ചു കൊടുക്കുന്നത്
സ്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍, ദൂരയാത്ര ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ തുടങ്ങിവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇനി പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും നാം വലിയ വിലകൊടുത്ത് നമ്മുടെ കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും നല്‍കുന്ന വിലപ്പെട്ട സമ്മാനങ്ങള്‍ വലിയൊരു ദുരന്തമായി മാറാതിരിക്കാന്‍ അത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ എങ്ങിനെ ഉപയോഗിക്കണമെന്നും എന്തിനു വേണ്ടി ഉപയോഗിക്കണമെന്നും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും അവബോധം ഉണ്ടാക്കുകയും ചെയ്‌താല്‍ തന്നെ ഇന്ന് ഒരു സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരു പരിധിവരെ സാധിക്കും

www.keralites.net        

No comments:

Post a Comment