Related Posts with Thumbnails

2011-01-13

മുഖകാന്തിക്ക്‌ വെള്ളരി ഉത്തമം


മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നവരാണ്‌ ഏറെയും. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പച്ചമഞ്ഞള്‍, വെള്ളരി, രക്‌തചന്ദനം എന്നിവയ്‌ക്കൊക്കെ മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന കാര്യം പുതുതലമുറയില്‍പ്പെട്ട പലര്‍ക്കും അറിയില്ല. ഇതില്‍ മുഖ്യസ്ഥാനമാണ്‌ വെള്ളരിക്കുള്ളത്‌.


പച്ചയായി കഴിക്കാവുന്ന സലാഡ്‌ വെള്ളരി അല്ലെങ്കില്‍ ബ്‌ളെസിങ്‌ വെള്ളരിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍-സി (അസ്‌ക്കോര്‍ബിക്‌ ആസിഡ്‌, കാഫിക്‌ ആസിഡ്‌), വിറ്റാമിന്‍- ഇ തുടങ്ങിയവ ചര്‍മ്മ സംരക്ഷണത്തിന്‌ ഏറെ സഹായകരമാണ്‌. വെള്ളരിയില്‍ തൊണ്ണൂറു ശതമാനവും ജലമാണ്‌. ഇതു സൗന്ദര്യസംരക്ഷണത്തിന്‌ സഹായകരമാണ്‌.


വെള്ളരിയുടെ അകം ഭാഗം കുഴമ്പുപോലരച്ച്‌ മുഖത്തിടുക വഴി ഇതിലടങ്ങിയിരിക്കുന്ന സിലിക്കയുടെ സാന്നിധ്യവും കൂടുതലുള്ള ജലാംശവും ചര്‍മ്മത്തിനെ മൃദുവും തിളക്കവുമുള്ളതാക്കി മാറ്റുന്നു. ചര്‍മ്മത്തിലെ നിര്‍ജ്‌ജീവ കോശങ്ങളെ നീക്കം ചെയ്‌ത്‌ ചുളിവുകള്‍ ഇല്ലാതാക്കുന്നതിലും വെള്ളരി ഫലപ്രദമാണ്‌. വെള്ളരി കഷണങ്ങള്‍ വട്ടത്തില്‍ മുറിച്ച്‌ കണ്‍പോളകളില്‍ വയ്‌ക്കുന്നത്‌ വഴി കണ്ണുകള്‍ക്ക്‌ കുളിര്‍മ്മയും ഉന്മേഷവും ലഭ്യമാകുമെന്നത്‌ മാത്രമല്ല ചുറ്റുമുള്ള കറുപ്പ്‌ നിറം മാറാനും സഹായകരമാകും. വെള്ളരി കുഴമ്പായി അരച്ച്‌ ഉള്ളംകാലില്‍ ഇടുന്നത്‌ ഉറക്കക്കുറവിനുള്ള ഒരു പ്രതിവിധിയാണ്‌. വേനലില്‍ ചൂടേറ്റ്‌ വികൃതമാകുന്ന മുഖചര്‍മ്മത്തിന്‌ വെള്ളരിക്കുഴമ്പ്‌ വളരെ നല്ല ഒരു പ്രതിവിധിയാണ്‌.


മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന്‌ ഒരു ഒറ്റമൂലി


ഒരു ഇടത്തരം സാലഡ്‌ വെള്ളരിയും രണ്ട്‌ ടീസ്‌പൂണ്‍ തേനും എടുക്കുക. വെള്ളരി നന്നായി അരച്ച ശേഷം ഒരു തുണിയില്‍ ഒഴിച്ച്‌ കുഴിയന്‍ പാത്രത്തിലേക്ക്‌ അരിച്ചിറങ്ങുംവിധം പതിനഞ്ച്‌ മിനിറ്റ്‌ വയ്‌ക്കുക. അരിച്ചെടുത്ത വെള്ളരിച്ചാറില്‍ തേന്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതത്തില്‍ തുണി മുക്കി പിഴിയാതെ മുഖവും കഴുത്തും പൊതിയുക. മൂന്ന്‌ നാല്‌ മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കുക. ഈ മിശ്രിതം അരക്കപ്പോളം ഉണ്ടാക്കി ഒരാഴ്‌ച ഫ്രിഡ്‌ജില്‍ സൂക്ഷിച്ച്‌ ഉപയോഗിക്കാം.

thanks belivenews

No comments:

Post a Comment