Related Posts with Thumbnails

2010-06-01

എറണാകുളം






മദ്ധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.


ചരിത്രം



തൃശൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുള്ള സ്ഥലങ്ങള്‍ ചേര്‍ന്ന് 1958 ല്‍ എറണാകുളം ജില്ല രൂപീകരിക്കപ്പെട്ടു. ജില്ലയുടെ തെക്ക് കോട്ടയം, ആലപ്പുഴ ജില്ലകളും, കിഴക്ക് ഇടുക്കിയും, വടക്ക് തൃശ്ശൂരും, പടിഞ്ഞാറ് അറേബ്യന്‍ കടലും അതിര്‍ത്തികളാകുന്നു. 2408 ചതുരസ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്. എറണാകുളം, വെല്ലിംങ്ടന്‍ ദ്വീപുകള്‍, ബോള്‍ഗാട്ടി, വൈപ്പീന്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി -- ഈ സ്ഥലങ്ങള്‍ ചേര്‍ന്നതാണ് കൊച്ചി പട്ടണം. അറബികള്‍, ചീനക്കാര്‍, ഡച്ചുകാര്‍, പറങ്കികള്‍, ഇംഗ്ളീഷുകാര്‍ എന്നിവര്‍ ഈ തുറമുഖ നഗരത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും അവരുടെ സ്വാധീനം ഈ പട്ടണത്തില്‍ ചെലുത്തുകയും ചെയ്തു. ചീനവലകള്‍, ജൂതന്‍മാരുടെ ആരാധനാലയം, ഡച്ചു കൊട്ടാരം, കൊച്ചിയിലെ ബോള്‍ഗാട്ടി കൊട്ടാരം എന്നിവ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ വിളിച്ചറിയിക്കുന്നു.

പ്രസിദ്ധമായ ഒരു സ്വാഭാവിക തുറമുഖമുള്ള കൊച്ചി 'അറബിക്കടലിന്റെ റാണി' എന്നുമറിയപ്പെടുന്നു. ഏറെ പ്രത്യേകതകളുള്ള ഒരു നഗരമാണ് കൊച്ചി. ഇന്‍ഡ്യയിലെ ഏറ്റവും പുരാതനമായ ക്രിസ്തീയ ദേവാലയം ഇവിടെ കാണാം. ഇവിടുത്തെ പള്ളികളും, അമ്പലങ്ങളും, ജൂത ദേവാലയങ്ങളും ചരിത്രപണ്ഡിതന്മാരേയും പുരാവസ്തു ഗവേഷകരേയും മാത്രമല്ല സാധാരണക്കാരേയും ആകര്‍ഷിക്കുന്നു.
പൂര്‍വ്വ ചരിത്രം




കടലിനോടു ചേര്‍ന്നു കിടക്കുന്നതിനാല്‍  
പുരാതന കാലം മുതല്‍ക്കേ എറണാകുളം 
ജില്ലയിലെ മിക്ക പ്രദേശങ്ങളും 
വാണിജ്യപരമായി പ്രശസ്തിയാര്‍  
ജ്ജിച്ചിരുന്നു. കൊച്ചി തുറമുഖംവഴി 
അറബികളും, ചൈനക്കാരും, ഡച്ചുകാരും,
പോര്‍ച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി 
വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി 
നഗരത്തില്‍   സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി 
(യൂദ സിനഗോഗ)്‌, ഡച്ച്‌ കൊട്ടാരം എന്നിവ 
എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക്‌ 
ദൃഷ്ടാന്തങ്ങളാണ്‌


ഡച്ചുകൊട്ടാരം,ജൂത ദേവാലയം, മട്ടാഞ്ചേരി



പറങ്കികളാല്‍ നിര്‍മ്മിച്ച് 1555ല്‍ കൊച്ചി രാജാവ് വീര കേരള വര്‍മ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ടത്. പിന്നീട് ഡച്ചുകാര്‍ അതു കൈവശപ്പെടുത്തുകയും 1663ല്‍ പുതുക്കിപ്പണിയുകയും ചെയ്തു. പിന്നീടിത് ഡച്ചുകൊട്ടാരം എന്നറിയപ്പെട്ടു. ഇന്നത് കൊച്ചി രാജാക്കന്മാരുടെ ചിത്രങ്ങളുടെ ഗ്യാലറിയാണ്. ഇവിടെ കൊച്ചി രാജാക്കന്മാരുടെ കീരീടധാരണ മുറിയും കാണാം. കൊട്ടാരത്തിന്റെ ഭംഗിയുള്ള തറയുടെ പോളിഷ് ചെയ്തിരിക്കുന്നത് പരമ്പരാഗത കേരളിയ വാസ്തുശില്പ മാതൃകയിലാണ്. മുട്ടയുടെ വെള്ള, ചിരട്ട, കല്‍ക്കരി, ചുണ്ണാമ്പ് മുതലായവ ചേര്‍ത്താണ് ഇത്രയും തിളക്കമുള്ള പോളിഷ് കിട്ടുന്നത്. സമയംരാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ. വെള്ളിയാഴ്ചകളിലും, ദേശീയ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുന്നില്ല.



ജൂത ദേവാലയം



1568ല്‍ പണിത ജൂത ദേവാലയം കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളില്‍ ഏറ്റവും പഴക്കമേറിയതാണ്. 1662ലെ യുദ്ധത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ചീനയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ടൈലുകളാണ് ഇവിടെ പാകിയിട്ടുള്ളത്. ഇവിടുത്തേ ഓരോ ടൈലും വ്യത്യസ്ഥമാണ്. കലാകാരന്മാരാല്‍ ചിത്രങ്ങള്‍ രചിക്കപ്പെട്ടതാണ് ഓരോ ടൈലും. 
രാവിലെ 10 മുതല്‍ ഉച്ച 12 വരെയും, വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെയും തുറന്നിരുക്കുന്നു. ശനിയാഴ്ചകളിലും, ജൂത അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുന്നതല്ല. കേരളത്തിലെ ജൂതന്മാരുടെ ചരിത്രം ഇവിടുത്തെ ജൂത പുരോഹിതന്മാരുടെ വാക്കുകളില്‍ കേള്‍ക്കുന്നത് ഒരു അനുഭവമായിരിക്കും.



ഭൂമിശാസ്ത്രം

പടിഞ്ഞാറ്‌ അറബിക്കടല്‍  , വടക്ക്‌ തൃശൂര്‍   ജില്ല, കിഴക്ക്‌ ഇടുക്കി ജില്ല, തെക്ക്‌ കോട്ട‍യം, ആലപ്പുഴ ജില്ലകള്‍   എന്നിവയാണ്‌ എറണാകുളത്തിന്റെ അതിര്‍ത്തികള്‍  . ജില്ലയുടെ പടിഞ്ഞാറന്‍  പ്രദേശങ്ങള്‍   തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ
 പെരിയാര്‍   ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പര്‍ശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ
 നിര്‍മ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകള്‍   ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ട്‌. വര്‍ഷത്തില്‍  നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.



മുനിസിപ്പാലിറ്റികള്‍ 

ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക






തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, 

കോതമംഗലം,പെരുമ്പാവൂര്‍ ,ആലുവ, 
കളമശേരി,വടക്കന്‍ പറവൂര്‍ , 
അങ്കമാലിഎന്നിവയാണ്‌ എറണാകുളം 
ജില്ലയിലെ മുനിസിപ്പാലിറ്റികള്‍ 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 
*കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല
*ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല
*എ ഐ എം എസ് - ഇടപ്പള്ളി
*മഹാരാജാസ് കോളജ്,എറണാകുളം
*സെന്റ് ആല്‍ബര്‍ട്സ് കോളേജ്, എറണാകുളം
*സെന്റ് തെരാസാസ് കോളേജ്, എറണാകുളം
*നിര്‍മ്മല കോളേജ്, മൂവാറ്റുപുഴ
*മാര്‍  അത്തനേഷ്യസ് കോളേജ്, കോതമംഗലം
*മാര്‍  അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ്, കോതമംഗലം
*യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ
*മോഡല്‍  എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
*അല്‍  അമീന്‍ കോളേജ്,ആലുവ
*ശ്രീ നാരായണ മംഗലം കോളേജ്,മാല്യങ്കര
*ഡോ.പടിയാര്‍  മെമ്മൊറിയല്‍  ഹോമിയോ കോളേജ്,ചോറ്റാനിക്കര
*അക്വിനാസ് കോളേജ്,ഇടക്കൊച്ചി

പ്രമുഖ വ്യവസായസ്ഥാപനങ്ങള്‍ 
എഫ്.എ.സി.ടിതിരുവിതാംകൂര്‍  ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിര്‍ദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേര്‍ക്കപ്പെട്ടു. ഇന്ത്യന്‍ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.

കൊച്ചിന്‍ റിഫൈനറി
ഭരണം

പറവൂര്‍ , ആലുവ, കൊച്ചി, കണയന്നൂര്‍ , 
മൂവാറ്റുപുഴ, കുന്നത്തുനാട്‌, കോതമംഗലം
 എന്നിങ്ങനെ ഏഴു താലൂക്കുകളായിജില്ലയെ 
വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു 
ചേര്‍ന്നുള്ള കാക്കനാടാണ്‌ ജില്ലയുടെ ഭരണ 
സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ 
പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം 
ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.

തീര്‍ ത്ഥാടനസ്ഥലങ്ങള്‍ /ആരാധനാലയങ്ങള്‍ 

*മലയാറ്റൂര്‍  പള്ളി
*ആലുവ ശിവരാത്രി
*തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം(അത്തച്ചമയം)
*ജൂതപ്പള്ളി, മട്ടാഞ്ചേരി
*സെന്റ് മേരീസ് ബസ്സലിക്ക, എറണാകുളം
*ശ്രീശങ്കര സ്മാരകം, കാലടി
*ദക്ഷിണ മൂകാംബിക ക്ഷേത്രം, പറവൂര്‍
*ഗൗരീശ്വര ക്ഷേത്രം, ചെറായി
*ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചേലാമറ്റം പെരുമ്പാവൂര്‍
*കടമറ്റം പള്ളി
ഗതാഗതം,വ്യോമയാനം,തീവണ്ടി ,
റോഡ്, 
ജലഗതാഗതം

,

വ്യോമയാനം
ഏറ്റവുമടുത്തുള്ള എയര്‍പ്പോര്‍ട്ട് എറണാകുളത്ത് നിന്ന് അഞ്ച് കി മീ അകലെ സ്ഥിതി ചെയ്യുന്നു. ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ് ഓഫീസ് എറണാകുളത്ത് ഡര്‍ബാര്‍ ഹാളിനടുത്ത് സ്ഥിതി ചെയ്യുന്നു. എയര്‍ ഇന്‍ഡ്യയുടെ ഓഫീസ് എം. ജി. റോഡിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു.
തീവണ്ടി 

എറണാകുളത്തിന് രണ്ടു സ്റേഷനുകളുണ്ട്. എറണാകുളം ജങ്ഷനും, എറണാകുളം ടൗണും. ആദ്യത്തേത് പ്രധാന സ്റേഷനാണ്. മിക്ക തീവണ്ടികളും ഇവിടെ നിര്‍ത്തുന്നു. കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് റിസര്‍വേഷന്‍ സൗകര്യത്തിന് ബന്ധപ്പടേണ്ട ടൗണ്‍ സ്റേഷന്‍ ഫോണ്‍ നമ്പര്‍: 91-484-390920.
റോഡ്

കൊച്ചി ഇന്ത്യയിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും സഞ്ചാരയോഗ്യമായ റോഡുകളാല്‍ ബന്ധപ്പെട്ടിരിക്കുന്നു. സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍ (ഫോണ്‍ 91-0484-372033)
പട്ടണത്തിന്‍െ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ജങ്ഷന്‍ റെയില്‍വെ സ്റേഷനുവളരെയടുത്തുമാണിത്.
ജലഗതാഗതം
പ്രധാന ബോട്ട് ജെട്ടി ജങ്ഷന്‍ റെയില്‍വെ സ്റേഷനു ഒരു കി മീ അകലെയാണ്. വൈപ്പിന്‍, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, വാരാപ്പുഴ, വെല്ലിങ്ഗ്ടന്‍ ദ്വീപ് എന്നിവടങ്ങളിലേക്ക് ബോട്ട് സര്‍വÿീസുകളുണ്ട്. ബോള്‍ഗാട്ടി ദ്വീപിലേക്കുള്ള ബോട്ട് ഹൈക്കോടതിയുടെ അടുത്തുള്ള ജെട്ടിയില്‍ നിന്ന്.

No comments:

Post a Comment