Related Posts with Thumbnails

2010-06-04

പാലക്കാട്




ആസ്ഥാനം പാലക്കാട് നഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്. 2006 ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌. അതിനു മുന്‍പ് ഇടുക്കി ജില്ലആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കൂട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട്
ചേര്‍ ത്തതോടെയാണ്‌ ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂര്‍, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല എന്നിവയാണ് സമീപ ജില്ലകള്‍. ഭാരതപ്പുഴയാണ്‌ പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം
കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.
121 വിദ്യാലയങ്ങളുണ്ട്. അധികമൊന്നും പുരോഗതി
പ്രാപിച്ചിട്ടില്ലാത്ത തനതായ പാലക്കാടന്‍ സംസ്കാരം
അതിന്റെ എല്ലാ
നിഷ്കളങ്കതയോടും കൂടെ ഇവിടെ അനുഭവപ്പെടുന്നു
ആകെ 121 സ്കൂളുകളില്‍ 39 എണ്ണം ഗവണ്‍മെന്റും
54 എണ്ണം എയിഡഡും 28 എണ്ണം അണ്‍ എയിഡഡും ആണ്.

പേരിനുപിന്നില്‍ 


പാല മരങ്ങള്‍  വളര്‍ന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്ന് ചിലര്‍  വാദിക്കുന്നു. സംഘകാലത്ത് ഇന്നത്തെ പാലക്കാട്
ഉള്‍ പ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തില്‍പെട്ടിരുന്നുവത്രെ. ഊഷരഭൂമിയെന്നാണര്‍ത്ഥം. പച്ച നിറമുള്ള പാലമരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങള്‍ കുറവായിരിക്കും. എന്നാല്‍ നിരവധി നദികളും മറ്റുമുള്ള പാലാക്കാട് മരുഭൂമിവിഭാഗത്തിലെ പെട്ടിരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ വാദത്തില്‍  കഴമ്പില്ലെന്നു കരുതുന്നു.
ആദിദ്രാവിഡകാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആല്‍, മരുത് തുടങ്ങിയമരങ്ങള്‍ക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയുരുന്ന പാലമരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാലമരങ്ങളുടെ കാടാണ്‌ സ്ഥലനാമോല്പ്പത്തിക്കു കാരണം എന്ന് പ്രസിദ്ധ ചരിത്രകാരന്‍ വി.വി.കെ.വാലത്ത് കരുതുന്നു.
പാലി ഭാഷ (ജൈനന്മാരുടെ ഭാഷ) സംസാരിയ്ക്കുന്നവര്‍ വസിക്കുന്നിടം പാലീഘട്ടും പിന്നീട്‌ പാലക്കാടും ആയെന്നുമുള്ള അഭിപ്രായങ്ങള്‍
നിലനില്‍ ക്കുന്നുണ്ട്.
പാറക്കാടാണ്‌ പാലക്കാടായതെന്ന് വാദിക്കുന്നവരും ഉണ്ട്.

ചരിത്രം

സംഘകാലഘട്ടം മുതലേ

 പാലക്കാടിനെപ്പറ്റിയുള്ള 
പരാമര്‍ശങ്ങള്‍  ഉണ്ട്. 
അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം,മണിമേഖല 
തുടങ്ങിയ സംഘകൃതികളില്‍ 
പാലക്കാട് ചുരത്തെപ്പറ്റിയും
 ഏഴിമലകളെപ്പറ്റിയും 
വിവരണങ്ങള്‍ കാണാം. 
അക്കാലത്ത് കേരളത്തിലേക്ക് 
കടക്കാനുള്ള ഒരു പാലക്കാട്ട് 
ചുരമായിരുന്നു. ദ്രാവിഡകാലത്തെ 
ബുദ്ധ-ജൈന-ഹൈന്ദവസ്വാധീനം 
ഈ കൃതികളിലൂടെ അറിയാന്‍
 സാധിക്കും. 
പാലക്കാടിനപ്പുറത്തുള്ള 
കോയമ്പത്തൂരിലെ പടിയൂരില്‍ 
നിന്ന് റോമന്‍ നാണയങ്ങള്‍  
കണ്ടെത്തിയതില്‍ നിന്നും 
കൊടുങ്ങല്ലൂരിനും കോയമ്പത്തൂരിനും 
ഇടക്കുള്ള പ്രധാന വ്യാപരമാര്‍ഗ്ഗം 
പാലക്കാട് ചുരം വഴിയായിരുന്നു 
എന്നുള്ള നിഗമനം ശക്തിപ്പെട്ടു.
എ.ഡി.ഒന്നാം നൂറ്റാണ്ട്‌ മുതല്‍ 

വളരെയേറെ വര്‍ഷങ്ങള്‍ 
ചേരമാന്‍ പെരുമാക്കന്മാര്‍ 
 പാലക്കാട്‌ ഭരിച്ചതായി ചരിത്രം 
പറയുന്നു. അവര്‍ക്ക്‌ ശേഷം 
അവരുടെ ഉടയോന്മാര്‍ രാജ്യത്തെ 
പല ചെറു നാട്ടുരാജ്യങ്ങളാക്കി ഭരിച്ചു പോന്നു.പിന്നീട്‌ കാഞ്ചിയിലെ 
പല്ലവര്‍ മലബാര്‍ ആക്രമിച്ച്‌ 
കീഴടക്കിയപ്പോള്‍  പാലക്കാട്‌
 ആയിരുന്നു അവരുടെ പ്രധാന 
ഇടത്താവളം.
(പല്ലാവൂര്‍ ,പല്ലശ്ശേന,

പല്ലവഞ്ചാത്തന്നൂര്‍ എന്നീ 
സ്ഥലനാമങ്ങള്‍  ഈ പല്ലവ
 അധിനിവേശത്തിന്‌ അടിവരയിടുന്നു).
 ശ്രീ. വില്യം ലോഗന്‍തന്റെ
മലബാര്‍ മാന്യുവലില്‍  ഇക്കാര്യം പരാമര്‍ശിയ്ക്കുന്നുണ്ട്‌
ഒന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നെടുമ്പുരയൂര്‍ നാടുടയവന്‍  

എന്ന രാജാവ്‌,രാജ്യം ആക്രമിയ്ക്കാന്‍ 
വന്ന കൊങ്ങുനാട്‌ രാജാവിനെ 
ചിറ്റൂര്‍ വെച്ച്‌ യുദ്ധത്തില്‍  
തോല്‍പ്പിച്ചു. ആ വിജയത്തിന്റെ 
ഓര്‍മ്മ 
പുതുക്കാനായി ഇപ്പോഴും 
ചിറ്റൂരില്‍ കൊങ്ങന്‍ പട 
എന്ന ഉത്സവം വര്‍ഷംതോറും
 കൊണ്ടാടുന്നു.
നെടുമ്പുരയൂര്‍ കുടുംബം പിന്നീട്‌

 തരൂണ്‍ രാജവംശം എന്നും
 പാലക്കാട്‌ രാജസ്വരൂപം എന്നും
 അറിയപ്പെട്ടു.
1757ല്‍  സമൂതിരി പാലക്കാട്‌ 

ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി.
സമൂതിരിയുടെ
മേല്‍ ക്കൊയ്മയില്‍ നിന്നും 

രക്ഷനേടാന്‍ പാലക്കാട്‌ രാജാവ്‌ 
മൈസൂരിലെ ഹൈദരലിയുടെ 
സഹായം തേടി. ഹൈദരലി 
സാമൂതിരിയെ യുദ്ധത്തില്‍
തോല്‍ പ്പിച്ച്‌ പാലക്കാട്‌ തന്റെ

 കീഴിലാക്കി. പിന്നീട്‌ ഹൈദരലിയുടെ 
പുത്രനായ ടിപ്പു 
സുല്‍ത്താനായിപാലക്കാടിന്റെ 
ഭരണാധികാരി. ചരിത്രപ്രസിദ്ധമായ 
പാലക്കാട്‌ കോട്ട 1766-ല്‍  ഹൈദരാലി നിര്‍മ്മിച്ചതാണ്‌.
പക്ഷെ,പിന്നീട്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌

 ഇന്ത്യാ കമ്പനിയുമായുള്ള
 ഉടമ്പടി പ്രകാരം,ടിപ്പു സുല്‍ത്താന്‍ 
തന്റെ അധീനതയിലുണ്ടായിരുന്ന
 മലബാര്‍  പ്രവശ്യകള്‍
ബ്രിട്ടീഷുകാര്‍ ക്ക്‌ കൈമാറി.

പിന്നീട്‌ ബ്രിട്ടീഷുകാര്‍ മലബാര്‍  
ജില്ല രൂപവത്കരിക്കുകയും 
മദ്രാസ്‌ പ്രസിഡന്‍സിയോട്‌
 ചേര്‍ക്കുകയും ചെയ്തു.
കോയമ്പത്തൂരും,
പൊന്നാനിയും 
ഒക്കെ മലബാര്‍ ജില്ലയുടെ
 ഭാഗങ്ങളായിരുന്നു. 
സ്വാതന്ത്ര്യലബ്‌ധിയോടെ 
കോയമ്പത്തൂര്‍ തമിഴ്‌നാട്ടിലേക്കും 
പിന്നീട്‌ മലപ്പുറം ജില്ല വന്നപ്പോള്‍ 
 പൊന്നാനിയും മറ്റു ഭാഗങ്ങളും
 മലപ്പുറം ജില്ലയിലേയ്ക്കും പോയി.
ഭാഷ

പാലക്കാടന്‍ ഭാഷ, സങ്കര ഭാഷയാണ്‌. തനിതമിഴ്‌ സംസാരിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളും,മയിലാപ്പൂര്‍  തമിഴ്‌ സംസാരിക്കുന്ന അഗ്രഹാരങ്ങളും,ശുദ്ധമലയാളം സംസാരിക്കുന്ന വള്ളുവനാടന്‍  ഗ്രാമങ്ങളും,അത്രയ്ക്ക്‌ ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന, പാലക്കാട്‌,
മണ്ണാര്‍ ക്കാട്‌,ആലത്തൂര്‍,ചിറ്റൂര്‍ ,കൊല്ലംകോട്‌ താലൂക്കുകളും അടങ്ങിയ
 ഒരു സങ്കരഭാഷാ സംസ്കാരമാണ്‌ പാലക്കാടിന്റേത്‌


പാലക്കാട്‌ ജില്ലയിലെ കാക്കയൂര്‍ ബുദ്ധ ക്ഷേത്രം 
പാലക്കാട്‌ -കൊടുവായൂര്‍- നെന്മാറ റോഡില്‍ കാക്കയൂര്‍ വൃന്ദാവന്‍ സ്റ്റോപ്പില്‍ ബുദ്ധ ക്ഷേത്രം കാണാം.സുമാര്‍ അറുപതു വര്‍ഷങ്ങള്‍ക് മുന്‍പ് സ്ഥാപിക്കപെട്ടതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്നു മുന്‍ വശത്തുള്ള വൃന്ദാവന്‍ എന്ന് പേരുള്ള വീട്ടിലെ കുട്ടികൃഷ്ണന്‍ നായര്‍ ആണ് ഈ ക്ഷേത്രത്തിന്‍റെ സ്ഥാപകന്‍ . ഇപ്പോള്‍ ഈ കുടുംബത്തിലെ സൌധാമിനി അമ്മയും മകന്‍ ഗോപിനാഥാനും ഈ ക്ഷേത്രം സംരക്ഷിക്കുന്നു. ദിവസേന വൈകിട്ട് ബുദ്ധ ക്ഷേത്രത്തില്‍ മെഴുകുതിരി കത്തിക്കാറുണ്ട് അത് കഴിഞ്ഞ അറുപതു വര്‍ഷമായി തുടര്‍ന്നുവരുന്നു . ഈ ക്ഷേത്രത്തിന്‍റെ ഭാഗമായുള്ള ബോധി വൃക്ഷം  മഹാനായ 
KERALA  BOUDHA  MAHASABHA
ബുദ്ധന്‍ തപസു ചെയ്ത്‌ ബോധോദയം നേടിയ ബീഹാറിലെ ഗയയിലുള്ള ബോധി വൃക്ഷത്തില്‍ നിന്നുള്ള വൃക്ഷതൈകൊണ്ട് നട്ടു പിടിപിച്ചതാണ്. ആദ്യം ഈ ബോധിവൃക്ഷമാണ് ഇവടെ ഉണ്ടായിരുന്നത് . പിന്നീടു  ബുദ്ധവിഗ്രഹവും സ്ഥാപിക്കപെട്ടു .നിരവധി പേര്‍ ഇന്ന് ഇവിടെ വന്നു ധ്യനിക്കാറുണ്ട്. എല്ലാ വര്‍ഷവും ബുദ്ധ പൂര്‍ണിമ ദിനത്തില്‍ ഇവിടെ വിശ്വാസികള്‍ ഒത്തുചേരുകയും ബുദ്ധ പൂര്‍ണിമദിനം കൊണ്ടാടുകയും ചെയ്ത്‌ വരുന്നു .

മലമ്പുഴ അണക്കെട്ട്


തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്. 1955-ലാണ് ഇതു നിര്‍മ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേര്‍ന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്. പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും 
മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ഉല്ലാസ ഉദ്യാനമായ 
ഫാന്റസി പാര്‍ക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകര്‍ഷണമാണ്. ഒരു (ജലക്രീഡാ ഉദ്യാനവും) ‘വാട്ടര്‍ തീം പാര്‍ക്ക്’-ഉം ഇതിന് അടുത്തായി തുടങ്ങിയിട്ടുണ്ട്. 

ഡാമിന്റെ ഉത്ഭവം 




മലമ്പുഴയില്‍ ഒരു അണക്കെട്ട് നിര്‍മ്മിക്കാം എന്ന ആശയം 1914-ല്‍ മദ്രാസ് സര്‍ക്കാര്‍ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1949-മാര്‍ച്ചില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തില്‍ പണി പൂര്‍ത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബര്‍ 9-നു ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിര്‍മ്മാണത്തിനു മുന്‍പ് പുന്‍പ്പാ‍റ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവന്‍ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിര്‍മ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു. ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളര്‍ത്തല്‍, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായി ആയിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്.


പാലക്കാട്‌ കോട്ട 



കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി ആണ് പാലക്കാട് കോട്ട (ടിപ്പു സുല്‍ത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766-ല്‍ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളില്‍ ഒന്നാണ് ഈ കോട്ട. 
പാലക്കാട് കോട്ട പുരാതനകാലം മുതല്‍ക്കേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ ഉള്ളൂ. ഇവിടത്തെ ഭരണാധികാരിയായിരുന്ന പാലക്കാട് അച്ഛന്‍, സാമൂതിരിയുടെ ഒരു ആശ്രിതനായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിനു മുന്‍പ് സ്വതന്ത്ര ഭരണാധികാരിയായി. 1757-ല്‍ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാന്‍ മൈസൂര്‍ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. അന്നു മുതല്‍ 1790 വരെ പാലക്കാട് കോട്ട 
തുടര്‍ച്ചയായി മൈസൂര്‍ സുല്‍ത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിന്‍ കീഴിലായിരുന്നു. ബ്രിട്ടീഷുകാര്‍ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ല്‍ കേണല്‍ വുഡ് ഹൈദരലിയുടെ കോട്ടകള്‍ ആക്രമിച്ചപ്പോഴാണ്. എങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹൈദര്‍ കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783-ല്‍ കേണല്‍ ഫുള്ളര്‍ട്ടണ്‍ 11 ദിവസം കോട്ട വളഞ്ഞുവെച്ച് കോട്ട പിടിച്ചടക്കി, എങ്കിലും അതിനടുത്ത വര്‍ഷം കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790-ല്‍ അവസാനമായി ബ്രിട്ടീഷുകാര്‍ കേണല്‍ സ്റ്റുവാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിക്കുവാന്‍ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ട ബ്രിട്ടീഷ് സൈനികസംരക്ഷണത്തിലായിരുന്നു. 1900-ത്തിന്റെ തുടക്കത്തില്‍ കോട്ട ഒരു താലൂക്ക് ഓഫീസായി രൂപാന്തരപ്പെടുത്തി.

കുന്തിപ്പുഴ
തണുത്ത ശുദ്ധജലം ഈപുഴയിലൂടെ ഒഴുകുന്നു. 25 കിലോ മീറ്ററില്‍ അധികം ദൂരം മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ ഒഴുകുന്ന 
ദക്ഷിണേന്ത്യയിലെ ഏക പുഴയാണ് കുന്തിപ്പുഴ. സമുദ്ര നിരപ്പില്‍ നിന്നും 2383 കിലോ മീറ്റര്‍ ഉയരത്തില്‍ നിന്നും കുന്തിപ്പുഴ ഒഴുകി തുടങ്ങുന്നു. 13 ഇനം വ്യത്യസ്തങ്ങളായ മത്സ്യ ഇനങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

സൈലന്റ്‌വാലി ദേശീയോദ്യാനം
കേരളത്തില്‍ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു
ഇന്തോ-ആസ്ത്രേലിയന്‍ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. സൈലന്റ്‌വാലിയുടെ ജൈവവൈവിധ്യത്തിനു മുഖ്യകാരണം ഈ 70 ലക്ഷം വര്‍ഷങ്ങളുടെ പഴക്കമായിരിക്കണമെന്നാണ് പൊതുവേയുള്ള അനുമാനം. പാണ്ഡവന്മാരുമായി ബന്ധപ്പെടുത്തിയുള്ള ഏറെ ഐതിഹ്യങ്ങള്‍ 
പ്രദേശവുമായി ബന്ധപ്പെട്ടുണ്ട്. പ്രദേശത്തുകൂടി ഒഴുകുന്ന കുന്തിപ്പുഴ എന്ന പുഴയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈരന്ധ്രി എന്ന പേരുതന്നെ പാഞ്ചാലിയുടെ പര്യായമാണ്‌. 1914-ല്‍ മദ്രാസ് സര്‍ക്കാര്‍ ഈ പ്രദേശത്തെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചതു മുതലാണ് സൈലന്റ്‌വാലിയുടെ ആധുനിക ചരിത്രം ആരംഭിച്ചത്. 1975 
കാലഘട്ടത്തില്‍ കേരള വൈദ്യുതി വകുപ്പ് സൈലന്റ്‌വാലിയില്‍ കൂടി ഒഴുകുന്ന കുന്തിപ്പുഴയിലെ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോള്‍, ഹെക്ടര്‍ കണക്കിനു മഴക്കാടുകള്‍ വെള്ളക്കെട്ടിനടിയിലാകുമെന്ന കാരണത്താല്‍ 
പ്രകൃതിസ്നേഹികളുടെ നേതൃത്തത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും, 1984-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധി പാത്രക്കടവു ജലവൈദ്യുത പദ്ധതി നിര്‍ത്തലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. സുഗതകുമാരി, എന്‍.വി. കൃഷ്ണവാര്യര്‍, വി.ആര്‍. കൃഷ്ണയ്യര്‍ തുടങ്ങിയവരായിരുന്നു സൈലന്റു വാലി സംരക്ഷണ പ്രക്ഷോഭത്തിനു 
മുന്‍‌കൈയെടുത്തവരില്‍ ചിലര്‍. കേരള ശാസ്ത്രസാഹിത്യ പരിഷത് പദ്ധതിക്കെതിരേ രംഗത്തു വന്ന സംഘടനകളില്‍ പ്രമുഖമാണ്. സൈലന്റ്‌വാലി സംരക്ഷണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടാനും മാത്രം ശക്തവും രാജ്യവ്യാപകവും ആയിരുന്നു എന്നത് എടുത്തു പറയണ്ട കാര്യമാണ്. 1979-ല്‍ അന്നത്തെ കാര്‍ഷിക വകുപ്പ് സെക്രട്ടറി 
ആയിരുന്ന ഡോ. എം. എസ്. സ്വാമിനാഥന്‍ നടത്തിയ സര്‍വ്വേ പ്രകാരം 1980-ല്‍ തന്നെ സൈലന്റ്‌വാലി ദേശീയോദ്യാനമാണെന്ന് ഭാരത സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പാത്രക്കടവു ജലവൈദ്യുത പദ്ധതി പ്രദേശം ഒഴിവാക്കിയിരുന്നു. എന്നാല്‍ പ്രക്ഷോഭ ശേഷം 1984-ല്‍ ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു. 1985 സെപ്റ്റംബര്‍ 7-നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമര്‍പ്പിച്ചു
മലമുഴക്കി വേഴാമ്പല്‍ ' എന്ന നമ്മുടെ സംസ്ഥാന പക്ഷി സൈലന്റ് വാലിയിലെ സാന്നിധ്യമാണ്. മരം കൊത്തി, റിപ്ളി മൂങ്ങ, മര പ്രാവുകള്‍, കരിം പുള്ള് തുടങ്ങി അനേകം പക്ഷികളെ ഇവിടെ കാണാന്‍ കഴിയും.
കടുവ, കാട്ടാന, കരിമ്പുലി, കാട്ടുപോത്ത്, കാട്ടുമുയല്‍, മ്ലാവ്, 
കൂരമാന്‍, കേഴമാന്‍, ചെങ്കീരി, വരയാട്, കാട്ടുവെരുക് തുടങ്ങിയവരാണ് സൈലന്റ് വാലിയിലെ മൃഗ സാന്നിധ്യങ്ങള്‍. 315 തരം തിരിച്ചറിയപ്പെട്ട ജീവികള്‍ താഴ്‌വരയുടെ ഭാഗമാണ്. ചെറുകുതിര, തവിടന്‍ കീരി, ചെവിയന്‍ വവ്വാല്‍, തുടങ്ങി അപൂര്‍വ ജീവികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

അനങ്ങനടി
Photobucketപാലക്കാട് ജില്ലയിലെ, ഒറ്റപ്പാലത്തിനടുത്ത് കോതകുറിശ്ശി മുതല്‍, കിഴക്ക് അമ്പലപ്പാറ വരെ നീണ്ടു നിവര്‍ന്നു കിടക്കുന്നു - അനങ്ങന്‍ മല.
‘അനങ്ങനടി’ എന്ന് ഗ്രാമ്യഭാഷ.
അനങ്ങന്‍ മലയും പരിസരങ്ങളും വളരെ മനോഹരമാണ്.
അതുകൊണ്ട് തന്നെ, ഇവിടം സിനിമാക്കാരുടെ ഇഷ്ടപ്പെട്ട ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ഒന്നാണ്.
അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തന്ത്ര തുടങ്ങി നിരവധി ചിത്രങ്ങള്‍...
ഒരിക്കലും മടുക്കാത്ത കമനീയദൃശ്യങ്ങളൊരുക്കി അനങ്ങന്‍ മല കാത്തിരിക്കുന്നു.
വരൂ, ഒരിക്കല്‍ അനങ്ങന്‍ മലയിലേക്ക്...

No comments:

Post a Comment