Related Posts with Thumbnails

2010-06-20

കാസര്‍കോട്‌


കേരളത്തിന്റെ വടക്കേ അറ്റത്തുള്ള 
ഈ ജില്ലയാണ്‌ ഏറ്റവും അവസാനം 
രൂപം കൊണ്ടത്‌. ആസ്ഥാനം 
കാസര്‍ഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, 
പടിഞ്ഞാറ്‌ അറബിക്കടല്‍ വടക്ക്‌
 കര്‍ണ്ണാടക സംസ്ഥാനത്തിലെ 
ദക്ഷിണ കന്നഡ ജില്ല
(ദക്ഷിണ കനാറ ജില്ല), 
തെക്ക്‌ കണ്ണൂര്‍ ജില്ല എന്നിവയാണ്‌
 കാസര്‍ഗോഡിന്റെ അതിര്‍ത്തികള്‍. 
മലയാളത്തിനു പുറമേ കന്നഡ ഭാഷ 
സംസാരിക്കുന്നവരുടെ ശക്തമായ 
സാന്നിധ്യം ഈ ജില്ലയിലുണ്ട്‌. 
കാസള്‍ഗോഡിലെ സംസാരഭാഷയില്‍ 
കന്നഡ,കൊങ്കണി, തുളു എന്നീ ഭാഷകളുടെ 
സ്വാധീനം കാണാം. 1984 മെയ്‌
 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. 
അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂര്‍ 
ജില്ലയുടെ ഭാഗമായിരുന്നു. 
കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് 
താലൂക്കുകള്‍ അടങ്ങുന്നതാണ് 
കാസര്‍ഗോഡ്‌ ജില്ല. നായ്‌ക്കന്‍മാര്‍ 
എന്നറിയപ്പെട്ടിരുന്ന
 ഭരണാധികാരികള്‍ക്കായിരുന്നു 
ഏറെക്കാലം ഈ പ്രദേശത്തിന്റെ 
അധികാരം. മൈസൂര്‍ സുല്‍ത്താന്‍മാരും 
ഇംഗ്ലീഷുകാരും ഇവിടെ ആധിപത്യം 
സ്ഥാപിച്ചിട്ടുണ്ട്‌. പ്രാചീനമായ 
കോട്ടകളും നീണ്ട കടല്‍ത്തീരവുമാണ്‌
 ജില്ലയുടെ പ്രധാന സവിശേഷതകള്‍.
*മുനിസിപ്പാലിറ്റികള്‍: കാസര്‍കോട്‌, 
ഹോസ്‌ദുര്‍ഗ്‌
*താലൂക്കുകള്‍: കാസര്‍കോട്‌, ഹോസ്‌ദുര്‍ഗ്‌
*റവന്യൂ വില്ലേജുകള്‍: 75
*ബ്ലോക്ക്‌ പഞ്ചായത്തുകള്‍: 4
*ഗ്രാമപഞ്ചായത്തുകള്‍: 39
*കടല്‍ത്തീരം: 70 കി.മീ.
*കാട്‌: 5625 ഹെക്‌ടര്‍
*പ്രധാനറോഡുകള്‍: എന്‍.എച്ച്‌.17

വില്ലേജ് 
മധുര്‍, പട്ല, സിരിബാഗിലു, കുഡ്ലും, മൊഗ്രാല്‍ പുത്തൂര്‍, പാടി, ചെങ്കള, മുട്ടത്തൊടി, നെക്രജെ, മുളിയാര്‍, ആദൂര്‍, കാറഡുക്ക, അഡൂര്‍, ദേലമ്പാടി, കൊളത്തൂര്‍, ബേഡഡുക്ക, മുന്നാട്, കുറ്റിക്കോല്‍, കരിവേടകം, ബന്തടുക്ക, തെക്കില്‍, പെരുമ്പള, ചെമ്മനാട്, കളനാട്
നിയമസഭാ മണ്‌ഡലങ്ങള്‍ 
മഞ്ചേശ്വരം, ഉദുമ, കാസര്‍കോട്‌, കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂര്‍

പ്രധാനനദികള്‍ 
ചന്ദ്രഗിരി, ഷിറിയ, ഉപ്പള, മൊഗ്രാല്‍, ചിത്താരി, നീലേശ്വരം, മഞ്ചേശ്വരം

പ്രധാനകൃഷികള്‍ 
തെങ്ങ്‌, കശുവണ്ടി, അടയ്‌ക്ക, പുകയില

അതിരുകള്‍  
വടക്ക്: മഞ്ചേശ്വരം ബ്ളോക്ക്; തെക്ക്: കാഞ്ഞങ്ങാട് ബ്ളോക്ക്; കിഴക്ക്: ദക്ഷിണ കാനറ; പടിഞ്ഞാറ്: അറബിക്കടല്‍.

ഭൂപ്രകൃതി

കടലോരപ്രദേശം, സമതല പ്രദേശം, കുന്നിന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാവുന്ന ഭൂപ്രദേശമാണിവിടം. ഇവിടെ സാധാരണയായി പൂഴി കലര്‍ന്ന എക്കല്‍മണ്ണ്, ചെമ്മണ്ണ്, എക്കല്‍ കലര്‍ന്ന ചെളി മണ്ണ്, പൂഴി കലര്‍ന്ന ചെങ്കല്‍മണ്ണ്, അമ്ള സ്വഭാവമുള്ള മണ്ണ് എന്നീ ഇനം മണ്‍തരങ്ങളാണ് കാണപ്പെടുന്നത്. ഇവിടെ 2525 ഹെക്ടര്‍ റിസര്‍വ്വ് വനങ്ങള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ആകെ വിസ്തൃതിയുടെ ഏതാണ്ട് 5% വരും

പേരിനു പിന്നില്‍
കാഞ്ഞിരക്കൂട്ടം എന്നര്‍ഥം 
വരുന്ന കുസിരകൂട്‌ എന്ന
 കന്നഡ വാക്കില്‍നിന്നാണ്‌ 
കസര്‍ഗോഡ്‌ എന്ന പേരു 
ലഭിച്ചതെന്നു കരുതുന്നു.മലയാളികളും 
അതിനു സമാനമായ കാഞ്ഞിരോട് 
എന്ന പേരില്‍ കാസര്‍ഗോഡിനെ 
വിളിച്ചിരുന്നതായി പഴമക്കാരില്‍ നിന്നും 
മനസ്സിലാക്കാം.
സംസ്കൃതപദങ്ങളായ കാസറ
(KAASSAARA , കുളം, തടാകം ),
ക്രോദ(KRODA, നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) 
എന്നീ വാക്കുകളില്‍നിന്നാണ്
 ഈ പേരു വന്നതെന്നും വാദമുണ്ട്‌.
കാസര്‍ഗോഡ് ജില്ല കാസര്‍ഗോഡ് 
പാര്‍ലമെന്‍റ് മണ്ഡലത്തില്‍ പെടുന്നു

ചരിത്രം

ഒന്‍പതാം നൂറ്റാണ്ടിനും പതിനാലാം 
നൂറ്റാണ്ടിനും ഇടയില്‍ ഇവിടെ
 സന്ദര്‍ശിച്ച അറബികള്‍  
ഹര്‍ക്‌വില്ലിയ(Harkwillia)എന്നാണ്‌ 
ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 
1514-ല്‍ കുംബള സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് 
വ്യാപാരിയും കപ്പല്‍ 
സഞ്ചാരസാഹിത്യകാരനുമായിരുന്ന 
ബാര്‍ബോസ, ഇവിടെനിന്നും 
മാലദ്വീപിലേക്ക് ഇവിടെനിന്നും
 അരികയറ്റിയയച്ചിരുന്നതായി 
രേഖപ്പെടുത്തിയിട്ടുണ്ട്‌. 1800-ല്‍ 
മലബാര്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് 
ബുക്കാനല്‍, അത്തിപ്പറമ്പ്, കവ്വായി, 
നീലേശ്വരം, ബേക്കല്‍, ചന്ദ്രഗിരി, 
മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് 
തന്റെ സഞ്ചാരക്കുറിപ്പുകളില്‍ 
രേഖപ്പെടുത്തിയിട്ടുണ്ട്. 
വിജയനഗരസാമ്രാജ്യം കാസര്‍ഗോഡ് 
ആക്രമിച്ചപ്പോള്‍ ഇവിടെ നീലേശ്വരം
ആസ്ഥാനമാക്കിയുള്ള കോലത്തിരി 
രാജവംശത്തിന്റെ ഭരണമായിരുന്നു. 
വിജയനഗരസാമ്രാജ്യത്തിന്റെ 
പതനകാലത്ത് ഇക്കേരി 
നായ്‌ക്കര്‍മാരായിരുന്നു
 ഭരണകാര്യങ്ങള്‍ നടത്തിയിരുന്നത്, 
വെങ്കപ്പ നായകിന്റെ കാലത്ത്
 ഇക്കേരി വിജയനഗരസാമ്രാജ്യത്തില്‍നിന്നും 
സ്വതന്ത്രമായി . കുംബള, ചന്ദ്രഗിരി, 
ബേക്കല്‍ എന്നീ കോട്ടകള്‍ 
ശിവപ്പ നായ്ക്നിര്‍മ്മിച്ചതാണെന്നു 
കരുതപ്പെടുന്നു.1763-ല്‍ ഹൈദര്‍ അലി 
ഇക്കേരി നായ്‌ക്കന്‍മാരുടെ 
ആസ്ഥാനമായിരുന്നബീദനൂന്‍ 
ആക്രമിച്ചു കീഴടക്കി. പിന്നീട് 
ടിപ്പു സുല്‍ത്താന്‍ മലബാര്‍ 
മുഴുവന്‍ കീഴടക്കി. 
1792-ലെ ശ്രീരംഗപട്ടണം 
ഉടമ്പടിഅനുസരിച്ച് തുളുനാട് 
ഒഴികെയുള്ള പ്രദേശങ്ങള്‍ 
ബ്രിട്ടീഷുകാര്‍ കൈക്കലാക്കി, 
ടിപ്പുവിന്റെ മരണാനന്തരം
 തുളുനാടും ബ്രിട്ടീഷുകാരുടെ 
ഭരണത്തിന്‍കീഴിലായി.

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
ദക്ഷിണകാശിയെന്നറിയപ്പെടുന്ന കണ്ടംകുഴി പഞ്ചലിംഗ ക്ഷേത്രം, ബന്തടുക്ക സുബ്രമഹ്ണ്യ ക്ഷേത്രം, കരിവേടകം, പടുപ്പ്, വീട്ടിയാടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികള്‍, ബന്തടുക്ക മണിയാട് മഖാം, മരുതടക്കം മഖം എന്നിവയാണ് ഇവിടെയുള്ള പ്രധാന ആരാധനാലയങ്ങള്‍. ഇവിടങ്ങളിലെ ഉത്സവങ്ങളിലും വിശുദ്ധ ദിനാചരണങ്ങളിലും ബ്ളോക്ക് പ്രദേശത്തിന് പുറത്തു നിന്നു പോലും നിരവധി ഭക്തജനങ്ങള്‍ എത്തുന്നുണ്ട്. കാസര്‍കോട്ടെ പഴയ പള്ളികളിലൊന്നായ പള്ളങ്കോട് മുഹ്യുദ്ദീന്‍ പള്ളിയും അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രവും ഏറെ പഴക്കം ചെന്നവയാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
kasaragod beach
കാസര്‍കോട്‌ ജില്ല വിനോദസഞ്ചാര വികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. രാജ്യത്തെ പ്രത്യേക വിനോദസഞ്ചാര മേഖലകളുടെ കൂട്ടത്തില്‍ പ്പെടുത്തിയ ബേക്കലും ചന്ദ്രഗിരികോട്ടയും വീരമലക്കുന്നുമെല്ലാം കോര്‍ത്തിണക്കിയ പദ്ധതികള്‍ തയ്യാറായിരിക്കുന്നു.

റാണിപുരം

പച്ചപാവാട ചുറ്റി വശ്യമനോഹരിയായി റാണിപുരം മലനിരകള്‍. ഉരുകി ഒലിച്ചിറങ്ങുന്ന കോടമഞ്ഞിന്റെ സായാഹ്നങ്ങളില്‍ മനസുതുറക്കാന്‍ സഞ്ചാരപ്രവാഹം.  ഊട്ടിയെന്നാണ്‌ റാണിപുരത്തിന്റെ വിളിപ്പേര്‌. മഞ്ഞ്‌മൂടിയ മലകളും പുല്‍മേടും നിറഞ്ഞ റാണിപുരം ആദ്യനോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കും. പ്രകൃതിസൗന്ദര്യം ആസ്വദിച്ച്‌ ഇവിടെ ഒരുദിവസം താമസിക്കാം. രണ്ട്‌ കോട്ടേജുകളും  ലഘുഭക്ഷണശാലയും ഇവിടെയുണ്ട്‌. ഭക്ഷണം സ്വന്തമായി പാകം ചെയ്തും, ഓര്‍ഡര്‍പ്രകാരം കാശ്‌ നല്‍കിയും കഴിക്കാം. കേരളത്തിന്റെയും 
കര്‍ണാടകത്തിന്റെയും അതിര്‍ത്തിക്കടുത്താണ്‌. ആനകളും മറ്റു വന്യജീവികളും ഇവിടെ ധാരാളമുണ്ട്‌. മലകയറ്റത്തിനു പറ്റിയ ഈ പ്രദേശത്ത്‌ നിരവധി സഞ്ചാരികള്‍ എത്തുന്നു. മാടത്തുമല എന്നാണ്‌ പഴയ പേര്‌. കാസര്‍കോട്ടു നിന്ന്‌ 82 കിലോമീറ്റര്‍ കിഴക്കുമാറിയാണ്‌ ഈ ടൂറിസ്റ്റ്‌ കേന്ദ്രം.

വലിയപറമ്പ

പുഴകളും കടലും കായലും ഒത്തുചേര്‍ന്ന മനോഹരമായ ഈ പ്രദേശം കാസര്‍കോട്ടുനിന്ന്‌ 46 കിലോമീറ്റര്‍ അകലെയാണ്‌. കുന്നുവീടുകടപ്പുറവും പടന്ന കടപ്പുറവും ഉള്‍പ്പെടുന്ന വലിയ പറമ്പയ്‌ക്കുള്ള പ്രധാന സവിശേഷത ചെറുദ്വീപുകളാണ്‌. സൂര്യാസ്‌തമയത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ഇവിടെ നിന്നാല്‍ കാണാം.

ബേക്കല്‍


ബേക്കല്‍ കോട്ടയുടെ വളരെയടുത്തുള്ള കടല്‍ത്തീരമാണിത്‌. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ കടലോരത്ത്‌ ധാരാളം കടല്‍പ്പക്ഷികളും എത്താറുണ്ട്‌. ഇവിടെ നിന്നാല്‍ ബേക്കല്‍ കോട്ടയുടെ മനോഹരമായ ദൃശ്യം കാണാം. സൂര്യാസ്‌തമയം കാണാനായി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്‌. കുട്ടികള്‍ക്ക്‌ കളിക്കാനുള്ള സൗകര്യവും ഈ കടല്‍ത്തീരത്തുണ്ട്‌. കാസര്‍കോട്ടുനിന്ന്‌ 17 കിലോമീറ്ററാണ്‌ ദൂരം

ബേക്കല്‍ കോട്ട
കോട്ടകളുടെ നാടാണ് കാസര്‍ക്കോട്. ചെറുതും വലുതുമായ ഒട്ടേറെ എണ്ണം. ബേക്കല്‍, ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്, കുമ്പള...ഇങ്ങനെ നീളുന്നു ഇവിടുത്തെ കോട്ടകളുടെ പട്ടിക. അതില്‍ ഏറ്റവും പ്രമുഖം ബേക്കല്‍ തന്നെ. അറബിക്കടലിന്റെ മനോഹര തീരവും ചരിത്രമുറങ്ങുന്ന കോട്ടയുടെ കമനീയതയും ബേക്കലിനെ അപൂര്‍വമായൊരു അനുഭവമാക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് ബേക്കല്‍; സംസ്ഥാനത്ത് ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കോട്ടയും ഇതുതന്നെ.കാസര്‍ക്കോട് പട്ടണത്തിന് തെക്ക് സംസ്ഥാനപാതയ്ക്കരികിലാണ് ബേക്കല്‍ കോട്ട. പതിനേഴാംനൂറ്റാണ്ടില്‍ വെട്ടുകല്ലില്‍ നിര്‍മിച്ച ഈ സ്മാരകം, ചരിത്രവും ഐതീഹ്യവും ഇഴചേരുന്ന മനോഹരസ്ഥാനമാണ്. 1645 നും 60 നും ഇടയില്‍ ഇക്കേരി രാജവംശം നിര്‍മിച്ചു. 1763ല്‍ ഹൈദരാലി കൈവശപ്പെടുത്തി. ടിപ്പുവിന്റെ പരാജയത്തോടെ ബ്രിട്ടീഷ് ആധിപത്യത്തിലായി.

36 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കോട്ട അറബിക്കടലിലേക്ക് ഇറങ്ങി നില്‍ക്കുംപോലെയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 130 അടി ഉയരമുണ്ട് ഈ സ്മാരകത്തിന്. ഒരു കിലോമീറ്റര്‍ അകലെയുള്ള ബേക്കല്‍ ബീച്ചില്‍നിന്ന് കോട്ടയുടെ മനോഹരദൃശ്യം ലഭിക്കും.

കോട്ടയുടെ കവാടത്തോട് ചേര്‍ന്ന് കോട്ടയോളം പഴക്കമുള്ളൊരു ഹനുമാന്‍ ക്ഷേത്രമുണ്ട്. കോട്ടയ്ക്ക് വെളിയില്‍ ഒരു മുസ്ലിം പള്ളിയും. കോട്ടയുടെ മധ്യത്തില്‍ 30 അടി ഉയരത്തില്‍ നിരീക്ഷണ ഗോപുരമണ്ഡപമുണ്ട്. പടിഞ്ഞാറ്റെ കൊത്തളങ്ങളിലിരുന്ന് കടലിന്റെയും തീരത്തിന്റെയുംചന്തം നുകരാം. കോട്ടയില്‍ നിന്ന് പുറത്തേക്ക് രണ്ട് ഗുഹാമാര്‍ഗങ്ങളുണ്ട്. പടിഞ്ഞാറ് കടലിനോട് ചേര്‍ന്ന് പാറക്കെട്ടുകളെ ചുറ്റി വളഞ്ഞ് നടപ്പാത പോകുന്നു. ഇതിനു സമീപം ആയുധപ്പുരയുമുണ്ട്.

ലോകവിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയതോടെ ബേക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് കോട്ട ഇപ്പോള്‍. കേരളത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായി എന്‍.ഡി.ടി.വി. അടുത്തയിടെ ബേക്കല്‍കോട്ട തിരഞ്ഞെടുത്തിരുന്നു. ഒട്ടേറെ മലയാള ചലച്ചിത്രങ്ങളുടെ ലൊക്കേഷനായിട്ടുണ്ട് ഈ കോട്ടയും കടലോരവും.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് കോട്ടയില്‍ പ്രവേശനം. തദ്ദേശീയരായ സന്ദര്‍ശകള്‍ക്ക് ഫീസ് അഞ്ചുരൂപ; വിദേശികള്‍ക്ക് നൂറ് രൂപയും. കോട്ടയ്ക്കകത്ത് ക്യാമറ അനുവദിക്കാന്‍ 25 രൂപ ഫീസടയ്ക്കണം.തീവണ്ടി മാര്‍ഗം വരുന്നവര്‍ക്ക് ഏറ്റവുമടുത്തുള്ള സ്റ്റേഷന്‍ കാഞ്ഞങ്ങാടാണ്. തിരുവനന്തപുരത്ത് നിന്നുള്ള മലബാര്‍, മംഗലാപുരം എക്‌സ്പ്രസ്സുകള്‍ ബേക്കലിനോട് ചേര്‍ന്നുള്ള ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷനില്‍ (പഴയ പള്ളിക്കര സ്റ്റേഷന്‍) നിര്‍ത്തും. റോഡ് മാര്‍ഗമാണെങ്കില്‍ കാഞ്ഞങ്ങാട്-കാസര്‍ക്കോട് സംസ്ഥാനപാതയില്‍ക്കൂടിയാണ് വരേണ്ടത്. 
കാസര്‍ക്കോട് നിന്ന് 16 കിലോമീറ്റര്‍ ആണ് ബേക്കലിലേക്കുള്ള അകലം. കാഞ്ഞങ്ങാട്ട് നിന്ന് 12 കിലോമീറ്ററും, കണ്ണൂരില്‍നിന്ന് നൂറ് കിലോമീറ്ററും, മംഗലാപുരത്തുനിന്ന് 68 കിലോമീറ്ററും. 
ബേക്കല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കാസര്‍ക്കോട് ഷോപ്പിങുമാകാം. വിദേശ സാധനങ്ങളില്‍ കമ്പമുള്ളവര്‍ക്ക് കാസര്‍ക്കോട് ചക്കര ബസാറില്‍ പോകാം. പ്രസിദ്ധമായ കാസര്‍ക്കോട് സാരി വാങ്ങാം. മാപ്പിളത്തൊപ്പികള്‍ക്കും തുകല്‍ സഞ്ചികള്‍ക്കും കാസര്‍ക്കോട് പ്രസിദ്ധമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഫോണ്‍: 0467-2272007, തണല്‍ വിശ്രമകേന്ദ്രം ബേക്കല്‍ ഫോര്‍ട്ട,് ഫോണ്‍: 0467-2272900. ബേക്കലിന്റെയും കാസര്‍ക്കോടിന്റെയും ടൂറിസം വിവരങ്ങള്‍ ഈസൈറ്റിലും ലഭ്യമാണ്.
ഹനുമാന്‍ ക്ഷേത്രം
ബേക്കല്‍ കോട്ടയുടെ അടുത്ത് തന്നെ ഒരു ചെറിയ ഹനുമാന്‍ ക്ഷേത്രവുമുണ്ട്. കോട്ടയോളം തന്നെ കാലപഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. 

തണല്‍ വിശ്രമ കേന്ദ്രം
ബേക്കല്‍ കോട്ടയുടെ എതിര്‍വശത്തായി തണല്‍ വിശ്രമ കേന്ദ്രം സ്ഥിതി ചെയ്യുന്നു. വിനോദ സഞ്ചാരികള്‍ക്കാവശ്യമുള്ള വിവരം ലഭ്യമാക്കുക, റിസര്‍വേഷന്‍ സൗകര്യമൊരുക്കുക എന്നിവയുള്‍പ്പടെ വിവിധ സേവന പദ്ധതികള്‍ ആവീഷ്കരിച്ചു വരുന്നു. കുളിമുറി, ബാഗുകള്‍ സൂക്ഷിക്കുന്നിടം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഭക്ഷണശാല, കരകൗശല കേന്ദ്രം എന്നിവയും നിര്‍ദ്ദിഷ്ട പദ്ധതിയിലുണ്ട്.
ബേക്കല്‍ കോട്ടയുടെ ദക്ഷിണ ഭാഗത്തുള്ള കടപ്പുറം നീന്തലിന് യോജിച്ചതാണ്. എന്നാല്‍ ചിലയിടങ്ങളില്‍ അപകടത്തിന് സാദ്ധ്യതയുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളാണ് സന്ദര്‍ശിക്കാന്‍ അനുയോജ്യം. ശാന്തമായ കടലും വൃത്തിയുള്ള കടപ്പുറവും നിങ്ങളെ സ്വാഗതം ചെയ്യും. മഴക്കാലത്ത് ചെളിവെള്ളം കയറി കടപ്പുറം വൃത്തികേടാകാനും ശക്തമായ തീരകള്‍ മൂലം നീന്തല്‍ സുരക്ഷിതമല്ലാതാകാനും സാദ്ധ്യതയുണ്ട്. 

ബേക്കല്‍ ഹോള്‍ അക്വാ പാര്‍ക്ക്
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
ബീച്ചില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയാണ് ബേക്കല്‍ ഹോള്‍ അക്വാ പാര്‍ക്ക്.  ബോട്ടിങ്ങിനുള്ള സൗകര്യങ്ങള്‍ ഇവിടുണ്ട്. കായലിലൂടെയുള്ള ബോട്ട് സവാരിയും ഇവിടെ നിന്ന് ആരംഭിക്കാം. തുഴയാവുന്ന വഞ്ചി ഒരാള്‍ക്ക് അരമണിക്കൂറിന് പത്ത് രൂപ. രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് മണി വരെ സന്ദര്‍ശകര്‍ക്ക് വരാം. മഴക്കാലത്ത് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതല്ല. 

കാപ്പില്‍ ബീച്ച്
ബേക്കല്‍ കോട്ടയുടെ ആറ് കിലോ മീറ്റര്‍ വടക്കാണ് കാപ്പില്‍ ബീച്ച്. ആള്‍ത്തിരക്കില്ലാത്തതും വൃത്തിയുള്ളതുമായ കടല്‍ത്തീരം. നീന്തലിന് യോജിച്ചത്. ചിത്രമെഴുതിയത് പോലുള്ള സൂര്യാസ്തമനങ്ങള്‍. 
പാലക്കുന്നിലുള്ള ബസ്സ് സ്റാന്‍ഡില്‍ നിന്നുേം തീവണ്ടി സ്റേഷനില്‍ നിന്നുേം രണ്ടര കിലോ മീറ്റര്‍ ദൂരമുണ്ട്. ഓട്ടോറിക്ഷ ലഭ്യമാണ്.

പുകയില കൃഷി
കേരളത്തില്‍ വ്യാപകമായി പുകയില കൃഷി നടത്തുന്ന ഒരേയൊരു ജില്ലയാണ്‌ കാസര്‍കോട്‌. വലിയ ഇലകളോടുകൂടി വളര്‍ന്നു നില്‍ക്കുന്ന പുകയിലച്ചെടികളുടെ തോട്ടങ്ങള്‍ കാണാനായി ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്‌

ചന്ദ്രഗിരിക്കോട്ട
ചന്ദ്രഗിരിപ്പുഴ കടലില്‍ പതിക്കുന്ന സ്ഥലത്തിനടുത്താണ്‌ പ്രാചീനമായ ഈ കോട്ട. 17-ാം നൂറ്റാണ്ടില്‍ പണിത കോട്ട ഇപ്പോള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ചരിത്രസ്‌മാരകമാണ്‌. ചന്ദ്രഗിരിപ്പുഴയുടെയും അറബിക്കടലിന്റെയും മനോഹരമായ ദൃശ്യങ്ങള്‍ ഇവിടെ നിന്നാല്‍ കാണാം.

ചന്ദ്രഗിരിപ്പുഴ
ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണിത്‌. ചന്ദ്രഗിരിപ്പുഴയില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്‌. കാസര്‍കോട്ടുനിന്ന്‌ മൂന്നു കിലോമീറ്റര്‍ അകലെയാണ്‌ ബോട്ട്‌ ക്ലബ്ബ്‌.

വീരമലക്കുന്ന്‌

കാസര്‍കോട്ടുനിന്ന്‌ 45 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാരകേന്ദ്രമാണിത്‌. ഈ കുന്നിന്‍ പ്രദേശത്ത്‌ പ്രാചീനമായ ഒരു ഡച്ചുകോട്ടയുടെ അവശിഷ്‌ടങ്ങള്‍ കാണാം. പ്രകൃതിസൗന്ദര്യം നിറഞ്ഞ ഇവിടെ പിക്‌നിക്കിനായി ആളുകള്‍ എത്താറുണ്ട്‌.

മഡിയന്‍ കുലോം ക്ഷേത്രം
തടിയില്‍ തീര്‍ത്ത ധാരാളം ശില്‍പങ്ങളുള്ള പ്രാചീനമായ ക്ഷേത്രം കാഞ്ഞങ്ങാടിനടുത്താണ്‌. ചുവര്‍ചിത്രങ്ങളും ഇവിടേക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. വിശ്വാസികള്‍ക്കു പുറമെ ധാരാളം സഞ്ചാരികളും ഇവിടെ എത്താറുണ്ട്‌. പ്രാചീനമായ ക്ഷേത്രമാണെങ്കിലും ശില്‍പങ്ങള്‍ക്കും ചുവര്‍ചിത്രങ്ങള്‍ക്കും കാര്യമായ കേടുപാടുകളൊന്നും പറ്റിയിട്ടില്ല.

അനന്തപുരം ക്ഷേത്രം
കേരളത്തിലെ പ്രസിദ്‌ധമായ ജലക്ഷേത്രമാണിത്‌. ഒരു തടാകത്തിനു നടുവിലാണ്‌ മനോഹരമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതായി കരുതപ്പെടുന്ന ക്ഷേത്രത്തില്‍ വിശ്വാസികളെക്കൂടാതെ ധാരാളം സഞ്ചാരികളും എത്താറുണ്ട്‌. തിരുവനന്തപുരത്തെ അനന്തപദ്‌മനാഭസ്വാമി ക്ഷേത്രവുമായി ഈ ക്ഷേത്രത്തെ ബന്‌ധിപ്പിക്കുന്ന ചില ഐതിഹ്യങ്ങളുണ്ട്‌. കാസര്‍കോട്ടുനിന്ന്‌ 14 കിലോമീറ്ററാണ്‌ ദൂരം.

നിത്യാനന്ദാശ്രമം
ആത്മീയ സാധനയുടെ ആശ്രമഭൂവായും കാഞ്ഞങ്ങാടിന്റെ അധ്യാത്മിക ചുറ്റുപാടിനെ ശാന്തിയുടെയും സാഹോദര്യത്തിന്റെ സഹായത്തിന്റെയും കൂട്ടായ്‌മ കൊണ്ട്‌ ഏറെ ശക്തമാക്കിയ സ്വാമി നിത്യാനന്ദന്റെയും അദ്ദേഹം സ്ഥാപിച്ച ആനന്ദാശ്രമത്തിന്റെയും സംഭാവനകള്‍ ആധുനിക സമൂഹത്തിന്‌ ഏരെ ഗുണകരമായിട്ടുണ്ട്‌. അതുപോലെ സ്വാമിജി സ്ഥാപിച്ച്‌ ആശ്രമങ്ങളും. 1930കളില്‍ സ്വാമി സ്ഥാപിച്ച കാഞ്ഞങ്ങാട്ടെ നിത്യാനന്ദ ആശ്രമം ഇന്ന്‌ അഗതികള്‍ക്കും ആശ്രിതര്‍ക്കും ഒരുപോലെ അക്ഷയപാത്രമായി നില കൊള്ളുകയാണ്‌. കൂറ്റന്‍ ചെങ്കല്‍ പാറകള്‍ തുരന്ന്‌ 42 അറകളോടെ കൂടി നിര്‍മ്മിച്ച ധ്യാനഗുഹകള്‍ മറ്റൊരു വിസ്‌മയമാണ്‌. സോമനാഥ ക്ഷേത്ര മാതൃകയിലുള്ള നിത്യാനന്ദ ക്ഷേത്രവും സന്ദര്‍ശകരെ അതിശയിപ്പിക്കുന്നു. ജനാനന്ദ സ്വാമി സമാധി, സത്രങ്ങള്‍, താമരക്കുളം എന്നിവയും ആശ്രമത്തിന്റെ ശാന്തിമദ്‌ സ്വാഭാവത്തെ സാര്‍ത്ഥകമാക്കുന്നു.ദിനവും മൂന്ന്‌ നേരവും പൂജാദി കര്‍മ്മങ്ങള്‍, വര്‍ഷത്തില്‍ നാല്‌ തവണ ഉത്സവം. ഈ അവസരങ്ങളില്‍ അനുഗ്രത്തിനായി ആയിരങ്ങള്‍ എത്തുന്നു. അഗതികള്‍ക്കും ഭക്തര്‍ക്കും എന്നും സൂഭിക്ഷത കുറയാതെ അന്നദാനം. ഇന്ന്‌ നിത്യാനന്ദാശ്രമം പബ്ലിക്ക്‌ ട്രസ്റ്റിന്റെ സേവനബദ്ധമായ പ്രവര്‍ത്തനങ്ങള്‍ നിരവധി വികസന പരിപാടികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്‌.
അന്നപൂര്‍ണ്ണ എന്നപേരില്‍ ഭക്ഷണ ഹാള്‍, ധ്യാനഗുഹകളുടെ നവീകരണം, രാജ്യത്തിന്റെ നാനാദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്‌ താമസത്തിനായി നിത്യാനന്ദ യാത്രി നിവാസ്‌, പ്രായഭേദമന്യേ ആര്‍ക്കും പ്രയാസമില്ലാതെ ഗുഹകള്‍ക്കുമുകളിലേ ക്ഷേത്രത്തിലേക്ക്‌ കയറിച്ചെല്ലാന്‍ സമാന്തര നടപ്പാത, ക്ഷേത്ര സാന്നിദ്ധ്യം വിളംബരം ചെയ്‌തുകൊണ്ട്‌ ന്‌ില്‍ക്കുന്ന രണ്ട്‌ പ്രവേശന ഗോപുരങ്ങള്‍ , പ്രശസ്‌ത ശില്‌പി കൂക്കാനം സുരേന്ദ്രന്‍ രൂപകല്‍പന ചെയ്‌ത ഗീതോപദേശം എന്നീ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്‌ എന്നത്‌ ട്രസ്റ്റിന്റെ സേവന തല്‌പരതയുടെ തെളിവാണ്‌.
നിത്യാനന്ദാശ്രമം ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. നിരവധി അറകളോടുകൂടിയ ഗുഹയാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഗുഹയിലെ ഇടനാഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയും.

ആനന്ദാശ്രമം
കാഞ്ഞങ്ങാടുനിന്ന്‌ മൂന്നു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ആനന്ദാശ്രമത്തില്‍ വിദേശത്തുനിന്നുപോലും സന്ദര്‍ശകര്‍ എത്താറുണ്ട്‌. പ്രകൃതിസുന്ദരമായ സ്ഥലത്താണ്‌ ആശ്രമം സ്ഥിതിചെയ്യുന്നത്‌. 1939-ലാണ്‌ ആശ്രമം സ്ഥാപിച്ചത്‌.

പൊസാഡി ഗുംപെ
സമുദ്രനിരപ്പില്‍ നിന്ന്‌ 1060 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സാഹസികസഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. മലകയറ്റത്തിനും ഇവിടെ സൗകര്യമുണ്ട്‌. ധാരാളം സഞ്ചാരികള്‍ എത്തുന്ന ഇവിടേയ്‌ക്ക്‌ കാസര്‍കോട്ടുനിന്ന്‌ 30 കിലോമീറ്റര്‍ ദൂരമുണ്ട്‌.

ബേള പള്ളി



ക്രിസ്‌തുമത വിശ്വാസികളുടെ ഈ ദേവാലയത്തിന്‌ 200 വര്‍ഷത്തോളം പഴക്കമുണ്ടെന്ന്‌ കരുതപ്പെടുന്നു. കാസര്‍കോട്‌ നഗരത്തില്‍നിന്ന്‌ 20 കിലോമീറ്റര്‍ അകലെയാണിത്‌. പ്രാചീനമായ ഈ പള്ളിയില്‍ വിശ്വാസികളെ കൂടാതെ സഞ്ചാരികളും എത്താറുണ്ട്‌.


മാലിക്‌ ദിനാര്‍ പള്ളി

തച്ചുശാസ്‌ത്ര വിദ്യകള്‍ കൊണ്ട്‌ മനോഹരമായ ഈ പള്ളി അറബിക്കടലിനടുത്തായി പ്രകൃതിസുന്ദരമായ സ്ഥലത്താണ്‌ സ്ഥിതിചെയ്യുന്നത്‌. മാലിക്‌ ഇബന്‍ മുഹമ്മദിന്റെ ശവകുടീരം ഇവിടെയാണ്‌. കാസര്‍കോട്‌ നഗരത്തില്‍ നിന്ന്‌ മൂന്നു കിലോമീറ്റര്‍ അകലെയുള്ള ദേവാലയം സന്ദര്‍ശിക്കാനായി ധാരാളം ആളുകള്‍ എത്താറുണ്ട്‌.

അഡൂര്‍ ക്ഷേത്രം
പയസ്വിനിപ്പുഴയുടെ തീരത്ത്‌ കാടിനു നടുവിലുള്ള ഈ ക്ഷേത്രം ചരിത്രപ്രാധാന്യമുള്ളതാണ്‌. ശിവപ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തില്‍നിന്ന്‌ പ്രാചീനമായ ചില രേഖകള്‍ ലഭിച്ചിട്ടുണ്ട്‌. കേരളത്തിലെയും കര്‍ണാടകത്തിലെയും ചരിത്രകാരന്‍മാര്‍ എത്തുന്ന സ്ഥലമാണിവിടം. കാസര്‍കോട്ടുനിന്ന്‌ 45 കിലോമീറ്ററാണ്‌ ദൂരം.

മഞ്ചേശ്വരം
ധാരാളം ക്ഷേത്രങ്ങളും പള്ളികളുമുള്ള ഈ സ്ഥലം കശുവണ്ടികൃഷിക്ക്‌ പ്രസിദ്‌ധമാണ്‌. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന ഈ ചെറുപട്ടണം കേരളത്തിന്റെ വടക്കേ അറ്റത്ത്‌ കര്‍ണാടകത്തോട്‌ അടുത്താണ്‌.

മഞ്ചേശ്വരം ജൈനക്ഷേത്രം











മഞ്ചേശ്വരം പുഴയുടെ തീരത്ത്‌ രണ്ട്‌ ജൈനദേവാലയങ്ങളുണ്ട്‌. പ്രാചീനമായ ഈ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനായി ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്‌.

കണ്വതീര്‍ത്‌ഥ ബീച്ച്‌

മനോഹരമായ ഈ കടല്‍ത്തീരം കേരളത്തിന്റെ വടക്കേ അറ്റത്താണ്‌. ഒരു നീന്തല്‍ക്കുളം പോലെ രൂപപ്പെട്ടിരിക്കുന്ന കടല്‍ത്തീരമാണ്‌ ഇവിടുത്തെ ഏറ്റവും പ്രധാന സവിശേഷത. വൈകുന്നേരങ്ങളില്‍ ഇവിടെ ധാരാളം സന്ദര്‍ശകര്‍ എത്താറുണ്ട്‌.

തുളൂര്‍ വനം
ജില്ലയിലെ പ്രസിദ്‌ധമായ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ നടക്കുന്ന എട്ടു ദിവസത്തെ ഉത്‌സവത്തില്‍ കര്‍ണാടകത്തില്‍നിന്നുപോലും ആളുകള്‍ എത്താറുണ്ട്‌.

പാണ്‌ഡ്യന്‍ കല്ല്‌
തൃക്കണ്ണാട്ട്‌ ക്ഷേത്രത്തിനടുത്ത്‌ കരയില്‍നിന്ന്‌ രണ്ടുകിലോമീറ്ററോളം അകലെ കടല്‍പ്പരപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയാണിത്‌. സാഹസികരായ ആളുകള്‍ ഈ പാറയിലേക്ക്‌ നീന്തിക്കയറാന്‍ ശ്രമിക്കാറുണ്ട്‌. തൃക്കണ്ണാട്ട്‌ ക്ഷേത്രം ആക്രമിക്കാനെത്തിയ ഏതോ പാണ്‌ഡ്യരാജാവിന്റെ കപ്പല്‍ കല്ലായി മാറിയതാണ്‌ ഇതെന്ന്‌ ഒരു കഥയുണ്ട്‌. അങ്ങനെയാണ്‌ പാണ്‌ഡ്യന്‍കല്ല്‌ എന്ന പേര്‌ വന്നതെന്ന്‌ പറയപ്പെടുന്നു.

മധൂര്‍ ക്ഷേത്രം

പ്രസിദ്‌ധമായ മദനന്തേശ്വര സിദ്‌ധിവിനായക ക്ഷേത്രം കാസര്‍കോടുനിന്ന്‌ എട്ടു കിലോമീറ്റര്‍ അകലെയാണ്‌. ശില്‍പഭംഗി കൊണ്ട്‌ മനോഹരമായ ഈ ക്ഷേത്രത്തിന്റെ ചെമ്പുപാകിയ മേല്‍ക്കൂര സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മധുവാഹിനിപ്പുഴയുടെ തീരത്ത്‌ പ്രകൃതിരമണീയമായ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ സഞ്ചാരികളും വിശ്വാസികളും ധാരാളം എത്താറുണ്ട്‌.

മായിപ്പാടി കൊട്ടാരം
കാസര്‍ഗോഡ് ജില്ലയിലാണ് മായിപ്പാടി കൊട്ടാരം. കുംബള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മായിപ്പാടി. കാസര്‍ഗോഡ്-പെര്‍ള റോഡില്‍ കാസര്‍ഗോഡ് പട്ടണത്തില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ അകലെയായി ആണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. മധൂരില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് മായിപ്പാടി കൊട്ടാരം.
ഇവിടെയായിരുന്നു മായിപ്പാടിയിലെ അവസാനത്തെ രാജാവായിരുന്ന വെങ്കടേശ വര്‍മ്മ രാജ ജീവിച്ചിരുന്നതും രാജ്യം ഭരിച്ചിരുന്നതും. കുംബള സീമഎന്നായിരുന്നു ഈ രാജ്യം പണ്ട് അറിയപ്പെട്ടിരുന്നത്. 1994 ജൂണ്‍ 10-നു അദ്ദേഹം അന്തരിച്ചു. വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയും പടിഞ്ഞാറ്മൊഗ്രാന്‍ മുതല്‍ (അറബിക്കടലിന് അടുത്ത്) കിഴക്ക് പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലുള്ള അടൂര്‍ വരെയുംഈ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. സ്വാതന്ത്ര്യ ലബ്ധിയോടെ ഈ നാട്ടുരാജ്യം ഇന്ത്യയില്‍ ലയിച്ചു.

നീലേശ്വരം
ജില്ലയിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായി അറിയപ്പെടുന്ന ഈ സ്ഥലം നീലേശ്വരം രാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്നു. നീലേശ്വരം കൊട്ടാരം ഇപ്പോള്‍ ആര്‍ക്കിയോളജി വകുപ്പിന്റെ കീഴില്‍ നാടന്‍ കലാകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

കുമ്പന്‍മല

കോട്ടഞ്ചേരി മലയുടെ മറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ മല പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌. ധാരാളം വിനോദസഞ്ചാരികള്‍ മലകയറ്റത്തിനായി ഇവിടെ എത്താറുണ്ട്‌

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം

തെങ്ങ്‌, കമുക്‌, കൊക്കോ തുടങ്ങിയ വിളകളുടെ ഉല്‍പാദനം, സംരക്ഷണം, സംസ്‌കരണം എന്നിവയില്‍ പഠനങ്ങള്‍ നടത്തുന്ന ഈ സ്ഥാപനം കാസര്‍കോട്ടുനിന്ന്‌ അഞ്ചു കിലോമീറ്റര്‍ അകലെ കുഡ്‌ലുവിലാണ്‌. 1970-ല്‍ സ്ഥാപിച്ച ഈ ഗവേഷണകേന്ദ്രത്തിന്‌ മൂന്ന്‌ പ്രാദേശിക കേന്ദ്രങ്ങളും അഞ്ച്‌ ഗവേഷണകേന്ദ്രങ്ങളുമുണ്ട്‌. സി.പി.സി.ആര്‍.ഐ.എന്നാണ്‌ ഈ സ്ഥാപനത്തിന്റെ ചുരുക്കപ്പേര്‌.

No comments:

Post a Comment