Related Posts with Thumbnails

2010-06-06

കോഴിക്കോട്‌


കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ്‌. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍  തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂര്‍ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടല്‍ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിര്‍ത്തികള്‍.ഭൂമിശാസ്ത്രപരമായി മൂന്ന് വിഭാഗങ്ങളാണുള്ളത്. മണല്‍പ്പരപ്പായ തീരപ്രദേശം, പാറക്കെട്ടുകളുള്ള സഹ്യന്‍ മലനിരകള്‍, ഇതിനിടയിലുള്ള ചെമ്മണ്ണ് നിറഞ്ഞയിടവും. മൊത്തം വിസ്തീര്‍ണ്ണം 2344 ചതുരശ്ര കിലോ മീറ്ററാണ്.
കേരളത്തിലെ മഹാനഗരങ്ങളില്‍ഒന്നായ
 കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ 
ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, 
വടകര എന്നിവയാണ് ജില്ലയിലെ മൂന്നു 
താലൂക്കുകള്‍.കേരളത്തിലെ പട്ടണങ്ങളില്‍ 
വലിപ്പത്തിന്റെ കാര്യത്തില്‍ കോഴിക്കോട് 
മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 
ഇന്നിത് സംസ്ഥാനത്തെ അഞ്ചു 
കോര്‍പ്പറേഷനുകളില്‍ ഒന്നാണ്ഒരു 
കാലത്ത് ലോകത്തിലെ ഏറ്റവും
 സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു. 
അറബികളും തുര്‍ക്കുകളും
 ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ 
വിദേശീയര്‍‌ ഇവിടെ വ്യാപാരം
 നടത്തിയിരുന്നു. സാമൂതിരിയാണ്
 ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്.
കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ കോഴിക്കോടും സമീപ പ്രദേശങ്ങളും പോര്‍ളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാള്‍ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികള്‍ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാന്‍ പോര്‍ളാതിരിയെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടില്‍ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയില്‍/കോവില്‍) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പില്‍ നിന്ന്കോയില്‍കോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാല്‍ ചുറ്റപ്പെട്ട കോയില്‍ - കോയില്‍ക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികള്‍ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാര്‍ 'കലിഫോ' എന്നും യൂറോപ്യന്മാര്‍ 'കാലിക്കറ്റ്' എന്നും വിളിച്ചു.

പേരിനുപിന്നില്‍
കോഴിക്കോട് എന്ന പേരിന്റെ 
ആവിര്‍ഭാവത്തെപ്പറ്റി പല 
അഭിപ്രായങ്ങളും നിലവിലുണ്ട് 
കോ എന്നാല്‍ കോട്ട എന്നും അഴി 
എന്നാല്‍ അഴിമുഖം എന്നും കോട് 
എന്നാല്‍ നാട് എന്നും ആണ് അര്‍ത്ഥം 
ഈ മൂന്ന് വാക്കുകളും ചേരുമ്പോള്‍ 
കോഴിക്കോട് എന്നാവും ഇതല്ല 
കോയില്‍(കൊട്ടാരം) കോട്ട എന്നീ 
വാക്കുകളില്‍ നിന്നാണ് കോഴിക്കോട്
 ഉണ്ടായത് എന്നും പറയപ്പെടുന്നു 
മറ്റൊരഭിപ്രായം പോര്‍ളാതിരിയുമായി 
ബന്ധപ്പെട്ടതാണ് കുലശേഖര 
സാമ്രാജ്യത്തിന്റെ നാശത്തിനു 
മുന്‍പുള്ള കാലഘട്ടത്തില്‍ 
കോഴിക്കോടും സമീപ പ്രദേശങ്ങളും 
പോര്‍ളാതിരി രാജാവ് ഭരിച്ചിരുന്ന 
പോളനാടിന്റെ ഭാഗമായിരുന്നു. 
എറനാട്ട് നെടിയിരുപ്പിലെ ഏറാടികള്‍ 
സമുദ്രവാണിജ്യം നേരിട്ടു നടത്തുവാന്‍ 
പോര്‍ളാതിരിയെ യുദ്ധത്തില്‍ 
പരാജയപ്പെടുത്തി പോളനാട് 
പിടിച്ചെടുത്തു. പോളനാട്ടില്‍ 
വേളാപുരം എന്ന സ്ഥലത്ത് ഒരു 
കോട്ടയും കൊട്ടാരവും(കോവില്‍) 
കെട്ടി അവരുടെ ആസ്ഥാനം 
നെടിയിരുപ്പില്‍ നിന്ന് 
കോയില്‍കോട്ടയിലേക്കു മാറ്റി. 
കോയില്‍(കൊട്ടാരം), കോട്ട എന്നീ 
വാക്കുകള്‍ ചേര്‍ന്നാണ് കോഴിക്കോട് 
എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു.
അതുപോലെ കാലിക്കറ്റ് എന്ന 
പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട്
 കോഴിക്കോട്ടെ പ്രസിദ്ധമായ 
കാലിക്കൊ (Calico) പരുത്തിത്തുണിയെ 
അറബികള്‍ കാലിക്കോ (Kaliko) 
എന്നായിരിന്നു വിളിച്ചിരുന്നത് 
കാലിക്കോ ലഭിക്കുന്ന സ്ഥലം 
കാലിക്കറ്റുമായി (Kalikat).ബ്രിട്ടീഷുകാര്‍ 
ഇത് പരിഷ്കരിച്ച് Calicut എന്നാക്കി മാറ്റി
ടിപ്പു സുല്‍ത്താന്‍ മലബാര്‍ കീഴടക്കി 
കോഴിക്കോടിന്റെ പേര് ഫിറോസാബാദ് 
എന്നാക്കി മാറ്റി എന്നാല്‍ ഇത് അധിക 
കാലം നിലനിന്നില്ല .

ഐതിഹ്യം
കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യത്തിനുകാരണം അറബികള്‍ ആണ്‌ എന്നൊരു വിശ്വാസം ഉണ്ട്. അതിനു ശക്തിപകരുന്ന തരത്തില്‍ ഒരു ഐതിഹ്യവും പ്രചരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്‌. ഔവ്വായി എന്നൊരു ജോനകന്‍ തപസ്സു ചെയ്യുകയും ശ്രീഭഗവതിയെ പ്രത്യക്ഷപ്പെടുത്തഉകയും ചെയ്തു.എന്നാല്‍ ശ്രീഭഗവതി തനിക്ക് മറ്റ് സ്ഥലങ്ങളില് പലര്‍ക്കും അനുഗ്രഹം നല്കേണ്ടതുണ്ട് അതിനാല്‍ സ്ഥിരമായി അവിടെ നില്‍ക്കാന്‍ സാധിക്കുകയില്ല എന്നും അരുളിച്ചെയ്തു. ഔവ്വായി താന്‍ ഉടനെ വരാമെന്നും തന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് മറ്റൊരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു..ഔവ്വായിയെ കണ്ടേ പോകാവൂ എന്ന് വാക്ക് കൊടുത്ത് ശ്രീദേവിയാകട്ടേ ഔവ്വായി വരുന്നതു വരെ കോഴിക്കോട്ട് നിന്ന് പോകാതെ അവിടെ തന്നെ കൂടുകയും ചെയ്തത്രെ.
ഇതേ ഐതിഹ്യം തന്നെ സാമൂതിരിയുമായി ബന്ധപ്പെടുത്തിയും മറ്റൊരു വിധത്തില്‍ പ്രചരിച്ചുകാണുന്നുണ്ട്.

ഭൂമിശാസ്ത്രംഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
പടിഞ്ഞാറ്‌ അറബിക്കടല്‍‍, വടക്ക്‌ കണ്ണൂര്‍, കിഴക്ക്‌ വയനാട്, തെക്ക്‌ മലപ്പുറം എന്നിവയാണ‍് കോഴിക്കോടിന്റെ അതിര്‍ത്തികള്‍. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദിയായ ചാലിയാറ്‌, കല്ലായിപ്പുഴ, പൂനൂര്‌ പുഴ, എന്നിവ ഈ ജില്ലയിലൂടെ ഒഴുകുന്നു. വര്‍ഷത്തില്‍ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമന്യം ചൂടനുഭവപ്പെടുന്നു.

നദികള്‍
മാഹിപ്പുഴ, കുറ്റിയാടിപ്പുഴ, കോരപ്പുഴ, കല്ലായിപ്പുഴ, ചാലിയാര്‍, കടലുണ്ടിപ്പുഴ എന്നിവയാണ് പ്രധാന നദികള്‍.

ചരിത്രം
ഏറെ സമ്പന്നമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. 1122 ഏ.ഡി. വരെ കോഴിക്കോട്ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു കടലുണ്ടി. ഇതിനു മുമ്പുള്ള കാലഘട്ടം കോഴിക്കോടിന്റെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്നു. ചേരസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷംകോലത്തിരികളുടെ കീഴിലായി. അതിനുശേഷം ഏറനാട്ടു രാജാവിന്റെ കീഴില്‍ ഇവിടം ഒരു പട്ടണമായി വളര്‍ന്നു. അവര്‍ ഇവിടെ ഒരു കോട്ട പണിതു. പിന്നീട് ഈ രാജാക്കന്മാര്‍ സാമൂതിരി അന്നറിയപ്പെടാന്‍ തുടങ്ങി. സ്വാമി നമ്പിയാതിരി തിരുമുല്പാട് എന്നതിന്റെ ചുരുക്ക രൂപമാണ് സാമൂതിരി.
മികച്ച തുറമുഖം എന്ന നിലയില്‍‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പേരെടുത്തിരുന്ന ഈ ചെറുപട്ടണത്തിലേക്ക് വിദേശസഞ്ചാരികള്‍ വന്നെത്തുകയുണ്ടായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ചൈനീസ് സഞ്ചാരികള്‍ കോഴിക്കോട് വന്നെത്തിയതിന് തെളിവുകളുണ്ട്. ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. പിന്നിട് 1498ല്‍ പോര്‍ച്ചുഗീസ് നാവികനായ 
വാസ്കോ ഡ ഗാമപട്ടണത്തില്‍ 
നിന്ന് 25 കിലോമീറ്റര്‍‌ അകലെയുള്ള 
കാപ്പാട് കടല്‍ത്തിരത്ത് 
കപ്പലിറങ്ങിയതോടെ കോഴിക്കാട് 
ലോക
ചരിത്രത്തില്‍ സ്ഥാനം നേടി.
പിന്നിട് പോര്‍ച്ചുഗീസുകാര്‍‌ 
കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള 
കണ്ണൂരുംതെക്കുഭാഗത്തുള്ള കൊച്ചിയും 
കേന്ദ്രീകരിച്ച് വാണിജ്യം നടത്തി. 
എന്നാല്‍ പറങ്കികളെ കോഴിക്കോട് 
കൈപ്പിടിയിലൊതുക്കാന്‍‌ സാമൂതിരി 
അനുവദിച്ചില്ല. നിരന്തര സമ്മര്‍ദ്ദങ്ങളുടെ 
ഫലമായി ചില‍ പ്രദേശങ്ങളില്‍ 
വാണിജ്യം നടത്താന്‍ പോര്‍ച്ചുഗീസുകാരെ 
അനുവദിക്കേണ്ടി വന്നെങ്കിലും 
പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഡച്ചുകാരുടെസഹായത്തോടുകൂടി 
സാമൂതിരി അവ തിരിച്ചുപിടിച്ചു.
1766ല്‍ മൈസൂര്‍ സുല്‍ത്താനായിരുന്ന 
ഹൈദരാലി കോഴിക്കോട് പിടിച്ചടക്കി. 
പിന്നീട് 1792ലെ മൂന്നാം ആംഗ്ലോ-മൈസൂര്‍ 
യുദ്ധത്തെത്തുടര്‍‌ന്ന് ഹൈദരാലിയുടെ 
പിന്‍‌ഗാമിയായിരുന്ന ടിപ്പു സുല്‍ത്താന്‍ 
കോഴിക്കോട് ബ്രിട്ടിഷുകാര്‍ക്ക് 
കൈമാറുകയുണ്ടായി. 1956ല്‍ കേരളം
 രൂപം കൊള്ളുന്നതു വരെ ഇതു 
മദ്രാസ് പ്രെസിഡന്‍സിയുടെ കീഴിലായിരുന്നു

കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം
കോഴിക്കോട് റയില്‍വേസ്റ്റേഷനില്‍ നിന്നും 26 കിലോമീറ്റര്‍ വടക്ക് മാറി, മലപ്പുറം ജില്ലയിലെ‌ കരിപ്പൂര്‍ എന്ന പട്ടണത്തിലാണ്‌ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. 2006 ഫിബ്രുവരി 12-നാണ്‌ ഈ വിമാനത്താവളത്തിനു അന്താരാഷ്ട്രപദവി ലഭ്യമായത്.
ഇവിടത്തെ റണ്‍വേയിലേക്കുള്ള അപ്രോച്ച് കുന്നുകളാലും താഴ്വരകളാലും ചുറ്റപ്പെട്ടു കിടക്കുന്നു.

വ്യവസായങ്ങള്‍ 
മര വ്യവസായം-കല്ലായി
ഓട്,ഇഷ്ടിക വ്യവസായം-ഫറോക്
കൈത്തറി-നഗര ഹൃദയത്തിലെ മാനാഞ്ചിറക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന കോമ്മണ്‍വെല്‍ത്ത് ട്രസ്റ്റ്, കൂടാതെ ഒട്ടനവധി സഹകരണ സ്ഥാപനങ്ങളും കൈത്തറി വസ്ത്രങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്

ആശുപത്രികള്‍
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
*കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഇത് കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളില്‍  ഒന്നാണ്
*ബേബി മെമ്മോറിയല്‍
*മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ 
*മിംസ്
*നാഷണല്‍ ഹോസ്പിറ്റല്‍
*അശോക
*പി വി എസ്
*ഇഖ്റ
*ബീച്ചാശുപത്രി
*കോട്ടപറമ്പ് ആശുപത്രി

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
*കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്.
*ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ്
*നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ടെക്ക്നോളജി
*ഗവ. മോഡല്‍ എന്‍ജിനീയറിങ്ങ് കോളേജ്, വെസ്റ്റ്ഹില്‍ .
*കോഴിക്കോട് മെഡിക്കല്‍ കോളേജ്.
*ഗവ. ഹോമിയോപതിക് മെഡിക്കല്‍  കോളേജ്, (ഏഷ്യയിലെ ആദ്യത്തെ ഗ്രാഡുവേറ്റ് ഹോമിയോപതിക് മെഡിക്കല്‍ കോളേജ്).
*സാമൂതിരി ഗുരുവായൂരപ്പന്‍കോളേജ്, പൊക്കുന്നു.
*ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത.
*ഫാറൂഖ് കോളേജ്
*സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി.
*ഗവ. ലോകോളേജ്, കോഴിക്കോട്.
*മലബാര്‍ കൃസ്ത്യന്‍ കോളേജ്, കോഴികോട്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ 
കക്കയം ഡാം
കോഴിക്കോട് നഗരത്തില്‍ നിന്നും 63.കി.മീ അകലെയാണ്‌ കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ ബാണാസുര സാഗര്‍  അണക്കെട്ട് കക്കയം ജലവൈദ്യുത പദ്ധതിയിലേക്കു വെള്ളം എത്തിക്കുവാനായി നിര്‍മിച്ചതാണ്‌. കക്കയം ഡാമില്‍ നിന്നും വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി ഡാമില്‍ സംഭരിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നു. കൂരാച്ചുണ്ടില്‍ ആണു ഈ ജലസംഭരണി ഉള്ളത്. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആകര്‍ഷകമായ ഒരു വിനോദസഞ്ചാര പ്രദേശം ആണ്‌ ഇത്

തുഷാരഗിരി വെള്ളച്ചാട്ടം
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകള്‍  എന്ന് 
അര്‍ ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ
 താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്.
 പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം.
സെപ്റ്റംബര്‍  മുതല്‍ നവംബര്‍  വരെയുള്ള
 മാസങ്ങളാണ്തുഷാരഗിരി 
സന്ദര്‍ശിക്കാന്‍  ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളാ‍യി ഈ വെള്ളച്ചാട്ടത്തില്‍  താഴേയ്ക്ക് വീഴുന്നു.
പശ്ചിമഘട്ടത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന രണ്ട് അരുവികള്‍  ഇവിടെ കൂടിച്ചേര്‍ന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതില്‍ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്.
ഈ മൂന്നുവെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരം കൂടിയത് തേല്‍പാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റര്‍  ആണ് ഇതിന്റെ പൊക്കം. റബ്ബര്‍, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്.

മാനാഞ്ചിറ
കോഴിക്കോട്  നഗരത്തിന്റെ മധ്യത്തില്‍ ഉണ്ടായിരുന്ന പ്രശസ്തമായ മൈതാനമാണ് മാനാഞ്ചിറ മൈതാനം. നഗരത്തിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളാ‍യ ടൌണ്‍ ഹാള്‍, പൊതു വായനശാല എന്നിവ മാനാഞ്ചിറ മൈതാനത്തിനു സമീപമായിരുന്നു. കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ ഓഫീസ് ഇവിടെ ആണ് സ്ഥിതിചെയ്യുന്നത്. മാനാഞ്ചിറയെന്ന വലിയ കുളവും ഇവിടെ ഉണ്ട്. മുമ്പ് ഇതിനടുത്ത് രണ്ട് ഉദ്യാനങ്ങള് ഉണ്ടായിരുന്നു. കോഴിക്കോടന്‍ ഫുട്ബോള്‍ സംസ്കാരവുമായി അഭേദ്യ ബന്ധമുള്ള ഒരു മൈതാനമായിരുന്നു മനാഞ്ചിറ മൈതാനം. നിരവധി ദേശീയ അന്തര്‍ ദേശീയ ഫുട്ബോള്‍മല്‍സരങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്.കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ് മാനാഞ്ചിറ. ഈ 'മാനവേദന്‍ ചിറ' കോഴിക്കോട്ടേക്ക് വിരുന്നുവന്ന് കോഴിക്കോടുകാരനായ  സാമൂതിരി രാജാവിന്‍റെ വകയാ… പിന്നീട് ചുരുങ്ങിയത് മാനാഞ്ചിറയായി ചത്വരത്തിന്റെ തെക്കു ഭാഗം പച്ചപ്പുല്ല് വിരിച്ചതും വടക്കുഭാഗം വലിയ മരങ്ങള് നില്ക്കുന്നതുമാണ്. മൈതാനത്തിനു ചുറ്റും ലാറ്ററൈറ്റ് (ചെങ്കല്ല്) കൊണ്ടുള്ള മതില് കെട്ടിയിട്ടുണ്ട്. മൈതാനത്തിനു ചുറ്റും വാര്പ്പിരുമ്പുകൊണ്ട് ‍ നിര്‍മ്മിച്ച 250 വിളക്കുകാലുകള്‍ ഉണ്ട്. ഓരോ കാലിലും രണ്ട് ദീപങ്ങള്‍ വീതം ഉണ്ട്. പലതിലും ഇപ്പോള് ഒരു വിളക്കുമാത്രമമേ ശേഷിക്കുന്നുള്ളൂ. ചിലവയിലാവട്ടെ ഒന്നും ശേഷിക്കുന്നുമില്ല. തമിഴന്മാര് പൊട്ടിച്ചുകൊണ്ടു പോവുകയാണ് ഇവയെന്നാണ് നാട്ടുകാരുടെ അഭിപ്രായം

ബേപ്പൂര്‍ തുറമുഖം
കേരളത്തിലെ പുരാതനമായ തുറമുഖങ്ങളില്‍  ഒന്നാണ് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ തുറമുഖം. മദ്ധ്യപൂര്‍വ്വ ദേശങ്ങളുമായി ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ചരക്കു ഗതാഗതം ഉണ്ടായിരുന്നു.  തടി കൊണ്ടുളള കപ്പലുകള്‍  ഉണ്ടാക്കുന്നതിനും പ്രശസ്തമായിരുന്നു ബേപ്പൂര്‍. അറബി വ്യാ‍പാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകള്‍ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കള്‍ വിനോദസഞ്ചാര നൌകകളായി ഉപയോഗിക്കുന്നു.
ബേപ്പൂര്‍ തുറമുഖം ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം കൂടി ആണു. ഇവിടെ രണ്ടു കിലോ മീറ്റര് ഓളം കടലിനുള്ളിലേക്ക് തള്ളി നില്കുന്ന പാത ഉണ്ട്

കോഴിക്കോട് കടല്‍ത്തീരംഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള തകര്‍ന്ന രണ്ട് കടല്‍പ്പാലങ്ങള്‍ ഗതകാല സ്മരണകളുണര്‍ത്തുന്നു. നഗരത്തിന് വളരെയടുത്ത് സ്ഥിതി ചെയ്യുന്നു. സൂര്യാസ്തമനം കാണുവാന്‍ എറ്റവും നന്ന്.

 പഴസ്സിരാജാ മ്യൂസിയം
ഈസ്റ് ഹില്ലിനടുത്തു സ്ഥിതി ചെയ്യുന്ന പഴസ്സിരാജാ മ്യൂസിയം സംസ്ഥാന പുരാവസ്തു വകുപ്പാണ് നോക്കി നടത്തുന്നത്. പഴയകാല ചുവര്‍ച്ചിത്രങ്ങളും, ചെമ്പ് പാത്രങ്ങളും, പഴയ നാണയങ്ങളും അമ്പലങ്ങളുടെ മാതൃകകളും മറ്റ് കൗതുകരങ്ങളായ പലതും സന്ദര്‍ശകര്‍ക്കിവിടെ ക ാണാം.

കാപ്പാട്

വാസ്കോ ഡാ ഗാമ 1498ല്‍ വന്നിറങ്ങിയ കാപ്പാട് ചരിത്രത്തിന്റെ ഭാഗമാണ്. ചെറിയൊരു കല്‍മണ്ഡപം ഇതിനെ അനുസ്മരിക്കാന്‍ പണിതുയര്‍ത്തിയിട്ടുണ്ട്.

ഡോള്‍ഫിന്‍ പോയിന്റ്
കടലില്‍ കളിക്കുന്ന ഡോള്‍ഫിനുകളെ ഇവിടെ പ്രഭാതങ്ങളില്‍ കാണാം. കോഴിക്കോട് നഗരത്തില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ മാത്രമകലെയുള്ള ഈ കടല്‍ത്തീരത്തം സന്ദര്‍ശകര്‍ക്ക് ഏറെ പ്രീയങ്കരമാണ്.
 
ആര്‍ട്ട് ഗ്യാലറി
പഴസ്സിരാജാ മ്യൂസിയത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ആര്‍ട്ട് ഗ്യാലറിയില്‍ രാജാ രവി വര്‍മ്മ ചിത്രങ്ങളുടെ ഒരു ശേഖരമുണ്ട്.
കല്ലായി

കോഴിക്കാട് പട്ടണത്തില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലെയാണ് കല്ലായി. കോഴിക്കോട്ടെ മരവ്യവസായത്തിന്റെ കേന്ദ്രമാണ് കല്ലായി. ഒരു കാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തടിവ്യവസായ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോള്‍ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണെങ്കിലും തടി വ്യവസായം കല്ലായിയില്‍ നിലനില്‍ക്കുന്നു.
 
വടകര

കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റുമായി ബന്ധമുള്ള സ്ഥലം. വടക്കന്‍പാട്ടുകളിലൂടെ അനശ്വരനാക്കപ്പെട്ട തച്ചോളി ഒതേനന്റെ ജന്മസ്ഥലം. കോഴിക്കോട് പട്ടണത്തില്‍ നിന്ന് 48 കി മീ മാത്രം അകലെ.
 
കടലുണ്ടി പക്ഷി സങ്കേതം
കടലുണ്ടിയിലുള്ള പക്ഷി സങ്കേതം പ്രകൃതി സ്നേഹികളുടെ പറുദീസയാണ്. നവമ്പര്‍ മാസത്തില്‍ വന്ന് ഏപ്രില്‍ അവസാനം തിരിച്ചു പോകുന്ന ധാരാളം ദേശാടനപക്ഷികളുണ്ടിവിടെ. കോഴിക്കോട് നഗരത്തില്‍ നിന്ന് 25 കി മീ മാത്രം അകലൊണിത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെ പ്രഭാതങ്ങളിലാണ് സന്ദര്‍ശനത്തിന് യോജിച്ച സമയം. 

ഗതാഗതം

വിമാനത്താവളം

കരിപ്പൂരിലാണ് കോഴിക്കോട് വിമാനത്താവളം. നഗരത്തില്‍ നിന്ന് 25 കി മീ മാത്രം അകലെ. 

തീവണ്ടി

കോഴിക്കോട് റെയില്‍വേ സ്റേഷന്‍ രാജ്യത്തിലെ എല്ലാ പ്രമുഖ നഗരങ്ങളുമായും ബന്ധപ്പെട്ടത്. 

റോഡ്

ധാരാളം സര്‍ക്കാര്‍, സ്വകാര്യ ബസ്സുകള്‍ എല്ലാ പ്രധാന നഗരങ്ങളിലേക്കും. ഹ്രസ്വദൂര യാത്രകള്‍ക്ക് ടാക്സികള്‍, ബസ്സുകള്‍, റിക്ഷകള്‍ മുതലായവ.

No comments:

Post a Comment