Related Posts with Thumbnails

2010-06-13

കണ്ണൂര്‍







കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരികചരിത്രത്തില്‍ സുപ്രധാന പങ്ക് വഹിച്ച പ്രദേശമാണ് കണ്ണൂര്‍ ‍.തെയ്യങ്ങളുടെ നാടായ കണ്ണൂര്‍ കേരളത്തിന്റെ വടക്കുഭാഗത്താണ്‌ സ്ഥിതിചെയ്യുന്നത്‌. കണ്ണൂര്‍ നഗരമാണ്ഇതിന്റെ ആസ്ഥാനം. ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.  അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറില്‍ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാര്‍ഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്. പ്രാചീനകാലത്തുതന്നെ കേരളത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു കണ്ണൂര്‍. പെരിപ്ലസ്‌ എന്ന പ്രാചീന ഗ്രന്‌ഥത്തില്‍ നൗറ എന്നു പറയുന്ന വാണിജ്യകേന്ദ്രം കണ്ണൂരാണെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു.  കോലത്തിരിമാരും അറയ്‌ക്കല്‍ രാജവംശവുമായിരുന്നു പ്രധാന ഭരണാധികാരികള്‍. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങി കേരളത്തിലെത്തിയ മിക്ക വിദേശശക്‌തികളുടെയും പ്രധാന താവളങ്ങളിലൊന്നായിരുന്നു കണ്ണൂര്‍.
 പ്രകൃതി സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍‍ ,കേരളത്തിന്റെ സാംസ്കാരികവും, മതപരവും, രാഷ്ട്രീയവും വ്യാവസായികവുമായ പൈതൃകത്തിന് അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

*നിലവില്‍ വന്നത്‌ : 1957 ജനുവരി 1
*മുനിസിപ്പാലിറ്റികള്‍: കണ്ണൂര്‍, തലശേരി, തളിപ്പറമ്പ്‌, പയ്യന്നൂര്‍, കൂത്തുപറമ്പ്‌,       മട്ടന്നൂര്‍
*താലൂക്കുകള്‍: കണ്ണൂര്‍, തലശേരി, തളിപ്പറമ്പ്‌
*റവന്യൂവില്ലേജുകള്‍: 129
*ബ്ലോക്ക്‌ പഞ്ചായത്തുകള്‍: 9
*ഗ്രാമപഞ്ചായത്തുകള്‍: 81
*പ്രധാന റോഡുകള്‍: എന്‍.എച്ച്‌.1
*കടല്‍ത്തീരം: 82 കി.മീ


*കാട്‌: 48,734ഹെക്‌ടര്‍........................................................

പേരിനു പിന്നില്‍.............................................


കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമമാണ് പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നാണ് ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.
ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറന്‍  തീര തുറമുഖങ്ങളെ പരാമര്‍ശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം 14-ാം നൂറ്റാണ്ടില്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രിയന്‍ ജോണ്‍ഡാനസ് ആണ് കാനനൂര്‍ എന്ന് ആദ്യം രേഖപ്പെടുത്തിയത്.



അതിരുകള്‍............................................

 വടക്ക്‌ കാസര്‍ഗോഡ് ജില്ല, കിഴക്ക്‌ കര്‍ണ്ണാടക സംസ്ഥാനത്തിലെ കൂര്‍ഗ്ഗ്‌ ജില്ല, തെക്ക്‌ പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ മയ്യഴി, വയനാട്‌,കോഴിക്കോട്‌ എന്നീ ജില്ലകള്‍, പടിഞ്ഞാറ്‌ അറബിക്കടല്‍ എന്നിവയാണ്‌ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍............................................................. ......................................................................................... പ്രധാന നദികള്‍ ..................................................


വളപട്ടണം പുഴ, അഞ്ചരക്കണ്ടിപ്പുഴ, വലിയപുഴ, ആറളംപുഴ, തലശേരിപ്പുഴ, മയ്യഴിപ്പുഴ.................... ........................................................................................ പ്രധാന കൃഷികള്‍.......................................


 നെല്ല്‌, തെങ്ങ്‌, കശുവണ്ടി, 
റബര്‍,കുരുമുളക്‌...........................................................

ഭൂമിശാസ്ത്രം.....................................................



കടലിനോട് ചേര്‍ന്നാണ് കണ്ണൂര്‍  പട്ടണം സ്ഥിതിചെയ്യുന്നത്.


ചരിത്രം

ഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിര്‍വരമ്പുകള്‍
ആവിര്‍ ഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂര്‍ അറിയപ്പെട്ടിരുന്നു. വടക്ക്‌ വെങ്കിട മലനിരകള്‍ മുതല്‍ തെക്ക്‌ കന്യാകു‍മാരി വരെ ഇരു കടലുകളും അതിര്‍ത്തി തീര്‍ക്കുന്ന വിശാലമായ ഭൂപ്രദേശമാണ്‌ പുരാതന തമിഴകം.
1819- ല്‍ ജെ.ബബിങ്ങ്ടണ്‍, കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കിലുള്ള 'ബംങ്കാള മൊട്ടപ്പറമ്പില്‍' നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ട്‌ കല്ലറ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം 1823- ല്‍ 'മലബാറിലെ പാണ്ഡൂകൂലികളെക്കുറിച്ചുള്ള വിവരണം'(Discription of the pandoo coolies in malabar) എന്നൊരു ലേഖനം, ബോംബെ ആസ്ഥാനമായുള്ള ലിറ്ററി സൊസൈറ്റിയുടെ ഒരു വാരികയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ബബിങ്ങ്ടനെത്തുടര്‍ന്ന്‌ 
വില്യം ലോഗണ്‍, എ.റിയ, 
എ.അയ്യപ്പന്‍ , 
എം.ഡി.രാഘവന്‍ 
തുടങ്ങിയവരും ഈ വിഷയത്തില്‍ 
പഠനങ്ങള്‍  നടത്തിയിട്ടുണ്ട്‌. 
കണ്ണൂര്‍ജില്ലയിലെ ചെറുകുന്ന്‌,
മാതമംഗലം, പെരിങ്ങോം, 
കല്ലിയാട്‌, കരിവെള്ളൂര്‍,
കാവായി, വെള്ളൂര്‍, 
കുറ്റിയാട്ടൂര്‍, മലപ്പട്ടം, 
തൃച്ഛംബരം, നടുവില്‍,
ചിറ്റാരിപ്പറമ്പ്, തളിപ്പറമ്പ്‌, 
ആലക്കോട്‌,വായാട്ടു പറമ്പ്‌,
തളാവില്‍, ഇരിക്കൂര്‍,
പുത്തൂര്‍, മാങ്ങാട്‌,
 നടുവപ്പുറം, ചിറ്റാരിപ്പറമ്പ്‌,
കുഞ്ഞിമംഗലം,കാഞ്ഞിലേരി, 
ചെടിക്കുളം, കരപ്പാറ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കുടക്കല്ല്‌, തൊപ്പിക്കല്ല്‌, നന്നങ്ങാടികള്‍, മുനിയറകള്‍  അഥവാ പാണ്ഡവന്‍  കുഴികള്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകള്‍  കിട്ടിയിട്ടുണ്ട്
കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പല വലിപ്പത്തിലും രൂപങ്ങളിലുമുള്ള മണ്‍പാത്രങ്ങള്‍, നാലുകാലുകളുള്ള ചിത്രപ്പണികളോടു കൂടിയ ജാറുകള്‍ , ഇരുമ്പു കൊണ്ടുണ്ടാക്കിയ കുന്തങ്ങള്‍, തൃശൂലാകൃതിയിലുള്ള ആയുധങ്ങള്‍, അരിവാളുകള്‍, കത്തികള്‍, ഉളികള്‍, ചാട്ടുളികള്‍, മണികള്‍ തുടങ്ങിയവയും വെങ്കല നിര്‍മ്മിതമായ കൊത്തുപണികളുള്ള ചെറിയ പാത്രങ്ങള്‍,മുത്തുമണികള്‍, അസ്തികള്‍ തുടങ്ങിയവയുമാണ്‌ കല്ലറകളില്‍ നിന്ന്‌ ലഭിച്ചിട്ടുള്ളത്‌. ആയുധങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്‌. ഇരുമ്പായുധങ്ങള്‍ അവരുടെ ജീവിതത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നവെന്ന്‌ അനുമാനിക്കാം. ആയുധ നിര്‍മ്മാണത്തിലുള്ള അവരുടെ വൈദഗ്ദ്ധ്യം എടുത്തുപറയത്തക്കതാണ്‌. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വളരെ പരിമിതവും പ്രാകൃതവുമായിരുന്നു. അതേ സമയം വേട്ടയാടലിന്‌ ഉപയുക്തമാകുന്ന ആയുധങ്ങളാകട്ടെ, വളരെ വൈവിധ്യമാര്‍ന്നവയും വ്യത്യസ്ത ഉപയോഗങ്ങള്‍ സൂചിപ്പിക്കുന്നവയും എണ്ണത്തില്‍ കൂടുതലും ആയിരുന്നു. ഈ കാലഘട്ടത്തില്‍ മനുഷ്യരുടെ മുഖ്യ ഉപജവ്രന മാര്‍ഗ്ഗം മൃഗങ്ങളെ വേട്ടയാടിപ്പിടിക്കലായിരുന്നുവെന്ന്‌ നിസ്സംശയം പറയാം. വെങ്കല ഉപകരണങ്ങളും പാത്രങ്ങളും ഒരു പക്ഷെ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ടു വന്നതാകാം.
പ്ലിനി (എഡി.147) ടോളമി (സി.140 എ.ഡി.) തുടങ്ങിയ ആദ്യകാല ഗ്രീക്ക്-റോമന്‍ സഞ്ചാരികള്‍ ആധുനിക കണ്ണൂരിന്റെ ആദ്യകാലത്തെക്കുറിച്ച്‌ വളരെ വിശദമായി അവരുടെ യാത്രവിവരണങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. മുഖ്യമായും വര്‍ണ്ണിച്ചിരിക്കുന്നത്‌ സമകാലിക വ്യാപാരങ്ങളെക്കുറിച്ചാണ്‌. പ്രധാനപ്പെട്ട തുറമുഖങ്ങള്‍, കച്ചവട ക്ന്ദങ്ങള്‍, ചന്തകള്‍, പ്രധാന കയറ്റുമതി-ഇറക്കുമതി സാമഗ്രികള്‍, അന്നത്തെ രാഷ്ട്രീയ- സാമൂഹ്യക്രമസാഹചര്യങ്ങള്‍ എന്നിവയും 
വര്‍ ണിച്ചിട്ടുണ്ട്‌. കുരുമുളക്‌, കറുവപ്പട്ട, ഗ്രാമ്പൂ, ചന്ദനം, ആനക്കൊമ്പ്‌, വെറ്റില തുടങ്ങിയ വനവിഭവങ്ങളും വൈരക്കല്ലുകളുമായിരുന്നു കയറ്റുമതി വസ്തുക്കളില്‍പ്രധാനം. തുണിത്തരങ്ങള്‍, റോമന്‍ വൈരം, സ്വര്‍ണ്ണ-വെള്ളി നാണയങ്ങള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്തു. ധമരിക(ധമലിക അഥവാ തമിഴകം) യിലെ പ്രധാന കച്ചവട കേന്ദ്രങ്ങളാണ്‌ നൗറയും ടിന്റിസും മുസിരിസും നെര്‍സിഡയും എന്ന്‌ 'പെരിപ്ലസ്‌ ഓഫ്‌ എറിത്രിയന്‍ സീ (സി.എ.ഡി.70) സാക്ഷ്യപ്പെടുത്തുന്നു  ചരിത്രകാരന്മാര്‍ പൊതുവില്‍ അഭിപ്രായപെടുന്നത്‌ 'നൗറ' വടക്കെ മലബാറിലെ കണ്ണൂര്‍  എന്ന സ്ഥലമാണെന്നാണ്‌. ഡോ: ബാര്‍ണര്‍, ഈ വ്യാപാര കേന്ദ്രങ്ങള്‍ കണ്ണൂരും തലശ്ശേരിയുമാണെന്ന്‌ സമര്‍ത്ഥിക്കുന്നു. മേല്‍  പ്രസ്താവിച്ച പരാമര്‍ശങ്ങളില്‍  നിന്നും നൗറ വളരെ തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നെന്നും ധാരാളം യവനന്മാര്‍ കച്ചവടത്തിനും മറ്റു പല ആവശ്യങ്ങള്‍ക്കും ഈ പ്രദേശത്ത്‌ എത്തിയിരുന്നുവെന്നും അനുമാനിക്കാം. ഈ അനുമാനങ്ങള്‍ക്ക്‌ ഉപോത്ബലകമാകുന്ന ധാരാളം തെളിവുകള്‍ നമുക്കു ലഭിച്ചിട്ടുണ്ട്‌. കണ്ണൂരിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി വിവിധ തരത്തിലുള്ള റോമന്‍ നാണയങ്ങളും 'പഞ്ച്‌-മാര്‍ക്ക്ഡ്‌' നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കണ്ണൂരിലെ പഴയ കോട്ടയം താലൂക്കില്‍ ഇരിട്ടിക്കടുത്ത്‌ നിന്നാണ്‌ കേരളത്തിലാദ്യമായി റോമന്‍ സ്വര്‍ണ്ണ നാണയശേഖരം കണ്ടെത്തിയിട്ടുള്ളത്‌. ക്രിസ്തുവര്‍ഷത്തിന്റെ ആരംഭ കാലങ്ങളില്‍, അതായത്‌, ബി.സി. ഒന്നാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ്‌ ചക്രവര്‍ത്തി പുറത്തിറക്കിയ നാണയങ്ങള്‍ മുതല്‍ എ.ഡി.നാലാം നൂറ്റാണ്ടിലെ കോണ്‍സ്റ്റാന്റിനസ്‌ ചക്രവര്‍ത്തിയുടെ നാണയങ്ങള്‍ വരെ കോട്ടയം ശേഖരത്തിലുണ്ട്‌. ഇവ പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ പ്രാധാന്യം എത്രമാത്രം പ്രസക്തമാണ്‌ എന്നു സൂചിപ്പിക്കുന്നു. കോസ്മോസ്‌ 
ഇന്‍ഡികോപ്ലിസ്റ്റസിന്റെ ടോപോഗ്രാഫിയ ക്രിസ്റ്റ്യാന എന്ന ഗ്രന്ഥത്തിലും അറബ്‌ സഞ്ചാരികളുടെ വിവരണങ്ങളിലും ഹിലി, മറാഹി, ബാഡ്ഫാട്ടര്‍ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്‌. ഇവ യഥാക്രമം ഏഴിമല, മാടായി, വളപട്ടണം എന്നീസ്ഥലങ്ങളാണെന്ന്‌ അനുമാനിക്കപ്പെടുന്നു.

സാംസ്കാരികമായും സമ്പന്നമായ ജില്ലയാണിത്

തെയ്യങ്ങളുടെ നാടായാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം”. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സില്‍ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവര്‍ തെയ്യങ്ങളായി മാറി. അവരുടെ 
ഓര്‍മ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങള്‍ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങള്‍  ആണ്.
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങള്‍  കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പന്‍ , വിഷ്ണുമൂര്‍ത്തി, കതിവനൂര്‍ വീരന്‍, പൊട്ടന്‍, ഗുളികന്‍, വയനാട് കുലവര്‍, മുച്ചിലോട്ട് ഭഗവതി എന്നിങ്ങനെ ധാരാളം മൂര്‍ത്തികള്‍  ഉണ്ട്.
പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, ആലക്കോട് അരങ്ങം ക്ഷേത്രം, മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം, വയത്തൂര്‍ വയനാട് കുലവന്‍ ക്ഷേത്രം എന്നിവ വളരെ 

പ്രശസ്തങ്ങളായ ഹൈന്ദവ
 ആരാധനാലയങ്ങളാണ്. 
ഇതില്‍ അരങ്ങം ക്ഷേത്രവും 
മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രവും 
തികച്ചും തിരുവിതാംകൂര്‍ ശൈലി 
പിന്തുടരുന്ന ക്ഷേത്രങ്ങളാണ്.
ചുമര്‍ ചിത്രകല കൊണ്ടു
 പ്രശസ്തമായ തൊടീക്കളം ക്ഷേത്രം കണ്ണൂര്‍ ജില്ലയില്‍ ആണ്. കുടിയേറ്റ മേഖലയായ ആലക്കോട്ട്‌ സ്ഥിതി ചെയ്യുന്ന അരങ്ങം ക്ഷേത്രം കണ്ടെടുത്ത് പുനരുദ്ധരിച്ചത്, പൂഞ്ഞാന്‍ കോവിലകത്തു നിന്നും ആലക്കോട്ടേയ്ക്ക് കുടിയേറിയ പി.ആര്‍. രാമവര്‍മ രാജ ആണ്.

ജില്ലയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍  അധികവും കുടിയേറ്റ മേഖലയാണ്. കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും ഹൈന്ദവരും ക്രൈസ്തവരും ആണ്. കാടുപിടിച്ച് കിടന്ന മലമ്പ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് കപ്പയും റബ്ബറും, ഇഞ്ചിയുമെല്ലാം നട്ട് പിടിപ്പിച്ച് ഒരു തികഞ്ഞ കാര്‍ഷിക മേഖലയാക്കിയത് ഈ കുടിയേറ്റക്കാര്‍ ആയിരുന്നു. ഇന്ന് ജില്ലയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ മുന്നിലാണ് ഈ പ്രദേശങ്ങള്‍.
ധാരാളം ക്രൈസ്തവ ആരാധനാലായങ്ങള്‍  ഈ മലയോര മേഖലയില്‍ കാണാം. ആലക്കോട് പള്ളി, ചെമ്പേരി പള്ളി, മേരിഗിരി പള്ളി ചെറുപുഴ പള്ളി ഇവയെല്ലാം വളരെ പ്രശസ്തങ്ങളാണ്.
ധാരാളം മുസ്ലീങ്ങള്‍ ഉള്ള ഒരു ജില്ലയാണ് കണ്ണൂര്‍. അധികവും കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജീവിക്കുന്നത്. ഇപ്പോള്‍  കാര്‍ഷിക രംഗത്തും സജീവമാണ്. പല ഔലിയാക്കളുടെയും ഖബറുകള്‍ ജില്ലയില്‍  പലയിടത്തും കാണാം. ഇവിടെ ആണ്ടുതോറും “ഉറൂസ്” നടക്കാറുണ്ട്.
ഹൈന്ദവരുടെ ഉത്സവങ്ങളും ക്രൈസ്തവരുടെ പെരുന്നാളുകളും മുസ്ലീങ്ങളുടെ ഉറൂസും ഒരേ മനസ്സോടെ ആഘോഷിക്കുന്നവരാണ് ഇവിടത്തുകാര്‍.

തെയ്യം

കേരളത്തിലെ അതിപ്രാചീനമായ ഒരു അനുഷ്‌ഠാനകലയാണിത്‌. ദൈവം എന്ന വാക്കിന്റെ പ്രാദേശിക രൂപമാണ്‌ തെയ്യം എന്ന്‌ കരുതപ്പെടുന്നു. വീരപുരുഷന്‍മാരെയും ഇഷ്‌ടദൈവങ്ങളെയും സങ്കല്‍പിച്ചാണ്‌ തെയ്യം കെട്ടിയാടുന്നത്‌. വര്‍ണശബളമായ ചമയങ്ങളുള്ള ഈ കലാരൂപത്തിന്‌ പ്രത്യേക നൃത്തച്ചുവടുകളും പാട്ടുകളുമുണ്ട്‌. തെയ്യം കാണാനായി വിദേശികളടക്കം ധാരാളം സഞ്ചാരികള്‍ കണ്ണൂരില്‍ എത്താറുണ്ട്‌.

ആരോഗ്യം
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
ആരോഗ്യ രംഗത്ത് എടുത്തു പറയാവുന്നവ പരിയാരം മെഡിക്കല്‍ കോളേജ്, ഗവ: ആയുര്‍വേദ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവ മാത്രമാണ്. ധാരാളം സ്വകാര്യ ആശുപത്രികള്‍ ഉണ്ടെങ്കിലും വിദഗ്ദ്ധ ചികിത്സക്ക് പലപ്പോഴും മറ്റിടങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.ഇതു കൂടാതെ ഇപ്പോള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഞ്ചരക്കണ്ടിയിലെ പാളയത്തില്‍ പ്രവര്‍ത്തിക്കുന്നു.

വിദ്യാഭ്യാസം

വിദ്യാഭ്യാസ രംഗത്ത് കണ്ണൂര്‍ വളരെ മുന്‍ പന്തിയിലാണ് എന്നു പറയാം. ക്രൈസ്തവ മാനേജ്‌മെന്‍റുകള്‍ ഈ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയും ഗവഃ എഞ്ചിനീയറിങ് കോളേജും മാങ്ങാട്ട് പറമ്പിലും,നവോദയവിദ്യാലയം ചെണ്ടയാടും സ്ഥിതി ചെയ്യുന്നു. പരിയാരം മെഡിക്കല്‍ കോളേജും 
ആയുര്‍വേദ കോളേജും എടുത്തു പറയാവുന്ന സ്ഥാപനങ്ങളാണ്. കാര്‍ഷിക യൂണിവേഴ്സിറ്റിയുടെ കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂരും “ഡയറ്റ്” കരിമ്പത്തും പ്രവര്‍ത്തിക്കുന്നു. കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്.

തൊഴില്‍ മേഖല
പ്രധാന തൊഴില്‍ മേഖല 
കൃഷി തന്നെയാണ്. റബ്ബര്‍, 
തെങ്ങ്, കുരുമുളക്, ഇഞ്ചി, 
വാനില, കപ്പ ഇവയെല്ലാം 
ഇവിടെ കൃഷി ചെയ്യപ്പെടുന്നു, 
എങ്കിലും കാര്‍ഷിക മേഖലയുടെ 
നട്ടെല്ല് റബറും 
തെങ്ങും തന്നെയാണ്.
കണ്ണൂര്‍ കൈത്തറിയുടെയും ബീഡിയുടെയും നാട് കൂടിയാണ്. കണ്ണൂരിന്റെ പരമ്പരാഗത മേഖലയിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ കൈത്തറി ലോകപ്രശസ്തമാണ്. കേരള ദിനേശ് ബീഡി കണ്ണൂരിന്റെ തൊഴില്‍  മേഖലയില്‍ മാത്രമല്ല രാഷ്ട്രീയ രംഗത്തും വലിയ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ്. ഈ തൊഴില്‍ മേഖലകള്‍  ഇന്ന് വലിയ തിരിച്ചടികള്‍ നേരിടുകയാണ്. കൂടാതെ ധാരാളം പേര്‍ ഗള്‍ഫിലും മറ്റ് വിദേശങ്ങളിലും തൊഴില്‍ ചെയ്യുന്നുണ്ട്.

നിയമസഭാ മണ്‌ഡലങ്ങള്‍
 പയ്യന്നൂര്‍, തളിപ്പറമ്പ്‌, ഇരിക്കൂര്‍, അഴീക്കോട്‌, കണ്ണൂര്‍, കല്യാശേരി, തലശേരി, കൂത്തുപറമ്പ്‌, മട്ടന്നൂര്‍, പേരാവൂര്‍, ധര്‍മടം 

രാഷ്ട്രീയം

കണ്ണൂര്‍ എന്നും കേരളരാഷ്ട്രീയത്തില്‍  നിറഞ്ഞു നില്‍ക്കുന്ന ഒരു പേരാണ്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ 
നേതാവായിരുന്ന എ.കെ.ജി.-യുടെ ജന്മനാടാണ് കണ്ണൂര്‍. കൂടാതെ കേരള മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാര്‍, കെ കരുണാകരന്‍ എന്നിവര്‍ക്കും ജന്മം 
നല്‍കിയ നാടാണിത്. ഒട്ടനവധി കമ്യൂണിസ്റ്റ്- തൊഴിലാളി നേതാക്കള്‍ കണ്ണൂരില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സ്ഥാപിതമായത് കണ്ണൂരിലെ പിണറായി, പാറപ്രം എന്ന സ്ഥലത്താണ്. ബ്രിട്ടീഷ്, ജന്മി വാഴ്ചക്കെതിരെ രക്തദൂഷിതമായ ഒട്ടനവധി കര്‍ഷക സമരങ്ങള്‍  ഈ മണ്ണില്‍ നടന്നിട്ടുണ്ട്. കയ്യൂര്‍, 
മൊറാഴ, പാടിക്കുന്ന്,കാവുമ്പായി, 
കരിവെള്ളൂര്‍ തുടങ്ങി അനേകം 
സമരങ്ങള്‍  ഇന്നും ഈ മണ്ണിനെ കോരിത്തരിപ്പിക്കുന്നു. 
ഗാന്ധിജിയുടെ 
ഉപ്പുസത്യാഗ്രഹകാലത്ത് 
പയ്യന്നൂരിലും ഉപ്പു കുറുക്കല്‍ 
സമരം നടക്കുകയുണ്ടായി. 
കണ്ണൂരിലെ പരമ്പരാഗത 
മേഖലകള്‍ കമ്യൂണിസ്റ്റ് 
പാര്‍ട്ടിയുടെ ശക്തി 
കേന്ദ്രങ്ങളാണെങ്കില്‍, 
കുടിയേറ്റ മേഖലയില്‍  
കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് 
കക്ഷികള്‍  ശക്തമാണ്. 
മുസ്ലീം കേന്ദ്രങ്ങള്‍ മുസ്ലീം ലീഗ് 
ശക്തി കേന്ദ്രങ്ങളാണ്. 
ജില്ലയിലെ ചിലയിടങ്ങളില്‍ 
ബി.ജെ.പി.യും ശക്തമാണ്. 
ജില്ലയില്‍ പത്ത്നിയമസഭാ 
മണ്ഡലങ്ങള്‍
ഉള്‍ പ്പെടുന്നു. കണ്ണൂര്‍, എടക്കാട്, 

കൂത്തുപറമ്പ്, തളിപ്പറമ്പ്, 
തലശേരി, പെരിങ്ങളം, 
പേരാവൂര്‍, ഇരിക്കൂര്‍, 
പയ്യന്നൂര്‍, അഴീക്കോട് എന്നിവ. 
ജില്ലയിലെ കേളകം,
 കൊട്ടിയൂര്‍ പഞ്ചായത്തുകള്‍ 
 വടക്കേ വയനാട് 
നിയോജക മണ്ഡലത്തിലാണ്. 
കണ്ണൂര്‍  പാര്‍ലമെന്‍റ് മണ്ഡലവും 
കാസര്‍ഗോഡ്, വടകര 
എന്നീ മണ്ഡലങ്ങളുടെ 
ചില ഭാഗങ്ങളും ഈ ജില്ലയില്‍
 ഉള്‍പ്പെടുന്നു...................................
വിനോദസഞ്ചാര കേന്ദ്രങ്ങള്‍...................


കണ്ണൂര്‍ ജില്ലയിലെ  അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും പ്രധാന ക്ഷേത്രങ്ങളിലേക്കുമുള്ളദൂരം

*പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം 18 കി മി ,
*ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം 15 കി മി
*ശ്രീ സുന്ദരേശ്വരക്ഷേത്രം 2 കി മി
*കൊട്ടീയൂര്‍ ക്ഷേത്രം 64 കി മി
*മാടായി കബര്‍  25 കി മി
*സിറ്റി ജുമാ മസ്ജിദ്3 കി മി
*ആയിക്കര മൊഹിയുദ്ദീന്‍ കബര്‍ 3 കി മി
*അറക്കല്‍ കൊട്ടാരം 3 കി മി
*ആറളം ഫാം63 കി മി
*പൈതല്‍ മല 66 കി മി
*ഏഴിമല  54 കി മി
*മാഹിപ്പള്ളി 29 കി മി
*മലയാള കലാഗ്രാമം28 കി മി
*ഗുണ്ടര്‍ട്ട് ബംഗ്ലാവ് 20  കി മി
*ധര്‍മ്മടം തുരുത്ത്   20 കി മി
*പഴശ്ശി ഡാം 37 കി മി
*മാടായിപ്പാറ 26 കി മി
*സെന്റ് ആഞ്ചല്‍സ് കോട്ട     3 കി മി
*വിസ്മയഇന്‍ഫോട്ടെയിന്‍ പാര്‍ക്ക് 16 കി മി
*മീന്‍കുന്ന് ബീച്ച്  10 കി മി
*മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് 15 കി മി
*പയ്യാമ്പലം ബീച്ച് 2 കി.മി
*തലശ്ശേരി കോട്ട       22 കി മി
*കിഴുന്ന ഏഴറ ബീച്ച് 11 കി.മി
കണ്ണൂര്‍ കോട്ട

പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യകാല കോട്ടകളിലൊന്നാണിത്‌. സെന്റ്‌ ആഞ്ചലോ ഫോര്‍ട്ട്‌ എന്നാണ്‌ യഥാര്‍ഥ പേരെങ്കിലും കണ്ണൂര്‍ കോട്ട എന്ന്‌ അറിയപ്പെടുന്നു. പില്‍ക്കാലത്ത്‌ ഈ കോട്ട ഡച്ചുകാരും ബ്രിട്ടീഷുകാരും സ്വന്തമാക്കി. ബ്രിട്ടീഷുകാരുടെ പ്രധാന സൈനികത്താവളമായിരുന്നു ഇത്‌

പയ്യാമ്പലം ബീച്ച്‌

മനോഹരമായ ഈ കടല്‍ത്തീരം. ആഴം കുറഞ്ഞ കടല്‍ത്തീരത്തെ ചെറുപാറക്കൂട്ടങ്ങളാണ്‌ ഇവിടുത്തെ പ്രധാന സവിശേഷത. പൂന്തോട്ടവും ഏതാനും ശില്‍പങ്ങളുമുള്ള ഇവിടെ പിക്‌നിക്കിനായി ധാരാളം ആളുകള്‍ എത്താറുണ്ട്‌
.....................................................
അറയ്‌ക്കല്‍ കൊട്ടാരം

കേരളത്തിലെ ഒരേയൊരു മൂസ്‌ലിം രാജവംശത്തിന്റെ ആസ്ഥാനമാണിത്‌. കോലത്തിരിക്കു ശേഷം ശക്‌തി പ്രാപിച്ച ഈ രാജവംശത്തിലെ ഭരണാധികാരികള്‍ ആലിരാജ എന്നും അറയ്‌ക്കല്‍ ബീവി എന്നുമാണ്‌ അറിയപ്പെടുന്നത്‌. അറയ്‌ക്കല്‍ രാജവംശത്തിലെ ഭരണാധികാരികള്‍ ടിപ്പുസുല്‍ത്താനുമായി ചേര്‍ന്ന്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്‌തമായി പോരാടിയിരുന്നു.ചരിത്രപ്രസിദ്‌ധമാണ്‌  ഈ കൊട്ടാരം........................................................

പൈതല്‍ മല

സഹ്യപര്‍വ്വതനിരയില്‍ നിന്ന് 4500 അടി ഉയരത്തില്‍ നില്‍ക്കുന്ന പൈതല്‍ മല സ്ഥിതി ചെയ്യുന്നത്‍ നടുവില്‍ ഗ്രാമ പഞ്ചായത്തിലാണ്. സമീപ പ്രദേശത്തെ മാത്രമല്ല, വിദേശ ടൂറിസ്റ്റുകളെപ്പോലും ആകര്‍ഷിക്കുന്ന ഈ ടൂറിസ്റ്റ് കേന്ദ്രം സാഹസിക ടൂറിസത്തിന്  അനുയോജ്യമാണ്. പരിമിതമായ യാത്രാസൗകര്യങ്ങളും, അടിസ്ഥാന സൗകര്യത്തിന്റെ അഭാവവും ഈ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് നേരിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ചരിത്രപരമായി വളരെ പ്രധാന്യമുള്ള സ്ഥലമാണ്  “ പൈതല്‍ മല ” മാഹിഷക വംശത്തിലെ പൈതകോന്മാരുടെ ആസ്ഥാനമായിരുന്നു പൈതല്‍മല എന്നും, അന്നിവിടെ രാജകൊട്ടാരങ്ങളും, ക്ഷേത്രങ്ങളുമുണ്ടായിരുന്നു എന്നും, അനുമാനിക്കപ്പെടുന്നു. അവയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്നുണ്ട്. “പരമശിവന്‍  തപസ്സിരുന്ന മലയാണ് പൈതല്‍മല” എന്നും വിശ്വസിക്കുന്നു. ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണപ്പെടുന്നു.

മാഹി

കോഴിക്കോട്‌-കണ്ണൂര്‍ ജില്ലകള്‍ക്കു നടുവിലായി അറബിക്കടലിനോട്‌ ചേര്‍ന്നു കിടക്കുന്ന ഈ സ്ഥലം കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമാണ്‌. ഒന്‍പതു ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണമുള്ള മാഹിക്ക്‌ മയ്യഴി എന്നും പേരുണ്ട്‌. ഫ്രഞ്ചുകാരുടെ കേന്ദ്രമായിരുന്ന ഇവിടെ പ്രാചീനമാതൃകയിലുള്ള നിരവധി കെട്ടിടങ്ങളുണ്ട്‌. ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണിവിടം. കേരളത്തിലെ പ്രധാന നദികളിലൊന്നായ മയ്യഴിപ്പുഴ കടലില്‍ പതിക്കുന്നത്‌ ഇവിടെയാണ്‌................................................

തലശേരി


കേക്ക്‌, ക്രിക്കറ്റ്‌, സര്‍ക്കസ്‌ എന്നിവയുടെ പേരില്‍ അറിയപ്പെടുന്ന നഗരമാണ്‌ തലശേരി. തലശേരിയില്‍ കേരളത്തിലെ ആദ്യത്തെ ബേക്കറി തുടങ്ങിയതോടെ കേക്കുനിര്‍മ്മാണത്തിന്‌ ഇവിടം പ്രസിദ്‌ധമായി. ഇന്ത്യന്‍ സര്‍ക്കസിലെ 90 ശതമാനം ആളുകളും തലശേരിക്കാരാണ്‌. 18-ാം നൂറ്റാണ്ടില്‍തന്നെ ക്രിക്കറ്റുകളി ആരംഭിച്ച സ്ഥലവുമാണ്‌ തലശേരി. അക്കാലത്ത്‌ അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷുകാരാണ്‌ ഇതിന്‌ തുടക്കം കുറിച്ചത്‌

തലശേരിക്കോട്ട

ബ്രിട്ടീഷുകാര്‍ 1708-ല്‍ നിര്‍മിച്ച കോട്ടയാണ്‌ തലശേരിയിലുള്ളത്‌. ബ്രിട്ടീഷുകാരുടെ പ്രധാന താവളങ്ങളിലൊന്നായിരുന്നു ഇവിടം. കോട്ട കാണാന്‍ വിനോദസഞ്ചാരികളും ചരിത്രവിദ്യാര്‍ത്‌ഥികളും എത്താറുണ്ട്‌.

ഓടത്തില്‍ പള്ളി

തലശേരി പട്ടണത്തിലാണ്‌ 500 വര്‍ഷത്തിലധികം പഴക്കമുള്ള ഈ മുസ്‌ലിം ദേവാലയം സ്ഥിതിചെയ്യുന്നത്‌. പോര്‍ച്ചുഗീസുകാരാണ്‌ മനോഹരമായ ഈ പള്ളി നിര്‍മിച്ചത്‌

സെന്റ്‌ ജോണ്‍സ്‌ പള്ളി

ജില്ലയിലെ പ്രാചീന ക്രിസ്‌തുമത ദേവാലയങ്ങളിലൊന്നാണിത്‌. തലശേരിയിലുള്ള ഈ പള്ളിയില്‍ ധാരാളം വിശ്വാസികള്‍ എത്താറുണ്ട്‌.
....................................................................... ഗുണ്ടര്‍ട്ട്‌ ബംഗ്ലാവ്‌

ആദ്യത്തെ മലയാള നിഘണ്ടുവിന്റെ കര്‍ത്താവായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ താമസിച്ചിരുന്നതാണ്‌ ഈ വീട്‌. 1839 മുതല്‍ 20 വര്‍ഷക്കാലം അദ്ദേഹം ഇവിടെ താമസിച്ചു. ജര്‍മ്മന്‍കാരനായ ഗുണ്ടര്‍ട്ട്‌ മലയാളഭാഷയ്‌ക്ക്‌ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. തലശേരിക്കടുത്ത്‌ ഇല്ലിക്കുന്നില്‍ ആണ് സ്ഥിതി ചെയ്യുന്നത്‌

ധര്‍മടം തുരുത്ത്‌

അഞ്ചേക്കറോളം വിസ്‌തീര്‍ണമുള്ള മനോഹരമായ ഈ ചെറുദ്വീപ്‌ തലശേരിക്കടുത്തുള്ള ധര്‍മടം കടല്‍ത്തീരത്തുനിന്ന്‌ നൂറു മീറ്റര്‍ അകലെയാണ്‌. തെങ്ങുകളും ചെടികളും നിറഞ്ഞ്‌ മനോഹരമായ ഈ ദ്വീപില്‍ ധാരാളം വിനോദസഞ്ചാരികള്‍ എത്താറുണ്ട്‌. തുരുത്തിന്റെ പശ്‌ചാത്തലത്തില്‍ സൂര്യന്‍ അസ്‌തമിക്കുന്ന കാഴ്‌ച മനോഹരമാണ്‌

മുഴപ്പിലങ്ങാട്‌ ബീച്ച്‌

കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചാണ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച്. എട്ടുവരിപ്പാത പോലെ പരന്നുകിടക്കുന്ന തീരം; തിരകള്‍ തഴുകിമിനുക്കിയതു പോലെ. ഏഴു കിലോമീറ്റര്‍ നീളം, നൂറു മീറ്റര്‍ വീതി. 'റ' ആകൃതിയിലായതിനാല്‍ ഒരറ്റത്തുനിന്നു നോക്കിയാല്‍ മറ്റേ അറ്റം കാണാം. 
ശാന്തമായ, ആഴം കുറഞ്ഞ കടലാണിവിടെ. തീരത്തോട് ചേര്‍ന്ന പാറക്കൂട്ടങ്ങളും കിഴക്കന്‍ കടലില്‍ തെങ്ങും വള്ളിപ്പടര്‍പ്പുകുളും നിറഞ്ഞ ധര്‍മടം തുരുത്തും മുഴപ്പിലങ്ങാടിനെ മനോഹരമാക്കുന്നു. 
യാത്രാ മാര്‍ഗ്ഗം: വിമാനത്താവളം- കരിപ്പൂര്‍ (95 കി.മീ). 
റെയില്‍: തലശ്ശേരി (6 കി.മീ), കണ്ണൂര്‍ (15 കി.മീ). 
റോഡ് മാര്‍ഗം: തലശ്ശേരിക്കും കണ്ണൂരിനുമിടയില്‍ ദേശീയപാത 17ല്‍, എടക്കാട് റെയില്‍വേ മേല്‍പാലത്തിനു സമീപത്തുനിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് ബീച്ച്. തളിപ്പറമ്പില്‍നിന്ന് 65 കിലോമീറ്റര്‍.
താമസം: ബീച്ച് പവലിയന്‍ ഗസ്റ്റ് ഹൗസ്. ഫോണ്‍: 0497-2833471.
പാം ഷോര്‍ ബീച്ച് റിസോര്‍ട്ട്: 04972831137

കിഴുന്ന ബീച്ച്‌

കേരളത്തിലെ ഏറ്റവും മനോഹരമായ കടല്‍ത്തീരങ്ങളിലൊന്നാണിത്‌. സ്വര്‍ണനിറമുള്ള മണല്‍പ്പരപ്പും ആഴം കുറഞ്ഞ സമുദ്രവുമാണ്‌ ഇവിടുത്തെ പ്രത്യേകത..................................
.................................................................. മാപ്പിളബേ

കണ്ണൂര്‍ കോട്ടയ്‌ക്കു സമീപമാണ്‌ മാപ്പിള ബേ ഹാര്‍ബര്‍. സിമന്റില്‍ കെട്ടിയുണ്ടാക്കിയ മനോഹരമായ നടപ്പാതകള്‍ ഇവിടെയുണ്ട്‌. വൈകുന്നേരങ്ങളില്‍ ധാരാളം പേര്‍ ഇവിടെ എത്താറുണ്ട്‌...............................................
................................................................. പറശിനിക്കടവ്‌
[Parassini_matappura_1-+sreelal.jpg]
കേരളത്തിലെ പ്രസിദ്‌ധമായ മുത്തപ്പന്‍ ക്ഷേത്രം ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌. വളപട്ടണം പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ദിവസേന ധാരാളം ആളുകള്‍ എത്താറുണ്ട്‌. 

പാമ്പുവളര്‍ത്തുകേന്ദ്രം

പറശിനിക്കടവിലുള്ള പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ വിവിധയിനം പാമ്പുകള്‍, ചെറുജീവികള്‍, പക്ഷികള്‍ എന്നിവയെ വളര്‍ത്തുന്നു..............
........................................................................ വളപട്ടണം

മലബാറിലെ പ്രമുഖ തടിവ്യവസായ കേന്ദ്രങ്ങളിലൊന്നാണിത്‌. തടിമില്ലുകള്‍ അധികവും വളപട്ടണം പുഴയുടെ തീരത്താണ്‌. തടികള്‍ നിറഞ്ഞുകിടക്കുന്ന വളപട്ടണം പുഴയാണ്‌ ഇവിടുത്തെ പ്രധാന കാഴ്‌ച................................
...................................................................... മാടായിപ്പള്ളി

എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ മുസ്‌ലിം ദേവാലയം മാടായിപ്പാറയുടെ അടിവാരത്തിലാണ്‌. മാലിക്‌ ദിനാറാണ്‌ ഈ പള്ളി പണികഴിപ്പിച്ചതെന്ന്‌ കരുതപ്പെടുന്നു. ഈ ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന വെളുത്ത മാര്‍ബിള്‍ ഫലകം അറേബ്യയില്‍നിന്ന്‌ കൊണ്ടുവന്നതാണ്‌..............
.......................................................................... തൃച്ചംബരം ക്ഷേത്രം

ഉത്തരകേരളത്തിലെ പ്രസിദ്‌ധമായ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിലൊന്നാണിത്‌. കണ്ണൂരില്‍നിന്ന്‌ 21 കിലോമീറ്റര്‍ അകലെ തളിപ്പറമ്പിലാണിത്‌. ശില്‍പഭംഗികൊണ്ട്‌ ശ്രദ്‌ധേയമായ ഈ ക്ഷേത്രത്തില്‍ വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്‌.........
......................................................................... രാജരാജേശ്വര ക്ഷേത്രം

വടക്കന്‍ കേരളത്തിലെ പ്രധാന ക്ഷേത്രമായ ഇത്‌ തളിപ്പറമ്പിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പ്രാചീനമായ ഈ ക്ഷേത്രത്തില്‍ ശിവരാത്രിക്കും വിഷുവിനും ഉത്‌സവം ആഘോഷിക്കാറുണ്ട്‌..........................
..................................................................... ഏഴിമല

സമുദ്രതീരത്തുള്ള മലനിരകളാണ്‌ ഏഴിമലയുടെ പ്രത്യേകത. ഇവിടെയുള്ള മലകളില്‍ ധാരാളം ഔഷധസസ്യങ്ങള്‍ വളരുന്നു. ഇപ്പോള്‍ നാവിക അക്കാദമിയുടെ കൈവശമാണ്‌ ഈ പ്രദേശം........
................................................................... ചെറുകുന്ന്‌


പ്രസിദ്‌ധമായ അന്നപൂര്‍ണേശ്വരി ക്ഷേത്രം ഇവിടെയാണ്‌. വിഷ്‌ണുവാണ്‌ പ്രധാന പ്രതിഷ്‌ഠയെങ്കിലും അന്നപൂര്‍ണേശ്വരിക്കാണ്‌ പ്രസിദ്‌ധി.

കുഞ്ഞിമംഗലം

പയ്യന്നൂരിനടുത്തുള്ള ഈ പ്രദേശം പിച്ചളപ്പാത്രങ്ങളും വിളക്കുകളും മറ്റും ഉണ്ടാക്കുന്നതിന്‌ പ്രസിദ്‌ധമാണ്‌. വിദേശികളടക്കം ധാരാളം സഞ്ചാരികള്‍
 ഇവിടെ എത്താറുണ്ട്‌.........................................


പഴശി ഡാം
പച്ചപ്പുനിറഞ്ഞ പ്രദേശത്താണ്‌ പഴശി ഡാം സ്ഥിതിചെയ്യുന്നത്‌. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന ഇവിടെ റിസര്‍വോയറില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്‌. മനോഹരമായ പൂന്തോട്ടമാണ്‌ പഴശി ഡാമിലെ മറ്റൊരു ആകര്‍ഷണം. സന്ദര്‍ശകര്‍ക്ക്‌ താമസിക്കാനായി ചെറിയ കോട്ടേജുകളുമുണ്ട്‌................................... 
........................................................................ ആറളം വന്യജീവിസങ്കേതം
സഹ്യപര്‍വതത്തിന്റെ ചരിവിലുള്ള ഈ വന്യമൃഗസങ്കേതത്തില്‍ വിവിധയിനം മൃഗങ്ങളും അപൂര്‍വഇനം സസ്യങ്ങളുമുണ്ട്‌. ആന, കരടി, കാട്ടുപൂച്ച, പലതരം കുരങ്ങുകള്‍, പലതരം പക്ഷികള്‍ തുടങ്ങിയവ ഈ വന്യമൃഗസങ്കേതത്തിലുണ്ട്‌

തൊടീക്കളം ക്ഷേത്രം


തലശേരിയില്‍നിന്ന്‌ മാനന്തവാടിയിലേക്കുള്ള വഴിയില്‍ കണ്ണവത്തുനിന്ന്‌ രണ്ടുകിലോമീറ്റര്‍ അകലെയാണ്‌ പ്രാചീനമായ ഈ ക്ഷേത്രം. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ പ്രസിദ്‌ധമാണ്‌ .ശ്രീകോവിലിന്റെ നാല് ചുവരുകളിലും അജ്ഞാത ചിത്രകാരന്‍ വരച്ച ചുമര്‍ചിത്രങ്ങള്‍ക്ക് അത്രതന്നെ പഴക്കമുണ്ട്. 700 ഓളം ചതുരശ്ര അടിയില്‍ 70 ഓളം പാനലുകളിലായിട്ടാണ് ഈ ചിത്രങ്ങള്‍. രുക്മിണി സ്വയംവരം. രാമ രാവണ യുദ്ധം, പാഞ്ചാലീ സ്വയംവരം തുടങ്ങിയ ശൈവ വൈഷ്ണവ കഥകളാണ് മുഖ്യപ്രമേയം. വാളുമായിരിക്കുന്ന രാജാക്കന്മാരുടെ ചിത്രവും ഇതോടൊപ്പം കാണാം. ചരിത്രപരമായ പ്രാധാന്യം കൊണ്ടും സാങ്കേതികവും രൂപപരവുമായ പ്രത്യേകതകള്‍ കൊണ്ടും അപൂര്‍വ ചുമര്‍ചിത്രങ്ങളുടെ കൂട്ടത്തിലാണീ ചിത്രങ്ങള്‍.
 പഴശിരാജാവിന്റെ കുടുംബവുമായി ഈ ക്ഷേത്രത്തിന്‌ ബന്‌ധമുണ്ട്‌.
........................................................................... ഗാന്‌ധി നട്ട മാവ്‌

സ്വാതന്ത്ര്യസമരകാലത്ത്‌ മഹാത്‌മാഗാന്‌ധി നട്ട ഒരു മാവ്‌ പയ്യന്നൂരിലുണ്ട്‌. 1934-ല്‍ പയ്യന്നൂരിലെത്തിയ ഗാന്‌ധിജി സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന ആനന്ദ തീര്‍ഥ സ്വാമികളുടെ ശ്രീനാരായണ വിദ്യാലയ വളപ്പിലാണ്‌ ഇതു നട്ടത്‌. ഈ മാവ്‌ കാണാനായി ധാരാളം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്‌ ............................................................................. അഴീക്കോട്
ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള  പ്രദേശമാണ് അഴീക്കോട്.  അറബിക്കടലിന്റെ സാമീപ്യം അഴീക്കോടിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.  ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച മീന്‍കുന്ന് ബീച്ച് സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് പ്രദാനം ചെയ്യുന്നത്.  ഇതിന്  സമീപമുള്ള ചാല്‍ ബീച്ചിലെ സ്ത്രീയുടെ കൂറ്റന്‍ പ്രതിമ ആരെയും ആകര്‍ഷിക്കുന്നതാണ്.  സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള  സൌകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.. ഒട്ടേറെ വിനോദ സഞ്ചാരികള്‍ ഈ ബീച്ചിലേക്ക് നിത്യേന എത്തുന്നു.      മീന്‍കുന്ന് ചാല്‍ ബീച്ചുകളും, അഴീക്കല്‍ ഫെറിയും ഇവിടെ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്.  കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 10 കി മി സഞ്ചരിച്ചാല്‍  ഈ രണ്ടു കേന്ദ്രങ്ങളില്‍ എത്തിച്ചേരാം. അഴീക്കല്‍ ടൌണില്‍ നിന്ന് 5 സാ അകലെയാണ് ഈ ബീച്ചുകള്‍.അഴീക്കല്‍ തുറമുഖത്തിന് സമീപത്തായി 100 അടിയോളം ഉയരത്തില്‍ പ്രകാശം പരത്തികൊണ്ട് നില്‍ക്കുന്ന ലൈറ്റ് ഹൗസ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതാണ്. കടല്‍മാര്‍ഗ്ഗം വരുന്ന സഞ്ചാരികള്‍ക്ക് 
വഴികാട്ടിയാവുന്നതിനാണ്  ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. ഇന്നും രാത്രികാലങ്ങളില്‍ അഴീക്കോടിനെ വര്‍ണ പ്രഭയിലാക്കി ലൈറ്റ് ഹൗസ് തലയുയര്‍ത്തി നില്‍ക്കുന്നു. മനോഹരമായ കാഴ്ചയാണ് ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. ലൈറ്റ് ഹൗസിനകത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുവാദം അഴീക്കല്‍ പോര്‍ട്ട് ഓഫീസില്‍ നിന്നും ലഭിക്കും 
......................................................................... മീന്‍കുന്ന്‌ ബീച്ച്‌
  
അറബിക്കടലിന്റെ വശ്യ മനോഹാരിത നുകര്‍ന്ന് പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസര മൊരുക്കുകയാണ്  മീന്‍കുന്ന് ബീച്ച്.  അഴീക്കോട്  പഞ്ചായത്തിലാണ് മീന്‍കുന്ന് ബീച്ച് സ്ഥിതി ചെയ്യുന്നത്. അഴീക്കോട് ചാല്‍ പ്രദേശവും ചേര്‍ന്നതാണ് ഈ ബീച്ച്. സുന്ദരവും വിശാലവുമായ കടല്‍ത്തീരവും മനോഹരമായ പാര്‍ക്കും മീന്‍കുന്നിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നൂ.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉല്ലസിക്കാന്‍ പാകത്തിലാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.  കുന്നിനുമുകളില്‍ നിന്നുള്ള കാഴ്ച ആരെയും അതിശയിപ്പിക്കും.ശാന്തമായ തീരവും സമുദ്ര നിരപ്പില്‍ നിന്ന് 12 മീറ്റര്‍ ഉയരമുള്ള കുന്നും കടലിലേക്ക് തളളി നില്‍ക്കുന്ന മുനമ്പും മീന്‍കുന്നിന്റെ പ്രത്യേകതയാണ്.
 മീന്‍കുന്ന്‌ ബീച്ച്‌



No comments:

Post a Comment