Related Posts with Thumbnails

2010-06-05

മലപ്പുറം

കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം. വടക്ക് കോഴിക്കോട്, വയനാട് ജില്ലകളും കിഴക്ക് കോയമ്പത്തൂര്‍ തെക്ക്പാ‍ലക്കാട് തൃശൂര്‍ ജില്ലകളുമാണ് അതിര്‍ത്തി ജില്ലകള്‍. 85% ജനങ്ങളും ഗള്‍ ഫിനെ ആശ്രയിച്ച് കഴിയുന്നു. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. ഇത് സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതിയുട 9.13 ശതമാനം വരും. വിസ്തൃതിയില്‍ മൂന്നാം സ്ഥാനമാണ് ജില്ലക്കുള്ളത്. 1969 ജൂണ്‍ 
16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 
മലപ്പുറം ആണ് ജില്ലാ ആസ്ഥാനം.
 6 താലൂക്കുകളും 14 ബ്ലോക്ക് 
പഞ്ചായത്തുകളും 
100 ഗ്രാമപഞ്ചായത്തുകളും 
ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, 
തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ 
എന്നിവയാണ് ജില്ലയിലെ
 5 മുനിസിപ്പാലിറ്റികള്‍.
കാലിക്കറ്റ് സര്‍വ്വകലാശാല, 
കോഴിക്കോട് 
വിമാനത്താവളം എന്നിവ
 മലപ്പുറം ജില്ലയിലാണ്.
 
സ്വാതന്ത്ര്യത്തിന് വേണ്ടി ചോര കൊടുത്ത ധീര ദേശാഭിമാനികളും, സമന്വയത്തിന്റെ തേരു തെളിച്ച സാംസ്കാരിക നായകരും വീരചരിതം രചിച്ച ദൈവത്തിന്റെ സ്വന്തം നാട്  മലപ്പുറം തന്നെയാണ്. മലബാറിന്റെ സിരാകേന്ദ്രമായ കോഴിക്കോട്ട് നിന്നും അമ്പത് കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറി നീലഗിരിക്കുന്നുകളുടെ മടിയില്‍ തലവെച്ച്, അറബിക്കടലിലേക്ക് കാല് നീട്ടി, കൊച്ചരുവികളുടെ കളകളാരവം കേട്ട് ചെഞ്ചായമണിഞ്ഞ മേലാപ്പിനിടയിലൂടെ കിന്നാരം പറഞ്ഞ് പറന്നു പോകുന്ന പറവകളേയും നോക്കിക്കിടക്കുന്ന മലപ്പുറത്തിന്റെ മനോഹാരിത പറഞ്ഞാലൊടുങ്ങില്ല. നിളാ നദിയും, ചാലിയാറും, കടലുണ്ടിപ്പുഴയും  തന്ന സമൃദ്ധിയുടെ തേരിലേറി ഫലഭൂയിഷ്ഠമായ മണ്ണും, തഴച്ചു വളരുന്ന മാമരങ്ങളും, നിബിഢ വനങ്ങളും എല്ലാം സ്വന്തമാക്കി മണ്ണിനെ പൊന്നാക്കിയ കര്‍മശീലരെ കൊണ്ട് ചരിത്രത്തെ സമ്പന്നമാക്കിയ മറ്റൊരു നാട് ലോകത്തെവിടെയെങ്കിലുമുണ്ടോ?
അറബികളും, ചൈനക്കാരും, പേര്‍ഷ്യക്കാരും പൊന്‍നാണയച്ചാക്കുകളുമായി വന്ന് സമൃദ്ധമാക്കിയ പൊന്നാനിയുടെ പൊന്നണിഞ്ഞ കടലോരത്തിന് കാവലായി നില്‍ക്കുന്ന തിരുമനശ്ശേരിത്തമ്പുരാന്റെ കണ്ണെത്താത്ത തെങ്ങിന്‍തോപ്പിന് കഥയേറെ പറയാനുണ്ട്. മാമാങ്കത്തില്‍ വിജയ ധ്വജമേന്തിയ സാമൂതിരിയുടെ രണ്ടാം തലസ്ഥാനമാണ് ഈ കടലോര നഗരം. തൃക്കാവ് ക്ഷേത്രത്തിലെ ശംഖൊലിയും, വലിയ പള്ളിയിലെ ബാങ്കൊലിയും സംഗമിക്കുമ്പോള്‍ മലപ്പുറം സൗഹാര്‍ദ്ദത്തിന്റെ സംഗീത സദസ്സൊരുക്കുകയാണ്. കാടാമ്പുഴ ഭഗവതിയും, തിരുമാന്ധാംകുന്ന് ദേവിയും കുടികൊള്ളുന്നത് ഈ ദേശത്താണല്ലോ! കളിയാട്ടക്കാവിലമ്മക്ക് കാവൊരുക്കിയ മമ്പുറം തങ്ങളുടെ മഖ്ബറ കാണാന്‍ ഇങ്ങു മലപ്പുറത്തു തന്നെ വരണം. അറബിക്കഥകളിലേതു പോലെ രോമാഞ്ച ജനകമായ കഥകളാണ് ഈ പൊന്നോമന നാടിന് പറയാനുള്ളത്. വാകയും, ഇലഞ്ഞിയും, അശോകവും പൂത്തുല്ലസിച്ച് നില്‍ക്കുന്ന മലപ്പുറത്തിന്റെ വസന്തം ഒന്നു വേറെ തന്നെയാണ്.
മലയാളത്തിന്റെ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, മാപ്പിള മഹാകവി മോയിന്‍കുട്ടി വൈദ്യരും, ഭക്ത കവി പൂന്താനവും പിറന്നത് ഈ മാമല നാട്ടില്‍ . ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ വിദ്വല്‍ സദസ്സും, മഖ്ദൂമിന്റെ പള്ളിയിലെ ദര്‍സും നല്‍കിയ ആത്മചൈതന്യം ഇവിനെ ഇന്നും ത്രസിച്ച് നില്‍ക്കുന്നു. മലയാള സാഹിത്യത്തിന്റെ സാമ്രാട്ടുകളായ ഇടശ്ശേരിയും, ഉറൂബും, മാരാരും, എം.ഗോവിന്ദനും, ചെറുകാടും മലപ്പുറത്തുകാരാണെന്ന് ഏത്ര പേര്‍ക്കറിയാം?
ക്രിസ്തു വര്‍ഷം  തൊട്ട് തുടങ്ങിയതാണ് അധിനിവേശത്തിനെതിരെയുള്ള മലപ്പുറത്തിന്റെ പോരാട്ടം. നമ്മളുണ്ടാക്കുന്ന  നെല്ലും, ഫലങ്ങളും നമ്മുടെ നെഞ്ചകങ്ങളില്‍ തഴച്ചു വളര്‍ന്ന സംസ്കൃതിയും വെള്ളക്കാരനും, കൂട്ടാളികള്‍ക്കും കൊടുക്കില്ലെന്ന് ശപഥമെടുത്ത് രണാങ്കണത്തിലിറങ്ങിയ മലപ്പുറത്തുകാരെ മറക്കാന്‍ മലയാളികള്‍ക്കാവില്ല .
 തൊള്ളായിരത്തി മുപ്പതിലെ ഉപ്പു സത്യാഗ്രഹത്തെ തുടര്‍ന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും, കെ.കേളപ്പനെയും അറസ്റ്റ് ചെയ്തപ്പോള്‍ മലപ്പുറത്തുകാരനുണ്ടായ രോഷം ബ്രിട്ടീഷധികാരികള്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.

ചരിത്രം
WWW.POOKKOTTUR.COM
‌മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന മലബാര്‍കേരളപ്പിറവിക്കു ശേഷം (1956 നവംബര്‍ 1) കണ്ണൂര്‍ ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതില്‍  കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂര്‍ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി,പെരിന്തല്‍മണ്ണതാലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും 
കൂട്ടിച്ചേര്‍ ത്തുകൊണ്ടാണ് 1969 ജൂള്‍ 16ന് ഈ ജില്ല രൂപവത്കരിച്ചത്.
മലബാര്‍ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികള്‍ക്കും എതിരെയുള്ള കലാപം ഇന്‍ഡ്യാ ചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങള്‍ ഇന്ത്യന്‍  സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് 
ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യം
ആധുനിക ചികിത്സാ സൗകര്യങ്ങളോടെ എല്ലാ പ്രത്യേക വിഭാഗങ്ങളോടും കൂടിയ ജില്ലാ ആശുപത്രി മഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്നു. തിരൂര്‍ , പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ , തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് താലൂക്ക്  ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. പത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ , പത്ത് ബ്ലോക്ക് ലെവല്‍ പബ്ലിക് ഹെല്‍ത്ത് സന്റര്‍ , 87 മിനി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ , ഒരു പോലീസ് ഹോസ്പിറ്റല്‍ , 3 പോലീസ് ഡിസ്പെന്‍സറികള്‍ , 2 തീരദേശ ഡിസ്പെന്‍സറികള്‍ , ഒരു മൊബൈല്‍ ഡിസ്പെന്‍സറി എന്നിവ ജില്ലയിലുണ്ട്. ഗവണ്‍മെന്റ് മേഖലയില്‍ ഒരു ജില്ലാ ആയുര്‍‌വ്വേദ ഹോസ്പിറ്റല്‍ എടരിക്കോട് സ്ഥിതി ചെയ്യുന്നു. കൂടാതെ 12 സര്‍ക്കാര്‍ ആയുര്‍‌വ്വേദ ആശുപത്രികളും, 65 ആയുര്‍‌വേദ ഡിസ്പെന്‍സറികളും ഉണ്ട്. ഇന്ത്യയിലെ ഏക സര്‍ക്കാര്‍ ആയുര്‍‌വേദ മാനസിക ആശുപത്രി കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്നു. മഞ്ചേരിയിലും, മലപ്പുറത്തുമായി രണ്ട് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രികളും, 42 ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറികളും ഉണ്ട്

വിദ്യാഭ്യാസം
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടക്ക് ജില്ല അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. സ്ത്രീ വിദ്യാഭ്യാസ രംഗത്താണ് കൂടുതല്‍ മാറ്റങ്ങള്‍ നടപ്പിലാക്കിയത്. ജില്ലയില്‍ 192 ഹൈസ്കൂളുകളും, 338 അപ്പര്‍ പ്രൈമറി സ്കൂളുകളും, 823 ലോവര്‍ പ്രൈമറി സ്കൂളുകളും ഉണ്ട്. 192 ഹൈസ്കൂളുകളില്‍ 96 ഹയര്‍ സെക്കണ്ടറി സ്കൂളുകളും 24 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളും 4 ടെക്നിക്കല്‍ ഹൈസ്കൂളുകളുമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു കേന്ദ്രീയ വിദ്യാലയം മലപ്പുറത്തും, എന്‍ .സി.ഇ.ആര്‍ .ടി.ക്ക് കീഴിലുള്ള നവോദയ വിദ്യാലയം ഊരകത്തും സ്ഥിതി ചെയ്യുന്നു.
12 സ്പെഷല്‍ സ്കൂളുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. 5 ടീച്ചേഴ്സ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും, 5 ബി.എഡ്. സെന്ററുകളും, 4 പോളി ടെക്‌നിക്കുകളും 3 ഐ.ടി.ഐ.കളും 5 ഐ.ടി.സി.കളും ഉണ്ട്. 13 റഗുലര്‍ കോളേജുകളും, 7 ഓറിയന്റല്‍ കോളേജുകളും, രണ്ട് എഞ്ചിനീയറിംഗ് കോളേജുകളും, ഒരു അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടക്കലില്‍ ഒരു ആയുര്‍‌വ്വേദ കോളേജും സ്വാശ്രയ മേഖലയില്‍ പെരിന്തല്‍മണ്ണയില്‍ എം.ഇ.എസ്. മെഡിക്കല്‍ കോളേജും ഉണ്ട്

വിനോദ സഞ്ചാരം
നിളയുടെ തീരത്തു നിന്നു തുടങ്ങി അറബിക്കടല്‍ത്തീരം ആസ്വദിച്ച് കുന്നുകളും മലകളും കയറിയിറങ്ങി പടയോട്ടങ്ങളുടേയും ചെറുത്തുനില്‍പ്പിന്റേയും വീരേതിഹാസം രചിച്ച മണ്ണില്‍ ചവിട്ടി നീലഗിരിയുടെ താഴ്വാരത്തിലേക്ക് ഒരു യാത്ര. നിളയില്‍ മുങ്ങിക്കുളിച്ചു വരുന്ന കതിരിനോടൊപ്പം നമുക്കും യാത്ര പുറപ്പെടാം. പ്രകൃതി മലപ്പുറത്തിന് നല്‍കിയ ദൃശ്യവിസ്മയങ്ങളുടെ ലോകത്തേക്കുള്ള യാത്ര.  പുലരിയില്‍ നിളയുടെ മാറില്‍ പൊന്‍പ്രഭയാണ്. ഈ തീരത്തു നില്‍ക്കമ്പോള്‍ പോയ കാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ അനുഭൂതി. നിളയുടെ മണല്‍ത്തിട്ടയിലൂടെ പുലരിയില്‍ തുടങ്ങിയ യാത്ര സന്ധ്യയായാലും അവസാനിപ്പിക്കണമെന്ന് തോന്നില്ല

ബിയ്യം കായലിലേക്ക് 
പ്രകൃതിയാണ് ഈ കായലിന്റെ ആര്‍ക്കിടെക്റ്റ്. പൊന്നാനി അഴിമുഖം വരെ നീണ്ടു കിടക്കുന്ന കായല്‍ ബോട്ടില്‍ കയറി ചുറ്റിക്കാണാം. പക്ഷേ അത്ര വേഗം ഒന്നും ചുറ്റിത്തീരില്ല. പത്തു കിലോമീറ്ററോളമുണ്ട് കായലിന്റെ ചുറ്റളവ്. എല്ലാവര്‍ഷവും ഓണക്കാലത്ത് നടക്കുന്ന ജലോത്സവം കാണാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ വാടക നിരക്കില്‍ പെഡല്‍ ബോട്ടുകള്‍, തുഴച്ചില്‍ ബോട്ടുകള്‍, സ്പീഡ് ബോട്ട് എന്നിവ ലഭ്യമാണ്. പ്രകൃതി രമണീയമായ ഈ തടാകം സഞ്ചാരികള്‍ക്ക് ഹൃദ്യമായ ഒരനുഭൂതി സമ്മാനിക്കുന്നു.
കേരളത്തിലെ മക്ക
അഥവാ ചെറിയ മക്ക എന്ന പേര്‍ പൊന്നാനിക്കു ലഭിച്ചതിന് പിന്നിലെ മിനാരപ്പെരുമയുടെ കാഴ്ചകള്‍ ചെറുതും വലുതും പഴക്കമേറിയതും പുതുതായതും പൊന്നാനിയിലെ പള്ളികളുടെ എണ്ണം നൂറിലേറെയാണ്. പൊന്നാനി ജുമാഅത്ത് പള്ളിയുടെ ചരിത്രപ്പഴമയും വാസ്തുശില്‍പ ചാതുരിയും സഞ്ചാരികളെ ക്ഷണിക്കുന്നു. വിശ്വാസവും ഭക്തിയും മാടിവിളിക്കുമ്പോള്‍ അതിലേറെ തീര്‍ത്ഥാടകരും സൈനുദ്ദീന്‍ ഇബ്നു അലി എന്ന വലിയ സൈനുദ്ദീന്‍ മഖ്ദൂം തങ്ങള്‍ സ്ഥാപിച്ച വലിയ ജുമാഅത്ത് പള്ളിയുടെ അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും പൂരഭംഗിയും ശ്രദ്ധേയം.

പടിഞ്ഞാറേക്കര ബീച്ചില്‍ നിന്നു പൂരപ്പുഴയിലൂടെ വള്ളത്തില്‍ പോയാല്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനു സമീപമെത്താം. തിരൂരിലെത്തുമ്പോള്‍ സ്വന്തം തറവാട്ടു മുറ്റത്തെത്തിയ അനുഭൂതിയാണ് ഓരോ മലയാളിക്കും. ഭാഷയുടെ പിതാവിന്റെ ജന്മനാടല്ലേ അത്. തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മദേശമായ തുഞ്ചന്‍ പറമ്പ്. സാഹിത്യകൃതികള്‍ക്കും അന്വേഷികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരം. തുഞ്ചത്തെഴുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന എഴുത്താണി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

തിരിച്ചു ദേശീയപാതയിലെത്തുമ്പോള്‍ നാം കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിനടുത്താണ്. വിഘ്നങ്ങള്‍ അകറ്റുന്ന ദേവിക്കരികില്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുട്ടറക്കല്‍ (വിഘ്നങ്ങള്‍ തീര്‍ക്കല്‍) വഴിപാടു നടക്കുന്ന ഇവിടെ പ്രതിദിനം ആയിരങ്ങളാണ് വഴിപാടിനെത്തുന്നത്. കാമ്യകവനം പിന്നീടു കാടാമ്പുഴയായതാണെന്ന് ഐതിഹ്യം. 13 വര്‍ഷത്തെ അജ്ഞാത വാസത്തിന് ശേഷം പാശുപതാസ്ത്ര ലബ്ധിക്കായി പരമശിവനെ തപസ്സുചെയ്യാന്‍ അര്‍ജുനന്‍ തിരഞ്ഞെടുത്ത സ്ഥലമാണത്രെ കാമ്യകവനം
 
ദേശാടനപ്പക്ഷികളുടെ പുണ്യഭൂമി 
കടലുണ്ടിയിലെ വിരുന്നുകാരെ കാണാന്‍ കൊതിയാകുന്നു. അവിടെ വിദേശികളാണേറെ. ഹോളണ്ട്, കാപ്സിയന്‍ കടല്‍ , വടക്കന്‍ ചൈന എന്നിവിടങ്ങളില്‍ കാണുന്ന അവോസെറ്റ്, കരിങ്കടല്‍, കാപ്സിയന്‍ കടല്‍, അറ്റ്‌ലാന്റിക്, മെഡിറ്ററേനിയന്‍ തീരങ്ങള്‍, ബ്രിട്ടീഷ് തീരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന സാന്‍ഡ് വിച്ച് ടണ്‍ (ആളകള്‍). വടക്കന്‍ യൂറോപ്പ്, വടക്കന്‍ ഏഷ്യ, പടിഞ്ഞാറന്‍ ഏഷ്യ സ്വദേശികളായ കറുത്തവാലന്‍, വരവാലന്‍ ഗോഡ്വിറ്റുകള്‍, തെക്കന്‍ സൌദി അറേബ്യ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിരുന്നുകാരായ പവിഴക്കാലി, ആര്‍ട്ടിക് പ്രദേശത്തുകാരുടെ ചാര ഫ്ലവര്‍ , യൂറോപ്പിലും ഏഷ്യയിലും താമസക്കാരായ കരണ്ടിക്കൊക്കന്‍, വടക്കന്‍ റഷ്യയിലും സൈബീരിയയിലും കാണപ്പെടുന്ന ടെറക് മണലൂതി തുടങ്ങി, കടലുണ്ടിയുടെ പക്ഷിക്കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല. മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ തുരത്തുകളുടെ കൂട്ടമാണിവിടെ, കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധം
ഊരകം മലമലകളും താഴ്വരകളും കാണാന്‍ ആദ്യമെത്തുന്നത് ഊരകം മലയില്‍ . ഈ മല കയറിയാല്‍ രണ്ടു ഗുണം മലബാറിന്റെ കാഴ്ചഗോപുരം എന്നു വിശേഷിപ്പിക്കുന്ന മലയ്ക്കു മുകളില്‍ നിന്നു നോക്കി മലബാറിന്റെ പ്രകൃതി ആസ്വദിക്കാം. അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ജൈനക്ഷേത്രം സന്ദര്‍ശിക്കാം. സാഹസിക സഞ്ചാരികളോടാണ് ഊരകം മലയ്ക്കുപ്രിയം.
ഊരകത്തു നിന്നു മലപ്പുറത്തേക്കുള്ള വഴിയില്‍ ബ്രിട്ടീഷ് പട്ടാളത്തോടുള്ള സമരത്തിന്റെ സ്മാരകം പോലെ മലപ്പുറം വലിയ പള്ളി. പള്ളിക്കുചുറ്റും രക്തസാക്ഷികളുടെ ഖബറുകള്‍.

 കോട്ടക്കുന്ന് 
മലപ്പുറം പട്ടണത്തിന് നടുവില്‍ പീഠം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഈ ഭൂമിയില്‍ ചരിത്രമുറങ്ങുന്നു. എണ്ണൂറോളം വര്‍ഷം മുമ്പു മലപ്പുറം പാറ നമ്പിയുടെ അധീനതയിലായിരുന്നപ്പോള്‍ മുതല്‍ കോട്ടക്കുന്ന് തന്ത്രപ്രധാനമായ പ്രദേശമായിരുന്നു. ഇവിടെ വലിയ കോട്ടയുണ്ടായിരുന്നുവെന്നു ചരിത്രം. കോട്ടപ്പടി, മൂന്നാം പടി തുടങ്ങിയവ ആ കോട്ടയുടെ പടികളായിരുന്നുവത്രെ. കോടക്കുന്നില്‍ നിന്നു രക്ഷപ്പെടാന്‍ പ്രത്യേക തുരങ്കങ്ങളുണ്ടായിരുന്നുവത്രെ. ബ്രിട്ടീഷുകാരുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വെടിവെയ്പു പരിശീലന കേന്ദ്രമായിരുന്നു കോട്ടക്കുന്ന്. പില്‍ക്കാലത്ത് മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റുവീണതും കോട്ടക്കുന്നിന്റെ ചരിവില്‍ .
സൂര്യന്‍ പടിഞ്ഞാറ് താഴ്ന്നിറങ്ങുമ്പോള്‍ കോട്ടക്കുന്ന് ചുട്ടുപഴുത്ത ഇരുമ്പിനെപ്പോലെ ചുവപ്പ്.

 കൊണ്ടോട്ടി
അവിടെയെത്തുമ്പോള്‍ ചുണ്ടിലൊരു മാപ്പിളപ്പാട്ട് അറിയാതെയെത്തും. മാപ്പിളപ്പാട്ടിന്റെ ആചാര്യന്‍ മോയിന്‍കുട്ടി വൈദ്യരുടെ തട്ടകമായിരുന്നല്ലോ അത്. ഇന്നു കൊണ്ടോട്ടിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു വൈദ്യര്‍ സ്മാരകം
 

പെരിന്തല്‍മണ്ണ ഭക്തകവി പൂന്താനത്തിന്റെ ജന്മഗേഹം മധ്യകാല മലയാള സാഹിത്യത്തിന്റെ തറവാട്, പൂന്താനം മനയും നാലുകെട്ടും പടുകൂറ്റന്‍ പത്തായപ്പുരയും കാണാം. നാലുകെട്ടിനകത്ത് തിരുമാന്ധാംകുന്നു ഭഗവതിയുടെ പ്രതിഷ്ഠയും നിത്യപൂജയുമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരി ഉടലോടെ സ്വര്‍ണ്ണം പുല്‍കിയെന്നാണ് ഐതിഹ്യം. മനയുടെ മുറ്റത്ത് അദ്ദേഹം സ്വര്‍ഗം പുല്‍കിയ സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.അങ്ങാടിപ്പുറത്ത് തിരുമന്ധാംകുന്ന് ഭഗവതി ക്ഷേത്രം, വള്ളുവനാടിന്റെ ദേശീയോത്സവം എന്നറിയപ്പെടുന്ന തിരുമാന്ധാംകുന്ന് പൂരം ഇവിടെയാണ്. പൂരത്തിന് 500 ലേറെ വര്‍ഷത്തെ പഴക്കം ഉണ്ട്. പഴയ വള്ളുവനാടിന്റെ ആസ്ഥാനമായ അങ്ങാടിപ്പുറത്തു കുന്നിന്‍ മുകളിലാണ് ക്ഷേത്രം. പഴയ പേര് തിരുമാനാം കുന്ന്. സുര്യവംശജനായ മാന്ധതാവു മഹര്‍ഷിയുടെ തപസ്സുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രോല്‍പത്തിയുടെ പ്രധാന ഐതിഹ്യം. മംഗല്യ സൗഭാഗ്യത്തിന്റെ പേരില്‍ പുകള്‍പ്പെട്ട തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാട് മംഗല്യപൂജ തന്നെ. ഭക്തര്‍ക്കു മനശാന്തിയുടെ തീരമായ തളിമഹാദേവ ക്ഷേത്രം. മതസൗഹാര്‍ദ്ദത്തിന്റെ സംസാരിക്കുന്ന തെളിവുകൂടിയാണ് ഈ പ്രദേശം. വലുപ്പത്തില്‍ ചെറുതെങ്കിലും കീര്‍ത്തിയില്‍ ഒന്നാം നിലയിലാണ് തളിക്ഷേത്രം.

 കൊടികുത്തിമല മലപ്പുറത്തെ ഊട്ടിയെന്നാണ് നാം അതിനെ വിളിക്കുക. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരമേയുള്ളൂ. അതിനേക്കാള്‍ തണുപ്പേറിയ കാലാവസ്ഥ. 1000 അടി താഴചയുള്ള മുനമ്പും ഉണ്ട്. 1921 ലെ മലബാര്‍ സര്‍‌വ്വേയില്‍ പ്രധാന സിഗ്നല്‍ സ്റ്റേഷനായിരുന്നു ഈ പ്രദേശം. കൊടികുത്തിമല എന്ന പേരിന് പിന്നിലെ ചരിത്രമിത് തന്നെ. 55 ഏക്കര്‍ പുല്‍മേട്ടില്‍ മൂന്ന് നില ഉയരമുള്ള നിരീക്ഷണ ഗോപുരം. മുകളില്‍ അനന്തമായ നീലാകാശം. താഴെ കുന്നും താഴ്വരകളും തീര്‍ത്ത പച്ചപ്പ് കൊടികുത്തിമല നമ്മെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുന്നു.

നിലമ്പൂരില്‍ കേരള വനഗവേക്ഷണ സ്ഥാപനത്തിന്റേയും വനം വകുപ്പിന്റേയും നേതൃത്വത്തില്‍ 1996ല്‍ സ്ഥാപിച്ച തേക്ക് മ്യൂസിയം 25 ഏക്കര്‍ വ്യാപിച്ച് കിടക്കുന്നു. നിലമ്പൂരിലെ തേക്കിന്‍ കാടുകളെ ജീവനു തുല്യം സ്നേഹിച്ച ഡോസന്‍ സായിപ്പിന്റെ ശവകുടീരം. ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായി 1922 ല്‍ നെടുങ്കയത്തെത്തിയ ഡോസനും ഭാര്യയും കാടിന് നടുവില്‍ പൂര്‍ത്തിയാക്കിയ ബംഗ്ലാവിലായിരുന്നു താമസം. താന്‍ രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച ഗര്‍ഡന്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മുങ്ങാന്‍ കുഴിയിട്ട ഡോസന്‍ കാണാചുഴിയില്‍ പെട്ട് മുങ്ങിമരിക്കുകയായിരുന്നു. 1983ല്‍ നെടുങ്കയവും തേക്കും കാടും പുഴയും ഡോസന് വിട്ടുപിരിയാനാവില്ലെന്ന് തിരിച്ചറിഞ്ഞ ഭാര്യ അദ്ദേഹത്തിന് അവിടെ തന്നെ ശവകുടീരമൊരുക്കി. ശവകുടീരത്തിന് വിളിപ്പാടകലെയാണ് നെടുങ്കയം ആനപ്പന്തിയും, ഫോറസ്റ്റ്  കാലത്തിന് പോറലേല്‍പ്പിക്കാന്‍ കഴിയാത്ത വലിയ കമാനങ്ങളും ചുവരും തറയും ബ്രിട്ടീഷുകാരും നാട്ടുകാരുമായ അനേകം ഡി.എഫ്.ഒ. മാര്‍ക്ക് ഈ കെട്ടിടം ആതിഥ്യമരുളി. അതിനേക്കാളേറെ വിനോദസഞ്ചാരികള്‍ക്ക് സ്വീകരണവും. സാഹസികരുടെ പുണ്യ കേന്ദ്രമായ കാളികാവിലൊരു ട്രക്കിങ്. കരുവാരക്കുണ്ട് കൂമ്പന്‍ മലയിലെ വെള്ളച്ചാട്ടം, ഒടുവിലിപ്പോള്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിനരികെ താഴെ പ്രകൃതി സൃഷ്ടിച്ച നീന്തല്‍കുളം ട്രക്കിങിന് അനുയോജ്യം.

നാം കാണാതെ പോന്ന എത്രയെത്ര മനോഹര ദൃശ്യങ്ങള്‍ . അഴിഞ്ഞിലം, പുറത്തൂര്‍ , ഒലിപ്രം തുടങ്ങിയ പക്ഷി സങ്കേതങ്ങള്‍ . ചാലിയാര്‍ , കരിമ്പുഴ, കാഞ്ഞിരപ്പുഴ എന്നിവ സംഗമിക്കുന്ന ചാലിയാര്‍ മുക്കിലെ ത്രിവേണി സംഗമം  മമ്പാട്ടെ ഒലിച്ചാട്ടം, പുത്തന്‍പള്ളി മഖാം, നിലമ്പൂര്‍ കോവിലകം, ഏലംകുളം മന, ടിപ്പുവിന്റെ കോട്ട, കൊളപ്പുറത്ത് മന, കാട്ടുമാടം മന, ചാലിയാറിലെ എടശ്ശേരി കടവില്‍ നാട്ടുകാര്‍ നടത്തുന്ന ജലോത്സവം ഈ പട്ടിക നീളുകയാണ്ക്യാമ്പും.

കലാ-സാംസ്കാരികം
 ഖിലാഫത്ത് സമരവും പൂക്കോട്ടൂര്‍ യുദ്ധവും ഭാഷാ സമരവുമെല്ലാം ഉഴുതു മറിച്ച സമര ഭൂമി. എന്നാല്‍ പലരും ഓര്‍ക്കാത്ത ചിലതുണ്ട്. ഈ മണ്ണില്‍ നിന്നാണ് മലയാള ഭാഷ ചിറകടിച്ചുയര്‍ന്നത്. ഇവിടത്തെ ഇടവഴികളിലാണ് മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകള്‍ ഇതള്‍ പൊഴിഞ്ഞത് . ജില്ലയുടെ സംഗീത ചരിത്രത്തില്‍ ശരിയായ വിധത്തില്‍ മനസ്സിലാക്കപ്പെടാതെ പോയ ഒരു സമാന്തര ധാരയുണ്ട്. അത് ഹിന്ദുസ്ഥാന്‍ സംഗീത പാരമ്പര്യത്തിന്റേതാണ്. ചരിത്ര പുസ്തകങ്ങളില്‍ പേരു ചേര്‍ക്കപ്പെടാതെ പോയ കുറെ നാടോടികളായ സംഗീതജ്ഞര്‍ അവരുടെ ജീവിതം കൊണ്ട് സ്വരപ്പെടുത്തിയ ഒരു സംഗീത സഞ്ചാരമാണത്. ജീവിതാന്വേഷണം സംഗീതാലാപനമാക്കിത്തീര്‍ത്ത് അലഞ്ഞു തിരിഞ്ഞ് മലപ്പുറത്തെത്തിചേര്‍ന്നവര്‍, ഇവിടെ താവളമാക്കിയവര്‍, അവരില്‍ നിന്ന് സംഗീതം പഠിച്ചു വളര്‍ന്നവര്‍, അവരുടെ മെഹ്ഫിലുകള്‍ (സംഗീത കൂടലുകള്‍) കൊണ്ട് പുരലാതെ പുലര്‍ന്ന സംഗീത രാത്രികല എന്നിങ്ങനെ ബൊഹീമിയന്‍ ലാവണ്യമുയര്‍ന്ന ചരിത്രസ്മൃതികളില്‍ സ്പന്ദിക്കുന്നുണ്ട്.
ഏറെ സാസ്കാരിക പാരമ്പര്യമുള്ള ദേശങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ല കലാ പാരമ്പര്യത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. നാടനെന്നും ക്ലാസിക്കെന്നും അറിയപ്പെടുന്ന രണ്ടു കലാധാരകള്‍ക്കും പ്രാമുഖ്യം ഉള്ള നാടാണിത്. വ്യത്യസ്തങ്ങളായ ഒട്ടേറെ നാടന്‍ കലകള്‍ നാട്ടിന്‍ പുറങ്ങളില്‍ അരങ്ങേറിവരുന്നു. ജനങ്ങളുടെ ആചാരം, വിശ്വാസം, ജീവിതം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവ ഓരോന്നും രൂപപ്പെട്ടുവരുന്നത്. ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടാണ് ക്ലാസിക് കലകള്‍ അവതരിപ്പിച്ചു വരുന്നത്. ഇവ നാടിന് ശാസ്ത്ര പദ്ധതികളനുസരിച്ച് ചിട്ടപ്പെടുത്തിയവയും മാറ്റങ്ങളെ ഉപരോധിക്കുന്നവയുമാണ്

No comments:

Post a Comment