Related Posts with Thumbnails

2010-06-23

കര്‍ണാടക


ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ്‌
 കര്‍ണാടക. ഭാഷയുടെ അടിസ്ഥാനത്തില്‍
 സംസ്ഥാനങ്ങള്‍ രൂപം കൊണ്ടപ്പോള്‍ 
‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ 
ചേര്‍ന്നു കര്‍ണ്ണാടക സംസ്ഥാനം രൂപമെടുത്തു.
 1956 നവംബര്‍ 1 -നു സംസ്ഥാന 
പുനര്‍നിര്‍ണയനിയമപ്രകാരം നിലവില്‍ 
വന്ന ഈ സംസ്ഥാനം മൈസൂര്‍ സംസ്ഥാനം
എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ല്‍ ഇതിന് 
കര്‍ണാടകം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
 തലസ്ഥാനം ബാംഗ്ലൂര്‍.191,976 ചതുരശ്ര കിമി 
വിസ്തീര്‍ണ്ണം ഉള്ള ഈ സംസ്ഥാനം ഇന്ത്യയിലെ 
എട്ടാമത്തെ വലിയ സംസ്ഥാനമാണ്.


അതിരുകള്‍

കര്‍ണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തുആന്ധ്രപ്രദേശ് സംസ്ഥാനവും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിര്‍ത്തി അറബിക്കടലും ആണ്.

പേരിനു പിന്നില്‍
കര്‍ണ്ണാടക എന്ന പേര് ഉണ്ടായതു ‘കരി’ (കറുത്ത എന്നര്‍ത്ഥം), ‘നാട്’ എന്നീ വാക്കുകളി നിന്നാണെന്നു പറയപ്പെടുന്നു. ‘കറുത്ത മണ്ണുള്ള പ്രദേശം’ എന്ന അര്‍ത്ഥത്തില്‍. മറ്റൊരു അഭിപ്രായം ‘കരുനാടു’ അഥവാ ‘ഭംഗിയുള്ള പ്രദേശം’ എന്നതിനു രൂപഭേദം സംഭവിച്ചു മറ്റൊരു അഭിപ്രായം കര്‍ണ്ണാടക ആയതാണെന്നതാണ്

 ഭൂമിശാസ്ത്രം


കര്‍ണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തുആന്ധ്രപ്രദേശ് സംസ്ഥാനവും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിര്‍ത്തി അറബിക്കടലും ആണ്.
1,91,791 ച. കി. മീ. വിസ്തീര്‍ണം ഉള്ള ഈ സംസ്ഥാനം വലിപ്പത്തില്‍ ഇന്ത്യയിലെഎട്ടാമത്തെതും.
ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തെ മൂന്നായി തിരിക്കാം - തീരദേശം, പശ്ചിമ ഘട്ടംഉള്‍പ്പെട്ട മലനാട്, ഡെക്കാന്‍ പീഠഭൂമി ഉള്‍പ്പെട്ട ബയാലുസീമ പ്രദേശം ഇവയാണ് മൂന്ന് വിഭാഗങ്ങള്‍. ചിക്കമഗ്ലൂര്‍ ജില്ലയിലെ മുല്ലയാനഗിരി കുന്നുകളാണ് (പൊക്കം : 6,329 അടി/1,929 മീറ്റര്‍) ഏറ്റവും ഉയരമുള്ള മുടി. കാവേരി, തുംഗഭദ്ര, ശരാവതി, കൃഷ്ണ, മാലപ്രഭ എന്നിവയാണ് പ്രധാന നദികള്‍.ഏകദേശം 38,724 ച. കിമി. പ്രദേശം (വിസ്തീര്‍ണ്ണത്തിന്റെ 20%) കാടുകളാണ്.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശൈത്യം അനുഭവപ്പെടുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ വേനല്‍ക്കാലവും, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ മണ്‍സൂണ്‍ കാലവും, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പോസ്റ്റ്-മണ്‍സൂണ്‍ കാലവുമാണ്. കര്‍ണാടകയുടെ തീരദേശത്തിനാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. വാര്‍ഷിക സംസ്ഥാനശരാശരി 1,139 മിമി മഴയും തീരദേശത്തെ ശരാശരി 3,638.5 മില്ലിമീറ്ററുമാണ്. രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും അധികം ചൂട് റായ്ച്ചൂരിലാണ് - 45.6 °C, ഏറ്റവും കുറഞ്ഞ ചൂട് ബിദാറില്‍ - 2.8 °C .


ചരിത്രം


പ്രാചീനശിലായുഗം മുതല്‍ക്കുതന്നെ കര്‍ണ്ണാടകയുടെ പല ഭാഗങ്ങളിലും ജനവാസം ഉണ്ടായിരുന്നു എന്നുള്ളതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഹാരപ്പയില്‍ നിന്നു ലഭിച്ചിട്ടുള്ള സ്വര്‍ണ്ണം കര്‍ണ്ണാടകയില്‍ നിന്ന് ഖനനം ചെയ്തതണെന്നു തെളിഞ്ഞിട്ടുണ്ട്. 

ബിസി മൂന്നാം നൂറ്റാണ്ടില്‍ മൗര്യചക്രവര്‍ത്തിയായ 
അശോകന്റെ കീഴില്‍ വരുന്നതിനു മുന്‍പ്നന്ദരാജവംശമാണ് കര്‍ണ്ണാടക ഭരിച്ചിരുന്നത്. പിന്നീട് സതവാഹനരാജാക്കന്മാര്‍ നാലു നൂറ്റാണ്ട് ഇവിടം ഭരിച്ചു. ഇതിനുശേഷം അധികാരത്തില്‍ വന്ന കഡംബ രാജവംശവും പടിഞ്ഞാറ് ഗംഗ രാജവംശവുമാണ് തദ്ദേശത്തുനിന്നുമുള്ള ആദ്യ രാജവംശങ്ങള്‍. മയൂരശര്‍മ്മന്‍ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം ബനവസിയായിരുന്നു; തലക്കാട് പടിഞ്ഞാറ് ഗംഗ രാജവംശത്തിന്റേതും. കന്നഡ ഭരണത്തിനായി ഉപയോഗിച്ച ആദ്യ ഭരണകൂടങ്ങളും ഇവതന്നെയായിരുന്നു.

പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ഡെക്കാന്‍ ഭരിച്ച ചാലൂക്യന്മാര്‍, രാഷ്ട്രകൂടന്മാര്‍ തുടങ്ങിയ പല രാജവംശങ്ങളും കര്‍ണ്ണാടക ഭരിച്ചു. 990-1210 എഡി വരെ കര്‍ണ്ണാടകയുടെ പല ഭാഗങ്ങളുംചോളരാജവംശത്തിനു 

കീഴിലായിരുന്നു. 1116ല്‍ വിഷ്ണുവര്‍ദ്ധന്‍റെ നേതൃത്വത്തിലുള്ളഹൊയ്സാലരാജവംശം 
ചോളന്മാരെ യുദ്ധത്തില്‍ തോല്പ്പിച്ച് 
അധികാര്ത്തില്‍ വന്നു. ഈ കാലയളവില്‍ 
കന്നഡ ഭാഷാ സാഹിത്യം പുരോഗമിക്കുകയും 
വേസര ശൈലിയിലുള്ള വാസ്തുകല 
പ്രചാരത്തിലാവുകയും ചെയ്തു. 
ഹൊയ്സാലരാജാക്കന്മാര്‍ ആന്ധ്രയുടേയും 
തമിഴ്നാടിന്റ്റെയും ഭാഗങ്ങള്‍ കൂടി ഭരിച്ചിരുന്നു. 14ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹരിഹരന്‍, ബുക്കാ രായന്‍ എന്നിവര്‍ ചേര്‍ന്ന് ഹോസപ്പട്ടണത്തില്‍ (പിന്നീട് വിജയനഗരം)വിജയനഗര രാജവംശം സ്ഥാപിച്ചു.

തളിക്കോട്ട യുദ്ധത്തില്‍ ഒരുകൂട്ടം ഇസ്ലാമികസുല്‍ത്താനേറ്റുകളുടെ മുന്നില്‍ വിജയനാഗരരാജാക്കന്മാര്‍ പരാജയപ്പെട്ടു. ബിജാപ്പൂര്‍ സുല്‍ത്താനേറ്റ് ഡക്കാന്റെ മൊത്തം ഭരണം 17ആം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ തോല്പ്ിക്കുന്നതുവരെ കയ്യാളി.

 ഇവരുടെ കാലത്താണ് പ്രശസ്തമായ
 ഗോല്‍ ഗുംബാസ് നിര്‍മ്മിക്കപ്പെട്ടത്. 
തുടര്‍ന്നുള്ള കാലഘട്ടത്തില്‍ 
ഉത്തരകര്‍ണ്ണാടകത്തിന്റെ ഭാഗങ്ങള്‍ 
നൈസാമും, ബ്രിട്ടീഷ് ഭരണകൂടവും ഭരിച്ചു. 
തെക്കന്‍ കര്‍ണ്ണാടകം മൈസൂര്‍ രാജവംശത്തിനു 
കീഴെയായിരുന്നു. ഹൈദരാലിയും
അദ്ദേഹത്തിന്‍  
 മകന്‍ ടിപ്പു സുല്‍ത്താനും ബ്രിട്ടീഷ് ആധിപത്യത്തിന് എതിരേ നാലു യുദ്ധങ്ങാള്‍ ചെയ്തു. ഒടുവില്‍ 1799ല് ടിപ്പുവിന്റെ മരണത്തോടെ മൈസൂറും ബ്രിട്ടീഷ് രാജിന് കീഴിലായി. ബ്രിട്ടീഷുകാര്‍ മൈസൂര്‍ രാജ്യം വൊഡെയാര്‍ രാജകുടുംബത്തെ തിരിച്ചേല്പ്പിച്ചു.

1830കളില്‍ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിന്ന് എതിരേ കര്‍ണ്ണാടകയുടെ പലഭാഗത്തും ലഹളകള്‍ ഉണ്ടായിട്ടുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബാഗല്‍ക്കോട്ട്, ദന്‍ഡേലി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങള്‍ നടന്നു. കര്‍ണ്ണാട് സദാശിവറാവു, എസ് നിജലിംഗപ്പ, കെംഗാള്‍ ഹനുമന്തയ്യ, നിട്ടൂര്‍ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വാതന്ത്രസമരവും ശക്തി പ്രാപിച്ചൂ.

സ്വാതന്ത്ര്യത്തീനു ശേഷം മൈസൂര്‍ രാജ്യം ഇന്ത്യയോട് ചേര്‍ന്നു. 1950ല് മൈസൂര്‍ സംസ്ഥാനംരൂപവത്കരിക്കപ്പെട്ടു. 1956ല്‍ കന്നഡയും കുടക് പ്രദേശങ്ങളും മൈസൂറില്‍ കൂട്ടിച്ചേര്‍ത്തു. 1973ല്‍ സംസ്ഥാനം കര്‍ണ്ണാടക എന്നു പുനര്‍നാമകരണം ചെയ്തു. 1990കളില്‍ കര്‍ണ്ണാടകസംസ്ഥാനം ഐടി മേഖലയിലെ വികസനത്തില്‍ മുന്നിലെത്തി.


ജില്ലകള്‍


കര്‍ണാടക 29 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു -
 ബാഗല്‍ക്കോട്ട്, ബാംഗ്ലൂര്‍ റൂറല്‍, ബാംഗ്ലൂര്‍ 
അര്‍ബന്‍, ബെല്‍ഗാം, 
ബെല്ലാരി, ബിദാര്‍, ബിജാപ്പൂര്‍, ചാമരാജനഗര്‍, 
ചിക്കബല്ലപൂര്‍, ചിക്കമഗ്ലൂര്‍, ചിത്രദുര്‍ഗ, 
ദക്ഷിണ കന്നഡ, ദാവണ്‍ഗരെ, ധാര്‍വാഡ്, 
ഗദഗ്,ഗുല്‍ബര്‍ഗ, ഹസ്സന്‍, ഹാവേരി, കൊടഗ്, 
കോലാര്‍, കൊപ്പാല്‍, മാണ്‍ഡ്യ, മൈസൂര്‍,
റായ്ചൂര്‍, രാമനഗര, ഷിമോഗ, തുംകൂര്‍, 
ഉത്തര കന്നഡ, 

ഉഡുപ്പി എന്നിവയാണ് കര്‍ണാടകയിലെ ജില്ലകള്‍. ജില്ലകളുടെ ഭരണാധികാരം ജില്ലാ കമ്മിഷണര്‍ക്ക് അല്ലെങ്കില്‍ ജില്ലാ മജിസ്റ്റ്റേട്ടിനാണ്. ഓരോ ജില്ലകളും സബ്-ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്. സബ്-ഡിവിഷനുകള്‍
 പഞ്ചായത്തുകളായും 
മുനിസിപ്പാലിറ്റികളായും 
തിരിച്ചിരിക്കുന്നു.


2001ലെ കാനേഷുമാരി പ്രകാരം കര്‍ണാടകയിലെ 6 
വലിയ നഗരങ്ങള്‍ ഇവയാണ് 
ബാംഗ്ലൂര്‍, ഹുബ്ലി-ധാര്‍വാഡ്, മൈസൂര്‍, 
ഗുല്‍ബര്‍ഗ, ബെല്‍ഗാം, മാംഗ്ലൂര്‍. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഏക നഗരം ബാംഗ്ലൂരാണ്. 
ബാംഗ്ലൂര്‍ അര്‍ബന്‍, ബെല്‍ഗാം, ഗുല്‍‌ബര്‍ഗ 
എന്നിവയാണ് ഏറ്റവും അധികം
 ജനസംഖ്യയുള്ള മൂന്ന് ജില്ലകള്‍. ഈ ജില്ലകളില്‍ മുപ്പതു ലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്നു.
 

No comments:

Post a Comment