Related Posts with Thumbnails

2010-04-18

1,399 രൂപയ്ക്ക് ഡ്യൂവല്‍ സിം


ഈ ഇന്ത്യന്‍ മൊബൈല്‍ കമ്പനികളെക്കൊണ്ടു തോറ്റു എന്നു പറയേണ്ട സ്ഥിതിയാണിപ്പോള്‍. ഓരോദിവസവും പുതിയ കമ്പനികള്‍ ഉദയം ചെയ്യുകയാണ്. അവരാകട്ടെ പുതുപുത്തന്‍ സൗകര്യങ്ങളുളള മോഡലുകള്‍ വിപണിയിലെത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കാര്‍ബണ്‍, മാക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളെക്കുറിച്ചായിരുന്നു ആദ്യം കേട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പത്തിലേറെ ഇന്ത്യന്‍ കമ്പനികളുണ്ട് രംഗത്ത്.

ചൈനയിലും തയ്‌വാനിലും കുടില്‍വ്യവസായമായി നിര്‍മിക്കുന്ന കൂതറ ഫോണുകള്‍ പാക്കറ്റിലാക്കി വില്‍ക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നതെന്ന് അസൂയാലുക്കള്‍ പറഞ്ഞുനടക്കുന്നുണ്ടാകാം. ഇതൊന്നും ജനങ്ങള്‍ കാര്യമാക്കുന്നില്ലെന്നതാണ് സത്യം. വന്‍വില മുടക്കി മള്‍ട്ടിനാഷണല്‍ ബ്രാന്‍ഡുകള്‍ വാങ്ങാതെ കൊച്ചുകമ്പനികളുടെ കിടിലന്‍ മോഡലുകള്‍ സ്വന്തമാക്കാനാണ് ഇപ്പോള്‍ ആളുകള്‍ക്ക് താത്പര്യം.

ലോ-എന്‍ഡ് സെഗ്‌മെന്റിലേക്ക് ഒരു തകര്‍പ്പന്‍ മോഡല്‍ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനികളില്‍െ നവാതിഥിയായ സെന്‍ മൊബൈല്‍. വെറും 1,399 രുപയ്ക്ക് ഡ്യുവല്‍സിം ഫോണ്‍ വിപണിയിലെത്തിച്ചുകൊണ്ട് കമ്പനി കൈയടിനേടിക്കഴിഞ്ഞു. ലോകത്ത് ഏറ്റവും വിലകുറഞ്ഞ ഡ്യൂവല്‍സിം ഫോണിതെന്നാണ് കമ്പനിയുടെ അവകാശവാദം. അതു ശരിയാകാനും സാധ്യതയുണ്ട്. പണ്ടു ചൈനയൂടെ ഡ്യുവല്‍സിംഫോണുകള്‍ക്കു േപാലും മൂവായിരം വില കൊടുക്കേണ്ടി വന്നിരുന്നുവെന്നോര്‍ക്കുക.

സെന്‍ മൊബൈല്‍ എക്‌സ് 380 എന്നു പേരിട്ടിരിക്കുന്ന ഈ ഫോണില്‍ രണ്ടു ജി.എസ്.എം. സിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ഡ്യുവല്‍ സിം മാത്രമല്ല എം.പി. ത്രി പ്ലെയര്‍, എഫ്.എം. േറഡിയോ, ലൗഡ് സ്​പീക്കറുകള്‍, 3.5 എം.എം. ഓഡിയോ ജാക്ക്, ടോര്‍ച്ച്, ഗെയിംസ്, മൊബൈല്‍ ട്രാക്കര്‍ എന്നീ സൗകര്യങ്ങളുമുണ്ട്്.

പാട്ടുകളും വീഡിയോകളും സൂക്ഷിക്കാനായി രണ്ട് ജി.ബി. കാര്‍ഡ് വരെ ഉള്‍ക്കൊള്ളിക്കാനുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ടും എക്‌സ് 380 യിലുണ്ട്. 128 ത 160 പിക്‌സല്‍സുള്ള 1.5 ഇഞ്ച് ഡിസ്‌പ്ലേയും 65 കെ കളര്‍ ഓപ്ഷന്‍സും ഉള്ളതിനാല്‍ ഫോണിന്റെ ഡിസ്‌പ്ലേ മോശമാകാനിടയില്ല.

ആയുസ്സ് കുറഞ്ഞ ബാറ്ററികളെയാണ് ഇന്ത്യന്‍ഫോണുകളുടെ പ്രധാന ന്യൂനതയായി എല്ലാവരും ചൂണ്ടിക്കാട്ടാറ്. നാലു മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാനും നാലു ദിവസം വരെ ഉപയോഗിക്കാനും കഴിവുള്ള ലിത്തിയണ്‍ ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സെന്‍ മൊബൈല്‍ കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. ഇതൊരു ബേസിക് മോഡലായതിനാല്‍ ബ്ലൂടൂത്ത് പോലുള്ള കണക്ടിവിറ്റി ഓപ്ഷനുകളൊന്നും ഇല്ല.

''കുറഞ്ഞ വിലയക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള ഫോണുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ മോഡല്‍ അവതരിപ്പിച്ചത്. ആദ്യഘട്ടമായി രാജ്യത്തെ ചെറുപട്ടണങ്ങളിലാണ് എക്‌സ് 380 ലഭിക്കുക. കാരണം അവിടത്തെ വിപണികളിലാണ് ഇപ്പോള്‍ വന്‍ വളര്‍ച്ച ദൃശ്യമാകുന്നത്''- സെന്‍ മൊബൈല്‍സ് എം.ഡി. ദീപേഷ് ഗുപ്ത പറയുന്നു.

www.mathrubhumi.com

No comments:

Post a Comment