Related Posts with Thumbnails

2010-04-19

നെല്ലിയാമ്പതി


ആമുഖം

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ നെന്മാറ ബ്ളോക്കിലാണ് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെല്ലിയാമ്പതി പഞ്ചായത്തിന് 576.54 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് മുകുന്ദപുരം താലൂക്കും, കിഴക്കുഭാഗത്ത് മുതലമട പഞ്ചായത്തും, വടക്കുഭാഗത്ത് നെന്‍മാറ, എലവഞ്ചരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വണ്ടാഴി, അയിലൂര്‍ പഞ്ചായത്തുകളുമാണ്. നെല്ലിയാമ്പതി ഒരു പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ്. സഞ്ചാരികളെ ആകര്‍ഷിച്ചു വരുന്ന ഹില്‍ടോപ്പ്, ചര്‍ച്ച്ഹില്‍, കാരപ്പാറ വെള്ളച്ചാട്ടം, കേശവന്‍പാറ, 
ഗുഹ, മാമ്പാറ, സീതാര്‍കുണ്ട്, സൈറ്റ്വ്യൂ പോയിന്റ്, കാരാസൂര്യ സൈറ്റ് പോയിന്റ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഈ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കണ്ണിന് കുളിര്‍മ്മയേകുന്നവയാണ്. തോട്ടംതൊഴിലാളികളും ആദിവാസി സമൂഹവും തമിഴ്നാട്ടില്‍ നിന്നും, ശ്രീലങ്കയില്‍ നിന്നും വന്നിട്ടുള്ള തൊഴിലാളികളും ഇടകലര്‍ന്നു വസിക്കുന്ന നെല്ലിയാമ്പതിയില്‍ വിവിധ ഭാഷ സംസാരിക്കുന്നവരും വിവിധ മതാചാരങ്ങളില്‍ വിശ്വസിക്കുന്നവരുമായ നാനാജാതിമതസ്ഥരുടെ സമ്മിശ്രസംസ്കാരമാണ് കണ്ടുവരുന്നത്. നെല്ലിയാമ്പതിയിലെ ആദിമനിവാസികള്‍ കാടര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. നെല്ലിക്കുളത്തുണ്ടായിരുന്ന തറ അഥവാ പൊതി എന്ന പദത്തില്‍ നിന്നാണ് നെല്ലിയാമ്പതി എന്ന വാക്ക് രൂപപ്പെട്ടത്. മുതലമട, നെന്‍മാറ, അയിലൂര്‍, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളുടെ കുറേ ഭാഗങ്ങള്‍ യോജിപ്പിച്ചുകൊണ്ടാണ് നെല്ലിയാമ്പതി പഞ്ചായത്ത് രൂപീകരിച്ചത്. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായതിനാല്‍ ഈ പ്രദേശം മലമ്പ്രദേശവും വനമേഖലയുമാണ്. കുന്നുകള്‍, താഴ്വരകള്‍, ഉയര്‍ന്ന സമതലങ്ങള്‍ എന്നിങ്ങനെ ഭൂപ്രകൃതിയെ തരം തിരിക്കാം. താഴ്വരകളിലൂടെ ചോലകളും അരുവികളും ഒഴുകുന്നുണ്ട്. 
മണലാറാണ് പ്രധാന പുഴ. ചന്ദ്രാമല തന്തിപ്പാടിയില്‍ നിന്ന് ഉല്‍ഭവിച്ച് കാരപ്പാറയിലൂടെയും ചാലക്കുടിയിലൂടെയും ഒഴുകുന്നു. പശ്ചിമഘട്ടത്തിന്റെ പര്‍വ്വതനിരകള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതും, സുഖകരമായ ശീതോഷ്ണകാലാവസ്ഥയാല്‍ അനുഗൃഹീതവുമായ പ്രദേശമാണിവിടം. നെല്ലിയാമ്പതി കേരളത്തിലെ ഊട്ടി എന്നാണറിയപ്പെടുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും ഉപജീവനമാര്‍ഗ്ഗം തേടി 1940-കളില്‍ താമസം ആരംഭിച്ച ജനങ്ങളില്‍ പാലക്കാടന്‍ ഭാഷാശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാഷാശൈലി തന്ന ആവിര്‍ഭവിച്ചിട്ടുണ്ട്.

ചരിത്രം

നെല്ലിയാമ്പതിയിലെ ആദിമനിവാസികള്‍ കാടര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. നെല്ലിക്കുളത്തുണ്ടായിരുന്ന തറ അഥവാ പൊതി എന്ന പദത്തില്‍ നിന്നാണ് നെല്ലിയാമ്പതി എന്ന വാക്ക് രൂപപ്പെട്ടത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും ഉപജീവനമാര്‍ഗ്ഗം തേടി 1940-കളില്‍ താമസം ആരംഭിച്ച ജനങ്ങളില്‍ പാലക്കാടന്‍ ഭാഷാശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാഷാശൈലി തന്ന ആവിര്‍ഭവിച്ചിട്ടുണ്ട്. വിവിധ സംസ്കാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന അനേകര്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ ഒരു പുതിയ സംസ്കാരവും ഭാഷാശൈലിയും ഉണ്ടാവും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ പഞ്ചായത്ത്. 1937-ലാണ് നെല്ലിയാമ്പതിയില്‍നിന്നും നെന്‍മാറയ്ക്കുള്ള പാത ഉണ്ടാക്കിയത്. ആദ്യകാലത്ത് കാളവണ്ടിക്ക് സഞ്ചരിക്കുവാനുള്ള റോഡ് അതേ രീതിയില്‍ 

വീതി കൂട്ടി ഗതാഗതയോഗ്യമാക്കിയതിനാലാണ് ഇന്നിവിടെ കാണുന്ന പ്രധാനപാത ഇത്രയും നീളം കൂടിയതും അനാവശ്യവളവുകളുള്ളതുമായ ഒരു യാത്രാമാര്‍ഗ്ഗമായിത്തീര്‍ന്നത്. ഈ റോഡ് ഉണ്ടാക്കുന്നതിനു മുന്‍പ് ഇവിടെനിന്ന് കൊല്ലങ്കോട്ട് പോകുവാന്‍ സീതാര്‍കുണ്ട് വഴി ഉണ്ടായിരുന്ന ഒരു കാല്‍നടപാതയെയാണ് നാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. ഈ കാല്‍നടപാത വഴിയായിരുന്നു അന്ന് ദൈനംദിന ജീവിതത്തിന് ആവശ്യമായിവരുന്ന എല്ലാ സാധനങ്ങളും തലച്ചുമടായി കൊല്ലങ്കോട് നിന്ന് കൊണ്ടുവന്നിരുന്നത്. ഇതിന് ഒരു താല്‍കാലിക വിരാമം ഉണ്ടായത്, നെന്‍മാറ-നെല്ലിയാമ്പതി റോഡ് വന്നതോടെയാണ്. അതിനുശേഷം എല്ലാ ആവശ്യസാധനങ്ങളും കാളവണ്ടിയില്‍ കൊണ്ടുവന്ന് തോട്ടം ഉടമകള്‍ തന്ന ജനങ്ങള്‍ക്ക് നല്‍കി ശമ്പളത്തില്‍ നിന്നും തുക പിടിച്ചിരുന്നു. ഇതുകൊണ്ട് അക്കാലത്ത് ആഹാരസാധനങ്ങള്‍ സുലഭമായിരുന്നു. എന്നാല്‍ ജോലിസമയത്തുള്ള അടിമത്തവ്യവസ്ഥ കാരണം ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് കഴിക്കുവാന്‍പോലും സമയം ഉണ്ടായിരുന്നില്ല. 1880-കളില്‍ തന്ന സീതാര്‍കുണ്ട്, ഊത്തുക്കുഴി, കോട്ടയങ്ങാടി എന്നീ സ്ഥലങ്ങളില്‍ കൃഷിയാരംഭിച്ചിരുന്നു എന്ന് സൂചനയുണ്ട്. അത്രയുംതന്ന പഴക്കമുള്ള ഒരു സ്ഥാപനമാണ് ഇവിടത്തെ പോസ്റ്റാഫീസ്. സീതാര്‍കുണ്ട്, ചന്ദ്രമല എന്നിവിടങ്ങളിലെ എല്‍.പി.സ്കൂളുകളും ആശുപത്രികളും 1943-ല്‍ ആണ് സ്ഥാപിതമായത്. ഈ കാലഘട്ടങ്ങളില്‍ 10 മാസം മഴയും ബാക്കി 2 മാസം മഴയില്ലാതെ അതിശൈത്യവും അനുഭവപ്പെട്ടിരുന്നതുകൊണ്ട് തോട്ടവിളകള്‍ക്ക് നല്ല വിളവ് ലഭിച്ചിരുന്നു. വാണ്‍ എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിലാണ് ഓറഞ്ച് ഫാം തുടങ്ങിയത്. ബ്രിട്ടീഷുകാരുടെ കൈവശമായിരുന്ന മുഴുവന്‍ തോട്ടങ്ങളിലും ചികിത്സ, പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൌകര്യം, ശുചിത്വം എന്നിവയില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. കങ്കാണി മേസ്തിരിമാരുടെ നിയന്ത്രണത്തിലായിരുന്നു മുഴുവന്‍ തൊഴിലാളികളും. ഇതുകൊണ്ടുതന്ന മേസ്തിരിമാരുടെ പീഡനം സഹിക്കാന്‍ കഴിയാതെ ജനങ്ങള്‍ കൂട്ടത്തോടെ രാത്രികാലങ്ങളില്‍ ഒളിച്ചോടിയിട്ടുണ്ട്. രാവിലെ 6 മണിക്ക് ഹാജരാവുകയും വൈകിട്ട് 6 മണിക്ക് ജോലിപിരിഞ്ഞ് മടങ്ങിയെത്തുകയും ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വസ്ത്രം കഴുകിയുണക്കാന്‍ പോലും സമയം നിഷേധിച്ചിരുന്നു. കുട്ടികള്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളും ജോലിക്ക് പോയിരിക്കണം എന്ന നിര്‍ബന്ധവ്യവസ്ഥ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി അനേകം തൊഴിലാളികള്‍ ശാരീരികപീഡനം അനുഭവിച്ചിരുന്നു. അക്കാലത്തുതന്ന നെന്‍മാറയില്‍നിന്ന് കാല്‍നടയായി തപാല്‍ ഉരുപ്പടികള്‍ നെല്ലിയാമ്പതിയിലേക്ക് കൊണ്ടുവന്നിരുന്നു. 1946-ആയപ്പോഴേക്കും ബ്രിട്ടീഷുകാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന തോട്ടങ്ങള്‍ 

സ്വകാര്യവ്യക്തികള്‍ക്ക് കൈമാറ്റം ചെയ്തുകൊണ്ടിരുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ സംഘടിക്കാനോ പോലും കഴിയാതിരുന്ന അന്നത്തെ ജനങ്ങള്‍ക്ക് ദേശീയസമരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തോട്ടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയ ശേഷവും മേല്‍പറഞ്ഞ അടിമത്തസമ്പ്രദായത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. 1951-ല്‍ ജില്ലയിലെ ഹില്‍ടോപ്പില്‍ ജോലിചെയ്തിരുന്ന കെ.ജെ.സേവ്യറിന് യാതൊരു കാരണവുമില്ലാതെ ജോലി നിഷേധിച്ച് പീഡിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിനെതിരെ ശബ്ദമുയര്‍ത്തികൊണ്ട് ജനങ്ങള്‍ സംഘടിച്ച് പ്ളാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആരംഭിച്ചു. ഇതിന്റെ പ്രവര്‍ത്തനം ശക്തമായി മുന്നാട്ടുവന്നതിന്റെ അടിസ്ഥാനത്തില്‍ നിലവിലുണ്ടായിരുന്ന അടിമത്തസമ്പ്രദായത്തിന് എതിരായി ജനശബ്ദം ഇളക്കിവിടാന്‍ കഴിഞ്ഞു. ഈ കാലഘട്ടത്തിലാണ് ആദ്യത്തെ ബസ് സര്‍വ്വീസ് ആരംഭിച്ചത്. അന്ന് എന്‍.എം.എസ് എന്നപേരില്‍ സര്‍വ്വീസ് നടത്തിയിരുന്ന ബസിന് കല്‍ക്കരിയായിരുന്നു ഇന്ധനം. 1954-ല്‍ ആദ്യത്തെ ഡീസല്‍ബസ് ഗതാഗതം തുടങ്ങി. ദിവസത്തില്‍ ഒരു തവണ മാത്രമേ സര്‍വ്വീസ് നടത്താന്‍ അക്കാലത്ത് സാധിക്കുമായിരുന്നുള്ളൂ. 1952-ല്‍ പുലയംപാറയില്‍ രാഘവന്‍നായരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ പുല്ലുമേഞ്ഞ കെട്ടിടത്തില്‍ വായനശാല ആരംഭിച്ചു. പോത്തുപാറ, പുലയംപാറ എന്നിവിടങ്ങളില്‍ ഞായറാഴ്ചതോറും ചന്ത പ്രവര്‍ത്തിച്ചിരുന്നു. 1964-ല്‍ രണ്ടാമത്തെ ബസ് ആയ ഗോമതി സര്‍വ്വീസ് ആരംഭിച്ചു. 1967-ല്‍ തൃശൂര്‍-നെല്ലിയാമ്പതി, പാലക്കാട്-നെല്ലിയാമ്പതി എന്നീ റൂട്ടുകളില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിച്ചു. നീളം കൂടിയ ബസ് ആയതിനാല്‍ ഇവരണ്ടും ഒരു തവണ മാത്രമേ നെല്ലയാമ്പതിയിലേക്ക് വന്നിട്ടുള്ളൂ. ആ വര്‍ഷം തന്നയാണ് എ.വി.ടി.കമ്പനിയുടെ ആവശ്യാര്‍ത്ഥം വിദ്യുച്ഛക്തി കൊണ്ടുവന്നത്. 1962 ജനുവരി ഒന്നിനാണ് നെല്ലിയാമ്പതി പഞ്ചായത്ത് രൂപീകൃതമായത്. ആദ്യകാലത്ത് പഞ്ചായത്ത് കാര്യാലയം പുലയംപാറയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1964-ലാണ് പാടഗിരിപ്പള്ളിയിലെ നൂറടിപ്പാലത്ത് യു.പി.സ്ക്കൂള്‍ തുടങ്ങുന്നത്. 1978-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1987-ല്‍ പോത്തുപാറയില്‍ ഒന്നാംക്ളാസ്സ് മുതല്‍ നാലാക്ളാസ്സ് വരെ തമിഴ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിത്യഹരിതവനം, മഴക്കാടുകള്‍, കണ്ടല്‍വനങ്ങള്‍ തുടങ്ങി വനവൈവിധ്യം കൊണ്ട് സമൃദ്ധമായിരുന്നു നെല്ലിയാമ്പതി. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുന്നതിന് മുന്‍പു തന്ന രൂപംകൊണ്ടിരുന്ന തോട്ടങ്ങളില്‍ 1947-ന് ശേഷം തികച്ചും അടിമത്തസമ്പ്രദായത്തിലായിരുന്നു ജോലിചെയ്യിപ്പിച്ചു വന്നിരുന്നത്. തൊഴിലവസരങ്ങള്‍ കങ്കാണി എന്നു വിളിക്കുന്ന ഒരു പറ്റം മേസ്തിരിമാരുടെ കുത്തകാവകാശമായിരുന്നു. ഇവര്‍ തൊഴിലാളികളെ ജോലിസ്ഥലത്തും താമസസ്ഥലത്തും അന്യായമായി പീഡിപ്പിച്ചുവന്നിരുന്നു. അഭിപ്രായസ്വാതന്ത്യ്രം തെല്ലും നല്‍കാതിരുന്ന ആ കാലത്ത് ഒരു വീട്ടില്‍ 6 കുടുംബങ്ങള്‍ വരെ താമസിച്ചിരുന്നു. മാനേജ്മെന്റും കങ്കാണിമാരും നിയമം കയ്യിലെടുത്ത് വാണിരുന്നു. ഈ സമയത്ത് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനോ വിമര്‍ശിക്കുവാനോ സംഘം ചേരുവാനോ സ്വാതന്ത്യ്രം നിഷേധിച്ചിരുന്നു. 1956-ല്‍ ഒരു താല്‍കാലിക റീഡിംഗ് റൂം പുലയമ്പാറയില്‍ സ്ഥാപിതമായി. പ്രസ്തുത റീഡിംഗ്റൂമാണ് പില്‍ക്കാലത്ത് പഞ്ചായത്ത് ലൈബ്രറിയായി മാറിയത്. മകരവിളക്ക് ദിവസം കൈകാട്ടി അയ്യപ്പന്‍ ക്ഷേത്രത്തില്‍ നടന്ന ഉത്സവമാണ് നെല്ലിയാമ്പതിയില്‍ ആദ്യമായി നടന്ന പ്രധാന ജനകീയോത്സവം. ഇവിടത്തെ ആദ്യകാലങ്ങളിലെ കായികവിനോദമായിരുന്നു വടംവലി. അതിനുശേഷമാണ് കബഡി, വോളിബോള്‍ തുടങ്ങിയ കളികള്‍ ആരംഭിച്ചത്.

1 comment:

  1. വളരെയധികം പുതിയ വിവരങ്ങള്‍ നില്‍കുന്ന പോസ്റ്റ്. നന്ദി.

    ReplyDelete