Related Posts with Thumbnails

2010-04-16

ടിന്റുമോന്‍ ആരാ മോന്‍...


"ഹലോ .ഹിന്ദി മാഷ്‌ ന്റെ വീടല്ലേ? അദ്ദേഹം ഉണ്ടോ?"
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക"ഇല്ല.അദ്ദേഹം ബൈക്കില്‍ നിന്നും വീണു കൈയും കാലും ഒടിഞ്ഞു ആസ്പത്രിയിലാനല്ലോ.ആരാ വിളിക്കുന്നത്‌?"
ഫോണ്‍ വയ്ക്കുന്ന ശബ്ദം
കുറെ കഴിഞ്ഞു വീണ്ടും "ഹലോ .ഹിന്ദി മാഷ്‌ ന്റെ വീടല്ലേ? അദ്ദേഹം ഉണ്ടോ?"
"ഇല്ല.അദ്ദേഹം ബൈക്കില്‍ നിന്നും വീണു കൈയും കാലും ഒടിഞ്ഞു ആസ്പത്രിയിലാനല്ലോ.ആരാ ?"
ഫോണ വയ്ക്കുന്ന ശബ്ദം
ആറേഴു വട്ടം ഇത് ആവര്‍ത്തിച്ചു.വീട്ടുകാരിയുടെ ക്ഷമ കെട്ടു
"നീ ആരാടാ ചെറുക്കാ.കുറെ നേരമായി വിളിക്കുന്നു.അപ്പോഴെല്ലാം ഞാന്‍ പറയുന്നു.മാഷ്‌ കയ്യും കാലും ഒടിഞ്ഞു ആസ്പത്രിയിലാണെന്ന്.എന്താ നിന്‍റെ ഉദ്ദേശം?"
"ആന്റീ ഇത് ഞാനാ ടിന്റുമോന്‍.ആന്റീടെ അങ്ങേരുണ്ടല്ലോ.എന്നും എന്നെ തല്ലും.അങ്ങേരു കയ്യും കാലും ഒടിഞ്ഞു കിടക്കുവാണെന്ന് എനിക്കറിയാം .എന്നാലും വീണ്ടും വീണ്ടും അത് കേള്‍ക്കുമ്പോള്‍ എന്താ ഒരു സുഖം !അത് കൊണ്ടാ വീണ്ടും വീണ്ടും വിളിക്കുന്നത്‌.എങ്ങനെ?ഒരുമാസമെങ്കിലും കിടക്കുവോ?"

No comments:

Post a Comment