Related Posts with Thumbnails

2010-04-13

നാടന്‍ മരുന്നുകള്‍





See full size image     തുമ്മലിന് 
പൂവാങ്കുറുന്നില
കരിംജീരകം 
എന്നിവയിട്ട് 
മൂപ്പിച്ചരിച്ച 
വെളിച്ചെണ്ണ തേച്ച് 
കുളിക്കുക.   രാസ്നാദിപൊടി 
തിരുമ്മുക.     ചുക്ക്കുരുമുളക്,
 തിപ്പല്ലിപൂശ്ക്കരമൂലം 
എന്നിവ പൊടിച്ച് 
കിടക്കുന്നതിനു മുമ്പ്കഴിക്കുക.
    ചുവന്നുള്ളി ചെറുതായി 
അരിഞ്ഞ് കല്‍‍ക്കണ്ടം കൂട്ടി
 സേവിക്കുന്നതും,  കുരുമുളകു 
പൊടിച്ചെടുത്തു തേനില്‍ചാലിച്ച് സേവിക്കുന്നതും  ചുമയ്ക്ക് 
ആശ്വാസം കിട്ടുന്നതിന് നല്ലതാണ്. 
      മുരിങ്ങാത്തൊലി ചതച്ച് 
നീരെടുത്ത് ചുക്ക്കുരുമുളക്
ജീരകം എന്നിവ പൊടിച്ചെടുക്കുകചീനച്ചട്ടിചൂടാകുമ്പോള്‍ അല്പം 
നറുനെയ്യ് ഒഴിച്ച് മുരിങ്ങാതൊലി
 നീരില്‍ മുകളില്‍ പറഞ്ഞ 
പൊടികലക്കി ഒഴിക്കുക.
തിളയ്ക്കുമ്പോള്‍ കോഴിമുട്ട
ഉപ്പ് ചേര്‍ത്ത് കഴിക്കുക.
     തുളസിയിലകുടങ്ങല്‍ 
സമൂലംകുരുമുളക്ചുക്ക്
ജീരകംമല്ലി ഇവ 
ചേര്‍ത്ത് കഷായം വെച്ച്ദിവസേന രണ്ടുനേരം കഴിക്കുന്നത് 
മഴക്കാലരോഗങ്ങള്‍ 
വരാതിരിക്കാന്‍ സഹായിക്കും.
    
     തുളസിനീരില്‍ സമം തേനും
 അല്പം ചെറുനാരങ്ങാനീരും 
ചേര്‍ത്ത് പലപ്രാവശ്യം 
കഴിക്കുന്നത് 
ആസ്തമാരോഗികള്‍ക്ക് നല്ലതാണ്.
     
     ചുക്ക്രാമച്ചംമുത്തങ്ങ
ചിറ്റാമൃത്ജീരകം ഇവ 
ചേര്‍ത്ത് കഷായം വെച്ച് 
കഴിച്ചാല്‍ പനിമാറുന്നതാണ്. 
     തെങ്ങിന്റെ തൊലി 
ഉണക്കിപ്പൊടിച്ച് എണ്ണ 
കാച്ചി തേച്ചാല്‍ വളംകടി 
ശമിക്കും.
     അയമോദകം വറുത്ത് 
പൊടിച്ച് മോരില്‍ ചേര്‍ത്ത് 
കഴിച്ചാല്‍ അജീര്‍ണം മാറും. 
     ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും 
സമം ഉള്ളിനീരും അല്പം തേനും
 ചേര്‍ത്ത് കഴിക്കുന്നത് പനി,  
ശ്വാസം മുട്ടല്‍തുടങ്ങിയവ 
ശമിപ്പിക്കും.

No comments:

Post a Comment