Related Posts with Thumbnails

2010-04-26

ബദാം




      ഇംഗ്ലീഷില്‍ ആല്‍മോണ്ട് (Almond) എന്നും ബദാമിനെ പറയും. റോസേസി (Rosaceae)  സസ്യകുലത്തില്‍ പെട്ടതാണ് ബദാം.  കയ്പുള്ളതും മധുരമുള്ളതുമായി രണ്ടുതരം ബദാമുണ്ട്.  മധുരമുള്ളത് മാത്രമാണ് ആഹാരമായി ഉപയോഗിക്കാറ്.   ബുദ്ധിക്ക് ഉണര്‍വ്വുണ്ടാകുന്നതിന് വളരെ വിശേഷമായ ഒന്നാണ് ബദാം.  ആരോഗ്യമുണ്ടാകുവാനും ശരീരപുഷ്ടിക്കും ഉപയുക്തമായ ഘടകങ്ങള്‍ അനവധി അടങ്ങിയിട്ടുള്ളതാണ് ബദാം.   പുറംതൈലി ദഹിക്കുകയില്ല.  അതിനാല്‍ ബദാം പരിപ്പ് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് അതിന്റെ ചുകപ്പ് നിറത്തിലുള്ള പുറംതൊലി നീക്കംചെയ്യേണ്ടതാണ്.  ബദാംപരിപ്പ് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.  പരിപ്പ് പൊടിച്ച് പ്രമേഹരോഗികള്‍ക്ക് ഗോതമ്പുപൊടിക്ക് പകരം പലഹാരങ്ങളുണ്ടാക്കുവാന്‍ ഉപയോഗിക്കാം.  സ്റ്റാര്‍ച്ചിന്റെ അംശം ഇതില്‍ വളരെ കുറവായിരിക്കും. തൊലികളഞ്ഞ ബദാംപരിപ്പ് പച്ചവെള്ളത്തിലോ മധുരനാരങ്ങാ നീരിലോ അരച്ച് കട്ടിയാക്കിയെടുത്തത് നെല്ലിക്കാ വലിപ്പത്തിലുള്ള ഗുളികയാക്കി ഓരോന്ന് വീതം 2നേരം കഴിച്ചാല്‍ ശ്വാസനാളസംബന്ധമായ രോഗങ്ങള്‍ക്കും ചുമയ്ക്കും നല്ലതാണ്.  ബദാമിന്റെ എണ്ണ ഓരോ ടീസ്പൂണ്‍ വീതം ഗര്‍ഭിണികള്‍ എട്ടാം മാസം മുതല്‍‍ രാവിലെ കഴിച്ചുകൊണ്ടിരുന്നാല്‍ സുഖപ്രസവം ഉണ്ടാകും.   ഉറങ്ങാന്‍ നേരത്ത് ബദാംപരിപ്പ് തിന്നാല്‍ നല്ല  ഉറക്കം കിട്ടാനും പ്രഭാതത്തില്‍ ശോധനയുണ്ടാകുവാനും  ക്ഷീണം തോന്നാതെ ഉണര്‍വ്വുണ്ടാകുന്നതിനും നല്ലതാണ്.

No comments:

Post a Comment