Related Posts with Thumbnails

2010-04-17

ഓള്‍ട്ടോ പുതുക്കുന്നു,




ഇന്ത്യയിലെ 
സാധാരണക്കാരന്റെ
 കാര്‍ എന്ന 
സ്വപ്‌നം പൂര്‍ണമാക്കാന്‍
 മാരുതി സുസുക്കി
 ഓള്‍ട്ടോയുടെ പുതിയ
 വേര്‍ഷന്‍ തയ്യാറാക്കുന്നു.
 പുതിയ 1 ലിറ്റര്‍ കെ 
സീരീസ് എന്‍ജിന്‍ 
ഘടിപ്പിച്ചായിരിക്കും 
പുതിയ ഓള്‍ട്ടോ 
ഇന്ത്യന്‍ നിരത്തുകളില്‍ 
ഓടുക. രണ്ടുലക്ഷം രൂപയില്‍ 
ഒതുങ്ങുന്നരീതിയില്‍ വിലയിലും 
ഗണ്യമായി കുറവുണ്ടാകുമെന്നാണ് സൂചനകള്‍.





എന്നാല്‍ വിലകുറയ്ക്കാനായി
ഓള്‍ട്ടോയില്‍ എന്തൊക്കെ '
കുറവുകളാണ്' വരുത്തുകയെന്ന്
 മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടില്ല.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍
പുതിയ ഓള്‍ട്ടോ വിപണിയില്‍
എത്തുമെന്ന് മാരുതി ചെയര്‍മാന്‍
 ആര്‍.സി. ഭാര്‍ഗവ മാധ്യമപ്രവര്‍ത്തകരോട്
പറഞ്ഞു. എന്തായാലും ഓള്‍ട്ടോയുടെ
 ജനപ്രിയഡിസൈനില്‍ മാറ്റം
വരുത്തില്ലെന്നാണ് സുചന.
 ഓരോമാസവും 20,000
 ഓള്‍ട്ടോയാണ് ഇപ്പോള്‍
നിരത്തിലെത്തുന്നത്.
നേരത്തെ മാരുതി 800 നായിരുന്നു
 ഈ സുവര്‍ണ പദവിയെങ്കിലും
ഓള്‍ട്ടോയുടെ വരവ് മാരുതി
 800നെയാണ് ഏറെ ബാധിച്ചത്.





2008-09 നെ അപേക്ഷിച്ച് 

2009-10 ല്‍ മാരുതി 800ന്റെ 
വില്‍പനയില്‍ 33.1 ശതമാനത്തിന്റെ 
ഇടിവാണ് രേഖപ്പെടുത്തിയത്. 
അതേ സമയത്ത് എ2 സെഗ്മന്റിലുള്ള
 ഓള്‍ട്ടോയുടെ വിപണി 23 ശതമാനത്തോളം
 ഉയരുകയും ചെയ്തു.

No comments:

Post a Comment