Related Posts with Thumbnails

2010-04-22

കളരിപ്പയറ്റ്


ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുകകളരിപ്പയറ്റ് ദക്ഷിണേന്ത്യയിലെ കായികാഭ്യാസ കലയാണ്. കേരളത്തിലുംതമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും കൂട്ടായ്മയാണ് കളരിപ്പയറ്റ് ലക്ഷ്യമാക്കുന്നത്. മതത്തിന്റെയും ആത്മീയതയുടെയും അംശങ്ങള്‍ കളരിപ്പയറ്റില്‍ ഇഴ പിരിഞ്ഞു കിടക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടു വരെ ചില പ്രത്യേക ജാതിക്കാര്‍ക്ക് മാത്രമാണ് ഈ കല അനുഷ്ഠിക്കാന്‍ അനുവാദം ഉണ്ടായിരുന്നത്. കരാട്ടെ തുടങ്ങിയ ചൈനീസ്-ജാപ്പനീസ് ആയോധനകലകള്‍ കളരിപ്പയറ്റില്‍ നിന്നും രൂപം കൊണ്ടതാണെന്ന് ഒരഭിപ്രായമുണ്ടെങ്കിലും അതിന് സര്‍വ്വ സമ്മതിയില്ല. മറ്റ് പരിശീലനരീതികള്‍ക്ക് വിപരീതമായി എല്ലാ മുറകളും എല്ലാ ശിഷ്യന്മാര്‍ക്കും ഗുരുക്കന്മാര്‍ പറഞ്ഞുകൊടുക്കാറില്ല. ശിഷ്യന്മാരുടെ ധാര്‍മികത, സല്‍സ്വഭാവം, നീതിബോധം, ക്ഷമ, ധൈര്യം, ദൈവഭക്തി, ഗുരുഭക്തി തുടങ്ങി പല ഗുണങ്ങളും നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമേ പ്രധാനപ്പെട്ട പല വിദ്യകളും ഗുരുക്കന്മാര്‍ പരിശീലിപ്പിക്കാറുള്ളു. കാരണം മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്കു പരിശീലനവും ആയുധവും കിട്ടിയാല്‍ സമൂഹത്തിന് ഗുണമാവില്ലെന്ന് ഉള്ള വിലയിരുത്തല്‍ തന്നെ. അഭ്യസിപ്പിക്കാനും യോഗ്യത നിശ്ചയിച്ചിരുന്നു.പരിശീലന സമയത്ത് സംഭവിക്കുന്ന അപകടങ്ങള്‍ പരിഹരിക്കാന്‍ കൂടിയുള്ള അറിവും പരിശീലനവും ലഭിച്ച ഒരാള്‍ മാത്രമേ പരിശീലകനാകാവൂ.വര്‍ഷങ്ങളുടെ തപസ്യയും,നിരന്തര പരിശീലനവും, അര്‍പ്പണബോധവും ആവശ്യമുള്ള ഒരു കലയാണ് കളരിപ്പയറ്റ്. ഗുരുവിന്റെ മരണശയ്യയിലും തന്റെ പ്രിയപ്പെട്ട ശിഷ്യന്മാര്‍ക്ക് ഉപദേശിക്കാന്‍ പലതും ഉണ്ടാവുമെണ് പറയപ്പെടുന്നു. പ്രത്യേക വിചാര വികാര ആചാ‍ര നിഷ്ടകള്‍ പാലിച്ച്, പ്രത്യേക കളരിത്തറയില്‍, പ്രത്യേക വേഷം ധരിച്ചാണ് കളരിപ്പയറ്റ് അഭ്യസിക്കാ‍റ്.വിദ്യ അഭ്യസിക്കാന്‍ പല വിഭാഗങ്ങള്‍ക്കും അനുവാദം ഇല്ലാതിരുന്നതുപോലെ കളരിപ്പയറ്റും അഭ്യസിക്കാ‍ന്‍ പല വിഭാ‍ഗങ്ങള്‍ക്കും അനുവാദം മുന്‍പുണ്ടായിരുന്നില്ല.

എന്ത് തന്നെയാണെങ്കിലും കളരിപ്പയറ്റ് നൂറ്റാണ്ടുകളുടെ പഴക്കം ചെന്ന ആയോധനകലയാണ്. 

No comments:

Post a Comment