Related Posts with Thumbnails

2010-04-09

കേരളത്തിലും എത്തി, ക്ലച്ചില്ലാത്ത ബൈക്ക്! കൊച്ചി, വെള്ളി,



ക്ലച്ച് ശരിക്ക് പിടിക്കാത്തതിനാല്‍ വഴിയില്‍ ബൈക്ക് നില്‍‌ക്കുകയുണ്ടായിട്ടുണ്ടോ? ക്ലച്ച് പിടിച്ച് കൈ വേദനിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടോ? ഇതാ, ഇതിനെല്ലാം പരിഹാരം. ഓട്ടോമാറ്റിക്കായി ക്ലച്ച് മാറുന്ന ആദ്യത്തെ ബൈക്ക് ഇന്ത്യയിലെത്തി. ടിവിഎസ്‌ മോട്ടോര്‍ കമ്പനിയുടെ 'ടിവിഎസ്‌ ജൈവ്‌' ആണ് ഇന്ത്യയിലെ ആദ്യ ഓട്ടോക്ലച്ച്‌ ബൈക്ക്‌. കേരളത്തിലും ഇത് വില്‍‌പനയ്ക്കെത്തിയിട്ടുണ്ട്.

ക്ലച്ച്‌ ലിവര്‍ ഇല്ലെന്നുള്ളതാണ്‌ ഇതിന്റെ പ്രത്യേകത. കൈ കൊണ്ട്‌ ഗിയര്‍ മാറ്റേണ്ട ആവശ്യമേ ഇല്ല. ഇരുചക്ര വാഹന ബാലന്‍സുള്ള ആര്‍ക്കും ടിവിഎസ്‌ ജൈവ്‌ യഥേഷ്ടം ഓടിക്കാന്‍ കഴിയും. ആന്റി-സ്റ്റാള്‍ സാങ്കേതിക വിദ്യയാണ്‌ ജൈവിന്റെ മറ്റൊരു പ്രത്യേകത. ഇതുമൂലം ഉയര്‍ന്ന ഗിയറിലും എന്‍ജിന്‍ ഓഫാവാതെ, കുറഞ്ഞ വേഗതയില്‍ സുഗമമായി ഓടിക്കാന്‍ കഴിയും. ക്ലച്ച്‌ ഉള്ള ഒരു മോട്ടോര്‍ സൈക്കിളിലും ഇത്‌ സാധ്യമല്ല.

ഡൗണ്‍വേഡ്‌ റോട്ടറി ഗിയര്‍ സിസ്റ്റം ടോപ്‌ ഗിയറില്‍ നിന്ന്‌ നേരിട്ട്‌ ന്യൂട്രലില്‍ എത്താന്‍ സഹായിക്കുന്നു. ഏതു ഗിയറിലും ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ കഴിയും. കൂടുതല്‍ സൗകര്യത്തിനായി ഇലക്ട്രിക്‌ സ്റ്റാര്‍ട്ടും ഉണ്ട്‌.

സീറ്റിന്റെ അടിയില്‍ സ്റ്റോറേജ്‌ സ്ഥലമുള്ള ഇന്ത്യയിലെ ആദ്യ മോട്ടോര്‍ സൈക്കിളും ടി.വി.എസ്‌ ജൈവ്‌ തന്നെ. കുടിവെള്ളകുപ്പിയോ വാഹനത്തിന്റെ രേഖകളോ കുടയോ സ്റ്റോറേജില്‍ സൂക്ഷിക്കാം. 41,735 രൂപയാണ്‌ എക്സ്‌ ഷോറൂം വില. നീല, ചുവപ്പ്‌, കറുപ്പ്‌ നിറങ്ങളില്‍ ലഭ്യമാണ്‌. കിലോമീറ്ററിന്‌ 58 മുതല്‍ 60 വരെ മൈലേജ് ലഭിക്കുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

അതിനൂതന ടി-മാറ്റിക്‌ സാങ്കേതികവിദ്യയും റോട്ടറി ഗിയര്‍ ടെക്നോളജിയും ചേര്‍ന്ന ഓട്ടോമാറ്റിക്‌ ക്ലച്ചോടുകൂടിയ ജൈവിന്റെ എന്‍ജിന്‍ 110 സി.സി ആണ്‌. 110 കിലോ ഗ്രാം മാത്രമാണ്‌ ജൈവിന്റെ ഭാരം. രണ്ടു ലിറ്റര്‍ റിസര്‍വോടുകൂടിയ ഇന്ധന ടാങ്കിന്റെ സംഭരണശേഷി 12 ലിറ്ററാണ്‌.

‘ക്ലച്ച് അലര്‍ജി’ ഉള്ളവര്‍ക്ക് ആനന്ദിക്കാന്‍ ഇനിയെന്ത് വേണം?!


No comments:

Post a Comment