ശിരോ രോഗികള്‍ക്കുള്ള ഭക്ഷണക്രമവും
ജീവിതക്രമവും ആയുര്‍വേദം
നിര്‍ദ്ദേശിക്കുന്നുണ്ട്. ആട്ടിന്‍മാംസം,
പഴകിയ ചെന്നല്ലരി, ചെറുപയര്‍,
പഴം, മുതിര, ഉഴുന്ന്, പഴകിയ നെയ്യ്,
ചൂടുപാല്‍, മുന്തിരി,നെല്ലിക്ക, പടവലങ്ങ,
മാതളപ്പഴം എന്നീ ഭക്ഷണങ്ങള്‍
ശിരോരോഗികള്‍ക്ക് ഉത്തമമാണ്. ദുഷിച്ച
ജലം,പകലുറക്കം, അമിത മാനസിക വിക്ഷോഭം,
വേഗധാരണം, പുളി, എരിവ്, ഉപ്പ് എന്നീ
രസങ്ങളടങ്ങിയ ഭക്ഷണങ്ങളുടെ
അമിതോപയോഗം എന്നിവ ശിരോ
രോഗികള്‍ക്ക് നിഷിദ്ധമാണ്.
ശിരസ്സിനെ സംബന്ധിക്കുന്ന
രോഗങ്ങള്‍ക്കുള്ള പ്രധാന ചികിത്സ നസ്യം
ആണ്. പ്രഭാതത്തിലാണ് നസ്യം ചെയ്യുന്നത്.
രോഗിയെ രോഗത്തിനനുസരിച്ചുള്ള എണ്ണ
പുരട്ടി വിയര്‍പ്പിക്കുകയാണ് ആദ്യം. എന്നിട്ട്
മൂക്കിലൂടെ ഔഷധപ്രയോഗം നടത്തുന്നു.
നസ്യം കൂടാതെ ശിരോവസ്തി, ശിരോധാര
തുടങ്ങിയ ചികിത്സാ ക്രമങ്ങളും നടത്താറുണ്ട്.
ആയുര്‍വേദം ആദ്യം ചെയ്യുക രോഗകാരണം
കണ്ടെത്തി അത് ഒഴിവാക്കുകയാണ്.
രോഗകാരണങ്ങള്‍ ഉപേക്ഷിച്ചിട്ടും
മാറാത്തവയ്ക്കാണ് ദോഷാനുസരേണ
ചികിത്സ നടത്തുന്നത്.
പറമ്പില്‍ കാലവര്‍ഷം
തുടങ്ങിയാല്‍
മുളച്ചുവരുന്ന
ചാമയിലയും
ഔഷധക്കൂട്ടുകളും
ഉപയോഗിച്ചുണ്ടാക്കുന്ന കഞ്ഞി
രോഗപ്രതിരോധ ഔഷധം കൂടിയാണ്.
പണ്ടുകാലങ്ങളിലുള്ളവര്‍ ഇത് ധാരാളമായി
ഉപയോഗിച്ചിരുന്നു.
വായുവിന്റെ പ്രധാനസ്ഥാനങ്ങളിലൊന്നാണ്
ചെവി. വായുവിന് ശമനമുണ്ടാകാന്‍ ചെവിയില്‍
എണ്ണ വീഴ്ത്തി ശീലിക്കേണ്ടതാണ്.
രോഗാവസ്ഥയില്‍ വൈദ്യ നിര്‍ദ്ദേശപ്രകാരവും
രോഗമില്ലാത്ത അവസ്ഥയില്‍ നിത്യേന
തേച്ചുകുളിക്കുമ്പോഴും ചെവിയില്‍ എണ്ണ
വീഴ്ത്തി ശീലിക്കാം. സഹിക്കാവുന്ന ചൂടോടെ
എണ്ണ ഓരോ ചെവിയിലും നിറക്കുകയും
10-15 മിനിറ്റ് അതേപടി വയ്ക്കുകയുമാണ്
വേണ്ടത്. പിന്നീട് ഒരു തിരികൊണ്ട്
തുടച്ച് എണ്ണ എടുത്തു കളയണം.
കര്‍ണ്ണരോഗങ്ങള്‍ അകറ്റാന്‍ ആയുര്‍വേദം
നിര്‍ദ്ദേശിക്കുന്ന മറ്റൊരു ചികിത്സാക്രമമാണ്
പുക കൊള്ളിക്കല്‍. കുരുമുളക് പൊടി
കനലില്‍ വിതറിയുണ്ടാകുന്ന പുക ഒരു
ചോര്‍പ്പിലൂടെയോ പേപ്പര്‍ കോട്ടിയുണ്ടാക്കിയ
കുഴലിലൂടെയോ ചെവിയിലെത്തിച്ചാല്‍
ചെവിവേദനയും ചെവിയിലെ
ദുര്‍ഗന്ധവും ശമിക്കും. ഗുല്‍ഗുലു,
കുന്തിരിക്കം, തുളസിയില തുടങ്ങിയവ
നെയ്യ് ചേര്‍ത്തോ,വേപ്പെണ്ണ ചേര്‍ത്തോ
പുകച്ചും ചെവിയില്‍ കൊള്ളിക്കാവുന്നതാണ്.
കേള്‍വിക്കുറവിനും ചെവിയിലെ മൂളല്‍
അകറ്റുന്നതിനും എള്ള്, ചെറുപയര്‍, കായം,
ഏലത്തരി ഇവ കടുകെണ്ണയില്‍ കുഴച്ചു
പുകയ്ക്കുന്ന ചികിത്സ ദിവസം 3-4 തവണ ചെയ്യണം.
പ്രസവശേഷമുള്ള ഭക്ഷണങ്ങള്‍ |
ഉള്ളിച്ചോര്‍ ചേരുവകള്‍. നെയ്യ്,
വെളിച്ചെണ്ണ, ചെറിയഉള്ളി, വെളുത്തുള്ളി,
മഞ്ഞള്‍പൊടി, ഉപ്പ്,ജീരകപൊടി,
കടുക് പൊടി, ഉലുവപ്പൊടി, ചോറ്. തയ്യാറാക്കുന്ന വിധം. വെളിച്ചെണ്ണയും നെയ്യും ചേര്‍ത്ത് വെളുത്തുള്ളി അരിഞ്ഞതുമിട്ട് നന്നായിമൂപ്പിക്കുക. അതില്‍ ചേരുവകളെല്ലാം കൂടി ചേര്‍ത്തിളക്കി ഉപയോഗിക്കുക. ഉലുവച്ചോര്‍ ചേരുവകള്‍ - ഉലുവ, ഉണങ്ങലരി, തേങ്ങ ചിരവിയത്, ഉള്ളി, വെളിച്ചെണ്ണ. തയ്യാറാക്കുന്ന വിധം - ഉലുവയും
ഉണങ്ങലരിയും തേങ്ങ ചിരവിയതും
ഒരു മണ്‍ചട്ടിയിലിട്ട് വേവിക്കുക. ശേഷം
വെളിച്ചെണ്ണയില്‍ ഉള്ളി മൂപ്പിച്ച് ഇളക്കി ഉപയോഗിക്കുക.
|
|
|
|
No comments:
Post a Comment