Related Posts with Thumbnails

2010-04-13

മൊബൈല്‍

മൊബൈലില്‍ ദിനം തോറും സവിശേഷതകള്‍ വര്‍ദ്ധിപ്പിക്കാന്‍ മൊബൈല്‍ കമ്പനികള്‍ ശ്രമം നടത്തുമ്പോള്‍ സേവനദാതാക്കളാവട്ടെ ആകര്‍ഷകമായ പ്ലാനുകള്‍ നിരത്തിയാവും ഉപയോക്താക്കളെ ആകര്‍ഷിക്കുക. ഇരുകൂട്ടരുടെയും ലക്‍ഷ്യം ഒന്നുതന്നെ- മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടുക. മൊബൈല്‍ ഉപയോഗിക്കുന്നത് സൌകര്യമുണ്ടാക്കുന്നു എങ്കിലും ആരോഗ്യപരമായി അത്ര നന്നല്ല എന്നാണ് ഓസ്ട്രേലിയന്‍ ബ്രയിന്‍ ട്യൂമര്‍ ശസ്ത്രക്രിയാ വിദഗ്ധനായ ചാര്‍ലി ടിയോ അഭിപ്രായപ്പെടുന്നത്.


മൊബൈല്‍ ഫോണ്‍ വികിരണങ്ങള്‍ അര്‍ബുദത്തിനു കാരണമാവുമെന്നാണ് ടിയോ മുന്നറിയിപ്പു നല്‍കുന്നത്. 

എന്നുവച്ച് മൊബൈല്‍ പാടേ ഉപേക്ഷിക്കണമെന്ന് ഓസ്ട്രേലിയന്‍ വിദഗ്ധന്‍ പറയുന്നില്ല. മൊബൈല്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ വൈദ്യുതകാന്തിക തരംഗങ്ങള്‍ ശരീരത്തിലേല്‍ക്കുന്നതിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ടിയോ അഭിപ്രായപ്പെടുന്നത്. അതായത്, മൊബൈല്‍ സ്പീക്കര്‍ ഫോണ്‍ മോഡില്‍ ആക്കുകയും വെളിയില്‍ ഇറങ്ങി നിന്ന് സംസാരിക്കുകയും ചെയ്താല്‍ ശരീരത്ത് പതിക്കുന്ന വികിരണങ്ങളുടെ തീവ്രത കുറയ്ക്കാനാവും. 

ലോകത്തെ പത്ത് പ്രധാന അര്‍ബുദങ്ങളില്‍ ഒന്നായി ബ്രയിന്‍ ട്യൂമറും മാറിയിരിക്കുന്നു, മാറിട അര്‍ബുദ കോശങ്ങള്‍ ആഴ്ചകളും എടുത്ത് ഇരട്ടിക്കുമ്പോള്‍ അതിലും വളരെ വേഗത്തിലാണ് ബ്രയിന്‍ ട്യൂമര്‍ കോശങ്ങള്‍ ഇരട്ടിക്കുന്നത്. വെറും 16 മണിക്കൂര്‍ കൊണ്ട് ഇത്തരം അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കും.

ചില ഹെയര്‍ ഡൈകള്‍, പ്രത്യേകിച്ച് ചുവന്ന നിറത്തിലുള്ളവ, അര്‍ബുദത്തിനു കാരണമായേക്കാമെന്നും വൈദ്യുത കാന്തിക വികിരണം ഉണ്ടാകാവുന്ന വസ്തുക്കള്‍ കിടക്കയുടെ അടിയില്‍ സൂക്ഷിക്കരുതെന്നും ടിയോ അഭിപ്രായപ്പെടുന്നു. എന്തായാലും ഇനിമുതല്‍ ഒരു കാര്യം ശ്രദ്ധിക്കൂ, മൊബൈലില്‍ സംസാരിക്കുമ്പോള്‍ ചെവിയോട് ചേര്‍ത്തു പിടിച്ചുള്ള സംസാരം പരമാവധി കുറയ്ക്കൂ

No comments:

Post a Comment