Related Posts with Thumbnails

2010-04-18

മാംസാഹാരത്തേക്കാള്‍ എന്തുകൊണ്ടും നല്ലത് പഴങ്ങളും പച്ചക്കറികളും


ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുകമാംസാഹാരത്തേക്കാള്‍ എന്തുകൊണ്ടും നല്ലത് പഴങ്ങളും പച്ചക്കറികളും കൊണ്ട് സമ്പന്നമായ ആഹാരരീതിയാണെന്ന് അറിയാത്തവരില്ല. എന്നാലും പലര്‍ക്കും മാംസാഹാരം തീര്‍ത്തും ഉപേക്ഷിച്ചുകളയാന്‍ കഴിയാറില്ല.

അല്‍പ്പമൊന്നു ബുദ്ധിമുട്ടിയാലും മാംസാഹാരം തീര്‍ത്തും ഉപേക്ഷിച്ചാല്‍ കൈവരുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നല്ലേ. കാന്‍സര്‍, ഹൃദ്രോഹം, പൊണ്ണത്തടി, പ്രമേഹം തുടങ്ങി രോഗങ്ങളിലെ മുമ്പന്മാരെയെല്ലാം തുരത്തിവിടാം.

ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ വിന്‍സ്റ്റണ്‍ ക്രെയ്ഗ്, ബാല്‍ട്ടിമോറിലെ വെജിറ്റേറിയന്‍ റിസോര്‍സ് ഗ്രൂപ്പിലെ ന്യൂട്രീഷന്‍ റീഡ് മാന്‍ഗിള്‍സ് എന്നിവരാണ് പച്ചക്കറി മഹാത്മ്യത്തെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയത്.

അമേരിക്കന്‍ ഡയറ്ററ്റിക് അസോസിയേഷന് വേണ്ടിയാണ് ഇവര്‍ പഠനം നടത്തിയത്. പച്ചക്കറിയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഭക്ഷണ രീതിയാണ് ആരോഗ്യകരമായി ഗുണം ചെയ്യുന്നത്. രക്തത്തിലെ കുറഞ്ഞ കൊളസ്‌ട്രോള്‍, നാരുകളുടെ സമ്പന്നത, രക്തസമ്മര്‍ദ്ദം കുറവ്, ദോഷകരമായ ടൈപ്പ് രണ്ട് പ്രമേഹത്തെ ചെറുക്കാനുള്ള കഴിവ് എന്നിവയെല്ലാം സസ്യഭുക്കാവുന്നതിലൂടെ നേടിയെടുക്കാം.

പച്ചക്കറികളില്‍ നാരുകളുടെ അളവ് കൂടുതലുള്ളതിനാല്‍ ഫാറ്റ്, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് ശരീരത്തില്‍ കുറഞ്ഞിരിക്കും. ഇതിന്റെ ഫലമായി ഹൃദ്രോഹം, പക്ഷാഘാതം എന്നിവമൂലമുണ്ടാകുന്ന അപകടങ്ങളും കുറയും.

മാത്രമല്ല വിറ്റാമിന്‍, ഇ, സി, പോട്ടാസ്യം, മഗ്നീഷ്യം, ഫഌവനോയ്ഡ്, എന്നിവയും പച്ചക്കറികളില്‍ നിന്നും ധാരാളമായി ലഭിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനുള്ള ഔഷധഗുണം പല പച്ചക്കറികളിലും പഴങ്ങളിലുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തക്കാളി, ബ്രൊക്കോളി പോലുള്ള പച്ചക്കറികള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്.

ഗര്‍ഭിണികളുടെ ആരോഗ്യത്തിനും പ്രസവശേഷം കുഞ്ഞിന്റെയും അമ്മയുടെയും പരിരക്ഷയ്ക്കുമെല്ലാം നല്ല പച്ചക്കറി ഡയറ്റ് തന്നെ മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്. മാംസവും, മാസംചേര്‍ത്തുണ്ടാക്കുന്ന മറ്റു വിഭവങ്ങളും വാരിവലിച്ചുകഴിച്ചുണ്ടാകുന്ന പൊണ്ണത്തടിയും പച്ചക്കറി ഡയറ്റിന്റെ മുന്നില്‍ തോറ്റന്പുമെന്ന് ഗവേഷകര്‍ ഉറപ്പു നല്‍കുന്നു.

No comments:

Post a Comment