Related Posts with Thumbnails

2010-02-28

മുഹമ്മദ് നബിയുടെ(صلى الله عليه وسلم‎) വാക്കുകള്‍




 *   സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. *   ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്. *   ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
 
*   അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
 *   നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
 *   
ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
 *   മതം ഗുണകാഷയാകുന്നു.
 *   മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
 *   കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
 *   വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
 *   വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
 *   
ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
 *   നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
 *   നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
 *   നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
 *   മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
 *   നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
 *   ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം..
 *   ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
 *   പരസ്പരം കരാറുകള്‍ പലിക്കണം.
 *   അതിഥികളെ ആദരിക്കണം.
 *   അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
 *   ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
 *  
 തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
 *   വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
 *   അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
 *   ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
 *   മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
 *
   നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്. *   ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
 *   നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം
 ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
 *  
 സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
 *   ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
 *   ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
 *   അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
 
*   സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്
.
 *   ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്.

ഒരു കപ്പല്‍ യാത്രക്കിടയില്‍ ഒരു അമേരിക്കക്കാരനും, ഒരു ജപ്പാന്‍കാരനും, ഒരു അറബിയും പിന്നെയൊരു മലയാളിയും പരസ്പരം പരിചയപ്പെടാന്‍ ഇടയായി.



സംസാരത്തിനിടയില്‍ അവര്‍ അവരവരുടെ നാടിനെ പൊക്കിപ്പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുപെട്ടെന്നു അമേരിക്കക്കാരന്‍ കുറേ ആയുധങള്‍ എടുത്ത് കടലിലിട്ടുഇതു കണ്ട് ബാക്കിയുള്ളവര്‍ ചോദിച്ചു: "നിങള്എന്താണീ ചെയ്തത്.. ആയുധങള്‍ കടലിലിടുകയോ?" അമേരിക്കക്കാരന്‍ വളരെ നിസ്സാരമായി മറുപടി നല്കി: "അതു സാരമില്ല.ഇതൊക്കെ ഞങളുടെ നാട്ടില്‍ ഇഷ്ട്ടം പോലെഉണ്ട്".
അമേരിക്കക്കാരന്‍ പൊങച്ചം കാണിച്ചതാണെന്നു ബാക്കിയുള്ളവര്ക്ക് മനസ്സിലായിജപ്പാന്‍ കാരനും വിട്ടുകൊടുത്തില്ലഅയാള്‍ കുറെ ഇലക്ട്രോണിക്സ് സാധനങള്‍ എടുത്ത് കടലിലിട്ടുഎന്നിട്ടു പറഞു: "ഇതൊക്കെ ഞങളുടെ നാട്ടില്‍ ഇഷ്ട്ടം പോലെ ഉണ്ട്".
മലയാളിയും വെറുതെ നിന്നില്ല
.കുറെ തേങ എടുത്ത് കടലിലിട്ടുഎന്നിട്ടു പറഞു: "ഇതൊക്കെ ഞങളുടെ നാട്ടില്ഇഷ്ട്ടം പോലെയുണ്ട്".
അറബി ആകെ കണ്ഫ്യുഷനായിഎല്ലാവരും പൊങച്ചം കാണിച്ചു കഴിഞു. ഇനി താന്‍ എന്തു കാണിക്കുംഅറബി ഒരു നിമിഷം ആലോചിച്ചുപെട്ടെന്നു അറബി മലയാളിയെ പൊക്കി കടലിലിട്ടു.
അമേരിക്കക്കാരനും ജപ്പാന്‍ കാരനും അറബിയെ തുറിച്ചു നോക്കി.
അറബി വളരെ കൂള്‍ ആയി പറഞു:
"സാരമില്ല.ഇതൊക്കെ ഞങളുടെ നാട്ടില്‍ ഒരുപാട്..ഒരുപാട്..ഒരുപാടുണ്ട്"

ഡിലീറ്റ് ചെയ്യാലോ പിന്നെന്താ?......


പ്ലീസ്, പ്ലീീസ്, പ്ലീീീീസ്...... ഒരു തവണ??പ്ലീീസ്
വേണ്ട
എന്തിനാന്നേ
പറ്റില്ല
പറ്റില്ല എന്ന് പറഞ്ഞാ പറ്റില്ലല്ലോ, എന്റെ പൊന്നല്ലേ
അയ്യോ, അത് വേണ്ട
നോക്ക് ഞാന്‍ എത്ര തവണ പ്ലീസ് പറഞ്ഞു, കഷ്ടമുണ്ട്ട്ടോ
അയ്യോ അതോണ്ടല്ല, എനിക്ക് ....
എന്തിനാ ഇപ്പോ അത് എടുക്കുന്നേ?
എനിക്ക് ഒന്ന് നോക്കാനാ, എനിക്ക് എപ്പോളും കണ്ടോണ്ടിരിക്കാലോ എന്റെ മോളൂസിനെ
വേണ്ട,വേറെ ആരെങ്കിലും കണ്ടാലോ
ഇല്ല, കണ്ടു കഴിഞ്ഞ് നമുക്ക് ഡിലീറ്റ് ചെയ്യാലോ പിന്നെന്താ?......


വല്ലതും മനസിലായോ? നാട്ടിലെ മൊബൈല്‍ ഫോണുകളില്‍ പാറി നടക്കുന്ന നാടന്‍ നീലത്തുണ്ടുകളില്‍ മിക്കവയുടെയും തുടക്കത്തില്‍ കേള്‍ക്കുന്ന സംഭാഷണമാണ് മുകളില്‍ വായിച്ചത്. ശാരീരികമായി ബന്ധപ്പെടുന്നത് കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന 90 ശതമാനം പുരുഷന്‍മാരെയും പങ്കാളികളായ സ്ത്രീകള്‍ നിരുല്‍സാഹപ്പെടുത്താറാണ് പതിവ്. പ്രിയപ്പെട്ടവന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മോഹമുണ്ടെങ്കിലും അതുണ്ടാക്കാനിടയുള്ള ഗുലുമാലുകള്‍ ഭയന്ന് അവര്‍ ആദ്യം നിസഹകരിക്കും. പുരുഷന്‍മാരല്ലേ പുള്ളികള്‍ അവര്‍ പാലേ തേനേ കണ്ണേ എന്നൊക്കെ വിളിച്ച് വീണ്ടും കെഞ്ചും. അലിഞ്ഞുപോകുന്ന മനസുള്ള സ്ത്രീകളില്‍ ചുരുക്കം ചിലര്‍ പിന്നെ എതിരൊന്നും പറയില്ല-എന്നാലും ഭൂരിഭാഗം പേരും പറ്റില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കും. എന്നും കണ്ടിരിക്കാനാണെന്നൊക്കെ പിന്നെയും സെന്റി ഇറക്കി നോക്കും, അതും ഫലിക്കാതാവുമ്പോഴാണ് ഡിലീറ്റ് ചെയ്തേക്കാം എന്ന് ഉറപ്പു കൊടുക്കുന്നത്. അതോടെ കാര്യങ്ങള്‍ വഴിമാറും.

സ്വകാര്യത ഉറപ്പാണെന്നും ഒന്നു രണ്ടു തവണ കണ്ടു കൊതി തീര്‍ന്ന ശേഷം പ്രിയ ഭര്‍ത്താവ്/കാമുകന്‍ /സഹപാഠി /സുഹൃത്ത് ഫയല്‍ ഡിലീറ്റ് ചെയ്തു കളയുമെന്നും വിശ്വസിച്ച് പാവം പെണ്‍കിടാങ്ങള്‍ വഴങ്ങിക്കൊടുക്കും. വേറെ ആരും കാണില്ലെന്നും കണ്ട ഉടന്‍ ഡിലീറ്റ് ചെയ്യുമെന്നും വിശ്വസിപ്പിച്ച് എടുത്ത കിടപ്പറ രംഗങ്ങളാണ് നമ്മുടെ നാട്ടിലെ മുക്കിലും മൂലകളിലും കവലകളിലും ക്ലാസ്മുറികളിലും കൈമാറി കൈമാറി നീങ്ങുന്നത്. അത്തരം ഉറപ്പുകളില്‍ വിശ്വസിച്ചതിന്റെ പേരില്‍ കണ്ണീര്‍ കുടിക്കുന്ന പതിനായിരക്കണക്കിന് സ്ത്രീകളാണ് നമ്മുടെ നാട്ടിലുള്ളത്. പ്രതികാരം വീട്ടാന്‍ വേണ്ടി ചില പുരുഷന്‍മാര്‍ ഇത്തരം ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം നാടുനീളെ പ്രചരിപ്പിക്കുന്നു. ചിലര്‍ അതീവ രഹസ്യമായി കൂട്ടുകാരെ മാത്രം കാണിക്കുന്നു, അവര്‍ അവരുടെ കൂട്ടുകാരെ മാത്രം കാണിക്കുന്നു അങ്ങിനെ കൈമാറി കൈമാറി നാടാകെ പാട്ടാകുന്നു.ഈയിടെ സംഭവിച്ച പല ആത്മഹത്യകളുടെയും കാരണം അതു തന്നെ.

എന്റെ പങ്കാളി വേറെ ആരെയും കാണിക്കില്ല അതു കൊണ്ട് എനിക്ക് കുഴപ്പമില്ല എന്ന് വിശ്വസിക്കുന്ന സ്ത്രീകളുണ്ട്, ഞാന്‍ തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞു ഇനി പ്രശ്നമില്ല എന്ന് സമാധാനിക്കുന്നവരുണ്ട്- അവരോട് കാലു പിടിച്ചു പറയുന്നു- പൊന്നുപെങ്ങളേ സംഭവിച്ചത് സംഭവിച്ചു ഇനി മേലില്‍ ഈ വൈകൃതത്തിന് കൂട്ടുനില്‍ക്കാതിരിക്കുക. നിങ്ങളുടെ ഭര്‍ത്താവിന്റെ ഫോണിന്/മെമ്മറി കാര്‍ഡിന് എന്തെങ്കിലും കേടുപാട് സംഭവിച്ചു എന്നു വെക്കുക, മൂപ്പര്‍ അത് നന്നാക്കാന്‍ കൊടുക്കുമോ? ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ അവിടെ നിന്ന് വീണ്ടും ജീവന്‍ വെക്കും. ഈയിടെ ഒരു യുവ സിനിമാതാരത്തിന്റെയും ഭാര്യയുടെയും രഹസ്യ നിമിഷങ്ങള്‍ ഇ മെയില്‍ ആയി പ്രചരിച്ചത് അങ്ങിനെയാണ്.ഫയല്‍ ഡിലീറ്റ് ചെയ്തതൊന്നും ഒരു വിഷയമല്ല ഫോണ്‍ റിപ്പയര്‍ ചെയ്യാനറിയുന്ന ഏത് കൊച്ചുകുട്ടിക്കും നിഷ്പ്രയാസം റിക്കവര്‍ ചെയ്യാന്‍ കഴിയും അതെല്ലാം.

ഇതുവരെ സംഭവിച്ചതെല്ലാം മറന്നേക്കുക, കഴിഞ്ഞ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമില്ല പക്ഷെ നിങ്ങളുടെ പങ്കാളി ഇനി അത്തരം ഒരു ആഗ്രഹം പറയുകയാണെങ്കില്‍ തീര്‍ത്തു പറയുക എനിക്ക് പറ്റില്ല എന്ന്. എല്ലാ ആപത്തുകളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും എല്ലാവരെയും സര്‍വശക്തനായ തമ്പുരാന്‍ കാത്തുരക്ഷിക്കട്ടെ


പ്രിയ സുഹൃത്തുക്കളെ,


ഈ ഗ്രൂപ്പിലുള്ള ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ ഒരു വൃദ്ധയുടെ നരക ജീവിതം ഇവിടെ പകര്‍ത്തട്ടെ.
8 മക്കളുള്ള (6-ആണും 2 പെണ്ണും) പ്രായമായ ഒരു അമ്മ. ഇപ്പോള്‍ അവര്‍ക്ക്‌ 85-90 വയസ്‌ ഉണ്ട്‌. ഭര്‍ത്താവ്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയി. 
മക്കളില്‍ 3 പേരെ പഠിപ്പിച്ച്‌ ഉദ്യോഗസ്ഥരാക്കി. എല്ലാവരേയും നല്ല രീതിയില്‍ വിവിഹവും കഴിപ്പിച്ചു. മൂത്ത മകന്‍ അയാള്‍ക്ക്‌ ഇഷ്ടപ്പെട്ട അന്യ മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ റജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇളയ മകന്‍ വിവാഹം കഴിച്ച്‌ ഭാര്യവീട്ടിലാണ്‌ താമസം.

ഉള്ള വസ്‌തു വകകള്‍ എല്ലാവര്‍ക്കും തുല്ല്യമായി വീതം വെപ്പും കഴിഞ്ഞു. ബാക്കി 15 സെന്റ്‌ വസ്‌തു അവര്‍ക്കു സ്വന്തമായിരുന്നു. ഈ അമ്മ കഠുത്ത പ്രമേഹ രോഗിയുമാണ്‌. ഇപ്പോള്‍ മൂത്ത മകന്റെ കൂടെയാണ്‌ താമസം. 6 മാസത്തിനു മുന്‍പ്‌ ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നു പറഞ്ഞ്‌ കൊണ്ടുപോയി ഉള്ള 15 സെന്റ്‌ വസ്‌തു മൂത്ത മകന്‍ സ്വന്തം പേരില്‍ എഴുതി വാങ്ങി. ഇതറിഞ്ഞ മറ്റു മക്കള്‍ ഇപ്പോള്‍ ഈ അമ്മയെ കാണാന്‍ വരുകയോ സഹായിക്കുകയോ ഇല്ല. ഇളയ മകള്‍ വല്ലപ്പോഴു വന്ന്‌ എന്തെങ്കിലും കെടുക്കും. എന്നാല്‍ അവര്‍ പോയിക്കഴിയുമ്പോള്‍ അവരു കൊണ്ടുവന്ന സാധനങ്ങളും പൈസയും മരുമകള്‍ കയ്‌ക്കലാക്കും. എന്നിട്ടുചോദിക്കും മരിക്കാന്‍ കിടക്കുന്ന നിങ്ങള്‍ക്കെന്തിനാ ഇതൊക്കെ എന്ന്‌.

വസ്‌തു എഴുതിക്കൊടുക്കുന്നതു വരെ സ്വന്തമായി അവരുടെ എല്ലാ കാര്യങ്ങളും ചെയ്യുമാരുന്ന അവര്‍ ഇപ്പോള്‍ അവശ ആയിരിക്കുന്നു. അവര്‍ പണി കഴിപ്പിച്ച വീട്ടില്‍ അവര്‍ അനാഥയായി കഴിയുന്നു. വീടിന്റെ പുറകുവശത്തുള്ള ഒരു ഇരുട്ടുമുറിയിലേക്ക്‌ അവരെ മാറ്റി. അവിടെ അവര്‍ മരണവും കാത്തു കഴിയുകയാണ്‌. നടു ഭാഗം പൊട്ടിപ്പൊളിഞ്ഞ കട്ടിലില്‍ മലമൂത്രത്തിന്റെ ഇടയിലാണ്‌ കിടക്കുന്നത്‌. ഭക്ഷണമോ വെള്ളമോ സമയാ സമയം കൊടുക്കുകയില്ല. മരുന്നു കൊടുക്കുന്നത്‌ നിര്‍ത്തി. പ്രമേഹം ഇപ്പോള്‍ വളരെ കൂടുതലാണ്‌. ദുര്‍ഗ്ഗന്ധം കാരണം ആ ഇരുട്ടുമുറിയിലേക്ക്‌ ആരും തിരഞ്ഞുനോക്കാറില്ല. ഇവര്‍ മരിച്ചു കഴിഞ്ഞാലെ എഴുതി വാങ്ങിയ വസ്‌തു മകന്‌ വില്‍ക്കാന്‍ പറ്റുകയുള്ളു. അതുകാരണമാണ്‌ ഭക്ഷണമോ മരുന്നോ നല്‍കാത്തത്‌.

പ്രായമായ ഈ അമ്മയെ എങ്ങനെ സഹായിക്കാന്‍ പറ്റും? മകന്‍ എഴുതിവാങ്ങിയ വസ്‌തു എങ്ങനെ തിരികെ വാങ്ങാന്‍ പറ്റും? ഇത്‌ തിരികെ വാങ്ങി വിറ്റിട്ട്‌ ഏതെങ്കിലും അനാഥാലയത്തിലോ വൃദ്ധ സദനത്തിലോ ഈ അമ്മയെ സംരക്ഷിക്കാന്‍ പറ്റുമോ?

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ എവിടെയാണ്‌ പരാതി കൊടുക്കേണ്ടത്‌?
ഇതിന്‌ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

2010-02-26

തൂക്കവും ആക്ര്തിയും ഇവിടെ ഒരു പ്രശ്നമേയല്ല




Fun & Info @ Keralites.net





Fun & Info @ Keralites.net





Fun & Info @ Keralites.net


കേരളം വൈമാക്‌സ് യുഗത്തിലേക്ക്‌



കൊച്ചിയുള്‍പ്പടെ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നൂതന വൈമാക്‌സ് സാങ്കേതം വഴിയുള്ള അതിവേഗ വയര്‍ലെസ്സ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ആണ് നാലാം തലമുറ (4G) ഇന്റര്‍നെറ്റ് സേവനമായ മൊബൈല്‍ വൈമാക്‌സുമായി രംഗത്തു വരുന്നത്. രാജ്യത്ത് ബി.എസ്.എന്‍.എല്‍. വൈമാക്‌സ് സേവനം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം 27 ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് എറണാകുളം താജ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വ്വഹിക്കും.
വേള്‍ഡ് വൈഡ് ഇന്റര്‍ഓപ്പറബിലിറ്റി ഫോര്‍ മൈക്രോവേവ് ആക്‌സസ് (WiMAX) എന്ന ഐ.പി. അധിഷ്ഠിത ഇന്റര്‍നെറ്റ് കണക്ഷനാണ് വൈമാക്‌സ്. ലഭ്യമായ വയര്‍ലെസ് കണക്ഷനുകളില്‍ ഏറ്റവും മികച്ചതും നവീനവുമായ സാങ്കേതികവിദ്യയാണിത്. വലിയ (20 MHz ബാന്‍ഡ്‌വിഡ്ത്ത്) സ്‌പെക്ട്രം ഉപയോഗപ്പെടുത്തുന്നതിനാല്‍ ഈ സാങ്കേതം നിലവിലുള്ള 3G (5 MHz) യെ അപേക്ഷിച്ച് മികവുറ്റതാണ്. സാങ്കേതികമായി 72 Mbps വരെ വേഗമുള്ള വയര്‍ലെസ്സ് കണക്ഷനുകള്‍ വൈമാക്‌സ് വഴി സാധ്യമാണ്.

കുറഞ്ഞ ചിലവില്‍ എപ്പോഴും കണക്ടഡ് ആയ അതിവേഗ ഇന്റര്‍നെറ്റ് ബന്ധമാണ് ഇതുവഴി യാഥാര്‍ത്ഥ്യമാവുക. നാലാം തലമുറ സാങ്കേതികവിദ്യ എന്ന നിലയില്‍ 3G യെ അപേക്ഷിച്ച് മൂന്നു മടങ്ങ് മികച്ച സേവനമാണ് വൈമാക്‌സില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. മൊബൈല്‍ വിനോദത്തിന് വലിയ സാധ്യതകളാണ് ഇത് മുന്നോട്ടു വെയക്കുന്നത്.

കേരളത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും തിരഞ്ഞെടുത്ത പട്ടണങ്ങളിലും വൈമാക്‌സ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് 900 ബേസിക് ട്രാന്‍സ്മിറ്റിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ബി.എസ്.എന്‍.എല്‍. ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 450 സ്‌റ്റേഷനുകള്‍ ഉടന്‍ നിലവില്‍ വരും. ഇതില്‍ ആദ്യത്തെ 25 സ്‌റ്റേഷനുകള്‍ ഉത്ഘാടന ദിവസം മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഈ മേഖലയില്‍ 100 കോടി രൂപയാണ് കേരളത്തില്‍ ബി.എസ്.എന്‍.എല്‍. മുതല്‍ മുടക്കുന്നത്.

കേരളത്തിനകത്ത് ഒതുങ്ങുന്ന റോമിങ് സൗകര്യമേ ഇപ്പോള്‍ ഉണ്ടാവൂ. 37Mbps വേഗം വരെ ഇവിടെ സാധ്യമാണെങ്കിലും തുടക്കത്തില്‍ കുറഞ്ഞത് 512 Kbps വേഗം ഉറപ്പാക്കുന്നതും 2Mbps വരെ വേഗം ലഭ്യമാക്കുന്നതുമായ രണ്ട് തരം കണക്ഷനുകള്‍ ഇവിടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ രണ്ട് തരം കണക്ഷനുകള്‍ 999 രൂപയുടെ ഹോം പ്ലാനും 1999 രൂപയുടെ ബിസിനസ് പ്ലാനും ആണ്. രണ്ടും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭ്യതയാണ് നല്‍കുക. ഹോം പ്ലാനിന് 5 എം.ബി. സ്ഥലമുള്ള 2 ഇമെയില്‍ വിലാസങ്ങളും ബിസിനസ് പ്ലാനിന് 5 ഇമെയില്‍ വിലാസങ്ങളും ലഭ്യമാക്കും. കണക്ഷനെടുക്കുമ്പോള്‍ ഒരു മാസത്തെ വാടക മുന്‍കൂറായി നല്‍കണം. ബിസിനസ് പ്ലാന് ഒരു സ്റ്റാറ്റിക് ഐ.പി. വിലാസം കൂടി ലഭിക്കും.

യു.എസ്.ബി., ഇന്‍ഡോര്‍ ടൈപ്പ് മോഡം, ഔട്ട്‌ഡോര്‍ ടൈപ്പ് മോഡം എന്നിങ്ങനെ ഉപഭോക്താവിന് മൂന്നുതരം അക്‌സസ് ഉപകരണങ്ങള്‍ ലഭ്യമാണ്. മോഡം വാടകയക്ക് എടുക്കാനുദ്ദേശിക്കുന്നവര്‍ യു.എസ്.ബി യ്ക്ക് 30 രൂപയും മോഡത്തിന് 40 രൂപയും പ്രതിമാസ വാടക നല്‍കിയാല്‍ മതി. ഇത് നിലവിലെ നിരക്കിനെ അപേക്ഷിച്ച് ലാഭകരമാണ്. മോഡം വിലയ്ക്ക് വാങ്ങുന്നവര്‍ യു.എസ്.ബി. യ്ക്ക് 2800 രൂപയും ഇന്‍ഡോര്‍ മോഡത്തിന് 4200 രൂപയും ഔട്ട്‌ഡോര്‍ മോഡത്തിന് 5000 രൂപയും നല്‍കണം.
കെട്ടിടങ്ങള്‍ നിറഞ്ഞ നഗരപ്രദേശങ്ങളില്‍ ബേസ് സ്‌റ്റേഷനുകളില്‍ നിന്നും രണ്ടര കിലോമീറ്റര്‍ പരിധിയിലും, തടസങ്ങള്‍ കുറഞ്ഞ മേഖലകളില്‍ 8 കിലോമീറ്റര്‍ വരെയും ഗ്രാമപ്രദേശങ്ങളില്‍ 15 കിലോമീറ്റര്‍ പരിധിയിലും വൈമാക്‌സ് സിഗ്‌നല്‍ ലഭ്യമാവുമെന്ന് ഇതുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു.

വൈമാക്‌സ് വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന് പ്രത്യേക ടെലിഫോണ്‍ കണക്ഷന്‍ ആവശ്യമില്ല. ഉയര്‍ന്ന വേഗമുള്ള ഫിക്‌സ്ഡ്, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കു പുറമെ, വോയ്‌സ് ഓവര്‍ ഐ.പി., മൊബൈല്‍ ടിവി, മൊബൈല്‍ വീഡിയോ, മൊബൈല്‍ ഗെയിമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, ടെലിമെഡിസിന്‍, മൊബൈല്‍ ജിയോലൊക്കേഷന്‍ ആപ്ലിക്കേഷനുകള്‍, വീഡിയോ / ഡാറ്റ അധിഷ്ഠിത സേവനങ്ങള്‍, വെര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്‌വര്‍ക്കുകള്‍, വിദൂര വിദ്യാഭ്യാസം, വെബ് 2 സര്‍വീസുകള്‍, ഓഡിയോ വീഡിയോ സ്ട്രീമിങ്, ഫിക്‌സ്ഡ് ടിവി ഓവര്‍ ഐ.പി. തുടങ്ങി എണ്ണമറ്റ സേവനങ്ങള്‍ വൈമാക്‌സ് വഴി ലഭ്യമാക്കാന്‍ കഴിയും.

യാഹൂ ഗ്രൂപ്പിലെ ലോകത്താകമാനമുള്ള കേരളീയരായ പ്രിയ പെണ്‍-കൂട്ടുകാരെ


സാധാരണ ഗര്‍ഭത്തെ സിസേറിയന്‍ ആക്കുന്ന -തലവേദനയെട്യൂമര്‍ ആക്കുന്ന വേണ്ടതിനും വേണ്ടാത്തതിനും,ചികില്‍സകളും വിലയേറിയ മരുന്നുകളും കുത്തിക്കുറിച്ചു ജീവന്‍ കൊണ്ട് പന്താടുന്ന,എല്ലാറ്റിന്നും സ്പെഷ്യലയിസ്ട് ഡോക്ടര്‍മാര്‍ തിങ്ങിനിറഞ്ഞസൂപ്പര്‍-ഹൈപര്‍ എന്നീ നാമങ്ങളില്‍ കൂണ്‍ കണക്കെ ഉയര്‍ന്നു വന്നു നഗരങ്ങളും,ഗ്രാമ-ഗ്രാമാന്തരങ്ങളും തീ നാളങ്ങളായി പടര്‍ന്നു വ്യാപകമായത് പോലെ തന്നെ,ലേഡീസ് സലൂണുകളും ഇന്ന് മുക്കിലും മൂലയിലും ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണല്ലോ?സാധാരണക്കാരികളായ പെണ്‍കുട്ടികള്‍ക്കിടയില്‍ ഇതിനു പ്രത്യേക
തല്‍പരതകള്‍ ഒന്നും ഏറെ കാണുകില്ലെങ്കിലും കയ്യില്‍ അല്‍പ്പം കാശുകാരാവുന്നതോടെ രൂപപ്പെടുന്ന പൊങ്ങച്ചത്തിന്‍റെ ഭാഗമായി ഞാന്‍ മറ്റുള്ളവരേക്കാള്‍ എല്ലാറ്റിലും ഉയര്‍ന്നു നില്‍ക്കണമെന്ന വ്യാമോഹം മനസ്സില്‍ ഉരുതിരിഞ്ഞു വരുന്നതോടെ രൂപപ്പെട്ടു വരുന്നതാണ് സൌന്നര്യ-വര്‍ദ്ധക ത്വരയും,അവളേക്കാള്‍ മൊന്‍ജുളളവളാ ഞാന്‍ എന്ന ബൂര്‍ഷ്വാ-തന്‍-പോരിമാ ചിന്താധാര, ഇത്തരം ഒരു മാനസികാവസ്ഥ ഉടലെടുക്കുന്നതോടെ എന്ത് ചെയ്തും എങ്ങിനെയും സൌന്നര്യവതിയായി തീരുക എന്ന പോരുളിനെ ആവോളം ചൂഷണോപാതിയാക്കി വഴിവക്കുകളില്‍ മീറ്ററുകള്‍ വെച്ച് സലൂണ്‍-സൗധങ്ങളും ഉയര്‍ന്നു പൊങ്ങി.തെരുവുകളില്‍ മറ്റുള്ളവരെ കാണിക്കുക എന്നതിനാണോ നിങ്ങളുടെ സൌന്നര്യം- അവരവരുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് കാണുവാന്‍ ഉള്ളതല്ലെ നിങ്ങളുടെ സൌന്നര്യം എന്ന വേദാന്ത-വാക്യങ്ങള്‍ക്കൊന്നും ഇവിടെ യാതൊരു പ്രസക്തിയുമില്ല,ഇത്രയും എഴുതാന്‍ കാരണം,ഇന്ന് ലഭ്യമാവുന്ന താല്‍ക്കാലിക-സൌന്നര്യതിന്നായുപയോഗിക്കപ്പെടുന്ന സലൂണുകളിലെ സൌന്നര്യ വസ്തുക്കളില്‍ മിക്കതിലും അടങ്ങിയിട്ടുള്ള ശക്തമേറിയ രാസ വസ്തുക്കള്‍ ഭാവിയില്‍ നിങ്ങളുടെ മുഖത്തെ-മുഖ-ഭാവങ്ങളെ ചുക്കിച്ചുളിച്ചു കളയുക തന്നെ ചെയ്യുമെന്ന വസ്തുത തീര്‍ത്തും മറക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ്-ചില സ്ത്രീകളില്‍ കാണാന്‍ വളരെയേറെ ഭംഗി കൊടുക്കുന്ന പൂച്ച-രോമ-മീശ പോലും പിഴുതെടുത്ത് കളയുന്ന അതുമല്ലെങ്കില്‍ ആ പൊടീ-മീശ കാരണം അപകര്‍ഷതാബോധത്താല്‍ തന്‍റെ ശരീര നിറം കണക്കെ ഞൊടിയിടയില്‍ രോമങ്ങളുടെ നിറം മാറ്റിയെടുക്കപ്പെടുന്ന രാസ-പൌടറുകള്‍തേച്ചുരക്കപ്പെട്ട പലരിലും, സുന്നരമാര്‍ന്ന ചുണ്ടുകള്‍ക്ക് മീതെ, മീശയുടെ സ്ഥലത്തു, പത്തു-നാല്‍പതു വയസ്സാവുമ്പോഴേക്കും പാണ്ട്-രൂപത്തില്‍ റിയാക് ഷന്‍ പാടുകള്‍ കാണാനിട വന്നിട്ടുണ്ട്.
കൊറിയക്കാരിയായ ഒരു താരം"ഹൊആന്‍ മെയ്‌ ഓക്ക്"തന്‍റെ സൌന്നര്യം കൂടുതലാക്കാന്‍-കോസ്മറ്റിക്-ലേസര്‍ -പ്ലാസ്റ്റിക് ഓപറാഷനു വിധേയമാക്കിയപ്പോള്‍ എങ്ങിനെയൊക്കെ അവളുടെ മുഖ-രൂപമാറ്റം അനുഭവപ്പെട്ടു എന്നത് ചിത്രങ്ങള്‍ വഴി ഉദാഹരണസഹിതം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാനാണ് ഞാനിവിടെ ഒരെളിയ ശ്രമം കൊണ്ടുദ്ദേശിക്കുന്നത്‌,ഒരു തെറ്റിന് പതിനന്‍ചോളം ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കാപ്പെട്ട അവരുടെ മുഖ-സൌന്നര്യം അവസാനം എങ്ങിനെ പര്യവസാനിച്ചു എന്നത് നിങ്ങളെ ഏറെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും-തീര്‍ച്ച....കാണുക ആ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍..
Fun & Info @ Keralites.net

Fun & Info @ Keralites.net

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

മനസ്സെങ്ങിനെ പ്രതികരിച്ചു

Fun & Info @ Keralites.net

സൌന്നര്യവര്‍ദ്ധക വസ്തുക്കള്‍ നിങ്ങള്‍ എത്ര തന്നെ ഉപയോഗിച്ചാലും ഒന്നോര്‍ക്കുക.രാവിലെ ഉറക്കമെഴുന്നേററ്യുടനെ കണ്ണാടിയില്‍ നിങ്ങള്‍ നോക്കുമ്പോള്‍ അപ്പോള്‍ കാണുന്നത് തന്നെയാണ് നിങ്ങളുടെ യദാര്‍ത്ഥ സൌന്നര്യം-

തനതായ സൌന്നര്യം-
പ്രക്ര്‍ദത്തമേറിയ സൌന്നര്യം
Fun & Info @ Keralites.net
ഇനി നിങ്ങള്‍ തീരുമാനിക്കു സൌന്നര്യ-വര്‍ദ്ധക-വാഗ്ദത്ത സലൂണുകളെയും സര്‍ജ്ജറികളെയും ആശ്രയിക്കണോ വേണ്ടയോ എന്ന്? 

Fun & Info @ Keralites.net

2010-02-25

‘എനര്‍ജി ഡ്രിങ്ക്’? വേണ്ടെന്ന് പറയൂ

കളിയിലും ജീവിതത്തിലും എന്ന് മാത്രമല്ല ചിന്തയില്‍ പോലും ഉണര്‍വ് വാരിവിതറുന്ന പാനീയമായിട്ടാണ് ‘എനര്‍ജി ഡ്രിങ്കു’കളെ പരസ്യങ്ങള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. യുവജനത തങ്ങളുടെ ഡ്രിങ്ക് ജീവിത ശൈലിയാക്കണമെന്ന് പോലും ചില പരസ്യങ്ങള്‍ ആവശ്യപ്പെടുന്നു. കുട്ടികളും കൌമാരക്കാരും യുവതീയുവാക്കളും അടങ്ങുന്ന വലിയൊരു സമൂഹം ഇന്ന് ഈ ഊര്‍ജ്ജ പാനീയങ്ങളുടെ സ്ഥിരം ഉപയോക്താക്കളുമാണ്.

എന്നാല്‍, എനര്‍ജി ഡ്രിങ്കുകള്‍ക്ക് പരസ്യങ്ങളില്‍ പറയുന്നത്ര ഗുണമുണ്ടോ? ഇല്ല എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അതായത്, ഒരൊറ്റ എനര്‍ജി ഡ്രിങ്ക് കഴിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം തകിടം‌ മറിഞ്ഞേക്കാമെന്ന് ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

സാധാരണ എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദം ഉയരുകയും രക്തപ്രവാഹം മന്ദഗതിയിലാവുകയും രക്ത ധമനികളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുമെന്നാണ് പഠനം നടത്തിയവര്‍ കണ്ടെത്തിയിരിക്കുന്നത്. അഡലൈഡ് സര്‍വകലാശാല, റോയല്‍ അഡലൈഡ് ആശുപത്രി, കാര്‍ഡിയോ വാസ്കുലര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

ആരോഗ്യമുള്ളവരില്‍ പോലും എനര്‍ജി ഡ്രിങ്കുകള്‍ ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് പഠന സംഘത്തെ നയിച്ച ഡോ. സ്കോട്ട് വില്ലോബി മുന്നറിയിപ്പ് നല്‍കുന്നത്. പഠനം അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്തായാലും പഠനം പുറത്ത് വന്നത് ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ ജാഗരൂകരാക്കിയിരിക്കുകയാണ്. തുടര്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഫലം പുറത്ത് വരുന്നത് വരെ ദിവസം ഒരു എനര്‍ജി ഡ്രിങ്ക് എന്ന നിലയില്‍ ഇത്തരം പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്ന് ഓസ്ട്രേലിയ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എത്രയും പ്രിയപ്പെട്ട ട്ടുട്ടുമോള്‍ക്ക് ,




എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല , എന്നാലും തുടങ്ങിയല്ലേ പറ്റൂ , കാരണം തുടങ്ങിയാലല്ലേ അവസാനിപ്പിക്കാന്‍ പറ്റൂ . നിന്നെ ആദ്യമായി കണ്ട ദിവസം നാന്‍ ഇന്നും ഓര്‍ക്കുന്നു , നമ്മുടെ സ്കൂളായ ദാക്ഷായണിയമ്മാ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഏഴാം ബ്ലോക്കിലെ മൂന്നാമത്തെ ക്ലാസ് റൂമായ എല്‍.കെ.ജി .(ബി) യിലെ ആദ്യ ദിവസം , സമയം ഏതാണ്ട് ഒമ്പത് , ഒമ്പതര , ഒമ്പതേമുക്കാല് , .. പതിനൊന്നരയായിക്കാണും , ക്ലാസിലുള്ള കള്‍ച്ചര്‍ലെസ്സ് നോട്ടി ബോയ്സ് ആന്‍ഡ്‌ ഗേള്‍സിന്‍റെ തൊണ്ട കീറിയുള്ള കാറിച്ചയൊഴിച്ചാല്‍ സൂചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദത . കാണാന്‍ കൊള്ളാവുന്ന ഒരു കിളി പോലും ഇല്ലല്ലോ എന്നോര്‍ത്ത് , എന്നെ ഈ നശിച്ച സ്കൂളില്‍ കൊണ്ട് ചേര്‍ത്ത ഡാഡിക്ക് കൊട്ടേഷന്‍ ഇടാനുള്ള പൈസ ഒപ്പിക്കുന്നതിനെക്കുറിച്ച് പ്ലാന്‍ ചെയ്തോണ്ടിരുന്ന ടൈമിലാണ് നിന്‍റെ എന്‍ട്രി . തവളപ്പച്ച കളര്‍ ഫ്രോക്കും അതിന് യോജിച്ച ഫ്ലൂറസന്‍റ് മഞ്ഞ സോക്സും ബാറ്റ ഷൂസും പിന്നെ ബേബി ശാലിനീടെ പോലെ തലേല്‍ ചട്ടി കമഴ്ത്തി വച്ച ഹെയര്‍ സ്റ്റൈലും , എല്ലാം എന്നെ വല്ലാതാകര്‍ശിച്ചു .

നീ എന്‍റെ തൊട്ടടുത്ത ചെയറില്‍ തന്നെ വന്നിരുന്നപ്പോള്‍ നാന്‍ ഒരുപാട് സന്തോഷിച്ചു , പക്ഷേ നിന്‍റപ്പര്‍ത്തെ ചെയറില്‍ ' ഇനിച്ചെന്‍റെ ഡാഡീനെ കാണണംന്ന് ' വലിയവായില്‍ കാറിക്കോണ്ടിരുന്ന തടിയന്‍ ജെബിമോന്‍ വര്‍ഗീസ്‌ നിന്നെ കണ്ടതും ' ഡാഡിയോ ? എനിക്കോ ? സോറി , നാന്‍ ആ ടൈപ്പല്ലാ ' എന്ന രീതിയില്‍ കരച്ചിലും നിര്‍ത്തി നിന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് കണ്ടപ്പോള്‍ എന്‍റെ ഡാഡിക്കിടാന്‍ വച്ചിരുന്ന കൊട്ടേഷന്‍ ജെബിമോന്‍ വര്‍ഗീസിന് ഡൈവേര്‍ട്ട് ചെയ്തു വിടാന്‍ നാന്‍ തീരുമാനിച്ചു . അവന്‍റെ കയ്യില്‍ ഡബ്ബര്‍ വച്ച പെന്‍സില്‍ ആണെങ്കില്‍ എന്‍റെ കയ്യില്‍ സെല്ലോ പിന്‍പോയിന്‍റ് പേനയാ . ആ നാന്‍ നോക്കുന്ന പെണ്ണിനെത്തന്നെ അവനും നോക്കിയാല്‍ നാന്‍ എങ്ങനെ സഹിക്കും ? അതെല്ലാം പോട്ടെന്ന് വെക്കാം , നിന്നെ കണ്ട ഒടനേ ആ അലവലാതി അവന്‍റെ ബാഗിന്‍റെ ഏതോ മൂലേല് ഒളിപ്പിച്ച് വച്ചിരുന്ന കിറ്റ്‌ കാറ്റ് എടുത്ത് പകുതി തിന്നിട്ട് ബാക്കി പകുതി നിനക്ക് തരുന്നത് കണ്ടപ്പോള്‍ എനിക്കവനെ കൊല്ലാനുള്ള ദേഷ്യം തോന്നി . ബട്ട്‌ ,.. എന്നെ ഞെട്ടിച്ചു കൊണ്ട് യാതൊരു ഉളുപ്പും കൂടാതെ ആ വൃത്തികെട്ട തടിയന്‍റെ കയ്യീന്ന് കിറ്റ്‌ കാറ്റ് വാങ്ങി നീ മുണുങ്ങിയ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ദുഖത്തിന്‍റെ ഒരായിരം ലഡ്ഡുക്കള്‍ പൊട്ടി . കിറ്റ്‌ കാറ്റ് കമ്പനിയെ മനസ്സാ വെറുത്ത നിമിഷങ്ങള്‍ . ഒപ്പം കയ്യിലുണ്ടായിരുന്ന മില്‍ക്കിബാര്‍ തിന്ന് തീര്‍ത്തതില്‍ കുറ്റബോധവും തോന്നി . നീ കുറച്ചു കൂടി നേരത്തെ വന്നിരുന്നെങ്കില്‍ ഒരു പക്ഷേ ജെബിമോന്‍റെ കിറ്റ്‌ കാറ്റിന് പകരം എന്‍റെ മില്‍ക്കി ബാറിന്‍റെ രുചിയറിഞ്ഞിരുന്നേനെ . ഹൌവെവര്‍ , പിറ്റേ ദിവസം നിനക്കുള്ള മില്‍ക്കി ബാര്‍ വാങ്ങിയിട്ടേ നാന്‍ സ്കൂളിന്‍റെ പടി കടക്കൂ എന്ന് മനസ്സില്‍ പ്രോമിസ് എടുത്തു . അന്നത്തെ ദിവസം നീ എന്നെ മൈന്‍ഡ് ചെയ്തില്ല . ഒരു ചെറിയ കഷ്ണം കിറ്റ്‌ കാറ്റ് കിട്ടിയപ്പോള്‍ സുന്ദരനായ എന്നെ വകവെക്കാതെ നീ ആ പരട്ട തടിയന്‍ ജെബിമോന്‍റെ സൈഡായി . സോ ക്രുവല്‍ ഓഫ് യൂ ട്ടുട്ടൂ ...

പിറ്റേന്ന് , നിന്‍റെ വരവും കാത്ത് നാനിരുന്നു ,ഒരു മില്‍ക്കി ബാറും ഒരു കിറ്റ്‌ കാറ്റും എന്‍റെ കയ്യിലുണ്ടായിരുന്നു , നിനക്കേതാണ് കൂടുതല്‍ ഇഷ്ടം എന്നറിയില്ലായിരുന്നല്ലോ അന്ന് . പക്ഷേ അന്ന് ഉച്ചയായിട്ടും നിന്നെ കാണാഞ്ഞപ്പോള്‍ നാന്‍ കരുതി നീ അന്ന് ലീവായിരിക്കും എന്ന് . അതോണ്ട് മാത്രമാണ് കയ്യിലുണ്ടായിരുന്ന മുട്ടായി രണ്ടും നാന്‍ തിന്നത് . പക്ഷേ നീ പിന്നേം എന്നെ തേയ്ച്ച്. ഉച്ചക്ക് ശേഷം നിന്‍റെ ഡാഡിയുടെ കൂടെ നീ ക്ലാസില്‍ വന്നു കേറിയത് കണ്ടപ്പോള്‍ പല്ലിന്‍റെ എടേലിരുന്ന കിറ്റ്‌ കാറ്റ് വരെ അലിഞ്ഞു പോയി . അതിനും മാത്രം കണ്ണീരാ നാന്‍ അന്ന് കുടിച്ചു തീര്‍ത്തത് , അറിയോ നിനക്ക് ? അന്ന് ജെബിമോന്‍ വര്‍ഗീസ്‌ മുട്ടായി കൊണ്ട് വരാതിരുന്നത് അവന്‍റെ ഭാഗ്യം , എങ്ങാനും കൊണ്ട് വന്നിരുന്നേല്‍ അവനെ നാന്‍ ചവുട്ടിപ്പീത്തിയേനെ . എന്തായാലും അടുത്ത ദിവസം നിയ്ക്കുള്ള ചോക്ലേറ്റ് തന്നിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് നാന്‍ ഉറപ്പിച്ചു.സൂസി ടീച്ചര്‍ക്ക് കൊടുക്കാനാണെന്നും പറഞ്ഞ് ഡാഡിയെ കൊണ്ട് മില്‍ക്കി ബാറും കിറ്റ്‌ കാറ്റും വാങ്ങിപ്പിച്ചു , അപ്പൊ അതിന്‍റെ കൂടെ ഒരു ഡയറി മില്‍ക്കൂടി വാങ്ങി തന്നിട്ട് ഡാഡി പറയുവാ , ഇത് മോന്‍ സൂസി ടീച്ചര്‍ക്ക് മോന്‍റെ ഡാഡി തന്നതാണെന്നും പറഞ്ഞ് കൊടുക്കണംന്ന് , ' വാട്ട് എ സ്വീറ്റ് ഡാഡി ' !! അങ്ങനെ മൂന്നാം നാള്‍ മൊത്തം മൂന്നു ചോക്ലേറ്റുമായി നിനക്ക് വേണ്ടി നാന്‍ കാത്തിരുന്നു , എന്‍റെ പ്രതീക്ഷകള്‍ക്ക് ചിറകു വിരിച്ചു കൊണ്ട് നീ അന്ന് നേരത്തെ തന്നെ വന്നു . നാന്‍ പെട്ടെന്ന് തന്നെ കൈവശമുണ്ടായിരുന്ന മൂന്ന് ചോക്ലേറ്റും എടുത്ത് എന്‍റെ ടേബിളിന്‍റെ മോളില്‍ വച്ചു . അന്ന് നീ എന്നെ നോക്കി ഇളിച്ച ഇളി , ന്‍റെ ചെല്ലക്കിളീ .. അത് ജമ്മത്ത് മറക്കാന്‍ പറ്റൂല്ല !! പാവം ജെബിമോന്‍ വര്‍ഗീസ്‌ , അണ്ടി പോയ പട്ടിയെ പോലെ നിറകണ്ണുകളോടെ നിന്നെ നോക്കിയിരിപ്പുണ്ടായിരുന്നു . ചോക്ലേറ്റില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന കാരണം നീയത് കണ്ടില്ലെങ്കിലും , ലവനെ തോല്പ്പിച്ചതോര്‍ത്ത് വിജയശ്രീ ജയലളിതയായി .. സോറി ... വിജയശ്രീലാളിതനായി നാന്‍ അവനെ നോക്കി കൊഞ്ഞനം കാണിച്ചു . ഏതെങ്കിലും ഒരെണ്ണം എടുക്കും എന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് മൂന്ന് ചോക്ലേറ്റും നീ കൈക്കലാക്കിയപ്പോള്‍ ഒരെണ്ണം ഒളിപ്പിക്കാന്‍ മറന്നു പോയതോര്‍ത്ത് നാന്‍ കുറ്റബോധനായി . ചോക്ലേറ്റ് നുണയുന്നതിനിടയില്‍ ഒഴുകിയിറങ്ങിയ മൂക്കള നാവു കൊണ്ട് തുടച്ച് നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ നിനക്ക് മാന്നേഴ്സ് പഠിപ്പിച്ചു തരാത്ത തനി കണ്ട്രിയായ നിന്‍റപ്പന് വിളിക്കാനാണ് തോന്നിയതെങ്കിലും ഒരു കാമുകനായിപ്പോയത് കൊണ്ട് മാത്രം നാനതങ്ങ് ക്ഷെമിച്ചു .
അങ്ങനെ എത്രയെത്ര ദിവസങ്ങള്‍ നീ എന്‍റെ കയ്യീന്ന് ചോക്ലേറ്റ് മേടിച്ച് തിന്നു ? നിനക്കോര്‍മ കാണില്ലായിരിക്കും , പക്ഷേ എനിക്കോര്‍മയുണ്ട് . എന്നിട്ടും നീയെന്നോട്‌ വെറും ഒരു ഫ്രണ്ട് എന്ന രീതിയില്‍ പെരുമാറിയപ്പോള്‍ ഉള്ളിലെ വിഷമം കടിച്ചമര്‍ത്തി നാനതെല്ലാം സഹിച്ചു . നീ എന്നെ സഹോദരനായി കണ്ടില്ലല്ലോ എന്നാശ്വസിച്ചു . ഇപ്പോള്‍ ഇയര്‍ ഔട്ട്‌ ആയതു കാരണം യു.കെ.ജി-യില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോഴും രണ്ടാങ്ക്ലാസില്‍ പഠിക്കുന്ന നിനക്ക് നാന്‍ ദിവസോം ചോക്ലേറ്റ് കൊണ്ട് തരുമായിരുന്നു . ഇല്ലേ ?? പക്ഷേ ഇന്നലെ ഇന്‍റെര്‍വെല്ലിനു കണ്ട സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു . നിനക്ക് തരാന്‍ വേണ്ടി ചോക്ലേട്ടുമായി വന്ന നാന്‍ കണ്ടത് രണ്ട് ബിയിലെ അഭിജിത്തിന്‍റെ കയ്യീന്ന് സ്നിക്കേഴ്സ് ചോക്ലേറ്റ് വാങ്ങി മുണ്‌ങ്ങുന്ന നിന്നെയായിരുന്നു . അത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഒരു കത്തെഴുതാന്‍ എനിക്ക് തോന്നിയത് .ഒരു കാര്യം എനിക്കിപ്പോ അറിയണം , നീ സ്നേഹിക്കുന്നത് എന്നെയാണോ അതോ ചോക്ലേറ്റിനെയാണോ ?? , എന്നെയാണെങ്കില്‍ ഇനി മേലാല്‍ വേറെ ഒരുത്തന്‍റെ കയ്യീന്നും ചോക്ലേറ്റ് മേടിച്ച് തിന്നല്ല് . ചോക്ലേറ്റിനെയാണെങ്കില്‍ നാന്‍ ഇത്രേം കാലം നിനക്ക് മേടിച്ച് തന്ന ചോക്ലേറ്റിനെനിക്ക് നഷ്ട പരിഹാരം തരണം . ഒന്നുകില്‍ ക്യാശായിട്ട് (ക്യാഷില്ലെങ്കില്‍ നിന്‍റെ ആ പരട്ട തന്തേടെ മൊബൈല്‍ ഫോണായാലും മതി) അല്ലെങ്കില്‍ നിന്‍റെ ക്ലാസില്‍ പഠിക്കുന്ന ബെറ്റി സി തോമസിനെ എനിക്ക് ലൈന്‍ ആക്കി തരണം . ഈ വിവരമെങ്ങാനും അഞ്ച് ബിയില്‍ പഠിക്കുന്ന നിന്‍റെ ചേട്ടന്‍ കുട്ടാരൂനെ അറിയിച്ച് അവന്‍റെ കൂട്ടുകാരെ കൊണ്ട് എന്നെ തല്ലിക്കാമെന്നുള്ള വല്ല വ്യാമോഹവും ഉണ്ടെങ്കില്‍ , പൊന്നുമോളെ അതങ്ങ് മാറ്റി വച്ചേരെ . കളി ഇക്രൂനോട് വേണ്ട .
എത്രയും പെട്ടെന്ന് നിന്‍റെ മറുപടിയും പ്രതീക്ഷിച്ച് കൊണ്ട് കത്തവസാനിപ്പിക്കുന്നു .സ്നേഹപൂര്‍വ്വം ഇക്ക്രുമോന്‍ ശശി ഡിക്രൂസ് .
യു.കെ.ജി സെക്കന്‍റിയര്‍ഒപ്പ് . കുത്ത് . വെട്ട് .
Fun & Info @ Keralites.net

ഡോ. കെ എന്‍ രാജ്. എന്നും ദരിദ്ര ജനപക്ഷത്തുനിന്ന അര്‍ത്ഥശാസ്ത്രജ്ഞന്‍ സി പി നാരായണന്‍





ഇരുപതാം നൂറ്റാണ്ടില്‍ കേരളം കാഴ്ചവെച്ച അര്‍ഥശാസ്ത്രജ്ഞരില്‍ പ്രമുഖനായിരുന്നു ഫെബ്രുവരി 10ന് അന്തരിച്ച ഡോ. കെ എന്‍ രാജ്. അറുപതിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ലണ്ടനില്‍ പോയി ഉന്നതവിദ്യാഭ്യാസം കൈവരിച്ച് പിന്നീട് തങ്ങളുടെ വ്യക്തിമുദ്ര ദേശീയതലത്തില്‍ മായാത്ത രീതിയില്‍ പതിപ്പിച്ച രണ്ട് മഹദ്വ്യക്തികളായിരുന്നു ഡോ. കെ എന്‍ രാജും മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനും. പിന്നോക്ക വിഭാഗങ്ങളില്‍നിന്ന് അവര്‍ ഉയര്‍ന്നുവന്നത് അവരുടെ പ്രാഗത്ഭ്യത്തിനും അവരെ ഉയര്‍ത്തിയത് അന്നു തന്നെ കേരളം കൈവരിച്ചിരുന്ന സാമൂഹ്യനീതിക്കും തെളിവാണ്. 26 വയസ്സായപ്പോഴേക്ക് വിദേശത്തെ ഉന്നത പഠനം കഴിഞ്ഞ് തിരിച്ചുവന്ന ഡോ. രാജ് ഇന്ത്യയുടെ ഒന്നാമത്തെ പഞ്ചവല്‍സര പദ്ധതി തയ്യാറാക്കുന്നതില്‍ ഗണനീയമായ പങ്ക് വഹിച്ചു.

അര്‍ഥശാസ്ത്രത്തിനു തന്റേതായ വിശകലനങ്ങളും പഠനങ്ങളും വഴി അദ്ദേഹം അവിസ്മരണീയമായ സംഭാവന നല്‍കി. ദല്‍ഹി സര്‍വകലാശാലയിലെയും ദല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെയും അധ്യാപകന്‍ എന്ന നിലയിലും വൈസ് ചാന്‍സലറായും ഡോ. രാജിനെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നീണ്ട നിരകള്‍ തന്നെ സ്നേഹാദരങ്ങളോടെ ഏറെക്കാലം ഓര്‍ക്കും. കേരളത്തില്‍ അക്കാദമിക്തലത്തില്‍ നിരവധിപേര്‍ അദ്ദേഹത്തെ സ്മരിക്കുക സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) സ്ഥാപിക്കുന്നതില്‍ മുന്നിട്ടുനിന്നയാള്‍ എന്ന നിലയിലായിരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവിടെ പ്രവര്‍ത്തിച്ച ഐ എസ് ഗുലാട്ടി, ടി എന്‍ കൃഷ്ണന്‍, കൃഷ്ണാജി, വൈദ്യനാഥന്‍ തുടങ്ങിയ പ്രഗത്ഭര്‍ കേരളത്തിലെ സാമ്പത്തിക ശാസ്ത്ര കോഴ്സുകളുടെയും അതുവഴി വിവിധ സാമൂഹ്യശാസ്ത്ര കോഴ്സുകളുടെയും അലകുംപിടിയും മാറ്റുന്നതിനു നേതൃത്വപരമായ പങ്ക് വഹിച്ചു. 1970കള്‍ മുതല്‍ കേരളത്തില്‍ അക്കാദമിക് തലത്തിലായാലും ജനങ്ങളുടെ നിലവാരത്തിലായാലും സാമൂഹ്യശാസ്ത്രപരമായ ചിന്തയെ മാറ്റി മറിക്കുന്നതില്‍ ഡോ. രാജ് വഹിച്ച പങ്ക് നിസ്തുലമാണ്. പ്രൊഫ. ജോവന്‍ റോബിന്‍സനെപോലുള്ള പ്രഗത്ഭരായ നിരവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ കേരളത്തില്‍ വന്ന് അക്കാദമിക് പ്രവര്‍ത്തനം നടത്തുന്നതിനു കാരണക്കാരന്‍ ഡോ. രാജായിരുന്നു.

1970കള്‍ വരെ കേരളത്തിന്റെ സാമ്പത്തിക പുരോഗതി അളക്കപ്പെട്ടിരുന്നത്, മറ്റ് പലേടങ്ങളിലും എന്നപോലെ, ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലും മറ്റുമായിരുന്നു. വരുമാനം കുറവായിരിക്കെ തന്നെ, ഭൂപരിഷ്കരണത്തിനും സാര്‍വത്രിക വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷക്കും ഭക്ഷ്യവസ്തുക്കളില്‍ പ്രധാനപ്പെട്ടവയുടെ പൊതുവിതരണത്തിനും മുന്‍ഗണന നല്‍കിയതുമൂലം കേരളത്തിലെ ജനസാമാന്യത്തിനും കുറെ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. ജനക്ഷേമകരമായ ഇത്തരം ഭരണപരിഷ്കാരങ്ങളുടെ പ്രാധാന്യം 1970കളുടെ മധ്യത്തില്‍ ഡോ. രാജിന്റെ നേതൃത്വത്തില്‍ സിഡിഎസ് പഠനം നടത്തുന്നതുവരെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. സംസ്ഥാനത്തിന്റെ ബജറ്റും ജനങ്ങളുടെ ആളോഹരി വരുമാനവും കുറഞ്ഞിരിക്കെ തന്നെ ഉയര്‍ന്ന തോതിലുള്ള മാനവവികസനം കൈവരിക്കാന്‍ കഴിയും എന്നായിരുന്നു ആ പഠനം എത്തിയ നിഗമനം.

2....

കേരള മോഡല്‍ വികസനത്തെക്കുറിച്ചുള്ള ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത് അതോടെയായിരുന്നു.

ഈ 'മാതൃക'യില്‍ ഒരു ഗുണവും ദോഷവും ഉണ്ടെന്ന് ഇ എം എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഗുണം ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി എല്ലാവര്‍ക്കും അവ ലഭ്യമാക്കുന്നതിനു ഗവണ്‍മെന്റ് ശ്രമിക്കുന്നു എന്നതാണ്. ഇതിനെ മഹത്വവല്‍കരിച്ചാല്‍ ഉണ്ടാകുന്ന ദോഷം ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കപ്പെടാതിരിക്കലാവും. അത് സമൂഹത്തിന്റെ സ്ഥായിയായ വികസനത്തിനു തടസ്സമായിവരും. കേരളത്തില്‍ കാര്‍ഷിക - വ്യാവസായിക മേഖലകളിലെ വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നത് ഇതിനു തെളിവാണ്.

'കേരള മോഡല്‍' ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിന് ഇടയാക്കിയ പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. രാജിനു ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ കൃഷിക്കു പ്രഥമസ്ഥാനം നല്‍കണമെന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. ആ ഊന്നലില്‍നിന്ന് ആഗോളവല്‍ക്കരണനയം അംഗീകരിച്ച ശേഷം കോണ്‍ഗ്രസും ബിജെപിയും നയിച്ച ഗവണ്‍മെന്റുകള്‍ വ്യതിചലിച്ചതാണ് ലക്ഷക്കണക്കിനു കൃഷിക്കാരുടെ ആത്മഹത്യക്കും ഭക്ഷ്യവസ്തുക്കളുടെ ഇപ്പോഴത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും വഴിയൊരുക്കിയത്. അതിവേഗത്തിലുള്ള വളര്‍ച്ച ഇന്ത്യക്ക് ഉണ്ടാകണം എന്ന പ്രധാനമന്ത്രി നെഹ്റുവിന്റെ അഭിപ്രായത്തോട് 60 വര്‍ഷം മുമ്പ് രാജ് വിയോജിച്ചു. അനിയന്ത്രിതമായ ഇറക്കുമതിക്കും ഡോ. രാജ് എതിരായിരുന്നു. അത് ഇപ്പോള്‍ കാണപ്പെടുന്നതുപോലെ, ജനകോടികളെ പട്ടിണിക്കിട്ട് ഒരു പിടി പേരെ ശതകോടീശ്വരന്മാരോ സഹസ്ര കോടീശ്വരന്മാരോ ആക്കിക്കൊണ്ട് അത് അസമത്വവും സാമൂഹ്യ അനീതിയും വര്‍ധിപ്പിക്കും എന്ന് അദ്ദേഹം ദീര്‍ഘവീക്ഷണം നടത്തിയിരുന്നു.

ഡോ. രാജ,് നെഹ്റു മുതല്‍ നരസിംഹറാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തികോപദേഷ്ടാവായിരുന്നു. പല കാര്യങ്ങളിലും സിപിഐ എമ്മിന്റെ നിലപാടുകളെയും നടപടികളെയും തുറന്നു വിമര്‍ശിച്ചിട്ടുമുണ്ട്. അതൊക്കെയാണെങ്കിലും അദ്ദേഹം ഇടതുപക്ഷ കാഴ്ചപ്പാടുള്ള അര്‍ഥശാസ്ത്രജ്ഞനായിരുന്നു. ഇ എം എസിനോട് അദ്ദേഹം പുലര്‍ത്തിയ വ്യക്തിപരമായ സൌഹൃദമല്ല ഇതിന്റെ പ്രധാന തെളിവ്. ആദ്യത്തെ ഇ എം എസ് ഗവണ്‍മെന്റിന് ഉപദേശം നല്‍കാന്‍ അദ്ദേഹം നേരിട്ടും ഗുലാട്ടി, അശോക്മിത്ര എന്നീ സുഹൃത്തുക്കള്‍ വഴിയും നടത്തിയ യത്നം, ആ മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ തന്റെ എതിര്‍പ്പ് നെഹ്റുവിനോട് തുറന്നു പ്രകടിപ്പിച്ചത്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചത് മുതലായ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. തന്റെ ദരിദ്രജനപക്ഷപാതവും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

അധികാരവികേന്ദ്രീകരണത്തെ അദ്ദേഹം ഫാഷനായല്ല കണ്ടത്. ജനാധിപത്യത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അതുവഴി അതിനെ സുശക്തമാക്കുന്നതിനും വേണ്ട അവശ്യോപാധിയായാണ്. കേരളത്തില്‍ 73, 74 ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തിലുള്ള പഞ്ചായത്ത്, മുനിസിപ്പല്‍ നിയമനിര്‍മാണം ഏറെ വൈകിയപ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താനും അതിനായി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാനും വരെ അദ്ദേഹം താല്‍പര്യമെടുത്തു. ജനകീയാസൂത്രണം നടപ്പാക്കപ്പെട്ടപ്പോള്‍ അതില്‍ സജീവ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. സിപിഐ എം ഒന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് നടത്തിയപ്പോള്‍ അതിന്റെ ബൌദ്ധിക നേതൃത്വത്തില്‍ താനുമുണ്ട് എന്ന് സ്പഷ്ടമാക്കിക്കൊണ്ട് കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ നടന്ന ഉദ്ഘാടനയോഗത്തിലും യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന നിരവധി സെമിനാറുകളിലും വര്‍ക്ക്ഷോപ്പുകളിലും ഒരു കാരണവരെപ്പോലെ നടന്നുനീങ്ങുകയും അതിഥികളായി വന്നവരോട് ആതിഥേയനെപ്പോലെ പെരുമാറുകയും ചെയ്തുകൊണ്ട് ബൌദ്ധികമായ പ്രവര്‍ത്തനങ്ങളില്‍ തന്റെ ഇടതുപക്ഷപാതം അദ്ദേഹം സ്പഷ്ടമാക്കിയിരുന്നു.

കേരളത്തിലെ അര്‍ഥശാസ്ത്രരംഗത്തെ അവിസ്മരണീയമായ ഒരു തലമുറയും അധ്യായവും ഡോ. രാജിന്റെ നിര്യാണത്തോടെ അവസാനിക്കുകയാണ്. അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങള്‍ പുതിയ തലമുറയിലെ അര്‍ഥശാസ്ത്ര വിദ്യാര്‍ഥികളെയും വിദഗ്ധരെയും ജനങ്ങളോട് പ്രതിബദ്ധരാകാന്‍ പ്രേരിപ്പിക്കും എന്നു നമുക്ക് ആശിക്കാം. ഡോ. രാജിന്റെ സ്മരണക്കുമുമ്പില്‍ സ്നേഹാദരങ്ങള്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.


ചപ്പാത്തി റോള്‍





1. ചപ്പാത്തി - ആറ്
2. കോഴിയിറച്ചി (ഏതുതരം ഇറച്ചിയുമാവാം) എല്ലില്ലാതെ സവാളയും വെളുത്തുള്ളിയും ഉപ്പും ചേര്‍ത്തു പാകം ചെയ്തത് - ഒരു കപ്പ്
3. തക്കാളി - മൂന്ന് മുഴുവനോടെ
സവാള - ഒന്ന്, അരിഞ്ഞത്
പച്ചമുളക് - രണ്ട്, അരിഞ്ഞത്
വെളുത്തുള്ളി - അഞ്ച് അല്ലി

തയ്യാറാക്കുന്ന വിധം
1. മൂന്നാമത്തെ ചേരുവകള്‍ ഒന്നിച്ച് അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.
2. വെന്തു കഴിയുമ്പോള്‍ ഇറച്ചിക്കഷണങ്ങള്‍ ചേര്‍ക്കുക. ചാറ് കട്ടിയാകുന്നതുവരെ വേവിക്കുക.
3. രണ്ടു ടേബിള്‍ സ്പൂണ്‍ മിശ്രിതമെടുത്ത് ഓരോ ചപ്പാത്തിക്കുള്ളിലും വച്ച് ചുരുട്ടുക.
4. ഓരോന്നും രണ്ടോ മൂന്നോ കഷണങ്ങളായി മുറിച്ച് കഴിക്കാം.
കുറിപ്പ് - ചപ്പാത്തി റോളിനുമൊപ്പം ക്രീം, അരിഞ്ഞ പച്ചക്കറികള്‍ എന്നിവ തൂവി കഴിക്കാം.


കേരളം ഇന്റര്‍നെറ്റ് ദുരന്തങ്ങളുടെ പിടിയിലേക്ക്





കണ്ണൂര്‍: ഇന്റര്‍നെറ്റ് അശ്ലീല പ്രചാരണത്തെത്തുടര്‍ന്നുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കഫേകളെ നിയന്ത്രിക്കാനുള്ള നിയമത്തിന്റെ കരട് രൂപം സമര്‍പ്പിച്ചിട്ട് ആറുമാസമായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല്ല. തളിപ്പറമ്പില്‍ ഇന്റര്‍നെറ്റ് അശ്ലീല പ്രചാരണത്തിന്റെ ഇരയായ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഇത്തരത്തില്‍ ഒടുവിലത്തേതാണ്.തളിപ്പറമ്പില്‍ ഇന്റര്‍നെറ്റ് അശ്ലീല പ്രചാരണത്തിന്റെ ഇരയായ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഇത്തരത്തില്‍ ഒടുവിലത്തേതാണ്.

പരാതികളില്‍ ബന്ധപ്പെട്ടവര്‍ ഉറച്ചുനില്‍ക്കാത്തതാണ് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് തടസ്സമാവുന്നതെന്ന് സംസ്ഥാന സൈബര്‍ സെല്‍ തലവന്‍ ഐ.ജി ടോമിന്‍ ജെ.തച്ചങ്കരി 'മാധ്യമ'ത്തോട് പറഞ്ഞു.
സംസ്ഥാനത്തെ സൈബര്‍ കുറ്റവാസനയുടെ വ്യാപ്തി ഭീതിദമാണെന്ന് ഐ.ജി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ദുരുപയോഗം, ബ്ലൂടൂത്ത് ദുര്‍വിനിയോഗം, ഇന്റര്‍നെറ്റ് കഫേകള്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യം എന്നിവയുടെ വിപുലമായ സങ്കേതമായിരിക്കുകയാണ് കേരളമെന്നും ഇതുസംബന്ധിച്ച് നിയമനിര്‍മാണം അനിവാര്യമാണെന്നും സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹപാഠിയുമായുള്ള ചുംബനദൃശ്യം പകര്‍ത്തി ബ്ലൂടൂത്ത് വഴി പ്രചരിപ്പിക്കുകയും ഇന്റര്‍നെറ്റ് കഫേ കേന്ദ്രീകരിച്ച് അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി സീഡികളില്‍ പകര്‍ത്തുകയും ചെയ്തതാണ് തളിപ്പറമ്പിലെ ദുരന്തത്തിനു പിന്നില്‍. അമ്പലപ്പുഴയില്‍ ഈയിടെ മൂന്ന് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗമാണെന്ന് സംസ്ഥാന സൈബര്‍സെല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വൈക്കത്തെ സര്‍ക്കാര്‍ ഓഫിസിലെ ബാത്ത്റൂമില്‍ രഹസ്യകാമറ വെച്ച് പകര്‍ത്തിയ ജീവനക്കാരിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചിരുന്നു.
കണ്ണൂര്‍ വളപട്ടണത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്സിന് മുകളിലെ നിലയില്‍നിന്ന് തൊട്ടടുത്ത വീട്ടിലെ കുളിമുറിയിലെ രംഗങ്ങള്‍ പകര്‍ത്തി ബ്ലൂടൂത്ത് വഴി പ്രചരിപ്പിച്ചതു സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി വന്നത് രേഖപ്പെടുത്തരുതെന്ന ഉപാധിയോടെയായിരുന്നു. അയല്‍വാസികളായ മാര്‍ബിള്‍ടൈല്‍സ് ജോലിക്കാരെ താക്കീത് ചെയ്ത് വിട്ടു. കോഴിക്കോട്ടെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുമായുള്ള പ്രണയരംഗം സഹപാഠികള്‍ പകര്‍ത്തി ബ്ലാക്ക്മെയ്ലിങ്ങിന് ഇരയാക്കിയപ്പോള്‍ ദുരന്തനായിക പഠനം നിറുത്തി 'ഒളിവില്‍' താമസിക്കേണ്ടിവന്നു. 
റാന്നിയില്‍ അമ്മയുടെ അനുജത്തിയുടെ നഗ്നപടമെടുത്ത വിദ്യാര്‍ഥിയില്‍നിന്ന് ബ്ലൂടൂത്ത് വഴി ചോര്‍ന്നുപോയ വീഡിയോ ക്ലിപ്പിങ് സൈബര്‍സെല്‍ കണ്ടുപിടിച്ച് നശിപ്പിച്ചതിനപ്പുറം കേസുണ്ടായില്ല. കുടുംബകലഹം ഓര്‍ത്ത് ഒതുക്കിത്തീര്‍ത്തു
പത്തു വര്‍ഷം മുമ്പുവരെയും സൈബര്‍ കുറ്റകൃത്യം ഡിജിറ്റല്‍ സ്റ്റുഡിയോകളില്‍ മാത്രം ഒതുങ്ങിയിരുന്ന പ്രവണതയായിരുന്നു.
സംസ്ഥാന സൈബര്‍ സെല്‍ ആറുമാസം മുമ്പ് സര്‍ക്കാറില്‍ സമര്‍പ്പിച്ച ഇന്റര്‍നെറ്റ് കഫേ നിയന്ത്രണ നിയമത്തിന്റെ കരടുരേഖ ഇപ്പോള്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്.
ഐ.ടി ആക്ട് പ്രകാരം സ്വകാര്യമായ പടം എടുക്കുന്നതും എടുത്ത പടം ദുരുപയോഗം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. സെക്ഷന്‍ 66 ഇ, 67 തുടങ്ങിയ വകുപ്പുകളില്‍ ഇതിന് കടുത്ത ശിക്ഷയാണ് നിര്‍ണയിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയെത്താത്തവരുടെ പരാതികളില്‍ ശിക്ഷ മൂന്നിരട്ടി വലുതാണ്. പക്ഷേ, ഇതുവരെയും ഈ വകുപ്പനുസരിച്ച് കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 

കേരള ചിത്രങ്ങള്‍







ബേപ്പൂര്‍ 
വാഴാനി ഡാം 
ഉത്രാളിക്കാവ് വെടിക്കെട്ട്‌ 
എരുപ്പേ ശിവക്ഷേത്രം 
ചെറുതുരുത്തി ഷാലിമാര്‍ ഹോട്ടലിലെ ഊണ്
ഷൊര്‍ണൂരില്‍ നിന്ന് ഒരു അസ്തമയം

കൊഴിശ്ശേരി മനയിലെ ഒരു കുട്ടികൊമ്പന്‍
ചാവക്കാട് കടപ്പുറം

ബ്രേക്ക് 'ഇല്ലാത്ത ജീവിതം




മലയാളത്തില്‍ ആദ്യമായി 24 മണിക്കൂര്‍ വാര്‍ത്താ ചാനല്‍ തുടങ്ങുമ്പോള്‍ 'ഇന്ത്യാവിഷന്‍' നേരിട്ട ചോദ്യം, 'ഇത്രമാത്രം കാണിക്കാന്‍ ഇവിടെ എന്ത് വാര്‍ത്തയാണ് ഉള്ളത്?' എന്നായിരുന്നു. എന്നാല്‍ അതു കഴിഞ്ഞുള്ള 10 വര്‍ഷം കേരളത്തില്‍ മുഴങ്ങിക്കേട്ടത് വാര്‍ത്തചാനലുകളുടെ ഇരമ്പമാണ്. സാമൂഹിക ജീവിതത്തെ അത്രമാത്രം സ്വാധീനിക്കുന്നതായിരുന്നു ഇതിന്റെ വളര്‍ച്ച. വാര്‍ത്തകള്‍ ന്യൂസ് റൂമിലെ ചര്‍ച്ചകള്‍ക്കിടെ രൂപപ്പെടുന്ന ഒരു സാധനമാണെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ സീരിയലും റിയാലിറ്റിഷോകളും മറന്ന് ചാനല്‍ ചര്‍ച്ചകള്‍ക്ക് നേരെ റിമോര്‍ട്ട് അമര്‍ത്തി. വാര്‍ത്താവായനക്കാര്‍ എന്ന സങ്കല്പം പോലും ഇല്ലാതായി, വാര്‍ത്ത അവതാരകര്‍ വന്നു. അവര്‍ കര്‍ക്കശക്കാരായ രാഷ്ട്രീയക്കാരെ പച്ചയ്ക്ക് പൊരിക്കുന്നത് കണ്ടപ്പോള്‍ നമ്മളെല്ലാം അറിയാതെ കയ്യടിച്ചു. എന്തു പ്രശ്‌നത്തിലും രണ്ടു വിഭാഗങ്ങളെ ഉണ്ടാക്കി പോരടിപ്പിച്ച് വാര്‍ത്ത കൊഴുപ്പിക്കുകയാണ് ഇവരുടെ പണിയെന്ന് സ്വാഭാവികമായ വിമര്‍ശനവും വന്നു. എങ്കിലും സിനിമ - സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന സെലിബ്രിറ്റികളുടെ നക്ഷത്രക്കൂട്ടത്തിലേക്ക് ഇവരും കയറിവരുന്ന കാഴ്ചയായിരുന്നു പിന്നീട്.

ടെലിവിഷന്‍ വാര്‍ത്താവതരണ രംഗത്ത് തിളങ്ങിനില്‍ക്കുന്ന അഞ്ചു പേര്‍ - ദൂരദര്‍ശനിലെ ഹേമലത കണ്ണന്‍, അമൃതയിലെ മായ ശ്രീകുമാര്‍, ഏഷ്യാനെറ്റിലെ അളകനന്ദ, മനോരമ ന്യൂസിലെ പ്രമോദ് രാമന്‍, ഇന്ത്യാവിഷനിലെ ഭഗത് ചന്ദ്രശേഖര്‍ - അവരുടെ അനുഭവങ്ങളും സ്വപ്‌നങ്ങളും ഗൃഹലക്ഷ്മി വായനക്കാര്‍ക്കായി പങ്കുവെയ്ക്കാന്‍ ഒത്തുചേരുകയാണിവിടെ. തിരുവനന്തപുരം ക്ലബ്ബ് എഫ്എമ്മിന്റെ കോണ്‍ഫറന്‍സ് ഹാളാണ് വേദി.

ആദ്യമെത്തിയത് ഭഗത്. 'ഞാന്‍ വൈകിയില്ലല്ലോ', സ്വാഭാവിക ചോദ്യം. തൊട്ടുപിറകെ മായ, 'മുമ്പ് ഏഷ്യാനെറ്റില്‍ ഇന്റേണല്‍ഷിപ്പിന് വന്നപ്പോള്‍ കണ്ടതാണ് ഭഗത്തിനെ. അന്നത്തെ കുട്ടി ഭഗത് ഇപ്പോള്‍ വലിയൊരാള്‍.'

ഹേമലതയും അളകനന്ദയും പ്രമോദും പിന്നാലെയെത്തി. 'ഷാര്‍പ്പ് ടൈം', ഭഗത്ത് ക്ലോക്കിലേക്ക് വിരല്‍ ചൂണ്ടി. കൃത്യം 10 മണി. 'ടൈം മാനേജ്‌മെന്റില്‍ ഞങ്ങളെ തോല്പിക്കാനാവില്ല മക്കളേ', പ്രമോദിന്റെ കമന്റ്. ചാനല്‍ ചര്‍ച്ചകള്‍കൊണ്ട് ഈയൊരു ഗുണമെങ്കിലും നിനക്ക് കിട്ടിയല്ലോ എന്ന് മായ കളിപറയുന്നു. പിന്നെ എല്ലാവരും ഒരുമിച്ചിരുന്ന് മതിവരുവോളം സംസാരിക്കാന്‍ തുടങ്ങി.

അളകനന്ദ: വാര്‍ത്ത വായനയില്‍ 25 വര്‍ഷത്തെ അനുഭവങ്ങള്‍. സത്യത്തില്‍ മലയാള ടെലിവിഷന്‍ ചരിത്രം ഹേമയുടെ കൂടി കഥയാണ്.
ഹേമലത: ഞാന്‍ വാര്‍ത്ത വായിക്കാന്‍ തുടങ്ങിയത് ടെലിപ്രിന്റര്‍ പോലുമില്ലാത്ത കാലത്താണ്. കടലാസില്‍ വാര്‍ത്തയെഴുതി, അത് കട്ടിയുള്ള കടലാസില്‍ ഒട്ടിച്ച് നോക്കി വായിക്കുകയായിരുന്നു അന്നൊക്കെ. കണ്ണാടിയില്‍ നോക്കി പത്രം വായിച്ച് പ്രാക്ടീസ് ചെയ്താണ് ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നത്.

മായ: ഹേമ വന്ന് ആറു മാസം കഴിഞ്ഞാണ് ഞാന്‍ ദൂരദര്‍ശനില്‍ ചേരുന്നത്. ഇടയ്ക്ക് ചില സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിക്കുന്നുണ്ടായിരുന്നു. ഞാന്‍ വാര്‍ത്ത വായിക്കുന്നതാണ് പ്രേക്ഷകര്‍ക്കിഷ്ടം എന്ന് മനസ്സിലായപ്പോള്‍ വാര്‍ത്താവായന കരിയറാക്കി. 1995ല്‍ ഏഷ്യാനെറ്റിലേക്ക് മാറി. അവിടെവെച്ചാണ് പ്രമോദിനെ പരിചയപ്പെടുന്നത്.

പ്രമോദ്: ഏഷ്യാനെറ്റിന്റെ വാര്‍ത്ത സംപ്രേഷണം ഫിലിപ്പീന്‍സില്‍ നിന്ന് സിംഗപ്പൂരിലേക്ക് മാറ്റിയശേഷമാണ് മായ ഞങ്ങളോടൊപ്പം ചേരുന്നത്. അതിനും ആറുമാസം മുമ്പ് ഞങ്ങള്‍ ജോലി തുടങ്ങിയിരുന്നു. ഫിലിപ്പീന്‍സിലെ സുബിക്‌ബേയില്‍ നിന്നായിരുന്നു അന്ന് സംപ്രേഷണം.

മായ: സുബിക്‌ബേയിലെ ജോലി കഷ്ടപ്പാട് നിറഞ്ഞതായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

പ്രമോദ്: ഒരു സ്വകാര്യ ചാനല്‍ ആദ്യമായി മലയാളം വാര്‍ത്ത തുടങ്ങുകയാണ്. പരിമിതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു അപ്‌ലിങ്ക് സ്റ്റേഷന്‍ വാടകയ്‌ക്കെടുത്തായിരുന്നു സംപ്രേഷണം. എഡിറ്റിങ്ങും പ്രൊഡക്ഷനും റിപ്പോര്‍ട്ടിങ്ങും ന്യൂസ് റീഡിങ്ങുമൊക്കെ ചെയ്യാന്‍ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഞാനും എന്‍.കെ. രവീന്ദ്രനും. എനിക്കാണെങ്കില്‍ ഒരു ന്യൂസ് റീഡര്‍ക്ക് പറ്റിയ ശരീരഭാഷയേ അല്ലായിരുന്നു. വളരെ മെലിഞ്ഞിട്ടായിരുന്നു. പക്ഷേ, കൂടുതല്‍ പേരെ ഫിലിപ്പീന്‍സിലയയ്ക്കാന്‍ ചാനലിന് സാമ്പത്തിക സ്ഥിതിയില്ലാത്തതുകൊണ്ട് സബ് എഡിറ്ററായ ഞാന്‍ തന്നെ ന്യൂസ് റീഡറായി.

ഭഗത്: സിംഗപ്പൂരില്‍ വെച്ച് ഒരിക്കല്‍ വാര്‍ത്താവായനക്കിടെ തൊണ്ടയ്ക്ക് അസുഖം വന്ന് ശബ്ദം മുട്ടിയ മായയെ പ്രമോദ് രക്ഷിച്ചുവെന്ന കഥയുണ്ടല്ലോ?

മായ: ഇന്ത്യോനേഷ്യന്‍ കാട് കത്തിയ കാലത്താണ് ആ സംഭവം. പുക ശ്വസിച്ച് എനിക്ക് തൊണ്ടയില്‍ അണുബാധ വന്നു. ഒരു ദിവസം വാര്‍ത്ത വായിച്ചുകൊണ്ടിരിക്കെ ശബ്ദം നേര്‍ത്തു വന്നു. അവസാനം ഒന്നും പറയാന്‍ പറ്റാതായി. പ്രമോദ് ഓടിവന്ന് ക്യാമറയ്ക്ക് മുന്നിലിരുന്ന് വാര്‍ത്ത തുടര്‍ന്നു. ''മായയ്ക്ക് സുഖമില്ലാത്തതിനാല്‍ ബാക്കി ഞാന്‍ വായിക്കുന്നു', എന്ന് പറഞ്ഞ്. സംഭവം അധികം നാണക്കേടാകാതെ രക്ഷപ്പെട്ടെങ്കിലും നാട്ടില്‍ വാര്‍ത്ത കണ്ടിരുന്ന വീട്ടുകാര്‍ ആകെ ഭയന്നു. എനിക്കെന്തു പറ്റിയെന്ന ആശങ്കയായിരുന്നു അവര്‍ക്ക്. ഒന്നര മാസത്തെ ചികിത്സയ്ക്കുശേഷമാണ് ശബ്ദം ശരിയായത്.

ഹേമലത: ദൂരദര്‍ശനില്‍ മുമ്പൊക്കെ സ്ഥിരമായി ഒരു ബൈസ്റ്റാന്റര്‍ ഉണ്ടാകുമായിരുന്നു. ഇതുപോലുള്ള പ്രശ്‌നം വരുമ്പോള്‍ അയാള്‍ കയറിയിരുന്ന് ബാക്കി വായിക്കും.

പ്രമോദ്: ശബ്ദമാണ് നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. ശബ്ദം മുട്ടിയാല്‍ എല്ലാം പോയില്ലേ. അളകനന്ദയുടെ കരിയറിന്റെ തുടക്കം അനൗണ്‍സര്‍ ആയിട്ടായിരുന്നില്ലേ?

അളകനന്ദ: 1992-ല്‍ ബിഎഡ് കഴിഞ്ഞ് കൊല്ലത്ത് അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ദൂരദര്‍ശനില്‍ അനൗണ്‍സറാകുന്നത്. ഒരു ദിവസം യാദൃച്ഛികമായി വാര്‍ത്ത വായിക്കാനുള്ള ചാന്‍സ് കിട്ടി. വായിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ, എനിക്ക് ആത്മവിശ്വാസക്കുറവ് തോന്നിയിരുന്നു. കൊടപ്പനക്കുന്ന് കയറ്റം കയറിവന്ന് ട്രാന്‍സ്മിഷന്‍ ടവര്‍ കാണുമ്പോഴേ തുടങ്ങും വിറയല്‍. ഒരിക്കല്‍ ടെന്‍ഷനടിച്ച് ഏതോ മന്ത്രിയുടെ വകുപ്പ് മാറി വായിച്ചു. ന്യൂസ് റൂമിന് പുറത്തുകടന്ന എന്നെ എല്ലാവരും കാത്തുനില്‍ക്കുകയായിരുന്നു, ശാസിക്കാന്‍. ഇതോടെ ടെന്‍ഷന്‍ കൂടി. ടെന്‍ഷനടിച്ച് ജീവിതം കളയാന്‍ വയ്യെന്ന് തോന്നിയപ്പോള്‍ ചെന്നൈയില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോയി. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് സൂര്യയില്‍ ന്യൂസ് റീഡറായി മടങ്ങിവന്നു.

ഭഗത്: ദൂരദര്‍ശനില്‍ വാര്‍ത്തവായിക്കുമ്പോള്‍ ഓരോ തെറ്റുവരുത്തുമ്പോഴും പ്രതിഫലത്തില്‍ നിശ്ചിതസംഖ്യ കുറയ്ക്കുമെന്ന് കേട്ടിട്ടുണ്ട്.
ഹേമലത: പ്രതിഫലത്തുക കുറയ്ക്കുന്ന ഏര്‍പ്പാടൊന്നും ദൂരദര്‍ശനിലില്ല. ഇതൊക്കെ സ്വകാര്യ ചാനലുകാര്‍ പ്രചരിപ്പിക്കുന്ന തമാശകളാണ്. തെറ്റുവരുത്തുമ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിത്തരാറുണ്ട്. പേഴ്‌സണലായി അത് ഗുണമേ ചെയ്തിട്ടുള്ളൂ.

പ്രമോദ്: മലയാളത്തില്‍ ഇപ്പോഴും വ്യക്തമായും ഉച്ചാരണശുദ്ധിയോടെയും ഭാഷ ഉച്ചരിക്കുന്നതില്‍ കര്‍ശനമായി ശ്രദ്ധിക്കുന്നത് ദൂരദര്‍ശന്‍ തന്നെയാണ്.

മായ: തീര്‍ച്ചയായും. ദൂരദര്‍ശന്‍ പ്രൊഡക്ടുകള്‍ എന്ന നിലയ്ക്ക് ഞങ്ങളുടെ ഫൗണ്ടേഷന്‍ നല്ല സ്‌ട്രോങ്ങാണ്.

അളകനന്ദ: ദൂരദര്‍ശനില്‍ ആദ്യ ന്യൂസ് വായനയ്ക്ക് എത്രയായിരുന്നു പ്രതിഫലം?

ഹേമലത: ഒരു ബുള്ളറ്റിന് 75 രൂപ. ഇപ്പോള്‍ 1000 രൂപയാണ്.

പ്രമോദ്: 25 വര്‍ഷം ജോലി ചെയ്തിട്ടും സ്ഥിരനിയമനം കിട്ടിയില്ല. എന്നിട്ടും ഹേമ മറ്റു ചാനലുകളിലേക്ക് മാറിയില്ലല്ലോ?

ഹേമലത: ഏഷ്യാനെറ്റ് ഒരിക്കല്‍ എന്നെ വിളിച്ചതാണ്. പക്ഷേ, വാര്‍ത്ത വായിക്കാന്‍ ഫിലിപ്പീന്‍സില്‍ പോകണമായിരുന്നു. അതുകൊണ്ട് ഓഫര്‍ വേണ്ടെന്നുവെച്ചു. എങ്കിലും മനസ്സിനിണങ്ങിയ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്ന സംതൃപ്തി ദൂരദര്‍ശന്‍ തരുന്നുണ്ട്.

മായ: ഞാന്‍ ഇതുവരെ മൂന്നു ചാനലുകളില്‍ ന്യൂസ് റീഡറായി. ദൂരദര്‍ശനില്‍ നിന്ന് ഏഷ്യാനെറ്റിലേക്കും പിന്നെ അമൃതയിലേക്കും. ഓരോ ചാനല്‍ മാറുമ്പോഴും എന്റെ കരിയര്‍ഗ്രാഫില്‍ ഉയര്‍ച്ചയേ ഉണ്ടായിട്ടുള്ളൂ. അതാണ് എന്റെ സംതൃപ്തി. പക്ഷേ, ദൂരദര്‍ശന്‍ നല്കിയ പൊട്ടന്‍ഷ്യല്‍ ഞാനൊരിക്കലും മറക്കില്ല.

പ്രമോദ്: ജേര്‍ണലിസ്റ്റുകള്‍ സ്ഥാപനം മാറിമാറി ജോലിചെയ്യുന്ന രീതി എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളകാര്യമാണ്. വ്യക്തിപരമായ നേട്ടങ്ങളും സംതൃപ്തിയും തന്നെയാണ് അതിനുപിന്നില്‍. അല്ലാതെ വൈരാഗ്യമോ പകയോ ഒന്നുമല്ല. 14 വര്‍ഷത്തെ കരിയറിനിടെ മൂന്നു തവണ ഞാന്‍ ചാനല്‍ മാറി. ഏഷ്യാനെറ്റില്‍ നിന്ന് ഇന്ത്യാവിഷനിലേക്ക്, അവിടെ നിന്ന് മനോരമ ന്യൂസിലേക്ക്.

അളകനന്ദ: ഭഗത് ചാനല്‍ മാറ്റത്തില്‍ താല്പര്യമുള്ള ആളല്ലേ?

ഭഗത്: ഇന്ത്യാവിഷന്‍ എനിക്ക് മാക്‌സിമം എക്‌സ്‌പോഷര്‍ നല്‍കുന്നുണ്ട്. ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കവിടെയുണ്ട്. ഒരു ഇടവേളയില്‍ ഞങ്ങളുടെ ചാനലില്‍ സാമ്പത്തികമായ പ്രതിസന്ധി ഉണ്ടായി. ആ ഒരവസ്ഥയില്‍ വേണമെങ്കില്‍ എനിക്ക് മറ്റൊരു ചാനലിലേക്ക് മാറാമായിരുന്നു. എന്തോ എനിക്ക് മനസ്സുവന്നില്ല.

ഹേമലത: നമ്മള്‍ക്കിപ്പോള്‍ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടിത്തുടങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഗൃഹലക്ഷ്മി നമ്മളെ വിളിക്കേണ്ട കാര്യമില്ലല്ലോ.

പ്രമോദ്: വാര്‍ത്ത വായിക്കുക എന്നതില്‍ നിന്ന് അവതരിപ്പിക്കുക എന്ന നിലയിലേക്ക് വളര്‍ന്നപ്പോള്‍ നമ്മളെല്ലാം പ്രേക്ഷകനോട് കൂടുതല്‍ അടുത്തു. മാത്രമല്ല, ടി.വി. സ്‌ക്രീനിലൂടെ നമ്മളെപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലല്ലേ.

ഭഗത്: ഇക്കാലത്ത് ഒരു വാര്‍ത്താ അവതാരകന് സമൂഹം നല്കുന്ന ഒരു സമ്മതിയുണ്ട്. യഥാര്‍ഥത്തില്‍ അതിന്റെ പിന്‍ബലത്തിലാണ് ആത്മവിശ്വാസത്തോടെ ചര്‍ച്ചകള്‍ നയിക്കാന്‍ നമുക്ക് പറ്റുന്നത്. ജനം ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളല്ലേ നമ്മള്‍ ചോദിക്കുന്നത്.

പ്രമോദ്: സ്‌ക്രീനില്‍ കാണുമ്പോള്‍ നമ്മള്‍ എത്ര ഗൗവരക്കാരാണ്. ക്യാമറയുടെ മുന്നില്‍ നിന്ന് മാറുമ്പോള്‍ വെറും സാധാരണക്കാര്‍. പക്ഷേ, നമ്മുടെ ഈ ഗൗരവമുഖമല്ലേ പ്രേക്ഷകര്‍ക്കറിയൂ.

അളകനന്ദ: വേണു ന്യൂസ് റൂമിലെ മേശയ്ക്ക് മുന്നിലിരുന്ന് താളമടിച്ച് നാടകഗാനം പാടുന്ന യൂ ട്യൂബ് വീഡിയോ ഇത്രവലിയ പ്രചാരം നേടിയതും അതുകൊണ്ടാണല്ലോ. പ്രേക്ഷകന്റെ മനസ്സിലെ വേണു ഒരിക്കലും വീഡിയോയില്‍ കാണുന്നതുപോലെയുള്ള സാധാരണക്കാരന്‍ അല്ലല്ലോ. നികേഷിന്റെ മാനറിസങ്ങള്‍ മിമിക്രി വേദികളില്‍ കൈയടി വാങ്ങുന്നതും മറ്റൊന്നുംകൊണ്ടല്ല.

ഹേമലത: വാര്‍ത്ത വായിക്കാനുള്ളതല്ല, അവതരിപ്പിക്കപ്പെടേണ്ടതാണ് എന്ന് ആദ്യമായി ചിന്തിച്ചത് ആരായിരിക്കും?

പ്രമോദ്: പ്രണയ് റോയ്, രാജ്ദീപ് സര്‍ദേശായി, ബര്‍ക്കാദത്ത് ഇവരൊക്കെയാണ് ഇത്തരമൊരു പ്രസന്റേഷന്‍ രീതിയുടെ ഇന്ത്യയിലെ വക്താക്കള്‍ എന്നുപറയാം. മലയാളത്തില്‍ ഏഷ്യാനെറ്റിലെ ശശികുമാര്‍ സാറാണ് ഇങ്ങനെയൊരു സാധ്യത ആദ്യമായി മുന്നില്‍ കണ്ടത്. പിന്നെ നികേഷിനെപോലെയുള്ള ആളുകളാണ് അത് കുറച്ചുകൂടി വിജയകരമായി പരീക്ഷിക്കുന്നത്.

ഹേമലത: ചാനല്‍ ചര്‍ച്ചകളെക്കുറിച്ച് പക്ഷേ, ആരോപണങ്ങള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. അവസാനം അവതാരകന്‍ ജയിക്കുന്ന വിധത്തിലാണ് ചര്‍ച്ചകള്‍ രൂപപ്പെടുത്തുന്നത് എന്നുപോലും.

പ്രമോദ്:

അഗ്രസീവ് ജേര്‍ണലിസത്തില്‍ വാദങ്ങളും പ്രതിവാദങ്ങളുമൊക്കെ ഉണ്ടാകുമല്ലോ. എങ്കിലും അവതാരകന്‍ പറഞ്ഞതാണ് ശരി എന്നമട്ടില്‍ ചര്‍ച്ച അവസാനിപ്പിക്കുന്ന രീതി ഒരു ചാനലും പ്രോത്സാഹിപ്പിക്കാറില്ല.

ഹേമലത: പക്ഷേ, പലപ്പോഴും നിങ്ങള്‍ക്ക് ചര്‍ച്ചക്കെത്തുന്നവരുമായി കയര്‍ക്കേണ്ടിവരുന്നു.

ഭഗത്: സി.പി.എം. നേതാവ് എം.വി. ജയരാജനെപ്പോലെ പെട്ടെന്ന് അരഗന്റ് ആവുകയും ''വിചാരണക്കല്ല ഞാനിങ്ങോട്ട് പോന്നത്' എന്ന് കയര്‍ക്കുകയും ചെയ്യുന്നവരുണ്ടാകാം. പക്ഷേ, അവരൊന്നും പിണങ്ങിയല്ല സ്റ്റുഡിയോ വിടുന്നത്. ഞങ്ങള്‍ വീണ്ടും വിളിക്കുമ്പോള്‍ അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാറുമുണ്ട്.

അളകനന്ദ: ദൂരദര്‍ശന്‍ എന്തുകൊണ്ട് അഗ്രസീവ് ജേര്‍ണലിസത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു?

ഹേമലത: വാര്‍ത്തക്കിടയ്ക്കുള്ള ഡിസ്‌കഷന്‍ ഇപ്പോള്‍ ദൂരദര്‍ശനിലുണ്ട്. പക്ഷേ, ചര്‍ച്ചയില്‍ സ്വന്തമായി ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുമതിയില്ല. അതെല്ലാം ചാനലിന്റെ പോളിസി അനുസരിച്ച് തയ്യാറാക്കി നല്‍കുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ മുഖ്യമന്ത്രി നായനാര്‍ എന്നോട് ചോദിച്ചു, 'കൊച്ചേ, എഴുതിതരുന്നതല്ലാതെ മറ്റെന്തെങ്കിലും ചോദിക്കാന്‍ പറ്റ്വോ.''ഞാന്‍ പറഞ്ഞു, 'സോറി സാര്‍, ഇത് ദൂരദര്‍ശനാണ്.

ഭഗത്: സ്വകാര്യചാനലുകളുടെ വാര്‍ത്താവതരണ രീതി ദൂരദര്‍ശനില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ലേ?

ഹേമലത: നിങ്ങളുടെയെല്ലാം അവതരണരീതി അപ്രിഷിയേറ്റ് ചെയ്യപ്പെടാറുണ്ട്. പക്ഷേ, വാര്‍ത്തയില്‍ സെന്‍സേഷണലിസം പരിധിവിടുന്നു എന്നൊരു പരാതി സ്വാഭാവികമായും ഉണ്ടാവുന്നുണ്ട്.

പ്രമോദ്: ഹേമ പറയുന്നതിനെ പൂര്‍ണമായി എതിര്‍ക്കുന്നില്ല. ആര്‍ക്കും താല്പര്യമില്ലാത്ത ചില കാര്യങ്ങളിലേക്ക് ചര്‍ച്ച കൊണ്ടുപോയി അത് മാത്രം സെന്‍സേഷണല്‍ ചെയ്ത് കാണിക്കുന്ന രീതി ചില ദേശീയ ചാനലുകള്‍ ചെയ്യുന്നുണ്ടാകാം. അതേസമയം, ഇതേ രീതിയില്‍ ദേശീയ ചാനലുകള്‍ ഏറ്റെടുത്ത് ഇംപാക്ട് ഉണ്ടാക്കിയ വാര്‍ത്തകള്‍ ഉണ്ട്. അത് കാണാതിരിക്കരുത്.

ഹേമലത: എക്‌സ്‌ക്ലൂസീവിനായുള്ള പരക്കംപാച്ചിലിനിടയില്‍ എന്തെല്ലാം അബദ്ധങ്ങള്‍ നിങ്ങള്‍ കാണിക്കുന്നു. കാണിക്കുന്ന ഫ്ലഷുകളില്‍ മിക്കവയും ഫോളോഅപ് ചെയ്യപ്പെടാതെ പോകുന്നുമുണ്ട്.

പ്രമോദ്: ദേശീയ പ്രാധാന്യമുള്ള ആളുകള്‍ മരിക്കാന്‍ കിടക്കുമ്പോള്‍, മരണവാര്‍ത്ത ആദ്യം ഞങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യും എന്ന വാശി എല്ലാ ചാനലുകളും കാണിക്കാറുണ്ട്. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പേ മരിച്ചുവെന്ന് കേരളത്തിലെ എല്ലാ ചാനലുകളും ഫ്ലഷ് ന്യൂസ് നല്‍കി. ചിലര്‍ അനുശോചന സന്ദേശങ്ങള്‍വരെ സംപ്രേഷണം ചെയ്തു. ഇങ്ങനെയുള്ള അബദ്ധങ്ങള്‍ വരാന്‍ പാടില്ലാത്തതാണ്.
ഹേമലത: ന്യൂസ് ചാനലുകള്‍ മുംബൈ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത രീതിയെക്കുറിച്ചും വിമര്‍ശങ്ങള്‍ ഉണ്ടായി.

പ്രമോദ്: മുംബൈ ഭീകരാക്രമണത്തിന്റെ റിപ്പോര്‍ട്ട് ലൈവായി നല്‍കിയത് അത്ര വലിയ അപരാധമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ''തത്കാലം മറ്റു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാം, മുംബൈ ഭീകരാക്രമണം തീരുമ്പോള്‍ തീരട്ടെ' എന്ന് പറഞ്ഞ് മിണ്ടാതിരിക്കാന്‍ ഇക്കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ പറ്റില്ല. മത്സരമാണ് നമ്മളെയൊക്കെ ഫീല്‍ഡില്‍ ലൈവായി നിര്‍ത്തുന്നത്. അല്ലേ ഭഗത്?

ഭഗത്: (മായയുടെ അടുത്ത് എന്തോ സംസാരിക്കുന്നതിനിടെ മുഖം തിരിച്ചുകൊണ്ട്) ഞാന്‍ പറയുകയായിരുന്നു, സത്യത്തില്‍ ചാനലുകള്‍ കാണിക്കുന്ന ആത്മനിയന്ത്രണം പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഒരു വര്‍ഗീയകലാപം ഉണ്ടാകുമ്പോള്‍ അതില്‍ പങ്കാളികളായവര്‍ ഇന്ന മതക്കാരാണ് എന്ന് ഒരു ചാനലും പറയാറില്ല. ഇരുവിഭാഗക്കാര്‍ എന്നേ പറയൂ. എത്തിക്‌സിന്റെ ഭാഗമാണിത്.
(ഇനി ചാനല്‍കാര്യം വിട്ടുകള എന്ന് മായ സംസാരം വഴിമാറ്റുന്നു. ഹേമലത ഉടുത്ത സാരി നോക്കി 'നല്ല സെലക്ഷന്‍' എന്ന കോംപ്ലിമെന്റും.)

മായ: നല്ലൊരു സാരിയൊക്കെ ഉടുത്ത് ഒരു കല്യാണത്തിനോ പാര്‍ട്ടിക്കോ പങ്കെടുത്ത കാലം മറന്നു. സത്യത്തില്‍ കീ കൊടുത്ത കളിപ്പാട്ടം പോലെയാണ് നമ്മുടെ ജീവിതം.

പ്രമോദ്: ഗ്ലാമറില്‍ വരുന്ന നമ്മളെ മാത്രമേ ആളുകള്‍ക്കറിയൂ. എന്നാല്‍ എത്ര കഠിനമായ ജോലിയാണ് നമ്മുടേത്. സമയവുമായാണ് നമുക്ക് മത്സരം. കുടുംബത്തോടൊപ്പം അല്പനേരം, ഭാര്യയ്ക്കും മോനുമൊപ്പം ഒരു കറക്കം. ഇതിന്റെ സുഖമൊന്നും അനുഭവിക്കാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. പിന്നെ ചെയ്യാവുന്ന കാര്യം ജോലിയില്‍ സന്തോഷം കണ്ടെത്തുക എന്നതു മാത്രമാണ്.

ഭഗത്: ഞാനിപ്പോള്‍ 12-14 മണിക്കൂര്‍ ജോലി ചെയ്യുന്നു. എന്തെങ്കിലും പ്രധാന സംഭവം നടന്നാല്‍ ജോലി സമയം ഇതിലും കൂടും. ആദ്യമൊക്കെ അച്ഛനും അമ്മയും പറയുമായിരുന്നു, ഈ പണി വേണ്ടെന്ന്. പക്ഷേ, എന്റെ ഇഷ്ടമിതാണെന്ന് ബോധ്യമായപ്പോള്‍ അവര്‍ ജോലിയെ അംഗീകരിച്ചു. എന്റെ ഭാര്യ നിഷയും ജീവന്‍ ടിവിയില്‍ വാര്‍ത്താവതാരകയാണ്. സാഹചര്യങ്ങള്‍ മനസ്സിലാക്കി ജീവിക്കുന്നതുകൊണ്ടാകാം ഞങ്ങളിതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു.

അളകനന്ദ: ആളുകളുടെ സങ്കല്പത്തില്‍ ടി.വിയിയില്‍ കാണുന്ന നമ്മളൊക്കെ ഭയങ്കര ഭാഗ്യമുള്ളവരാണ്.

മായ: നമ്മുടെ കരിയര്‍ എക്‌സ്‌പോഷര്‍ മാത്രമേ അവര്‍ കാണുന്നുള്ളൂ. നമ്മുടെ മനസ്സ് അവര്‍ എന്തിനറിയണം?

ഹേമലത: ദൂരദര്‍ശനില്‍ കര്‍ശന നിയമമുണ്ട്. സങ്കടം വരുന്ന വാര്‍ത്തയാണെങ്കിലും സന്തോഷം വരുന്ന വാര്‍ത്തയാണെങ്കിലും വായിക്കുന്നയാള്‍ അതിനനുസരിച്ച് വികാരംകൊള്ളാന്‍ പാടില്ല. പക്ഷേ, ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അറിയാതെ കരഞ്ഞുപോകും. എത്രനേരം നമ്മുടെ സ്വത്വത്തെ മറച്ചുപിടിക്കാന്‍ കഴിയും? തട്ടേക്കാട് ബോട്ട് ദുരന്തം വായിക്കുമ്പോള്‍ മനസ്സ് പതറി, കണ്ണുനിറഞ്ഞുപോയി.

അളകനന്ദ: ചെറിയ കാര്യത്തിനുപോലും എന്റെ മനസ്സ് വിഷമിക്കാറുണ്ട്. പക്ഷേ, ന്യൂസ് റൂമില്‍ ഞാന്‍ മറ്റൊരാളാകും. സാഹചര്യങ്ങളല്ലേ ഒരാളുടെ സ്വഭാവം നിശ്ചയിക്കുന്നത്.

മായ: ഞാനും നന്ദ പറഞ്ഞ ടൈപ്പിലുള്ള ആളാണ്. പക്ഷേ, ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എത്ര ശ്രമിച്ചാലും മനസ് നിയന്ത്രിക്കാന്‍ കഴിയില്ല. രാജീവ് ഗാന്ധിയുടെ മരണവാര്‍ത്ത വായിച്ചപ്പോള്‍ ഏറെ വേദന തോന്നി.

പ്രമോദ്: മികച്ച വാര്‍ത്താ വായനക്കാരിക്കുള്ള അവാര്‍ഡ് പലതവണ വാങ്ങിയ ന്യൂസ് റീഡറാണ് ഈ പറയുന്നത്! (എല്ലാവരും ചിരിക്കുന്നു.)

'ഉച്ചയ്ക്ക് സ്റ്റുഡിയോയിലെത്തണം. വാര്‍ത്ത വായിക്കാനുണ്ട്', മായ വാച്ച് നോക്കുന്നു.

ഭഗത്: കണ്ടില്ലേ, ഇതാണ് നമ്മുടെ ലൈഫ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ല. രാവിലെ ഞാന്‍ ജോലിക്ക് പോകുമ്പോള്‍ മോള്‍ ഉറങ്ങുകയായിരിക്കും. വൈകീട്ട് വരുമ്പോഴേക്കും അവളുറങ്ങും. ഇതൊന്നും ഒരു സാധാരണ മലയാളി യുവാവ് ആഗ്രഹിക്കുന്ന ജീവിതമല്ലല്ലോ.

പ്രമോദ്: നമ്മുടെ ജീവിതത്തിലെ ത്രില്ലും അതാണല്ലോ.

അളകനന്ദ: എനിക്ക് സൗഹൃദങ്ങള്‍ സൂക്ഷിക്കാന്‍പോലും സമയം കിട്ടാറില്ല. ഇപ്പോഴെന്നെ ആരും കല്യാണത്തിനും പാര്‍ട്ടിക്കുമൊന്നും വിളിക്കാറില്ല. കാരണം അവര്‍ക്കറിയാം ക്ഷണിച്ചാലും പോകാന്‍ നമുക്ക് കഴിയില്ലെന്ന്. തിരുവോണം പോലും നമ്മള്‍ ആഘോഷിക്കുന്നത് ന്യൂസ് റൂമിലാണല്ലോ?

ഭഗത്: ഈ ജോലിയില്‍ മടുപ്പ് വിഷയമല്ലേ?

ഹേമലത: ദിവസവും മാറ്റങ്ങളിലൂടെ കടന്നു പോവുകയല്ലേ നമ്മള്‍. ഇന്നലെ അവതരിപ്പിച്ച വാര്‍ത്തയല്ലല്ലോ നാളെ. കൂടാതെ ടെക്‌നോളജി മാറുന്നു, പുതിയ പ്രേക്ഷകര്‍ വരുന്നു. അതുകൊണ്ടൊക്കെയാവാം ഇപ്പോഴും ന്യൂസ്‌റൂമില്‍ ആദ്യവാര്‍ത്താവായനയുടെ ത്രില്ലുണ്ട് എനിക്ക്, ടെന്‍ഷനും.

മായ: ചര്‍ച്ചകളില്‍ എല്ലാ ചാനലുകളിലും കാണുന്നത് മിക്കവാറും ഒരേ മുഖങ്ങളാണ്.

പ്രമോദ്: നല്ലപോലെ സംസാരിക്കുന്നവരെയല്ലേ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ കഴിയൂ.

ഹേമലത: ചര്‍ച്ചയില്‍ പ്രമോദിനെ ആകര്‍ഷിച്ച ആള്‍ കാണുമല്ലോ?

പ്രമോദ്: ഉദ്ദേശിച്ച കാര്യങ്ങള്‍ കൃത്യമായും സ്​പഷ്ടമായും കുറഞ്ഞ സമയംകൊണ്ട് പറയുന്ന ഒരാളാണ് കെ. മുരളീധരന്‍ എന്നു തോന്നിയിട്ടുണ്ട്.

അകളനന്ദ: ഭഗത്തിനും ഇതേ അഭിപ്രായമാണോ?

ഭഗത്: മുരളീധരനും, എം.ഐ. ഷാനവാസും, ഡോ. സെബാസ്റ്റ്യന്‍ പോളുമൊക്കെ കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്നവരാണ്.

ഹേമലത: കഴിഞ്ഞ ദിവസം ടി.വിയില്‍ ഒരു കോമഡി ഷോ കണ്ടു. കോട്ടും ടൈയുമൊക്കെ വാടകക്ക് നല്‍കുന്ന ഒരു കട. അതിന് മുന്നില്‍ ഡ്രസ് വാടകക്കെടുക്കാന്‍ ക്യൂ നില്‍ക്കുന്ന ന്യൂസ് റീഡര്‍മാര്‍.

ഭഗത്: പക്വതയുടേയും അന്തസ്സിന്റേയും സിംബലായാണ് കോട്ടും ടൈയും ഡ്രസ് കോഡാക്കാന്‍ ഇന്ത്യാവിഷന്‍ തീരുമാനിച്ചത്. ഇപ്പോഴത് മറ്റു ചാനലുകളും അംഗീകരിച്ചു.

മായ: പ്രമോദ് ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. സിംഗപ്പൂരില്‍ ആയിരുന്ന കാലത്ത് ഡ്രസ് കോഡിനെക്കുറിച്ചൊന്നും നമ്മള്‍ ആലോചിച്ചിട്ട് പോലുമില്ല. ഉള്ള വസ്ത്രംപോലും പലപ്പോഴും വൃത്തിയായി ഇസ്തിരിയിടാന്‍ പോലും സാധിക്കാറില്ല.

പ്രമോദ്: കാലം മാറിയില്ലേ മായ. ഇപ്പോള്‍ മനോരമയില്‍ അപ്പിയറന്‍സിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചാനല്‍ തന്നെ ഓരോ ന്യൂസ് റീഡര്‍ക്കും വസ്ത്രങ്ങള്‍ സപ്ലൈ ചെയ്യുകയാണ്. ഓരോ ദിവസവും നമ്മള്‍ അണിയാനുദ്ദേശിക്കുന്ന ഡ്രസ് ഏതാണ്, കളര്‍ ഏതാണ് എന്നൊക്കെ നേരത്തെ തന്നെ എഴുതികൊടുക്കണം. ഒരാള്‍ക്ക് സപ്ലൈ ചെയ്ത വസ്ത്രം അയാള്‍ മാത്രമേ ധരിക്കുന്നുള്ളൂ എന്ന് നോക്കാന
...

2010-02-24

കേരളം വൈമാക്‌സ് യുഗത്തിലേക്ക്‌


കൊച്ചിയുള്‍പ്പടെ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നൂതന വൈമാക്‌സ് സാങ്കേതം വഴിയുള്ള അതിവേഗ വയര്‍ലെസ്സ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ആണ് നാലാം തലമുറ (4G) ഇന്റര്‍നെറ്റ് സേവനമായ മൊബൈല്‍ വൈമാക്‌സുമായി രംഗത്തു വരുന്നത്. രാജ്യത്ത് ബി.എസ്.എന്‍.എല്‍. വൈമാക്‌സ് സേവനം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം 27 ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് എറണാകുളം താജ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വ്വഹിക്കും.

വേള്‍ഡ് വൈഡ് ഇന്റര്‍ഓപ്പറബിലിറ്റി ഫോര്‍ മൈക്രോവേവ് ആക്‌സസ് (WiMAX) എന്ന ഐ.പി. അധിഷ്ഠിത ഇന്റര്‍നെറ്റ് കണക്ഷനാണ് വൈമാക്‌സ്. ലഭ്യമായ വയര്‍ലെസ് കണക്ഷനുകളില്‍ ഏറ്റവും മികച്ചതും നവീനവുമായ സാങ്കേതികവിദ്യയാണിത്. വലിയ (20 MHz ബാന്‍ഡ്‌വിഡ്ത്ത്) സ്‌പെക്ട്രം ഉപയോഗപ്പെടുത്തുന്നതിനാല്‍ ഈ സാങ്കേതം നിലവിലുള്ള 3G (5 MHz) യെ അപേക്ഷിച്ച് മികവുറ്റതാണ്. സാങ്കേതികമായി 72 Mbps വരെ വേഗമുള്ള വയര്‍ലെസ്സ് കണക്ഷനുകള്‍ വൈമാക്‌സ് വഴി സാധ്യമാണ്.

കുറഞ്ഞ ചിലവില്‍ എപ്പോഴും കണക്ടഡ് ആയ അതിവേഗ ഇന്റര്‍നെറ്റ് ബന്ധമാണ് ഇതുവഴി യാഥാര്‍ത്ഥ്യമാവുക. നാലാം തലമുറ സാങ്കേതികവിദ്യ എന്ന നിലയില്‍ 3G യെ അപേക്ഷിച്ച് മൂന്നു മടങ്ങ് മികച്ച സേവനമാണ് വൈമാക്‌സില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. മൊബൈല്‍ വിനോദത്തിന് വലിയ സാധ്യതകളാണ് ഇത് മുന്നോട്ടു വെയക്കുന്നത്.

കേരളത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും തിരഞ്ഞെടുത്ത പട്ടണങ്ങളിലും വൈമാക്‌സ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് 900 ബേസിക് ട്രാന്‍സ്മിറ്റിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ബി.എസ്.എന്‍.എല്‍. ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 450 സ്‌റ്റേഷനുകള്‍ ഉടന്‍ നിലവില്‍ വരും. ഇതില്‍ ആദ്യത്തെ 25 സ്‌റ്റേഷനുകള്‍ ഉത്ഘാടന ദിവസം മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഈ മേഖലയില്‍ 100 കോടി രൂപയാണ് കേരളത്തില്‍ ബി.എസ്.എന്‍.എല്‍. മുതല്‍ മുടക്കുന്നത്.

കേരളത്തിനകത്ത് ഒതുങ്ങുന്ന റോമിങ് സൗകര്യമേ ഇപ്പോള്‍ ഉണ്ടാവൂ. 37Mbps വേഗം വരെ ഇവിടെ സാധ്യമാണെങ്കിലും തുടക്കത്തില്‍ കുറഞ്ഞത് 512 Kbps വേഗം ഉറപ്പാക്കുന്നതും 2Mbps വരെ വേഗം ലഭ്യമാക്കുന്നതുമായ രണ്ട് തരം കണക്ഷനുകള്‍ ഇവിടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ രണ്ട് തരം കണക്ഷനുകള്‍ 999 രൂപയുടെ ഹോം പ്ലാനും 1999 രൂപയുടെ ബിസിനസ് പ്ലാനും ആണ്. രണ്ടും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭ്യതയാണ് നല്‍കുക. ഹോം പ്ലാനിന് 5 എം.ബി. സ്ഥലമുള്ള 2 ഇമെയില്‍ വിലാസങ്ങളും ബിസിനസ് പ്ലാനിന് 5 ഇമെയില്‍ വിലാസങ്ങളും ലഭ്യമാക്കും. കണക്ഷനെടുക്കുമ്പോള്‍ ഒരു മാസത്തെ വാടക മുന്‍കൂറായി നല്‍കണം. ബിസിനസ് പ്ലാന് ഒരു സ്റ്റാറ്റിക് ഐ.പി. വിലാസം കൂടി ലഭിക്കും.
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുകയു.എസ്.ബി., ഇന്‍ഡോര്‍ ടൈപ്പ് മോഡം, ഔട്ട്‌ഡോര്‍ ടൈപ്പ് മോഡം എന്നിങ്ങനെ ഉപഭോക്താവിന് മൂന്നുതരം അക്‌സസ് ഉപകരണങ്ങള്‍ ലഭ്യമാണ്. മോഡം വാടകയക്ക് എടുക്കാനുദ്ദേശിക്കുന്നവര്‍ യു.എസ്.ബി യ്ക്ക് 30 രൂപയും മോഡത്തിന് 40 രൂപയും പ്രതിമാസ വാടക നല്‍കിയാല്‍ മതി. ഇത് നിലവിലെ നിരക്കിനെ അപേക്ഷിച്ച് ലാഭകരമാണ്. മോഡം വിലയ്ക്ക് വാങ്ങുന്നവര്‍ യു.എസ്.ബി. യ്ക്ക് 2800 രൂപയും ഇന്‍ഡോര്‍ മോഡത്തിന് 4200 രൂപയും ഔട്ട്‌ഡോര്‍ മോഡത്തിന് 5000 രൂപയും നല്‍കണം.

കെട്ടിടങ്ങള്‍ നിറഞ്ഞ നഗരപ്രദേശങ്ങളില്‍ ബേസ് സ്‌റ്റേഷനുകളില്‍ നിന്നും രണ്ടര കിലോമീറ്റര്‍ പരിധിയിലും, തടസങ്ങള്‍ കുറഞ്ഞ മേഖലകളില്‍ 8 കിലോമീറ്റര്‍ വരെയും ഗ്രാമപ്രദേശങ്ങളില്‍ 15 കിലോമീറ്റര്‍ പരിധിയിലും വൈമാക്‌സ് സിഗ്‌നല്‍ ലഭ്യമാവുമെന്ന് ഇതുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു.

വൈമാക്‌സ് വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന് പ്രത്യേക ടെലിഫോണ്‍ കണക്ഷന്‍ ആവശ്യമില്ല. ഉയര്‍ന്ന വേഗമുള്ള ഫിക്‌സ്ഡ്, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കു പുറമെ, വോയ്‌സ് ഓവര്‍ ഐ.പി., മൊബൈല്‍ ടിവി, മൊബൈല്‍ വീഡിയോ, മൊബൈല്‍ ഗെയിമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, ടെലിമെഡിസിന്‍, മൊബൈല്‍ ജിയോലൊക്കേഷന്‍ ആപ്ലിക്കേഷനുകള്‍, വീഡിയോ / ഡാറ്റ അധിഷ്ഠിത സേവനങ്ങള്‍, വെര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്‌വര്‍ക്കുകള്‍, വിദൂര വിദ്യാഭ്യാസം, വെബ് 2 സര്‍വീസുകള്‍, ഓഡിയോ വീഡിയോ സ്ട്രീമിങ്, ഫിക്‌സ്ഡ് ടിവി ഓവര്‍ ഐ.പി. തുടങ്ങി എണ്ണമറ്റ സേവനങ്ങള്‍ വൈമാക്‌സ് വഴി ലഭ്യമാക്കാന്‍ കഴിയും.

ഇ-മെയ്ല്‍ തട്ടിപ്പ്.


പുതിയ ഇ-മെയ്ല്‍ തട്ടിപ്പ്. യൂസര്‍ ഐഡിയും പാസ് വേര്‍ഡും കൈക്കലാക്കിയുള്ള ബ്ലാ ക്മെയ്ലിങ് തന്നെയാണ് ഇത്തവണയും രീതി. എന്നാല്‍ ഇവ ഇ- മെയ്ല്‍ ഉടമയില്‍നിന്നുതന്നെ ചോദിച്ചുവാങ്ങുകയാണെന്ന വ്യത്യാസം മാത്രം! ജി- മെയ്ല്‍ ഉടമകളാണു തട്ടിപ്പില്‍പ്പെടുന്നത്.കസ്റ്റമറുടെ അക്കൗണ്ട് വെരിഫിക്കേഷന്‍ മെയ്ല്‍ എന്ന വ്യാജേനയുള്ള ഇ-മെയ്ലിനു മറുപടി നല്‍കി ചതിക്കുഴിയില്‍ വീണ നിരവധിപ്പേരുടെ പരാതികള്‍ പൊലീസ് സൈബര്‍ സെല്ലിന്‍റെ അന്വേഷണത്തിലാണ്. കുടുങ്ങിയവരില്‍നിന്നു ലക്ഷക്കണക്കിനു രൂപ ആവശ്യപ്പെടുന്നുണ്ടെന്നു പൊലീസ്, എല്ലാം വിദേശത്തുനിന്ന്. ഉപയോഗിക്കാത്ത മെയ്ല്‍ അക്കൗണ്ടുകള്‍ കട്ട് ചെയ്യാന്‍ ജി- മെയ്ല്‍ കസ്റ്റമര്‍ കെയര്‍ ടീം നടത്തുന്ന അക്കൗണ്ട് വെരിഫിക്കേഷന്‍ എന്ന പേരിലാണു മെയ്ല്‍ ലഭിക്കുന്നത്.

അനവധിപ്പേര്‍ക്ക് ഈ മാസം പല ദിവസങ്ങളിലായി മെയ്ല്‍ ലഭിച്ചു. ഇതിന്‍റെ മറുപടിയില്‍ ക്ലിക് ചെയ്തു യൂസര്‍ നെയിം, പാസ്വേര്‍ഡ്, ജനന തിയതി, രാജ്യം തുടങ്ങിയവ നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണു മെയ്ല്‍. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്നും ഇതില്‍ പറയുന്നു. ഗൂഗ്റിപ്ലൈ അക്കൗണ്ട് എന്നാണു മെയ്ല്‍ അയച്ചയാളുടെ പേര്. അതിനാല്‍ ഗൂഗിളിന്‍റെ സന്ദേശമെന്നു തെറ്റിദ്ധരിക്കാനെളുപ്പം. തട്ടിപ്പില്‍ കുടുങ്ങിയ നിരവധി പേരുടെ അക്കൗണ്ട് പുറമേനിന്ന് ഓപ്പറേറ്റ് ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മെയ്ലിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് സൈബര്‍ സെല്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ ഫ്രാന്‍സിസ് പെരേര പറഞ്ഞു. പണം ആവശ്യപ്പെടുന്നുവെന്നും നല്‍കാത്തപക്ഷം അക്കൗണ്ട് ഉപയോഗിച്ചു കുടുക്കുമെന്നും ഭീഷണി സന്ദേശം ലഭിക്കുന്നതായാണു പരാതികളിലേറെയും. ഇത്തരം മെയ്ലുകള്‍ക്കു മറുപടി അയയ്ക്കരുതെന്നു പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. വെരിഫിക്കേഷന്‍ മെയ്ല്‍ വ്യാജമാണെന്നു ഗൂഗിള്‍ സ്ഥിരീ കരിച്ചിട്ടുണ്ട്.


2010-02-17

ന്റെ പേരു ശശി !!!!


മൈ നെയിം ഈസ് ഖാന്‍ എന്ന ബോളിവുഡ് ചിത്രം ഒരു വന്‍വിജയമായി മാറുന്ന സാഹചര്യത്തില്‍ ആ സിനിമയുണ്ടാക്കിയ തരംഗവും അതുമൂലം സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാനുണ്ടായിരിക്കുന്ന മൈലേജും കണക്കിലെടുത്ത് സില്‍മ മലയാളത്തില്‍ റീമേക്ക് ചെയ്യാനുള്ള ഒരു ആലോചന ഇവിടെ ആരംഭിക്കുകയാണ്. മലയാള സിനിമയുടെയും രാഷ്ട്രീയ പശ്ചാത്തലങ്ങളുടെയും സാഹചര്യത്തില്‍ ചെറിയ മാറ്റങ്ങളോടെയാവും സിനിമ അവതരിപ്പിക്കുക. സിനിമയുടെ പേര്- ന്റെ പേര് ശശി.
നായകന്‍ ശശിയായി ശ്രീമാന്‍ ദിലീപും നായികയായി കുമാരി കാവ്യ മാധവനും അഭിനയിക്കുന്നതിനോടാണ് എനിക്കു താല്‍പര്യം. ഷാറൂഖും കജോളുമെന്ന പോലെ മലയാളിയുടെ പ്രിയപ്പെട്ട ജോഡിയായിരുന്ന ദിലീപും കാവ്യയുമാകുമ്പോള്‍ പടം ഹിറ്റാകുമെന്നുറപ്പാണല്ലോ. മലയാളത്തിന്റെ കരണ്‍ ജോഹറായ ജോണി ആന്റണിയെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. ബ്ളോഗെഴുതുന്നതു പോലെ സിനിമ എഴുതാനാവില്ലാത്തതിനാല്‍ മലയാള സിനിമയെ താങ്ങിനിര്‍ത്തുന്ന തിരക്കഥാ ഇരട്ടകളായ ഉദയകൃഷ്ണ-സിബി കെ.തോമസ് ടീംസിനോട് തിരക്കഥയെഴുതിത്തരാവോ എന്നു ചോദിക്കാന്‍ നാളെ ഞാന്‍ എറണാകുളത്തേക്കു പോകുന്നുണ്ട്. പറ്റിയാല്‍ വിഷുവിനു പടമിറക്കണം.
സിനിമയുടെ ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ മുതല്‍ തന്നെ വിവാദങ്ങളും തുടങ്ങാനാണ് എന്റെ പദ്ധതി. അങ്ങനെ ആദ്യന്തം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നെങ്കില്‍ മാത്രമേ ന്റെ പേരു ശശി സൂപ്പര്‍ ഹിറ്റാവുകയുള്ളൂ. തിലകനെ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കുക എന്നതാണ് അതിനു വേണ്ടി പ്രാഥമികമായി ചെയ്യാനുദ്ദേശിക്കുന്നത്. പകരം നായികയുടെ അച്ഛന്റെ വേഷത്തില്‍ നെടുമുടി വേണുവിനെ അഭിനയിപ്പിക്കും. പിന്നെ, ഡെയ്ലി ബേസിസില്‍ വിവാദം സിനിമയെ പിന്‍തുടര്‍ന്നുകൊള്ളും.
ഇതൊരു ബിഗ്ബജറ്റ് സിനിമയായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അപ്പോള്‍ തന്നെ സംഗതി ചലച്ചിത്രവിരുദ്ധമായി. അക്കാരണത്താല്‍ തന്നെ മലയാളം സിനിമാ നിര്‍മാതാക്കളുടെ സംഘടന ന്റെ പേരു ശശിക്കു വിലക്കേര്‍പ്പെടുത്തും. അതിന്റെ സംവിധായകനെയും താരങ്ങളെയുമൊക്കെ വിലക്കും. അപ്പോള്‍ പിന്നേം വിവാദം ഉണ്ടാകും. തികച്ചും സംഘടനാവിരുദ്ധമായി ഇതിന്റെ ഷൂട്ടിങ്ങിനു വേണ്ടി പതിനായിരക്കണക്കിന് അടി ഫിലിം ഞാന്‍ കൂടുതലുപയോഗിക്കും. നടിമാരുടെ കുപ്പായം അലക്കി ഉണങ്ങാനിടാന്‍ വരെ പുതുപുത്തന്‍ ഫിലിം റോളുകള്‍ ചുരുള്‍ നിവര്‍ത്തും. സിനിമ ഇറങ്ങുന്നതിനു മുമ്പേ എല്ലാ പത്രത്തിലും ഫുള്‍പേജ് പരസ്യം കൊടുക്കും. അങ്ങനെ 10 സെന്റീമീറ്ററില്‍ കുടുതല്‍ വലിപ്പത്തില്‍ സിനിമയുടെ പരസ്യം കൊടുക്കാന്‍ പാടില്ല എന്ന നിയമവും ഞാന്‍ ലംഘിക്കും.
ന്റെ പേരു ശശി ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് തന്നെ ദിലീപിനു ഞാന്‍ ഫുള്‍ സ്ക്രിപ്റ്റ് കൊടുക്കും. ഒരു കോപ്പി ഞാനും സൂക്ഷിക്കും. ദിലീപും കാവ്യയും അങ്ങേരെടെ ചേട്ടനും അളിയനും ഡ്രൈവറും അലക്കുകാരനും എല്ലാവരും കൂടിയിരുന്ന് ആ സ്ക്രിപ്റ്റ് തിരുത്തും. അതില്‍ നിറയെ ദിലീപ് കോമഡി എഴുതിച്ചേര്‍ക്കും. അതു കേട്ട് കാവ്യ തലകുത്തി മറിഞ്ഞു ചിരിക്കും. അതോടെ പടം ഹിറ്റായെന്നുറപ്പിച്ച് ദിലീപ് പൃഥ്വിരാജ് പടങ്ങള്‍ക്കു പണി കൊടുക്കാനുള്ള വിദ്യകളാലോചിക്കും. പക്ഷെ, ഞാനാരാ മോന്‍. ദിലീപ് എഴുതിയ സ്ക്രിപ്റ്റ് വച്ച് ഷൂട്ട് ചെയ്ത ശേഷം ഉദയകൃഷ്ണ- സിബി കെ.തോമസ് ടീംസിന്റെ സ്ക്രിപ്റ്റ് വച്ച് പടം ഡബ്ബ് ചെയ്യും.
സിനിമയുടെ ഏകദേശ കഥ എന്റെ മനസ്സിലുള്ളത് ഇതാണ്: ദിലീപ് ശശി (ശശി അയ്യഞ്ചിറ അല്ല) എന്ന ചെറുപ്പക്കാരനാണ്. ചെറുപ്പത്തില്‍ തീര്‍ത്തും മന്ദബുദ്ധിയായിരുന്ന ശശി സ്വപ്രയത്നം കൊണ്ട് ബുദ്ധിമാനായ ആളാണ്. ശശിയുടെ വീട് അങ്ങ് ഗ്രാമത്തിലാണ്. വീട്ടിലമ്മച്ചി മാത്രമേയുള്ളൂ. പെങ്ങള് ശശിയുടെ ചെറുപ്പം മുതലേ പുര നിറഞ്ഞു നില്‍ക്കുകയാണ്. മന്ദബുദ്ധിത്തരം ഒക്കെ മാറിയപ്പോള്‍ ശശി ജീവിതമാര്‍ഗം തേടി നേരേ കൊച്ചിയിലേക്കു പോയി. പിന്നെ കഥ കൊച്ചിയിലാണ്. കൊച്ചിയിലെത്തുന്ന ശശിക്ക് ആകെമൊത്തം പ്രതിസന്ധികളാണ്. മന്ദബുദ്ധിയായിരുന്ന കാലത്ത് വീട്ടിലിരുന്ന് ശശി പ്രൈവറ്റായി പഠിച്ച് എംബിഎ ഡിഗ്രി നേടിയിരുന്നു. ആ ഡിഗ്രി വച്ച് ശശി കൊച്ചിയിലെ ഒരു വല്യ കമ്പനിയില്‍ ചെറിയൊരു ജോലി സംഘടിപ്പിച്ചു. ഒരൂസം ജോലി കഴിഞ്ഞ് വീട്ടിലോട്ടു വരുമ്പോള്‍ ശശിയെ ഒരു കാറ് മുട്ടാന്‍ വന്നു. ശശി ഡോറു തുറന്ന് അതിന്റെ ഡ്രൈവറെ(ഹരിശ്രീ അശോകന്‍) അടിച്ചു. പിന്‍സീറ്റിലിരുന്ന സുന്ദരിയായ കുട്ടിയമ്മയെ (കാവ്യ മാധവന്‍) ചീത്തവിളിച്ചു. പിറ്റേന്ന് രാവിലെ ഓഫിസില്‍ ചെല്ലുമ്പോള്‍ എംഡിയുടെ ചെയറില്‍ ദേണ്ടേ ഇരിക്കുന്നു കാവ്യ. അബ്ടെയാണ് ഇന്റര്‍വെല്‍.
ചായേം കടീം കഴിഞ്ഞ് പ്രേക്ഷകര്‍ തിരിച്ചു തിയറ്ററിനുള്ളില്‍ കയറുമ്പോളേ ഒരു പാട്ടാണ്. ശശിയും കുട്ടിയമ്മയും മാഫിയ ശശിയുടെ നൃത്തസംവിധാനത്തില്‍ അലക്സ് പോളിന്റെ ഈണത്തില്‍ ഉദിത് നാരായണന്റെ ശബ്ദത്തില്‍ ഭയങ്കരന്‍ പാട്ട്. പാട്ടു കഴിയുമ്പോള്‍ കോടീശ്വരിയായ കുട്ടിയമ്മ തന്റെ ജീവിതകഥ ഇങ്ങനെ പറയും- വീട്ടില്‍ അപ്പച്ചന്‍ (നെടുമുടി വേണു) കാശുണ്ടാക്കാന്‍ നടക്കുവാരുന്നു, അന്നേരം അമ്മച്ചി അടുക്കളയിലെ പുകയില്‍ കട്ടപ്പൊകയായിപ്പോയി. സ്നേഹം വീട്ടിലെവിടുന്നും കിട്ടാതെ വന്ന കുട്ടിയമ്മ ശശിയിലൂടെയാണ് ആ സാധനം എന്നതാണെന്നു പോലും അറിയുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ വല്യ ബിസിനസുകാരനായ മരുമകന്‍ കുട്ടപ്പന്‍ കുട്ടിയമ്മയെ കെട്ടാന്‍ വരുന്നു. എന്നാല്‍ കുട്ടപ്പന് കുട്ടിയമ്മയെ കെട്ടി അപ്പച്ചനേം കൊന്ന് സ്വത്ത് മുഴുവന്‍ തട്ടിയെടുക്കുകയാണ് ലക്ഷ്യമെന്നത് പ്രത്യേകം പറയേണ്ടല്ലോ.
ഇത്രേം ആയിക്കഴിയുമ്പോള്‍ ശശി തന്റെ ഹീറോയിസം പുറത്തെടുക്കുകയാണ്. നേരേ കുട്ടിയമ്മയുടെ അപ്പച്ചന്റെ അടുത്ത് ചെന്നു പറയും- ന്റെ പേരു ശശി ! അവിടെ മുതല്‍ ഭയങ്കര മ്യൂസിക്കും മുടിഞ്ഞ ക്ളാപ്പും ആയിരിക്കും. അടുത്ത സീനില്‍ വിമാനം. പിന്നത്തെ സീനില്‍ അമേരിക്കേന്നു വരുന്ന കുട്ടപ്പന്‍ (റിയാസ് ഖാന്‍). ശശിയും കുട്ടപ്പനുമായുള്ള ഇടി. കട്ടമസിലുള്ള കുട്ടപ്പനെ ശശി ഇടിച്ചു തൂറ്റിക്കുമ്പോള്‍ കൊല്ലാതെ വിട്ടേക്കണം കൊന്നിട്ടു ജയിലില്‍ പോയാല്‍ ക്ളൈമാക്സില്‍ കല്യാണം നടക്കുവേലന്നു കുട്ടിയമ്മ പറയും. അതു കേട്ടപാടേ സ്റ്റണ്ട് നടക്കുന്ന 80 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നു കാലുതെറ്റി താഴേക്കു വീണു ചത്തുപോകുന്ന കുട്ടപ്പന്‍. അടുത്ത സീനില്‍ കമ്പനിയുടെ എംഡിയായി ചാര്‍ജെടുക്കുന്ന ശശി. അടുത്തോട്ടു വരുന്ന കുട്ടിയമ്മയെ എടുത്തുപൊക്കുമ്പോള്‍ ഉദിത് നാരായണന്റെ ശബ്ദത്തിലുള്ള പാട്ട് പിന്നേം ഇടും. അന്നേരം ടൈറ്റിലെല്ലാം കൂടി കയറി വരും. തീര്‍ന്നു, ഇത്രേയുള്ളൂ.
ഇതിനെ നമ്മള്‍ പ്രിന്റ് ആന്‍ഡ് പബ്ളിസിറ്റി ആകുമ്പോഴേക്കും തീം മാറ്റി കൊച്ചിക്കാര്‍ ശശിയോടു ചെയ്തത് എന്ന മട്ടില്‍ മാറ്റും. കൊച്ചിക്കാരെല്ലാം കൂടി ശശിയെ കൊല്ലാന്‍ നോക്കി എന്ന സന്ദേശത്തോടൊപ്പം ശശി ശരിക്കും ദിലീപ് തന്നെയാണ് എന്നു കൂടി തിരുകുമ്പോള്‍ പടം ഹിറ്റാകുമെന്നുറപ്പാണ്. അതിനു വേണ്ടി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് ദിലീപിനെ പ്രൈവറ്റ് ബസുകാരെക്കൊണ്ട് തല്ലിക്കുകേം നോര്‍ത്തില്‍ വച്ചു ട്രെയിന്‍ കയറ്റി കൊല്ലാന്‍ നോക്കുകേം ഒക്കെ ചെയ്തതായി പ്രചരിപ്പിക്കും. കേരളം മുഴുവന്‍ അങ്ങനെ സില്‍മേടെ വരവും നോക്കിയിരിക്കുമ്പോള്‍ വിഷുവിന് പടം റിലീസ് ചെയ്യും. നിങ്ങളും കാത്തിരിക്കുക- ന്റെ പേരു ശശി !!!!