Related Posts with Thumbnails

2010-02-25

കേരളം ഇന്റര്‍നെറ്റ് ദുരന്തങ്ങളുടെ പിടിയിലേക്ക്





കണ്ണൂര്‍: ഇന്റര്‍നെറ്റ് അശ്ലീല പ്രചാരണത്തെത്തുടര്‍ന്നുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കഫേകളെ നിയന്ത്രിക്കാനുള്ള നിയമത്തിന്റെ കരട് രൂപം സമര്‍പ്പിച്ചിട്ട് ആറുമാസമായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല്ല. തളിപ്പറമ്പില്‍ ഇന്റര്‍നെറ്റ് അശ്ലീല പ്രചാരണത്തിന്റെ ഇരയായ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഇത്തരത്തില്‍ ഒടുവിലത്തേതാണ്.തളിപ്പറമ്പില്‍ ഇന്റര്‍നെറ്റ് അശ്ലീല പ്രചാരണത്തിന്റെ ഇരയായ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഇത്തരത്തില്‍ ഒടുവിലത്തേതാണ്.

പരാതികളില്‍ ബന്ധപ്പെട്ടവര്‍ ഉറച്ചുനില്‍ക്കാത്തതാണ് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് തടസ്സമാവുന്നതെന്ന് സംസ്ഥാന സൈബര്‍ സെല്‍ തലവന്‍ ഐ.ജി ടോമിന്‍ ജെ.തച്ചങ്കരി 'മാധ്യമ'ത്തോട് പറഞ്ഞു.
സംസ്ഥാനത്തെ സൈബര്‍ കുറ്റവാസനയുടെ വ്യാപ്തി ഭീതിദമാണെന്ന് ഐ.ജി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ദുരുപയോഗം, ബ്ലൂടൂത്ത് ദുര്‍വിനിയോഗം, ഇന്റര്‍നെറ്റ് കഫേകള്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യം എന്നിവയുടെ വിപുലമായ സങ്കേതമായിരിക്കുകയാണ് കേരളമെന്നും ഇതുസംബന്ധിച്ച് നിയമനിര്‍മാണം അനിവാര്യമാണെന്നും സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹപാഠിയുമായുള്ള ചുംബനദൃശ്യം പകര്‍ത്തി ബ്ലൂടൂത്ത് വഴി പ്രചരിപ്പിക്കുകയും ഇന്റര്‍നെറ്റ് കഫേ കേന്ദ്രീകരിച്ച് അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി സീഡികളില്‍ പകര്‍ത്തുകയും ചെയ്തതാണ് തളിപ്പറമ്പിലെ ദുരന്തത്തിനു പിന്നില്‍. അമ്പലപ്പുഴയില്‍ ഈയിടെ മൂന്ന് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗമാണെന്ന് സംസ്ഥാന സൈബര്‍സെല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വൈക്കത്തെ സര്‍ക്കാര്‍ ഓഫിസിലെ ബാത്ത്റൂമില്‍ രഹസ്യകാമറ വെച്ച് പകര്‍ത്തിയ ജീവനക്കാരിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചിരുന്നു.
കണ്ണൂര്‍ വളപട്ടണത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്സിന് മുകളിലെ നിലയില്‍നിന്ന് തൊട്ടടുത്ത വീട്ടിലെ കുളിമുറിയിലെ രംഗങ്ങള്‍ പകര്‍ത്തി ബ്ലൂടൂത്ത് വഴി പ്രചരിപ്പിച്ചതു സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി വന്നത് രേഖപ്പെടുത്തരുതെന്ന ഉപാധിയോടെയായിരുന്നു. അയല്‍വാസികളായ മാര്‍ബിള്‍ടൈല്‍സ് ജോലിക്കാരെ താക്കീത് ചെയ്ത് വിട്ടു. കോഴിക്കോട്ടെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുമായുള്ള പ്രണയരംഗം സഹപാഠികള്‍ പകര്‍ത്തി ബ്ലാക്ക്മെയ്ലിങ്ങിന് ഇരയാക്കിയപ്പോള്‍ ദുരന്തനായിക പഠനം നിറുത്തി 'ഒളിവില്‍' താമസിക്കേണ്ടിവന്നു. 
റാന്നിയില്‍ അമ്മയുടെ അനുജത്തിയുടെ നഗ്നപടമെടുത്ത വിദ്യാര്‍ഥിയില്‍നിന്ന് ബ്ലൂടൂത്ത് വഴി ചോര്‍ന്നുപോയ വീഡിയോ ക്ലിപ്പിങ് സൈബര്‍സെല്‍ കണ്ടുപിടിച്ച് നശിപ്പിച്ചതിനപ്പുറം കേസുണ്ടായില്ല. കുടുംബകലഹം ഓര്‍ത്ത് ഒതുക്കിത്തീര്‍ത്തു
പത്തു വര്‍ഷം മുമ്പുവരെയും സൈബര്‍ കുറ്റകൃത്യം ഡിജിറ്റല്‍ സ്റ്റുഡിയോകളില്‍ മാത്രം ഒതുങ്ങിയിരുന്ന പ്രവണതയായിരുന്നു.
സംസ്ഥാന സൈബര്‍ സെല്‍ ആറുമാസം മുമ്പ് സര്‍ക്കാറില്‍ സമര്‍പ്പിച്ച ഇന്റര്‍നെറ്റ് കഫേ നിയന്ത്രണ നിയമത്തിന്റെ കരടുരേഖ ഇപ്പോള്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്.
ഐ.ടി ആക്ട് പ്രകാരം സ്വകാര്യമായ പടം എടുക്കുന്നതും എടുത്ത പടം ദുരുപയോഗം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. സെക്ഷന്‍ 66 ഇ, 67 തുടങ്ങിയ വകുപ്പുകളില്‍ ഇതിന് കടുത്ത ശിക്ഷയാണ് നിര്‍ണയിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയെത്താത്തവരുടെ പരാതികളില്‍ ശിക്ഷ മൂന്നിരട്ടി വലുതാണ്. പക്ഷേ, ഇതുവരെയും ഈ വകുപ്പനുസരിച്ച് കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 

No comments:

Post a Comment