പുല്‍തൈലം ഉപയോഗിച്ച് തറകളും മറ്റും തുടയ്ക്കുന്നതും കൊതുകുകളെ അകറ്റിനിര്‍ത്തും.
വാതിലുകളിലും ജനലുകളിലും വെന്റിലേഷനുകളിലും വല പിടിപ്പിക്കുക. മുറിയടച്ച് അരമണിക്കൂര്‍ കൊതുക് നാശിനി പ്രയോഗിച്ച ശേഷം മുറിതുറന്ന് നല്ലവേഗത്തില്‍ ഫാനിട്ട് കെട്ടിക്കിടന്ന വായുവിനെയും അവശേഷിക്കുന്ന കൊതുകുകളേയും പുറത്താക്കി ഭദ്രമായി മുറിയടയ്ക്കുക.
മന്തുരോഗം പരത്തുന്ന മന്‍സോണിയ കൊതുകിനെ നിയന്ത്രിക്കാന്‍ അവയുടെ പ്രജനനസ്ഥലമായ മുട്ടപ്പായലും കുളവാഴയുമൊക്കെ വാരിക്കളയണം.
കളനാശിനികള്‍ ഉപയോഗിക്കുന്നതും ഗ്രാസ് കാര്‍പ്പ്, ഗൗരാമി തുടങ്ങിയ മല്‍സ്യങ്ങളെ ജലാശയത്തില്‍ വളര്‍ത്തുന്നതും ഫലപ്രദമാണ്.
ബയോഗ്യാസ് പഌന്റിന്റെ വശങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ മണ്ണെണ്ണ ഒഴിക്കണം.
കൊതുകുതിരികളും മാറ്റുകളുംഉപയോഗിക്കാനെളുപ്പമാണെങ്കിലും കൊതുകിനെപ്പേടിച്ച് കത്തിക്കുന്ന കൊതുക് തിരികള്‍ അപകടമാവാതെ ശ്രദ്ധിക്കണം. കാരണം കൊതുക് നാശിനികള്‍ ചിലരില്‍ അലര്‍ജിയും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നുണ്ട്. കാരണം ഡിഡിടി പോലുള്ള മാരകമായ കീടനാശിനികള്‍ പോലും ചില കൊതുകുതിരികളില്‍ അടങ്ങിയിട്ടുണ്ട്. പൈറിത്രിന്‍, അലെത്രിന്‍, അറക്കപ്പൊടി, സ്റ്റാര്‍ച്ച് തുടങ്ങിയവയാണ് ഇവയിലെ പ്രധാന ഘടകങ്ങള്‍. പതിവായി കൃത്രിമ പൈറിത്രിന്‍ ശ്വസിക്കുന്നവരില്‍ കണ്ണില്‍ നീറ്റലും ചൊറിച്ചിലും മൂക്കൊലിപ്പും ശ്വസനപ്രശ്‌നങ്ങളുമൊക്കെ കാണാറുണ്ട്. ഡൈ ഈതൈല്‍ ടൊളുമൈഡ്, അലെത്രിന്‍ തുടങ്ങിയവ കുട്ടികളുടെ തലച്ചോറിനെയും നാഡികളെയും ബാധിക്കുന്നതായും പഠനങ്ങളുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കൊതുക് നാശിനി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്
No comments:
Post a Comment