Related Posts with Thumbnails

2010-02-15

ചാക്കോച്ചന്റെ പള്ളിനീരാട്ട്




ഒരു കര്‍ക്കടക മാസത്തിലെ ചാറ്റല്‍മഴയുള്ള മദ്ധ്യാഹ്നം. തറവാടിന്റെ ഉമ്മറത്ത്‌ ചടഞ്ഞുകൂടിയിരുന്നു ചുട്ട ചക്കക്കുരു തിന്നുകയായിരുന്നു ശ്രീ ചാക്കോനമ്പൂതിരിപ്പാട്‌. രാവിലെ മുതല്‍ ചൊറിയുംകുത്തിയുള്ള ഇരിപ്പാണ്. എന്തെങ്കിലുമൊന്നു ചെയ്യാന്‍ കൈതരിക്കുന്നു. ആരെങ്കിലും തരപ്പടിക്കാരുണ്ടായിരുന്നെങ്കില്‍ കുറച്ചുനേരം ചീട്ടുകളിക്കാമായിരുന്നു. അനുജന്‍ നമ്പൂതിരി പാടത്ത് പോയിരിക്കുകയാണ്. പുഴയില്‍ പോയി വലവീശിയാലോ?... കഴിഞ്ഞ പ്രാവശ്യം മുള്ളുടക്കി കീറിയ വല ഇനിയും നന്നാക്കിയിട്ടില്ല. അതുകൊണ്ടു അക്കാര്യം നടക്കില്ല. വൈകിട്ട് അനുജന്‍ നമ്പൂതിര്‍പ്പാടുമൊത്തു തവള പിടിക്കാന്‍ പോകാമെന്ന് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. തല്ക്കാലം സമയംകൊല്ലാന്‍ എന്താ ഒരു മാര്‍ഗം...? അപ്പോഴാണ്‌ അദ്ദേഹത്തിന്‍റെ അന്തര്‍ജ്ജനം മറിയാമ്മത്തമ്പുരാട്ടി ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി എത്തിയത്."അതേയ്.... ആരെങ്കിലും വാല്യക്കാരെ കിട്ട്വോ..."Fun & Info @ Keralites.net
"എന്തിനാ ഇപ്പൊ വാല്യക്കാരെ അന്വേഷിക്കണേ...."
"തൊഴുത്തിന്റെ പുറകിലെ പ്ലാവില്‍ നല്ല മൂത്ത ചക്കയുണ്ട്. ഇട്ടിരുന്നെങ്കില്‍ വൈകിട്ട് ചക്കകൂട്ടാന്‍ ണ്ടാക്കാം.... വേണോച്ചാ ഇത്തിരി വറക്ക്വേം ആവാം..."
"അതിനിപ്പോ എന്തിനാ വാല്യക്കാര്... നോം കേറാല്ലോ..." ചാക്കോനമ്പൂതിരി താറുടുത്തു പ്ലാവില്‍ കയറാന്‍ തയ്യാറായി.
"ഹെന്താ ഈ കാട്ടണേ.. ഈ മഴയത്ത് മരത്തെലൊന്നും കേറണ്ട... വാല്യക്കാര് ആരെങ്കിലും വരുമ്പം മതി."
"മിണ്ടാതിരിക്യാ... നോം എത്ര മരം കേറീട്ടുള്ളതാ... പിന്ന്യാ ഈ ചെറിയ പ്ലാവ്."...
"അബദ്ധായല്ലോ ഭഗവാനേ... തിരുമേനി ഞാന്‍ പറയണ...." തിരുമേനി മുറ്റത്തിറങ്ങിക്കഴിഞ്ഞു.
Fun & Info @ Keralites.netവീടിന്റെ പടിഞ്ഞാറുവശത്ത് പശുത്തൊഴുത്ത്. കറവയുള്ള നാല് ബ്ലോക്ക്‌ പശുക്കളുണ്ട് തൊഴുത്തില്‍. ചാണകക്കുഴിയോടു ചേര്‍ന്നാണ് നമ്പൂതിരിപ്പാട്‌ കയറാന്‍ പോകുന്ന വരിക്കപ്ലാവ്. കത്തി അരയില്‍ തിരുകി വഴുക്കലുള്ള പ്ലാവില്‍ തിരുമേനി വലിഞ്ഞുകയറി. രണ്ടാള്‍ പൊക്കത്തില്‍ തൊഴുത്തിന് മുകളിലേക്കുള്ള കൊമ്പിലാണ് ചക്കയുള്ളത്. ചക്കയുടെ ഞെട്ട് മുറിക്കുന്നതോടൊപ്പം ചെറുതായൊന്നു തള്ളിക്കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ചക്ക ചാണകക്കുഴിയില്‍ വീണേക്കാം... തിരുമേനി ഒരു അഭ്യാസിയെപ്പോലെ മരക്കൊമ്പില്‍ കുനിഞ്ഞിരുന്നു ചക്കയുടെ ഞെട്ട് മുറിച്ചു. മുറിച്ചുതീര്ന്നതോടൊപ്പം ചക്കക്കു ഒരു തള്ളും കൊടുത്തു. പ്ടും... പ്ലും... ചക്ക കരയ്ക്കും തിരുമേനി ചാണകക്കുഴിയിലും വീണു. ആറടിയോളം താഴ്ചയുള്ള കുഴിയില്‍ മുക്കാല്‍ ഭാഗത്തോളം നിറഞ്ഞു കിടക്കുന്ന ബ്ലോക്ക് പശുക്കളുടെ അയഞ്ഞ ചാണകവും മഴവെള്ളവും കലര്‍ന്ന ദോശമാവ് പരുവത്തിലുള്ള മിശ്രിതത്തില്‍... വീണിതല്ലോ കിടക്കുന്നു... ചാണകവുമണിഞ്ഞയ്യോ ശിവ ശിവ.... തെല്ലുനേരത്തെ ശാന്തതക്കുശേഷം നരസിംഹത്തില്‍ വെള്ളത്തില്‍ നിന്നുയര്‍ന്നു വരുന്ന മോഹന്‍ലാലിനെപ്പോലെ തിരുമേനി നിവര്‍ന്നുനിന്നു. തപ്പിപ്പിടിച്ചു കരക്ക്‌ കയറിയ ആ രൂപത്തെക്കണ്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീജനങ്ങള്‍ മൂക്കുപൊത്തി.

Fun & Info @ Keralites.net
"ആരാവ്ടെ... നമുക്ക് കുളിപ്പുരയിലേക്ക് കുറച്ചു വെള്ളം കൊണ്ടുവര്വാ...."
"കുളിപ്പുരേ കയറിപ്പോകരുത്.... വേണേച്ചാ ആറ്റില്‍ പോയി കുളിച്ചു ശുദ്ധായിട്ടു വര്വാ..." അമ്മത്തമ്പുരാട്ടിയുടെ ഉഗ്രശാസനം. തൊട്ടടുത്തുതന്നെയല്ലേ വെണ്ണിയോടു വലിയപുഴ. കുളി ആറ്റില്‍ തന്നെയകാം. ആ കറുത്ത രൂപം കടവിലേക്ക് നീങ്ങി. അംഗണവാടിവിട്ടു വീടിലേക്ക്‌ പോകുന്ന കുഞ്ഞുങ്ങള്‍ ആ ഭീകരരൂപത്തെ കണ്ടു നിലവിളിച്ചു. പുറത്തെവിടെയോ പോയി വീട്ടിലേക്കു തിരിച്ചു വരികയായിരുന്ന തറവാട്ടു കാരണവര്‍ കറിയാച്ചന്‍ നമ്പൂതിരി എതിരേവരുന്ന കൊച്ചുതിരുമേനിയെ കണ്ടു ഏതോ കീഴ്ജാതിക്കരാണെന്ന് കരുതി അട്ടഹസിച്ചു.
"ഹൈ... തീണ്ടി ആശുദ്ധാക്കാക്കാണ്ട് മാറി നടക്ക്വാ... ഇവറ്റകള്‍ക്കൊന്നും... ഒരു പേടീല്ലാണ്ടായിരിക്ക്ണൂ... അശ്രീകരം... "
"അപ്പന്‍ തിരുമേനി ഇതു ഞാനാ... ചാക്കോ...."
"ഇയാളെന്താ ഇക്കോലത്തില്...?.."
"ഒന്ന് വീഴേണ്ടായി...."
"ഏഭ്യന്‍... വഴി വൃത്തികേടക്കാണ്ട് പോയി കുളിച്ചു വര്വാ... നിന്നെയൊക്കെ ചാണകം തളിക്കണ്ട സമയം പണ്ടേ കഴിഞ്ഞിരിക്ക്ണൂ.."
തിരുമേനി കടവിലെത്തി. ഹാവൂ സമാധാനം... കടവില്‍ ആരുമില്ല. നേരെ ആറ്റിലേക്ക് ചാടി... ചെറുചൂടുള്ള വെള്ളം. ആ വെള്ളത്തില്‍ കുറേനേരം മുങ്ങിക്കുളിച്ചപ്പോള്‍ ചാക്കോയിലെ ബാല്യകാലം ഉണര്‍ന്നു. നിറഞ്ഞു കവിഞ്ഞ ഈ പുഴയില്‍ എത്ര തവണ അക്കരെയിക്കരെ നീന്തിയിരിക്കുന്നു.. കുട്ടിക്കാലത്തിന്റെ മധുരസ്മരണയില്‍ തിരുമേനി പതുക്കെ അങ്ങേക്കരയിലേക്ക് നീന്താന്‍ തുടങ്ങി... എത്ര കാലത്തിനു ശേഷമാണ് താന്‍ ഈ പുഴയില്‍ നീന്തുന്നത്...
പുഴയുടെ പകുതിക്കെത്തിയപ്പോള്‍ ദേഹത്ത് ആകെയുണ്ടായിരുന്ന ഒറ്റമുണ്ട് അദ്ദേഹത്തെ വിട്ടുപിരിഞ്ഞു. മുങ്ങാംകുഴിയിട്ട് തപ്പിനോക്കിയെങ്കിലും ഒഴുക്കുള്ള കലക്കവെള്ളത്തില്‍ അദ്ദേഹത്തിന്റെ വസ്ത്രാലങ്കാരം നഷ്ടമായി. ഇനിയെന്ത് ചെയ്യും.... ഒരു തോര്‍ത്ത്‌ പോലും എടുക്കാതെയാണ് കടവിലേക്ക് പോന്നത്. അടിവസ്ത്രം.... ആ ശീലം പണ്ടേ ഇല്ലല്ലോ... അദ്ദേഹം കുളിക്കടവിലേക്ക് തിരിച്ചു നീന്തി. കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ എന്നാണല്ലോ... ആ നല്ലനേരത്ത് തന്നെ കുറെ സ്ത്രീകള്‍ കടവില്‍ അലക്കാനും കുളിക്കാനുമായെത്തി.... പുഴക്കടവില്‍ വെള്ളത്തില്‍ കണ്ട തല അലക്ക് കഴിയുമ്പോഴേക്കും കയറിപ്പോയ്ക്കൊള്ളുമെന്നാണ് സ്ത്രീജനങ്ങള്‍ കരുതിയത്‌. പക്ഷെ നമ്പൂതിരിപ്പാടിന്റെ വിഷമാവസ്ഥ അവരുണ്ടോ അറിയുന്നൂ...
Fun & Info @ Keralites.net"ഇന്നെന്താ ഈ തിരുമേനി പതിവില്ലാതെ ആറ്റില്‍ കുളിക്കാന്‍ വന്നിരിക്കണെ... കയറിപ്പോണില്ലല്ലോ... അസ്സത്ത്... " പെണ്ണുങ്ങള്‍ കുശുകുശുത്തു.
"തിരുമേനീ... നീരാട്ടു കഴിഞ്ഞൂച്ച്ചാ കേറി പോവ്വാ... ഞങ്ങള്‍ക്ക് കുളിക്കണം..." ഒരു ധൈര്യക്കാരി.
തിരുമേനി ധര്‍മസങ്കടത്തിലായി. ദേവീ... മാനം കാക്കണേ...
"ഈ തിരുമേനി ഇത്തരക്കാരനായിരുന്നില്ലല്ലോ... " ഒരുത്തി.
"നോക്കണ നോട്ടം കണ്ടില്ലേ... വഷളന്‍...." മറ്റൊരുത്തി.
" ഹാവൂ... കാണാന്‍ പറ്റിയ ശവങ്ങള്..." നമ്പൂരി മനസ്സില്‍ പറഞ്ഞു... "നോം കയറാന്‍ വൈകും... നിങ്ങളാരും ഇന്ന് ആറ്റില്‍ കുളിക്കണ്ടാ... വീട്ടില്‍ പോയി വെള്ളം കോരി കുളിച്ചോളൂട്ടോ..."
"അത് തിരുമേനിയാ തീരുമാനിക്ക്യാ... മര്യാദക്ക് കേറിപ്പോക്കോളൂ..."
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു തിരുമേനിയും സ്ത്രീകളും തമ്മില്‍ വഴക്കായി... പക്ഷെ ഒടുവില്‍ സ്ത്രീകള്‍ക്ക് തോറ്റുമടങ്ങേണ്ടിവന്നു.
"ചോദിക്കാനും പറയാനും ആരൂല്ലെന്നാ വിചാരം.. കാണിച്ചുതരാം... " സ്ത്രീകള്‍ കുളിക്കാതെ തിരിച്ചുപോയി..
ഹാവൂ സമാധാനായീ... എന്നാലും ഇനിയെന്താ ചെയ്യാ...
ചെറിയ പരല്‍മീനുകള്‍ തിരുമേനിയെ കൊത്തിക്കൊണ്ടിരുന്നു. "ഇവറ്റകള് മനുഷ്യനെ തിന്നു തീര്‍ക്ക്വോ... ദേവീ.."
ഒരു പത്തു മിനിട്ട് കഴിഞ്ഞില്ല.. കരയില്‍ നിന്നു ഒരു ആരവം കേള്‍ക്കുമാറായി...
നേരത്തെ കുളിക്കാന്‍ വന്നവരില്‍ ഒരുത്തിയുടെ ഭര്‍ത്താവ് രാജനും വേറെ മൂന്നുനാല് പേരും... രാജനും തിരുമേനിയും സ്കൂളില്‍ ഒരുമിച്ചു പഠിച്ചവരായിരുന്നു.
"എന്താ തിരുമേനീ... തെമ്മാടിത്തരം കാട്ട്വാ... കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളോട് തോന്ന്യാസം കാണിക്കുന്നോ..?"
"എടോ രാജാ... താന്‍ ചൂടവാണ്ട് ആ തോര്‍ത്തിങ്ങട്ട് തര്വാ... "
രാജന്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തു തിരുമേനിക്ക് എറിഞ്ഞുകൊടുത്തു.
"നോം കരുതിക്കൂട്ടി ചണ്ടിത്തരം കാട്ടീട്ടില്ലടോ.. പെണ്ണുങ്ങള്‍ നാണംകെടാണ്ടിരിക്കാന്‍ വേണ്ടിയാ നോം വെള്ളത്തില്‍ തന്നെ കിടന്നെ... മനസ്സിലായോ.."
"തോര്‍ത്തു ഞാന്‍ കൊടുത്തയക്കണ്ട്... നീയ് പൊയ്ക്കോ..." തിരുമേനി പതുക്കെ കരക്ക്‌ കയറി...

പിറ്റേന്ന് മുതല്‍ ചാണകത്തിന്റെ മണമുള്ള ഒരു നമ്പൂരിക്കഥകൂടി നാട്ടില്‍ പാട്ടായി...

No comments:

Post a Comment