Related Posts with Thumbnails

2010-02-14

വരുന്നൂ, ബ്രാന്‍സന്റെ ജലവിമാനം





Fun & Info @ Keralites.netന്യൂയോര്‍ക്ക്: പണമുള്ളവര്‍ക്ക് ആകാശത്തിനുമപ്പുറത്തേക്ക് വിനോദ സഞ്ചാരത്തിന് പദ്ധതി തയ്യാറാക്കിയ കോടീശ്വര വ്യവസായി സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ കടലിനടിയിലേക്ക് ഊളിയിടാനുള്ള വിമാനമൊരുക്കുന്നു. ബ്രാന്‍സന്റെ ജലവിമാനത്തിലേറിയാന്‍ തിമിംഗലങ്ങള്‍ക്കൊപ്പം സവാരി ചെയ്യാം. പണ്ടെങ്ങോ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിധി തിരയാം. പണം കുറെയേറെ ചെലവിടേണ്ടി വരുമെന്ന് മാത്രം.

വിമാന സര്‍വീസും മൊബൈല്‍ഫോണ്‍ കമ്പനിയും ആഡംബര വിനോദസഞ്ചാര സമുച്ചയങ്ങളുമെല്ലാമുള്ള വെര്‍ജിന്‍ ഗ്രൂപ്പിന്റെ ഉടമയായ ബ്രാന്‍സണ്‍ അടുത്തയിടെയാണ് ബഹിരാകാശ വിനോദ സഞ്ചാരത്തിനായി വെര്‍ജിന്‍ ഗാലക്ടിക് എന്ന സ്ഥാപനവും സ്‌പെയ്‌സ്ഷിപ്പ് റ്റു എന്ന പേരില്‍ പ്രത്യേക വിമാനവും അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ അടുത്ത പദ്ധതിയാണ് കടലിനടിയിലെ സഞ്ചാരത്തിനുള്ള നെക്കര്‍ നിംഫ് എന്ന വിമാനം. രണ്ടരക്കോടി രൂപയോളം വില വരുന്ന നെക്കര്‍ നിംഫ് ഈ മാസം 20ന് ആദ്യ സര്‍വീസ് നടത്തും.

ഒരു പൈലറ്റടക്കം മൂന്നു പേര്‍ക്കിരിക്കാവുന്ന നെക്കന്‍ നിംഫ് കണ്ടാല്‍ സാധാരണ ജെറ്റ് വിമാനമാണെന്നേ തോന്നൂ. റണ്‍വേയില്‍ ഓടുന്ന പോലെ ജലോപരിതലത്തില്‍ ഒഴുകി നീങ്ങുന്ന വിമാനം പറന്നുയരുന്നതിന് പകരം താഴേക്കു കൂപ്പുകുത്തുകയാണ് ചെയ്യുകയെന്നു മാത്രം. മുകളിലുള്ള തുറന്ന കോക്പിറ്റിലൂടെ സഞ്ചാരികള്‍ക്ക് കടലിന്റെ അഗാധ വിശാലത അനുഭവിക്കാം.

മണിക്കൂറില്‍ അഞ്ചുനോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ജലവിമാനത്തിനു തുടര്‍ച്ചയായി രണ്ടുമണിക്കൂര്‍ നേരം വെള്ളത്തിനിടയില്‍ സഞ്ചരിക്കാന്‍ പറ്റും. ഇപ്പോഴത്തെ മോഡല്‍ നൂറടി താഴ്ചവരെയേ പോകൂ. 35,000അടി ആഴത്തിലെത്തുന്ന വിമാനമാണ് ബ്രാന്‍സന്റെ സ്വപ്നം. തുറന്ന കോക്പിറ്റില്‍ ഡൈവിങ് വസ്ത്രവും മാസ്‌കും അണിഞ്ഞാണ് സഞ്ചാരികള്‍ വിമാനത്തിലിരിക്കുക. യാത്രയ്ക്ക് മുമ്പ് ഡൈവിങ് പരിശീലനവും നേടണം. ഒരാഴ്ചത്തേക്ക് 12,50,000രൂപയാണ് ജലവിമാനവാടക. പക്ഷേ, വിമാനം കിട്ടണമെങ്കില്‍ ബ്രാന്‍സന്റെ നെക്കര്‍ ദ്വീപില്‍ അതിഥിയായെത്തണം. അതിന് ഒരാഴ്ചത്തേക്ക് 44,00,000രൂപ വേറെ നല്‍കണം.
 
കടപ്പാട്:
Fun & Info @ Keralites.net

No comments:

Post a Comment