Related Posts with Thumbnails

2010-02-16

'കോള' ഗര്‍ഭിണികള്‍ക്കും ദോഷം







കോളപോലുള്ള ശീതള പാനീയങ്ങളുടെ സ്ഥിരമായ ഉപയോഗം ഗര്‍ഭിണികള്‍ക്ക് ദോഷകരമാണെന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു.'ജെസ്റ്റേഷനല്‍ ഡയബറ്റിസ്' എന്ന് വൈദ്യലോകം വിവക്ഷിക്കുന്ന പ്രമേഹരോഗ സാധ്യത കോളയുടെ അമിതോപയോഗത്തിലൂടെ ഗര്‍ഭിണികളില്‍ വര്‍ധിക്കുന്നതായി ലൂയിസിയാന സര്‍വകലാശാലയിലെ ഹെല്‍ത്ത് സയന്‍സ് വിഭാഗം നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. 'ജേര്‍ണല്‍ ഓഫ് ഡയബറ്റിസ് കെയറി'ന്റെ പുതിയ ലക്കത്തിലാണ് ഗവേഷണഫലം പ്രസിദ്ധീകരിക്കുന്നത്.

ഗര്‍ഭകാലത്ത് ആഴ്ചയില്‍ അഞ്ചുപ്രാവശ്യത്തിലധികം 'കോള' ഉപയോഗിച്ചവരിലാണ് മറ്റുള്ളവരെ അപേക്ഷിച്ച് രോഗസാധ്യത കൂടുതല്‍ കണ്ടത്.എന്നാല്‍ ഗര്‍ഭിണിയാകുന്നതിന് മുമ്പുള്ള കോള ഉപയോഗം ദോഷകരമാണോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് 
കൂടുതല്‍ പഠനങ്ങള്‍ വേണമെന്നാണ് ഗവേഷകസംഘത്തിന്റെ നിലപാട്.
ഗര്‍ഭസ്ഥശിശുവിനെക്കുറിച്ച് ആഴ്ചതോറുമുള്ള വിവരങ്ങള്‍ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക 1992 മുതല്‍ 2001 വരെയുള്ള കാലത്ത് 13,475 ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഡോ. ലിവെയിചെന്‍ നേതൃത്വംനല്കിയ ഗവേഷകസംഘം നിഗമനങ്ങളില്‍ എത്തിയത്. മറ്റുള്ളവരെ അപേക്ഷിച്ച് 23 ശതമാനം വരെ രോഗസാധ്യതയാണ് കോള സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കണ്ടെത്തിയത്. ബോഡിമാക്‌സ് ഇന്‍ഡക്‌സ്, രോഗിയുടെ പാരമ്പര്യം തുടങ്ങി ജെസ്റ്റേഷണല്‍ ഡയബറ്റിസ് ഉണ്ടാവുന്നത് മറ്റുകാരണങ്ങളെയെല്ലാം വെല്ലുന്നതാണ് പഞ്ചസാര ചേര്‍ന്ന കൃത്രിമശീതള പാനീയങ്ങളുടെ ദൂഷ്യം.
കടപ്പാട് : മാതൃഭൂമി ....

No comments:

Post a Comment