Related Posts with Thumbnails

2010-02-14

ആറു മാസത്തിനുശേഷം തിരിച്ചെത്തുന്ന കുടുംബങ്ങള്‍ക്ക് ദുബൈയില്‍ പുനഃപ്രവേശനത്തിന് അനുമതി

ദുബൈ: ആറു മാസത്തെ വിദേശവാസത്തിനുശേഷം തിരിച്ചുവരാനാഗ്രഹിക്കുന്ന ഫാമിലി വിസക്കാര്‍ക്ക് ദുബൈ താമസ,വിദേശകാര്യ വകുപ്പ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി.

ആറു മാസത്തിലേറെ നാട്ടില്‍ തങ്ങി തിരിച്ചുവരുന്ന കുടുംബാംഗത്തിന് രാജ്യത്ത് വീണ്ടും കടക്കുന്നതിനുള്ള പ്രത്യേക അപേക്ഷാഫീസായി 130ദിര്‍ഹവും വൈകിയ ഓരോ മാസത്തിനും 100ദിര്‍ഹവും വീതം ചാര്‍ജും അടച്ചാല്‍ പ്രയാസമില്ലാതെ കടക്കാന്‍ കഴിയും. ഈ സംവിധാനം കഴിഞ്ഞദിവസം മുതല്‍ നിലവില്‍ വന്നതായി അറിയുന്നു. നേരത്തെ ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തങ്ങുന്നവരുടെ വിസ റദ്ദാക്കിയിരുന്നു.
പുതിയ സംവിധാനം ആയിരക്കണക്കിന് മലയാളികളടക്കമുള്ള വിദേശി കുടുംബങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. നിരവധി വിദേശികള്‍ കുടുംബത്തെ വിവിധ കാരണങ്ങളാല്‍ തല്‍ക്കാലിക അവധിക്ക് നാട്ടില്‍ നിര്‍ത്താറുണ്ട്്. നേരത്തെ നടപ്പാക്കിയ നിയമമനുസരിച്ച് ഈ കാലാവധി ആറു മാസത്തില്‍ കൂടുതലാകാന്‍ അനുവാദമുണ്ടായിരുന്നില്ല.

പുതിയ നിയമം നടപ്പില്‍ വരുന്നതോടെ വീണ്ടും വിസയെടുക്കുന്നതിനും മറ്റുമുള്ള നൂലാമാലകള്‍ ഒഴിവാക്കാന്‍ കഴിയും. പുതിയ വിസയെടുക്കുന്നതിനുള്ള സാമ്പത്തിക ചെലവും സമയ നഷ്ടവും കുറക്കാമെന്നതിനാല്‍ 130ദിര്‍ഹവും വൈകിയ മാസത്തിനുള്ള തുകയും അടച്ച് കുടുംബത്തെ തിരിച്ചുകൊണ്ടുവരാന്‍ കഴിയും. തൊഴില്‍വിസയുള്ള ആര്‍ക്കും ആറ് മാസം പുറത്ത് തങ്ങിയ ശേഷം ഒരു കാരണവശാലും രാജ്യത്തേക്ക് പുനഃപ്രവേശം അനുവദിക്കില്ലെന്ന് താമസ വിദേശികാര്യ വകുപ്പ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഈ നിയമം കര്‍ശനമാക്കിയിട്ട് രണ്ടുമാസത്തോളമായി.
ആറ് മാസത്തിനുള്ളില്‍ തിരിച്ചുവന്നില്ലെങ്കില്‍ ഫാമിലി വിസയിലുള്ളവര്‍ക്കും പ്രവേശിക്കാനാവില്ലെന്നും ഇത് വിദേശികളില്‍ വലിയ പ്രയാസം സൃഷ്ടിക്കുമെന്നും വ്യാപകമായി ആശങ്ക പരന്നിരുന്നു. വിദേശികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാാണ് നിയമത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.




No comments:

Post a Comment