.
നെഞ്ചു വിങ്ങിയൊരു കാലത്തിന്റെ
നിശ്ശബ്ദ തീഷ്ണതയേറ്റുവാങ്ങി
ഒരു പകല്‍
എനിക്കുമുന്‍പില്‍
ചോര വാര്‍ന്നു കിടക്കുന്നു....
രാത്രിയുടെ ഞരക്കങ്ങളില്‍
ഒരു ഒട്ടകം
എന്റെ ചുമലിലേക്കു നോക്കി
കണ്ണുകളിരുത്തിയടച്ച്
മരുഭൂമിയിലേയ്ക്ക്
കാലുകളാഴ്ത്തി കടന്നുപോകുന്നു
എവിടേയുമുണ്ട്
എനിക്കുപുറകില്‍
പദവിന്യാസമില്ലാതെ കടന്നുവരുന്ന,
പെരുവിരല്‍ ചോദിച്ചുകൊണ്ട്
കൂമ്പറക്കുന്നവന്റെ ദക്ഷിണ
പ്രിയ വാന്‍ഗോഗ്
ഞാനെന്റെ വിര്‍ല്‍ത്തുമ്പ്
ആകാശത്തിലേയ്ക്കുയര്‍ത്തട്ടെ!
നിന്റെ
ഗോതമ്പുപാടങ്ങളില്‍
സൂര്യകാന്തിപൂക്കളില്‍
ഉരുളക്കിഴങ്ങുപാടങ്ങളില്‍
ഒരു പീത നിറമായ്
എന്നെയും തൊട്ടെടുക്കുക....
അല്ലെങ്കില്‍ ,
ദയവായി
എനിക്കൊന്നു പറഞ്ഞുതരിക
ഞാന്‍ എന്നെ
എവിടെയാണ്
ഉപേക്ഷിക്കേണ്ടതെന്ന്.....
നിശ്ശബ്ദ തീഷ്ണതയേറ്റുവാങ്ങി
ഒരു പകല്‍
എനിക്കുമുന്‍പില്‍
ചോര വാര്‍ന്നു കിടക്കുന്നു....
രാത്രിയുടെ ഞരക്കങ്ങളില്‍
ഒരു ഒട്ടകം
എന്റെ ചുമലിലേക്കു നോക്കി
കണ്ണുകളിരുത്തിയടച്ച്
മരുഭൂമിയിലേയ്ക്ക്
കാലുകളാഴ്ത്തി കടന്നുപോകുന്നു
എവിടേയുമുണ്ട്
എനിക്കുപുറകില്‍
പദവിന്യാസമില്ലാതെ കടന്നുവരുന്ന,
പെരുവിരല്‍ ചോദിച്ചുകൊണ്ട്
കൂമ്പറക്കുന്നവന്റെ ദക്ഷിണ
പ്രിയ വാന്‍ഗോഗ്
ഞാനെന്റെ വിര്‍ല്‍ത്തുമ്പ്
ആകാശത്തിലേയ്ക്കുയര്‍ത്തട്ടെ!
നിന്റെ
ഗോതമ്പുപാടങ്ങളില്‍
സൂര്യകാന്തിപൂക്കളില്‍
ഉരുളക്കിഴങ്ങുപാടങ്ങളില്‍
ഒരു പീത നിറമായ്
എന്നെയും തൊട്ടെടുക്കുക....
അല്ലെങ്കില്‍ ,
ദയവായി
എനിക്കൊന്നു പറഞ്ഞുതരിക
ഞാന്‍ എന്നെ
എവിടെയാണ്
ഉപേക്ഷിക്കേണ്ടതെന്ന്.....
No comments:
Post a Comment