Related Posts with Thumbnails

2010-02-17

ഗര്‍ഭധാരണവും ഭക്ഷണശീലങ്ങളും



Fun & Info @ Keralites.net
സ്ത്രീയുടെ ഗര്‍ഭോത്പാദനശേഷിയും ദൈനംദിന ഭക്ഷണശീലവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഭക്ഷണശീലം ക്രമീകരിച്ചുകൊണ്ട് അണ്ഡോത്പാദനത്തില്‍ വരുന്ന 80 ശതമാനം വന്ധ്യതയും പരിഹരിക്കാന്‍ കഴിയും. ഗര്‍ഭധാരണത്തിനുണ്ടാകുന്ന പ്രധാന തടസ്സം അണ്ഡോത്പാദനവുമായി ബന്ധപ്പെട്ടുള്ളതാണ്. സ്ത്രീകളുടെ മാനസിക നില, ഭക്ഷണശീലങ്ങള്‍, ജീവിതശൈലി എന്നിവ ഹോര്‍മോണ്‍ നിലയിലും വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതില്‍ അണ്ഡോത്പാദനവുമായി കാര്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഹോര്‍മോണ്‍ ഇന്‍സുലിനാണ്.

അമിത ശരീരതൂക്കമുള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിച്ചിരിക്കും. ഇങ്ങനെ വര്‍ധിച്ചിരിക്കുന്ന ഇന്‍സുലിന്‍ ധാരാളിത്തം അണ്ഡോത്പാദന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയും ടെസ്റ്റോസ്റ്റെറോണ്‍ വര്‍ധനയും സംഭവിച്ചിട്ടാണ് 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം' (പി.സി.ഒ.എസ്.) ഉള്ള യുവതികളില്‍ ഗര്‍ഭധാരണം സംഭവിക്കാത്തത്. പി.സി.ഒ.എസ്സിന്റെ തുടക്കത്തില്‍ 11 വയസ്സിനു മുന്‍പേ ആര്‍ത്തവം സംഭവിക്കാം. പിന്നീട് ആര്‍ത്തവ ക്രമക്കേടുകളുടെ തുടക്കമായി. അമിത രക്തസ്രാവം, ക്രമരഹിതമായ ആര്‍ത്തവം, ആര്‍ത്തവം തന്നെ മുടങ്ങിപ്പോവുക തുടങ്ങി ആര്‍ത്തവപ്രശ്‌നങ്ങളുള്ള 75 ശതമാനം യുവതികളും ഈ രോഗാവസ്ഥ ഉള്ളവരായിരിക്കും.

നിങ്ങള്‍ ഗര്‍ഭിണിയാണോ? ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും നീക്കങ്ങളുമറിയാന്‍ രജിസ്റ്റര്‍ ചെയ്യ ുക.

യുവതികളിലെ അമിത ശരീരതൂക്കവും ഒപ്പം ഇന്‍സുലിന്‍ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ സാധിക്കും. ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും അല്പം മാറ്റം വരുത്തണമെന്ന് മാത്രം.

30 കഴിഞ്ഞ സ്ത്രീകളില്‍ പ്രമേഹാവസ്ഥയും രക്താതിസമ്മര്‍ദവും സാധാരണയാണ്. ഇവ രണ്ടും ഭക്ഷണശീലത്തിലൂടെ തന്നെ ക്രമീകരിക്കാന്‍ സാധിക്കും. ഇവ ക്രമീകരിച്ചുകൊണ്ട് വേണം ഗര്‍ഭധാരണത്തിന് ശ്രമിക്കേണ്ടത്. 'വിസറല്‍ ഒബിസിറ്റി'യോട് കൂടിയ ശരീരമുള്ള അമിതവണ്ണക്കാരിലാണ് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി അധികമായി കണ്ടുവരുന്നത്. വയറിന് മേല്‍ 'ചട്ട' ചുറ്റിയിരിക്കുന്നതുപോലെ, പാളിയായി കൊഴുപ്പ് ശേഖരിക്കപ്പെട്ടുകൊണ്ടാണ് 'വിസറല്‍ ഒബിസിറ്റി' സംഭവിക്കുന്നത്.

പ്രമേഹരോഗാവസ്ഥയുടെ മുന്നോടിയായാണ് വിസറല്‍ ഒബിസിറ്റി കാണപ്പെടുന്നത്. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകള്‍, അമിത വണ്ണമുണ്ടോ എന്ന് കണ്ടെത്തി ജീവിതരീതിയും ഭക്ഷണശീലവും മാറ്റി ശരീരവണ്ണം ക്രമീകരിച്ചുകൊണ്ട് ഗര്‍ഭോത്പാദനശേഷി പരിപോഷിപ്പിക്കണം. ഇങ്ങനെ ശരീരവണ്ണം ക്രമീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍, രാസ ഔഷധങ്ങള്‍ ഉപയോഗിക്കാതെ ഓര്‍ഗാനോപ്പതിക് ചികിത്സ തേടണം. വ്യായാമം ചെയ്യുന്നതും അനിവാര്യമാണ്.

ശരീരതൂക്കം അമിതമാണോ എന്ന് കണ്ടെത്താനുള്ള മാര്‍ഗം, ബി.എം.ഐ. എത്രയാണ് എന്ന് അറിയുകയാണ്. കൗമാരപ്രായത്തില്‍ ബി.എം.ഐ. 18നും 22നും ഇടയ്ക്കു നിലനിര്‍ത്തണം. 18-ല്‍ കുറയുന്നതും കുഴപ്പം തന്നെ. ശരീരതൂക്കം കിലോഗ്രാമില്‍/മീറ്ററിലുള്ള ഉയരത്തിന്റെ സ്‌ക്വയര്‍ ആണ് ബി.എം.ഐ. ഉദാ. 1.78 മീറ്റര്‍ ഉയരവും 86 കിലോ ശരീര തൂക്കവുമുള്ള ഒരാളുടേത്, 1.7821.7843.168, 86/3. 168427, ബി.എം.ഐ. 27 ആണ്.

ഗ്ലൈസിമിക് ഇന്‍ഡെക്‌സ് കുറവുള്ള ഭക്ഷണവിഭവങ്ങളാണ് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി പരിഹരിക്കുന്നതിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. ഭക്ഷണശേഷം എത്ര പെട്ടെന്ന് രക്തത്തില്‍ ഗ്ലൂക്കോസിന്റെ തോത് ഉയരുന്നു എന്ന തോതാണ് ഗ്ലൈസിമിക്ക് ഇന്‍ഡെക്‌സ് (G.I). സസ്യനാരുകള്‍ അല്പം പോലുമില്ലാത്ത മൈദ കൊണ്ടുള്ള ഭക്ഷണവിഭവങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ജി.ഐ. ആണ് ഉള്ളത്. ജി.ഐ. കൂടിയതും കലോറി കൂടിയതുമായ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കണം. ഒരു ഇഡ്ഡലി കഴിച്ചാല്‍ ശരീരത്തിന് 66 കലോറി ഊര്‍ജം ലഭിക്കുമ്പോള്‍ ഒരു കഷണം കേക്കില്‍ നിന്നും 500 കലോറി ഊര്‍ജമാണ് ലഭിക്കുന്നത്. ജി.ഐ. കൂടിയ ഭക്ഷണം കഴിച്ച് ശീലമാക്കിയാല്‍ അവ പെട്ടെന്ന് രക്തത്തിലെ ഇന്‍സുലിന്‍ നില വര്‍ധിപ്പിച്ചുകൊണ്ട് ഇന്‍സുലിന്റെ തുലനാവസ്ഥ വ്യതിചലിപ്പിക്കുന്നു.

സാധാരണ ശരീരതൂക്കമുള്ള സ്ത്രീകള്‍ക്കും ഗര്‍ഭോത്പാദനശേഷി പരിപോഷിപ്പിച്ചുകൊണ്ട് നിലനിര്‍ത്തുന്നതിനും തുടര്‍ന്നുള്ള ഭക്ഷണരീതി ശീലമാക്കണം.

ബ്രഡ്, കേക്ക്, ബിസ്‌കറ്റ്, പൊറോട്ട തുടങ്ങി മൈദ കൊണ്ടുള്ള എല്ലാ ഭക്ഷണവിഭവങ്ങളും ഗര്‍ഭിണിയാവാന്‍ ശ്രമിക്കുന്ന യുവതി ഒഴിവാക്കണം. പെപ്‌സി തുടങ്ങിയ കോളകളും ടിന്നിലടച്ച് വരുന്ന പാനീയങ്ങളും ഒഴിവാക്കണം. ഡാല്‍ഡ തുടങ്ങിയ ട്രാന്‍സ്ഫാറ്റ് ഉപയോഗിച്ചുള്ള ഭക്ഷണം പാടില്ല. ഒന്നിലധികം തവണ ഉപയോഗിച്ച എണ്ണയില്‍ വറുത്തവ കഴിക്കരുത്. ഇതില്‍ ട്രാന്‍സ്ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കും. ട്രാന്‍സ്ഫാറ്റില്‍ നിന്നു ഉളവാക്കപ്പെടുന്ന രണ്ടു ശതമാനം കലോറിപോലും ഗര്‍ഭോത്പാദനശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം. കാപ്പിയുടെയും ചായയുടെയും ഉപയോഗം പരിമിതപ്പെടുത്തണം. ഇരുമ്പും ഫോളിക് അമ്ലവും പ്രോട്ടീനും ആണ് ഏറെ അനിവാര്യമായ മറ്റു ഭക്ഷണഘടകങ്ങള്‍. 40 മില്ലിഗ്രാം അയണ്‍ ദിവസേന ഭക്ഷണത്തിലൂടെ ലഭിച്ചാല്‍ 40 ശതമാനം കുഴപ്പങ്ങള്‍ ഒഴിവായിക്കിട്ടും. പക്ഷേ, ഇവയെല്ലാം പ്രകൃതിദത്തമായ രീതിയില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുതന്നെ ലഭ്യമാക്കിയാലാണ് ഗുണപ്രദമാവുക.

തവിട് അമിതമായി കളയാത്ത അരി മുഴുഗോതമ്പു കൊണ്ടുള്ള വിഭവങ്ങള്‍, റാഗിപ്പുല്ല്, തൊലി കളയാതെ പാകം ചെയ്ത ഉരുളക്കിഴങ്ങ്, ചേന, കാച്ചില്‍, ഇവ നിയന്ത്രിത അളവില്‍ കഴിക്കണം.

പൂര്‍ണമായും കൊഴുപ്പുള്ള പാല്‍ ഒരു ഗ്ലാസ് ദിവസേന കഴിക്കണം. (എരുമപ്പാലില്‍ കൊഴുപ്പ് കൂടുതലായുണ്ട്) കൊഴുപ്പ് മാറ്റാത്ത പാലില്‍ നിന്നുള്ള തൈര് കഴിക്കാം. മൃഗങ്ങളുടെ മാംസം പൂര്‍ണമായും ഒഴിവാക്കണം. അല്പം ഐസ്‌ക്രീം കഴിക്കുന്നത് ഗുണകരമാണ്. പ്രോ ബയോട്ടിക് ഐസ്‌ക്രീം ആയാല്‍ ഏറെ നല്ലത്. ഉരുക്ക് വെളിച്ചെണ്ണ, ഒലിവ് ഓയില്‍, കനോള എണ്ണ ഇവ ഗുണകരമാണ്.

പാലക്ചീര, മുരിങ്ങയില, അകത്തിച്ചീര, നെല്ലിക്ക, പാവയ്ക്ക, ബീറ്റ്‌റൂട്ട്, മത്തങ്ങാക്കുരു, ബ്രോക്ക്‌ലി, ബ്രസല്‍സ് സ്‌പ്രൈച്ച് തുടങ്ങിയ കാബേജ് ഇനങ്ങള്‍, മുസംബി തുടങ്ങിയ നാരങ്ങ ഇനങ്ങള്‍, ഫ്ലാക്‌സ് സീഡ് എന്നിവ ക്രമീകൃതമായി കഴിച്ചാല്‍ ഇരുമ്പിന്റെയും ഫോളിക് അമ്ലത്തിന്റെയും ലഭ്യത ഉറപ്പുവരുത്താം. ഇല തേയില (ഗ്രീന്‍ ടി) പാല്‍ ചേര്‍ക്കാതെ രണ്ടുമൂന്നു കപ്പ് ശീലിക്കുന്നത് ഗുണകരമാണ്. പാല്‍ ചേര്‍ത്താല്‍ ഇതിലുള്ള ഇഥേയിന്റെ ഫലം ലഭിക്കുകയില്ല.

ഗര്‍ഭിണിയാവുന്നതില്‍ യുവതിയുടെ പ്രായവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 22 വയസ്സിനുശേഷം ഗര്‍ഭിണിയാവുന്നതാണ് ഏറെ അഭിലഷണീയം. ആദ്യപ്രസവം 25 വയസ്സിനു മുമ്പ് ആവുന്നതാണ് ഗുണകരം. 25 വയസ്സിനുശേഷം ഗര്‍ഭാശയത്തിന്റെയും ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെയും കഴിവ് കുറഞ്ഞുതുടങ്ങും. ആദ്യപ്രസവം 38-40 വയസ്സിനു മുമ്പായി സാധിച്ചില്ലെങ്കില്‍ പിന്നീട് ഗര്‍ഭധാരണം തന്നെ സാധിച്ചെന്ന് വരികയില്ല.

35 വയസ്സിനുശേഷം വിവാഹിതരാകുന്ന സ്ത്രീകള്‍ യാതൊരുവിധ ഗര്‍ഭനിരോധനമാര്‍ഗങ്ങളും സ്വീകരിക്കാതെ ആദ്യപ്രസവത്തിനു പാര്‍ശ്വഫലങ്ങളുളവാക്കാത്ത ഓര്‍ഗാനോപ്പതിക് ചികിത്സയ്ക്ക് തയ്യാറാകണം. ആറുമാസത്തിനകം ഗര്‍ഭിണിയാവാന്‍ സാധിച്ചില്ലെങ്കില്‍ ഓവുലേഷന്‍ ഇന്‍ഡക്ഷന്‍ ഐ.യു.,ഐ.വി.എഫ്. (Ovulation induction, I.U.I. & I.V.F.) തുടങ്ങിയ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാവൂ. ആരോഗ്യമുള്ള കുഞ്ഞിനു ജന്മം കൊടുക്കാനുള്ള കഴിവ്, പുരുഷനു 45 വയസ്സ് വരെ ആണ്.


ഡോ. ടി.കെ. അലക്‌സാണ്ടര്‍
അവലംബം: മാതൃഭൂമി .കോം 

No comments:

Post a Comment