Related Posts with Thumbnails

2010-05-01

പുതിയ വാഗണ്‍ ആര്‍

മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലര്‍ ഫാമിലികാര്‍ വാഗണ്‍ ആറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. നേരിയ പരിഷ്‌കാരങ്ങള്‍ക്ക് പകരം അടിമുടി പുതുമകളാണ് പുതിയ വാഗണ്‍ ആറില്‍ നിര്‍മ്മാതാക്കള്‍ വരുത്തിയിരിക്കുന്നത്. ഹെഡ്‌ലാമ്പും, റേഡിയേറ്റര്‍ ഗ്രില്ലും, ബമ്പറും, സൈഡ് പാനലുകളും, ടെയ്ല്‍ ലാമ്പുമെല്ലാം നവീനം. മാരുതി സുസുക്കിയുടെ നവീന കെ സീരീസ് എന്‍ജിനാണ് ചെറുകാറിന് കരുത്ത് പകരുന്നത്. പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന വാഗണ്‍ ആറിന്റെ നീളവും വീല്‍ ബെയ്‌സും വര്‍ദ്ധിച്ചിട്ടുണ്ട്. ഉള്‍വശത്തും സുരക്ഷാ സൗകര്യങ്ങളിലും പുതുമകള്‍ ദര്‍ശിക്കാം. 3.28 ലക്ഷമാണ് അടിസ്ഥാന വേരിയന്റിന്റെ വില.

New 2009 Suzuki Wagon R and Wagon R Stingray Cars


എ സ്റ്റാറില്‍ തുടക്കം കുറിച്ച കെ.ബി ടെണ്‍ എന്‍ജിന്‍ നേരത്തെ മാരുതി സുസുക്കി സ്വിഫ്ടിനും റിറ്റ്‌സിനും നല്‍കിയിരുന്നു. മൂന്നാമതായാണ് വാഗണ്‍ ആറിന് കെ.ബി ടെണ്‍ കരുത്ത് നല്‍കുന്നത്. കരുത്തും ഭാരക്കുറവും ഇന്ധനക്ഷമതയുമാണ് കെ സീരീസ് എന്‍ജിന്റെ സവിശേഷതകള്‍. 998 സി.സി മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ ഈ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന കരുത്ത് നല്‍കുന്നതാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 6200 ആര്‍.പി.എമ്മില്‍ 68 പി.എസ്സാണ് പരമാവധി കരുത്ത്, ടോര്‍ക്ക് 3500 ആര്‍.പി.എമ്മില്‍ 90 ന്യൂട്ടണ്‍മീറ്റര്‍. ലിറ്ററിന് 18.9 കിലോമീറ്ററാണ് മൈലേജ്.

New 2009 Suzuki Wagon R and Wagon R Stingray Cars

പുതിയ പ്ലാറ്റ്‌ഫോം വാഗണ്‍ ആറിന്റെ വീല്‍ ബെയ്‌സ് 40 എം.എം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാറിന്റെ നീളത്തില്‍ 100 എം.എം ആണ് വര്‍ദ്ധന. ഇത് വരുത്തുന്നമാറ്റം കാറിന്റെ ഉള്‍വശത്തും ദൃശ്യമാണ്. സുരക്ഷാ സംവിധാനങ്ങളായ എ.ബി.എസ്, എയര്‍ബാഗുകള്‍ എന്നിവ ഉയര്‍ന്ന വേരിയന്റുകളില്‍ മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റൈലന്‍ കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന നഗരങ്ങളിലെ ഉപഭോക്താക്കളെ മനസില്‍ക്കണ്ടാണ് പുതുമകള്‍ വരുത്തിയിരിക്കുന്നത്. കുറഞ്ഞ വിലയുമായെത്തുന്ന നവീന വാഗണ്‍ ആര്‍ ഹ്യുണ്ടായ് സാന്‍ട്രോ, ഐ ടെണ്‍ തുടങ്ങിയവയ്ക്കും പുതുതായി വിപണിയിലെത്തിയ ഷെവര്‍ലെ ബീറ്റിനും കടുത്ത വെല്ലുവിളി ഉയര്‍ത്തും.
New 2009 Suzuki Wagon R and Wagon R Stingray Cars

No comments:

Post a Comment