Related Posts with Thumbnails

2010-05-30

കോട്ടയം


മൂന്ന്‌ 'എല്‍'(L)കളുടെ പേരില്‍ പ്രസിദ്ധമാണ്‌
 കോട്ടയം. ലാന്‍ഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, 
ലേക്‌സ്‌ (Land of letters, latex and lakes)
എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. 
കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന 
പത്രങ്ങളും കോട്ടയത്തുകാരുടെ 
റബ്ബര്‍കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ 
ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാര്‍ന്ന 
ഭൂപ്രദേശവും തടാകങ്ങളും മലനിരകളും 
കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. 
സാക്ഷരതയില്‍ മുന്‍പന്തിയിലാണ്‌ 
ഈ ജില്ല, 2001-ലെ കാനേഷുമാരി 
കണക്കുകള്‍ പ്രകാരം 95.82% സാക്ഷരരാണ്‌. 
സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ
 രംഗങ്ങളില്‍ കോട്ടയം ഏറെ പുരോഗതി 
കൈവരിച്ചിട്ടുണ്ട്‌
പേരിനു പിന്നില്‍ 
കോട്ടയ്കകം (Interior of a fort) ആണ്‌ കോട്ടയമായിത്തീര്‍ന്നത്‌. തെക്കുംകൂര്‍രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു കോട്ടയം. രാജഭരണകാലത്തെ കോട്ടകളാണ്‌ കോട്ടയത്തിനു ആ പേരു സമ്മാനിച്ചത്‌.
ചരിത്രം
പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ 
ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങള്‍. 1949 ജൂലൈ മാസത്തിലാണ്‌ 
കോട്ടയം ജില്ല ഔദ്യോഗികമായി നിലവില്‍ വന്നത്‌. കേരള 
ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒട്ടേറെ സാമൂഹിക 
മുന്നേറ്റങ്ങള്‍ക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. 
ആധുനിക കേരളത്തിലെ രാഷ്ട്രിയ മുന്നേറ്റങ്ങള്‍ക്ക്‌ വിത്തുപാകിയമലയാളി 
മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ 
കോട്ടയം 
പബ്ലിക്‌ ലൈബ്രറിയില്‍ നിന്നാണ്‌. 
അയിത്താചരണത്തിന്‌
അറുതിവരുത്തിയ 
വൈക്കം സത്യാഗ്രഹം 
അരങ്ങേറിയതു 
കോട്ടയം ജില്ലയിലെ
 വൈക്കത്താണ്‌


പ്രധാന പട്ടണങ്ങള്‍

കോട്ടയം, ചങ്ങനാശ്ശേരി, പാലാ, 
കാഞ്ഞിരപ്പള്ളി, 
പൊന്‍കുന്നം, പാമ്പാടി, 
തലയോലപ്പറമ്പ്, വൈക്കം,
ഈരാററുപേട്ട, ഏറ്റുമാനൂര്‍

പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍


  • വൈക്കം മഹാദേവക്ഷേത്രം
  • ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം
  • വാഴപ്പള്ളി മഹാക്ഷേത്രം
  • കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
  • കുമാരനല്ലൂര്‍ കാര്‍ത്ത്യായനിക്ഷേത്രം
  • തിരുനക്കര മഹാദേവ ക്ഷേത്രം
  • തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
  • തിരുവാര്‍പ്പ് മഹാവിഷ്ണുക്ഷേത്രം
  • പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
  • കടുതുരുത്തി മഹാദേവക്ഷേത്രം
  • തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം
  • ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം
  • പൊന്‍കുന്നം പുതിയകാവ്‌ ദേവീക്ഷേത്രം
  • കര്‍ക്കുളത്തുകാവ് ഭഗവതിക്ഷേത്രം
  • ചമ്പക്കര ദേവിക്ഷേത്രം
  • പുലിയന്നൂര്‍ മഹാദേവക്ഷേത്രം
  • അയ്മനം നരസിംഹസ്വാമി ക്ഷേത്രം
  • കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രം


പ്രധാന ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

  • കോതനെല്ലുര് പള്ളി


തുറമുഖം


ഇന്തയിലെ ആദ്യത്തെ ഉള്‍നാടന്‍ ചെറുതുറമുഖം 
എന്ന വിശേഷണത്തോടെ കോട്ടയം ജില്ലയിലെ 
നാട്ടകം തുറമുഖം 2009 
ഓഗസ്റ്റില്‍രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടു.
കോട്ടയം,പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നും 
കൊച്ചിയിലേക്കു നിലവില്‍ റോഡ് മാര്‍ഗ്ഗമുള്ള 
ചരക്കു നീക്കം(കണ്ടൈനര്‍) നാട്ടകം തുറമുഖം 
വഴി കുറഞ്ഞ ചിലവില്‍ നടത്താം എന്നതാണ് 
ഈ തുറമുഖത്തിന്റെ പ്രസക്തി. കോട്ടയം പോര്‍ട്ട് 
ആന്റ് കണ്ടൈനര്‍ 
പ്രൈവറ്റ് ലിമിറ്റ്ഡ് എന്ന പേരിലറിയപ്പെടുന്ന 
സര്‍ക്കാര്‍-സ്വകാര്യ 
സം‌യുക്തമേഖലയിലുള്ള ഈ തുറമുഖം മദ്ധ്യ 
തിരുവിതാംകൂറിന്റെ 
വികസനത്തില്‍ വലിയപങ്കുവഹിക്കുമെന്ന് 
കരുതപ്പെടുന്നു. 
ബാര്‍ജുകളുപയോഗിച്ച് ജലമാര്‍ഗമുള്ള 
ചരക്കുനീക്കം വഴി റോഡ് 
ഗതാഗതം മൂലമുണ്ടാവുന്ന മലിനീകരണം, 
ഇന്ധന ഉപയോഗം എന്നിവ കുറക്കുന്നതിനും 
സഹായകരമാണ്
കുമരകം റിസോര്‍ട്ട്‌, 

വ്യവസായം

ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രീന്റ് ലിമിറ്റെഡ്(എച്. എന്‍. എന്‍)വെള്ളൂര്‍, ട്രാവന്‍കൂര്‍ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയില്‍ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ്‌
പത്രങ്ങള്‍
മലയാള മാധ്യമ രംഗത്ത്‌ കോട്ടയത്തിന്‌ 
പ്രധാന സ്ഥാനമുണ്ട്‌. മലയാളത്തിലെ ഏറ്റവും
 പഴക്കമേറിയ ദിനപ്പത്രങ്ങള്
(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത്‌ 
കോട്ടയത്തുനിന്നാണ്‌. മംഗളം 
ദിനപത്രത്തിന്റെയും മംഗളം 
ഗ്രൂപ്പ് പ്രസിസിദ്ധീകരണങ്ങളുടെയും 
ആസ്ഥാനം കോട്ടയമാണ്. മാതൃഭൂമി,
ദേശാഭിമാനി, കേരള കൗമുദി, മാധ്യമം, 
വീക്ഷണം, ജന്മഭൂമി തുടങ്ങിയ പത്രങ്ങള്‍ക്കും
 കോട്ടയം പതിപ്പുണ്ട്‌
കുമരകം പൊയ്‌ക, 


No comments:

Post a Comment