Related Posts with Thumbnails

2010-05-03

കേരളത്തിലെ നദികള്‍

44 നദികളുണ്ട്‌ കേരളത്തില്‍. അവയില്‍ 41
 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. 
മൂന്നെണ്ണം കിഴക്കോട്ടും. അറബിക്കടലിലോ
 കായലുകളിലോ
 മറ്റു നദികളിലോ ചേരുന്നവയാണ്‌
 പടിഞ്ഞാറേയ്‌ക്കൊഴുകുന്ന നദികള്‍. 
നദികളിലേക്ക്‌ ആയിരക്കണക്കിന്‌ അരുവികളും തോടുകളും
 ഒഴുകിച്ചേരുന്നുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്തു
 വകുപ്പ്‌ 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ ജലവിഭവ റിപ്പോര്‍ട്ട്‌ 15 
കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെയാണ്‌ നദികളായി 
കണക്കാക്കുന്നത്‌.

1 comment: