Related Posts with Thumbnails

2010-05-08

കാപ്പിയുടെ ഉപയോഗം മുന്‍കോപത്തിന്‌ വഴിവെയ്‌ക്കും


കാപ്പിയില്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാന്‍ കഴിയില്ലെന്ന്‌ തോന്നുന്നുണ്ടോ? ഇടയ്‌ക്കിടെ സന്ധിവേദനയും മനസ്വസ്ഥതക്കുറവും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഒരു കാര്യമുറപ്പിക്കാം നിങ്ങള്‍ കാപ്പിയ്‌ക്ക്‌ അടിമപ്പെട്ടുകഴിഞ്ഞു.


അതിന്റെ ഫലമായുണ്ടാകുന്ന രൂക്ഷവും അനിയന്ത്രിതവുമായ ദേഷ്യം നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമായും തീര്‍ന്നിരിക്കുന്നു. ഈയിടെ നടന്ന ഒരു പഠനത്തിലാണ്‌ കാപ്പിയുടെ അമിതമായ ഉപയോഗം ദേഷ്യംനിയന്ത്രിയ്‌ക്കാന്‍ കഴിയാതാകുന്ന സ്വഭാവ വിശേഷത്തിലേയ്‌ക്ക്‌ നയിക്കുമെന്ന്‌ കണ്ടെത്തിയിരിയ്‌ക്കുന്നത്‌.

കാപ്പിയുടെ അമിതമായ ഉപയോഗം, ക്ഷീണം, വിഷാദം, മൈഗ്രേന്‍ തുടങ്ങിയവയ്‌ക്കും കാരണമാക്കുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. കാപ്പിയുടെ ചെറിയ ഒരു അംശത്തില്‍പ്പോലും തലച്ചോറിനെ ഉത്തേജിപ്പിക്കാനുള്ള കഫീന്‍ എന്ന വസ്‌തുഅടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ദിവസം രണ്ടുപ്രാവശ്യത്തില്‍ക്കൂടുതല്‍ കാപ്പികഴിയ്‌ക്കുന്നത്‌ നല്ലതല്ലെന്നാണ്‌ ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റായ രൂചാ മജുംദാര്‍ മേത്ത പറയുന്നു.

ദിവസം രണ്ടുനേരമാണെങ്കില്‍ത്തന്നെ ദിവസങ്ങളോളം തുടര്‍ന്നാല്‍ ശരീരം പതുക്കെ കാപ്പിയ്‌ക്ക്‌ അടിമപ്പെടുന്നു. ഇത്‌ സമയത്ത്‌ കിട്ടാതെ വരുമ്പോള്‍ തലകറക്കം, ഉന്മേഷക്കുറവ്‌, തുടങ്ങി അനേകം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു.

കാപ്പി കഴിയ്‌ക്കുന്നവരുടെ എണ്ണം പ്രതിദിനം കൂടിക്കൊണ്ടുവരുകയാണെന്നും അതുകൊണ്ട്‌ തന്നെ ആളുകളില്‍ ഇതുമൂലമുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതയും വര്‍ദ്ധിയ്‌ക്കുന്നുണ്ട്‌- മേത്ത പറയുന്നു.

എന്നാല്‍ പലരും ഇക്കാര്യം സമ്മതിയ്‌ക്കുന്നില്ല. കൂട്ടുകാരുമൊത്ത്‌ ഒരു മേശയ്‌ക്കുചുറ്റുമിരുന്ന്‌ കാപ്പി നുകരുന്നത്‌ മറക്കാനാവാത്ത ഒരു അനുഭവമാണെന്നാണ്‌ പലരും പറയുന്നത്‌. ഇത്തരക്കാരും കാപ്പിയുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഒട്ടും മുക്തരല്ല.

No comments:

Post a Comment