Related Posts with Thumbnails

2010-05-23

നാനോ സുരക്ഷിതമെന്ന്ടാറ്റ അറിയിച്ചു.


മുംബൈ: നാനോ കാറുകള്‍ക്ക്
 പരിശോധനയില്‍ നിര്‍മാണ 
തകരാറുകളൊന്നുമില്ലെന്ന് 
വ്യക്തമായതായി ടാറ്റ അറിയിച്ചു. 
ഈയിടെ രണ്ട് നാനോ കാറുകള്‍ക്ക് 
തീപിടച്ച സംഭവത്തെ തുടര്‍ന്ന് 
കമ്പനി യു.കെയില്‍ നിന്നുമുളള 
ഫോര്‍ന്‍സിക്ക് വിധഗ്ധനുള്‍പ്പടെ 
20 അംഗ സംഘത്തെ 
പരിശോധനക്കായി നിയോഗിച്ചിരുന്നു.




2010 മാര്‍ച്ചിലും പിന്നീട് ഏപ്രിലിലുമാണ്
കാറുകള്‍ക്ക് തീപിടിച്ചതായി റിപ്പോര്‍ട്ടുകള്‍
പുറത്ത് വന്നത്. എന്നാല്‍ ഇതിന്
 പിന്നില്‍ നിര്‍മാണത്തിലെ തകരാറൊ
മറ്റ് സാങ്കേതിക പ്രശ്‌നങ്ങളൊ
അല്ലെന്നും കാറുകള്‍ കയറ്റിയയക്കുന്ന

സമയത്തുണ്ടായ പിഴവ് മൂലമാകം
 അപകടങ്ങളെന്നുമാണ് വിധഗ്ധ
സംഘം നടത്തിയ അന്വേഷണ
റിപ്പോര്‍ട്ടില്‍ പറയുന്നത്.




ലോകത്തെ ഏറ്റവും വില കുറഞ്ഞ 

കാറെന്ന നിലയില്‍ പെട്ടന്ന് 
ലോകശൃദ്ധ പിടിച്ച് പറ്റിയ നാനോക്ക്
 തീപിടിച്ചുണ്ടായ അപകട റിപ്പോര്‍ട്ടുകള്‍ 
തിരിച്ചടിയായേക്കുമെന്ന ആശങ്കക്ക് 
ഇതോടെ വിരാമമായേക്കും.

No comments:

Post a Comment