Related Posts with Thumbnails

2010-05-12

നാനോയെക്കാള്‍ വിലകുറഞ്ഞ ഗീലി ഐ.ജി


നാനോയെക്കാള്‍ വിലകുറഞ്ഞ കാറുമായി ചൈനിസ് വാഹന നിര്‍മ്മാതാവായ ഗീലി വരുന്നു. ബെയ്ജിങ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ഗീലിയുടെ ഐ.ജി കണ്‍സെപ്റ്റ് കാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതി നാനോയ്ക്ക് നഷ്ടമാകും. നാനോയെക്കാള്‍ മികച്ച കാറായിരിക്കും തങ്ങളുടെ ഐ.ജിയെന്ന് ഗീലി പ്രഖ്യാപിച്ചു കഴിഞ്ഞു. ഫോര്‍ഡില്‍നിന്ന് വോള്‍വോ ബ്രാണ്ട് സ്വന്തമാക്കി ഗീലി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.




ഗീലി ഐ.ജി കാറിന്റെ വില 1500 മുതല്‍ 2000 പൗണ്ടുവരെ (1.01 മുതല്‍ 1.35 ലക്ഷംവരെ) ആയിരിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ കണക്കുകൂട്ടുന്നത്. 1.55 ലക്ഷംമുതലാണ് നാനോയുടെ വില. ടൊയോട്ട ഐ.ക്യൂവിനെക്കാള്‍ 185 എം.എം നീളക്കൂടുതലുണ്ട് ഐ.ജിയ്ക്ക്. 100 എം.എം അധിക വീല്‍ബെയ്‌സും. നാലുപേര്‍ക്ക് യാത്രചെയ്യാവുന്ന ഐ.ജിയ്ക്ക് ബൂട്ട്‌സ്‌പെയ്‌സ് അല്‍പ്പം കുറവാണെന്ന ന്യൂനത കണ്ടെത്താം.

ചിറകുകള്‍പോലെ മുകളിലേക്ക് തുറക്കുന്ന ഗള്‍വിങ് ഡോറുകളുള്ള ഐ.ജി കണ്‍സപ്റ്റ് കാറാണ് ബെയ്ജിങ് ഓട്ടോഷോയില്‍ ഗീലി അവതരിപ്പിച്ചത്. ചിലവേറിയ ഗള്‍വിങ് ഡോറുകള്‍ വിലകുറഞ്ഞ കാറില്‍ ഉണ്ടാകില്ലെന്നാണ് സൂചന. അമേരിക്ക, യൂറോപ് വിപണികളില്‍ ഐ.ജിയുടെ വൈദ്യുത മോഡലും വിറ്റഴിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് പദ്ധതിയുണ്ട്.



റഷ്യ, യൂറോപ്പ് വിപണികളില്‍ ഗീലി കാറുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 2012 ല്‍ ഐ.ജി അവതരിപ്പിക്കുന്നതിന് മുമ്പ് വിതരണ ശൃംഘല വര്‍ദ്ധിപ്പിക്കുമെന്ന് ഗീലി വക്താവ് പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകാറുകളുടെ പ്രിയ വിപണിയായ ഇന്ത്യയിലും ഗീലിയുടെ വിലകുറഞ്ഞ ഐ.ജി എത്തുമെന്ന് പ്രതീക്ഷിക്കാം.

70 ബി.എച്ച്.പി കരുത്തും 18.4 കെ.ജി.എം ടോര്‍ക്കും നല്‍കുന്ന 988 സി.സി എന്‍ജിനാണ് ചൈനയിലുള്ള ഐ,ജിയ്ക്ക് കരുത്ത് പകരുന്നത്. മുന്‍വീല്‍ ഡ്രൈവായ ചെറുകാറിന് അഞ്ചുസ്​പീഡ് ഗിയര്‍ബോക്‌സുമുണ്ട്. വൈദ്യുതോമോഡല്‍ 2015 ഓടെ പുറത്തിറങ്ങുമെന്നാണ് കരുന്നത്. റൂഫിലും ബോണറ്റിലും ഡാഷ് ബോര്‍ഡിലും സോളാര്‍ പാനലുകളുള്ള വൈദ്യുത കണ്‍സപ്റ്റ് കാറാണ് ഗീലി ബെയ്ജിങ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ചത്.

No comments:

Post a Comment