Related Posts with Thumbnails

2010-05-12

ജിമെയില്‍ പണിമുടക്കുമ്പോല്‍




 മെയില്‍ സേവനങ്ങള്‍ പണിമുടക്കുന്നത് പുത്തരിയൊന്നുമല്ല. ഇക്കാര്യത്തില്‍ വിശ്വസിക്കാവുന്നത് ജിമെയില്‍ ആണു താനും. എന്നിട്ടും ജിമെയിലിങ്ങനെ ഇടക്കിടെ പണിമുടക്കുമ്പോള്‍ നമ്മളെന്തുചെയ്യും.

ജിമെയില്‍ പണിമുടക്കുമ്പോള്‍ തലവേദനയില്ലാതാക്കാന്‍ ചില പൊടിക്കൈകള്‍ ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ കണ്ടു. ഔട്ട്‌ലുക്ക് വിന്‍ഡോസ് ലൈവ് മെയില്‍, തണ്ടര്‍ബേഡ് പോലുള്ള ഇമെയില്‍ ക്ലൈന്റുകളാണ് ഒരു വഴി. എന്നാല്‍ പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് നെറ്റില്‍ എവിടെയെങ്കിലും ബാക്ക് ചെയ്യുന്നതാണ് ഉത്തമമെന്ന അഭിപ്രായക്കാരാണ് മിക്കവരും. ഗൂഗിളിന്റെ എതിരാളിയായ ഹോട്ട്‌മെയിലിനെ 'പാട്ടിലാക്കി' ജിമെയില്‍ ബാക്ക് അപ് ചെയ്യുന്ന രീതിക്ക് പ്രചാരം ലഭിച്ചിട്ടുണ്ട്.

സ്വന്തം ഹോട്ട് മെയില്‍ അക്കൗണ്ടിലേക്ക് ജിമെയിലിനെ ബാക്ക് അപ്പ് ചെയ്യുന്ന രീതി വളരെ എളുപ്പമാണ് (മിക്ക ഇമെയില്‍ സര്‍വീസുകളും ഇതിന് പണം ഈടാക്കുന്നുണ്ടെങ്കിലും ഹോട്ട് മെയിലിലിത് സൗജന്യമാണ് !)
ആദ്യം നമ്മുടെ ജിമെയിലിലെ സെറ്റിംഗ്‌സിലുള്ള പി ഒ പി ഡൗണ്‍ലോഡ് എനേബിള്‍ ചെയ്യുണം. ശേഷം വിന്‍ഡോസ് ലൈവിന്റെ മൈഗ്രേഷന്‍ സര്‍വീസ് ആയ ട്രൂസ്വിച്ച് ഉപയോഗിച്ച് ജിമെയിലിലെ മെയിലുകളും അഡ്രസ്സ്ബുക്കുമൊക്കെ ഹോട്ട്‌മെയിലിലേക്ക് ബാക്കപ്പ് ചെയ്യാം.

ഹോട്ട്‌മെയിലിലെ സൈഡ്ബാറിലുള്ള ആഡ് ഇമെയില്‍ അക്കൗണ്ട് എന്ന ലിങ്കില്‍ ക്ലിക്കു ചെയ്ത് ജിമെയില്‍ അക്കൗണ്ട് ബാക്കഅപ് ചെയ്യുന്നതാണ് മറ്റൊരു രീതി. ഇന്‍ബോക്‌സില്‍ നിലവിലുള്ള മെയിലുകളും അതാത് സമയങ്ങളില്‍ വരുന്ന മെയിലുകളും ഹോട്ട്‌മെയില്‍ തനിയെ ബാക്കപ്പ് ചെയ്തുകൊള്ളും.

ഇതോടെ ജിമെയില്‍ ലഭിക്കാതെ വന്നാലോ, ഐഡി ഹാക്ക് ചെയ്യപ്പെട്ടാലോ തല്‍ക്കാലത്തേക്ക് തലവേദന ഒഴിവായിക്കിട്ടും. ഹോട്ട്‌മെയിലില്‍ നിന്നും ജിമെയില്‍ അക്കൗണ്ടില്‍ തന്നെ ഇമെയില്‍ അയക്കാനും സംവിധാനമുണ്ട്. അതുകൊണ്ടുതന്നെ ബാക്കപ്പ് എന്ന നിലയില്‍ ഹോട്ട്‌മെയില്‍ ഏറെ പ്രയോജനകരമാണ്.

ഇതിനു പുറമെ മെയില്‍ ബാക്ക് അപ് ചെയ്യാനായി ബാക്ക്അപിഫിപോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളും ലഭ്യമാണ്. ജിമെയിലിലെ സെറ്റിംഗ്‌സില്‍ അക്കൗണ്ട്‌സ് ആന്റ് ഇംപോര്‍ട്‌സ് എന്ന സംവിധാനം വഴി ജിമെയില്‍ അക്കൗണ്ടുകള്‍ തന്നെ പരസ്​പരം ബാക്കപ്പ് ചെയ്യാം

www.mathrubhumi.com

No comments:

Post a Comment