Related Posts with Thumbnails

2010-05-28

കൊല്ലം


 
തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട-ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലുമാണ് കൊല്ലത്തിന്റെ അതിരുകള്‍.കൊല്ലം ജില്ലയുടെ ആസ്ഥാനം.
മുന്‍പ് ക്വയ്‍ലോണ്‍ - Quilon - എന്നും അറിയപ്പെട്ടിരുന്നു. കശുവണ്ടി സംസ്കരണവും കയര്‍ നിര്‍മ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങള്‍. കശുവണ്ടി വ്യവസായത്തിന്റെ നെടുംതൂണായ കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ആസ്ഥാനം കൊല്ലത്താണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവൂം പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം കൊല്ലത്തു സ്ഥിതി ചെയ്യുന്നു.






ചരിത്രം







കുന്നത്തൂര്‍ താലൂക്കില്‍ നിന്ന് കണ്ടെടുത്ത മഹാശിലായുഗകാലത്തെ ശിലാഖണ്ഡങ്ങളും മരുതുര്‍കുളങ്ങര, പള്ളിക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് കിട്ടിയ ബുദ്ധപ്രതിമകളും ക്രിസ്ത്വബ്ദത്തിനു മുമ്പ് തന്നെ കൊല്ലത്തിനുണ്ടായിരുന്ന സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് സൂചനകള്‍ നല്‍കുന്നു. ഒന്‍പതാം ശതകത്തില്‍ കൊല്ലം മഹോദയപുരത്തെ കുലശേഖര ചക്രവര്‍ത്തിമാരുടെ കീഴിലുള്ള വേണാടിന്റെ തലസ്ഥാനമായിരുന്നു. പോര്‍ച്ചുഗീസുകാരാണാദ്യം ഇവിടെ വ്യാപാരകേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. പിന്നീട് ഡച്ചുകാര്‍ വന്നു. പിന്നെ ഇംഗ്ലീഷുകാരും.


 ഗതാഗത സൗകര്യങ്ങള്‍


ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുകതിരുവിതാംകൂറിന്റെ വാണിജ്യതലസ്ഥാനമായിരുന്നു കൊല്ലം. കേരളത്തിലെ ആദ്യത്തെ റെയി‍ല്‍വേ പാത നിലവില്‍ വന്നതും കൊല്ലത്തു തന്നെ. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയില്‍ വഴി ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
മാതാ അമൃതാനന്ദമയീ മഠം, കൊല്ലം ജില്ലയിലെ അമൃതപുരിയില്‍ സ്ഥിതി ചെയ്യുന്നു.

 പ്രധാന ആരാധനാലയങ്ങള്‍



ആശ്രാമം ശ്രീകൃഷ്ണക്ഷേത്രം, പുതിയകാവ് ഭഗവതി ക്ഷേത്രം കൊല്ലം റെയി‍ല്‍വേ സ്റ്റേഷനടുത്തായി സ്ഥിതി ചെയ്യുന്നു.
താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രം, തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം,മാടന്‍ നട ഭരണിക്കാവ് ക്ഷേത്രം, ഉമയനല്ലൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മയ്യനാട്‍ മുളയ്ക്ക കാവില്‍ ക്ഷേത്രം, മയ്യനാട്‍ ശാസ്താം കോവില്‍ ക്ഷേത്രം, വലിയകൂനമ്പായിക്കുളം ക്ഷേത്രം,
പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രം - കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തഞ്ച്‌ കിലോമീറ്ററുകള്‍ക്കലെ, പരവൂരില്‍ സ്ഥിതി ചെയ്യുന്നു. ഉത്സവം മീനത്തിലെ ഭരണി നാളില്‍.
പത്തനംതിട്ട ജില്ല ഉണ്ടാകുന്നതിനു മുന്‍പു, പ്രസിദ്ധ ഹിന്ദു ക്ഷേത്രമായ ശബരിമല, കൊല്ലം ജില്ലയില്‍ ആയിരുന്നു. പരശുരാമന്‍ പ്രതിഷ്ടിച്ചു എന്നു കരുതപ്പെടുന്ന അച്ചങ്കോവില്‍ ശാസ്താ ക്ഷേത്രം, ആര്യങ്കാവ്‌ അയ്യപ്പക്ഷേത്രം, കുളത്തൂപ്പുഴ അയ്യപ്പ ക്ഷേത്രം കൂടാതെ , ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ചാത്തന്നൂര്‍ ഭൂതനാഥക്ഷേത്രം,കൊട്ടാരക്കര ഗണപതി ക്ഷേത്രം, ചേന്നമത്ത് ക്ഷേത്രം,വിളപ്പുറം ഭഗവതിക്ഷേത്രം, ശക്തികുളങ്കര ശ്രീധര്‍മ്മശാസ്താക്ഷേത്രം, ആനന്ദവല്ലീശ്വരം ക്ഷേത്രം, മുളങ്കാടകം ദേവീക്ഷേത്രം, തിരുമുല്ലവാരം ക്ഷേത്രം, അമ്മച്ചിവീട് മൂര്‍ത്തീക്ഷേത്രം, കൊട്ടാരക്കുളം ഗണപതിക്ഷേത്രം, പട്ടാഴി ദേവീക്ഷേത്രം, മുഖത്തല മുരാരിക്ഷേത്രം, ഇളമ്പള്ളൂര്‍ ദേവീക്ഷേത്രം, മൈലക്കാട് തിരുഃആറാട്ട് മാടന്‍നട, പാരിപ്പള്ളി കൊടുമൂട്ടില്‍ ദേവീക്ഷേത്രം,തിരുമുല്ലവാരം ക്ഷേത്രം തുടങ്ങിയവ, ജില്ലയിലെ മറ്റ് പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങള്‍ ആണ്.

പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം, കൊല്ലത്തെ പേരുകേട്ട ഒരു ക്രിസ്ത്യന്‍ തീര്‍ത്ഥാടനകേന്ദ്രമാണ്. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം വ്യത്യാസമില്ലാതെ സര്‍വ്വരും വരുന്നൊരിടം കൂടിയാണ് പുല്ലിച്ചിറ ദേവാലയം. വലിയപള്ളി, ജോനകപ്പുറം, കൊല്ലൂര്‍വിള ജുമ-അത്ത് പള്ളി, തട്ടാമല ജുമ-അത്ത് പള്ളി തുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലിം ആരാധനാലയങ്ങള്‍ ആണ്.

സാംസ്കാരികം


കൊല്ലം പൂരം


 നഗരാതിര്‍ത്തിക്കുള്ളിലെ വിദ്യാലയങ്ങള്‍

ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
  • ഗവ. മോഡല്‍ ബോയ്സ്‌ സ്കൂള്‍,കൊല്ലം
  • സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍
  • ക്രൈസ്റ്റ് രാജ് ഹൈ സ്കൂള്‍ ചെമ്മാമുക്ക്
  • ബി.എച്ച്.എസ്.തേവലകര
  • ട്രിനിറ്റി ലൈസിയം
  • വി.വി.എച്ച്.എച്ച്.എസ് ,അയത്തില്‍
  • വി.എച്ച്.ജി.എച്ച്.എസ്, പട്ട്ത്താനം
  • ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂള്‍,പട്ടത്താനം
  • സൈന്റ് അലൊയ്സിഉസ് ഹൈസ്കൂള്‍


 നഗരാതിര്‍ത്തിക്കുള്ളിലെ കലാലയങ്ങള്‍

ആര്‍ട്സ് ആന്‍ഡ് സയന്‍സ്
  • ഫാത്തിമ മാതാ നാഷണല്‍ കോളേജ്‌
  • എസ്. എന്‍. കോളേജ്‌
  • എസ്.എന്‍ വനിതാ കോളജ്
പ്രൊഫഷണല്‍
  • ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിംഗ്
  • യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്
  • ഉപാസന കോളജ് ഓഫ് നേഴ്സിംഗ്
  • വെള്ളാപ്പള്ളി നടേശന്‍ ഷഷ്ഠ്യപ്തപൂര്‍ത്തി സ്മാരക കോളജ് ഓഫ് നേഴ്സിംഗ്
  • ബെന്‍സിഗര്‍ കോളജ് ഓഫ് നേഴ്സിംഗ്


    2 comments: