Related Posts with Thumbnails

2010-05-04

ഭാഗ്യവുമായെത്തുന്ന രത്നങ്ങള്‍




വരത്നങ്ങള്‍ ആഭരണത്തിനുമപ്പുറം മലയാളികളുടെ വിശ്വാസത്തിന്‍റെ പ്രതീകങ്ങള്‍ കൂടിയാണ്. വിദഗ്ദോപദേശപ്രകാരം ജന്മനക്ഷത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ജീവിത വിജയം സുനിശ്ചിതമെന്നാണ് ശാസ്ത്രം പറയുന്നത്. ജ്യോതിഷത്തില്‍ ഇതിനായി പ്രത്യേക ശാഖതന്നെയുണ്ട്.


വിവാഹം നടക്കുന്നതിനും സാമ്പത്തിക ലാഭത്തിനും ഇഷ്ടപ്രാപ്തിക്കുമെല്ലാം പ്രത്യേക പ്രത്യേക രത്നങ്ങള്‍ പ്രത്യേക സ്ഥാനങ്ങളില്‍ ധരിച്ചാല്‍ മതിയെന്നാണ് ജ്യോതിഷ ശാസ്ത്രം പറയുന്നത്. രത്നം ധരിക്കുന്നവരുടെ ആരോഗ്യത്തെയും മാനസിക നിലയെയും സ്വാധീനിക്കുമെന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞു. 
അതുകൊണ്ടു തന്നെ ആഭരണ വിപണന രംഗത്ത് രത്നങ്ങള്‍ക്ക് പ്രിയമേറുകയാണ്. വിലയല്പം ഏറിയാലും തങ്ങളുടെ ഭാഗ്യരത്നം വാങ്ങാനെത്തുന്നവര്‍ അനവധിയാണ്. പക്ഷേ രത്നനിര്‍ണ്ണയം കുത്യമായി നടത്തിയ ശേഷമല്ലാതെ രത്നങ്ങള്‍ വാങ്ങി ധരിക്കുന്നതു കൊണ്ട് വേണ്ടത്ര പ്രയോജനമുണ്ടാകില്ല. 
ജാതകം, രത്നശാസ്ത്രം, വരാഹമിഹിരന്‍റെ ബ്രഹത്സംഹിത ഗ്രന്ഥം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് രത്നനിര്‍ണ്ണയം നടത്തുന്നത്. ഇതിനുപുറമേ ഇന്‍റര്‍നാഷണല്‍ കളേര്‍ഡ് ജെം അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്ന ബര്‍ത്ത് സ്റ്റോണ്‍ രീതിയും നിലവിലുണ്ട്. ജന്മസംഖ്യ, ജനന തിയതി, ഗ്രഹനില എന്നിവ നോക്കിയും രത്നനിര്‍ണ്ണയം നടത്താറുണ്ട്. നിര്‍ദ്ദേശാനുസരണം അല്ലാതെ രത്നങ്ങള്‍ ധരിച്ചാല്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്നും ശാസ്ത്രം പറയുന്നു. ജന്മനക്ഷത്ര രത്നങ്ങള്‍ ധരിക്കുന്നതുമൂലം സാധാരണയുണ്ടാകുന്ന നേട്ടങ്ങള്‍ ഇവയൊക്കെയാണ്. 
മാണിക്യം, മുത്ത്, പവിഴം, മരതകം, ഇന്ദ്രനീലം, പുഷ്യരാഗം, വജ്രം, വൈഡൂര്യം, ഗോമേതകം എന്നിങ്ങനെ ഒമ്പത് തരം രത്നങ്ങളാണുള്ളത്. 
മാണിക്യം 
സൂര്യന്‍റെ രത്നമാണ് മാണിക്യം. 
നല്ല ചുവന്ന ക്രിസ്റ്റല്‍ രൂപമാണ് മാണിക്യത്തിന്. 
സ്വര്‍ണ്ണത്തിലോ വെള്ളിയിലോ കെട്ടി മോതിര 
വിരലില്‍ ഇടണമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്
. സാമ്പത്തിക ഉന്നമനം, 
പ്രശസ്തി എന്നിവയാണ്
 ഇതുകൊണ്ടുള്ള ഫലങ്ങള്‍. 
മുത്ത് 
പാല്‍ നിറത്തില്‍ തിളങ്ങുന്ന ഒന്നാണ് മുത്ത്. 
ചന്ദ്രന്‍റെ രത്നമാണ് ഇത്. മുത്ത് ധരിച്ചാല്‍ 
സ്ത്രീകള്‍ക്ക് സൗന്ദര്യം കൂടുമെന്നാണ് ശാസ്ത്രം 
പറയുന്നത്. വേഗത്തില്‍ വിവാഹവും 
ദീര്‍ഘസുമംഗലീ ഭാഗ്യവും മുത്ത് 
ധരിക്കുന്നതിലൂടെ ലഭിക്കുമെന്നും 
വിശ്വാസമുണ്ട്. 
പവിഴം 
ചുവന്ന ചെത്തിപ്പൂവിന്‍റെ 
വര്‍ണ്ണത്തിലുള്ളതാണ് പവിഴം. 
ഇതിനു പുറമേ വെള്ള, കുങ്കുമം 
എന്നീ നിറങ്ങളിലും മുത്ത് ലഭ്യമാണ്. 
ചൊവ്വാ ഗ്രഹത്തിന്‍റെ രത്നമാണ് പവിഴം. 
അലസത, മടി, മന്ദത തുടങ്ങിയവ ഇതു 
ധരിക്കുന്നതിലൂടെ മാറിക്കിട്ടും. 
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനും 
ഇത് സഹായകമാണെന്ന് ശാസ്ത്രം പറയുന്നു. 
മരതകം 
പച്ചനിറത്തില്‍ തിളങ്ങുന്ന ക്രിസ്റ്റല്‍ 
രൂപത്തിലുള്ള രത്നമാണിത്. നല്ല 
ബുദ്ധിയുണ്ടാകാന്‍ മരതകം ധരിച്ചാല്‍ 
മതിയെന്ന് ജ്യോതിശാസ്ത്രം പറയുന്നു. 
ഓര്‍മ്മശക്തി, മത്സര പരീക്ഷാ വിജയം, 
സന്താനഭാഗ്യം എന്നിവയും ഇതു ധരിക്കുന്നതിന്‍റെ 
ഫലമായി കിട്ടുമെന്ന് വിശ്വാസം. നടുവിരലിലോ 
ചെറുവിരലിലോ ധരിക്കുന്നതാണ് ഉത്തമം. 
പുഷ്യരാഗം 
മഞ്ഞ നിറത്തിലുള്ള ക്രിസ്റ്റല്‍ രത്നമാണിത്.
 വ്യാഴമാണ് ഗ്രഹം. എല്ലാവര്‍ക്കും
 പൊതുവേ ധരിക്കാവുന്ന ഒന്നാണിത്. 
രോഗങ്ങളും അസ്വസ്ഥതകളും മാറാനും 
നല്ല ജോലി ലഭിക്കാനും പുഷ്യരാഗം ഗുണം 
ചെയ്യുമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. 
വജ്രം 
നിറമില്ലാത്ത ക്രിസ്റ്റലാണ് വജ്രം. 
ശുക്രന്‍റെ രത്നമാണിത്. ഇതിന്‍റെ 
പാളികളില്‍ ഏഴ് നിറങ്ങള്‍ പ്രതിഫലിക്കും. 
സര്‍വദോഷ പരിഹാരിയാണ് വജ്രം. 
സ്വര്‍ണത്തില്‍ കെട്ടി ധരിച്ചാല്‍ ദാമ്പത്യ സൗഖ്യം, 
സാമ്പത്തിക ഉയര്‍ച്ച എന്നിവയുണ്ടാകുമെന്ന് 
വിശ്വാസം. 

ഇന്ദ്രനീലം 
പേരു സൂചിപ്പിക്കുന്നതുപോലെ 
നല്ല നീലവര്‍ണ്ണത്തിലുള്ള ക്രിസ്റ്റല്‍ രത്നമാണ് 
ഇന്ദ്രനീലം. ശനിയുടെ രത്നമാണിത്. 
ഒട്ടേറെ സവിശേഷ ഗുണങ്ങളുള്ള ഒന്നാണ് 
ഇന്ദ്രനീലം. ഇതു ധരിക്കുന്നവര്‍ക്ക് 
ഭാഗ്യാനുഭവങ്ങള്‍ അനവധിയുണ്ടാകും. 
പക്ഷേ അനുയോജ്യരല്ലാത്തവര്‍ ധരിച്ചാല്‍
 അതുപോലെ തന്നെ 
ദോഷഫലങ്ങളുമുണ്ടാകും. 
ഗോമേതകം 
രാഹുവിന്‍റെ രത്നമായ 
ഗോമേതകം ജാതക പരിശോധന
 നടത്തി പ്രത്യേക നിര്‍ദ്ദേശം നേടിയ 
ശേഷം മാത്രമേ ധരിക്കാവൂ.
 ഒറ്റനോട്ടത്തില്‍ കറുപ്പെന്ന്
 തോന്നിക്കുമെങ്കിലും തവിട്ടു 
കലര്‍ന്ന മഞ്ഞനിറമാണ് ഇതിന്‍റേത്. 
സന്താന സൗഭാഗ്യം, ദോഷഫലമുക്തി 
എന്നിവയ്ക്ക് ഗോമേതകം പരിഹാരമാണ്. 
വൈഡ്യൂര്യം 
കേതുവിന്‍റെ രത്നമായ 
വൈഡ്യൂര്യത്തെ പൂച്ചക്കണ്ണെന്നാണ് 
വിശേഷിപ്പിക്കാറ്. പ്രത്യേക 
ദോഷങ്ങളൊന്നുമില്ലാത്ത ഈ 
രത്നം ഭേദമനേ്യ ഏവര്‍ക്കും 
ധരിക്കാവുന്നതാണ്. എന്നാല്‍
 ജാതകത്തില്‍ പ്രത്യേകമായി 
എന്തെങ്കിലും ഉള്ളവര്‍ ധരിക്കുന്നതിനു 
മുമ്പ് ഒരു ജ്യോത്സ്യനെക്കണ്ട് നിര്‍ദ്ദേശങ്ങള്‍ ആരായേണ്ടതുണ്ട്. 
അപകടങ്ങളില്‍ നിന്നും വിഷബാധയില്‍ നിന്നും 
വൈഡൂര്യം രക്ഷ നല്‍കുന്നു. 
നവത്ന മോതിരം 
ഒമ്പത് രത്നങ്ങളും അടങ്ങിയ നവരത്ന 
മോതിരം ഇന്ന് ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. 
എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകാന്‍ 
സഹായിക്കുന്ന ഒന്നാണ് നവരത്ന മോതിരം. 
രത്നങ്ങളുടെ വിലക്കൂടുതല്‍ പരിഗണിച്ച് ഇതേ 
ഗുണങ്ങള്‍ കിട്ടുന്ന ഉപരത്നങ്ങള്‍ ഉപയോഗിച്ചിട്ടുള്ള 
മോതിരങ്ങളും ഇന്ന് വിപണിയിലുണ്ട്. 
യഥാര്‍ത്ഥ രത്നങ്ങളുടെയത്ര ഗുണം ലഭിക്കില്ലെങ്കിലും ഇതും
 ഫലപ്രദമാണ്. ജ്യോത്സ്യ നിര്‍ദ്ദേശപ്രകാരമല്ലാതെ തന്നെ 
ഇത് ധരിക്കാവുന്നതാണ്.

No comments:

Post a Comment