Related Posts with Thumbnails

2010-05-14

പച്ചക്കറിയുടെ കുറവ് കുട്ടികളില്‍ കാന്‍സറിന് കാരണമാവും






കുട്ടികള്‍ ഭക്ഷണം കഴിച്ചു കിട്ടാന്‍ തന്നെ പെടാപ്പാട് പെടുകയാണിന്ന് രക്ഷിതാക്കള്‍. എന്നിട്ടല്ലേ പച്ചക്കറി എന്ന് ചോദിക്കരുത്. കുട്ടികള്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കാതിരിക്കുന്നത് ഭാവിയില്‍ കാന്‍സറിന് കാരണമാവുമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ദിവസേന ആവശ്യമായ അളവില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കാതിരിക്കുന്നത് രോഗത്തിന്റെ കാ~ിന്യം വര്‍ധിപ്പിക്കുകയും ചെയ്യും. 



ആണ്‍കുട്ടികളില്‍ 14 പേരില്‍ ഒരാളും പെണ്‍കുട്ടികളില്‍ 25 പേരില്‍ ഒരാളും പച്ചക്കറികള്‍ ഒട്ടും കഴിക്കാത്തവരാണെന്നും ഗവേഷകര്‍ നടത്തിയ ആരോഗ്യ സര്‍വേ പറയുന്നു. കുട്ടികളില്‍ ചെറുപ്പകാലത്ത് തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തുന്നതിലൂടെ ഭാവിയിലുണ്ടാവാനിടയുള്ള മാരക രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സാധിക്കും. 


അതേസമയം, കാന്‍സര്‍ രോഗം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും ശരീര ഭാരം കഴിയുന്നത്ര കുറക്കുന്നതിലൂടെയും കാന്‍സര്‍ രോഗത്തിന്റെ രൂക്ഷത കുറക്കാന്‍ കഴിയും. എന്നാല്‍ ഭാരക്കുറവുണ്ടാവാനും പാടില്ല. കൊഴുപ്പു കൂടിയ  മൃഗമാംസവും പഞ്ചസാരയും കഴിയുന്നത്ര ഒഴിവാക്കണം.

No comments:

Post a Comment