Related Posts with Thumbnails

2010-05-05

പച്ചക്കറികളിലെ പോഷകങ്ങള്‍ നഷ്‌ടപ്പെടാതിരിക്കാന്‍


പച്ചക്കറികളിലെ പോഷകഗുണങ്ങള്‍ നഷ്‌ടപ്പെടുന്നതിനു കാരണം പാചകത്തിലെ ശ്രദ്ധക്കുറവുകളാണ്‌. അതിനാല്‍ ഇനി പാചകം ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കുക.

1. പച്ചക്കറികള്‍ ആവിയില്‍ വേവിച്ച്‌ ഉപയോഗിക്കുക. വെള്ളം തിളച്ചതിനുശേഷം മാത്രം പച്ചക്കറികള്‍ ഇട്ടു വേവിക്കുക.
 
2. ഉപ്പ്‌ ചേര്‍ത്ത്‌ വേവിച്ചാല്‍, തണുത്ത ആഹാരം വീണ്ടും പാചകം ചെയ്‌ത്‌ ഉപയോഗിച്ചാല്‍, അരിഞ്ഞ ശേഷം പച്ചക്കറികള്‍ വെള്ളത്തിലിട്ടു വച്ചാല്‍ ഒക്കെ പച്ചക്കറികളിലടങ്ങിയിരിക്കുന്ന വിവിധ വിറ്റമിനുകള്‍ നഷ്‌ടപ്പെടും.
3. പയറുവര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിക്കുക. മുളപ്പിച്ചാല്‍ ഇവയില്‍ വിറ്റമിന്‍ സി ഉത്‌പാദിപ്പിക്കപ്പെടും. മുളപ്പിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുന്നതു ചെറുപയറില്‍ നിന്നാണ്‌.
4. ചോറു വാര്‍ക്കുന്നതിനേക്കാള്‍ നല്ലത്‌ വറ്റിച്ചെടുക്കുന്നതാണ്‌. പ്രഷര്‍കുക്കറില്‍ ആവശ്യത്തിനു മാത്രം വെള്ളെമൊഴിച്ച്‌ അരി വേവിക്കുക.

No comments:

Post a Comment